ഭാര്യയേയും മകളെയും കെവിനെ വിശ്വസിച്ച് ഒപ്പം പോന്ന നീനുവിനെയും പോറ്റണം! വാടകവീട്ടില്‍നിന്നു സ്വന്തമായി ഒരു വീട്ടിലേക്കു മാറണം; കോട്ടയത്തെ വര്‍ക്ക്‌ഷോപ്പിലിരുന്ന് കെവിന്റെ പിതാവ് ജോസഫ് പറയുന്നു

കെവിന്റേത് മുങ്ങിമരണം തന്നെയെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട് വന്നതോടെ കെവിനെ കൊലപ്പെടുത്തിയെന്ന കേസിലെ പ്രതികള്‍ക്ക് ചെറിയൊരാശ്വാസത്തിന് സാധ്യത തെളിഞ്ഞിരിക്കുകയാണ്. എന്നാല്‍ ഇനി ജീവിതകാലത്ത് ആശ്വസിക്കാന്‍ വകയില്ലാത്ത ഒരു ജീവിതമുണ്ട്, കോട്ടയം ചവിട്ടുവരിയില്‍. ചവിട്ടുവരി ജംഗ്ക്ഷനിലെ വര്‍ക്ക്‌ഷോപ്പ് ജീവനക്കാരനായ പിലാത്തറ വീട്ടില്‍ ജോസഫ്. പ്രണയത്തിന്റെ പേരില്‍, ദുരഭിമാനത്തിന്റെ പേരില്‍ ജീവന്‍ ഹോമിക്കേണ്ടി വന്ന കെവിന്‍ എന്ന യുവാവിന്റെ പിതാവ്. എന്നാല്‍, ഇരയുടെ പിതാവ് എന്നതിലുപരി, ഒരുദിവസംപോലും തന്റെ മകനൊപ്പം താമസിക്കാന്‍ ഭാഗ്യമില്ലാതെപോയ യുവതിയെ മരുമകളായി സ്വീകരിച്ച ജോസഫ് ഇന്ന് പലര്‍ക്കും ഒരു മാതൃകാപുരുഷനാണ്. മകന്റെ വിയോഗം വരുത്തിയ ദുഃഖത്തിനിടയിലും നീനു ചാക്കോയെന്ന അവന്റെ വധുവിനെ, ജോസഫ് ചേര്‍ത്തണയ്ക്കുന്നതു കണ്ട് പലര്‍ക്കും അത്ഭുതം പോലും തോന്നുകയുണ്ടായി. സാധാരണക്കാരായവര്‍ക്ക് ചെയ്യാന്‍ സാധിക്കുന്ന പ്രവര്‍ത്തിയല്ലല്ലോ അത്. രാഷ്ട്രീയക്കാരും സാമൂഹ്യപ്രവര്‍ത്തകരും നാട്ടുകാരും ബന്ധുക്കള്‍പ്പോലും ഇന്ന് ജോസഫിന്റെ അടുത്തില്ല. ഉള്ളത് മകന്റെ ഓര്‍മ്മകളും ആ ഓര്‍മ്മകളുമായി ജീവിക്കുന്ന…

Read More

ടെവിനോയുടെ നായികയുടെ കാര്‍ കൊച്ചിയില്‍ തലകീഴായി മറിഞ്ഞു, മേഘ കാറിനുള്ളില്‍ കുടുങ്ങിയത് ഒരു മണിക്കൂറോളം, കാഴ്ചക്കാരായി നാട്ടുകാര്‍, യുവനടി വന്‍ അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

