ചിറ്റിലഞ്ചേരി സ്വദേശിയായ 26കാരി ഒളിച്ചോടിയത് പതിനേഴുകാരന്‍ പ്ലസ്ടു വിദ്യാര്‍ഥിക്കൊപ്പം, ഒപ്പം മൂന്നു വയസുകാരി മകളെയും കൊണ്ടുപോയി, സൈബര്‍ താവളം കണ്ടെത്തി, വടക്കഞ്ചേരിയില്‍ നടന്നത്

കേരളത്തില്‍ നിന്ന് വിവാഹിതരായ സ്ത്രീകളുടെ ഒളിച്ചോട്ടം വ്യാപകമാകുന്നു. അവസാനം വന്ന സംഭവം വടക്കഞ്ചേരിയില്‍ നിന്നാണ്. 26കാരിയായ ഭര്‍തൃമതി ഒളിച്ചോടിയത് പതിനേഴുകാരനായ പ്ലസ്ടു വിദ്യാര്‍ഥിക്കൊപ്പമാണ്. ചൊവ്വാഴ്ച കാലത്ത് നടന്ന സംഭവത്തില്‍ ബന്ധുക്കള്‍ വടക്കഞ്ചേരി, ആലത്തൂര്‍ പൊലീസില്‍ പരാതി നല്‍കി.

യുവതിയെ നാലു വര്‍ഷം മുമ്പാണ് വടക്കഞ്ചേരിയിലേക്ക് വിവാഹം കഴിച്ചു കൊണ്ടത്. ചിറ്റിലഞ്ചേരി സ്വദേശിയാണ് യുവതി. ഇവര്‍ക്ക് മൂന്നു വയസായ കുഞ്ഞുണ്ട്. ഇതിനിടെയാണ് കുഞ്ഞുമായി അയല്‍വാസി കൂടിയായ 17കാരനുമായി ഒളിച്ചോടിയത്. യുവതി കഴിഞ്ഞ ദിവസം ചിറ്റിലഞ്ചേരിയിലെ സ്വന്തം വീട്ടിലെത്തിയിരുന്നു. ഇവിടെ നിന്നാണ് ഒളിച്ചോടിയതെന്ന് പരാതയില്‍ പറയുന്നു.

ഇതു സംബന്ധിച്ച് വീട്ടമ്മയുടെ ഭര്‍ത്താവ് ആലത്തൂര്‍ പൊലീസിലും, വിദ്യാര്‍ത്ഥിയുടെ ബന്ധുക്കള്‍ വടക്കഞ്ചേരി പൊലീസിലും പരാതി.
നല്‍കുകയായിരുന്നു. പൊലീസ് അന്വേഷണത്തില്‍ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ തിരുവനന്തപുരമാണ് കാണിക്കുന്നത്. സൈബര്‍ സെല്ലിന്റെ സഹായത്തോടെ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.

Related posts