കോഴിക്കോട്: കൂടത്തായിയില്‍ ഒരു കുടുംബത്തിലെ ആറുപേരെ കൊലപ്പെടുത്തിയതുള്‍പ്പെടെ നിരവധി കേസുകള്‍ കണ്ടെത്തിയ ഡിറ്റക്ടീവ് ഇൻസ്പെക്ടർക്ക് ആഭ്യന്തരവകുപ്പിന്റെ അവഗണന. വടകര റൂറല്‍ പോലീസിന് കീഴിലുള്ള സ്പെഷല്‍ ബ്രാഞ്ചിലെ ഡിറ്റക്ടീവ് സബ്ഇന്സ്പക്ടറായ ജീവന് ജോർജിനാണ് യോഗ്യതയുണ്ടായിട്ടും 16 വര്‍ഷമായി സ്ഥാനകയറ്റം നല്‍കാതെ ആഭ്യന്തരവകുപ്പ് തഴയുന്നത്. 2004 ലാണ് ജീവന് ജോര്‍ജ് എസ്ഐയായി ചുമതലയേല്‍ക്കുന്നത്. എന്നാല്‍ ക്രമസമാധാന പാലനത്തിനിടെ നേരിടേണ്ടി വന്ന പരാതികളെ തുടര്‍ന്ന് ഏതാനും വകുപ്പുതല കേസുകള്‍ ജീവന് ജോർജിനെതിരേയുണ്ടായിരുന്നു. ഇക്കാരണത്താലായിരുന്നു സ്ഥാനകയറ്റം നല്‍കാതിരുന്നത്. എന്നാല്‍ വകുപ്പുതല നടപടികളുള്‍പ്പെടെ എല്ലാ വിധ പരാതികളും 2018 -ല്‍ തീര്‍പ്പായി രണ്ടു വര്‍ഷം പൂര്‍ത്തിയായിട്ടും എസ്ഐ തസ്തികയില്‍ നിന്ന് സ്ഥാനക്കയറ്റം നല്‍കിയിട്ടില്ല. അതേസമയം ജീവന് ജോർജിന്റെ ബാച്ചിലെ മറ്റ് എസ്ഐമാരും ജൂണിയർ ബാച്ചിലുള്ളവരുമടക്കം ഇപ്പോള്‍ സ്ഥാനക്കയറ്റം ലഭിച്ച് ഇന്‍സ്പക്ടര്‍ (സിഐ) പോസ്റ്റിലാണുള്ളത്. നിര്‍ണായകമായ പല കേസുകളും അന്വേഷിച്ച് പ്രതിയെ കണ്ടെത്തുന്നതില്‍ ജീവൻ ജോര്‍ജ്…
Read MoreCategory: Editor’s Pick
കരുതലോടെ നേരിടാം! കൊറോണയെ പേടിക്കണോ? എന്താണ് പുതിയ കൊറോണ വൈറസ് ? രോഗം പടരുന്നത് എങ്ങനെ? നിരവധി ചോദ്യങ്ങള്‍ക്ക് ഉത്തരവുമായി രാഷ്ട്രദീപിക
? എന്താണു പുതിയ കൊറോണ വൈറസ് ചൈനയിലെ ഹുബൈ പ്രവിശ്യയുടെ തലസ്ഥാനമായ വുഹാനിൽ കഴിഞ്ഞ ഡിസംബറിൽ കണ്ടെത്തിയതാണ് ഈ പുതിയ വൈറസ്. 2019-എൻസിഒവി (പുതിയ കൊറോണ വൈറസ് 2019) എന്നാണു ശാസ്ത്രലോകം ഇപ്പോൾ നല്‍കിയിരിക്കുന്ന പേര്. ? കൊറോണ വൈറസുകൾ മുന്‍പ് ഉണ്ടായിരുന്നോ ഉണ്ടായിരുന്നു. സാർസ് (സിവിയർ അക്യൂട്ട് റെസ്പിരേറ്ററി സിൻഡ്രം) മെർസ് (മിഡിൽ ഈസ്റ്റേൺ റെസ്പിരേറ്ററി സിൻഡ്രം) എന്നിവയ്ക്കു കാരണം കൊറോണ വൈറസുകളാണ്. അവയിൽനിന്നു വ്യത്യസ്തമായ ഇനം കൊറോണ വൈറസാണ് ഇപ്പോഴത്തെ രോഗകാരണം. ? രോഗബാധയുടെ പ്രാരംഭലക്ഷണങ്ങൾ കടുത്ത പനി, ചുമ, ശ്വാസതടസം. രോഗം മൂർച്ഛിച്ചാൽ ആന്തരാവയവങ്ങൾ തകരാറിലാവും. ? എന്താണു ചികിത്സ ഇപ്പോൾ ചികിത്സ ഇല്ല. ഫ്ളൂവിന്റെ ലക്ഷണങ്ങളാണു കാണുന്നതെങ്കിലും ഫ്ളൂവിനെതിരായ ആന്റിബയോട്ടിക്കുകൾ വൈറസ് ഫലമായുള്ള ഈ രോഗത്തിനു ഫലപ്രദമല്ല. ആശുപത്രിയിൽ ശ്വാസകോശത്തിനും മറ്റ് ആന്തരാവയവങ്ങൾക്കും അണുബാധയും പ്രശ്നങ്ങളും വരാതിരിക്കാനുള്ള ചികിത്സയാണു നടത്തുക. ശരീരത്തിന്റെതന്നെ…
Read Moreലഹരി കടത്താനും പ്രണയക്കുരുക്ക്! കൊച്ചിയിലെ ലഹരി മാഫിയയുടെ പ്രണയക്കുരുക്കില്‍ തലശേരി സ്വദേശിനി; രക്ഷപെടുത്താന്‍ ശ്രമിച്ചപ്പോള്‍ പോലീസിനെയും മാതാപിതാക്കളെയും തള്ളി വിദ്യാര്‍ഥിനി
തലശേരി: തലശേരി സ്വദേശിനിയായ വിദ്യാർഥിനി കൊച്ചിയിലെ ലഹരിമാഫിയയുടെ പ്രണയക്കുരുക്കിൽ. രക്ഷപെടുത്താൻ എറണാകുളം തൃപ്പൂണിത്തുറ ഹിൽപാലസ് പോലീസും തലശേരി പോലീസും നടത്തിയ ശ്രമം പെൺകുട്ടിയുടെ നിലപാട് മൂലം പരാജയപ്പെട്ടു. കൊച്ചി തേവര കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ലഹരിമാഫിയയുടെ പ്രണയക്കുരുക്കിലാണ് ഇരുപതുകാരിയായ പെൺകുട്ടി അകപ്പെട്ടിട്ടുള്ളത്. എൻട്രൻസ് കോച്ചിംഗ് സെന്ററിലെ പരിശീലനത്തിനിടയിലാണ് പെൺകുട്ടി ലഹരി മാഫിയ തലവന്റെ കെണിയിൽ പെട്ടത്. കഴിഞ്ഞ ദിവസം പെൺകുട്ടിയെ കാണാതായതിനെ തുടർന്ന് മാതാപിതാക്കൾ നൽകിയ പരാതിയിൽ പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ കണ്ടെത്തിയത്. യുവാവ് നിരവധി കേസുകളിലെ പ്രതി തൃപ്പൂണിത്തുറ ഹിൽപാലസ് പോലീസ് സ്റ്റേഷനിൽ ഉൾപ്പെടെ നിരവധി സ്റ്റേഷനുകളിൽ ലഹരിയുമായി ബന്ധപ്പെട്ട കേസുകളിലെ പ്രതിയായ യുവാവിനോടൊപ്പം കോട്ടയത്ത് വച്ചാണ് പോലീസ് യുവതിയെ കണ്ടെത്തിയത്. അമ്മ മരണപ്പെടുകയും അച്ഛൻ മറ്റൊരു വിവാഹം കഴിക്കുകയും ചെയ്തിട്ടുള്ള യുവാവിന്റെ താമസം ഇപ്പോൾ കൊച്ചിയിലെ ഭിന്നലിംഗക്കാർക്കൊപ്പമാണെന്ന് പോലീസ് അന്വേഷണത്തിൽ കണ്ടെത്തി. ബ്രൗൺ…
Read Moreകൂടത്തായി! കേസ് അന്വേഷണത്തെ ബാധിക്കുന്ന വിധത്തിലുള്ള യാതൊന്നും സീരിയലില്‍ പ്രതിബാധിക്കുന്നില്ല; സീരിയലിന്റെ സ്റ്റേ റദ്ദാക്കണമെന്ന് സത്യവാങ്മൂലം
