ജോമി കുര്യാക്കോസ് ശൊ! എന്റെ ഒരു പുസ്തകം പ്രകാശനം ചെയ്യണമെങ്കില്‍ ഇനു ആരു പീഡിപ്പിച്ചു എന്ന് പറയാണാവോ?… നിഷ ജോസ് കെ. മാണിയുടെ ‘ദ അദര്‍ സൈഡ് ഒഫ് ദിസ് ലൈഫ്’ എന്ന പുസ്തകത്തിന്റെ പശ്ചാത്തലത്തില്‍ കൂടുതല്‍ പേര് പ്രതികരണവുമായി രംഗത്തെത്തി. പി.സി. ജോര്‍ജ് എംഎല്‍എയുടെ മരുമകളും ഷോണ്‍ ജോര്‍ജിന്റെ ഭാര്യയും സിനിമനടന് ജഗതി ശ്രീകുമാറിന്റെ മകളുമായ പാര്‍വ്വതി ഷോണ്‍ ആണ് ഫെയ്സ് ബുക്കിലൂടെ പ്രതീകരിച്ചത്. ‘ശാ! എന്റെ ഒരു പുസ്തകം പ്രകാശനം ചെയ്യണമെങ്കില്‍ ഇനു ആരു പീഡിപ്പിച്ചു എന്ന് പറയാണാവോ? ഷാരൂഖാന് … തോണ്ടി എന്നു പറഞ്ഞാലോ …അല്ലേല്‍ വേണ്ടാ ടോം ക്രൂയിസ് കയറി പിടിച്ചു എന്നു പറയാം… എന്നാലേ അ മാര്‍ക്കറ്റിങ് പൊലിക്കുള്ളു…’ എന്നാണു പാര്‍വ്വതി പ്രതീകരിച്ചത്. നിഷ ആ പേര് വെളിപ്പെടുത്തട്ടെ, എന്റെ പേര് നിഷ പറയാത്തിടത്തോളം കാലം ഞാന്‍ മറുപടി പറയേണ്ടതില്ലെന്നാണ്…
Read MoreCategory: Editor’s Pick
വിവാദത്തിനില്ല… പക്ഷേ…! ട്രെയിനില്‍ ഉപദ്രവിക്കാന്‍ ശ്രമിച്ച ‘നേതാവിന്റെ മകന്’ ആരെന്ന് പറയില്ല… സോളാറിന്റെയും ബജറ്റിന്റെയും പേരില്‍ മക്കളെപോലും അപമാനിച്ചു…
കോട്ടയം: തന്റെ പുസ്തകത്തിൽ ഉൾപ്പെടുത്തിയിരിക്കുന്ന കാര്യങ്ങളെ സംബന്ധിച്ചു വിവാദത്തിനില്ലെന്നു ജോസ് കെ. മാണി എംപിയുടെ ഭാര്യ നിഷ ജോസ് കെ. മാണി. ഇന്നലെ പുറത്തിറങ്ങിയ നിഷ ജോസ് കെ. മാണിയുടെ ’ദ അദർ സൈഡ് ഒഫ് ദിസ് ലൈഫ്’ എന്ന പുസ്തകത്തിൽ ട്രെയിൻ യാത്രയ്ക്കിടെ യുവ നേതാവിൽനിന്നുമുണ്ടായ മോശം പെരുമാറ്റത്തെക്കുറിച്ചു പരാമർശമുണ്ട്. തനിക്കുണ്ടായ മോശം അനുഭവം അടഞ്ഞ അധ്യായമാണ്. ഇതു സംബന്ധിച്ചു നിയമനടപടി സ്വീകരിക്കാനോ കൂടുതൽ വിവാദങ്ങൾ സൃഷ്ടിക്കാനോ ആഗ്രഹിക്കുന്നില്ല. മറിച്ചു ഇക്കാര്യങ്ങൾ പൊതു സമൂഹം മനസിലാക്കുന്നതിനു വേണ്ടിയാണു പുസ്തകത്തിൽ ഉൾപ്പെടുത്തിയതെന്നും നിഷ ജോസ് കെ. മാണി രാഷ്്ട്രദീപികയോടു പറഞ്ഞു. കഴിഞ്ഞ കുറച്ചു നാളുകളായി ഒരുപാട് തങ്ങൾക്കുണ്ടാകുന്ന ഇത്തരം മോശം അനുഭവങ്ങൾ പൊതു സമൂഹത്തിനു മുന്നിൽ വെളിപ്പെടുത്തിയിട്ടുണ്ട്. തനിക്കുണ്ടായ അത്തരം അനുഭവങ്ങളും പൊതുസമൂഹത്തെ അറിയിക്കുന്നതിനു വേണ്ടി മാത്രമാണു പുസ്തകത്തിൽ ഉൾപ്പെടുത്തിയത്. ആദ്യഘട്ടത്തിൽ ഈ സംഭവം പുറത്തറിയിക്കണ്ടയെന്നാണു കരുതിയിരുന്നെങ്കിലും…
