ഇ​ന്ത്യ​യി​ലും കൊ​റോ​ണ! ചൈ​ന​യി​ൽ​നി​ന്നെ​ത്തി​യ ഡോ​ക്ട​ർ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചു; ചൈനയില്‍ നിന്ന് കേരളത്തിലെത്തിയ 288 പേ​ർ നി​രീ​ക്ഷ​ണ​ത്തില്‍

ജ​യ്പു​ർ: ചൈ​ന​യി​ൽ പ​ട​ർ​ന്നു പി​ടി​ക്കു​ന്ന കൊ​റോ​ണ വൈ​റ​സ് ഇ​ന്ത്യ​യി​ലും സ്ഥി​രീ​ക​രി​ച്ചു. ചൈ​ന​യി​ൽ​നി​ന്നും രാ​ജ​സ്ഥാ​നി​ലെ ജ​യ്പു​രി​ലെ​ത്തി​യ ഡോ​ക്ട​ർ​ക്കാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ഇ​യാ​ളെ ജ​യ്പു​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​വി​ടെ ഐ​സൊ​ലേ​ഷ​ൻ വാ​ർ​ഡി​ലാ​ണ് ഡോ​ക്ട​ർ.

ചൈനയില്‍ നിന്ന് കേരളത്തിലെത്തിയ 288 പേ​ർ നി​രീ​ക്ഷ​ണ​ത്തി​ലു​ണ്ട്. ഇ​തി​ൽ ഏ​ഴ് പേ​ർ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി​യെ​ന്നും ആ​രോ​ഗ്യ​വ​കു​പ്പ് അ​റി​യി​ച്ചു. ചൈ​ന​യി​ല്‍​നി​ന്ന് ഞാ​യ​റാ​ഴ്ച 109 പേ​ര്‍ സം​സ്ഥാ​ന​ത്ത് തി​രി​കെ എ​ത്തി​യ​താ​യും ആ​രോ​ഗ്യ​വ​കു​പ്പ് അ​റി​യി​ച്ചു.

അ​തേ​സ​മ​യം ചൈ​ന​യി​ല്‍ കൊ​റോ​ണ വൈ​റ​സ് ബാ​ധി​ച്ച് മ​രി​ച്ച​വ​രു​ടെ എ​ണ്ണം 80 ആ​യി. മൂ​വാ​യി​ര​ത്തോ​ളം പേ​ർ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചു. കൊ​റോ​ണ വൈ​റ​സ് മൂ​ലം രോ​ഗ​ബാ​ധി​ത​രാ​യ​വ​ര്‍​ക്ക് പു​റ​മെ ല​ക്ഷ​ണ​ങ്ങ​ള്‍ ഒ​ന്നു​മി​ല്ലെ​ങ്കി​ലും മ​റ്റു​ള്ള​വ​രി​ലേ​ക്ക് രോ​ഗം പ​ട​രാ​ന്‍ സാ​ധ്യ​ത​യു​ണ്ടെ​ന്നാ​ണ് ചൈ​നീ​സ് ആ​രോ​ഗ്യ​മ​ന്ത്രാ​ല​യ​ത്തി​ന്‍റെ മു​ന്ന​റി​യി​പ്പ്.

ഇ​താ​ണ് പു​തി​യ കൊ​റോ​ണ വൈ​റ​സും പ​ഴ​യ വൈ​റ​സും ത​മ്മി​ലു​ള്ള പ്ര​ധാ​ന വ്യ​ത്യാ​സ​മെ​ന്നും ചൈ​നീ​സ് ആ​രോ​ഗ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

Related posts

Leave a Comment