കോട്ടയത്ത് നിന്നാണ് ഞെട്ടിക്കുന്ന ഒരു പീഡന വാര്‍ത്ത പുറത്തു വരുന്നത്. ഭര്‍ത്താവിന് അപകടമുണ്ടായെന്നു വിശ്വസിപ്പിച്ച ശേഷം യുവതിയെ ആശുപത്രിയിലേക്കെന്നു പറഞ്ഞു തട്ടിക്കൊണ്ടുപോയി ദിവസങ്ങളോളം കെട്ടിയിട്ടു പീഡിപ്പിച്ച കേസില്‍ കൂട്ടുപ്രതി അറസ്റ്റില്‍. രണ്ടു മാസം ഗര്‍ഭിണിയായ യുവതിയെ മൂന്നുവയസുകാരിയായ മകളുടെ മുന്നില്‍ വെച്ചായിരുന്നു പീഡനം. പ്രധാന പ്രതി ഉഴവൂര്‍ കൊണ്ടാട് കൂനംമാക്കില്‍ അനീഷിനെ(35) നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇടുക്കി പുല്‍പ്പാറ സ്വദേശി രമേശാണ് മറ്റൊരു പ്രതി. കുടുംബ പ്രശ്നങ്ങളെ തുടര്‍ന്ന് കഴിഞ്ഞ ദിവസം രമേശ് ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചിരുന്നു. ഇതിന് ഇടുക്കി പൊലീസ് കേസെടുത്തിട്ടുണ്ട്. യുവതിയെ തട്ടികൊണ്ട് പോകാന്‍ ഉപയോഗിച്ച കാര്‍ ഓടിച്ചിരുന്നത് രമേശ് ആയിരുന്നു. ഇയാളുടെ ഉടമസ്ഥതയിലുള്ള മാരുതി 800 കാര്‍ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ജൂണ്‍ രണ്ടിനാണ് സംഭവം.രണ്ട് മാസം ഗര്‍ഭിണിയായിരുന്ന യുവതിയെ ഇവരുടെ ഭര്‍ത്താവിന് അപകടം പറ്റിയെന്നും അങ്കമാലിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും തെറ്റിദ്ധരിപ്പിച്ചാണ് ഇവര്‍ തട്ടിക്കൊണ്ടു പോയത്.…
Read MoreCategory: Editor’s Pick
അക്ഷയ് മയക്കുമരുന്നിന് അടിമ, കോളജിലെ ചാത്തന് ഗ്രൂപ്പിന്റെ നേതാവ്, ബ്ലാക് മാസുമായി ബന്ധമുണ്ടെന്ന സൂചനകള്‍ പുറത്തുവരുന്നു, തിരുവന്തപുരത്തെ ദീപയുടെ കൊലപാതകത്തിലെ ഞെട്ടിക്കുന്ന വിവരങ്ങള്‍
അമ്പലമുക്കിലെ ഇരുനില വീടിന്റെ പരിസരത്ത് വീട്ടമ്മയെ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്നു തെളിഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് മകന് അക്ഷയിന്റെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തും. ദിവസങ്ങള്‍ക്കു മുമ്പാണ് മണ്ണടി ലെയിന്‍ ഹൗസ് നമ്പര്‍ 11ല്‍ പ്രവാസി മലയാളി അശോകിന്റെ ഭാര്യ ദീപ അശോകി (50) നെ വീടിനു സമീപം ഒഴിഞ്ഞ ഭാഗത്ത് കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. സാക്ഷിമൊഴികളൊന്നും കാര്യമായി ലഭിക്കാത്ത കേസില്‍ സാഹചര്യ തെളിവുകളുമായാണ് പോലീസ് മുന്നോട്ടു പോയത്. അതേസമയം, അക്ഷയിന് ബ്ലാക് മാസ് ശക്തികളുമായി ബന്ധമുണ്ടെന്ന സൂചനകള്‍ പുറത്തുവരുന്നുണ്ട്. ഇയാള്‍ മദ്യത്തിനും മയക്കുമരുന്നിനും അടിമയായിരുന്നു. കോളജില്‍ ചാത്തന്‍സ് എന്ന ഗ്രൂപ്പിന്റെ നേതാവും ഇയാളായിരുന്നു. കോളജില്‍ ഇവര്‍ക്ക് സ്ഥിരമായി മയക്കുമരുന്ന് എത്തിച്ചു നല്‍കിയിരുന്ന സംഘത്തില്‍ ചിലര്‍ ബ്ലാക്മാസ് സംഘവുമായി അടുത്ത ബന്ധമുള്ളവരാണെന്ന സൂചന പുറത്തുവരുന്നുണ്ട്. സ്വന്തം അമ്മയെ കൊലപ്പെടുത്തിയതിന്റെ ലക്ഷ്യം പെട്ടെന്നുള്ള ദേഷ്യത്തില്‍ നടന്നതെല്ലന്നാണ് ലഭ്യമാകുന്ന വിവരം.…
Read Moreഹീറോയിനാക്കാം, പക്ഷെ മകള്‍ അഡ്ജസ്റ്റ് ചെയ്യണം’ അമ്മയോട് സംവിധായകന്റെ ആവശ്യം അതായിരുന്നു’ തുറന്നടിച്ച് യുവനടി അനഘ, ആരാണ് ആ സംവിധായകന് ?