Read Moreയോഗിയുടെ യോഗം തീരുന്നുവോ? സ്വന്തം മണ്ഡലത്തില്‍ തോറ്റതോടെ യോഗിയെ പ്രചാരണത്തിന് വേണ്ടെന്ന് കര്‍ണാടകയിലെ ബിജെപി നേതൃത്വം, യോഗിയെ ഉപദേശിച്ച് കോണ്‍ഗ്രസും
ലോക്സഭാ ഉപതെരഞ്ഞെടുപ്പില്‍ സ്വന്തം തട്ടകത്തിലുള്പ്പെടെയുണ്ടായ തോല്‍വിയുടെ പശ്ചാത്തലത്തില്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ കര്‍ണാടക നിയമസഭാതെരഞ്ഞെടുപ്പ് പ്രചാരണത്തില്‍നിന്ന് മാറ്റി നിര്‍ത്തിയേക്കുമെന്നു സൂചന. കര്‍ണാടക നിയമസഭാതെരഞ്ഞെടുപ്പില്‍ ബിജെപിയുടെ താരപ്രചാരകനായി ബിജെപി സംസ്ഥാന നേതൃത്വം തീരുമാനിച്ചിരുന്നതു യോഗിയെയാണ്. ഇതിനോടകം ബംഗളൂരുവിലും മംഗളൂരുവിലും നാല് റാലികളില്‍ അദ്ദേഹം പങ്കെടുക്കുകയും ചെയ്തു. വരുംദിവസങ്ങളിലും അദ്ദേഹത്തെ പങ്കെടുപ്പിച്ച് റാലികളും റോഡ് ഷോകളും നടത്താന്‍ ബിജെപി തീരുമാനിക്കുകയും ചെയ്തിരുന്നു. എന്നാല്‍, ലോക്സഭാ ഉപതെരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിയെത്തുടര്‍ന്ന് ബിജെപി നേതൃത്വം ആശയക്കുഴപ്പത്തിലായിരിക്കുകയാണ്. യോഗിയുടെ സ്വന്തം തട്ടകത്തിലെ തോല്‍വി കോണ്‍ഗ്രസ് പ്രചാരണായുധമാക്കുന്നതും ബിജെപിയെ വിഷമിപ്പിക്കുന്നു. യോഗി ആദിത്യനാഥ് സംസ്ഥാനത്ത് എത്തുമ്പോഴൊക്കെ ട്വിറ്ററില്‍ വിമര്‍ശനവുമായി രംഗത്തുവരാറുള്ള മുഖ്യമന്ത്രി സിദ്ധരാമയ്യ ഉപതെരഞ്ഞെടുപ്പ് പരാജയത്തിന്റെ പേരില്‍ യോഗിക്കെതിരേ വീണ്ടും രംഗത്തുവന്നു. കര്‍ണാടകയില്‍ വന്ന് ഉപദേശംനല്‍കുന്ന സമയം കുറയ്ക്കുകയും സ്വന്തം സംസ്ഥാനത്ത് കൂടുതല്‍ സമയം ചെലവഴിക്കാന്‍ തയാറാവുകയും ചെയ്യണമെന്നാണ് യോഗി ആദിത്യനാഥിനോട് സിദ്ധരാമയ്യ ഉപദേശിച്ചത്.…