കൊച്ചിയില്‍ യുവനടി സഞ്ചരിച്ച കാര്‍ തലകീഴായി മറിഞ്ഞ് യുവനടിക്ക് പരിക്ക്. ഒരു മെക്‌സിക്കന്‍ അപാരത എന്ന ടോവിനോ തോമസ് ചിത്രത്തില്‍ മുഖ്യ വേഷത്തിലെത്തിയ മേഘ മാത്യൂസിന്റെ കാറാണ് അപകടത്തില്‍ പെട്ടത്. ഒരുമണിക്കൂര്‍ ശ്രമത്തിനു ശേഷമാണ് നടിയെ രക്ഷിക്കാനായത്. കാറിനുള്ളില്‍ ഇവര്‍ കുടുങ്ങുകയായിരുന്നു. മേഘ എറണാകുളത്തെ താമസസ്ഥലത്ത് നിന്നും സഹോദരന്റെ വിവാഹ നിശ്ചയ ചടങ്ങില്‍ പങ്കെടുക്കാനായി കോട്ടയത്തെ വീട്ടിലേക്ക് പോവുകയായിരുന്ന. കനത്ത മഴയത്ത് എതിരെ വന്ന വണ്ടിയുമായി കൂട്ടിയിടിച്ചു മറിയുകയാണ് ഉണ്ടായത്. ഇടിച്ച കാര്‍ നിര്‍ത്താതെ പോയി. കൈക്ക് ചെറിയ പരുക്കേറ്റതല്ലാതെ മേഘയ്ക്ക് മറ്റു കുഴപ്പങ്ങളില്ല. ഇന്നു തന്നെ പാലക്കാട്ട് നടക്കുന്ന ദിലീഷ് പോത്തന്‍- ഹരീഷ് പേരടി ടീമിന്റെ ലീയാന്‍സിന്റെ ഷൂട്ടിങ് സെറ്റിലേക്ക് മേഘ മടങ്ങും. തലകീഴായി മറിഞ്ഞ വാഹനത്തിനുളളില്‍ ഒരുമണിക്കൂറോളം നടി പെട്ടുപോയി. കാഴ്ചക്കാരായി എത്തിയ ആളുകള്‍ സഹായിച്ചില്ലെന്ന പരാതിയും ഉയര്‍ന്നിട്ടുണ്ട്. എറണാകുളം മുളന്തുരുത്തിക്ക് സമീപം മേഘ…

Read More

വീണ ജോര്‍ജ് നിങ്ങള്‍ കാരണം നാണക്കേടിന്റെ കയ്പുനീര്‍ കുടിച്ച സനോജിനെ നിങ്ങള്‍ ഓര്‍ക്കുന്നുണ്ടോ? റോഡു മോശമാണെന്ന് പോസ്റ്റിട്ടയാളെ അറസ്റ്റ് ചെയ്യിപ്പിച്ച വീണ ജോര്‍ജ് എംഎല്‍എയ്‌ക്കെതിരേ സോഷ്യല്‍മീഡിയ, പഴയൊരു സംഭവം വീണ്ടും തിരിഞ്ഞു കൊത്തുമ്പോള്‍

ആറന്മുള എംഎല്‍എ വീണാ ജോര്‍ജാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയിലെ താരം. കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന്റെ ശോചനീയവസ്ഥയ്ക്ക് എതിരേ ഫേസ്ബുക്കില്‍ പോസ്റ്റിട്ടതിനാണ് സൂരാജ് എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തത്. ഇതോടെ രാഷ്ട്രീയ ഭേദമന്യേ ആളുകള്‍ വീണയ്‌ക്കെതിരേ രംഗത്തെത്തിയിരിക്കുകയാണ്. വീണാ ജോര്‍ജ് തെരഞ്ഞെടുപ്പില്‍ മത്സരിക്കും മുമ്പ് നടന്ന ഒരു സംഭവവും ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ കുത്തിപ്പൊക്കിയിട്ടുണ്ട്. സനോജ് എന്ന യുവാവിനെതിരേ വീണ നല്കിയ പരാതിയും അതിന്റെ പേരില്‍ ആ യുവാവ് അനുഭവിച്ച ദുരിതങ്ങളുമാണ് ഗിരീഷ് ജനാര്‍ദനന്‍ എന്നയാള്‍ പോസ്റ്റില്‍ വിവരിക്കുന്നത്. ഗിരീഷിന്റെ പോസ്റ്റില്‍ നിന്ന്- വല്ലാതെ ശൂന്യമാവുന്ന നേരങ്ങളില്‍ അഭയാര്‍ത്ഥിയായി ചെന്നുപറ്റുന്ന പ്രിയപ്പെട്ട ചിലയിടങ്ങളുണ്ട്. പറവൂരില്‍ അംജാദലിയുടെ വക്കീലാപ്പീസ് അതിലൊന്നാണ്. ഇന്നലെയവിടെ കയറിച്ചെല്ലുമ്പോഴാണ് ഞാനാ ചെറുപ്പക്കാരനെ കണ്ടത്; സനോജ്… അംജാദ് ചോദിച്ചു; ഓര്‍മയുണ്ടോ ഇയാളെ? എവിടെയോ കണ്ട ഓര്‍മ. എന്നാലതൊട്ട് ക്ലിയറാവുന്നുമില്ല. അംജാദിന്റെ സഹചാരി അഡ്വ. സി.കെ. റഫീഖ് തന്റെ മൊബൈലില്‍ സേവ്…

