കണ്ടാല്‍ വെള്ളമുണ്ടും ഷര്‍ട്ടും ധരിച്ച മാന്യന്‍ ! മാര്‍ക്കറ്റിലെത്തി മീനും ചിക്കനും മട്ടനും വാങ്ങിയ ശേഷം ‘ഗൂഗിള്‍ പേ’ ഉണ്ടോയെന്ന് ചോദിച്ച് ഒറ്റ മുങ്ങല്‍…

മാര്‍ക്കറ്റിലെത്തി സാധനങ്ങള്‍ വാങ്ങിയ ശേഷം ഗൂഗിള്‍ പേ ഉണ്ടോയെന്നു ചോദിച്ച് ആള്‍ മുങ്ങിയതായി പരാതി. മമ്പറം ടൗണിലെ ഇറച്ചി – മത്സ്യ മാര്‍ക്കറ്റിലെത്തിയ ആളാണ് പണം നല്‍കാതെ സാധനവുമായി കടന്നത്. രണ്ട് കിലോ അയക്കൂറയും ഒന്നര കിലോ നാടന്‍ കോഴിയിറച്ചിയും ഒരു കിലോ ആട്ടിറച്ചിയുമാണ് ഇയാള്‍ വാങ്ങിയതെന്ന് പോലീസില്‍ നല്‍കിയ പരാതിയില്‍ വ്യാപാരികള്‍ പറയുന്നു. മാര്‍ക്കറ്റിലെത്തിയ വെള്ള ഷര്‍ട്ടും മുണ്ടും ധരിച്ചയാളാണ് കബളിപ്പിച്ചതെന്നാണ് പരാതിയില്‍ പറയുന്നത്. ഗൂഗിള്‍ പേ ഉണ്ടോ എന്ന് ചോദിച്ചായിരുന്നു ഇയാള്‍ വ്യാപാരികളെ പറ്റിച്ചത്. ആദ്യം രണ്ട് കിലോ അയക്കൂറ തൂക്കിയപ്പോള്‍ ഗൂഗിള്‍ പേ ഉണ്ടോ എന്ന് ചോദിച്ചു ഇല്ലെന്നു വ്യാപാരി പറഞ്ഞപ്പോള്‍ കാറില്‍ പൈസയുണ്ടെന്നും എടുത്തു തരാമെന്നും ഇയാള്‍ പറഞ്ഞു. മത്സ്യം കൂടാതെ കുറച്ച് ഐസ് കട്ടകളും ഇയാള്‍ മത്സ്യവ്യാപാരിയില്‍ നിന്ന് വാങ്ങിയിരുന്നു. സമീപത്തെ ഇറച്ചിക്കടയില്‍ നിന്നാണ് മട്ടനും ചിക്കനും വാങ്ങിയത്. ഇവിടേയും…

Read More

ഫ്രീസര്‍ തുറന്നപ്പോള്‍ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച ! ഒരൊറ്റ ഹോട്ടലില്‍ നിന്ന് പിടിച്ചെടുത്തത് 12000 രൂപ വിലമതിക്കുന്ന കരിമീന്‍; ആരോഗ്യവിഭാഗത്തിന്റെ റെയ്ഡില്‍ കണ്ടെത്തിയത് പഴകിയ മത്സ്യത്തിന്റെയും മാംസത്തിന്റെയും വന്‍ശേഖരം…