Read Moreലൈംഗിക അതിക്രമങ്ങള്‍ മുതല്‍ രാഷ്ട്രീയ വഞ്ചനകള്‍ വരെ! രാഷ്ട്രീയ നേതാവിന്റെ ആ പുത്രന് സീറ്റിലിരുന്ന് അപമര്യാദയായി പെരുമാറി; ജോസ് കെ. മാണിയുടെ ഭാര്യ നിഷയുടെ പുസ്തകത്തിലെ ബോംബുകള്‍ ഇങ്ങനെ
ജോമി കുര്യാക്കോസ് ലൈംഗിക അതിക്രമങ്ങള്‍ മുതല്‍ രാഷ്ട്രീയ വഞ്ചനകള്‍ വരെ നിരത്തി കെ.എം. മാണിയുടെ മരുമകളും ജോസ് കെ. മാണി എംപിയുടെ ഭാര്യയുമായ നിഷ ജോസ് കെ. മാണിയുടെ പുസ്തകം. ഒരു രാഷ്ട്രീയക്കാരന്റെ ഭാര്യയുടെ ആഗ്രഹങ്ങളും ആവലാതികളും അന്വേഷണങ്ങളും മാത്രമല്ല വിലയിരുത്തലും വിലക്കപ്പെടലുകളും വിവാദ വിഷയങ്ങളിലുള്ള പ്രതികരണവുമൊക്കെ പുസ്തത്തിലുണ്ട്. ‘ദ അദര്‍ സൈഡ് ഒഫ് ദിസ് ലൈഫ്’ എന്ന് പേരിട്ടിരിക്കുന്ന പുസ്തകം കുമരകം ബാക്ക് വാട്ടര്‍ റിപ്പിള്‍സില്‍ അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മിഭായി പ്രകാശനം ചെയ്തു. രാഷ്ട്രീയ കേരളത്തില്‍ ഏറെ ചര്‍ച്ച ചെയ്തേക്കാവുന്ന 224 പേജുള്ള പുസ്തകം നിറയെ വിവാദങ്ങള്‍ക്കാണു തിരികൊളുത്തിയിരിക്കുന്നത്. അനുഭവങ്ങളുടെ ദുരന്തങ്ങളെപ്പറ്റിയും പ്രതിബാധിക്കുന്നു. ട്രെയിന്‍ യാത്രയ്ക്കിടെ യുവ നേതാവില്‍നിന്നും ഏല്ക്കേണ്ട വന്ന ദുരിതമുഖങ്ങളും വിവരിക്കുന്നു. തിരുവനന്തപുരത്തുനിന്നും കോട്ടയത്തേക്കുള്ള യാത്രയ്ക്കിടെ മെലിഞ്ഞ യുവാവായ രാഷ്ട്രീയക്കാരന് സ്റ്റേഷനില്‍വച്ച് പരിചയഭാവത്തോടെയെത്തി. പിതാവിന്റെ പേര് പറഞ്ഞ് പരിചയം പുതുക്കി. ട്രെയിനില്‍…
Read Moreഅന്ന് ഞാന്‍ വിഷാദ രോഗത്തിന്റെ അരികിലായിരുന്നു, ഒന്നും ചെയ്യാനില്ലാത്ത അവസ്ഥ, ഭക്ഷണം കഴിക്കുന്നത് കുറഞ്ഞു വന്നു, ഞാന്‍ ഹാപ്പിയല്ലായിരുന്നു, സിതാര വെളിപ്പെടുത്തുന്നു
വിഷാദരോഗത്തില്‍ നിന്ന് രക്ഷപ്പെട്ടതിനെപ്പറ്റി ഗായിക സിത്താര കൃഷ്ണകുമാര്‍. ഒരു ചാനല്‍ പരിപാടിയിലാണ് സിതാര മനസുതുറന്നത്. എന്റെ മാസ്റ്റേഴ്സ് ഡിഗ്രി കഴിഞ്ഞിരിക്കുന്ന സമയമായിരുന്നു അത്. പ്രത്യേകിച്ചൊന്നും ചെയ്യാനില്ലാതിരുന്ന സമയം. ചിന്തിക്കാന്‍ ഏറെ സമയവുമുണ്ട്. കൂട്ടുകാരെല്ലാം അവരുടേതായ മേഖലയില്‍ കഴിവു