Read More

സിപിഎമ്മിന് തലവേദനയായി സെലിബ്രിറ്റി എംഎല്‍എമാര്‍, കൊല്ലത്ത് മുകേഷും ആറന്മുളയില്‍ വീണാ ജോര്‍ജും തികഞ്ഞ പരാജയമെന്ന് അണികളും ജനങ്ങളും, തലവേദന സിപിഎമ്മിനും

കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ സിപിഎം അപ്രതീക്ഷിതമായി മത്സരിപ്പിച്ച രണ്ടു സ്ഥാനാര്‍ഥികളായിരുന്നു നടന്‍ മുകേഷും മാധ്യമപ്രവര്‍ത്തക വീണാ ജോര്‍ജും. സെലിബ്രിറ്റികളായ ഇരുവരും തങ്ങള്‍ക്ക് ലഭിച്ച മണ്ഡലത്തില്‍ നിന്ന് ജയിച്ചു കയറുകയും ചെയ്തു. എന്നാല്‍ സിപിഎം പുലിവാലു പിടിച്ചത് ഇരുവരും ജയിച്ചശേഷമായിരുന്നു. എംഎല്‍എ സ്ഥാനത്തിന് രണ്ടാം സ്ഥാനം നല്കി മുകേഷ് അഭിനയവും റിയാലിറ്റി ഷോയുമായി പോയതോടെ മണ്ഡലത്തിലെ കാര്യങ്ങള്‍ താളംതെറ്റി. കൊല്ലത്ത് നടന്‍ എംഎല്‍എയെ മഷിയിട്ടു നോക്കിയാല്‍ പോലും കാണാനില്ലെന്ന വിമര്‍ശനമാണ് പാര്‍ട്ടി അണികള്‍ തന്നെ പറയുന്നത്. ഈ വര്‍ഷം ആദ്യം പ്രകൃതിക്ഷോഭനം നടന്നപ്പോള്‍ സ്ഥലത്തെത്തിയ മുകേഷിനെ ജനങ്ങള്‍ തടയുകയും ചെയ്തിരുന്നു. പിന്നീട് സിപിഎം ജില്ലാ നേതൃത്വം മുകേഷിനെ വിളിച്ചുവരുത്തി വിശദീകരണം തേടിയിരുന്നു. ഇത്രയുമൊക്കെ സംഭവിച്ചെങ്കിലും ഇപ്പോഴും മുകേഷിന്റെ സാന്നിധ്യം മണ്ഡലത്തില്‍ നാമമാത്രമാണ്. ആറന്മുളിലെ കാര്യവും വ്യത്യസ്തമല്ല. സെലിബ്രിറ്റി എംഎല്‍എയായ വീണാ ജോര്‍ജിന്റെ പ്രവര്‍ത്തനങ്ങളില്‍ എതിരാളികള്‍ മാത്രമല്ല സ്വന്തം പാര്‍ട്ടിക്കാരും…

