ഉത്തര്‍പ്രദേശില്‍ ക്രിമിനലുകള്‍ക്ക് കഷ്ടകാലം, മര്യാദയ്ക്ക് ജീവിക്കാത്ത കൊലയാളികള്‍ക്ക് വെടിയുണ്ടയുമായി യോഗിയുടെ പോലീസ്, ജയിലില്‍ നിന്ന് പുറത്തുപോകാന്‍ പേടിച്ച് ക്രിമിനലുകള്‍, ഗുണ്ടരാജില്‍ നിന്ന് യുപി പുറത്തുകടക്കുന്നത് ഇങ്ങനെ

ഉത്തര്‍പ്രദേശില്‍ യോഗി ആദിത്യനാഥ് സര്‍ക്കാരിന്റെ ക്രിമിനല്‍ വേട്ട തുടരുന്നു. സംസ്ഥാനത്ത് ഇതുവരെ നടന്ന ഏറ്റുമുട്ടലുകളില്‍ 140ലേറെ ഗുണ്ടാത്തലവന്മാരെയാണ് പോലീസ് വധിച്ചത്. സുരക്ഷയ്ക്ക് ഭീഷണിയാകുന്നവര്‍ക്കെതിരേ എന്തു തരത്തിലുള്ള നീക്കങ്ങള്‍ക്കും മുഖ്യമന്ത്രി അനുമതി നല്കിയതോടെ ക്രിമിനലുകള്‍ ഭയത്തിലാണ്.

മുഖ്യമന്ത്രിയായി യോഗി ചുമതലയേറ്റെടുത്തശേഷം സംസ്ഥാനത്ത് 1240 ഏറ്റുമുട്ടലുകളാണ് ഉണ്ടായത്. ഇതില്‍ 40 പേര്‍ മരിക്കുകയും 305 പേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തു. ഇതിനു പുറമെ സംസ്ഥാന വ്യാപകമായി 1956 പേര്‍ അറസ്റ്റിലാവുകയും ചെയ്തു. പിടിയിലായവരും അല്ലാത്തവരുമായി ക്രിമിനലുകളില്‍നിന്ന് 147 കോടി രൂപ വിലമതിക്കുന്ന വസ്തുവകകളും കണ്ടുകെട്ടി. പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് സര്‍ക്കാര്‍ ഇനാം പ്രഖ്യാപിച്ച 142 ക്രിമിനലുകളാണ് ഇക്കാലയളവില്‍ സംസ്ഥാനത്തും പുറത്തുമായി കീഴടങ്ങിയത്.

ജാമ്യം അനുവദിച്ചിട്ടും 26 കുപ്രസിദ്ധ ഗൂണ്ടകള്‍ അതു വേണ്ടെന്നുവച്ച് ജയിലില്‍ തുടരുന്നതായും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു. ജാമ്യം ലഭിച്ച് പുറത്തായിരുന്ന 71 പേര്‍ സ്വമേധയാ ജാമ്യം റദ്ദാക്കി ജയിലുകളില്‍ തിരിച്ചെത്തി. അതേസമയം, ജയിലുകളാണ് ഇവര്‍ക്കുള്ള യഥാര്‍ഥ സ്ഥലമെന്നും ഇത്തരം നീക്കങ്ങള്‍ക്ക് വലിയ പ്രാധാന്യം നല്‍കുന്നില്ലെന്നുമാണ് ഇതേക്കുറിച്ച് യുപി ഡിജിപി ഒ.പി. സിങ്ങിന്റെ പ്രതികരണം. എന്തായാലും ക്രിമിനലുകളെ വകവരുത്തുന്ന യോഗിക്ക് വലിയ പിന്തുണയും വിമര്‍ശനവും ലഭിക്കുന്നുണ്ട്.

Related posts