തെളിയിക്കുന്നു. പണമുണ്ടാക്കുന്നു. എനിക്കാണെങ്കില്‍ പ്രത്യേകിച്ചൊന്നും ചെയ്യാനില്ലായിരുന്നു. സംഗീതമല്ലാതെ മറ്റൊരു ജോലിയെക്കുറിച്ച് എനിക്ക് ചിന്തിക്കാനാകുമായിരുന്നില്ല. സമപ്രായക്കാരായ കൂട്ടുകാരൊക്കെ ജോലിചെയ്യുന്നതും പണം സമ്പാദിക്കുന്നതുമൊക്കെ കാണുമ്പോള്‍ നമ്മളെ സമൂഹം കഴിവുകെട്ടവളായി കാണുമോ എന്ന ചിന്തയൊക്കെ എന്നിലുണ്ടായി. എന്തോ മാറ്റമുണ്ടാകുന്നതായി എനിക്ക് അറിയാമായിരുന്നു. ഞാന്‍ ഹാപ്പിയല്ലായിരുന്നു. ഭക്ഷണമൊക്കെ വേണ്ടാതെയായി. ശരീരഭാരം കുറഞ്ഞുവന്നു. നഖം കടിക്കുന്ന ശീലമുണ്ടായി. എന്റെ സ്വഭാവത്തിലെ മാറ്റം കുടുംബം തിരിച്ചറിഞ്ഞിരുന്നു. എന്റെ ഭര്‍ത്താവ് ഡോക്ടറാണ്. എന്നാല്‍, അദ്ദേഹം നേരിട്ട് എന്നെ പറഞ്ഞു മനസിലാക്കാന്‍ ശ്രമിച്ചില്ല. ശാരീരിക പ്രശ്നങ്ങള്‍ക്ക് ചികിത്സ തേടാനെന്ന പോലെ അദ്ദേഹത്തിന്റെ പ്രൊഫസറുടെ അടുത്ത് കൊണ്ടുപോയി. അദ്ദേഹമാണ് പറഞ്ഞുതന്നത് എനിക്ക്…
Read Moreബീനാകുമാരി തട്ടിപ്പുകളുടെ രാജ്ഞി! തൃശൂര്‍ മെഡിക്കല്‍ കോളജിലെ ഡോക്ടറാണെന്നു പറഞ്ഞ് തട്ടിയെടുത്തത് വയോധികയുടെ കമ്മലും വളകളും; 2000 മുതല്‍ തുടങ്ങിയ തട്ടിപ്പില്‍ ഇപ്പോള്‍ പിടിയിലാകുന്നത് ആദ്യമായി
കൊച്ചി: എറണാകുളം കലൂരിൽ വയോധികയെ കബളിപ്പിച്ച് മാല കവർന്ന സംഭവത്തിൽ നോർത്ത് പോലീസ് പിടികൂടിയ ബീനാകുമാരി എന്ന സ്ത്രീ സമാന രീതിയിൽ മുന്‍പും പലയിടത്തും മോഷണം നടത്തിയതായി പോലീസ്. തൃശൂർ മെഡിക്കൽ കോളജിലെ ഡോക്ടറാണെന്നും അമ്മയുടെ ഓർമ ദിവസമായതിനാൽ സഹായിക്കുകയാണെന്നും പറഞ്ഞു വിശ്വസിപ്പിച്ച് തൃശൂർ പാവറട്ടി പള്ളിയിൽവച്ച് പരിചയപ്പെട്ട വയോധികയുടെ കമ്മലും വളകളും കവർന്ന സംഭവത്തിനു പിന്നിൽ ഇവരാണെന്നു തിരിച്ചറിഞ്ഞു. കൂടാതെ സമാനമായ രീതിയിൽ കടുത്തുരുത്തി, മൂവാറ്റുപുഴ, എറണാകുളം സൗത്ത്, പള്ളുരുത്തി സ്റ്റേഷനുകളിലും കേസുള്ളതായും പോലീസ് വ്യക്തമാക്കി. പാവറട്ടിയിൽ നടത്തിയ മോഷണത്തിൽ പാവറട്ടി പോലീസ് കേസെടുത്തിരുന്നെങ്കിലും പ്രതി ആരാണെന്നു കണ്ടെത്താനായിരുന്നില്ല. ഇതിനിടെ കഴിഞ്ഞ മാസം മണിമല പള്ളി വികാരിയെയും ഇത്തരത്തിൽ പറഞ്ഞു പറ്റിച്ചു 35,000 രൂപയും കൈക്കലാക്കി ഇവർ മുങ്ങിയതായും അധികൃതർ പറഞ്ഞു. വരും ദിവസങ്ങളിൽ ബീനാകുമാരിയുടെ കൂടുതൽ തട്ടിപ്പുകൾ പുറത്തുവരുമെന്നാണു പോലീസ് കരുതുന്നത്.