Read More

കൊച്ചി തീരത്തെ വാതകനിക്ഷേപം; യാഥാര്‍ഥ്യമായാല്‍ വഴിവയ്ക്കുക ഇന്ത്യയുടെ വലിയ കുതിപ്പിന്, ഒറ്റയടിക്കു രാജ്യത്തെ സമ്പന്നതയിലേക്കു നയിക്കാന്‍ കൊച്ചിക്കാകുമോ? ഐസില്‍ പൊതിഞ്ഞ നിധിയില്‍ പ്രതീക്ഷയോടെ രാജ്യം

കൊച്ചി ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ തീരത്ത് വന്‍ വാതക നിക്ഷേപം ഉണ്ടെന്നുള്ള റിപ്പോര്‍ട്ടുകള്‍ യാഥാര്‍ഥ്യമെങ്കില്‍ അത് രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയ്ക്ക് കുതിച്ചുചാട്ടത്തിന് വഴിവയ്ക്കും. കൊച്ചി തീരം, കൃഷ്ണ-ഗോദാവരി തടം, കാവേരി തടം എന്നിവിടങ്ങളിലായി 130 ലക്ഷം കോടി ക്യുബിക് അടി ഹൈഡ്രേറ്റ് പ്രകൃതിവാതക ശേഖരമുണ്ടെന്ന മാധ്യമവാര്‍ത്തകളാണ് പുറത്തുവന്നിട്ടുള്ളത്. അമേരിക്കന്‍ ജിയോളജിക്കല്‍ സര്‍വേ ഇക്കാര്യം എണ്ണ-പ്രകൃതി വാതക കോര്‍പ്പറേഷനെ (ഒഎന്‍ജിസി) അറിയിച്ചതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. 300 വര്‍ഷത്തേക്ക് രാജ്യത്തിന്റെ ഊര്‍ജാവശ്യം നിറവേറ്റാനുതകുന്ന വന്‍ വാതക നിക്ഷേപമാണ് കണ്ടെത്തിയിരിക്കുന്നത്. കടലിനടിയില്‍ ഐസിന്റെ രൂപത്തിലാണ് ഹൈഡ്രേറ്റ് പ്രകൃതിവാതകം (ഗ്യാസ് േൈഹഡ്രറ്റ്) കാണപ്പെടുക. എന്നാല്‍ ഇത് വാണിജ്യപരമായി ഉത്പാദിപ്പിക്കാനുള്ള സാങ്കേതിക വിദ്യ ഇനിയും കണ്ടെത്തിയിട്ടില്ല. ഈ സാങ്കേതിക വിദ്യ വികസിപ്പിച്ചെടുത്ത് വാണിജ്യപരമായി ഉത്പാദിപ്പിക്കാന്‍ സാധിച്ചാല്‍ അത് രാജ്യത്തിന്റെ സന്പദ് വ്യവസ്ഥയ്ക്ക് വലിയ കുതിച്ചുചാട്ടത്തിനുള്ള വഴിയാണ് തുറക്കുക. സാങ്കേതിക വിദ്യ വികസിപ്പിക്കുന്നതിനുള്ള ശ്രമങ്ങള്‍ വൈകാതെ രാജ്യത്ത്…

Read More

ജെസ്‌നയുടെ തിരോധാനത്തില്‍ ട്വിസ്റ്റ്, കാണാതാകുന്നതിനു മുമ്പ് സ്ഥിരമായി വിളിച്ചിരുന്ന യുവാവിനെ നുണപരിശോധനയ്ക്ക് വിധേയനാക്കാന്‍ പോലീസ്, ചെന്നൈയില്‍ കണ്ടെന്ന വാദവുമായി മറ്റൊരു മലയാളി യുവാവ്

