നാടും നഗരവും ക്രിസ്മസ് ലഹരിയില്‍; ഏവര്‍ക്കും ക്രിസ്മസ് ആശംസകള്‍…

ക്രിസ്തുമസ്. മനുഷ്യപാപങ്ങള്‍ക്ക് പരിഹാരം ചെയ്യാനായി ദൈവപുത്രനായ യേശുക്രിസ്തു, എളിയവരില്‍ എളിയവനായി ഭൂമിയില്‍ ജനിച്ച സുന്ദരദിനത്തിന്റെ അനുസ്മരണവും ആഘോഷവും.

പടക്കവും പാട്ടും, കേക്കും കരോളുമൊക്കെയായി ക്രിസ്തുമസ് ആഘോഷത്തില്‍ മുഴുകുമ്പോള്‍ മറക്കാന്‍ പാടില്ലാത്ത ഒന്നുണ്ട്.

നിന്നെപ്പോലെ നിന്റെ അയല്‍ക്കാരനെയും സ്‌നേഹിക്കുക എന്ന വലിയ സന്ദേശം നല്‍കാനായി ഭൂമിയില്‍ അവതരിച്ചയാളാണ് യേശുക്രിസ്തു എന്നത്. അതുകൊണ്ടുതന്നെ ഓരോ ക്രിസ്തുമസും നമ്മോടാവശ്യപ്പെടുന്നു, നമ്മുടെ ഒരു ചെറുപുഞ്ചിരി പോലും ക്രിസ്തുമസിന്റെ സന്തോഷം അപരന് പകരുന്നതാകണമെന്ന്.

അതുകൊണ്ട്, സ്‌നേഹിക്കാം, പരിഗണിക്കാം, അപരനെയും…അയല്‍ക്കാരനെയും… നിറഞ്ഞ മനസ്സോടെ…

പ്രിയ വായനക്കാര്‍ക്ക് രാഷ്ട്രദീപിക ഡോട്ട്‌കോമിന്റെ ക്രിസ്തുമസ് ആശംസകള്‍

Related posts