കോട്ടയത്ത് കെവിന് കൊല്ലപ്പെട്ട കേസില്‍ നീനുവിനെതിരേ പിതാവ് ചാക്കോയുടെ ഹര്‍ജി. ഏറ്റുമാനൂര്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി മുമ്പാകെ ചാക്കോ സമര്‍പ്പിച്ച ഹര്‍ജിയില്‍ മകള്‍ക്കെതിരേ ഗുരുതര ആരോപണങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്. മകള്‍ നീനു മാനസികരോഗിയാണെന്നും ഇപ്പോള്‍ മരുന്ന് കഴിക്കുന്നത് നിര്‍ത്തിയതിനാല്‍ രോഗവസ്ഥ ഗുരുതരമായെന്നും നല്കിയ ഹര്‍ജിയില്‍ പറയുന്നു. തിരുവനന്തപുരം അനന്തപുരി ആശുപത്രിയിലാണ് ചികിത്സ നടത്തിയിരുന്നത്. ഇപ്പോള്‍ വീട് മാറി നില്ക്കുന്നതിനാല് ചികിത്സ മുടങ്ങിയിരിക്കുകയാണ്. അനന്തപുരി ആശുപത്രിയിലെ ഡോ. വൃന്ദയുടെ ചികിത്സയിലായിരുന്നു. ഇപ്പോള്‍ താന്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ ആയതുകൊണ്ടും മകള്‍ അന്യവീട്ടില്‍ നില്ക്കുന്നതു കൊണ്ടുമാണ് തുടര്‍ചികിത്സ നടത്താന്‍ കഴിയാതെ വന്നിരിക്കുന്നത്. അതുകൊണ്ട് കോടതി ഇടപെട്ട് ഒരു ഷെല്‍റ്റര്‍ ഹോമിലേക്കു മാറ്റി നീനു ചാക്കോയ്ക്ക് തുടര്‍ചികിത്സ നല്‍കാനുള്ള സംവിധാനം ഒരുക്കണമെന്നാണ് ചാക്കോയുടെ ഹര്‍ജി. എന്നാല്‍ നീനുവിന് യാതൊരു മാനസിക പ്രശ്നങ്ങളുമില്ലെന്നാണ് സുഹൃത്തുക്കള്‍ പറയുന്നത്. കേസില്‍ നിന്ന് രക്ഷപ്പെടാന്‍ വേണ്ടി ചാക്കോയുടെയും…
Read MoreCategory: Editor’s Pick
നന്നായി പഠിക്കുന്ന, എല്ലാവരോടും സൗഹൃദത്തോടെ പെരുമാറുന്ന ശ്രീലയ എന്തിനാണ് ആരോടും പറയാതെ ആത്മഹത്യ ചെയ്തത്, പരിയാരത്തെ നേഴ്സിംഗ് വിദ്യാര്‍ഥിനിയുടെ മരണത്തില്‍ അടിമുടി ദുരൂഹത
കണ്ണൂര്‍ പരിയാരത്ത് നേഴ്സിംഗ് വിദ്യാര്‍ഥിനി തൂങ്ങിമരിച്ച സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കളുടെ പരാതി. വിശദമായ അന്വേഷണം ആവശ്യപ്പെട്ട് മരിച്ച ശ്രീലയയുടെ പിതാവും കോഴിക്കോട് ഗവ.നഴ്സിങ്ങ് സ്കൂളിലെ ഡ്രൈവര്‍ പി.