കെവിനെ കൊല്ലാന്‍ ആജ്ഞാപിച്ച വലിയ സ്രാവ് രഹ്നയെ രക്ഷപ്പെടുത്താന്‍ പോലീസ് ഉന്നതന്റെ ഗുഡാലോചന, അന്വേഷണം വഴിതിരിച്ചുവിടാനും ഈ പോലീസ് ഉന്നതന്റെ ഇടപെടലെന്ന് ബിജു

മകളെ വിവാഹം കഴിച്ച കെവിനെ കൊലപ്പെടുത്താന്‍ ക്വട്ടേഷന്‍ ഗുണ്ടകള്‍ക്ക് നിര്‍ദേശം കൊടുത്തത് നീനുവിന്റെ അമ്മ രഹ്നയാണെന്ന് വിവരം നേരത്തെ തന്നെ പുറത്തുവന്നിരുന്നു. കെവിന്‍ കൊല്ലപ്പെട്ടിട്ട് ഇത്ര ദിവസം ആയിട്ടും എന്താണ് രഹ്ന മാത്രം കാണമറയത്ത് നില്ക്കുന്നത്. കാര്യം നിസാരമാണ്. രഹ്നയുടെ അടുത്ത ബന്ധുവാണ് കോട്ടയം മുന്‍ എസ്പി മുഹമ്മദ് റഫീഖെന്നും പ്രതികളെ രക്ഷിക്കാന്‍ ഈ പോലീസ് ഉദ്യോഗസ്ഥന്‍ ഇടപെടലുകള്‍ നടത്തുന്നുവെന്നും റിമാന്‍ഡിലുള്ള ഗാന്ധിനഗര്‍ എഎസ്‌ഐ ബിജു തന്നെയാണ് കോടതിയില്‍ വെളിപ്പെടുത്തിയത്. അതേസമയം തനിക്ക് ഇത്തരത്തില്‍ ഒരു ബന്ധവും ഇല്ലെന്നാണ് മുഹമ്മദ് റഫീഖിന്റെ പ്രതികരണം.

ചാക്കോയും സാനുവും കീഴടങ്ങുന്നതിനു മുന്‍പു രഹ്നയെ ഭദ്രമായ സ്ഥലത്ത് എത്തിച്ചിരിക്കുമെന്നാണു പോലീസ് കരുതുന്നത്. തെന്മല ഒറ്റക്കല്ലിലെ വീട്ടില്‍ കഴിഞ്ഞ ഞായറാഴ്ച വൈകിട്ടോടെയാണു ചാക്കോയെയും ഭാര്യയെയും ഒടുവില്‍ നാട്ടുകാര്‍ കണ്ടത്. തെന്മലയിലെയും തമിഴ്നാട്ടിലെയും ബന്ധുവീടുകള്‍ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. സാനു ചാക്കോയുടെ ഭാര്യ മുന്‍പു ജോലി ചെയ്തിരുന്ന ബെംഗളൂരു, ഗോവ എന്നിവിടങ്ങളിലും പൊലീസ് തിരച്ചില്‍ നടത്തുന്നുണ്ട്. ഇതിനിടെ, രഹ്നയുടെ ചില അടുത്ത ബന്ധുക്കള്‍ പോലീസിന്റെ നീക്കങ്ങള്‍ അപ്പപ്പോള്‍ അറിയുന്നതായും സൂചനയുണ്ട്.

അതിനിടെ കെവിന്‍ വധക്കേസില്‍ പ്രതികളെ രക്ഷിക്കാന്‍ കൃത്യമായ ഇടപെടലുകള്‍ നടക്കുന്നുണ്ട്. റിമാന്‍ഡ് റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ തന്നെ ഇതിന് ഉത്തമ ഉദാഹരണം. ആറ്റില്‍ വീണ് മരിച്ചതാണെന്ന തരത്തിലുള്ള റിപ്പോര്‍ട്ടാണ് പോലീസ് സമര്‍പ്പിച്ചിരിക്കുന്നത്. കെവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിച്ചതിന് കോട്ടയം മുന്‍ പോലീസ് മേധാവി മുഹമ്മദ് റഫീഖിനെതിരേ വകുപ്പുതല അന്വേഷണം പ്രഖ്യാപിച്ചു.

കെവിന്‍ കൊല്ലപ്പെട്ടതിന്റെ വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ വരുന്നത് ശ്രദ്ധയില്‍പ്പെട്ട മുഖ്യമന്ത്രി ഇക്കാര്യം എസ്പിയോട് അന്വേഷിച്ചിരുന്നു. കേസിന്റെ അന്വേഷണം ഡിവൈഎസ്പിയെ ചുമതലപ്പെടുത്തിയിരുന്നതായി എസ്പി അറിയിക്കുകയും ചെയ്തു. എന്നാല്‍ ഇതിന് ശേഷം വൈകുന്നേരത്തോടെയാണ് കേസ് അന്വേഷിക്കാന്‍ ഡിവൈഎസ്പിയോട് എസ്പി നിര്‍ദ്ദേശിച്ചത്.

Related posts