പത്തനംത്തിട്ട മുക്കാട്ടുതറയില്‍ നിന്നും കാണാതായ ജെസ്‌നയുടെ തിരോധാനത്തില്‍ നാടകീയ ട്വിസ്റ്റ്. യുവതിയുമായി സൗഹൃമുണ്ടായിരുന്ന യുവാവിനെ നുണപരിശോധനയ്ക്ക് വിധേയനാക്കാന്‍ പോലീസ് തയാറെടുക്കുന്നു. ജെസ്‌നയെ കാണാതാകുന്നതിനു തൊട്ടുമുമ്പും ഇരുവരും തമ്മില്‍ ഫോണില്‍ സംസാരിച്ചിരുന്നു. അതേസമയം ചെന്നൈയിലുള്ള മറ്റൊരു മലയാളി ജെസ്‌നയെ മാര്‍ച്ച് 26ന് ചെന്നൈ അയനാവരത്ത് കണ്ടതായി വെളിപ്പെടുത്തി. കോയിന്‍ ബോക്‌സില്‍ വച്ചാണത്രേ പെണ്‍കുട്ടിയെ കണ്ടത്. ജെസ്‌ന ബന്ധുക്കളെ ഒഴികെ ഏറ്റവുമധികം വിളിച്ച യുവാവിനെയാണ് പോലീസ് നുണപരിശോധനയ്ക്കു വിധേയനാക്കുന്നത്. ചോദ്യം ചെയ്യലില്‍ പെണ്‍കുട്ടി എവിടെപ്പോയെന്ന് അറിയില്ലെന്നാണ് ഇയാളുടെ ആവര്‍ത്തിച്ചുള്ള മറുപടി. ജെസ്‌നയെ കാണാതായതിന്റെ പിറ്റേന്ന് ഇയാള്‍ പരുന്തുംപാറയില്‍ പോയിരുന്നതായും പോലീസ് സൂചന നല്‍കി. ഇയാള്‍ എന്തൊക്കെയോ മറയ്ക്കുന്നതായ സംശയം പോലീസിനുണ്ട്. അതിനിടെ. ജെസ്‌നയെ ഹാജരാക്കണമെന്ന് ആവശ്യപ്പെട്ടു കുടുംബം ഇന്നു ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പസ് ഫയല്‍ ചെയ്യും. ചെന്നൈയില്‍ നിന്ന് അവകാശവാദവുമായി എത്തിയത് അലക്‌സ് എന്ന ചെറുപ്പക്കാരനാണ്. അയാള്‍ പറയുന്നതിങ്ങനെ- അയനാവരത്ത്…

Read More

ആ​രെ​യും അ​മി​ത​മാ​യി വി​ശ്വ​സി​ക്കി​ല്ല! ഫി​നി​ക്സി​നെ​പ്പോ​ലെ തി​രി​ച്ചു​വ​രും; ജ​യി​ൽ ദി​ന​ങ്ങ​ൾ ഓ​ർ​മി​ച്ച് അ​റ്റ്ല​സ് രാ​മ​ച​ന്ദ്ര​ൻ