കോഴിക്കോട് : കൂടത്തായി കൊലപാതക പരമ്പര പ്രമേയമായി സ്വകാര്യ ചാനലില്‍ സംപ്രേഷണം ചെയ്തുകൊണ്ടിരിക്കുന്ന സീരിയല്‍ പുന:രാരംഭിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പ്രതിഭാഗം ഹര്‍ജി നല്കി. കേസ് അന്വേഷണത്തെ ബാധിക്കുന്ന വിധത്തിലുള്ള യാതൊന്നും സീരിയലില്‍ പ്രതിബാധിക്കുന്നില്ലെന്ന് വ്യക്തമാക്കിയാണ് ചാനലിനു വേണ്ടി സത്യവാങ്മൂലം നല്‍കിയതെന്ന് അന്വേഷണസംഘം അറിയിച്ചു. കൂടാതെ താമരശേരി കോടതിയില്‍ കേസ് പരിഗണിച്ചപ്പോള്‍ സീരിയലിന് വിലക്കേര്‍പ്പെടുത്തിയിട്ടില്ലെന്നും സീരിയലില്‍ അന്വേഷണത്തിന് തടസമായിട്ടുള്ളതൊന്നുമില്ലെന്ന് വടകര റൂറല്‍ എസ്പി അഭിപ്രായപ്പെട്ടിട്ടുണ്ടെന്നുമാണ് കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലുള്ളത്. എന്നാല്‍ ഇത് തീര്‍ത്തും വസ്തുതാവിരുദ്ധമാണെന്ന് അന്വേഷണസംഘം പറയുന്നു. സീരിയലിനെതിരേ അന്വേഷണസംഘം നിയമനടപടി സ്വീകരിച്ചിട്ടില്ല. സീരിയല്‍ നിരോധിക്കണമെന്നാവശ്യപ്പെട്ട് കേസിലെ മുഖ്യസാക്ഷിയും കൂടത്തായി സ്വദേശിയുമായ മുഹമ്മദ് ബാവയാണ് ഹര്‍ജി സമര്‍പ്പിച്ചത്. സാക്ഷിയായ തന്നെ പോലും കുറ്റവാളിയായാണ് സംപ്രേക്ഷണം ചെയ്യുന്നതെന്നായിരുന്നു ഹര്‍ജി. അന്വേഷണ ഉദ്യോഗസ്ഥരുമായി യാതൊരു വിധ ബന്ധവുമില്ലാത്ത കാര്യമാണ് സീരിയലില്‍ പ്രതിബാധിക്കുന്നതെന്ന് പോലീസുദ്യോഗസ്ഥര്‍ പറഞ്ഞു. പ്രതിഭാഗത്തിന്റേയും പ്രോസിക്യൂഷന്റേയും കൂടി വാദം കേള്‍ക്കുന്നതിനായി കേസ്…
Read Moreമനുഷ്യ ശൃംഖലയില്‍ കൈകോർത്തു, ചാനൽ ചർച്ചയിൽ മുഖ്യമന്ത്രിയെ പ്രകീര്‍ത്തിച്ചും മുല്ലപ്പള്ളിയെ വിമർശിച്ചും കുറ്റപ്പെടുത്തൽ; ലീഗ് നേതാവിന് സസ്പെന്‍ഷനിലാക്കി ലീഗ് നേതൃത്വം
കോഴിക്കോട് : പൗരത്വ നിയമത്തിനെതിരേ എല്‍ഡിഎഫ് സംഘടിപ്പിച്ച മനുഷ്യ മഹാശൃംഖലയില്‍ പങ്കെടുത്ത മുസ്ലിംലീഗ് പ്രാദേശിക നേതാവിന് സസ്പന്ഷന് . കോഴിക്കോട് ജില്ലയിലെ ബേപ്പൂര്‍ നിയോജക മണ്ഡലം മുസ്ലീം ലിഗ് വൈസ്പ്രസിഡന്റ് കെ.എം.