ആഡംബര വേഷത്തിലെത്തി കലൂർ…
Read Moreഷാമിക്കെതിരായി ഭാര്യ പുറത്തുവിട്ട തെളിവുകള്‍ കെട്ടിച്ചമച്ചത്, സ്ക്രീന്‍ഷോട്ടുകളില്‍ കാണിച്ചിരിക്കുന്ന സമയത്ത് ഷാമി ഗ്രൗണ്ടില്‍ ബാറ്റു ചെയ്യുകയായിരുന്നു, കേസില്‍ പുതിയ ട്വിസ്റ്റ്
മുഹമ്മദ് ഷാമിക്കെതിരേ ഭാര്യ ഹസിന് ജഹാന് നല്കിയ പരാതിയില്‍ നല്കിയ പീഡന, വഞ്ചനാ പരാതിയില്‍ പുതിയ ട്വിസ്റ്റ്. ഷാമിക്ക് മറ്റു സ്ത്രീകളുമായി ബന്ധമുണ്ടെന്നും ഇതിന്റെ തെളിവ് തന്റെ കൈയിലുണ്ടെന്നും ഹസിന് വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇപ്പോള്‍ പുറത്തുവരുന്ന വിവരങ്ങള്‍ ഷാമിക്ക് ആശ്വാസം പകരുന്നതാണ്. പോലീസില്‍ പരാതി നല്‍കാനായി ഭാര്യ കാണിച്ച സ്ക്രീന്‍ഷോട്ടുകള്‍ കെട്ടിച്ചമച്ചതാണെന്നുള്ള തെളിവുകള്‍ പുറത്തു വന്നിരുക്കുകയാണ്. ഷാമിക്കെതിരേ ഹസിന് സമൂഹ മാധ്യമങ്ങളില്‍ പങ്കു വച്ച സ്ക്രീന്‍ഷോട്ടില്‍, സന്ദേശങ്ങള്‍ കൈമാറിയിരിക്കുന്ന ദിവസം ഈ വര്‍ഷം 26 ജനുവരിയാണ്. പക്ഷെ ജനുവരി 24 മുതല്‍ 28 വരെ ഇന്ത്യന്‍ ടീം സൗത്ത് ആഫ്രിക്കയില്‍ മൂന്നാം ടെസ്റ്റ് മത്സരത്തിന് ജൊഹാനസ്ബര്‍ഗിലായിരുന്നു. ഡ്രസിങ് റൂമില്‍ പോലും ഫോണ്‍ ഉപയോഗിക്കാന്‍ അപ്പോള്‍ അനുവാദമില്ല. മാത്രമല്ല സന്ദേശം അയച്ചു എന്ന് പറയപ്പെടുന്ന 3 :09 നു കളിക്കാനായി ഗ്രൗണ്ടിലായിരുന്നു താരം. ഈ സമയത്താണ് ഷമി 28…
Read Moreരാത്രി മൂന്നു യുവാക്കള്‍ക്കൊപ്പം കാറില്‍ കറങ്ങുമ്പോള്‍ പിടിയിലായത് പത്തൊമ്പതു വയസുള്ള നവവധു, പോലീസ് കണ്ടെത്തുന്നത് മയക്കുമരുന്ന് ഉപയോഗിച്ച് അബോധാവസ്ഥയില്‍, കാസര്‍ഗോഡ് നടന്നത്
