ന്യൂഡൽഹി: സഹപ്രവർത്തകനായ മേജറിന്റെ ഭാര്യയെ കൊന്ന കേസിൽ അറസ്റ്റിലായ മേജർ നിഖിൽ ഹണ്ടയ്ക്ക് മറ്റ് സ്്ത്രീകളുമായും ബന്ധമുണ്ടെന്ന് പോലീസ്. സോഷ്യൽ മീഡിയയിൽ വ്യാജ അക്കൗണ്ട് തുടങ്ങിയാണ് ഇയാൾ സ്ത്രീകളുമായി ബന്ധം സ്ഥാപിച്ചിരുന്നത്. ഈ അക്കൗണ്ടിൽ ഇയാൾ ഒരു ബിസിനസ്മാനാണെന്നാണ് കൊടുത്തിരിക്കുന്നത്. മേജർ നിഖിൽ ഹണ്ട അറസ്റ്റിലായതോടെ മൂന്ന് സ്ത്രീകൾകൂടി ഇയാൾക്കെതിരേ മൊഴി നൽകിയതായി പോലീസ് അറിയിച്ചു. സോഷ്യൽ മീഡിയയിലൂടെയാണ് ഇയാൾ മേജർ അമിത് ദ്വിവേദിയുടെ ഭാര്യ ഷൈൽസയുമായി പരിചയത്തിലാകുന്നത്. ജനുവരി മുതൽ കൊലപാതകം നടന്ന ദിവസം വരെ ഇരുവരും തമ്മിൽ 3,300 തവണ വിളിച്ചിരുന്നതായി പോലീസ് കണ്ടെത്തി. 1,500 ടെക്സ്റ്റ് മെസേജുകളും ഇരുവരും തമ്മിൽ കൈമാറിയിട്ടുണ്ട്. ഹണ്ടയുടെ വിവാഹാഭ്യർഥന ഷൈൽസ ദ്വിവേദി തള്ളിയതാണ് കൊലപാതകത്തിന് ഇടയാക്കിയതെന്നും ഇക്കാര്യം വ്യക്തമാക്കുന്ന എസ്എംഎസുകളും ഫോണ്‍ സന്ദേശങ്ങളും കണ്ടെ ത്തിയതായും ഡൽഹി പോലീസ് പറഞ്ഞു. മീററ്റിൽനിന്നു ഡൽഹിയിലെത്തിച്ച മേജർ നിഖിൽ ഹണ്ടെ…
Read MoreCategory: Editor’s Pick
അമ്മയുടെ യോഗത്തില്‍ ഇത്തവണ പങ്കാളിത്തം കുറവായിരുന്നു, ദിലീപിനെ തിരിച്ചെടുക്കുമോ എന്നു ഞാന്‍ ചോദിച്ചപ്പോള്‍ ആരും എതിര്‍ത്തില്ല, അമ്മ യോഗത്തിലെ കാര്യങ്ങള്‍ തുറന്നുപറഞ്ഞ് ഊര്‍മിള ഉണ്ണി
അമ്മ ജനറല്‍ ബോഡിയില്‍ നടന് ദിലീപിനെ സംഘടനയിലേക്ക് തിരിച്ചെടുത്തതിനെതിരേ വലിയ തോതില്‍ വിമര്‍ശനത്തിന് വഴിവച്ചിരിക്കുകയാണ്. കൊച്ചിയില്‍ നടിയെ ആക്രമിച്ച സംഭവത്തില്‍ അറസ്റ്റിലായപ്പോള്‍ ദിലീപിനെ സംഘടനയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തിരുന്നു. പിന്നീട് ഇക്കഴിഞ്ഞ യോഗത്തില്‍ തിരിച്ചെടുക്കുകയും ചെയ്തു. ഈ യോഗത്തില്‍ നടി ഊര്‍മിള ഉണ്ണിയാണ് ദിലീപിനെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ടതെന്ന തരത്തില്‍ വാര്‍ത്ത വന്നിരുന്നു. ഇപ്പോള്‍ ഊര്‍മിള ഇതിന് മറുപടി പറയുന്നു. പുറത്ത് വന്നത് ഞാന്‍ അറിയാത്ത കാര്യമാണ്. യോഗം അവസാനിക്കാറായപ്പോള്‍ ഇനി എന്തെങ്കിലും ചോദിങ്ങള്‍ ബാക്കിയുണ്ടോ എന്ന് ചോദിച്ചു. ദിലീപിന്റെ കാര്യത്തില്‍ എല്ലാവര്ക്കും ആകാംക്ഷയുണ്ടെങ്കിലും ചോദിക്കാന്‍ ആര്‍ക്കും