ബഷീറിനെയാണ് ലീഗ് നേതൃത്വം സസ്പെൻഡ് ചെയ്തത്. മനുഷ്യ ശൃംഖലയില്‍ പങ്കെടുത്തതിന് പുറമേ മുഖ്യമന്ത്രിയെ പ്രകീര്‍ത്തിച്ചും കോണ്‍ഗ്രസിനെതിരേ രൂക്ഷ വിമര്‍ശനമുന്നയിച്ചും ബഷീര്‍ പരസ്യപ്രസ്താവന നടത്തിയിരുന്നു. ചാനലുകളില്‍ പരസ്യമായി കോണ്‍ഗ്രസിനെയും കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനേയും വിമര്‍ശിക്കുകയും ചെയ്തതിന് തൊട്ടുപിന്നാലെയാണ് സസ്പെന്ഷന് നടപടി. അന്വേഷണ വിധേയമായാണ് സസ്പെന്‍ഷനെന്നും മനുഷ്യ ചങ്ങലയില്‍ പങ്കെടുത്തതിന് പുറമേ നേതാക്കള്‍ക്കെതിരേ പരസ്യപ്രസ്ഥാവന നടത്തിയത് ഗുരുതര വീഴചയാണെന്നുമാണ് ലീഗ് ജില്ലാ നേതൃത്വം പറയുന്നത്. ഇന്നലെ രാത്രി കോഴിക്കോട് ചേര്‍ന്ന സംസ്ഥാന കമ്മിറ്റി യോഗത്തിലാണ് നടപടി. പൗരത്വഭേദഗതി നിയമവുമായി ബന്ധപ്പെട്ട വിഷയത്തെ ഇന്ത്യയിലെ ഏറ്റവും വലിയ മതേതര ജനാധിപത്യ പാര്‍ട്ടിയായ കോണ്‍ഗ്രസ് വേണ്ടത്ര ഗൗരവത്തിലെടുത്തിരുന്നില്ലെന്നാണ് ബഷീര്‍ ചാനലിലെ…
Read Moreഇന്ത്യയിലും കൊറോണ! ചൈനയിൽനിന്നെത്തിയ ഡോക്ടർക്ക് രോഗം സ്ഥിരീകരിച്ചു; ചൈനയില്‍ നിന്ന് കേരളത്തിലെത്തിയ 288 പേർ നിരീക്ഷണത്തില്‍
ജയ്പുർ: ചൈനയിൽ പടർന്നു പിടിക്കുന്ന കൊറോണ വൈറസ് ഇന്ത്യയിലും സ്ഥിരീകരിച്ചു. ചൈനയിൽനിന്നും രാജസ്ഥാനിലെ ജയ്പുരിലെത്തിയ ഡോക്ടർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇയാളെ ജയ്പുരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവിടെ ഐസൊലേഷൻ വാർഡിലാണ് ഡോക്ടർ. ചൈനയില്‍ നിന്ന് കേരളത്തിലെത്തിയ 288 പേർ നിരീക്ഷണത്തിലുണ്ട്. ഇതിൽ ഏഴ് പേർ ആശുപത്രിയിൽ ചികിത്സ തേടിയെന്നും ആരോഗ്യവകുപ്പ് അറിയിച്ചു. ചൈനയില്‍നിന്ന് ഞായറാഴ്ച 109 പേര് സംസ്ഥാനത്ത് തിരികെ എത്തിയതായും ആരോഗ്യവകുപ്പ് അറിയിച്ചു. അതേസമയം ചൈനയില്‍ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 80 ആയി. മൂവായിരത്തോളം പേർക്ക് രോഗം സ്ഥിരീകരിച്ചു. കൊറോണ വൈറസ് മൂലം രോഗബാധിതരായവര്‍ക്ക് പുറമെ ലക്ഷണങ്ങള്‍ ഒന്നുമില്ലെങ്കിലും മറ്റുള്ളവരിലേക്ക് രോഗം പടരാന്‍ സാധ്യതയുണ്ടെന്നാണ് ചൈനീസ് ആരോഗ്യമന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. ഇതാണ് പുതിയ കൊറോണ വൈറസും പഴയ വൈറസും തമ്മിലുള്ള പ്രധാന വ്യത്യാസമെന്നും ചൈനീസ് ആരോഗ്യമന്ത്രി വ്യക്തമാക്കി.