ജയരാജന് ജില്ലാ പോലീസ് മേധാവിക്കും കളക്ടര്‍ക്കും പരാതികള്‍ നല്കി. മകള്‍ എഴുതിവെച്ചുവെന്ന് പറഞ്ഞ് തങ്ങളെ പോലീസ് കാണിച്ച കത്തിലെ കയ്യക്ഷരങ്ങള്‍ പരിശോധനക്ക് വിധേയമാക്കണമെന്നും മകളുടെ ആത്മഹത്യയുടെ കാരണങ്ങള്‍ കണ്ടെത്തണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പരാതിയുടെ അടിസ്ഥാനത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചതായി പരിയാരം പോലീസ് അറിയിച്ചു. സ്മാര്‍ട്ട്ഫോണ്‍ ഉപയോഗിക്കാത്ത ശ്രീലയ പിതാവ് ജയരാജന്റെ പേരിലെടുത്ത രണ്ട് മൊബൈല്‍ നമ്പറുകള്‍ ഉപയോഗിച്ചിരുന്നുവെന്നും ഈ രണ്ട് ഫോണുകളിലും വന്ന കോളുകള്‍ ആരുടേയെല്ലാമാണെന്ന് പരിശോധിക്കുമെന്നും പോലീസ് പറഞ്ഞു. ഈ ഫോണുകള്‍ മുറിയില്‍ താമസിക്കുന്ന മൂന്ന് കൂട്ടുകാരികള്‍ കൂടി ഉപയോഗിക്കാറുണ്ടെന്ന് മകള്‍ പറഞ്ഞതായി പിതാവ് പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. മകളെ തെറ്റിദ്ധരിപ്പിച്ച് ഫോണ്‍വഴി ആരെക്കൊണ്ടെങ്കിലും വ്യാജകോളുകള്‍ ചെയ്യിച്ച് സമ്മര്‍ദ്ദത്തിലാക്കിയതായാണ്…
Read Moreപിന്നില്‍ സിനിമാ താരങ്ങള്‍! നടി സംഗീത ബാലന്റെ നേതൃത്വത്തില്‍ നടന്നിരുന്ന പെണ്‍വാണിഭ സംഘത്തില്‍ പുതുമുഖ നടിമാരും; സിനിമയിലും സീരിയലിലും അവസരങ്ങള്‍ വാഗ്ദാനം
ചെന്നൈ: തമിഴ് സിനിമ-സീരിയൽ നടി സംഗീത ബാലന്റെ നേതൃത്വത്തിൽ നടന്നിരുന്ന പെണ്‍വാണിഭ സംഘത്തിനു പിന്നിൽ സിനിമാ താരങ്ങൾ ഉൾപ്പെടെയുള്ള വൻ റാക്കറ്റ്. ഉത്തരേന്ത്യേയിൽ നിന്നുള്ള പെൺകുട്ടികളെയാണ് സംഘം കെണിയിൽ പെടുത്തിയിരുന്നത്. സിനിമയിലും സീരിയലിലും അവസരങ്ങൾ വാഗ്ദാനം ചെയ്തും ജോലി വാഗ്ദാനം ചെയ്തുമാണ് പെൺകുട്ടികളെ ഇവർ സംഘത്തിലേക്ക് കൊണ്ടുവന്നിരുന്നത്. പല സിനിമാ താരങ്ങളും സംഘത്തിൽ പ്രവർത്തിച്ചിരുന്നതായാണ് പോലീസ് നൽകുന്ന സൂചന. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ചെന്നൈയിലെ റിസോർട്ടിൽ പോലീസ് നടത്തിയ റെയ്ഡിലാണ് നടി കഴിഞ്ഞ ദിവസം പിടിയിലായത്. സംഘത്തിൽ ഉൾപ്പെട്ട സതീഷ് എന്നയാളെയും പോലീസ് അറസ്റ്റ് ചെയ്തു. ഇവിടെനിന്നു മൂന്നു പെണ്‍കുട്ടികളെ പോലീസ് രക്ഷപ്പെടുത്തി. ഇവർ മറ്റു സംസ്ഥാനങ്ങളിൽനിന്നുള്ളവരാണ്. എഗ്മോർ കോടതിയിൽ ഹാജരാക്കിയ സംഗീതയെ റിമാൻഡ് ചെയ്തു.1996ൽ പുറത്തിറങ്ങിയ കറുപ്പ് റോജ എന്ന ചിത്രത്തിൽ സംഗീത കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചു. പിന്നീട് നിരവധി സിനിമകളിൽ ചെറിയ വേഷങ്ങൾ കൈകാര്യം ചെയ്തു.…