സംവിധായകന് ‘അഡജസ്റ്റ്’ ചെയ്യാന്‍ നിര്‍ബന്ധിച്ചുവെന്ന് 17കാരിയുടെ വെളിപ്പെടുത്തല്‍. ഒരു സ്വകാര്യ ചാനലിലെ പരിപാടിയിലാണ് അനഘ എന്ന പെണ്‍കുട്ടി സംവിധായകനെതിരെ തുറന്നടിച്ചത്. പെണ്‍കുട്ടിയുടെ തുറന്നു പറച്ചില് ഇങ്ങനെ- കഴിഞ്ഞ മാസം ഞങ്ങള്‍ അഭിനയിച്ച ചില വീഡിയോസ് സംവിധായകന് അയച്ചു കൊടുത്തിരുന്നു. അതനുസരിച്ചാണ് ഓഡീഷന് വിളിപ്പിച്ചത്. അദ്ദേഹം വിളിച്ചത് അനുസിരിച്ച് ഓഡീഷനില്‍ പങ്കെടുത്തു. അതിനുശേഷം തിരിച്ചു പോയി. പിന്നീട് അറിയിച്ചു സെക്കന്റ് ഹീറോയിന് ആയിട്ട് രണ്ട് പേരെയും സെലക്ട് ചെയ്തിട്ടുണ്ടെന്ന്. പൂജ കഴിഞ്ഞ് ബാക്കി കാര്യങ്ങള്‍ മൊബൈലില്‍ അറിയാക്കമെന്ന് പറഞ്ഞു. അത് കഴിഞ്ഞ് പിറ്റേ ദിവസം രാത്രി വീട്ടില്‍ അമ്മയെ സംവിധായകന് വിളിച്ചു. അമ്മയോട് പറഞ്ഞു. മോളു സെലക്ട് ആയിട്ടുണ്ട്. പക്ഷെ അഡ്ജസ്റ്റ് ചെയ്യാന്‍ കഴിയണം. ഫോണ്‍ വഇ അമ്മയോട് പറഞ്ഞു. അമ്മയ്ക്ക് എന്തു ഫീല്‍ ചെയ്യും എന്നുപോലും അയാള്‍ ചിന്തിച്ചില്ലെന്നും പെണ്‍കുട്ടി പറഞ്ഞു. ഇയാളുടെ രണ്ടാമത്തെ സിനിമയാണെന്നും ആദ്യത്തേത്…
Read Moreജലജയുടെ കൊലപാതകം ഒരു സിനിമ കഥയെ വെല്ലും, കൊലപാതകിയായ ഫോട്ടോഗ്രാഫര്‍ പിടിയിലായത് ക്രൈംബ്രാഞ്ചിന്റെ രണ്ടുവര്‍ഷത്തെ തന്ത്രപരമായ നീക്കങ്ങള്‍ക്കൊടുവില്‍, അന്ന് ആ വീട്ടില്‍ നടന്നത് ഇതൊക്കെ
ആലപ്പുഴ നങ്ങ്യാര്‍ക്കുളങ്ങരയില്‍ കോളിളക്കം സൃഷ്ടിച്ച ജലജ സുരന് വധക്കേസില്‍ പ്രതിയെ രണ്ടുവര്‍ഷത്തിനുശേഷം പിടികൂടിയത് ക്രൈംബ്രാഞ്ചിന്റെ സാമര്‍ഥ്യം. നങ്ങ്യാര്‍കുളങ്ങര ഭാരതിയില്‍ സുരന്റെ ഭാര്യ ജലജ സുരന് (46) കൊല്ലപ്പെട്ട കേസില്‍ മുട്ടം സ്വദേശി സജിത്താ(37)ണ് അറസ്റ്റിലായത്. ഖത്തറിലായിരുന്ന സജിത്തിനെ തന്ത്രപരമായി വിളിച്ചുവരുത്തിയാണ് അറസ്റ്റ് ചെയ്തത്. രണ്ടുവര്‍ഷം പോലീസിന്റെ മുമ്പിലൂടെ വിലസിയ കൊലപാതകി വലയിലായത് ക്രൈംബ്രാഞ്ചിന്റെ തന്ത്രപരമായ നീക്കത്തിലൂടെയാണ്. ജലജയുടെ ഭര്‍ത്താവ് സുരന്റെ അമ്മാവന്റെ മകനായ രാജുവിന്റെ സുഹൃത്താണ് സജിത് ലാല്‍. സുരന്റെ നിര്‍ദ്ദേശ പ്രകാരം വീട്ടിലെ മാരുതി കാര്‍ സര്‍വീസിന് കൊണ്ടുപോകാന്‍ രാജു സംഭവ ദിവസം ജലജയുടെ വീട്ടിലെത്തി. കുവൈറ്റില്‍ ജോലിയുള്ള രാജുവിന് നാട്ടില്‍ വലിയ പരിചയം ഇല്ലാത്തതിനാല്‍ കാര്‍ കൊണ്ട് പോകാന്‍ സജിത്തിന്റെ സഹായം തേടി. സജിത് എത്താന്‍ വൈകിയതിനാല്‍ രാജു കാറുമായി പോയി. രാജുവിനെ അന്വേഷിച്ച് എത്തിയ സജിത്തിനെ ജലജ വീട്ടില്‍ കയറ്റിയിരുത്തി. വീട്ടില്‍ മറ്റാരുമില്ലെന്ന്…