Read Moreനഗ്നനാരീപൂജ ! അധ്യാപികയുടെ കൊലപാതകം പിന്നിൽ ദുര്‍മന്ത്രവാദം ? രൂപശ്രീയുടെ മൃതദേഹത്തില്‍ നിന്ന് വസ്ത്രങ്ങള്‍ പൂര്‍ണമായും അപ്രത്യക്ഷം
കാസര്‍ഗോഡ്: മഞ്ചേശ്വരം മിയാപ്പദവിലെ അധ്യാപിക രൂപശ്രീയുടെ മരണവുമായി ബന്ധപ്പെട്ട് ദുര്‍മന്ത്രവാദവും നടന്നിരിക്കാനുള്ള സാധ്യതകള്‍ അന്വേഷിക്കുന്നു. കര്‍ണാടകയില്‍ കഴിഞ്ഞ ദിവസം നിരോധിച്ച നഗ്നനാരീപൂജ പോലുള്ള ആഭിചാരക്രിയകള്‍ ഇപ്പോഴും കാസര്‍ഗോഡിന്റെ ഉള്‍പ്രദേശങ്ങളില്‍ നടക്കാറുണ്ട്. രൂപശ്രീയുടെ മൃതദേഹത്തില്‍ നിന്ന് വസ്ത്രങ്ങള്‍ പൂര്‍ണമായും അപ്രത്യക്ഷമായത് ഇത്തരമൊരു സാധ്യതയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. മുടി മുറിച്ചുമാറ്റിയതും ആഭിചാര കര്‍മങ്ങളുടെ ഭാഗമായിട്ടാകാം. പ്രതി വെങ്കിട്ടരമണ കാരന്ത് വിവിധതരം പൂജകളെക്കുറിച്ച് ആഴത്തില്‍ അറിവുള്ള ആളാണ്. ഇത്തരമൊരു കൃത്യം നടത്തുന്നതിന് സ്വന്തം വീടു തന്നെ തെരഞ്ഞെടുത്തതും ഗൂഢപൂജകളുടെ സാധ്യതയ്ക്ക് ആക്കം കൂട്ടുന്നു. ഇത്തരം ഗൂഢപൂജകളിലൂടെ സമ്പത്തും ഐശ്വര്യവും വര്‍ധിപ്പിക്കാമെന്ന അന്ധവിശ്വാസം പലയിടങ്ങളിലും ഉള്ളതാണ്. ബലിമൃഗങ്ങളെ ആയുധമുപയോഗിക്കാതെ ശ്വാസംമുട്ടിച്ച് കൊല്ലുന്നതും ഇത്തരം ആഭിചാരകര്മങ്ങളിലെ രീതിയാണ്. വിവിധ സ്ഥലങ്ങളില്‍ കാരന്ത് പൂജകള്‍ക്കായി പോകുമ്പോള്‍ സഹായിയായി കൂടെ ചെല്ലാറുള്ള നിരഞ്ജനും കൃത്യം നടക്കുമ്പോള്‍ മുഴുവന്‍ സമയവും കൂടെയുണ്ടായിരുന്നു. മിയാപ്പദവ് ആസാദ് നഗറിലെ വെങ്കിട്ടരമണയുടെ വീടും…
Read Moreകിളിമീന്‍ കഴിച്ചവരുടെ ‘കിളി’ പോയി! ചുമ്മാകിട്ടിയാലും കിളിമീന്‍ (ചെങ്കലവ) വീട്ടില്‍ കയറ്റരുതേ…; കഴിച്ചവര്‍ക്ക് നിലയ്ക്കാത്ത ഛര്‍ദിയും വയറിളക്കവും
