കോട്ടയത്ത് ഭര്‍തൃവീട്ടുകാരുടെ ദുരഭിമാന കൊലയ്ക്ക് ഇരയായ കെവിന്റെ ഭാര്യയാണ് നീനു. ഭര്‍ത്താവിനെ സ്വന്തം പിതാവും സഹോദരനും കൊലപ്പെടുത്തിയെങ്കിലും തന്റെ ഭര്‍തൃവീട്ടില്‍ അവര്‍ക്കൊപ്പം താമസിക്കുകയാണ് ഈ പെണ്‍കുട്ടി. അടുത്തിടെ ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ സഹോദരന് ഷാനുവിന്റെ പ്രണയവിവാഹത്തെപ്പറ്റി നീനു വെളിപ്പെടുത്തി. ഒന്നരവര്‍ഷംമുമ്പാണ് സഹോദരന് ഷാനു വിവാഹം കഴിച്ചത്. അതുമൊരു പ്രണയവിവാഹം. ആ പെണ്‍കുട്ടിക്ക് നീനുവിനെ വലിയ കാര്യമായിരുന്നു. നല്ലൊരു ചേച്ചിയായിരുന്നു. പക്ഷേ, ഒരുമാസംപോലും ചേച്ചി വീട്ടില്‍ നിന്നില്ല. വലിയ വഴക്കായിരുന്നു, ചേച്ചിയുമായി. വഴക്കും ഒച്ചയും കേട്ട് അയല്‍ക്കാരൊക്കെ എത്തിനോക്കി. അമ്മയെ പേടിച്ച് ആരും വരില്ല. ചേച്ചി സ്വന്തം വീട്ടിലേക്കു മടങ്ങിപ്പോയി- നീനു പറയുന്നു. എന്റെ സ്നേഹം വീട്ടിലറിഞ്ഞത് ഞാന്‍ പറയുമ്പോഴാണ്. രജിസ്റ്റര്‍ വിവാഹം കഴിഞ്ഞെന്ന് ഞാന്‍ വിളിച്ചുപറയുമ്പോഴാണ് ആദ്യമായി അറിഞ്ഞത്. എന്നിട്ടും അവര്‍ എല്ലാം തേടിപ്പിടിച്ചു, എല്ലാം ഇല്ലാതാക്കി. എനിക്ക് ഇനി ഈ ചാച്ചന്റെയും അമ്മയുടെയുംകൂടെ കഴിഞ്ഞാല്‍…
Read MoreCategory: Editor’s Pick
രാജ്യസഭ സീറ്റിനൊപ്പം നാലു പുതിയ നിയമസഭ സീറ്റുകളും കേരള കോണ്‍ഗ്രസിന് ലഭിക്കും, മാണിയെ വീണ്ടും യുഡിഎഫിലേക്ക് കൊണ്ടുവന്നത് വലിയ വാഗ്ദാനങ്ങള്‍ നല്കി, കോണ്‍ഗ്രസില്‍ കലാപം പുതിയ തലങ്ങളിലേക്ക് വളരും
കേരള കോണ്‍ഗ്രസിനെ വീണ്ടും യുഡിഎഫിലെത്തിച്ചത് രാജ്യസഭ സീറ്റ് മാത്രം നല്കിയല്ലെന്നാണ് ലഭിക്കുന്ന സൂചനകള്‍. അടുത്ത നിയമസഭ തെരഞ്ഞെടുപ്പില്‍ ഇടുക്കി, കോട്ടയം, വയനാട് ജില്ലകളിലെ നാലു സീറ്റുകള്‍ കൂടി കേരള കോണ്‍ഗ്രസിന് വാഗ്ദാനം ചെയ്തിട്ടുണ്ട്. മാണിക്ക് രാജ്യസഭ സീറ്റ് നല്കിയതു തന്നെ കോണ്‍ഗ്രസിനെ പിടിച്ചു കുലുക്കിയ സാഹചര്യത്തില്‍ പുതിയ വാര്‍ത്തകള്‍ പുറത്തുവരുന്നതോടെ പ്രതിഷേധത്തിന് ശക്തി കൂടും. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിലെ തോല്‍വിയില്‍ ഊന്നിയാണ് ഹൈക്കമാന്‍ഡിനെ കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം തെറ്റിദ്ധരിപ്പിച്ചത്. ന്യൂനപക്ഷങ്ങള്‍, പ്രത്യേകിച്ച് ക്രിസ്ത്യന്‍ സമുദായം യുഡിഎഫില്‍ നിന്നും അകന്നെന്നും ഇനിയും മാണിയെ ഒപ്പം കൂട്ടിയില്ലെങ്കില്‍ അടുത്ത തവണ ഭരണം നഷ്ടപ്പെട്ടേക്കുമെന്നും അവര്‍ ഹൈക്കമാന്‍ഡിനെ അറിയിച്ചു. മുതിര്‍ന്ന നേതാക്കളുടെ അഭിപ്രായത്തെ ഹൈക്കമാന്‍ഡിനൊപ്പം രാഹുല്‍ ഗാന്ധിയും പിന്തുണച്ചതോടെ കാര്യങ്ങള്‍ കേരള കോണ്‍ഗ്രസിന് അനുകൂലമാകുകയായിരുന്നു. അതേസമയം രാജ്യസഭാ സീറ്റ് കേരള കോണ്‍ഗ്രസിന് വിട്ടുകൊടുത്തതിനെതിരേ ഉയര്‍ന്ന ആരോപണങ്ങള്‍ക്കെല്ലാം ചരിത്രം നിരത്തി മറുപടി നല്കി ഉമ്മന്‍…
Read Moreആലത്തൂരില്‍ പതിനേഴുകാരനൊപ്പം വീടുവിട്ട ഇരുപത്തിനാലുകാരിക്ക് കിട്ടിയത് എട്ടിന്റെ പണി, ഹോട്ടലില്‍ മുറിയെടുത്തശേഷം തിരിച്ച് തേയിലത്തോട്ടത്തിലെത്തിയ ഇരുവരെയും പിടിച്ചു കൊടുത്തത് തൊഴളിലാളികള്‍, പിന്നാലെ കേസും
കഴിഞ്ഞദിവസമാണ് ആലത്തൂരില്‍ നിന്ന് ഇരുപത്തിനാലുകാരിയായ ഭര്‍തൃമതിയും പ്ലസ്ടു വിദ്യാര്‍ഥിയായ പതിനേഴുകാരനും നാടുവിട്ടത്. ചിറ്റില്ലഞ്ചേരി കാരക്കാമ്പറമ്പ് വി.കെ. നഗര്‍ സജിതയെന്ന യുവതിയാണ് കുട്ടിയെയും എടുത്ത് കാമുകനായ പതിനേഴുകാരനൊപ്പം പോയത്. പോലീസ് അന്വേഷണം തുടങ്ങിയതോടെ അറസ്റ്റു ചെയ്യുകയായിരുന്നു. പിന്നാലെ പോക്സോ പ്രകാരം കേസും രജിസ്റ്റര്‍ ചെയ്തു. വ്യാഴാഴ്ച എട്ടരയോടെ നെല്ലിയാമ്പതി കേശവന്‍പാറയ്ക്കുസമീപം ഇവരെ കണ്ട തേയിലത്തോട്ടം തൊഴിലാളികള്‍ തടഞ്ഞുവെച്ച് പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. പാടഗിരി പോലീസെത്തി കസ്റ്റഡിയിലെത്തിയെടുത്ത് ആലത്തൂര്‍ പോലീസിന് കൈമാറി. തിങ്കളാഴ്ച ആയക്കാട് കൊന്നഞ്ചേരി തച്ചാംപൊറ്റയിലെ ഭര്‍തൃവീട്ടില്‍നിന്ന് സ്വന്തം വീട്ടിലേക്ക് പോയ യുവതി ചൊവ്വാഴ്ച തിരിച്ചുപോയി. മൂന്നുവയസ്സുള്ള മകനും ഒപ്പമുണ്ടായിരുന്നു. ഭര്‍തൃവീട്ടില്‍ എത്താത്തതിനാല്‍ യുവതിയുടെ വീട്ടുകാര്‍ കാണാനില്ലെന്ന് കാണിച്ച് ആലത്തൂര്‍ പോലീസില്‍ പരാതി നല്കി. നാടുവിട്ടശേഷം ചൊവ്വാഴ്ച കോയമ്പത്തൂരിലെത്തിയ യുവതിയും കൗമാരപ്രായക്കാരനും മൊബൈല്‍ ഫോണും താലിമാലയും 58,000 രൂപയ്ക്ക് വിറ്റു. ആണ്‍കുട്ടി വീട്ടില്‍നിന്ന് 20,000 രൂപ എടുത്തിരുന്നു. വിമാനത്തില്‍ ബെംഗളൂരുവിലെത്തി…
Read Moreകോണ്‍ഗ്രസിലെ തലമുതിര്‍ന്ന നേതാവ് ബിജെപിയിലേക്ക് ചേക്കേറാന്‍ തയാറെടുക്കുന്നു, കേരളത്തിനു വെളിയില്‍ വച്ച് ആദ്യഘട്ട ചര്‍ച്ച, വാഗ്ദാനത്തില്‍ കേന്ദ്രമന്ത്രി സ്ഥാനവും, കോണ്‍ഗ്രസില്‍ കൊഴിഞ്ഞുപോക്കിന്റെ കാലമോ?