കാസര്‍ഗോഡ് കഴിഞ്ഞദിവസം രാത്രി കാറില്‍ കറങ്ങുന്നതിനിടെ മൂന്നു യുവാക്കളോടൊപ്പം പിടിയിലായത് ഒരാഴ്ച മുമ്പ് ഭര്‍തൃവീട്ടില്‍ നിന്നും കാണാതായ നവവധുവാണെന്ന് പോലീസ്. എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികളായ മൂന്നുപേരോടൊപ്പമാണ് 19കാരിയായ യുവതിയെ പോലീസ് കസ്റ്റഡിയില്‍ എടുത്തത്. യുവതി ലഹരി പദാര്‍ത്ഥങ്ങള്‍ക്ക് അടിമയാണെന്നും പിടിക്കപ്പെട്ട മൂന്നു യുവാക്കളും ലഹരി മാഫിയാ ബന്ധമുള്ളവരാണെന്നുമാണ് പോലീസിനു കിട്ടിയ സൂചന. യുവാക്കള്‍ തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് യുവതി പോലീസിനു മൊഴി നല്കി. മൊഴിയുടെ അടിസ്ഥാനത്തില്‍ കാസര്‍കോഡ് പോലീസ് യുവാക്കള്‍ക്കെതിരേ കേസെടുത്തു. എന്നാല്‍ ഇവരുടെ പേരുവിവരങ്ങള്‍ പുറത്തുവിടാന്‍ പോലീസ് തയാറായില്ല. പഠനകാലത്തുതന്നെ യുവതി മയക്കുമരുന്നുകളുടെ അടിമയായിരുന്നുവത്രേ. ആറുമാസം മുന്‍പ് വിവാഹത്തോടെ മയക്കുമരുന്ന് ഉപയോഗം നിര്‍ത്തിയ യുവതി ഭര്‍ത്താവിന്റെ വീട്ടില്‍ ആയിരുന്നു. കഴിഞ്ഞയിടെ ഭര്‍ത്താവ് ഗള്‍ഫിലേക്കു പോയപ്പോഴാണ് ഇവര്‍ വീണ്ടും ലഹരിസംഘങ്ങളുമായി അടുത്തത്. ഒരാഴ്ചമുന്പ് വീട്ടിലേയ്ക്കെന്നും പറഞ്ഞ് യുവതി ഭര്‍ത്താവിന്റെ വീട്ടില്‍നിന്ന് ഇറങ്ങി. തിരിച്ചുവരാതിരുന്നതിനെതുടര്‍ന്ന് ഭര്‍തൃവീട്ടുകാര്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍…
Read Moreമകളുടെ മൊഴിയില്‍ വൈരുദ്ധ്യം! ശകുന്തളയുടെ ഘാതകന് മകളുടെ കാമുകന് സജിത് ? മൃതദേഹം തള്ളിയത് അഞ്ചംഗ സംഘം
കൊച്ചി: എറണാകുളം കുന്പള്ളത്ത് വീപ്പയ്ക്കുള്ളിൽ അസ്ഥികൂടം കണ്ടെത്തിയ സംഭവത്തിൽ ഘാതകനെ തിരിച്ചറിഞ്ഞു. ദുരൂഹ സാഹചര്യത്തിൽ മരിച്ച എരൂർ സ്വദേശിയും എസ്പിസിഎ ഇൻസ്പെക്ടറുമായിരുന്ന ടി.എം. സജിത്താണു കൊലപാതകത്തിനു പിന്നിലെന്നും വീപ്പ കായലിൽ തള്ളാൻ സഹായിച്ചത് അഞ്ചംഗ സംഘമാണെന്നും പോലീസ് രാഷ്ട്രദീപികയോടു പറഞ്ഞു. മരിച്ചത് ഉദയംപേരൂരിൽ വാടകയ്ക്കു താമസിച്ചിരുന്ന വൈക്കം സ്വദേശിനി ശകുന്തളയാണെന്നു തിരിച്ചറിച്ച പോലീസ് ഇവരുടെ മകൾ ഉൾപ്പെടെയുള്ളവരെ ചോദ്യം ചെയ്തു. സജിത്തും ശകുന്തളയുടെ മകളുമായുമുണ്ടായിരുന്ന