കോട്ടയം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ഫോര്‍മാലിന്‍ കലര്‍ത്തിയ കളിമീന്‍ വില്‍പ്പന വ്യാപകം. കിളിമീന്‍ കഴിച്ചവര്‍ക്ക് ഛര്‍ദിയും നിലയ്ക്കാത്ത വയറിളക്കവും. ഇത് കളിമീനിന്റെ സീസണ് അല്ലായിരുന്നിട്ടും സംസ്ഥാനത്ത് കിളിമീന്‍ സുലഭമായി ലഭിക്കുന്നുണ്ട്. കിളിമീന്‍ തല്‍ക്കാലത്തേക്ക് ഉപയോഗിക്കരുതെന്ന് ജനങ്ങള്‍ക്ക് ഭക്ഷ്യ സുരക്ഷാ വിഭാഗം മുന്നറിയിപ്പ് നല്‍കിയിരുന്നു. സംസ്ഥാനങ്ങളില്‍നിന്നുള്ള മീന്‍ എടുക്കുന്നത് ഏജന്റുമാര്‍ താല്‍ക്കാലികമായി നിര്‍ത്തി വച്ചിരിക്കുകയാണ്. മാര്‍ക്കറ്റുകളിലും വഴിയോര കച്ചവട കേന്ദ്രങ്ങളിലും സുലഭമായി ലഭിക്കുന്ന ചെങ്കലവ കേരളത്തിനു പുറത്തു നിന്നാണ് എത്തുന്നത്. വാടി, നീണ്ടകര, ശക്തികുളങ്ങര എന്നിവിടങ്ങളില്‍നിന്നു കഴിഞ്ഞദിവസം കടലില്‍ പോയ മത്സ്യത്തൊഴിലാളികള്‍ക്ക് ചെങ്കലവ കിട്ടിയിരുന്നില്ല. ഇത് ചെങ്കലവയുടെ സീസണ് അല്ലെന്ന് തൊഴിലാളികളും സാക്ഷ്യപ്പെടുത്തുന്നു. എന്നാല്‍, ജില്ലയില്‍ പലയിടത്തും ചെങ്കലവ സുലഭമായി ലഭിക്കുന്നുണ്ട്. തൂത്തുക്കുടി, മംഗലാപുരം തുടങ്ങിയ പ്രദേശങ്ങളില്‍നിന്നാണ് വന്‍തോതില്‍ സംസ്ഥാനത്തേക്ക് മീന്‍ എത്തുന്നത്. മുമ്പ് വിവിധ സ്ഥലങ്ങളില്‍ നടത്തിയ പരിശോധനയില്‍ മീനുകളില്‍നിന്ന് ഫോര്‍മാലിന്‍ കണ്ടെത്തിയിരുന്നു. വന്‍തോതില്‍ പഴകിയ മീനുകളും…
Read Moreആശങ്ക പടർത്തി കൊറോണ, ഇന്ത്യയിൽ ആശങ്കയില്ല; രോഗ ലക്ഷണങ്ങളെക്കുറിച്ചറിയാം
ചൈനയിലെ വുഹാൻ നഗരത്തിൽ പടർന്ന പുതിയ വൈറസ് ബാധ വിദേശത്തേക്കും വ്യാപിച്ചു. ചൈനയിൽ മാത്രം 17 പേരുടെ മരണത്തിനിടയാക്കിയ കൊറോണ വൈറസ് ഇതിനകം ആയിരക്കണക്കിനു പേരിൽ പടർന്നെന്നു സംശയിക്കപ്പെടുന്നു. ലോകാരോഗ്യസംഘടന വൈറസ് ബാധയെപ്പറ്റി മുന്നറിയിപ്പ് നൽകി. യുഎസിൽ ആദ്യത്തെ കേസ് റിപ്പോർട്ട് ചെയ്തു. ചൈനയിൽ നിന്നെത്തിയ യാത്രക്കാരനാണ് രോഗം സ്ഥിരീകരിച്ചത്. ചൈനയിൽ 543 പേർക്കു വൈറസ് ബാധയുണ്ടെന്നാണ് ഔദ്യോഗിക കണക്ക്. യഥാർഥ എണ്ണം ഇതിന്റെ പതിന്മടങ്ങു വന്നേക്കും. 