പറവൂരിൽ ര​ണ്ട് ഡോ​സ് വാ​ക്സി​ൻ എ​ടു​ത്ത​യാ​ൾ​ക്കു കോ​വി​ഡ്; ല​ക്ഷ​ണ​മാ​യി ത​ല​വേ​ദ​ന​യും ജ​ല​ദോ​ഷ​വും

പ​റ​വൂ​ർ: ര​ണ്ട് ഡോ​സ് വാ​ക്സി​ൻ എ​ടു​ത്ത​യാ​ൾ​ക്കു കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ന​ഗ​ര​സ​ഭ​യു​ടെ കോ​വി​ഡ് ചി​കി​ത്സാ കേ​ന്ദ്ര​ത്തി​ലെ ഉ​ദ്യോ​ഗ​സ്ഥ​നാ​ണു പോ​സി​റ്റീ​വാ​യ​ത്. ജ​നു​വ​രി 18ന് ​ആ​ദ്യ വാ​ക്സി​നും ഫെ​ബ്രു​വ​രി 25ന് ​ര​ണ്ടാം ഘ​ട്ട വാ​ക്സി​നും എ​ടു​ത്തു. തു​ട​ർ​ന്നും കോ​വി​ഡ് ചി​കി​ത്സാ​കേ​ന്ദ്ര​ത്തി​ൽ ജോ​ലി ചെ​യ്തി​രു​ന്നു. ഈ ​മാ​സം 13നാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ത​ല​വേ​ദ​ന​യും ജ​ല​ദോ​ഷ​വു​മാ​ണു ല​ക്ഷ​ണ​മാ​യി ഉ​ണ്ടാ​യ​ത്. നി​ല​വി​ൽ ഇ​ദ്ദേ​ഹം താ​ലൂ​ക്കാ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.

Read More

കോ​വി​ഡ്: ജി​ല്ല​യി​ല്‍ വീ​ണ്ടും ക​ര്‍​ശ​ന നി​യ​ന്ത്ര​ണം ; കു​ട്ടി​ക​ളു​മാ​യെ​ത്തു​ന്ന വാ​ഹ​ന​ങ്ങ​ള്‍ ബീ​ച്ചി​ലേ​ക്ക് ക​ട​ത്തി​വി​ടി​ല്ല

കോ​ഴി​ക്കോ​ട്: ജി​ല്ല​യി​ല്‍ കോ​വി​ഡ് നി​യ​ന്ത്ര​ണം ക​ര്‍​ശ​ന​മാ​ക്കാ​നൊ​രു​ങ്ങി പോ​ലീ​സ്. ശ​നി, ഞാ​യ​ര്‍ ദി​വ​സ​ങ്ങ​ളി​ല്‍ കോ​ഴി​ക്കോ​ട് ബീ​ച്ചി​ലേ​ക്ക് പ​ത്തുവ​യ​സി​ല്‍ താ​ഴെ​യു​ള്ള കു​ട്ടി​ക​ളു​മാ​യും 60 വ​യ​സി​ന് മു​ക​ളി​ലു​ള്ള മു​തി​ര്‍​ന്ന​വ​രു​മാ​യും വ​രു​ന്ന വാ​ഹ​ന​ങ്ങ​ള്‍ ക​ട​ത്തി​വി​ടി​ല്ലെ​ന്ന് കോ​ഴി​ക്കോ​ട് സി​റ്റി പോ​ലീ​സ് അ​റി​യി​ച്ചു. ജി​ല്ലാ ക​ള​ക്ട​ര്‍ പു​റ​പ്പെ​ടു​വി​ച്ച ഉ​ത്ത​ര​വ് ഇ​പ്പോ​ഴും നി​ല​നി​ല്‍​ക്കു​ന്നു​ണ്ട്. എ​ന്നാ​ല്‍ അ​വ​ധി ദി​വ​സ​ങ്ങ​ളി​ല്‍ ബീ​ച്ചി​ലെ​ത്തു​ന്ന​വ​രു​ടെ തി​ര​ക്ക് അ​നു​ദി​നം വ​ര്‍​ധി​ക്കു​ക​യാ​ണ്. പ​ല​പ്പോ​ഴും യാ​തൊ​രു കോ​വി​ഡ് മാ​ന​ദ​ണ്ഡ​വും പാ​ലി​ക്കാ​തെ​യാ​ണ് ആ​ളു​ക​ള്‍ ബീ​ച്ചി​ല്‍ ചെ​ല​വ​ഴി​ക്കു​ന്ന​ത്. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് നി​യ​ന്ത്ര​ണ​ങ്ങ​ള്‍ വീ​ണ്ടും ശ​ക്ത​മാ​ക്കാ​ന്‍ പോ​ലീ​സ് തീ​രു​മാ​നി​ച്ച​ത്.ജി​ല്ല​യി​ല്‍ ഇ​ന്ന​ലെ മാ​ത്രം 261 പേ​ര്‍​ക്കാ​ണ് കോ​വി​ഡ് പോ​സി​റ്റീ​വാ​യ​ത്. വി​ദേ​ശ​ത്തു നി​ന്ന് എ​ത്തി​യ ര​ണ്ടു​പേ​ര്‍​ക്കും ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്ന് എ​ത്തി​യ​വ​രി​ല്‍ ര​ണ്ടു​പേ​ര്‍​ക്കും പോ​സി​റ്റീ​വാ​യി.29 പേ​രു​ടെ ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല. സ​മ്പ​ര്‍​ക്കം വ​ഴി 228 പേ​ര്‍​ക്കാ​ണ് രോ​ഗം ബാ​ധി​ച്ച​ത്.