ധൈര്യമില്ലായിരുന്നു. പക്ഷേ ദിലീപിന്റെ കാര്യം ഉന്നയിക്കണം എന്ന് ആവശ്യപ്പെട്ടപ്പോള്‍ ദിലീപിനെ തിരിച്ചെടുക്കുമോ ഇല്ലയോ എന്നറിയാന്‍ എല്ലാവര്ക്കും താത്പര്യം ഉണ്ട് എന്ന് മാത്രമാണ് ഞാന്‍ പറഞ്ഞത്. അല്ലാതെ തിരിച്ചെടുക്കാന്‍ ഞാന്‍ പറഞ്ഞിട്ടില്ല”- ഒരു ഓണ്‍ലൈന്‍ മാധ്യമത്തോട് ഊര്‍മിള വ്യക്തമാക്കി. ദിലീപിനെ തിരിച്ചെടുത്തതില്‍…
Read Moreജെയിംസിന്റെ വീടിന്റെ നേരെ എതിര്‍വശത്താണ് ജെസ്നയെ വീട്ടില്‍ വച്ച് അവസാനമായി കണ്ട ലൗലിയുടെ വീട്, ജെസ്നയുടെ കളിക്കൂട്ടുകാരായ കുട്ടികള്‍ പോലും ഇപ്പോള്‍ അപരിചിതരെ കണ്ടാല്‍ ഓടിയൊളിക്കുന്നു, രാഷ്ട്രദീപിക അന്വേഷണം തുടരുന്നു
ജെസ്നയുടെ തിരോധാനം ഇന്ന് ശരാശരിയുടെ മലയാളികളുടെ ചിന്തകളിലും വര്‍ത്തമാനങ്ങളിലും ഇടംപിടിച്ചൊരു വിഷയമാണ്. മാധ്യമങ്ങളിലും ജെസ്നയുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ ദിനംപ്രതി പ്രത്യക്ഷപ്പെടുന്നു. ചില ഓണ്‍ലൈന്‍ മാധ്യമങ്ങളാകട്ടെ നിറംപിടിപ്പിച്ച കഥകളുമായി ഓരോദിവസവും എത്തുന്നു. ജെസ്നയുടെ തിരോധാനവുമായി ബന്ധപ്പെട്ട് രാഷ്ട്രീദീപികഡോട്ട്കോം നടത്തിയ അന്വേഷണത്തിലെ കണ്ടെത്തലുകളും നിഗമനങ്ങളും ഇനിയുള്ള ദിവസങ്ങളില്‍ വായിക്കാം. ജെസ്നയുടെ വീട്ടിലേക്ക് ഞങ്ങള്‍ നടത്തിയ യാത്രയും കുടുംബ പശ്ചാത്തലവുമാണ് ആദ്യ ഭാഗങ്ങളില്‍. പത്തനംത്തിട്ട-കോട്ടയം അതിര്‍ത്തിയിലാണ് മുക്കൂട്ടുതറ എന്ന ഇടത്തരം ടൗണ്‍. എട്ട് കിലോമീറ്ററിലേറെ യാത്ര ചെയ്താലാണ് ജെസ്നയുടെ വീട് സ്ഥിതി ചെയ്യുന്ന കൊല്ലമുള സന്തോഷ് കവലയില്‍ എത്തുക. ബസ് സര്‍വീസ് ഇല്ലാത്ത ടാര്‍ പൊളിഞ്ഞു തുടങ്ങിയ ഇടുങ്ങിയ റോഡിനരികിലാണ് ജെന്സയുടെ വീട്. മുക്കൂട്ടുതറയില്‍ ജെജെ കണ്‍സ്ട്രഷന്‍സ് എന്ന നിര്‍മാണ കമ്പനി നടത്തുകയാണ് ജെസ്നയുടെ പിതാവ് ജെയിംസ്. ഒരുനിലയില്‍ തീര്‍ത്ത മനോഹരമായൊരു വീട്. ജെയിംസിന്റെ നിര്‍മാണ രംഗത്തെ അനുഭവ സമ്പത്ത് വീടിന്റെ…
Read Moreഅമ്മ രണ്ടാകുന്നു, ദിലീപിനെ തിരിച്ചെടുത്തതോടെ പൃഥ്വിയെയും മഞ്ജുവിനെയും മുന്നില്‍ നിര്‍ത്തി അഭിനേതാക്കളുടെയും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുകളുടെയും സംഘടന അണിയറയില്‍ ഒരുങ്ങുന്നു, നേതൃസ്ഥാനത്ത് സൂപ്പര്‍ താരങ്ങള്‍ ഒതുക്കിയ പഴയകാല നടനും!