Read Moreവനിതാ നേതാവിനെ അപമാനിച്ച് തരികിട സാബു, സോഷ്യല്‍മീഡിയയില്‍ പ്രതിഷേധം ശക്തമാകുന്നു, സാബുവിന്റെ ഭാര്യയുടെയും മക്കളുടെയും ചിത്രങ്ങളിട്ട് പ്രവര്‍ത്തകരുടെ തിരിച്ചടി, സംഭവം ഇങ്ങനെ
തരികിട എന്ന ടിവി പരിപാടിയിലൂടെ എത്തിയ ആളാണ് സാബു അബ്ദുസമദ് എന്ന തരികിട സാബു. സിനിമയിലും മറ്റു മുഖം കാണിച്ചിട്ടുണ്ടെങ്കിലും കലാഭവന്‍ മണിയുടെ മരണത്തിലൂടെയാണ് സാബു വിവാദ നായകനാകുന്നത്. മണിയുടെ മരണത്തില്‍ പോലീസ് ചോദ്യം ചെയ്തതോടെ സഹോദരന് ആര്‍എല്‍വി രാമകൃഷ്ണന് ഉള്‍പ്പെടെയുള്ളവര്‍ ഇയാള്‍ക്കെതിരേ രംഗത്തെത്തിയിരുന്നു. പിന്നീട് മലയാളി വീട്ടമ്മയെ സോഷ്യല്‍മീഡിയയിലുടെ ലൈംഗികപരമായി അപമാനിച്ചതിനും ഇയാള്‍ക്ക് പണികിട്ടിയിരുന്നു. ഇപ്പോഴിതാ വീണ്ടും സോഷ്യല്‍മീഡിയയിലുടെ സാബു തന്റെ തനിനിറം കാട്ടിയിരിക്കുന്നു. യുവമോര്‍ച്ച വനിതാ നേതാവ് ലസിത പാലക്കയ്ലിന് എതിരേ ലൈംഗിക ചുവയുള്ള പോസ്റ്റുകളാണ് ഇയാള്‍ പ്രചരിപ്പിക്കുന്നത്. വളരെ അശ്ലീലം നിറഞ്ഞ ഇയാളുടെ പോസ്റ്റുകള്‍ക്കെതിരേ ബിജെപി- ആര്‍എസ്എസ് പ്രവര്‍ത്തകര്‍ രംഗത്തെത്തിയിട്ടുണ്ട്. ലസിത പാലക്കല്‍, കുട്ടിയെ എന്റെ ജീവിത സഹി ആയി ഞാന്‍ കഷണിക്കുക ആണു. പ്ലീസ് അസ്കപ്റ്റ് മൈ റിക്വസ്റ്റ്, ഒരു ഹിന്ധുത്വ തീവ്രവാദിയും തള്ളി തരത്തുല്ല. സേഫ് ആയി പണി നടത്താം.…
Read Moreആ കാഴ്ച മറക്കാനാകുന്നില്ല! എന്റെ ഓട്ടോയില്‍ നിന്നിറങ്ങി ജെസ്ന പോയത് എങ്ങോട്ട് ? അവസാനമായി കണ്ട ഓട്ടോഡ്രൈവര്‍ സിജോ പറയുന്നു