തി​രു​വ​ന​ന്ത​പു​രം: ക​ട​ലി​ൽ​നി​ന്നും ക​ര​യ്ക്കി​ട്ട മ​ത്സ്യ​ത്തെ​പ്പോ​ലെ പി​ടി​ഞ്ഞ നാ​ളു​ക​ളാ​യി​രു​ന്നു ജ​യി​ൽ ദി​വ​സ​ങ്ങ​ളെ​ന്ന് മ​ല​യാ​ളി​യു​ടെ കോ​ട്ട്മാ​ൻ അ​റ്റ്ല​സ് രാ​മ​ച​ന്ദ്ര​ൻ. ജ​യി​ൽ ദി​വ​സ​ങ്ങ​ൾ സ​ഹി​ക്കാ​വു​ന്ന​തി​ലും അ​പ്പു​റ​മാ​യി​രു​ന്നെ​ന്നും രാ​മ​ച​ന്ദ്ര​ൻ ഓ​ർ​ത്തെ​ടു​ക്കു​ന്നു. പ​ല​ദി​വ​സ​ങ്ങ​ളി​ലും ഒ​റ്റ​യ്ക്കി​രു​ന്നു ക​ര​ഞ്ഞു. ഏ​കാ​ന്ത​ത അ​തു ത​ന്നെ വ​ല്ലാ​തെ ത​ള​ർ​ത്തി​യെ​ന്നും രാ​മ​ച​ന്ദ്ര​ൻ പ​റ‍​ഞ്ഞു. കൈ​ര​ളി ടി​വി​ക്കു ന​ൽ​കി​യ പ്ര​ത്യേ​ക അ​ഭി​മു​ഖ​ത്തി​ലാ​ണ് രാ​മ​ച​ന്ദ്ര​ൻ മ​ന​സ് തു​റ​ന്ന​ത്. ഇ​ങ്ങ​നെ ഒ​രു ത​ള​ർ​ച്ച​വ​രു​മെ​ന്ന് ക​രു​തി​യി​രു​ന്നി​ല്ല ‘ഞാ​ൻ പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് ഒ​പ്പ​മാ​ണ് ജീ​വി​ച്ച​ത്. ദി​വ​സ​വും നൂ​റു​ക​ണ​ക്കി​ന് ആ​ളു​ക​ളെ കാ​ണു​മാ​യി​രു​ന്നു. അ​തെ​ല്ലാം വി​ട്ട് ഒ​റ്റ​യ്ക്കാ​യ​പ്പോ​ൾ ക​ട​ലി​ൽ​നി​ന്നും ക​ര​യ്ക്കി​ട്ട മ​ത്സ്യ​ത്തെ​പ്പോ​ലെ പി​ടി​ഞ്ഞു. അ​ത് സ​ഹി​ക്കാ​വു​ന്ന​താ​യി​രു​ന്നി​ല്ല. ജീ​വി​ത​ത്തി​ൽ നി​ര​വ​ധി ഉ​യ​ർ​ച്ച താ​ഴ്ച​ക​ൾ ഉ​ണ്ടാ​വും. എ​ന്നാ​ൽ ഇ​ത്ത​വ​ണ​ത്തെ പ്ര​യാ​സം അ​ൽ​പം ദൈ​ർ​ഘ്യം ഏ​റി​യാ​താ​യി​പ്പോ​യി. ഇ​ങ്ങ​നെ ഒ​രു ത​ള​ർ​ച്ച​വ​രു​മെ​ന്ന് ക​രു​തി​യി​രു​ന്നി​ല്ല’. വീ​ടി​ന്‍റെ സു​ര​ക്ഷ​യി​ൽ​നി​ന്ന് ജ​യി​ലേ​ക്ക് ബ​ർ​ദു​ബാ​യി പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ​നി​ന്ന് ഒ​രു വി​ളി​വ​ന്നു. കാ​ണാ​ൻ സാ​ധി​ക്കു​മോ എ​ന്ന​റി​യാ​നാ​യി​രു​ന്നു. വീ​ട്ടി​ലേ​ക്ക് വ​രാ​ൻ പ​റ​ഞ്ഞു. അ​വ​ർ വീ​ട്ടി​ൽ​വ​ന്ന ശേ​ഷം സ്റ്റേ​ഷ​നി​ലേ​ക്ക്…

Read More

ഭര്‍ത്താവിന് വാട്‌സാപ്പില്‍ സന്ദേശമയച്ച് ഇന്നലെ കണ്ട മധ്യവയസ്‌കനൊപ്പം നാടുവിട്ട യുവതി വീണത് കെണിയില്‍, ഭാര്യയെയും കുട്ടിയെയും ഉപേക്ഷിച്ച് ഇരുപത്തിനാലുകാരിയെ കൊണ്ടുപോയ മൂവാറ്റുപുഴക്കാരന്‍ ആള് തരികിട