Read Moreആത്മഹത്യയല്ല, കൊലപാതകം! ദീപയുടെ മരണം ഉറപ്പാക്കിയശേഷം ശരീരം കത്തിച്ചുവെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്; മകനെ ചോദ്യം ചെയ്യുന്നതു തുടരുന്നു
പേരൂർക്കട: അന്പലമുക്ക് മണ്ണടി ലെയിനിലെ വീട്ടിൽ വീട്ടമ്മയുടെ ശരീരം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പോലീസ് അന്വേഷണം വഴിത്തിരിവിലേക്ക്. മരണം ഉറപ്പാക്കിയശേഷം ശരീരം വീടിനു പുറത്ത് കൊണ്ടിട്ട് കത്തിച്ചതാണെന്നു പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ വ്യക്തമായതായി പോലീസ്. ഹൗസ് നന്പർ 11 ദ്വാരകയിൽ ദീപ അശോകി (50) ന്റെ മൃതദേഹമാണ് കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്. ഇരുകാലുകളുടെയും മുട്ടുമുതൽ കാൽപ്പാദം വരെയുള്ള ഭാഗത്തെ എല്ലുകൾ മാത്രമാണ് ചാരത്തിൽ അവശേഷിച്ചിരുന്നത്. സംഭവം നടന്നയുടൻതന്നെ ഇവരുടെ മകനെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു. ഏതായാലും സംഭവം ആത്മഹത്യയല്ലെന്നും കൊലപാതകം ആണെന്നും പോലീസ് ഏതാണ്ട് ഉറപ്പാക്കിക്കഴിഞ്ഞു. ദീപയുടെ മരണം നടക്കുന്പോൾ വീട്ടിൽ മകൻ മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്ന നിഗമനത്തിലാണ് പോലീസ്. മൃതദേഹം കത്തിക്കരിഞ്ഞ ഭാഗത്തുതന്നെ കരിഞ്ഞ നിലയിൽ ഒരു മൊബൈൽഫോണിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയിരുന്നു. ആത്മഹത്യയുടെ യാതൊരു ലക്ഷങ്ങളും ശവശരീരം കത്തിക്കരിഞ്ഞതിനു സമീപം ഉണ്ടായിരുന്നില്ല. വീര്യം കൂടിയ എന്തെങ്കിലും…
Read Moreവിനയായത് അറിവില്ലായ്മ! ചെയ്തത് തെറ്റെന്ന് സമ്മതിച്ച് നടന് ഫഹദ് ഫാസില്‍; എത്ര പിഴ വേണമെങ്കിലും ഒടുക്കാന്‍ തയാറെന്നും രണ്ട് മണിക്കൂര്‍ നീണ്ട ചോദ്യംചെയ്യലില്‍ നടന്