മുക്കൂട്ടുതറ: നാടൊട്ടുക്ക് തെരയുമ്പോഴും അഭ്യൂഹങ്ങൾ പരന്നപ്പോഴും തന്റെ ഓട്ടോയിൽ ഓടിക്കയറുന്ന കാഴ്ച മറക്കാനാകാതെ ജസ്നയുടെ തിരിച്ചുവരവിനായി സിജോയും പ്രാർഥിക്കുന്നു. മുക്കൂട്ടുതറ കുന്നത്ത് ജയിംസിന്റെ മകൾ ജസ്നയെ കാണാതാകുന്നതിനു തൊട്ടുമുമ്പ് അവസാനമായി കണ്ടത് അയൽവാസിയും ഓട്ടോ ഡ്രൈവറുമായ കിഴക്കുങ്കര സിജോയാണ്. മാർച്ച് 22 ന് ജസ്നയെ കാണാതാകുമ്പോൾ സിജോയുടെ ഓട്ടോറിക്ഷയിലാണ് യാത്ര ചെയ്തത്. അന്ന് ഓട്ടോ സർവീസ് സെന്ററിൽ എത്തിക്കേണ്ടതിനാൽ പതിവിലും വൈകിയാണ് വീട്ടിൽനിന്നു സിജോ ഓട്ടോയുമായി മുക്കൂട്ടുതയിലെ സ്റ്റാൻഡിലേക്കു പുറപ്പെട്ടത്. ജസ്നയുടെ വീട് കഴിഞ്ഞ് മുക്കാൽ കിലോമീറ്റർ അകലെയാണ് സിജോയുടെ വീട്. ജസ്നയുടെ വീടിന്റെ സമീപത്തെ റോഡിലൂടെ ഓട്ടോയുമായി വരുമ്പോൾ ഓടിയെത്തുകയായിരുന്നു ജസ്നയെന്ന് സിജോ പറയുന്നു. ഓട്ടോയിൽ കയറിയ ജസ്നയോട് പരിചയമുളളതിനാൽ എവിടേക്കാണ് പോകുന്നതെന്ന് സിജോ ചോദിച്ചു. പുഞ്ചവയലിലെ ആന്റിയുടെ വീട്ടിലേക്കാണെന്നായിരുന്നു മറുപടി. അധികം സൗഹൃദമില്ലാത്ത ജസ്നയുടെ പ്രകൃതം അറിയാവുന്നതിനാൽ സിജോ കൂടുതലൊന്നും തിരക്കിയില്ല. ഏകദേശം പത്തു…
Read Moreപപ്പ പോലീസ് സ്റ്റേഷനില്‍ വച്ച് അങ്ങേട്ടു വിളിപ്പിച്ചു, അവിടെ വച്ച് ആ എസ്ഐ എന്നെ കുറേ തെറിവിളിച്ചു, എന്നെ അവരുടെ കൈകളിലേക്ക് വലിച്ചെറിഞ്ഞു, പോലീസ് സ്റ്റേഷനിലെ ആ ദിവസത്തെപ്പറ്റി നീനു മനസുതുറക്കുന്നു
മലയാളികള്‍ക്ക് ഇപ്പോള്‍ സ്വന്തം മകളെ പോലെയാണ് നീനു എന്ന പെണ്‍കുട്ടി. ഇഷ്ടപ്പെട്ട പുരുഷനൊപ്പം ജീവിക്കാന്‍ വീടു വിട്ടിറങ്ങിയ ആ പെണ്‍കുട്ടിക്ക് വിധി കാത്തുവച്ചത് പക്ഷേ കണ്ണീരായിരുന്നു. സ്വന്തം സഹോദരന്റെ കോപത്തില്‍ ഭര്‍ത്താവിന്റെ ജീവന് നഷ്ടപ്പെട്ട ആ പെണ്‍കുട്ടി ഇപ്പോള്‍ ജീവിതത്തില്‍ തോറ്റു പോകാതിരിക്കാനുള്ള മനക്കരുത്ത് വീണ്ടെടുത്തു കൊണ്ടിരിക്കുന്നു. വീഴ്ച്ചയിലും തന്നെ താങ്ങിനിര്‍ത്തിയ കെവിന്റെ മാതാപിതാക്കളെയും സഹോദരങ്ങളെയും പൊന്നുപോലെ നോക്കാനുള്ള ദൃഡനിശ്ചയത്തിലാണ് ആ പെണ്‍കുട്ടി. ഒരു മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തില്‍ വീടു വിട്ടിറങ്ങിയശേഷം ആദ്യമായി അച്ഛനെ കണ്ടതും അന്ന് പോലീസ് സ്റ്റേഷനില്‍ വച്ച് അനുഭവിക്കേണ്ടി വന്ന ദുരനുഭവത്തെപ്പറ്റിയും