സിനിമാ തിരക്കഥയെ വെല്ലും രീതിയിലായിരുന്നു താരസംഘടനയായ അമ്മയുടെ വാര്‍ഷിക പൊതുയോഗം. വസ്തുതാപരമല്ലാത്ത കാര്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുവെന്ന പേരില്‍ ആദ്യം മാധ്യമങ്ങളെ പടിക്കു പുറത്തു നിര്‍ത്തി. തങ്ങളുടെ രഹസ്യ ചര്‍ച്ചകളും നീക്കങ്ങളും പുറത്തു പോകാതിരിക്കാന്‍ യോഗം ചേരുന്ന ഹോട്ടലിന് മുംബൈയില്‍ നിന്നുള്ള സ്വകാര്യ സെക്യൂരിറ്റി കമ്പനിയുടെ ഉദ്യോഗസ്ഥരെ കൊണ്ടുവന്നു. അകത്തെ നീക്കങ്ങളും വാഗ്വാദങ്ങളും പുറത്താകാതിരിക്കാന്‍ സൂപ്പര്‍ താരങ്ങളുടെ ഒഴികെയുള്ളവരുടെ മൊബൈല്‍ ഫോണുകളും വാങ്ങി വച്ചു. കഴിഞ്ഞദിവസം ക്രൗണ്‍പ്ലാസയില്‍ നടന്ന അമ്മ ജനറല്‍ ബോഡിയിലെ മുന്നൊരുക്കങ്ങള്‍ മാധ്യമങ്ങളെ ഭയന്നു തന്നെയായിരുന്നുവെന്ന് ഇപ്പോള്‍ വ്യക്തമായിരിക്കുന്നു. ദിലീപിനെ തിരികെയെത്തിക്കാനുള്ള അണിയറനീക്കങ്ങള്‍ ചോരാതിരിക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു നീക്കങ്ങളെല്ലാം. എന്നാല്‍ ദിലീപ് സംഘടനയില്‍ തിരികെയെത്തിയേക്കും എന്ന കിംവദന്തി പരന്നതോടെ പൃഥ്വിരാജും മഞ്ജു വാര്യരും അടക്കം ചില താരങ്ങള്‍ വിട്ടുനിന്നു. ഇപ്പോള്‍ ലഭിക്കുന്ന വിവരങ്ങള്‍ അമ്മയ്ക്കെതിരേ മഞ്ജുവിന്റെയും പൃഥ്വിയുടെയും നേതൃത്വത്തില്‍ സമാന്തര കൂട്ടായ്മ വരുന്നുവെന്നതാണ്. ഒരു സംവിധായകനാണ് പുതിയ…
Read Moreപോലീസ് കിണഞ്ഞു ശ്രമിച്ചിട്ടും പിടികൂടാന്‍ സാധിക്കാത്ത തരികിട സാബു ബിഗ് ബോസില്‍; ഇനി 100ദിവസം കഴിഞ്ഞേ സാബുവിനെ പൊക്കാന്‍ പോലീസിനു പോലും കഴിയൂ; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകള്‍ക്ക് ചൂടുപിടിക്കുന്നു…
ബിജെപി നേതാവ് ലസിതാ പാലയ്ക്കലിനെതിരേ സോഷ്യല്‍ മീഡിയയില്‍ അശ്ലീല പരാമര്‍ശം നടത്തിയിയ ശേഷം ഒളിവില്‍ പോയ തരികിട സാബു എന്ന അബ്ദു സമദ് ബിഗ്ബോസ് റിയാലിറ്റി ഷോയില്‍. മോഹന്‍ലാല്‍ അവതാരകനായെത്തുന്ന ബിഗ്ബോസ് മലയാളത്തിലെ പ്രമുഖചാനലാണ് സംപ്രേക്ഷണം ചെയ്യുന്നത്. ഷോയിലെ ഒരു അംഗമായി സാബു രംഗത്തെത്തിയതോടെ വിവാദം കൊഴുക്കുകയാണ്. ബിജെപി