ബന്ധം ഇവർ അറിഞ്ഞതാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണു പോലീസ് പറയുന്നത്. ഇതിൽ വ്യക്തതവരുത്തുന്നതിനായും കൊലപാതകത്തിനു പിന്നിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്നു കണ്ടെത്തുന്നതിനായും പോലീസ് കൂടുതൽപേരെ ചോദ്യം ചെയ്തുവരികയാണ്. സജിത്തിന്റെ സുഹൃത്തുക്കളായ അഞ്ചംഗ സംഘമാണു വീപ്പ കായലിൽ തള്ളിയതെന്നു സ്ഥിരീകരിച്ചു. എന്നാൽ, ഇതിൽ ചില ലോഹങ്ങളാണെന്നാണു സജിത്ത് പറഞ്ഞിരുന്നതെന്നും മൃതദേഹമായിരുന്നുവെന്നു അറിവില്ലെന്നുമാണു സംഘം പോലീസിനു നൽകിയിരിക്കുന്ന മൊഴി. എന്നാൽ, ഇതു പൂർണമായി പോലീസ് വിശ്വാസത്തിലെടുത്തിട്ടില്ല.…
Read More“കട്ടപ്പനയിലെ ശശി’ അകത്തായി! തൊടുപുഴയിൽ ജോണി, മലപ്പുറത്ത് അഹമ്മദ് കുട്ടി; 20 മോഷണക്കേസുകൾ, രണ്ട് ആൾമാറാട്ട കല്യാണം
ചങ്ങനാശേരി: ആൾമാറാട്ടം നടത്തി കാൽനൂറ്റാണ്ടായി മുങ്ങിനടന്ന നിരവധി മോഷണക്കേസിലെ പ്രതി ജില്ലാ പോലീസ് മേധാവി മുഹമ്മദ് റഫീക്കിന്റെ നേതൃത്വത്തിലുള്ള ആന്റി ഗുണ്ടാ സ്ക്വാഡിന്റെ പിടിയിലായി. പാലക്കാട് കൊഴിഞ്ഞാംപാറ ഭാഗത്ത് താമസക്കാരനായ അഹമ്മദുകുട്ടി(59) ആണ് അറസ്റ്റിലായത്. കട്ടപ്പന സ്വദേശിയായിരുന്ന ഇയാൾ ശശി എന്ന പേരിലാണ് ആദ്യം അറിയപ്പെട്ടിരുന്നത്. 18 വയസുള്ളപ്പോൾ ഇയാളുടെ പേരിൽ നിരവധി കേസുകളുണ്ടായിരുന്നു. തൊടുപുഴ മണക്കാട് എന്ന സ്ഥലത്ത് പുത്തൻപുര ജോണി എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. അവിടെ വച്ച് ഒരു ക്രിസ്ത്യൻ പെണ്‍കുട്ടിയെ വിവാഹം ചെയ്തു. 1995-ൽ വിവിധ കേസുകളുണ്ടായപ്പോൾ അവിടെനിന്ന് ഇയാൾ മുങ്ങി പാലക്കാട്ടേക്ക് പോവുകയായിരുന്നു. സ്കൂളുകൾ, വീടുകൾ, വ്യാപാര സ്ഥാപനങ്ങൾ എന്നിവ കേന്ദ്രീകരിച്ചാണ് ഇയാൾ മോഷണം നടത്തിരുന്നത്. പാലക്കാട്ടെത്തിയ ഇയാൾ ഒരു മുസ്ലിം യുവതിയെ വിവാഹം ചെയ്തു. തുടർന്ന് ഇയാൾ അഹമ്മദുകുട്ടി എന്ന പേരിൽ താമസിച്ചുവരികയായിരുന്നു. ഇരുപതിലേറെ മോഷണക്കേസുകളും നിരവധി വാറണ്ടും ഇയാളുടെ…
Read More