അവള് മനസുതുറന്നു. ഞങ്ങള്‍ രജിസ്റ്റര്‍ മാരേജ് ചെയ്യാന്‍ തീരുമാനിച്ചു. അതിന്റെ നടപടി ക്രമങ്ങളുമായി മുന്നോട്ട് പോകുമ്പോഴാണ് പപ്പയുടെ ഫോണ്‍. എനിക്ക് നിങ്ങളെ ഒന്നു കാണണം, കണ്ടാല്‍ മതി. അതോടെ പോലീസ് സ്റ്റേഷനില്‍ വച്ച് കാണാന്‍ ചെന്നു. അവിടെവച്ച് എസ്ഐ എന്നെ…
Read Moreബിജെപിയെ തകര്‍ക്കാനുള്ള തന്ത്രത്തിന് കോണ്‍ഗ്രസ് ഭാവിയില്‍ വലിയ വില കൊടുക്കേണ്ടി വരുമോ? പ്രാദേശിക പാര്‍ട്ടികള്‍ക്ക് മുന്നില്‍ പ്രസക്തി നഷ്ടേക്കാവുന്ന അവസ്ഥ അകലയല്ല
അടുത്തിടെ നടന്ന കര്‍ണാടക തെരഞ്ഞെടുപ്പില്‍ ജനവിധി എതിരായിരുന്നുവെങ്കിലും രാഷ്ട്രീയ പോരാട്ടത്തില്‍ അവസാന ചിരി കോണ്‍ഗ്രസിന്റേതായി. തൊട്ടുപിന്നാലെ വിവിധ സംസ്ഥാനങ്ങളില്‍ ബിജെപിക്ക് കനത്ത തിരിച്ചടി നല്‍കാനും കോണ്‍ഗ്രസ് ഉള്‍പ്പെടുന്ന പ്രതിപക്ഷ കക്ഷികള്‍ക്കായി. എന്നാല്‍, കോണ്‍ഗ്രസിന് ആശ്വാസിക്കാന്‍ കഴിയുന്ന അവസ്ഥയിലേക്കാണോ കാര്യങ്ങള്‍ നീങ്ങുന്നത്. ബിജെപിയെ അധികാരത്തില്‍ നിന്ന് മാറ്റിനിര്‍ത്തുകയെന്ന ഒരൊറ്റ ലക്ഷ്യം വച്ചാണ് കോണ്‍ഗ്രസിന്റെ കരുനീക്കങ്ങള്‍. എന്നാല്‍ കോണ്‍ഗ്രസ് കൂടുതല്‍ ദുര്‍ബലമാകാനേ ഈ നീക്കങ്ങള്‍ വഴിവയ്ക്കുകയുള്ളുവെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നു. ഉപതെരഞ്ഞെടുപ്പ് ഫലങ്ങള്‍ തന്നെ അതിന് വ്യക്തമായ തെളിവാണ്. മിക്കയിടത്തും പ്രതിപക്ഷ കക്ഷികള്‍ക്ക് മുന്നില്‍ ബിജെപിക്ക് അടിത്തറ ഇളകിയെന്നത് സത്യം. പക്ഷേ ഇവിടങ്ങളില്‍ കോണ്‍ഗ്രസിന് കാര്യമായ നേട്ടമുണ്ടായോ? മിക്കയിടത്തും എസ്പിയും ആര്‍ജെഡിയും പ്രതിപക്ഷ ഐക്യ സ്ഥാനാര്‍ഥികളുമാണ് ജയിച്ചു കയറിയത്. കോണ്‍ഗ്രസിന്റെ കോട്ടയായിരുന്ന ചെങ്ങന്നൂരില്‍ പോലും സ്ഥിതി വ്യത്യസ്തമല്ല. ഇപ്പോള്‍ നല്ല ബന്ധത്തിലാണെങ്കിലും നാളെകളില്‍ ഈ പാര്‍ട്ടികളെല്ലാം ഒപ്പം നില്‍ക്കുമെന്ന കാര്യത്തില്‍…
Read Moreനിപ്പയില്‍ സിനിമയും അടിതെറ്റുന്നു, മലബാര്‍ ഭാഗത്ത് തിയറ്ററുകള്‍ പലതും പൂട്ടിയിടുന്നു, മറ്റു ജില്ലകളിലും പാതി പോലും നിറയുന്നില്ല, നിപ്പ വൈറസും മഴയും ഒത്തുവന്നതോടെ സിനിമയ്ക്ക് നഷ്ടക്കച്ചവടം