കേരളത്തിലെ കോണ്‍ഗ്രസ് തകര്‍ച്ചയുടെ പാതയിലാണോ? കഴിഞ്ഞദിവസങ്ങളില്‍ കോണ്‍ഗ്രസില്‍ നടക്കുന്ന സംഭവവികാസങ്ങള്‍ സൂചിപ്പിക്കുന്നത് കോണ്‍ഗ്രസില്‍ കാര്യങ്ങള്‍ അത്ര ശരിയല്ലെന്നാണ്. കേരള കോണ്‍ഗ്രസിന്റെ മുന്നില്‍ കോണ്‍ഗ്രസിന്റെ അഭിമാനം പണയംവച്ചുവെന്ന് പ്രവര്‍ത്തകരും രണ്ടാംനിര നേതാക്കളും വാദിക്കുമ്പോള്‍ അണിയറയില്‍ മറ്റൊരു വലിയ നീക്കം നടക്കുന്നുണ്ട്. കോണ്‍ഗ്രസ് രാഷ്ട്രീയത്തിലെ കരുത്തനായ ഒരു നേതാവ് ബിജെപി കേന്ദ്ര നേൃത്വവുമായി ചര്‍ച്ച നടത്തിയെന്ന കാര്യമാണത്. കാര്യങ്ങള്‍ ഒത്തുവന്നാല്‍ അടുത്ത പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് മുമ്പേ ഈ നേതാവ് ബിജെപിയില്‍ ചേര്‍ന്നേക്കുമെന്ന് സൂചന. കോണ്‍ഗ്രസില്‍ കാര്യമായ പരിഗണന ലഭിക്കാത്തതാണ് നേതാവിനെ പാര്‍ട്ടി വിടാന്‍ പ്രേരിപ്പിക്കുന്നത്. ബിജെപിയില്‍ ചേരാന്‍ വലിയ ഓഫറുകളാണ് നേതാവിന് ലഭിച്ചിരിക്കുന്നത്. അടുത്ത തെരഞ്ഞെടുപ്പില്‍ സീറ്റിനൊപ്പം കേന്ദ്രമന്ത്രി സ്ഥാനവും വാഗ്ദാനം ചെയ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞദിവസം കേരളത്തിനു പുറത്തെ ഈ നേതാവിന്റെ ബന്ധുവിന്റെ വസതിയില്‍ വച്ച് ബിജെപിയുടെയും ആര്‍എസ്എസിന്റെയും മുതിര്‍ന്ന ചില നേതാക്കളുമായി ഇദേഹം ചര്‍ച്ച നടത്തിയിരുന്നു. അതേസമയം കേരളത്തിലെ കോണ്‍ഗ്രസിലെ…
Read Moreയുഡിഎഫില്‍ ബോംബിട്ട് മാണി റിപ്പബ്ലിക്! ഉമ്മൻചാണ്ടിക്ക് അഭിവാദ്യം അർപ്പിച്ച ഫ്ളക്സിൽ കരിഓയിൽ; മലപ്പുറം ഡിസിസി ഓഫീസ് കൊടിമരത്തില്‍ ലീഗിന്റെ പതാക ഉയര്‍ത്തി
തിരുവനന്തപുരം: രാജ്യസഭ സീറ്റ് കേരള കോണ്‍ഗ്രസ് എമ്മിന് നൽകിയതിന്റെ പേരിൽ കോണ്‍ഗ്രസിന് പുറമെ യുഡിഎഫിലും കലഹം. പ്രതിഷേധവുമായി ഘടകകക്ഷി നേതാക്കളും പരസ്യമായി രംഗത്തെത്തി. ഇന്ന് നടക്കുന്ന യുഡിഎഫ് യോഗത്തിൽ യുഡിഎഫ് സെക്രട്ടറിയും കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗം നേതാവുമായ ജോണി നെല്ലൂർ പങ്കെടുക്കില്ല. അനാ രോഗ്യം മൂലമാണ് പങ്കെടുക്കാ ത്ത തെന്നാ ണ് ജോണി നെല്ലൂർ പറയുന്നത്. ഘടകകക്ഷി