മീനില്‍ ഫോര്‍മാലിന്‍ ഇല്ലെന്ന കണ്ടെത്തല്‍ ! പരിശീലനമില്ലാതെ സ്ട്രിപ്പ് ഉപയോഗിച്ചതിനെതിരേ മേയര്‍ രംഗത്ത്; വ്യക്തി വൈരാഗ്യത്തിന്റെ പേരില്‍ ഹോട്ടല്‍ പൂട്ടിച്ചെന്ന് ഹോട്ടല്‍ ഉടമ…

തിരുവനന്തപുരം കോര്‍പ്പറേഷന്‍ പിടിച്ചെടുത്ത രണ്ടു ടണ്ണോളം മീനില്‍ ഫോര്‍മാലിന്‍ ഇല്ലെന്ന് ഭക്ഷ്യസുരക്ഷ വകുപ്പിന്റെ കണ്ടെത്തലിനെതിരേ മേയര്‍ കെ.ശ്രീകുമാര്‍ രംഗത്ത്. ഭക്ഷ്യസുരക്ഷാ വിഭാഗം ഉദ്യോഗസ്ഥരും വിഷ മല്‍സ്യം കടത്തുന്ന ലോബിയും തമ്മിലുള്ള അവിശുദ്ധബന്ധമാണ് റിപ്പോര്‍ട്ടിന് പിന്നിലെന്ന് മേയര്‍ ആരോപിച്ചു. ശരിയായ പരിശീലനം ലഭിക്കാതെ, സ്ട്രിപ്പ് ഉപയോഗിച്ചതാണ് കോര്‍പ്പറേഷന് തെറ്റായ ഫലം ലഭിക്കാനുള്ള കാരണമെന്നാണ് ഭക്ഷ്യ സുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥരുടെ കണ്ടെത്തല്‍. വ്യാഴാഴ്ചയാണ് കോര്‍പ്പറേഷന്റെ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥര്‍ മംഗളൂരുവില്‍ നിന്ന് തിരുവനന്തപുരത്തേക്ക് കൊണ്ടുവന്ന മീന്‍ പരിശോധിച്ചത്. മാരക വിഷമായ ഫോര്‍മാലിന്‍ കലര്‍ന്നിട്ടുണ്ടെന്നും സ്ഥിരീകരിച്ചതോടെ വാഹനവും പിടിച്ചെടുത്തു. തുടര്‍ന്ന് കോര്‍പ്പറേഷന്‍ തന്നെയാണ് ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ സ്‌ക്വാഡിനേയും വിവരം അറിയിച്ചത്. ഇവരെത്തി സാമ്പിള്‍ എടുത്തു നടത്തിയ പരിശോധനയില്‍ കഥമാറി. ഫോര്‍മാലിന്റെ സാന്നിധ്യം ഇല്ലെന്നായിരുന്നു കണ്ടെത്തല്‍. ഇതിനിടെ അഞ്ചു ലക്ഷത്തോളം വില വരുന്ന രണ്ടര ടണ്‍ മത്സ്യം കോര്‍പറേഷന്‍ നശിപ്പിക്കുകയും ചെയ്തു.…

Read More

ഓണത്തിന് മലയാളികള്‍ക്ക് ഫോര്‍മാലിന്‍ കലര്‍ത്തിയ നല്ല വിഷപ്പാല്‍ കുടിക്കാനുള്ള അവസരമൊരുങ്ങുന്നു ! ഓണം കൊഴുപ്പിക്കാന്‍ പൊള്ളാച്ചിയില്‍ തയ്യാറാക്കുന്ന പാലിന്റെ വിശേഷങ്ങള്‍ ഇങ്ങനെ…