പുതുച്ചേരി വാഹന രജിസ്ട്രേഷന് തട്ടിപ്പ് കേസില്‍ കുറ്റം ഏറ്റു പറഞ്ഞ് നടന് ഫഹദ് ഫാസില്‍. നികുതിയുമായി ബന്ധപ്പെട്ട നിയമത്തിലെ അറിവില്ലായ്മ കൊണ്ടു സംഭവിച്ചതാണിതെന്ന് രണ്ട് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനിനൊടുവില്‍ നടന് ക്രൈംബ്രാഞ്ചിനോട് ഏറ്റു പറഞ്ഞതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. രജിസ്ട്രേഷന് കാര്യങ്ങളും മറ്റു ചിലരാണു നോക്കുന്നത്. നിയമം ലംഘിക്കണമെന്ന ഉദ്ദേശമുണ്ടായിരുന്നില്ലെന്നും തന്റെ അറിവില്ലായ്മ കൊണ്ടു സംഭവിച്ചതാണിതെന്നും ഫഹദ് മൊഴി നല്കി. ഇക്കാര്യത്തില്‍ എത്ര പിഴ വേണമെങ്കിലും അടയ്ക്കാന്‍ തയാറാണെന്നും ഫഹദ് പറഞ്ഞതോടെയാണ് നടനെ അറസ്റ്റ് ചെയത് വിട്ടയച്ചത്. നിലവില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന കേസിലാണ് ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായത്. നടന് മറ്റൊരു വാഹനം കൂടി വ്യാജ വിലാസത്തില്‍ രജിസ്റ്റര്‍ ചെയ്തതായി അടുത്തിടെ കണ്ടെത്തിയിരുന്നു. ഇതിലും ഉടന്‍ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിക്കുമെന്ന് റിപ്പോര്‍ട്ട് ഉണ്ട്. നിലവിലുള്ള കേസിനൊപ്പം തന്നെ ഈ കേസും ചേര്‍ക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. വഞ്ചനാ കുറ്റം, വ്യാജരേഖ ചമയ്ക്കല്‍…
Read Moreനാടും നഗരവും ക്രിസ്മസ് ലഹരിയില്‍; ഏവര്‍ക്കും ക്രിസ്മസ് ആശംസകള്‍…
ക്രിസ്തുമസ്. മനുഷ്യപാപങ്ങള്‍ക്ക് പരിഹാരം ചെയ്യാനായി ദൈവപുത്രനായ യേശുക്രിസ്തു, എളിയവരില്‍ എളിയവനായി ഭൂമിയില്‍ ജനിച്ച സുന്ദരദിനത്തിന്റെ അനുസ്മരണവും ആഘോഷവും. പടക്കവും പാട്ടും, കേക്കും കരോളുമൊക്കെയായി ക്രിസ്തുമസ് ആഘോഷത്തില്‍ മുഴുകുമ്പോള്‍ മറക്കാന്‍ പാടില്ലാത്ത ഒന്നുണ്ട്. നിന്നെപ്പോലെ നിന്റെ അയല്‍ക്കാരനെയും സ്നേഹിക്കുക എന്ന വലിയ സന്ദേശം നല്‍കാനായി ഭൂമിയില്‍ അവതരിച്ചയാളാണ് യേശുക്രിസ്തു എന്നത്. അതുകൊണ്ടുതന്നെ ഓരോ ക്രിസ്തുമസും നമ്മോടാവശ്യപ്പെടുന്നു, നമ്മുടെ ഒരു ചെറുപുഞ്ചിരി പോലും ക്രിസ്തുമസിന്റെ സന്തോഷം അപരന് പകരുന്നതാകണമെന്ന്. അതുകൊണ്ട്, സ്നേഹിക്കാം, പരിഗണിക്കാം, അപരനെയും…അയല്‍ക്കാരനെയും… നിറഞ്ഞ മനസ്സോടെ… പ്രിയ വായനക്കാര്‍ക്ക് രാഷ്ട്രദീപിക ഡോട്ട്കോമിന്റെ ക്രിസ്തുമസ് ആശംസകള്‍
