വി പി സത്യന്റെ ജീവിതകഥ പറയുന്ന ജയസൂര്യയുടെ ഏറ്റവും പുതിയ ചിത്രമായ ക്യാപ്റ്റന്റെ പ്രമോഷന്റെ ഭാഗമായിട്ടാണ് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ കോഴിക്കോട് പ്രസ്സ് ക്ലബില്‍ എത്തിയത്. പക്ഷേ പ്രസ്സ് മീറ്റില്‍ ഉടനീളം ചിരിച്ചുകൊണ്ട് പെരുമാറിയ ജയസൂര്യയെ അവസാനത്തെ ഒരു ചോദ്യം പ്രകോപിപ്പിക്കുകയായിരുന്നു. അതു മാത്രമല്ല, കുറച്ച് പരിഹാസത്തോടെയാണ് ജയസൂര്യ ആ ചോദ്യത്തിന് മറുപടി നല്കിയതും. പണ്ട് താങ്കള്‍ റോഡ് നന്നാക്കാനും കുഴിയെടുക്കാനുമൊക്കെ മുന്‍നിരയില്‍ നിന്ന നടനാണ്, ഇപ്പോള്‍ അത്തരം പരിപാടികള്‍ ഒന്നും ഇല്ലേ എന്ന മാധ്യമ പ്രവര്‍ത്തകന്റെ ചോദ്യമാണ് ജയസൂര്യയെ പ്രകോപിപ്പിച്ചത്. ഇതിന് ജയസൂര്യ നല്കിയ മറുപടി എനിക്ക് മാത്രം പറ്റുന്നതല്ലല്ലോ, ആ പണി താങ്കള്‍ക്കും പറ്റുമല്ലോ എന്നായിരുന്നു. എന്നാല്‍ ഞാന്‍ അത് ചെയ്യുന്നില്ല എന്ന് പറഞ്ഞില്ലല്ലോ എന്നായിരുന്നു മാധ്യമപ്രവര്‍ത്തകന്റെ മറുചോദ്യം. ഒരു സിനിമക്കാരനായത് കൊണ്ട് ഇത് ഇപ്പോള്‍ വാര്‍ത്തയായി. താങ്കള്‍ ചെയ്താല്‍ അത് വാര്‍ത്തയാകില്ല. എന്ന്…
Read MoreCategory: Editor’s Pick
പ്രതികൾക്കായി പോലീസ് പാർട്ടിഗ്രാമങ്ങളിലേക്ക്; ആകാശിന്റെ ഫേസ് ബുക്ക് പേജിൽ നിറഞ്ഞുനിൽക്കുന്നത് കൊടി സുനിയും മുഹമ്മദ് ഷാഫിയും; കൊല നടന്നത് മുഖ്യമന്ത്രിയുടെ അറിവോടെയെന്ന് സുധാകരൻ
കണ്ണൂർ/മട്ടന്നൂർ: യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ ബ്ലോക്ക് സെക്രട്ടറി എടയന്നൂരിലെ ശുഹൈബി (29) നെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ റിമാൻഡിലായ പ്രതികളെ തിരിച്ചറിയൽ പരേഡിന് വിധേയമാക്കും.അറസ്റ്റിലായ സിപിഎം പ്രവർത്തകരായ എം.