നേതാവ് ലസിതാ പാലയ്ക്കലിനെ സോഷ്യല്‍ മീഡിയയില്‍ കൂടി അപമാനിച്ച സംഭവത്തില്‍ അവര്‍ കേസ് കൊടുത്തപ്പോള്‍ ഒളിവില്‍ പോയ ആളാണ് സാബു. ഇയാളെ തിരയുകയാണെന്ന് പോലീസും പറഞ്ഞിരുന്നു. ബിഗ്ബോസില്‍ 16 പേരാണ് 100ദിവസം പുറം ലോകവുമായി ബന്ധമില്ലാതെ 60 ഒളിക്യാമറകളുടെ നടുവില്‍ കഴിയുന്നത്. രഞ്ജിനി ഹരിദാസ് , ശ്വേതാ മേനോന് തുടങ്ങിയ പ്രമുഖ താരങ്ങള്‍ ഈ ഷോയില്‍ പങ്കെടുക്കുന്നുണ്ട്. ഇവരെ മോഹന്‍ലാലാണ് റൂമിലിട്ട് പൂട്ടിയത്. ഇനി 100 ദിവസം കഴിഞ്ഞേ തുറക്കൂ എന്നാണ് പറയുന്നത്. ഇനി സാബുവിനെ പൊക്കാന്‍…
Read Moreമത്സ്യവും മാംസവും എത്തുന്നത് മൃതദേഹങ്ങള്‍ സൂക്ഷിക്കാനുപയോഗിക്കുന്നത് ഫോര്‍മാലിനില്‍ കുളിപ്പിച്ച് ! കഴിഞ്ഞ ദിവസം പിടിച്ചെടുത്തത് ഫോര്‍മാലിന്‍ കലര്‍ന്ന 6000 കിലോ മത്സ്യം; മലയാളികളുടെ വൃക്ക തകരുന്നതിങ്ങനെ…
കേരളത്തില്‍ അര്‍ബുദ,വൃക്ക രോഗികളുടെ എണ്ണം വന്‍തോതില്‍ വര്‍ധിക്കുന്നതില്‍ മുഖ്യപങ്ക് വഹിക്കുന്നത് ഫോര്‍മാലിന്‍ ? കേരളീയര്‍ കഴിക്കുന്ന ഭക്ഷ്യവസ്തുക്കളില്‍ ഒട്ടു മിക്കവയും ഫോര്‍മാലിന്‍ അടക്കമുള്ള കീടനാശിനികള്‍ കലര്‍ത്തിയാണ് എത്തുന്നതെന്ന് ആരോഗ്യരംഗത്തെ വിദഗ്ധര്‍. ഇതുസംബന്ധിച്ചു ഐ.എം.എ. നേരത്തേ പുറത്തുവിട്ട പഠനറിപ്പോര്‍ട്ട് ആശങ്ക ഉയര്‍ത്തുന്നതായിരുന്നു. ഇറച്ചി വിഭവങ്ങളില്‍ മാരകമായ ഫോര്‍മാലിന്‍ രാസവസ്തുക്കളുണ്ടെന്നാണു റിപ്പോര്‍ട്ട്. കഴിഞ്ഞദിവസം ഫോര്‍മാലിന്‍ കലര്‍ന്ന ആറായിരം കിലോ മത്സ്യം ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തിരുന്നു. പോത്തിറച്ചിയിലും പന്നിയിറച്ചിയിലുമാണു പ്രധാനമായും ഫോര്‍മാലിന്‍ ചേര്‍ക്കുന്നത്. ഭക്ഷ്യവസ്തുക്കളില്‍ ചേര്‍ക്കുന്ന രാസവസ്തുക്കളില്‍ ഏറ്റവും അപകടകാരിയാണ് ഫോര്‍മാലിന്‍. ഇതു ചേര്‍ത്ത ഇറച്ചിയും മത്സ്യവും എത്ര കഴുകിയാലും വിഷാംശം പോകില്ല. മനുഷ്യശരീരം കേടുകൂടാതെ സൂക്ഷിക്കാനാണ് പ്രധാനമായും ഇതുപയോഗിക്കുന്നത്. വിവിധ ശരീരഭാഗങ്ങള്‍ പത്തോളജി പരിശോധനയ്ക്കായി അയയ്ക്കുന്നത് 10 ശതമാനം വീര്യമുള്ള ഫോര്‍മാലിന്‍ ലായനിയിലാണ്. മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് പഠിക്കാന്‍ വേണ്ടിയുള്ള മൃതദേഹം സൂക്ഷിക്കുന്നത് 30 ശതമാനം വീര്യമുള്ള ലായനിയിലാണ്. ഒരുവര്‍ഷത്തോളം ഈ…