എന്ന നിലയിൽ ജേക്കബ് വിഭാഗത്തിനും സീറ്റിന് അവകാശവാദം ഉന്നയിക്കാൻ അവകാശം ഉണ്ടെന്ന് ഇന്നലെ ജോണി നെല്ലൂർ വ്യക്തമാക്കിയിരുന്നു. കേരള കോണ്‍ഗ്രസ് നിലവിൽ യുഡിഎഫിന്റെ ഭാഗമല്ല. യുഡിഎഫിൽ ഇല്ലാത്ത കക്ഷിക്ക് രാജ്യസഭ സീറ്റ് നൽകുന്നത് ശരിയല്ലെന്ന് ജോണി നെല്ലൂർ തന്റെ നിലപാട് വ്യക്തമാക്കിയിരുന്നു. കൂടാതെ ആർഎസ്പിയ്ക്കും പ്രതിഷേധമുണ്ട്. ആർഎസ്പി സംസ്ഥാന സെക്രട്ടറി എ.എ.അസീസിനും കോണ്‍ഗ്രസിന്റെ ഈ തീരുമാനത്തിൽ പ്രതിഷേധമുണ്ട്. ഘടകക്ഷികളുമായി ചർച്ച ചെയ്യാതെ കോണ്‍ഗ്രസ് ഏകപക്ഷീയമായെടുത്ത തീരുമാനമാണിതെന്ന് അസീസും…
Read Moreചിറ്റിലഞ്ചേരി സ്വദേശിയായ 26കാരി ഒളിച്ചോടിയത് പതിനേഴുകാരന് പ്ലസ്ടു വിദ്യാര്‍ഥിക്കൊപ്പം, ഒപ്പം മൂന്നു വയസുകാരി മകളെയും കൊണ്ടുപോയി, സൈബര്‍ താവളം കണ്ടെത്തി, വടക്കഞ്ചേരിയില്‍ നടന്നത്
കേരളത്തില്‍ നിന്ന് വിവാഹിതരായ സ്ത്രീകളുടെ ഒളിച്ചോട്ടം വ്യാപകമാകുന്നു. അവസാനം വന്ന സംഭവം വടക്കഞ്ചേരിയില്‍ നിന്നാണ്. 26കാരിയായ ഭര്‍തൃമതി ഒളിച്ചോടിയത് പതിനേഴുകാരനായ പ്ലസ്ടു വിദ്യാര്‍ഥിക്കൊപ്പമാണ്. ചൊവ്വാഴ്ച കാലത്ത് നടന്ന സംഭവത്തില്‍ ബന്ധുക്കള്‍ വടക്കഞ്ചേരി, ആലത്തൂര്‍ പൊലീസില്‍ പരാതി നല്കി. യുവതിയെ നാലു വര്‍ഷം മുമ്പാണ് വടക്കഞ്ചേരിയിലേക്ക് വിവാഹം കഴിച്ചു കൊണ്ടത്. ചിറ്റിലഞ്ചേരി സ്വദേശിയാണ് യുവതി. ഇവര്‍ക്ക് മൂന്നു വയസായ കുഞ്ഞുണ്ട്. ഇതിനിടെയാണ് കുഞ്ഞുമായി അയല്‍വാസി കൂടിയായ 17കാരനുമായി ഒളിച്ചോടിയത്. യുവതി കഴിഞ്ഞ ദിവസം ചിറ്റിലഞ്ചേരിയിലെ സ്വന്തം വീട്ടിലെത്തിയിരുന്നു. ഇവിടെ നിന്നാണ് ഒളിച്ചോടിയതെന്ന് പരാതയില്‍ പറയുന്നു. ഇതു സംബന്ധിച്ച് വീട്ടമ്മയുടെ ഭര്‍ത്താവ് ആലത്തൂര്‍ പൊലീസിലും, വിദ്യാര്‍ത്ഥിയുടെ ബന്ധുക്കള്‍ വടക്കഞ്ചേരി പൊലീസിലും പരാതി. നല്‍കുകയായിരുന്നു. പൊലീസ് അന്വേഷണത്തില്‍ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ തിരുവനന്തപുരമാണ് കാണിക്കുന്നത്. സൈബര്‍ സെല്ലിന്റെ സഹായത്തോടെ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.