കൊട്ടാരക്കര: നഗരത്തിലെ വിവിധ ഹോട്ടലുകളില്‍ നടത്തിയ റെയ്്ഡില്‍ ആരോഗ്യവിഭാഗം കണ്ടെത്തിയത് പഴകിയ മത്സ്യത്തിന്റെയും മാംസത്തിന്റെയും വന്‍ശേഖരം. ഒറ്റ ഹോട്ടലിന്റെ ഫ്രീസറില്‍ നിന്നു കണ്ടെടുത്തത് 12000 രൂപ വില വരുന്ന പഴകിയ കരിമീന്‍ ! അതും പൊരിച്ച് സൂക്ഷിച്ച നിലയില്‍. 14 ഹോട്ടലുകള്‍ ഉള്‍പ്പെടെ 26 സ്ഥാപനങ്ങളില്‍ വ്യാപക ക്രമക്കേടുകള്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് എല്ലാ സ്ഥാപനങ്ങള്‍ക്കും നോട്ടീസ് നല്‍കി. വറുത്തു സൂക്ഷിച്ച പഴകിയ ഇറച്ചിയും പിടിച്ചെടുത്തു. വില്‍ക്കാതെ വരുന്ന ഗ്രില്‍ഡ് ചിക്കന്‍ ഫ്രീസറില്‍ സൂക്ഷിച്ച ശേഷം പിന്നീട് ചൂടാക്കി വില്‍ക്കുന്നതായി കണ്ടെത്തി. പഴകിയ എണ്ണ വന്‍തോതില്‍ കണ്ടെത്തി. ബാര്‍ ഹോട്ടലില്‍ നിന്നും ഒരു മാസം വരെ പഴക്കമുള്ള ഇറച്ചി പിടിച്ചെടുത്തു. സഹകരണമേഖലയിലെ വിദ്യാലയപരിസരത്ത് നിന്നും വ്യാപകമായ മാലിന്യം പിടിച്ചെടുത്തു. മാസങ്ങളായി കെട്ടിക്കിടന്ന ചോറുപൊതികള്‍, സാനിറ്ററി നാപ്കിനുകള്‍ എന്നിവയാണ് പിടിച്ചെടുത്തത്. മാലിന്യം നീക്കാന്‍ ഇവിടെ സംവിധാനമില്ല. സൂപ്പര്‍മാര്‍ക്കറ്റിന്റെ പിന്‍ഭാഗത്ത് പഴകിയ പച്ചക്കറി…

Read More

പ്രളയം കച്ചവടക്കാര്‍ക്ക് ഏല്‍പ്പിച്ചത് കനത്ത ആഘാതം ! പച്ചക്കറിയ്ക്ക് പകുതിവില; മീനിന് വില മൂന്നിലൊന്നു മാത്രം; നഷ്ടക്കച്ചവടമെന്ന് വ്യാപാരികള്‍…

മലപ്പുറം: പ്രളയത്തില്‍ തകര്‍ന്ന കേരളത്തില്‍ ഭക്ഷ്യ വസ്തുക്കളുടെ വില കുത്തനെ ഇടിഞ്ഞിരിക്കുകയാണ്. മലപ്പുറത്ത് പച്ചക്കറികള്‍ക്ക് പകുതിയിലധികം വില കുറഞ്ഞപ്പോള്‍ മീന്‍വിലയും മൂന്നിലൊന്നായി. കിലോഗ്രാമിന് 150 രൂപ വരെ വിലയുണ്ടായിരുന്ന അയലയ്ക്ക് മലപ്പുറത്ത് വില 50 രൂപയാണ്. 120 രൂപയുണ്ടായിരുന്ന ചൂരയ്ക്കും കിളിമീനിനും 70, 60 രൂപയായി. ഓണം, പെരുന്നാള്‍ സമയത്തുപോലും പച്ചക്കറികള്‍ക്കും മറ്റും വില കുറവായിരുന്നു. വീണ്ടും വില കുറഞ്ഞ് താഴ്ന്ന നിരക്കിലെത്തിയിരിക്കുകയാണ് ഇപ്പോള്‍. 70 രൂപയുണ്ടായിരുന്ന വെണ്ടയ്ക്ക 30 രൂപയ്ക്കാണ് ഇന്നലെ വിറ്റത്. പച്ചമുളക്, തക്കാളി, പയര്‍, ബീറ്റ്‌റൂട്ട്, നേന്ത്രക്കായ എന്നിവയുടെ വിലയും പകുതിയിലധികം കുറഞ്ഞു. ജില്ലയിലെ പ്രധാന ചന്തകളിലേക്കെല്ലാം പച്ചക്കറി വരുന്നത് തമിഴ്‌നാട്ടില്‍നിന്നാണ്. പച്ചക്കറി വരവിനെ പ്രളയം ബാധിച്ചില്ലെങ്കിലും. ഓണം സമയത്ത് വലിയ വില്‍പന നടക്കാത്തതാണ് വിലയിടിവിനു കാരണമെന്ന് കച്ചവടക്കാര്‍ പറഞ്ഞു. പച്ചക്കറി ലഭ്യത കൂടിയെങ്കിലും ആളുകള്‍ വളരെ കുറച്ചു മാത്രമേ വാങ്ങുന്നുള്ളു. ഇതും…