ഭര്‍ത്താവ് ഗള്‍ഫില്‍ നിന്നു തിരിച്ചെത്തുന്നതിനു ദിവസങ്ങള്‍ മുമ്പ് ഇരട്ടി പ്രായമുള്ള കാമുകനൊപ്പം ഒളിച്ചോടിയ യുവതി കെണിയില്‍ പെട്ടതായി സൂചന. കാഞ്ഞങ്ങാടാണ് സംഭവം നടന്നത്. ഗള്‍ഫുകാരനായ അക്കൗണ്ടിന്റെ ഇരുപത്തിനാലുകാരിയായ ഭാര്യയാണ് ഒളിച്ചോടിയത്. ഇതിനുശേഷം ഇവര്‍ ഭര്‍ത്താവിന് അയച്ച വാട്സാപ്പ് സന്ദേശം കിട്ടുകയും ചെയ്തു. ഒപ്പം കൊണ്ടുപോയ കുട്ടിയെ തിരികെ നല്കാമെന്ന് യുവതി ഭര്‍ത്താവിനോട് പറയുന്നു. യുവതിയെ കൊണ്ടുപോയ കാമുകനും ഭര്‍ത്താവിന് ഓഡിയോ സന്ദേശം അയച്ചിട്ടുണ്ട്. പക്ഷേ കാമുകനെക്കുറിച്ച് നാട്ടില്‍ അന്വേഷിച്ചപ്പോള്‍ കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളാണ്. മൂവാറ്റുപുഴ സ്വദേശിയായ 44കാരന്‍ ഒരുതവണ വിവാഹം കഴിച്ചതാണ്. ആ ബന്ധത്തില്‍ ഒരു കുട്ടിയുമുണ്ട്. എന്നാല്‍ ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് ഭാര്യയെയും കുഞ്ഞിനെയും ഉപേക്ഷിച്ച് ഇയാള്‍ തമിഴ്നാട്ടിലേക്ക് പോയതായി സൂചന ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ തമിഴ്നാട്ടില്‍ നടത്തിയ അന്വേഷണത്തില്‍ അവിടെ വന്‍ സാമ്ബത്തിക ബാധ്യത വരുത്തിവെച്ച ശേഷമാണ് ഇയാള്‍ കണ്ണൂരിലേക്കെത്തിയതെന്നും കണ്ടെത്താനായി. ഇയാള്‍ക്ക് സ്വന്തമായി മൊബൈല്‍ഫോണ്‍…

Read More

ചവറയില്‍ അമ്മ മകനെ വിവാഹം കഴിച്ചോ? സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്ന വീഡിയോയും ചിത്രവും സത്യമോ? വാര്‍ത്തയുടെ പശ്ചാത്തലം തേടിപ്പോയ രാഷ്ട്രദീപിക റിപ്പോര്‍ട്ടര്‍ കണ്ടത്

അടുത്തദിവസങ്ങളില്‍ ഒരു വീഡിയോയും ചിത്രങ്ങളും സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. കൊല്ലം ചവറ പോലീസ് സ്‌റ്റേഷനില്‍ നിന്നുള്ളതാണ് ദൃശ്യങ്ങള്‍. പോലീസ് സ്റ്റേഷനില്‍ ഒരു യുവതിയെ കൊണ്ടുവന്ന് ഇറക്കുന്നതും ചുറ്റും കൂടിയ ആളുകള്‍ ഇവരെ കൂവുന്നതുമാണ് ദൃശ്യങ്ങളില്‍. ചവറയില്‍ ഒളിച്ചോടി വിവാഹം കഴിച്ച അമ്മയും മകനും അറസ്റ്റില്‍ എന്ന അടിക്കുറിപ്പോടെയാണ് ഈ ദൃശ്യങ്ങള്‍ പ്രചരിക്കുന്നത്. ഇത്തരത്തില്‍ ദൃശ്യം പ്രചരിച്ചതോടെ സത്യം എന്താണെന്ന് രാഷ്ട്രദീപികഡോട്ട്‌കോം അന്വേഷിച്ചു. കൊല്ലത്തുനിന്നും ഒരു യുവതിയും ഇവരുടെ ബന്ധുവായ ആണ്‍കുട്ടിയും ഒളിച്ചോടി പോയെന്നത് ശരിയാണ്. ദൃശ്യങ്ങളിലുള്ളത് ഈ യുവതിയെ സ്‌റ്റേഷനില്‍ കൊണ്ടുവരുന്നതുമാണ്. എന്നാല്‍ ബാക്കി പ്രചരിക്കുന്ന കാര്യങ്ങളെല്ലാം തെറ്റാണ്. ചവറ സ്വദേശിനിയായ ഭര്‍തൃമതിയാണ് ബന്ധുവായ തന്നെക്കാള്‍ പ്രായം കുറഞ്ഞ യുവാവിനൊപ്പം ഒളിച്ചോടിയത്. ബന്ധുക്കളുടെ പരാതിയെ തുടര്‍ന്ന് പോലീസ് ഇരുവരെയും കണ്ടെത്തുകയും യുവതിക്കെതിരേ കേസെടുക്കുകയുമായിരുന്നുവെന്ന് ചവറ പോലീസ് രാഷ്ട്രദീപികയോട് പറഞ്ഞു. യുവതിയുടെയും ബന്ധുവായ യുവാവിന്റെയും ഫോട്ടോ സഹിതമാണ് വീഡിയോ…