പി. ആകാശ് (24), റിജിൻ രാജ് (24) എന്നിവരെ ഇന്നലെ മട്ടന്നൂർ ജുഡീഷൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തിരുന്നു. ഇവരെ വിശദമായി ചോദ്യം ചെയ്യുന്നതിനായി അന്വേഷണസംഘം കസ്റ്റഡിയിൽ വാങ്ങും. കൊലയാളിസംഘം സഞ്ചരിച്ച വാഹനത്തിനു വേണ്ടിയുള്ള തെരച്ചിൽ അന്വേഷണ സംഘം ഊർജിതമാക്കി. വാഹനത്തിന്റെ നന്പർ പ്ലേറ്റ് ഇളക്കി മാറ്റിയ ശേഷമാണ് ഫോർ രജിസ്ട്രേഷൻ സ്റ്റിക്കർ വാഹനത്തിൽ പതിച്ചതെന്ന് അന്വേഷണസംഘത്തിന് വിവരം ലഭിച്ചു. മട്ടന്നൂർ, എടയന്നൂർ, തില്ലങ്കേരി ഭാഗത്തു നിന്നുള്ളവരാണ് ഇനി പിടിയിലാകാനുള്ളത്. ഇവർ പാർട്ടിയുടെ ശക്തി കേന്ദ്രങ്ങളിൽ ഒളിവിലാണെന്ന സൂചനയാണ് പോലീസിന് ലഭിച്ചിട്ടുള്ളത്. അറസ്റ്റിലായവരിൽ നിന്നുള്ള മൊഴിയുടെ അടിസ്ഥാനത്തിൽ സിപിഎം പ്രാദേശിക നേതൃത്വത്തിന്റെ അറിവോടെയാണ് കൊലപാതകം നടന്നതെന്ന്…
Read Moreവിഎസിനെതിരേ കൊലവിളി നടത്തിയവന് എന്തു ഷുഹൈബ്; കാര്യങ്ങള്‍ ഇങ്ങനെ പോയാല്‍ ടിപിയുടെ ഗതി തന്നെ വിഎസിനുമെന്ന് ആകാശ് തില്ലങ്കരിയുടെ ഫേസ്ബുക്ക് പോസ്റ്റ്
യൂത്ത് കോണ്‍ഗ്രസ് പ്രവര്ത്തന് ഷൂഹൈബിനെ കൊലപ്പെടുത്തിയ കേസിലെ പ്രധാന പ്രതി ആകാശ് തില്ലങ്കരി വധഭീഷണി മുഴക്കിയവരില്‍ സാക്ഷാല്‍ വി.എസ് അച്യുതാനന്ദനും. വിഎസിനും ടിപി ചന്ദ്രശേഖരന്റെ ഗതി വരുമെന്ന് ആകാശ് ഭീഷണി മുഴക്കിയത് മൂന്ന് വര്‍ഷം മുമ്പ് ഫേസ്ബുക്കില്‍ ഇട്ട പോസ്റ്റിലൂടെയായിരുന്നു. ആലപ്പുഴയിലെ സിപിഎം സംസ്ഥാന സമ്മേളനത്തില്‍ നിന്നും വിഎസ് ഇറങ്ങിപ്പോയ ദിവസമായിരുന്നു ഭീഷണി. ഇങ്ങിനെ പോയാല്‍ വിഎസിനും ടിപിയുടെ ഗതി വരുമെന്നായിരുന്നു പോസ്റ്റ്. സംഭവത്തില്‍ ആകാശിനെ പിന്നീട് പാര്‍ട്ടി പ്രവര്‍ത്തകര്‍ തന്നെ ശാസിച്ചപ്പോള്‍ ഒരു സിനിമാ ഡയലോഗ് ആക്ഷേപ ഹാസ്യത്തില്‍ അവസരോചിതമായി ഉപയോഗിച്ചു പോയി എന്നായിരുന്നു ആകാശിന്റെ മറുപടി. അതേസമയം ഷുെഹെബ് വധക്കേസില്‍ അറസ്റ്റിലായ ആകാശ് തില്ലങ്കേരി സംഘര്‍ഷ മേഖലകളില്‍ കൊലവിളി മുദ്രവാക്യങ്ങള്‍ മുഴക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങള്‍ വഴി വ്യാപകമായി പ്രചരിക്കുകയാണ്.