Read More

കെന്റ് വേര്‍ഷനിലും ജനിതകമാറ്റം ! വാക്‌സിനുകളിലൂടെ നേടുന്ന പ്രതിരോധശേഷി അപ്രസക്തമായേക്കും; പുതിയ വിവരം ലോകത്തെ നടുക്കുന്നത്…

യുകെയിലെ കെന്റില്‍ കണ്ടെത്തിയ അതിതീവ്രവ്യാപനശേഷിയുള്ള വൈറസിനും ജനിതകമാറ്റം സംഭവിച്ചതായി വിവരം. പുതിയ ഇനം വൈറസ് ലോകത്തിനാകെ ഭീഷണിയാകാന്‍ പര്യാപ്തമാണെന്നാണ് വിവരം. വാക്‌സിന്‍ വഴി നേടിയ രോഗപ്രതിരോധശേഷി പോലും പുതിയ വൈറസിനു മുമ്പില്‍ അപ്രസക്തമായേക്കാമെന്നും യുകെ ജനറ്റിക് സര്‍വൈലന്‍സ് പ്രോഗ്രാം ഡയറക്ടര്‍ ഷാരണ്‍ പീക്കോക്ക് പറയുന്നു. നിലവില്‍ യുകെയിലെമ്പാടും പുതിയ വൈറസ് വ്യാപിച്ചു കഴിഞ്ഞു. ഇത് ലോകം മുഴുവന്‍ പടരാനുള്ള എല്ലാ സാധ്യതയുമുണ്ട്. വാക്‌സിനേഷനെ തുരങ്കം വയ്ക്കുന്നതാണ് കെന്റ് വൈറസെന്നും പീക്കോക്കും സംഘവും വ്യക്തമാക്കുന്നു. ലോകത്ത് ഇതുവരെ 24 ലക്ഷത്തോളം ആളുകള്‍ കോവിഡ് ബാധിച്ചു മരിച്ചുവെന്നാണ് കണക്ക്. ഇതിനിടെ ലോകരാജ്യങ്ങളില്‍ പലതും വാക്‌സിനുകള്‍ പുറത്തിറക്കിയതോടെ ലോക ജനത ഒന്നാശ്വസിച്ചിരുന്നുവെങ്കിലും ആ ആശ്വാസങ്ങള്‍ക്ക് അല്‍പായുസ്സ് മാത്രമാണെന്ന സൂചന നല്‍കുന്നതാണ് പുതിയ വിവരങ്ങള്‍.