തൃശൂര്‍: മലയാളിയുടെ ഏറ്റവും വലിയ ഉത്സവസീസണായ ഓണക്കാലം വിഷമയമാക്കാനൊരുങ്ങി തമിഴ്‌നാട്ടിലെ പാല്‍ക്കമ്പനികള്‍. വന്‍തോതിലുള്ള രാസപദാര്‍ഥങ്ങള്‍ ചേര്‍ത്ത കൃത്രിമപാല്‍ ഓണത്തോടനുബന്ധിച്ച് സംസ്ഥാനത്തെത്തുമെന്നാണ് സൂചന. അണിയറനീക്കങ്ങള്‍ ധ്രുതഗതിയില്‍ പുരോഗമിക്കുകയാണെന്നും വിവരമുണ്ട്. ഒരാഴ്ചയോളം കേടാകാതിരിക്കാനുള്ള രാസവസ്തുക്കളാണു പാലില്‍ കലര്‍ത്താറുള്ളതെന്നു കഴിഞ്ഞ ഓണക്കാലത്തു പിടിച്ചെടുത്ത പാലില്‍നിന്നു വ്യക്തമായിരുന്നു. തമിഴ്നാട്ടിലെ പൊള്ളാച്ചിയില്‍നിന്നുള്ള പാലാണ് ജില്ലാതിര്‍ത്തിയിലെ മീനാക്ഷിപുരം ചെക്പോസ്റ്റില്‍ അന്നു പിടികൂടിയത്. െഹെഡ്രജന്‍ പെറോക്‌സൈഡ്, ഫോര്‍മാലിന്‍ എന്നിവയായിരുന്നു കലര്‍ത്തിയത്. കൂടുതല്‍ പാല്‍ എത്താറുള്ളത് ഈ ചെക്പോസ്റ്റ് കടന്നാണ്. തമിഴ്നാട്ടില്‍ ഏറ്റവും അധികം പാല്‍ ഉല്‍പ്പാദന കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നത് പൊള്ളാച്ചിയിലാണ്. പ്രതിദിനം 60 മുതല്‍ 70 വരെ പാല്‍ ലോറികളാണ് തൃശൂര്‍, എറണാകുളം, ആലപ്പുഴ എന്നീ ജില്ലകളിലേക്കു വരാറുള്ളത്. സാധാരണ ദിവസങ്ങളില്‍ മൂന്നര ലക്ഷം ലിറ്റര്‍ പാലാണ് ഇതുവഴിയെത്തുന്നതെങ്കില്‍ ഓണക്കാലത്ത് ഇത് അഞ്ചു ലക്ഷം മുതല്‍ ആറു ലക്ഷം വരെ ലിറ്ററായി ഉയരാനിടയുണ്ട്. വാളയാര്‍ വഴിയുള്ള പാലിന്റെ…

Read More

പരിശോധിക്കാനയയ്ച്ചിരിക്കുന്ന മത്സ്യ സാമ്പിളുകളില്‍ മിക്കതിലും ഫോര്‍മാലിന്‍ സാന്നിദ്ധ്യം ! ആന്ധ്രയില്‍ നിന്ന് ആലപ്പുഴയില്‍ എത്തി ഒരു ലോഡ് ചെമ്മീന്‍ ഫോര്‍മാലിന്‍ കലര്‍ന്നത്; എത്തിച്ചത് കയറ്റുമതി സംസ്‌കരണത്തിന്

ആലപ്പുഴ: ഫോര്‍മാലിന്‍ കലര്‍ന്ന മത്സ്യത്തിന്റെ സംസ്ഥാനത്തേക്കുള്ള ഒഴുക്ക് തുടരുന്നു. കയറ്റുമതി സംസ്‌കരണത്തിനായി ആന്ധ്രപ്രദേശില്‍നിന്ന് ജൂണ്‍ 26ന് ആലപ്പുഴയിലെത്തിച്ച ഒരു ലോഡ് ചെമ്മീനില്‍ ഫോര്‍മലിന്‍ ഉണ്ടെന്നു പരിശോധനയില്‍ കണ്ടെത്തി. അരൂരില്‍ എത്തിയ ലോഡ് ഭക്ഷ്യസുരക്ഷ ഉദ്യോഗസ്ഥര്‍ പിടിച്ചെടുക്കുകയും സാംപിള്‍ കൊച്ചിയിലെ സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്‌നോളജിയില്‍ പരിശോധനയ്ക്ക് അയയ്ക്കുകയും ചെയ്തിരുന്നു. പരിശോധനയില്‍ ഫോര്‍മാലിന്റെ സാന്നിധ്യം കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് ലോഡ് ആന്ധ്രാപ്രദേശിലേക്കു തിരിച്ചയച്ചു. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ ഭക്ഷ്യസുരക്ഷാ കമ്മിഷണര്‍മാരെ വിവരം അറിയിക്കുകയും ചെയ്തിട്ടുണ്ട്. ജൂണ്‍ 26നു തന്നെ കര്‍ണാടകയില്‍നിന്നെത്തിയ മറ്റൊരു ലോഡ് ചെമ്മീനില്‍ ഫോര്‍മലിന്‍ ഇല്ലെന്നു കണ്ടെത്തി വാഹനം വിട്ടുകൊടുത്തിട്ടുണ്ട്. എങ്കിലും ചെമ്മീന്‍, ഐസ് സാംപിളുകള്‍ വീണ്ടും പരിശോധിക്കുമെന്ന് അധികൃതര്‍ പറഞ്ഞു. ഇപ്പോള്‍ പരിശോധനയയ്ക്കയച്ചിരിക്കുന്ന മത്സ്യ സാമ്പിളുകളില്‍ പലതിലും ഫോര്‍മാലിന്‍ സാന്നിദ്ധ്യം ഉള്ളതായാണ് സൂചന.