Read Moreപഠനത്തിനുശേഷം മുറിയില്‍ കിടന്നുറങ്ങിയ പെണ്‍കുട്ടിയെ വീട്ടില്‍ അതിക്രമിച്ചു കയറി ബലാത്സംഗം ചെയ്തു കൊലപ്പെടുത്തി, ആക്ഷന്‍ കൗണ്‍സിലിന്റെ മുന്നില്‍ നിന്നു, കൊല്ലത്ത് സുനില്‍ അറസ്റ്റിലായത് ഇങ്ങനെ
കൊല്ലം പിറവന്തൂരില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ കൊലപ്പെടുത്തിയ സംഭവവുമായി ബന്ധപ്പെട്ട് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യുമെന്ന് അന്വേഷണ ഉദ്യോഗസ്ഥന് പറഞ്ഞു. പിറവന്തൂര്‍ സ്വദേശിനിയായ 16കാരിയെ കൊലപ്പെടുത്തിയ കേസില്‍ ആയിര വല്ലിക്കര ചീവോട് തടത്തില്‍ വീട്ടില്‍ സുനില്‍കുമാര്‍(40)ആണ് അറസ്റ്റിലായത്. ഇയാളെ കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ ചോദ്യം ചെയ്യുന്നതോടെ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കും. കഴിഞ്ഞ ജൂലൈ 28ന് അര്‍ധരാത്രിയായിരുന്നു കൊലപാതകം. ക്രൈംബ്രാഞ്ച് ഐജി എസ് ശ്രീജിത്ത്, ക്രൈം ബ്രാഞ്ച് സിഐ ഡി എച്ച്എച്ച് ഡബ്ല്യു-1 എസ് പി വി എം മുഹമ്മദ് റഫീക്ക് എന്നിവരുടെമേല്‍നോട്ടത്തില്‍ ഡിവൈഎസ് പി കെ വി കൊച്ചുമോന്, ഡിറ്റക്ടീവ് ഇന്‍സ്പെകടര്‍ ജോണ്സണ് എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കൊല്ലപ്പെട്ട പെണ്‍കുട്ടി പ്ലസ് വണ്‍ വിദ്യാര്‍ഥിനിയായിരുന്നു. പതിവുപോലേ രാത്രിയില്‍ ബെഡ്റൂമില്‍ ഇരുന്ന് പഠിച്ചശേഷം ഉറങ്ങാന്‍ കിടന്നതായിരുന്നു. രാത്രി വീട്ടില്‍ അതിക്രമിച്ചുകയറിയ…
Read Moreപിണറായിയിൽ കാലുകളും കൈകളും വെട്ടിമാറ്റിയ നിലയിൽ പൂച്ചകളുടെ ജഡങ്ങൾ; ജഡങ്ങൾ കണ്ടെത്തിയത് മുഖ്യമന്ത്രിയുടെ വീടിനു സമീപം; പോലീസും രഹസ്യാന്വേഷണ വിഭാഗവും അന്വേഷണം തുടങ്ങി