Read Moreഡിവൈഎഫ്ഐ നിര്‍ദേശം നല്‍കിയത് കൈയും കാലും വെട്ടാന്‍ ! ശുഹൈബ് വധക്കേസില്‍ അറസ്റ്റിലായവരുടെ മൊഴി പുറത്ത്; സിപിഎമ്മിന്റെ പ്രാദേശിക നേതൃത്വത്തിന് പങ്ക്
മട്ടന്നൂര്‍: യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ ബ്ലോക്ക് സെക്രട്ടറിയായ എടയന്നൂരിലെ എസ്.പി. ശുഹൈബി (29) നെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ സിപിഎം പ്രാദേശിക നേതൃത്വത്തിന്റെ പങ്ക് വ്യക്തമാക്കുന്ന മൊഴി അറസ്റ്റിലായവരിൽ നിന്നും ലഭിച്ചു. കൊലപാതകവുമായി ബന്ധപ്പെട്ട്മു ഴുവൻ പ്രതികളെയും അന്വേഷണസംഘം തിരിച്ചറിഞ്ഞു. ഇന്നലെ അറസ്റ്റിലായ സിപിഎം പ്രവർത്തകരും ആർഎസ്എസ് പ്രവർത്തകനായ തില്ലങ്കേരിയിലെ ബിനീഷിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളുമായ തില്ലങ്കേരി വഞ്ഞേരിയിലെ എം.പി. ആകാശ് (24), മുടക്കോഴി മലയ്ക്ക് സമീപത്തെ കരുവള്ളിയിലെ റിജിൻ രാജ് (24) എന്നിവരെ ഇന്നു മട്ടന്നൂർ ജുഡീഷൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും. ഇന്നലെ രാവിലെ ഏഴോടെ ഇരുവരെയും മുടക്കോഴി മലയിൽ വച്ചു കസ്റ്റഡിയിലെടുത്തതിനെ തുടർന്നു രാത്രി 10.30നു പോലീസ് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ഇവരെ ചോദ്യം ചെയ്തതിൽ നിന്ന് രണ്ട്ഡിവൈഎഫ്ഐ പ്രാദേശിക നേതാക്കളുടെ നിർദേശപ്രകാരമാണ് ശുഹൈബിനെ വെട്ടി പരിക്കേല്പിക്കാൻ തീരുമാനിച്ചതെന്നാണ് മൊഴി ലഭിച്ചിരിക്കുന്നത്. ആകാശും റിജിൻ…
Read Moreഷുഹൈബ് വധത്തില്‍ കീഴടങ്ങിയ പ്രതികള്‍ പിണറായി വിജയനും പി. ജയരാജനും ഒപ്പം നില്ക്കുന്ന ചിത്രങ്ങള്‍ പുറത്ത്, പ്രതികള്‍ സിപിഎമ്മുകാരല്ലെന്ന പാര്‍ട്ടി വാദത്തിന് തിരിച്ചടി