Read More

തിരൂരില്‍ വിഷമത്സ്യ വില്‍പന തകൃതി ! മത്സ്യമാര്‍ക്കറ്റില്‍ നിന്നുമുള്ള മീന്‍ കഴിച്ച് അഞ്ച് പൂച്ചകള്‍ ചത്തു; മത്സ്യത്തിന് പഴക്കം തോന്നാതിരിക്കാന്‍ പ്രയോഗിക്കുന്ന പുതിയ തന്ത്രങ്ങള്‍ ഇങ്ങനെ…

തിരൂര്‍: വിഷമദ്യ വില്‍പ്പന തിരൂരില്‍ തകൃതിയായി നടക്കുമ്പോള്‍ ആരോഗ്യവകുപ്പ് കണ്ണടയ്ക്കുന്നെന്ന് ആക്ഷേപം. കേരളത്തിനു പുറത്തു നിന്നുള്ള മത്സ്യം വന്‍തോതില്‍ വില്‍ക്കുന്ന തിരൂര്‍ മാര്‍ക്കറ്റില്‍ വിഷമദ്യ വില്‍പ്പന തകൃതിയായി നടക്കുന്നതായാണ് നാട്ടുകാര്‍ ആരോപിക്കുന്നത്. തിരൂര്‍ മാര്‍ക്കറ്റില്‍ നിന്നും മത്സ്യം വാങ്ങി പൂച്ചകള്‍ക്കു നല്‍കിയ രണ്ടു വീടുകളിലെ അഞ്ച് പൂച്ചകള്‍ ചത്തു. രണ്ട് പൂച്ചകളെ വെറ്റിനറി ഡോക്ടര്‍ ചികിത്സിച്ചു കൊണ്ടിരിക്കുന്നു. താനാളൂര്‍ ചുങ്കത്തെ പൊക്ലാശ്ശേരി ഹുെസെന്റെ മൂന്ന് ഊട്ടി പൂച്ചകളാണ് ചത്തത്. രണ്ട് പേര്‍ഷ്യന്‍ പൂച്ചകള്‍ വെറ്റിനറി ഡോക്ടറുടെ പരിചരണത്തിലാണ്. തിരൂര്‍ മാര്‍ക്കറ്റില്‍ നിന്നും വാങ്ങിയ അയലയാണ് ഊട്ടിപൂച്ചകളെ പരലോകത്തേക്കയയ്ച്ചത്. തിരൂര്‍ കോട്ട് സ്വദേശി എരഞ്ഞിക്കാട്ട് അലവിക്കുട്ടിയുടെ വീട്ടിലെ രണ്ട് നാടന്‍ വളര്‍ത്തു പൂച്ചകളും ചത്തു. തിരൂര്‍ മാര്‍ക്കറ്റില്‍ നിന്നും മത്സ്യം വാങ്ങി സൈക്കിളില്‍ കൊണ്ടു നടന്ന് വില്‍പ്പന നടത്തുന്ന ആളില്‍ നിന്നാണ് അര കിലോ അയല അലവിക്കുട്ടി പൂച്ചകള്‍ക്കായി…

Read More

മലയാളിക്ക് ഫോര്‍മാലിന്‍ പേടി ! കിലോയ്ക്ക് 400 രൂപ വിലയുണ്ടായിരുന്ന ചൂരയ്ക്ക് നേര്‍പകുതി;ഉലുവാച്ചിക്ക് 650 ല്‍ നിന്ന് 375 രൂപ; ഫോര്‍മാലിന്‍ ഭീതിയില്‍ മത്സ്യവിപണി മാന്ദ്യത്തിലേക്ക്…