Read More‘കൊച്ചുസുന്ദരികള്‍’ എന്ന പേജിലൂടെ പെണ്‍വാണിഭ മാഫിയയുടെ വലയില്‍ അകപ്പെട്ടത് നൂറിലേറെ ബാലികമാര്‍; ഓപ്പറേഷന് ബിഗ്ഡാഡിയുടെ രഹസ്യ റിപ്പോര്‍ട്ട് പുറത്ത്…
തിരുവനന്തപുരം: ഫേസ്ബുക്കിലെ ‘കൊച്ചുസുന്ദരികള്‍’ എന്ന ഫേസ്ബുക്ക് പേജിലൂടെ പെണ്‍വാണിഭ സംഘം വലയിലാക്കിയത് നൂറിലേറെ ബാലികമാരെയെന്ന് ഞെട്ടിപ്പിക്കുന്ന വിവരം. കേരളാ പോലീസിന്റെ ‘ഓപ്പറേഷന് ബിഗ് ഡാഡി’ അന്വേഷണസംഘം തയാറാക്കിയ രഹസ്യ റിപ്പോര്‍ട്ടിലാണ് ഈ ഞെട്ടിക്കുന്ന വിവരം. ബാലികമാരുടെ അര്‍ധനഗ്നചിത്രങ്ങള്‍ പ്രചരിപ്പിച്ചതു ഗള്‍ഫില്‍ ഒളിവില്‍ കഴിയുന്നയാളാണെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു. സ്വദേശികളും വിദേശികളുമായ നൂറിലധികം ബാലികമാരുടെ അര്‍ധനഗ്നചിത്രങ്ങള്‍ ഉള്‍പ്പെടുത്തി, കൊച്ചുസുന്ദരികള്‍ എന്ന ഫേസ്ബുക്ക് അക്കൗണ്ട് സൃഷ്ടിച്ചതാരാണെന്നും ക്രൈംബ്രാഞ്ചിനു വിവരം ലഭിച്ചു. തട്ടിക്കൊണ്ടു ബാലികമാര്‍ക്ക് ഒരു ലക്ഷം രൂപയാണ് സംഘം വിലയിട്ടിരുന്നത്. സംഭവവുമായി ബന്ധപ്പെട്ട് ഉമര്‍, ലിജേഷ്, സുജിത്,സോണി കുര്യന്, വി.വി. ചന്ദ്രകുമാര്‍, വി.പി. പ്രദീപ് എന്നിവരെ പ്രതിയാക്കി തിരുവനന്തപുരം സി.ജെ.എം. കോടതിയില്‍ ഉടന്‍ കുറ്റപത്രം സമര്‍പ്പിക്കും. ബാലാവകാശ കമ്മിഷന് മുന്‍ അംഗം ജെ. സന്ധ്യയുടെ പരാതിയിലാണു ക്രൈംബ്രാഞ്ച് ഐ.ജി: എസ്. ശ്രീജിത്തിന്റെ നേതൃത്വത്തില്‍ അന്വേഷണമാരംഭിച്ചത്. തുടര്‍ന്ന്, പെണ്‍വാണിഭത്തിനായുള്ള മനുഷ്യക്കടത്ത് തടയാന്‍ ഓപ്പറേഷന്…
Read Moreപീഡനത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ സിനിമാസെറ്റില്‍ ഉണ്ണിമുകുന്ദന്റെ ഗുണ്ടായിസമെന്ന് ആരോപണം; കാമറയിലെ ദൃശ്യങ്ങള്‍ സ്റ്റണ്ട് ആര്‍ട്ടിസ്റ്റുകള്‍ ബലം പ്രയോഗിച്ച് മായിച്ചു; കൊച്ചിയില്‍ നാടകീയ സംഭവങ്ങള്‍…
കൊച്ചിയില്‍ ചാനല്‍ സംഘത്തെ നടന് ഉണ്ണി മുകുന്ദനും കൂട്ടാളികളും തടഞ്ഞുവച്ച് ആക്രമിക്കുകയും ക്യാമറ നശിപ്പിക്കുകയും ചെയ്തതായി പരാതി. കൊച്ചി തോപ്പുംപടിയില്‍ ഉണ്ണിയുടെ സിനിമയുടെ ലൊക്കേഷനിലായിരുന്നു സംഭവം. ഉണ്ണി മുകുന്ദന് തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന് യുവതി പോലീസില്‍ പരാതിപ്പെട്ടിരുന്നു. ഇതിനെക്കുറിച്ച് ഉണ്ണിയോട് വിവരം ആരാഞ്ഞ മാതൃഭൂമി ന്യൂസ് റിപ്പോര്‍ട്ടര്‍ എം.