കൊച്ചി തീരത്തെ വാതകനിക്ഷേപം; യാഥാര്‍ഥ്യമായാല്‍ വഴിവയ്ക്കുക ഇന്ത്യയുടെ വലിയ കുതിപ്പിന്, ഒറ്റയടിക്കു രാജ്യത്തെ സമ്പന്നതയിലേക്കു നയിക്കാന്‍ കൊച്ചിക്കാകുമോ? ഐസില്‍ പൊതിഞ്ഞ നിധിയില്‍ പ്രതീക്ഷയോടെ രാജ്യം

കൊച്ചി ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ തീരത്ത് വന്‍ വാതക നിക്ഷേപം ഉണ്ടെന്നുള്ള റിപ്പോര്‍ട്ടുകള്‍ യാഥാര്‍ഥ്യമെങ്കില്‍ അത് രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയ്ക്ക് കുതിച്ചുചാട്ടത്തിന് വഴിവയ്ക്കും. കൊച്ചി തീരം, കൃഷ്ണ-ഗോദാവരി തടം, കാവേരി തടം എന്നിവിടങ്ങളിലായി 130 ലക്ഷം കോടി ക്യുബിക് അടി ഹൈഡ്രേറ്റ് പ്രകൃതിവാതക ശേഖരമുണ്ടെന്ന മാധ്യമവാര്‍ത്തകളാണ് പുറത്തുവന്നിട്ടുള്ളത്. അമേരിക്കന്‍ ജിയോളജിക്കല്‍ സര്‍വേ ഇക്കാര്യം എണ്ണ-പ്രകൃതി വാതക കോര്‍പ്പറേഷനെ (ഒഎന്‍ജിസി) അറിയിച്ചതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

300 വര്‍ഷത്തേക്ക് രാജ്യത്തിന്റെ ഊര്‍ജാവശ്യം നിറവേറ്റാനുതകുന്ന വന്‍ വാതക നിക്ഷേപമാണ് കണ്ടെത്തിയിരിക്കുന്നത്. കടലിനടിയില്‍ ഐസിന്റെ രൂപത്തിലാണ് ഹൈഡ്രേറ്റ് പ്രകൃതിവാതകം (ഗ്യാസ് േൈഹഡ്രറ്റ്) കാണപ്പെടുക. എന്നാല്‍ ഇത് വാണിജ്യപരമായി ഉത്പാദിപ്പിക്കാനുള്ള സാങ്കേതിക വിദ്യ ഇനിയും കണ്ടെത്തിയിട്ടില്ല. ഈ സാങ്കേതിക വിദ്യ വികസിപ്പിച്ചെടുത്ത് വാണിജ്യപരമായി ഉത്പാദിപ്പിക്കാന്‍ സാധിച്ചാല്‍ അത് രാജ്യത്തിന്റെ സന്പദ് വ്യവസ്ഥയ്ക്ക് വലിയ കുതിച്ചുചാട്ടത്തിനുള്ള വഴിയാണ് തുറക്കുക.

സാങ്കേതിക വിദ്യ വികസിപ്പിക്കുന്നതിനുള്ള ശ്രമങ്ങള്‍ വൈകാതെ രാജ്യത്ത് ആരംഭിക്കും. ഒഎന്‍ജിസി, യുഎസ് ജിയോളജിക്കല്‍ സര്‍വേ, ജാപ്പനീസ് ഡ്രില്ലിംഗ് കന്പനി എന്നിവയുമായി ചേര്‍ന്ന് സാങ്കേതിക വിദ്യ വികസിപ്പിക്കാനാണ് ശ്രമിക്കുന്നത്. 1000 കോടി രൂപയില്‍പരം ഇതിനായി ചെലവ് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. മുംബൈയില്‍ പനവേലിലാണ് ഇതിനുള്ള കേന്ദ്രം തുറക്കുക. ഓയില്‍ ഇന്‍ഡസ്ട്രി ഡെവലപ്‌മെന്റ് ബോര്‍ഡ് (ഒഐഡിബി), ഒഎന്‍ജിസി, ഗെയില്‍, ഓയില്‍ ഇന്ത്യ, ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ എന്നിവ ചേര്‍ന്ന് ചെലവ് വഹിക്കും.

ഒഐഡിബി നിലവില്‍ 200 കോടി രൂപ അനുവദിച്ചതായാണ് അറിയുന്നത്. വീടുകളിലേക്കും വാണിജ്യ-വ്യവസായ സ്ഥാപനങ്ങളിലേക്കും ആവശ്യമായ വാതകത്തിന് പുറമെ വാഹനങ്ങള്‍ക്കാവശ്യമായ ഇന്ധനമായും ഹൈഡ്രേറ്റ് വാതകം രൂപപ്പെടുത്താം. കൃഷ്ണ-ഗോദാവരി തടത്തിലാവും ആദ്യം പര്യവേക്ഷണം നടത്തുക. അതുകഴിഞ്ഞാല്‍ കൊച്ചി തീരത്തും. അടുത്ത സാന്പത്തികവര്‍ഷംതന്നെ പര്യവേക്ഷണം ഉണ്ടാകുമെന്നാണ് സൂചന. ഇതിന് മുന്പ് രണ്ടു തവണ കൊച്ചിയില്‍ എണ്ണയുടെയും പ്രകൃതിവാതകത്തിന്റെയും പര്യവേക്ഷണം ഒഎന്‍ജിസിയുടെ നേതൃത്വത്തില്‍ നടത്തിയിട്ടുണ്ട്.എന്നാല്‍ രണ്ടുതവണയും എണ്ണക്കിണറുകള്‍ കുഴിച്ചെങ്കിലും ഫലമുണ്ടായില്ല.

പ്രകൃതി വാതകങ്ങളില്‍പ്പെടുന്ന ഗ്യാസ് ഹൈഡ്രേറ്റിന്റെ നിക്ഷേപം കൂടുതലും അമേരിക്കയിലാണ്. ഭൂനിരപ്പിന് താഴെ പാറയില്‍ നിന്ന് തുരന്നാണ് അമേരിക്കയില്‍ ഇത്തരത്തിലുള്ള ഷെയ്ല്‍ ഗ്യാസ് എടുക്കുന്നത്. എന്നാല്‍, കടലിനടിയില്‍ പ്രകൃതിവാതകവും കടല്‍ജലവും ചേര്‍ന്നുള്ള ഐസ് പാളികളായാണ് ഗ്യാസ് ഹൈഡ്രേറ്റ് കാണപ്പെടുന്നത്.

Related posts