Read Moreനിരന്തരമായ പോലീസ് അതിക്രമങ്ങള്‍ പിണറായി വിജയനെതിരേയുള്ള ഗൂഡാലോചന; പ്രതിസ്ഥാനത്തുള്ള പോലീസുകാരുടെ രാഷ്്ട്രീയ ഇടപെടലുകള്‍ പരിശോധിക്കുന്നു
എം.ജെ ശ്രീജിത്ത് നിരന്തരമായ പോലീസ് അതിക്രമങ്ങള്‍ സര്‍ക്കാരിനെതിരെയുള്ള നീക്കമാണെമെന്ന സംശയം ഉയര്‍ന്ന സാഹചര്യത്തില്‍ ഇതേക്കുറിച്ച് ഇന്റലിജന്‍സ് അന്വേഷണം തുടങ്ങി. അതിരുവിട്ട പോലീസ് ആക്രമങ്ങള്‍ സര്‍ക്കാരിനും മുഖ്യമന്ത്രിക്കും എതിരെയുള്ള നീക്കമായി കണക്കാക്കിയാണ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. ഓരോ ദിവസവും പോലീസിന്റെ ഭാഗത്തു നിന്നും ജനങ്ങളെ പ്രകോപിപ്പിക്കുന്ന തരത്തിലുള്ള അതിക്രമങ്ങള്‍ തുടരുന്നതാണ് അന്വേഷണം നടത്താന്‍ ആഭ്യന്തര വകുപ്പിനെ പ്രേരിപ്പിച്ചിരിക്കുന്നത്. ചെങ്ങന്നൂര്‍ തെരഞ്ഞെടുപ്പിലെ വിജയം പിണറായി സര്‍ക്കാരിനുള്ള ഗ്രേസ് മാര്‍ക്കായി വിലയിരുത്തപ്പെട്ട സമയത്താണ് ഇടപ്പാളിലെ തിയറ്റര്‍ ഉടമയ്ക്കെതിരെ പോക്സോ വകുപ്പു ചുമത്തി കേസെടുത്തത്. ഇതിനു പിന്നാലെ കെവിന് വധക്കേസിലെ പോലീസുകാര്‍ക്ക് ജാമ്യം ലഭിക്കുന്നതിന് ഒത്തുകളി ആരോപണം കൂടി ഉയര്‍ന്നതോടെ ആഭ്യന്തരവകുപ്പും മുഖ്യമന്ത്രിയും കടുത്ത പ്രതിരോധത്തിലായി. കൂടാതെ ആലുവയിലെ എടത്തലയില്‍ ബൈക്ക് യാത്രക്കാരനെ മഫ്തിയിലെത്തിയ പോലീസ് കസ്റ്റഡിയിലെടുത്ത് ക്രൂരമായി മര്‍ദ്ദിച്ചതും വലിയ പ്രതിഷേധത്തിനാണ് ഇടയാക്കിയിരിക്കുന്നത്. മുഖ്യമന്ത്രിയ്ക്ക് കീഴിലെ മറ്റു വകുപ്പുകള്ക്കെതിരെയോ മറ്റു മന്ത്രിമാരുടെ വകുപ്പുകള്ക്കെതിരേയോ…
Read Moreജെസ്നയുടെ തിരോധാനത്തില്‍ അടുത്ത ബന്ധുവിനെ ചോദ്യം ചെയ്തേക്കും, പി.സി. ജോര്‍ജ് ഉന്നയിച്ചത് ഗുരുത ആരോപണങ്ങള്‍, ജെസ്ന അപ്രത്യക്ഷനായ സംഭവത്തില്‍ വാദി പ്രതിയാകുമോ?