Read More

കൊറോണ ബാധയില്‍ നിന്നും ശ്വാസകോശത്തെ സംരക്ഷിക്കാന്‍ മരുന്ന് ? അഞ്ചു മരുന്നുകള്‍ ഫലപ്രദമെന്ന് ശാസ്ത്രജ്ഞര്‍;വിവരം ഇങ്ങനെ…

കൊറോണ വൈറസ് ബാധിക്കുന്നതില്‍ നിന്നും ശ്വാസകോശത്തെ സംരക്ഷിക്കുന്ന മരുന്ന് കണ്ടെത്തുന്നതിനായി പഠനം. ശ്വാസകോശത്തില്‍ വൈറസ് എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നത് എന്നതിന്റെ രൂപരേഖയാണ് തയാറാക്കിയത്. യുഎസ്സിലെ ബോസ്റ്റണ്‍ യൂണിവേഴ്സിറ്റിയാണു പഠനം നടത്തിയത്. ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്‍ (എഫ്ഡിഎ) അംഗീകരിച്ച 18 മരുന്നുകളാണ് പരീക്ഷിച്ചു നോക്കിയത്. 5 മരുന്നുകള്‍ ഏറെ ഫലപ്രദമാണെന്നു കണ്ടെത്തി. കൊറോണ വൈറസ് ശ്വാസകോശത്തില്‍ പടരുന്നത് 90% തടയാന്‍ ഈ മരുന്നുകള്‍ക്കായി. ശ്വാസകോശങ്ങള്‍ക്ക് എന്താണ് സംഭവിക്കുന്നതെന്ന് സൂക്ഷ്മ നിരീക്ഷണം നടത്തി. വൈറസ് ബാധിച്ച് ഒരു മണിക്കൂറിനു ശേഷം നിരീക്ഷണം ആരംഭിച്ചു. വൈറസ് ബാധിക്കുന്ന ഘട്ടത്തില്‍തന്നെ ശ്വാസകോശത്തെയും ബാധിക്കാന്‍ തുടങ്ങിയെന്ന് പഠനം നടത്തിയ വൈറോളജിസ്റ്റ് എല്‍ക് മുല്‍ബെര്‍ഗെര്‍ പറഞ്ഞു. വൈറസ് ശ്വാസകോശത്തിന് സാരമായ മാറ്റമുണ്ടാക്കുന്നതായും പഠനത്തില്‍ കണ്ടെത്തി. പരീക്ഷിച്ച മരുന്നുകള്‍ വൈറസ് വ്യാപനം തടയുന്നതില്‍ വിജയിച്ചുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Read More

കൊറോണ വൈറസിനെ കണ്ടു പിടിക്കാന്‍ നായ്ക്കള്‍ ! മണിക്കൂറില്‍ നൂറോളം പേരെ പരിശോധിക്കും; അപാര കൃത്യതയെന്ന് ശാസ്ത്രജ്ഞര്‍…