കൊല്ലം:ഫോര്‍മാലിന്‍ കലര്‍ന്ന മീന്റെ കേരളത്തിലേക്കുള്ള ഒഴുക്ക് തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ മത്സ്യവിപണിയില്‍ വന്‍ഇടിവ്. മീനുകള്‍ക്കെല്ലാം വില പകുതിയിലേറെ താഴ്ന്നിരിക്കുകയാണ്. കേരളത്തില്‍ നിന്ന് പിടിക്കുന്ന മീനിന് ഗുണനിലവാരമുണ്ടെന്നാണ് ഇവിടത്തെ മത്സ്യത്തൊഴിലാളികള്‍ പറയുന്നു. കിളിമീന്‍ അഞ്ച് ദിവസം മുന്‍പ് വിറ്റത് കിലോയ്ക്ക് 370 രൂപ വച്ച് ഇപ്പോഴത് 160 ല്‍ താഴെ…ചൂരയ്ക്ക് 400 ല്‍ നിന്ന് 200 ആയി..ഉലുവാച്ചിക്ക് 650 ല്‍ നിന്ന് 375 രൂപ..വങ്കട 130 രൂപ. കൊല്ലം തങ്കശേരി ഹാര്‍ബറില്‍ നിന്ന് രാവിലെ പോയി വൈകിട്ട് വരുന്ന വള്ളങ്ങളൊക്കെ വലയില്‍ നിന്ന് മീന്‍ ഇറുത്തിട്ടാല്‍ അപ്പോള്‍ തന്നെ അതെല്ലാം വിറ്റു പോകുന്നു. അത്രയ്ക്ക് ഡിമാന്‍ഡുണ്ട്. ഓപ്പറേഷന്‍ സാഗര്‍റാണിയുടെ ഭാഗമായി ഈ മാസം ഒമ്പതു മുതല്‍ ഇതുവരെ 37,000 കിലോ വിഷ മത്സ്യമാണ് പിടിച്ചെടുത്തത്. തമിഴ്‌നാട്ടിലെ തൂത്തുക്കുടി, രാമേശ്വരം, മണ്ഡപം എന്നവിടങ്ങളില്‍നിന്നു കൊല്ലം, കൊച്ചി, കോട്ടയം ജില്ലയിലെ ഏറ്റുമാനൂര്‍…

Read More

ഡോണ്ട് വറി, മീനിലെ ഫോര്‍മാലിന്‍ കണ്ടെത്താനുള്ള സ്ട്രിപ്പ് ഉടന്‍ വിപണിയിലെത്തും ! മീനില്‍ ഫോര്‍മാലിന്‍ കലര്‍ത്തുന്നവരുടെ പണി ‘സ്ട്രിപ്പ്’ പൂട്ടിക്കുന്നതിങ്ങനെ…

കൊച്ചി: മീനില്‍ ഫോര്‍മാലിന്‍ കലര്‍ത്തുന്നവരുടെ പണി പൂട്ടിക്കാനുള്ള സ്ട്രിപ്പ് ഉടന്‍ വിപണിയിലെത്തും. സെന്‍ട്രന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്‌നോളജിയിലെ രണ്ട് വനിതാ ശാസ്ത്രജ്ഞരാണ് മീനിലെ മായം കണ്ടെത്താനുള്ള സ്ട്രിപ്പിന്റെ ഉപജ്ഞാതാക്കള്‍. ‘ ഓപ്പറേഷന്‍ സാഗര്‍ റാണി’ യുടെ ഭാഗമായി കേരളത്തില്‍ നിന്നും ഫോര്‍മാലിന്‍ കലര്‍ത്തിയ 22 ടണ്‍ മത്സ്യമാണ് ഭക്ഷ്യവകുപ്പ് അടുത്ത ദിവസങ്ങളിലായി പിടിച്ചെടുത്തത്. ഈ സാഹചര്യത്തില്‍ പരീക്ഷണാടിസ്ഥാനത്തില്‍ തയ്യാറാക്കിയ 500 സ്ട്രിപ്പുകള്‍ ഭക്ഷ്യ സുരക്ഷാ വകുപ്പിന് കൈമാറിയിരുന്നു. ഇവ വിജയകരമാണെന്ന് കണ്ടെത്തിയതോടെയാണ് കിറ്റ് വിപണിയിലിറ്കകാന്‍ തീരുമാനിച്ചത്. മൃതദേഹങ്ങള്‍ കേടുകൂടാതെ സൂക്ഷിക്കുന്ന ഫോര്‍മാലിന്‍ കാന്‍സര്‍ ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ക്ക് കാരണമാകും. മുമ്പ് മീനുകളില്‍ കലര്‍ത്തിയിരുന്ന അമോണിയയേക്കാള്‍ വളരെയധികം മാരകമാണ് ഫോര്‍മാലിന്‍. അമോണിയ, ഫോര്‍മാലിന്‍ എന്നിവ കണ്ടെത്തുന്നതിന് രണ്ട് കിറ്റുകളാണ് പുറത്തിറക്കുന്നത്. കിറ്റുകള്‍ വ്യാവസായിക അടിസ്ഥാനത്തില്‍ വിപണിയിലിറക്കാന്‍ സ്വകാര്യ കമ്പനിയുമായി ധാരണയിലെത്തിയിട്ടുണ്ട്. സ്ട്രിപ്പ്,രാസലായനി,നിറം മാറുന്നത് ഒത്തു നോക്കുന്നതിനുള്ള കളര്‍ ചാര്‍ട്ട്, എന്നിവയാണ്…