എസ്. ലിഷോയ്, ക്യാമറമാന് നിഖില്‍ ജോസഫ് എന്നിവരെയാണ് ആക്രമിച്ചത്. സംഭവത്തെക്കുറിച്ച് ലിജീഷ് പറയുന്നത് ഇങ്ങനെ- മാസ്റ്റര്‍പീസ് സിനിമുടെ വിജയാഘോഷം നടക്കുന്നുണ്ടെന്നു പറഞ്ഞാണ് തങ്ങളെ വിളിച്ചുവരുത്തിയത്. തോപ്പുംപടിയിലായിരുന്നു. ചാണക്യതന്ത്രം എന്ന സിനിമയുടെ ഷൂട്ടിംഗായിരുന്നു അവിടെ നടന്നത്. അവിടെച്ചെന്ന് മാസ്റ്റര്‍പീസിന്റെ ആഘോഷ ദൃശ്യങ്ങള്‍ ഷൂട്ട് ചെയ്തു. അതിനുശേഷം ഉണ്ണി മുകുന്ദനെതിരേ യുവതി പരാതി നല്‍കിയതുമായി ബന്ധപ്പെട്ട് എന്തെങ്കിലും പറയാനുണ്ടോയെന്ന് അദേഹത്തോട് ചോദിച്ചു. മറുപടി കേട്ടാലറയ്ക്കുന്ന ചീത്തവിളിയായിരുന്നു. ഈ ചോദ്യം എന്നോട് ചോദിച്ചതെന്തിനാണെന്നായിരുന്നു തിരിച്ചുള്ള ചോദ്യം. അതിനിടെ ഉണ്ണിയുടെ സുഹൃത്തുക്കളായ ചിലര്‍, കണ്ടാല്‍…
Read Moreസന്ധ്യയെ കാര്‍ത്തിക് തീവച്ചു കൊലപ്പെടുത്തിയത് വിവാഹം കഴിക്കാത്തതിന്റെ ദേഷ്യത്തില്‍, മദ്യത്തിന് അടിമയായിരുന്ന കാര്‍ത്തിക്ക് ഒരുക്കിയ കെണിയില്‍ സന്ധ്യ വീണു
ദാരുണമായ ഒരു കൊലപാതക വാര്‍ത്തയാണ് സെക്കന്തരാബാദില്‍ നിന്നും വരുന്നത്. 22കാരിയെ മുന്‍ സഹപ്രവര്ത്തകന് മണ്ണെണ്ണ ഒഴിച്ച് പച്ചയ്ക്ക് കത്തിച്ചു. സെക്കന്തരാബാദിലെ ഒരു കമ്പനിയില്‍ റിസപ്ഷനിസ്റ്റായ സന്ധ്യാ റാണിയാണ് വ്യാഴാഴ്ച വൈകിട്ട് 6.30 ഓടെ നടുറോഡില്‍ നിന്ന് കത്തിയെരിഞ്ഞത്. സന്ധ്യയുടെ മുന്‍ സഹപ്രവര്ത്തകന് കാര്‍ത്തിക് ആണ് ഈ ക്രൂരകൃത്യം നടത്തിയത്. രണ്ടു വര്‍ഷം മുന്‍പ് വരെ ഇവര്‍ ഒരുമിച്ച് ജോലി ചെയ്തിരുന്നു. വ്യാഴാഴ്ച്ച വൈകിട്ട് ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോയ സന്ധ്യയെ കാര്‍ത്തിക് ബൈക്കില്‍ പിന്തുടരുകയായിരുന്നു. ഇരുവരും തമ്മില്‍ റോഡില്‍ വച്ച് വാക്കുതര്‍ക്കവുമുണ്ടായി. രക്ഷപ്പെട്ട് പോകാന്‍ ശ്രമിച്ച സന്ധ്യയ്ക്കു നേര്‍ക്ക് ഇയാള്‍ കന്നാസില്‍ കരുതിയ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി. തുടര്‍ന്ന് ബൈക്കില്‍ പാഞ്ഞുപോയി. നിലവിളി കേട്ട് എത്തിയ നാട്ടുകാരാണ് ആളിക്കത്തുന്ന തീയുമായി ഓടുന്ന സന്ധ്യയെ കണ്ടത്. ഉടന്‍തന്നെ അവര്‍ തീകെടുത്തി അവളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരുവരും തമ്മില്‍ അടുത്ത…
Read More