കൊറോണ വൈറസിനെ കൃത്യമായി തിരിച്ചറിയാന്‍ നായ്ക്കള്‍ക്കാവുമെന്ന് ശാസ്ത്രജ്ഞര്‍. നായ്ക്കളുടെ ഘ്രാണ ശേഷി പ്രയോജനപ്പെടുത്തി മഹാമാരിയെ നിയന്ത്രിക്കാന്‍ കഴിയുമെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. വിമാനത്താവളം, മാര്‍ക്കറ്റ് പോലുള്ള ഇടങ്ങളില്‍ നായ്ക്കളെ ഉപയോഗിച്ച് പരിശോധന നടത്തുന്നതിലൂടെ മണിക്കുറില്‍ നുറോളം ആളുകളെ നിരീക്ഷിക്കാനാകുമെന്നാണ് ശാസ്ത്രജ്ഞര്‍ വിലയിരുത്തുന്നത്. വൈറസിനെ കണ്ടെത്താന്‍ സാധിക്കുന്ന ഏറ്റവും ചിലവുകുറഞ്ഞ മാര്‍ഗവും ഇതായിരിക്കുമെന്ന് അവര്‍ അഭിപ്രായപ്പെട്ടു. വൈറസിനെ കണ്ടെത്താനുള്ള പരിശീലനം ലോകമെമ്പാടും നായ്ക്കള്‍ക്ക് നല്‍കിവരുന്നുണ്ട്. ഇതെല്ലാം മികച്ച ഫലം കാണിക്കുന്നുണ്ടെണ് പരിശീലകര്‍ പറയുന്നത്. അതേസമയം നായ്ക്കള്‍ കൊറോണ വൈറസ് കണ്ടെത്തുമെന്നതില്‍ വിശദമായ അവലോകനങ്ങള്‍ നടത്താത്തതിനാല്‍ പരിശീലനം ഉയര്‍ത്താന്‍ സാധിക്കാത്ത സാഹചര്യവും ഉണ്ട്. ചില ഗവേഷണ സംഘങ്ങള്‍ നായ്ക്കളിലെ ഈ സവിശേഷത സംബന്ധിച്ച ഗൗരവമായ പഠനം നടത്തുന്നുണ്ട്. എന്നാല്‍ പിസിആര്‍ മെഷിനുകള്‍ക്ക് പകരം എന്ന നിലയിലേക്ക് നായ്ക്കളെ ചൂണ്ടിക്കാട്ടാന്‍ ഇവര്‍ തയ്യാറായിട്ടില്ലെന്നത് ശ്രദ്ധേയമാണ്. അമേരിക്ക,ഫിന്‍ലന്‍ഡ് തുടങ്ങിയ രാജ്യങ്ങളിലും ചില ഗള്‍ഫ് രാജ്യങ്ങളിലും…

Read More

ഇത് തുടക്കം മാത്രം ! വരാനിരിക്കുന്നത് കൊറോണയേക്കാള്‍ അപകടകാരികള്‍; നിരവധി ആളുകള്‍ക്ക് ജീവന്‍ നഷ്ടമാകുമെന്ന് ശാസ്ത്രലോകത്തിന്റെ മുന്നറിയിപ്പ്…

കൊറോണ വൈറസ് ഒടുങ്ങിയാലും ഒന്നും അവസാനിക്കില്ലെന്ന മുന്നറിയിപ്പുമായി ശാസ്ത്രലോകം. കൊറോണയേക്കാള്‍ മാരകമായ രോഗങ്ങള്‍ പടര്‍ന്നു പിടിക്കുമെന്നും ഇത് ലക്ഷക്കണക്കിന് ആളുകളുടെ ജീവനെടുക്കുമെന്നുമാണ് ശാസ്ത്രലോകത്തിന്റെ മുന്നറിയിപ്പ്. ഇനി വരാനിരിക്കുന്നത് മഹാമാരികളുടെ കാലമാണെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. പകര്‍ച്ചവ്യാധികള്‍ പെരുമെന്നും ഭാവിയില്‍ ഇത് മൂലം ജീവന്‍ നഷ്ടപ്പെടുന്നവരുടെ എണ്ണം വര്‍ദ്ധിക്കുമെന്ന് വിദഗ്ധര്‍ അറിയിച്ചു. കോവിഡ് തന്നെ ബാധിച്ചത് കോടിക്കണക്കിന് ആളുകളിലാണ്. ലക്ഷക്കണക്കിന് ആളുകള്‍ മരിക്കുകയും ചെയ്തു. എന്നാല്‍ ഇനി വരാന്‍ പോകുന്ന പകര്‍ച്ച വ്യാധികള്‍ മൂലമുണ്ടാകുന്ന മരണങ്ങള്‍ ഇതിലും വളരെക്കൂടുതലാകുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഇത്തരം രോഗങ്ങളെ കൈകാര്യം ചെയ്യുന്ന രീതിക്ക് ആഗോള തലത്തില്‍ തന്നെ മാറ്റമുണ്ടായെങ്കിലെ ഈ സാഹചര്യം ഒഴിവാക്കാനാകൂ എന്നും അവര്‍ പറയുന്നു. നിലവില്‍ രോഗങ്ങളെ കൈകാര്യം ചെയ്യുന്ന രീതി രോഗവ്യാപനം തടയാന്‍ അപര്യാപ്തമാണെന്നും അവര്‍ പറയുന്നു. മഹാമാരിയുടെ കാലഘട്ടത്തില്‍ നിന്ന് ഒളിച്ചോടുക സാധ്യമാണെങ്കിലും പ്രതിപ്രവര്‍ത്തനത്തില്‍ നിന്ന് പ്രതിരോധമെന്ന തലത്തിലേക്കാണ്…