2,200 പേർ നിരീക്ഷണത്തിലാണ്. ലണ്ടൻ ഇംപീരിയൽ കോളജിലെ പകർച്ചവ്യാധി പഠന വിഭാഗത്തിന്റെ വിലയിരുത്തലിൽ 1700-ലേറെപ്പേർക്ക് ഇതിനകം രോഗം ബാധിച്ചിട്ടുണ്ട്. ചൈനയുടെ മറ്റ് പ്രദേശങ്ങളിലും തായ്ലൻഡ്, ജപ്പാൻ, ദക്ഷിണ കൊറിയ, ഫിലിപ്പീൻസ് തുടങ്ങിയ രാജ്യങ്ങളിലും കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കൃത്യമായ മരുന്നുകളും വാക്സിനും കണ്ടെത്താൻ കഴിഞ്ഞില്ലെങ്കിൽ ഈ വൈറസും വലിയ അപകടകാരിയായി മാറിയേക്കാം എന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്… രാജ്യാന്തര…
Read Moreചാറ്റിംഗ് ലിസ്റ്റിൽ 46 പെൺകുട്ടികൾ! ചാറ്റിംഗിനിടെ അശ്ലീല വീഡിയോ അയച്ചുകൊടുക്കും, പിന്നെ പീഡനം, രംഗങ്ങളും പകർത്തും; ഹുസൈന്റെ ചാറ്റിംഗ് കണ്ട് പോലീസുകാർ ഞെട്ടി
തളിപ്പറമ്പ്: ഷെയര്‍ചാറ്റ് വഴി പരിചയപ്പെട്ട പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച യുവാവ് പോക്സോ നിയമപ്രകാരം അറസ്റ്റില്‍. കൊയ്യം പെരുന്തിലേരി ബോട്ട്കടവിലെ എ.വി.വാഹിദിനെയാണ് (22) തളിപ്പറമ്പ് സിഐ എന്‍.കെ.സത്യനാഥന്റെ നേതൃത്വത്തില്‍ സാഹസികമായി പിടികൂടിയത്. കഴിഞ്ഞ 20നാണ് പെണ്‍കുട്ടിയെ കൊളത്തൂരിലെ വിജനമായ റബര്‍തോട്ടത്തിലെത്തിച്ച് വാഹിദ് ലൈംഗികമായി പീഡിപ്പിച്ചത്. ഷെയര്‍ചാറ്റ് വഴി പത്ത് ദിവസം മുമ്പ് പരിചയപ്പെട്ട ഒന്‍പതാംക്ലാസ് വിദ്യാര്‍ഥിനിയെയാണ് സ്കൂളില്‍ പോകാന്‍ ബസ് കാത്തുനില്‍ക്കവെ സ്കൂളില്‍ ഇറക്കാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ച് ബൈക്കില്‍ കൊണ്ടുപോയി പീഡിപ്പിച്ചത്. ഹുസൈന് കരിമ്പം എന്ന പേരിലാണ് ഇയാള്‍ പെണ്‍കുട്ടിയുമായി ബന്ധപ്പെട്ടത്. സൈബര്‍സെല്‍ വഴി നടത്തിയ അന്വേഷണത്തിലാണ് പ്രതി വാഹിദാണെന്ന് തിരിച്ചറിഞ്ഞത്. പോലീസ് നടത്തിയ അന്വേഷണത്തില്‍ ഇയാള്‍ തേര്‍ളായി കടവിന് സമീപം ഉണ്ടെന്ന് വ്യക്തമായതോടെ തെരച്ചില്‍ തുടങ്ങിയെങ്കിലും കണ്ടെത്താനായില്ല. ബോട്ട്കടവിന് സമീപത്തെ ഇയാളുടെ ബന്ധുവിന്റെ പൊളിഞ്ഞുകിടക്കുന്ന കടയില്‍ ഒളിച്ചിരിക്കവെയാണ് പോലീസിന്റെ വലയിലായത്. വാഹിദിന്റെ ചാറ്റിംഗ് ലിസ്റ്റിൽ 46 പെൺകുട്ടികൾ…
Read More