Read More

രാജഗോപാല്‍ ഉള്‍പ്പെടെ ഭൂരിപക്ഷം പേരും പിന്തുണയ്ക്കുന്നത് കെ. സുരേന്ദ്രനെ, പുതിയ ബിജെപി അധ്യക്ഷനെ അമിത് ഷാ തീരുമാനിക്കും, രണ്ടുദിവസത്തിനകം പ്രഖ്യാപനം, കണക്കുകൂട്ടലുകള്‍ ഇങ്ങനെ

ബിജെപി സംസ്ഥാന അധ്യക്ഷന്‍ ആരെന്നത് ഇനി കേന്ദ്രം തീരുമാനിക്കും. അധ്യക്ഷനെ കണ്ടെത്തുന്നതിനുള്ള ചര്‍ച്ചകള്‍ക്കായി ഇന്നലെ കൊച്ചിയിലെത്തിയ കേന്ദ്ര സമിതി ബിജെപി സംസ്ഥാന നേതാക്കളുമായി മാരത്തോണ്‍ ചര്‍ച്ചയാണു നടത്തിയത്. എറണാകുളം ബിടിഎച്ച് ഹോട്ടലില്‍ ഇന്നലെ രാത്രിവരെ നീണ്ട കൂടിക്കാഴ്ചയില്‍ സംസ്ഥാന നേതാക്കളും ജില്ലാ പ്രസിഡന്റുമാരും പോഷകസംഘടനാ പ്രതിനിധികളും അടക്കം അന്‍പതോളം നേതാക്കളെയാണു ബിജെപി ദേശീയ സെക്രട്ടറി എച്ച്. രാജയും കേരളത്തിന്റെ ചുമതലയുള്ള എംപി നളിന്‍കുമാര്‍ കട്ട്‌ലും അടങ്ങുന്ന കേന്ദ്ര സംഘം നേരില്‍ കണ്ട് അഭിപ്രായം ആരാഞ്ഞത്. വി. മുരളീധര പക്ഷം നിലവിലെ ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്റെ പേര് മുന്നോട്ടുവച്ചപ്പോള്‍ പി.കെ. കൃഷ്ണദാസ് പക്ഷത്തുനിന്ന് ജനറല്‍ സെക്രട്ടറിമാര്‍ തന്നെയായ എം.ടി. രമേശിന്റെയും എ.എന്‍. രാധാകൃഷ്ണന്റെയുമൊക്കെ പേരുകള്‍ ഉയര്‍ന്നുവന്നു. ഇരുപക്ഷവും തങ്ങളുടെ അവകാശവാദങ്ങള്‍ കേന്ദ്ര നേതൃത്വത്തിനു മുന്നില്‍ ശക്തമായി അവതരിപ്പിച്ചു. കേന്ദ്ര നേതാക്കളെ നേരില്‍ കാണാനെത്തിയ സംസ്ഥാന നേതാക്കളില്‍ കൂടുതല്‍ പേരും…

Read More