Read More

കൊറോണക്കാലത്തെ പ്രണയം ! കാമുകനെ കാണാന്‍ തമിഴ്‌നാട്ടിലേക്ക് പോയ വിദ്യാര്‍ഥിനി കാട്ടുവഴികളിലൂടെ സഞ്ചരിച്ചത് കിലോമീറ്ററുകള്‍; ഒടുവില്‍ പോലീസ് കണ്ടെത്തിയത് മറ്റൊരിടത്തു നിന്ന്…

കൊറോണക്കാലത്ത് പോലീസിന് പിടിപ്പത് പണിയാണ്. ലോക്ക് ഡൗണ്‍ നിര്‍ദ്ദേശങ്ങള്‍ പാലിക്കേണ്ടതിന്റെ ആവശ്യകത മനസ്സിലാക്കാതെ പെരുമാറുന്ന നിരവധി ആളുകളാണ് ഓരോ ദിവസവും പോലീസിന് തലവേദനയാകുന്നത്. അതിനിടയ്ക്ക് ചില പ്രണയങ്ങളും പോലീസിനെ വലയ്ക്കുകയാണ്. അമ്മയോടു വഴക്കിട്ട ശേഷം കാമുകനെത്തേടി കേരള- തമിഴ്നാട് അതിര്‍ത്തിയിലെ കാട്ടുവഴിയിലൂടെ കിലോമീറ്ററുകള്‍ നടന്ന വിദ്യാര്‍ഥിനിയാണ് പോലീസിന്റെ വലച്ചത്. പെണ്‍കുട്ടി തമിഴ്‌നാട്ടിലേക്ക് കടക്കുകയായിരുന്നു.പിന്നീട് പോലീസ് സഹായത്തോടെ കൂട്ടുകാരിയുടെ വീട്ടില്‍ പെണ്‍കുട്ടിയെ കണ്ടെത്തി. സംഭവത്തെക്കുറിച്ചു പോലീസ് പറയുന്നതിങ്ങനെ… ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിനെത്തുടര്‍ന്ന് ദിവസങ്ങള്‍ക്കു മുമ്പാണു തമിഴ്നാട്ടില്‍ പഠിച്ചുകൊണ്ടിരുന്ന വിദ്യാര്‍ഥിനി പാറത്തോട്ടിലെ വീട്ടിലെത്തിയത്. എന്തോ കാര്യത്തിന് അമ്മയോടു പിണങ്ങിയ പെണ്‍കുട്ടി വീടു വിട്ടിറങ്ങുകയായിരുന്നു. ഇതോടെ മാതാപിതാക്കള്‍ നെടുങ്കണ്ടം പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. സി.ഐ: പി.കെ.ശ്രീധരന്‍, കെ. ദിലീപ്കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘത്തിനു രൂപം നല്‍കി. സൈബര്‍ സെല്‍ നടത്തിയ പരിശോധനയില്‍ പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണ്‍ തേവാരത്തുള്ളതായി…

Read More

നിങ്ങള്‍ക്കോ കുടുംബത്തിനോ ഈ രോഗം ബാധിക്കുന്നതുവരെയുള്ളൂ ഈ ചിരിയൊക്കെ ! രോഗത്തെ ചെറുക്കാന്‍ അഹോരാത്രം പൊരുതുന്നവര്‍ക്ക് അഭിവാദ്യമര്‍പ്പിക്കുന്നതില്‍ എന്താണ് തെറ്റ്; ട്രോളന്മാരെ രൂക്ഷമായി വിമര്‍ശിച്ച് സലിംകുമാര്‍;പിന്തുണയുമായി ഇന്നസെന്റും…