മലബാര്‍ ഭാഗത്ത് സാമ്പത്തിക അസ്ഥിരതയ്ക്ക് വഴിയൊരുക്കിയ നിപ്പ വൈറസ് മലയാള സിനിമയെയും പ്രതിസന്ധിയിലാക്കുന്നു. രോഗം കൂടുതല്‍ ഭാഗത്തേക്ക് പടരുന്നതിനിടെ കോഴിക്കോട്, മലപ്പുറം ഭാഗത്തെ തിയറ്ററുകള്‍ പലതും അടച്ചിടാന്‍ ഉടമകള്‍ തീരുമാനിച്ചിരിക്കുകയാണ്. പല തിയറ്ററുകളിലും ആളു കുറഞ്ഞതോടെ നടത്തിപ്പു ചെലവു വരെ കണ്ടെത്താന്‍ പറ്റാത്ത അവസ്ഥയിലാണ് ഉടമകള്‍. രണ്ടുമാസം മുമ്പ് വരെ എല്ലാ ഷോകള്‍ക്കും തന്നെ 60 ശതമാനം വരെയെങ്കിലും നിറഞ്ഞിരുന്ന തിയറ്ററുകളില്‍ ഇപ്പോള്‍ നാമമാത്രമാണ് പ്രേക്ഷകര്‍ കയറുന്നത്. നിപ്പ ബാധ കൂടുതലായി റിപ്പോര്‍ട്ട് ചെയ്തതോടെ ആളുകള്‍ പുറത്തേക്ക് ഇറങ്ങാന്‍ മടിക്കുന്നതാണ് ഇതിനു കാരണം. കഴിഞ്ഞദിവസം കോഴിക്കോട് നഗരത്തിലെ ഒരു തിയറ്ററില്‍ സൂപ്പര്‍ഹിറ്റായി ഓടിക്കൊണ്ടിരിക്കുന്ന ഒരു ചിത്രം കാണാനെത്തിയത് വെറും അഞ്ചുപേരാണ്. ഒടുവില്‍ ഷോ തുടങ്ങുന്നതിന് തൊട്ടുമുമ്പ് കാഴ്ച്ചക്കാര്‍ക്ക് ഇരട്ടി പൈസ നല്കി ഷോ ഉപേക്ഷിച്ചു. മലപ്പുറത്തും സ്ഥിതി വ്യത്യസ്തമല്ല. എറണാകുളം, കോട്ടയം, തിരുവനന്തപുരം ജില്ലകളില്‍ കനത്ത മഴയാണ്…
Read Moreകെവിനെ കൊല്ലാന്‍ ആജ്ഞാപിച്ച വലിയ സ്രാവ് രഹ്നയെ രക്ഷപ്പെടുത്താന്‍ പോലീസ് ഉന്നതന്റെ ഗുഡാലോചന, അന്വേഷണം വഴിതിരിച്ചുവിടാനും ഈ പോലീസ് ഉന്നതന്റെ ഇടപെടലെന്ന് ബിജു
മകളെ വിവാഹം കഴിച്ച കെവിനെ കൊലപ്പെടുത്താന്‍ ക്വട്ടേഷന്‍ ഗുണ്ടകള്‍ക്ക് നിര്‍ദേശം കൊടുത്തത് നീനുവിന്റെ അമ്മ രഹ്നയാണെന്ന് വിവരം നേരത്തെ തന്നെ പുറത്തുവന്നിരുന്നു. കെവിന് കൊല്ലപ്പെട്ടിട്ട് ഇത്ര ദിവസം ആയിട്ടും എന്താണ് രഹ്ന മാത്രം കാണമറയത്ത് നില്‍ക്കുന്നത്. കാര്യം നിസാരമാണ്. രഹ്നയുടെ അടുത്ത ബന്ധുവാണ് കോട്ടയം മുന്‍ എസ്പി മുഹമ്മദ് റഫീഖെന്നും പ്രതികളെ രക്ഷിക്കാന്‍ ഈ പോലീസ് ഉദ്യോഗസ്ഥന് ഇടപെടലുകള്‍ നടത്തുന്നുവെന്നും റിമാന്‍ഡിലുള്ള ഗാന്ധിനഗര്‍ എഎസ്ഐ ബിജു തന്നെയാണ് കോടതിയില്‍ വെളിപ്പെടുത്തിയത്. അതേസമയം തനിക്ക് ഇത്തരത്തില്‍ ഒരു ബന്ധവും ഇല്ലെന്നാണ് മുഹമ്മദ് റഫീഖിന്റെ പ്രതികരണം. ചാക്കോയും സാനുവും കീഴടങ്ങുന്നതിനു മുന്‍പു രഹ്നയെ ഭദ്രമായ സ്ഥലത്ത് എത്തിച്ചിരിക്കുമെന്നാണു പോലീസ് കരുതുന്നത്. തെന്മല ഒറ്റക്കല്ലിലെ വീട്ടില്‍ കഴിഞ്ഞ ഞായറാഴ്ച വൈകിട്ടോടെയാണു ചാക്കോയെയും ഭാര്യയെയും ഒടുവില്‍ നാട്ടുകാര്‍ കണ്ടത്. തെന്മലയിലെയും തമിഴ്നാട്ടിലെയും ബന്ധുവീടുകള്‍ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. സാനു ചാക്കോയുടെ ഭാര്യ മുന്‍പു ജോലി…
Read Moreകെവിനെ കൊലപ്പെടുത്തിയ ഷാനുവിന് ദുബായിലെ കമ്പനി അധികൃതരും മുട്ടന്‍ പണി കൊടുത്തു, കരഞ്ഞു നിലവിളിച്ചു വന്നപ്പോഴാണ് ലീവ് നല്‍കിയതെന്ന് മാനേജര്‍, കമ്പനിയുടെ തീരുമാനം ഇങ്ങനെ
കോട്ടയം മാന്നാനത്ത് കെവിനെ കൊലപ്പെടുത്തിയ കേസില്‍ പിടിയിലായ ഷാനു ചാക്കോ വലിയ തിരിച്ചടി. ദുബായില്‍ ഇയാള്‍ ജോലി ചെയ്തിരുന്ന സ്ഥാപനം ഷാനുവിനെ പിരിച്ചുവിട്ടു. കൊലക്കേസില്‍ പ്രതിയാണെന്ന വാര്‍ത്ത യുഎഇയിലെ മാധ്യമങ്ങളില്‍ വാര്‍ത്ത വന്നതോടെ കമ്പനി നടപടി എടുക്കുകയായിരുന്നു. സംഭവം നടക്കുന്നതിന്റെ തലേദിവസം കരഞ്ഞു നിലവിളിച്ചു ഷാനു തന്നെ വിളിച്ചിരുന്നുവെന്നും കാര്യം പറഞ്ഞതോടെ ലീവ് അനുവദിക്കുകയായിരുന്നുവെന്നും മാനേജര്‍ വെളിപ്പെടുത്തി. സഹോദരി മറ്റൊരാളുടെ കൂടെ ഒളിച്ചോടിയെന്നും പിതാവിന് സുഖമില്ലെന്നും കാട്ടി എമര്‍ജന്‍സി ലീവിലാണ് ഷാനു കഴിഞ്ഞ ശനിയാഴ്ച രാവിലെ 5.10നുള്ള വിമാനത്തില്‍ തിരുവനന്തപുരത്ത് എത്തുന്നത്. ഇപ്പോള്‍ പൊലീസ് കസ്റ്റഡിയിലുള്ള ഷാനു ജാമ്യം ലഭിച്ച് ദുബായില്‍ തിരിച്ചെത്തിയാലും ജോലിയില്‍ പ്രവേശിപ്പിക്കേണ്ടെന്നാണ് കമ്പനിയുടെ തീരുമാനം. ശനിയാഴ്ച ദയനീയമായി കരഞ്ഞുകൊണ്ടാണ് ഷാനു തന്നെ വിളിച്ച് ലീവ് ചോദിച്ചതെന്ന് കമ്പനിയുടെ മാനേജര്‍ പ്രതികരിച്ചു. സഹോദരിയെ കാണാനില്ലെന്നും പിതാവ് ആശുപത്രിയിലാണെന്നുമാണ് അയാള്‍ പറഞ്ഞത്. അതിനാല്‍ അപ്പോള്‍ തന്നെ…
Read More