പത്തനംത്തിട്ട മുക്കൂട്ടുത്തറയില്‍ ബിരുദ വിദ്യാര്‍ഥിനി ജെസ്നയെ കാണാതായ സംഭവത്തില്‍ പുതിയ ട്വിസ്റ്റ്. ജെസ്നയുടെ തിരോധാനത്തില്‍ അടുത്ത ബന്ധുവിന് പങ്കുണ്ടെന്ന ഗുരുതര ആരോപണമാണ് പി.സി. ജോര്‍ജ് എംഎല്‍എ ഉന്നയിച്ചത്. അവരെ (ആരോപണമുന നേരിടുന്ന ബന്ധു) പിടിച്ച് ചോദ്യം ചെയ്യേണ്ടതു പോലെ ചെയ്താല്‍ സത്യങ്ങളെല്ലാം മണിമണി പോലെ പുറത്തുവരും. ഈ ബന്ധുവിനെപ്പറ്റി നാട്ടുകാര്‍ക്ക് ഒട്ടും നല്ല അഭിപ്രായമില്ലെന്നും അതെല്ലാം അന്വേഷിക്കണമെന്നും ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ ജോര്‍ജ് പറഞ്ഞു. പി.സി. ജോര്‍ജ് ഈ വിഷയത്തില്‍ വിവാദത്തിന് തിരികൊളുത്തി പറഞ്ഞ ചില കാര്യങ്ങള്‍ ഇങ്ങനെ – ഞാന്‍ ആ കുട്ടിയുടെ വീട്ടിലേക്ക് ചെല്ലുകയാണ്. കാണാതായി നാല് ദിവസം കഴിഞ്ഞപ്പോ. കുറച്ച് കഴിയുമ്പോ ഉമ്മന്‍ ചാണ്ടി വരുമെന്ന് പറയുന്നുണ്ടായിരുന്നു. കുറച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകരും അവിടെ നില്‍പ്പുണ്ടായിരുന്നു. ഈ കൊച്ചിന്റെ ……. (അടുത്ത ബന്ധുക്കള്‍) എന്തൊരു സന്തോഷത്തിലാണ് എന്നെ സ്വീകരിച്ചത് എന്ന് അറിയാമോ? അവിടെ…
Read Moreയുവതിയെ സോഷ്യല്‍മീഡിയയിലൂടെ അപമാനിച്ച അവതാരകന് സാബു അബ്ദുസമദ് ഒളിവിലെന്ന് സൂചന, ഫേസ്ബുക്ക് ഐഡി പൂട്ടിക്കെട്ടി, അവതാരക സ്ഥാനത്തു നിന്നും തരികിട സാബുവിനെ ഒഴിവാക്കാന്‍ ചാനലുകളും
യുവതിയെ സോഷ്യല്‍ മീഡിയ പോസ്റ്റുകളിലൂടെ അപമാനിച്ച തരികിട സാബുവെന്ന സാബു അബ്ദുസമദ് ഒളിവിലെന്ന് സൂചന. കഴിഞ്ഞ ദിവസമാണ് ഇയാള്‍ ഫേസ്ബുക്ക് പോസ്റ്റുകളിലൂടെ ലസിത പാലക്കല്‍ എന്ന യുവതിയെ അപമാനിച്ചത്. ലൈംഗികച്ചുവയുള്ള പോസ്റ്റുകളാണ് ഇയാള്‍ ഫേസ്ബുക്കില്‍ ഇട്ടത്. സ്ത്രീത്വത്തെ അപമാനിച്ചുവെന്ന് ആരോപിച്ചാണ് ലസിത തലശ്ശേരി എ.എസ്.