പ്രധാനമന്ത്രി ജനതാ കര്‍ഫ്യൂ പ്രഖ്യാപിച്ചതിനെത്തുടര്‍ന്ന് കാര്യഗൗരവം ഇല്ലാത്ത ചില രാഷ്ട്രീയ നേതാക്കളും ട്രോളന്മാര്‍ എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന ചില പ്രബുദ്ധ മലയാളികളും ഇതിനെ പരിഹസിച്ച് രംഗത്തെത്തിയിരുന്നു. അസ്ഥാനത്തുള്ള നിരവധി ട്രോളുകളാണ് ഇതേത്തുടര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്. ഇത്തരം കൊറോണ ട്രോളുകളെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടന്‍ സലിം കുമാര്‍. മലയാളത്തിലെ മിക്ക ട്രോളുകളിലും മുഖമായി എത്തുന്നത് സലിംകുമാറിന്റെ സിനിമാ കഥാപാത്രങ്ങളുടെ മുഖഭാവമാണ്. ഈ സാഹചര്യത്തിലാണ് സലിംകുമാര്‍ നിലപാട് വിശദീകരിക്കുന്നത്. പ്രധാനമന്ത്രിയുടെ ‘ജനതാ കര്‍ഫ്യു’ പ്രഖ്യാപനം വന്നതിനു ശേഷം ഒരുപാടു ട്രോളുകള്‍ അതേച്ചൊല്ലി ഇറങ്ങുകയുണ്ടായി. അതില്‍ കൂടുതലും എന്റെ മുഖം വച്ചുള്ള ട്രോളുകളാണു കണ്ടത്. മനസാവാചാ എനിക്കതില്‍ ബന്ധമില്ലെങ്കില്‍പോലും എനിക്ക് പശ്ചാത്താപമുണ്ട്. അത്തരം ട്രോളുകളില്‍ നിന്നെന്നെ ഒഴിവാക്കണം. ഇതൊരു അപേക്ഷയാണ്. കൊറോണ സംബന്ധിയായ ട്രോളുകള്‍ കൊണ്ടു നിങ്ങള്‍ക്കു കിട്ടുന്ന ചിരിയുടെ നീളം നിങ്ങള്‍ക്കോ നിങ്ങളുടെ കുടുംബത്തിനോ ഈ…

Read More

കൊറോണ ബാധിച്ചു എന്നു മനസ്സിലാക്കിയാല്‍ ജീവന്‍ പോകുമെന്ന് ഭയപ്പെടേണ്ടതില്ല ! 80 ശതമാനം ആളുകളിലും ഇത് പെട്ടെന്ന് തന്നെ ഭേദമാകും; ചൈനയിലെ പഠനഫലം ഇങ്ങനെ…

ലോകജനതയെ ബാധിച്ചിരിക്കുന്ന മഹാമാരി കൊറോണയെക്കുറിച്ച് ചൈനയില്‍ നടത്തിയ പഠനങ്ങള്‍ ലോകത്തിന് ആശ്വാസം നല്‍കുന്നത്. ചൈനയുടെ വിവിധഭാഗങ്ങളില്‍ നിന്നുള്ള കോവിഡ്19 ബാധിച്ചവരില്‍ നടത്തിയ വിവിധ പഠന റിപ്പോര്‍ട്ടുകള്‍ ജനങ്ങളുടെ ഭീതി തെല്ലൊന്ന് കുറയ്ക്കുന്നതാണ്. രോഗം ബാധിച്ച 80 ശതമാനം പേരിലും അതിന്റെ ലക്ഷണങ്ങള്‍ നേരിയ തോതില്‍ മാത്രമെ ഉണ്ടായിരുന്നുള്ളു എന്നാണ് ഈ പഠനങ്ങള്‍ വെളിവാക്കുന്നത്. പനിയോ ചുമയോ പോലുള്ള നിസാര പ്രശ്‌നങ്ങള്‍ മാത്രമാണ് ഒട്ടുമിക്ക ആളുകളിലും പ്രകടമാകുന്നത്. ഇത്തരക്കാര്‍ വേഗത്തില്‍ രോഗവിമുക്തരാവുകയും ചെയ്യുന്നു. രോഗബാധിതനായി പത്ത് ദിവസത്തിനുള്ളില്‍ തന്നെ രോഗം പടര്‍ത്തുവാന്‍ കഴിയാത്ത അവസ്ഥയില്‍ രോഗി എത്തുമെന്നാണ് ജര്‍മന്‍ ഗവേഷകര്‍ നടത്തിയ വിവിധ പഠനങ്ങള്‍ തെളിയിക്കുന്നത്. എന്നാല്‍ ഗുരുതരമായ രോഗം ബാധിച്ച രോഗികളില്‍ 24 ദിവസം വരെ വൈറസുകള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് ചൈനീസ് ഗവേഷകര്‍ പറയുന്നത്. അതായത് അത്രയും നാള്‍ അയാളില്‍ നിന്നും രോഗം മറ്റുള്ളവരിലേക്ക് പകരുവാന്‍ സാദ്ധ്യതയുണ്ടെന്നര്‍ത്ഥം.…