Read More

മത്സ്യവും മാംസവും എത്തുന്നത് മൃതദേഹങ്ങള്‍ സൂക്ഷിക്കാനുപയോഗിക്കുന്നത് ഫോര്‍മാലിനില്‍ കുളിപ്പിച്ച് ! കഴിഞ്ഞ ദിവസം പിടിച്ചെടുത്തത് ഫോര്‍മാലിന്‍ കലര്‍ന്ന 6000 കിലോ മത്സ്യം; മലയാളികളുടെ വൃക്ക തകരുന്നതിങ്ങനെ…

കേരളത്തില്‍ അര്‍ബുദ,വൃക്ക രോഗികളുടെ എണ്ണം വന്‍തോതില്‍ വര്‍ധിക്കുന്നതില്‍ മുഖ്യപങ്ക് വഹിക്കുന്നത് ഫോര്‍മാലിന്‍ ? കേരളീയര്‍ കഴിക്കുന്ന ഭക്ഷ്യവസ്തുക്കളില്‍ ഒട്ടു മിക്കവയും ഫോര്‍മാലിന്‍ അടക്കമുള്ള കീടനാശിനികള്‍ കലര്‍ത്തിയാണ് എത്തുന്നതെന്ന് ആരോഗ്യരംഗത്തെ വിദഗ്ധര്‍. ഇതുസംബന്ധിച്ചു ഐ.എം.എ. നേരത്തേ പുറത്തുവിട്ട പഠനറിപ്പോര്‍ട്ട് ആശങ്ക ഉയര്‍ത്തുന്നതായിരുന്നു. ഇറച്ചി വിഭവങ്ങളില്‍ മാരകമായ ഫോര്‍മാലിന്‍ രാസവസ്തുക്കളുണ്ടെന്നാണു റിപ്പോര്‍ട്ട്. കഴിഞ്ഞദിവസം ഫോര്‍മാലിന്‍ കലര്‍ന്ന ആറായിരം കിലോ മത്സ്യം ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തിരുന്നു. പോത്തിറച്ചിയിലും പന്നിയിറച്ചിയിലുമാണു പ്രധാനമായും ഫോര്‍മാലിന്‍ ചേര്‍ക്കുന്നത്. ഭക്ഷ്യവസ്തുക്കളില്‍ ചേര്‍ക്കുന്ന രാസവസ്തുക്കളില്‍ ഏറ്റവും അപകടകാരിയാണ് ഫോര്‍മാലിന്‍. ഇതു ചേര്‍ത്ത ഇറച്ചിയും മത്സ്യവും എത്ര കഴുകിയാലും വിഷാംശം പോകില്ല. മനുഷ്യശരീരം കേടുകൂടാതെ സൂക്ഷിക്കാനാണ് പ്രധാനമായും ഇതുപയോഗിക്കുന്നത്. വിവിധ ശരീരഭാഗങ്ങള്‍ പത്തോളജി പരിശോധനയ്ക്കായി അയയ്ക്കുന്നത് 10 ശതമാനം വീര്യമുള്ള ഫോര്‍മാലിന്‍ ലായനിയിലാണ്. മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് പഠിക്കാന്‍ വേണ്ടിയുള്ള മൃതദേഹം സൂക്ഷിക്കുന്നത് 30 ശതമാനം വീര്യമുള്ള ലായനിയിലാണ്. ഒരുവര്‍ഷത്തോളം ഈ…

Read More