തലശേരി: കാലുകളും തലയും വെട്ടിമാറ്റിയ നിലയില്‍ പൂച്ചകളുടെ ജഡങ്ങള്‍ കണ്ടെത്തിയ സംഭവങ്ങളില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ രൂക്ഷമായ സമയങ്ങളില്‍ നായ ഉള്‍പ്പെടെയുള്ള വളര്‍ത്തു മൃഗങ്ങളെ വെട്ടിക്കൊല്ലുകയും കെട്ടി തൂക്കുകയും ചെയ്യുന്നത് സംഘര്‍ഷ മേഖലകളില്‍ പതിവായിരുന്നു. എന്നാല്‍ സമാധാനാന്തരീക്ഷം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഇപ്പോള്‍ പിണറായിയില്‍ രണ്ട് ദിവസങ്ങളിലായി കാലുകള്‍ വെട്ടി നീക്കിയ നിലയിലും തല വെട്ടി മാറ്റിയ നിലയിലും പൂച്ചകളുടെ ജഡങ്ങള്‍ കണ്ടെത്തിയത് ജനങ്ങളില്‍ അസ്വസ്ഥത സൃഷ്ടിച്ചിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്റെ വീട് സ്ഥിതി ചെയ്യുന്നതിന് നാനൂറു മീറ്റര്‍ അകലയാണ് ദുരൂഹതയുയർത്തിയ തരത്തില്‍ പൂച്ചകളുടെ ജഡങ്ങള്‍ കണ്ടെത്തിയത്. 24 മണിക്കൂറും പോലീസ് നിരീക്ഷണമുള്ള പ്രദേശത്താണ് ഇത്തരത്തിലുള്ള സംഭവം അരങ്ങേറിയിട്ടുള്ളത്. 30 ന് പിണറായിയില്‍ പോലീസ് സ്റ്റേഷന് നിലവില്‍ വരാനിരിക്കെ നിര്‍ദ്ദിഷ്ട പോലീസ് സ്റ്റേഷന്റെ തൊട്ടടുത്തായി ദുരൂഹതയുയര്‍ത്തി കൊണ്ട് പൂച്ചകളുടെ ജഡങ്ങള്‍ കണ്ടെത്തിയിട്ടുള്ളത്. പിണറായി ഓലയമ്പലം പെട്രോള്‍…
Read Moreകുഴിച്ച് പരിശോധിക്കില്ല പകരം ഡിറ്റക്ടർ ! ജെസ്നയുടെ പിതാവ് പണിയുന്ന കെട്ടിടവും പരിസരവും വീണ്ടും പരിശോധിക്കും; അന്വേഷണങ്ങളുമായി സഹകരിക്കുമെന്ന് കുടുംബം
കോട്ടയം: ജെസ്നയുടെ തിരോധാനം സംബന്ധിച്ച അന്വേഷണത്തിന്റെ ഭാഗമായി ജെസ്നയുടെ പിതാവ് ജയിംസ് മുണ്ടക്കയം ഏന്തയാറിൽ നിർമിക്കുന്ന കെട്ടിടവും പരിസരവും പൊലീസ് വീണ്ടും പരിശോധിക്കും. കെട്ടിടം കുഴിച്ച് പരിശോധിക്കില്ല പകരം ഡിറ്റക്ടർ ഉപയോഗിച്ചു പരിശോധിക്കുമെന്നാണു വിവരം. ഏന്തയാറിലെ ഒരു സ്കൂളിലെ കുട്ടിക്കു വീടുവച്ചുകൊടുക്കുന്നതിന്റെ നിർമാണ കരാർ ജെസ്നയുടെ പിതാവിന്റെ പങ്കാളിത്തത്തിലാണ്. ഇത്തരമൊരു സംശയം ആക്ഷൻ കൗണ്‍സിൽ ഉന്നയിച്ചതിനെത്തുടർന്ന് ഒരാഴ്ച മുൻപ് അന്വേഷണ സംഘം ഇവിടെയെത്തി പരിശോധന നടത്തിയിരുന്നു. ജെസ്നയുടെ വീട്ടിൽനിന്ന് കഴിഞ്ഞ ദിവസം രക്തം പുരണ്ട വസ്ത്രം