പിക്ക് പരാതി നല്കി. ഇതോടെയാണ് സാബു ഒളിവില്‍ പോയതെന്ന് സൂചന. തരികിട എന്ന ചാനല്‍ പരിപാടിയിലൂടെ പ്രശസ്തനായ തരികിട സാബു നേരത്തെയും സഭ്യമല്ലാത്ത പോസ്റ്റുകളും പ്രതികരണങ്ങളും നടത്തി കുപ്രസിദ്ധനാണ്. ലസിത പാലക്കല്‍, കുട്ടിയെ ഞാന്‍ എന്റെ ജീവിതത്തിലേക്ക് ക്ഷണിക്കുകയാണ് എന്ന് തുടങ്ങുന്ന പോസ്ററിലാണ് ലൈംഗികച്ചുവയുളള പരാമര്‍ശങ്ങള്‍ ഇയാള്‍ നടത്തിയിരിക്കുന്നത്. ഇത് കൂടാതെ വേറെയും പോസ്റ്റുകള്‍ സമാന നിലവാരത്തിലുള്ളവ ഇയാളുടെ വകയായിട്ടുണ്ട്. കലാഭവന്‍ മണിയുടെ മരണത്തില്‍ ഇയാള്‍ സംശയനിഴലിലായിരുന്നു. പലതവണ പോലീസ് സംഘം ഇയാളെ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. അതേസമയം സാബുവിനെ ഇനി പരിപാടികള്‍ക്ക്…
Read Moreഭര്‍ത്താവിനെയും മകളെയും ഉപേക്ഷിച്ച് 12 പവനും അഞ്ചുലക്ഷം രൂപയുമായി ട്രാന്‍സ്ജെന്‍ഡര്‍ കാമുകനൊപ്പം ഒളിച്ചോടിയ കാസര്‍ഗോഡ് സ്വദേശിനി പെണ്‍വാണിഭ സംഘത്തിന്റെ പിടിയില്‍ അകപ്പെട്ടു ?
കാസര്‍ഗോഡ് കാഞ്ഞങ്ങാട് നിന്നും ഭര്‍ത്താവിന്റെ ഭര്‍ത്താവിന്റെ അഞ്ച് ലക്ഷം രൂപയും 12 പവന് സ്വര്‍ണവുമെടുത്ത് കാമുകനോടൊപ്പം മുങ്ങിയ യുവതി പെണ്‍വാണിഭ സംഘത്തിന്റെ പിടിയിലായതായി സംശയം. സ്വകാര്യ കമ്പനി ഉടമയുടെ ഭാര്യയായ മുപ്പത്താറുകാരിയാണ് കാമുകനായ ഇരുപത്തെട്ടുകാരനായ ട്രാന്‍സ്ജെന്‍ഡര്‍ക്കൊപ്പം പോയത്. സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണ് പോലീസ് അന്വേഷണം നടത്തുന്നത്. ഇയാള്‍ ട്രാന്സ്ജെന്ഡറാണ്. 34 കാരിയായ യുവതി മംഗളൂരു -കങ്കനഡി സ്വദേശിയാണ്. ജംഷീര്‍ ട്രാന്സ്ജെന്ഡറാണ്. യുവതിയുമയി ഇയാള്‍ക്ക് അടുത്ത ബന്ധമാണുള്ളത്. യുവതിയുടെ വീട്ടില്‍ സ്ഥിരം സന്ദര്‍ശകനുമായിരുന്നു ഇയാള്‍. ഇരുവരും ഗുജറാത്തിലേക്കാണ് പോയതെന്ന സംശയം പോലീസിനുണ്ടായിരുന്നു. എന്നാല്‍ അന്വേഷണത്തില്‍ യാതൊരു പുരോഗതിയും ഇല്ലായിരുന്നു. ജംഷീര്‍ യുവതിയെ പെണ്‍വാണിഭ സംഘത്തിനു കൈമാറിയശേഷം പണവുമായി രക്ഷപ്പെട്ടെന്ന നിഗമനത്തിലാണ് പോലീസ്.
Read More