കണ്ണൂരില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബ് കൊല ചെയ്യപ്പെട്ട സംഭവത്തില്‍ കീഴടങ്ങിയ പ്രതികളുടെ സിപിഎം ഉന്നതബന്ധം പുറത്ത്. പ്രതികള്‍ മുഖ്യമന്ത്രി പിണറായി വിജയന്, സിപിഎം ജില്ലാ സെക്രട്ടറി പി. ജയരാജന് എന്നിവര്‍ക്കൊപ്പം നില്ക്കുന്ന ചിത്രങ്ങളാണ് പുറത്തുവന്നത്. അതേസമയം കൊലപാതകവുമായി ബന്ധപ്പെട്ട് കീഴടങ്ങിയവര്‍ യഥാര്‍ഥ പ്രതികളാണോയെന്ന് സംശയമുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് കെ. സുധാകരന്. സിപിഎം പ്രാദേശിക നേതൃത്വം തയാറാക്കിയ തിരക്കഥയാണിതെന്നും അദ്ദേഹം പറഞ്ഞു. സിപിഎം നല്കുന്ന ഡമ്മി പ്രതികളെ കണ്ടെത്താനായാണ് പോലീസ് ആറു ദിവസം കാത്തുനിന്നത്. വധശ്രമത്തില്‍ പാര്‍ട്ടിക്ക് പങ്കില്ലെന്ന് പറഞ്ഞ ജില്ലാ സെക്രട്ടറി പി. ജയരാജന് മറുപടി പറയണമെന്നും സുധാകരന് കൂട്ടിച്ചേര്‍ത്തു. അതേസമയം കീഴടങ്ങിയവര്‍ക്ക് പാര്‍ട്ടിയുമായും നേതാക്കന്മാരുമായും ബന്ധമുണ്ട്. കീഴടങ്ങിയ ആകാശിന്റെ മാതാപിതാക്കള്‍ സിപിഎം പ്രാദേശിക നേതാക്കളാണ്. ആര്‍എസ്എസ് പ്രവര്‍ത്തകനായ വിനീഷിനെ കൊലപ്പെടുത്തിയതിന് ശേഷം ആകാശിനും റിജിന്‍ രാജിനും ഒളിവില്‍ കഴിയാന്‍ സിപിഎം സഹായം ചെയ്തുനല്‍കി. തിരുവനന്തപുരത്തെ…
Read Moreഉത്തര്‍പ്രദേശില്‍ ക്രിമിനലുകള്‍ക്ക് കഷ്ടകാലം, മര്യാദയ്ക്ക് ജീവിക്കാത്ത കൊലയാളികള്‍ക്ക് വെടിയുണ്ടയുമായി യോഗിയുടെ പോലീസ്, ജയിലില്‍ നിന്ന് പുറത്തുപോകാന്‍ പേടിച്ച് ക്രിമിനലുകള്‍, ഗുണ്ടരാജില്‍ നിന്ന് യുപി പുറത്തുകടക്കുന്നത് ഇങ്ങനെ
ഉത്തര്‍പ്രദേശില്‍ യോഗി ആദിത്യനാഥ് സര്‍ക്കാരിന്റെ ക്രിമിനല്‍ വേട്ട തുടരുന്നു. സംസ്ഥാനത്ത് ഇതുവരെ നടന്ന ഏറ്റുമുട്ടലുകളില്‍ 140ലേറെ ഗുണ്ടാത്തലവന്മാരെയാണ് പോലീസ് വധിച്ചത്. സുരക്ഷയ്ക്ക് ഭീഷണിയാകുന്നവര്‍ക്കെതിരേ എന്തു തരത്തിലുള്ള നീക്കങ്ങള്‍ക്കും മുഖ്യമന്ത്രി അനുമതി നല്‍കിയതോടെ ക്രിമിനലുകള്‍ ഭയത്തിലാണ്. മുഖ്യമന്ത്രിയായി യോഗി ചുമതലയേറ്റെടുത്തശേഷം സംസ്ഥാനത്ത് 1240 ഏറ്റുമുട്ടലുകളാണ് ഉണ്ടായത്. ഇതില്‍ 40 പേര് മരിക്കുകയും 305 പേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തു. ഇതിനു പുറമെ സംസ്ഥാന വ്യാപകമായി 1956 പേര് അറസ്റ്റിലാവുകയും