കണ്ടെത്തിയിരുന്നു. ഫൊറൻസിക് വിദഗ്ധരുടെ സഹായത്തോടെ ഇതിലും അന്വേഷണം നടക്കുകയാണ്. ചെന്നൈ, ബെംഗളൂരു, പുണെ, ഗോവ എന്നിവിടങ്ങളിലേക്കു പൊലീസ് പോയിരുന്നു. മുണ്ടക്കയം, എരുമേലി കേന്ദ്രീകരിച്ചുള്ള അന്വേഷണം നേരത്തേ തന്നെ തുടങ്ങിയിരുന്നു. ലഭിക്കുന്ന വിവരങ്ങളെല്ലാം ഒരെണ്ണം പോലും വിടാതെയാണ് പരിശോധന. മിക്കയിടത്തും പോയിത്തന്നെ എല്ലാ കാര്യങ്ങളും പരിശോധിച്ച് ഉറപ്പാക്കുന്നുണ്ടെന്നും പൊലീസ് അറിയിച്ചു. അതേസമയം,…
Read Moreജെസ്ന അപ്രത്യക്ഷയായതിനു പിന്നില്‍ ദൃശ്യം മോഡല്‍? ജനുവരി 16, 17, 18 തിയതികളും ജെസ്നയുടെ തിരോധാനവുമായി എന്താണു ബന്ധം? നാടിനെ കുഴക്കിയ കേസ് അവസാന ഘട്ടത്തിലേക്ക്
ജെസ്നയുടെ തിരോധാനത്തില്‍ പോലീസ് എല്ലാ സാധ്യതകളും പരിശോധിക്കുന്നു. ഇതിന്റെ ഭാഗമായി പെണ്‍കുട്ടിയുടെ പിതാവിന്റെ നിയന്ത്രണത്തിലുള്ള കണ്‍സ്ട്രക്ഷന്‍ കമ്പനി നിര്‍മിക്കുന്ന വീട്ടില്‍ പോലീസ് പരിശോധന നടത്തി. മുണ്ടക്കയത്തെ നിര്‍മാണത്തിലിരിക്കുന്ന വീട്ടിലായിരുന്നു പരിശോധന. ‘ദൃശ്യം’ മോഡല്‍ സാധ്യതയാണു പോലീസ് പരിശോധിക്കുന്നത്. പരിശാധനയുടെ വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല. ജനുവരി 16, 17, 18 ദിവസങ്ങളില്‍ നടന്ന ചില സംഭവങ്ങള്‍ക്ക് ജെസ്നയെ കാണാതാകുന്നതിനോട് ബന്ധമുണ്ടോയെന്ന കാര്യത്തിലും പോലീസ് വ്യക്തത തേടുന്നതായി സൂചനയുണ്ട്. ജെസ്നയുടെ ആണ്‍സുഹൃത്ത് പൂര്‍ണമായും മനസു തുറക്കാത്തതും ജെസ്നയുടെ ബന്ധുക്കള്‍ ഇയാളെക്കുറിച്ച് യാതൊരു ആരോപണവും ഉന്നയിക്കാത്തതും ചില സംശയങ്ങള്‍ പോലീസിന് മുന്നില്‍ തുറന്നിടുന്നുണ്ട്. അതേസമയം, സൈബര്‍ സെല്ലിന്റെ സഹായത്തോടെയും പോലീസ് തെരച്ചില്‍ വിപുലീകരിച്ചിട്ടുണ്ട്. ജെസ്നയുടെ ഫോണ്‍ കോളുകള്‍, സന്ദേശങ്ങള്‍, വിവരശേഖരണപ്പെട്ടികളില്‍നിന്നു ലഭിച്ച കത്തുകളിലെ വിവരങ്ങള്‍ എന്നിവയാണ് പ്രധാനമായും സൈബര്‍ സെല്‍ പരിശോധിക്കുന്നത്. ജെസ്ന സുഹൃത്തിന് അയച്ച ഫോണ്‍ സന്ദേശങ്ങള്‍ വീണ്ടെടുക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നു…
Read More