ഭര്‍ത്താവിന് വാട്‌സാപ്പില്‍ സന്ദേശമയച്ച് ഇന്നലെ കണ്ട മധ്യവയസ്‌കനൊപ്പം നാടുവിട്ട യുവതി വീണത് കെണിയില്‍, ഭാര്യയെയും കുട്ടിയെയും ഉപേക്ഷിച്ച് ഇരുപത്തിനാലുകാരിയെ കൊണ്ടുപോയ മൂവാറ്റുപുഴക്കാരന്‍ ആള് തരികിട

ഭര്‍ത്താവ് ഗള്‍ഫില്‍ നിന്നു തിരിച്ചെത്തുന്നതിനു ദിവസങ്ങള്‍ മുമ്പ് ഇരട്ടി പ്രായമുള്ള കാമുകനൊപ്പം ഒളിച്ചോടിയ യുവതി കെണിയില്‍ പെട്ടതായി സൂചന. കാഞ്ഞങ്ങാടാണ് സംഭവം നടന്നത്. ഗള്‍ഫുകാരനായ അക്കൗണ്ടിന്റെ ഇരുപത്തിനാലുകാരിയായ ഭാര്യയാണ് ഒളിച്ചോടിയത്.

ഇതിനുശേഷം ഇവര്‍ ഭര്‍ത്താവിന് അയച്ച വാട്സാപ്പ് സന്ദേശം കിട്ടുകയും ചെയ്തു. ഒപ്പം കൊണ്ടുപോയ കുട്ടിയെ തിരികെ നല്കാമെന്ന് യുവതി ഭര്‍ത്താവിനോട് പറയുന്നു. യുവതിയെ കൊണ്ടുപോയ കാമുകനും ഭര്‍ത്താവിന് ഓഡിയോ സന്ദേശം അയച്ചിട്ടുണ്ട്.

പക്ഷേ കാമുകനെക്കുറിച്ച് നാട്ടില്‍ അന്വേഷിച്ചപ്പോള്‍ കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളാണ്. മൂവാറ്റുപുഴ സ്വദേശിയായ 44കാരന്‍ ഒരുതവണ വിവാഹം കഴിച്ചതാണ്. ആ ബന്ധത്തില്‍ ഒരു കുട്ടിയുമുണ്ട്.

എന്നാല്‍ ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് ഭാര്യയെയും കുഞ്ഞിനെയും ഉപേക്ഷിച്ച് ഇയാള്‍ തമിഴ്നാട്ടിലേക്ക് പോയതായി സൂചന ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ തമിഴ്നാട്ടില്‍ നടത്തിയ അന്വേഷണത്തില്‍ അവിടെ വന്‍ സാമ്ബത്തിക ബാധ്യത വരുത്തിവെച്ച ശേഷമാണ് ഇയാള്‍ കണ്ണൂരിലേക്കെത്തിയതെന്നും കണ്ടെത്താനായി.

ഇയാള്‍ക്ക് സ്വന്തമായി മൊബൈല്‍ഫോണ്‍ പോലും നിലവിലില്ല. ഡ്രൈവിംഗ് ലൈസന്‍സാകട്ടെ കര്‍ണാടകയില്‍ നിന്നും എടുത്തിട്ടുള്ളതാണ്. അതേ സമയം ഇവരോടൊപ്പമുള്ള നാലരവയസുള്ള കുഞ്ഞിന്റെ കാര്യത്തിലാണ് ബന്ധുക്കള്‍ക്കുള്ള ഏക ആശങ്ക. യുവതിയെ തിരിച്ചു വേണ്ടെന്നും നാലര വയസുള്ള മകളെ തിരിച്ചു കിട്ടിയാല്‍ മതിയെന്നുമാണ് യുവതിയുടെ ഭര്‍ത്താവ് പറയുന്നത്.

യുവതി ഭര്‍ത്താവിന് അയച്ച സന്ദേശം ഇങ്ങനെ- ഞാന്‍ പോകുന്നു. അന്വേഷിച്ചു വരേണ്ട. കൊച്ചിനെ നിങ്ങള്‍ക്ക് വേണമെങ്കില്‍ ആവാം. പക്ഷെ, അതിന് 18 വയസ് കഴിഞ്ഞാലല്ലേ കൊച്ചിന്റെ കാര്യത്തില്‍ തീരുമാനമെടുക്കാന്‍ കഴിയുകയുള്ളൂ. ഇനി നിങ്ങള്‍ക്കൊപ്പം ജീവിക്കാന്‍ വയ്യ. അഞ്ചാറു വര്‍ഷമായില്ലേ ഞാന്‍ സഹിക്കുന്നു.

ഇനി ശരിയാവില്ല. നിങ്ങള്‍ക്ക് ഒരു കാരണവശാലും മാറ്റം വരുത്താനാവില്ല. പിന്നെ ഞാനെന്താ ചെയ്യേണ്ടത്. ഞാനിങ്ങനെ പാവ പോലെ ജീവിച്ചിട്ടൊന്നും കാര്യമില്ലല്ലോ. ഇനിയെന്തായാലും എനിക്ക് പറ്റില്ല. നിങ്ങളുടെ വീട്ടില്‍ വലിഞ്ഞ് കയറി വരാനും എനിക്ക് വയ്യ. അവിടെയുള്ളവരുടെ മുഖം കാണാനും വയ്യ. നിങ്ങള്‍ക്ക് എന്താണെന്നുവച്ചാല്‍ ഇഷ്ടംപോലെ ചെയ്‌തോ. കേസ് കൊടുത്താല്‍ ഞാന്‍ ഡിവോഴ്‌സ് നോട്ടീസ് അയക്കും’.

Related posts