Read More

പല വിമാനത്താവളങ്ങളിലും യാത്രികര്‍ക്ക് നാമമാത്ര പരിശോധന മാത്രം ! അന്യസംസ്ഥാനത്തെ വിമാനത്താവളങ്ങളില്‍ വന്നിറങ്ങുന്ന മലയാളികളുടെ എണ്ണം വര്‍ധിക്കുന്നു…

കോവിഡ് 19ന്റെ വ്യാപനം തടയുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ വിമാനത്താവളങ്ങളിലെ പരിശോധന കര്‍ശനമാക്കിയപ്പോള്‍ വിശാഖപട്ടണമുള്‍പ്പെടെ മറ്റു സംസ്ഥാനങ്ങളിലെ പല വിമാനത്താവളങ്ങളിലും പരിശോധന നാമമാത്രം. നിരവധി മലയാളികളാണ് ഇത്തരത്തില്‍ വിദേശത്തു നിന്ന് അന്യസംസ്ഥാനങ്ങളിലെ വിമാനത്താവളങ്ങളില്‍ പറന്നിറങ്ങുന്നത്. നാട്ടിലേക്കു മടങ്ങാന്‍ അവരില്‍ ഭൂരിഭാഗവും ആശ്രയിക്കുന്നത് ബസ് അടക്കമുള്ള പൊതു ഗതാഗത മാര്‍ഗങ്ങളാണ്. വിദേശത്തുനിന്ന് എത്തിയശേഷം നിശ്ചിത ദിവസങ്ങള്‍ ക്വാറന്റീന്‍ ചെയ്യാതെ കേരളത്തിലേക്ക് എത്തുന്നവരില്‍ കോവിഡ് ബാധിതരുണ്ടാവാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. ഇന്ത്യന്‍ നഗരങ്ങളിലേക്കുള്ള വിമാനങ്ങള്‍ റദ്ദാക്കിയതോടെ ക്വലാലംപുര്‍ വിമാനത്താവളത്തില്‍ കുടുങ്ങിയ മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യക്കാരെ കേന്ദ്രസര്‍ക്കാര്‍ ഇടപെട്ട് ബുധനാഴ്ച രാത്രിയോടെ നാട്ടിലെത്തിച്ചിരുന്നു. കോവിഡ്19 വ്യാപനം തടയുന്നതിനായി ബുധനാഴ്ച വൈകിട്ട് 5.30 മുതലാണ് അഫ്ഗാനിസ്ഥാന്‍, ഫിലിപ്പീന്‍സ്, മലേഷ്യ എന്നിവിടങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ഇന്ത്യ വിലക്കേര്‍പ്പെടുത്തിയത്. പല രാജ്യങ്ങളില്‍ നിന്നായി ക്വാലലംപുര്‍ വിമാനത്താവളത്തില്‍ എത്തി അവിടെ കുടുങ്ങിപ്പോയവര്‍ പ്രത്യേക വിമാനങ്ങളില്‍ നാട്ടിലെത്തി. ഡല്‍ഹി, വിശാഖപട്ടണം വിമാനത്താവളങ്ങളിലാണ്…

Read More