ചെയ്തു. പിടിയിലായവരും അല്ലാത്തവരുമായി ക്രിമിനലുകളില്‍നിന്ന് 147 കോടി രൂപ വിലമതിക്കുന്ന വസ്തുവകകളും കണ്ടുകെട്ടി. പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് സര്‍ക്കാര്‍ ഇനാം പ്രഖ്യാപിച്ച 142 ക്രിമിനലുകളാണ് ഇക്കാലയളവില്‍ സംസ്ഥാനത്തും പുറത്തുമായി കീഴടങ്ങിയത്. ജാമ്യം അനുവദിച്ചിട്ടും 26 കുപ്രസിദ്ധ ഗൂണ്ടകള്‍ അതു വേണ്ടെന്നുവച്ച് ജയിലില്‍ തുടരുന്നതായും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു. ജാമ്യം ലഭിച്ച് പുറത്തായിരുന്ന 71 പേര് സ്വമേധയാ ജാമ്യം റദ്ദാക്കി ജയിലുകളില്‍ തിരിച്ചെത്തി. അതേസമയം,…
Read Moreആലീസ് ഇന്‍ സെന്‍ട്രല്‍ ജയില്‍, ഭാര്യമാരുമായി അകന്ന് കഴിയുന്നവരെ സൗന്ദര്യം കൈമുതലാക്കി കറക്കിയെടുക്കും, വശീകരിക്കുന്ന സൗന്ദര്യത്തില്‍ വീണാല്‍ ആലീസ് പണിതുടങ്ങും, പുറത്തുവന്ന കഥകള്‍ ഇങ്ങനെ
മാവേലിക്കരയ്ക്കു സമീപം ക്വട്ടേഷന്‍ സംഘവുമായി എത്തി വീട് ആക്രമിച്ച കേസില്‍ വിവാഹത്തട്ടിപ്പുകാരി ആലീസ് ജോര്‍ജിനെ (48-ലീലാമ്മ) റിമാന്‍ഡ് ചെയ്തു. അഞ്ചു വിവാഹത്തട്ടിപ്പ് കേസുകളിലും നിരവധി വഞ്ചനാക്കേസുകളിലും പ്രതിയായ കോട്ടയം ദേവലോകം സ്വദേശി ആലീസ്, കുപ്രസിദ്ധ ഗുണ്ട അലോട്ടി എന്നറിയപ്പെടുന്ന ആര്‍പ്പൂക്കര കൊപ്രായില്‍ ജയിംസ് ജോണ്‍ ജേക്കബി (24)നൊപ്പമാണ് വെള്ളിയാഴ്ച വീട് ആക്രമിച്ചത്. കറ്റാനം കുറ്റിയില്‍ ജെറോ ഡേവിസിന്റെ വീട്ടിലെത്തിയ സംഘം ഗേറ്റും വാതിലും തകര്‍ത്തു. വിദേശത്തായിരുന്ന ജെറോ ഡേവിഡ് ഭാര്യയുമായി അകന്നു കഴിയുന്ന കാലത്താണ് കോട്ടയം സ്വദേശിയായ ലീലാ ജോര്‍ജ്ജുമായി പരിചയത്തിലായതും പിന്നീട് വിവാഹിതരായതും. വിവാഹത്തെ തുടര്‍ന്ന് വീട്ടുകാരുടെ സ്വത്ത് യുവതിയുടെ സ്വന്തം പേരിലാക്കി. ഈ സമയമാണ് വേറെ യുവാക്കളെ വിവാഹം കഴിച്ച് യുവതി കോടികള്‍ തട്ടിയ വാര്‍ത്ത പുറത്തുവന്നത്. തുടര്‍ന്ന് ഇവര്‍ അറസ്റ്റിലായി. ഈ സമയത്ത് ജെറോമും പൊലീസില്‍ പരാതി നല്കി. എന്നാല്‍ രോഗബാധിതനായ ജെറോഡേവിഡ്…