Read More

മത്സ്യവും മാംസവും എത്തുന്നത് മൃതദേഹങ്ങള്‍ സൂക്ഷിക്കാനുപയോഗിക്കുന്നത് ഫോര്‍മാലിനില്‍ കുളിപ്പിച്ച് ! കഴിഞ്ഞ ദിവസം പിടിച്ചെടുത്തത് ഫോര്‍മാലിന്‍ കലര്‍ന്ന 6000 കിലോ മത്സ്യം; മലയാളികളുടെ വൃക്ക തകരുന്നതിങ്ങനെ…

കേരളത്തില്‍ അര്‍ബുദ,വൃക്ക രോഗികളുടെ എണ്ണം വന്‍തോതില്‍ വര്‍ധിക്കുന്നതില്‍ മുഖ്യപങ്ക് വഹിക്കുന്നത് ഫോര്‍മാലിന്‍ ? കേരളീയര്‍ കഴിക്കുന്ന ഭക്ഷ്യവസ്തുക്കളില്‍ ഒട്ടു മിക്കവയും ഫോര്‍മാലിന്‍ അടക്കമുള്ള കീടനാശിനികള്‍ കലര്‍ത്തിയാണ് എത്തുന്നതെന്ന് ആരോഗ്യരംഗത്തെ വിദഗ്ധര്‍. ഇതുസംബന്ധിച്ചു ഐ.എം.എ. നേരത്തേ പുറത്തുവിട്ട പഠനറിപ്പോര്‍ട്ട് ആശങ്ക ഉയര്‍ത്തുന്നതായിരുന്നു. ഇറച്ചി വിഭവങ്ങളില്‍ മാരകമായ ഫോര്‍മാലിന്‍ രാസവസ്തുക്കളുണ്ടെന്നാണു റിപ്പോര്‍ട്ട്. കഴിഞ്ഞദിവസം ഫോര്‍മാലിന്‍ കലര്‍ന്ന ആറായിരം കിലോ മത്സ്യം ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തിരുന്നു. പോത്തിറച്ചിയിലും പന്നിയിറച്ചിയിലുമാണു പ്രധാനമായും ഫോര്‍മാലിന്‍ ചേര്‍ക്കുന്നത്. ഭക്ഷ്യവസ്തുക്കളില്‍ ചേര്‍ക്കുന്ന രാസവസ്തുക്കളില്‍ ഏറ്റവും അപകടകാരിയാണ് ഫോര്‍മാലിന്‍. ഇതു ചേര്‍ത്ത ഇറച്ചിയും മത്സ്യവും എത്ര കഴുകിയാലും വിഷാംശം പോകില്ല. മനുഷ്യശരീരം കേടുകൂടാതെ സൂക്ഷിക്കാനാണ് പ്രധാനമായും ഇതുപയോഗിക്കുന്നത്. വിവിധ ശരീരഭാഗങ്ങള്‍ പത്തോളജി പരിശോധനയ്ക്കായി അയയ്ക്കുന്നത് 10 ശതമാനം വീര്യമുള്ള ഫോര്‍മാലിന്‍ ലായനിയിലാണ്. മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് പഠിക്കാന്‍ വേണ്ടിയുള്ള മൃതദേഹം സൂക്ഷിക്കുന്നത് 30 ശതമാനം വീര്യമുള്ള ലായനിയിലാണ്. ഒരുവര്‍ഷത്തോളം ഈ…

Read More