Read Moreഭര്‍ത്താവ് എന്റെ ശക്തി ! പാരീസിന്റെ ലക്ഷ്മി, മലയാളത്തിന്റെ പുലിക്കുട്ടി; മലയാളത്തിന്റെ മകള്‍ പാരീസ് ലക്ഷ്മി മനസുതുറക്കുന്നു…
വൈക്കത്തെ കലാശക്തി സ്കൂള്‍ ഓഫ് ആര്‍ട്സില്‍ എത്തിയപ്പോള്‍ നടിയും നര്‍ത്തകിയുമായ പാരീസ് ലക്ഷ്മി നൃത്തചുവടുകള്‍ ശിഷ്യരെ പഠിപ്പിക്കുകയായിരുന്നു. ഫ്രാന്‍സില്‍ ജനിച്ചു വളര്‍ന്നെങ്കിലും ലക്ഷ്മിയെ കണ്ടാല്‍ മലയാളി പെണ്‍കുട്ടിയെ പോലെയുണ്ട്. സ്വര്‍ണ കസവുള്ള സെറ്റുസാരി, നെറ്റിയില്‍ ചുവന്ന വപ്പൊും ചന്ദനവും, സീമന്തരേഖയില്‍ കുങ്കുമം, മെടഞ്ഞിട്ട നീളന്‍ മുടിയില്‍ നിറയെ മുല്ലപ്പൂ… അതേ പാരീസ് ലക്ഷ്മി ഇപ്പോള്‍ മലയാളത്തിന്റെ മകള്‍ തന്നെയാണ്. ഈ പെണ്‍കുട്ടിക്ക് ഇന്ന് മറ്റൊരു വിശേഷണം കൂടിയുണ്ട്. മലയാളത്തിന്റെ മരുമകളായി എത്തി മലയാളികള്‍ക്കിടയിലെ ഏറ്റവും ചങ്കൂറ്റമുളള പെണ്‍കുട്ടിയായി മാറിയിരിക്കുകയാണ് പാരീസ് ലക്ഷ്മി. ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്ത റിയാലിറ്റി ഷോ ആയ ഡെയര്‍ ദി ഫിയറില്‍ ഒന്നാം സ്ഥാനം നേടി പാരീസ് ലക്ഷ്മി അഞ്ചു ലക്ഷം രൂപയാണ് കരസ്ഥമാക്കിയത്… പാരീസ് ലക്ഷ്മിയുടെ വിശേഷങ്ങളിലേക്ക്…. ഡെയര്‍ ദി ഫിയറിലേക്ക് എത്തിയത് ഡെയര്‍ ദി ഫിയറില്‍ പങ്കെടുക്കാനായി ഏഷ്യാനെറ്റ് എന്നെ വിളിച്ചത്…
Read Moreസാംസ്കാരി നായകരെ, നിങ്ങളുടെ കണ്ണില്‍ ഉത്തരേന്ത്യന്‍ കാഴ്ച്ചകള്‍ മാത്രമേ പെടുകയുള്ളോ? ഒരു മനുഷ്യനെ ആടിനെ അറക്കുന്ന പോലെ കൊല്ലക്കൊല ചെയ്തിട്ടും ഒരക്ഷരം ഉരിയാടാതെ സാംസ്കാരിക കോമരങ്ങള്‍
ഉത്തര്‍പ്രദേശില്‍ ദളിത് സ്ത്രീക്കു നേരെ സവര്ണന് കണ്ണിറുക്കി, ജാതി പറഞ്ഞ് കളിയാക്കി… പത്രങ്ങളില്‍ ഇത്തരത്തില്‍ ഒരു വാര്‍ത്ത വന്നാല്‍ കേരളത്തിലെ ഇടതു ബുദ്ധിജീവികളും സാംസ്കാരിക നായകരെന്ന് വിളിക്കുന്നവരും പ്രതിഷേധ കോലാഹലങ്ങളും തുടങ്ങുകയായി. ഫാസിസത്തിന്റെ വരവ് നമ്മുടെ അടുക്കളയിലും കയറിപ്പറ്റി… പിന്നെ വാചക കസര്‍ത്തുകളുടെ ഘോഷയാത്രയാണ്. വലിയ പ്രെഫസര്മാരെന്ന് സ്വയം നടിക്കുന്നവരും ആസ്ഥാന കവികളെന്ന് കുരിപ്പുഴയിലെ വലിയ കാരണവരുമെല്ലാം പിന്നെ ഫാസിസത്തിന്റെ പുറകെയാണ്. ആവിഷ്കാര സ്വാതന്ത്രത്തിന്റെ ദീപനാളം പേറുന്നവര്‍ നെടുങ്കന്‍ ലേഖനങ്ങളെഴുതും പീപ്പിയൂതി പ്രതിഷേധിക്കുന്ന മറ്റു ചിലരുമുണ്ട്. അഭിപ്രായ സ്വാതന്ത്രത്തിന് വെല്ലുവിളി ഉയരുമ്പോള്‍ (സോറി കേരളത്തിലല്ല, ഉത്തരേന്ത്യയില്‍ മാത്രം) തുണിയൂരി പ്രതിഷേധിക്കും. സിനിമയിലെ നാട്യം തെരുവിലും അവാര്‍ഡ് സിനിമകളെ വെല്ലും പോലെ ഭംഗിയായി അവതരിപ്പിക്കും ഇക്കൂട്ടര്‍. അടുത്ത കാലം വരെ മലയാളികളും വിചാരിച്ചിരുന്നത് ഇവരെല്ലാം ഫാസിസത്തിന് എതിരേ പ്രസംഗിക്കുന്നതും എഴുതുന്നതും തെരുവില്‍ തുണിയൂരുന്നതും ആത്മാര്ഥതയോടെയാണെന്നാണ്. എന്നാല്‍ കണ്ണൂരില്‍ ഒരു…
Read Moreഎല്ലാം യാദൃച്ഛികം; ചതിയും! നീരവ് മോദിയുടെ ഉയർച്ചതാഴ്ചകളിലൂടെ…
എല്ലാം യാദൃച്ഛികം. നീരവ് മോദി അതേ പറയൂ. ഒരു സുഹൃത്തിനുവേണ്ടി കമ്മൽ ഡിസൈൻ ചെയ്തു കൊടുത്തത് ഏറെ നിർബന്ധത്തിനു വഴങ്ങിയാണ്. അതുവരെ താനൊരു വജ്രാഭരണ ഡിസൈനറാകുന്നതിനെപ്പറ്റി മോദി ചിന്തിച്ചിട്ടില്ല. ചെറുപ്പത്തിൽ സംഗീത കണ്ടക്ടർ ആകണമെന്നായിരുന്നു മോഹം. കുടുംബം മൂന്നു തലമുറയായി രത്നവ്യാപാരത്തിലുണ്ടായിരുന്നതുകൊണ്ടാണു സുഹൃത്ത് കമ്മൽ ഡിസൈൻ ചെയ്യാൻ നിർബന്ധിച്ചത്. 2009 ലായിരുന്നു ഇത്. ആ ഡിസൈൻ പരക്കെ പ്രശംസിക്കപ്പെട്ടു. പിന്നെ തിരിഞ്ഞുനോക്കിയിട്ടില്ല. ലോകത്തിലെ ഏറ്റവും മികച്ച വജ്രാഭരണ ഡിസൈനറായി നീരവ് മോദി പ്രകീർത്തിക്കപ്പെട്ടു. 2010ൽ ക്രിസ്റ്റീസിന്റെ ആഭരണലേല ബ്രോഷറിന്റെ കവറിൽ മോദി സ്ഥാനം പിടിച്ചു. മോഡി ഡിസൈൻ ചെയ്ത ഗോൽക്കൊണ്ട ഡയമണ്ട് നെക്ലേസാണ് അവർ കവർചിത്രമായി ഉപയോഗിച്ചത്. ഹോങ്കോംഗിലെ ലേലത്തിൽ 35.6 ലക്ഷം ഡോറളാണ് (23 കോടി രൂപ) ആ നെക്ലേസിനു ലഭിച്ചത്. 2012ൽ മോദിയുടെ റിവിയേ ഡയമണ്ട് നെക്ലേസ് 51 ലക്ഷം ഡോളറിന് (33 കോടി…
Read More