‘കൊച്ചുസുന്ദരികള്‍’ എന്ന പേജിലൂടെ പെണ്‍വാണിഭ മാഫിയയുടെ വലയില്‍ അകപ്പെട്ടത് നൂറിലേറെ ബാലികമാര്‍; ഓപ്പറേഷന്‍ ബിഗ്ഡാഡിയുടെ രഹസ്യ റിപ്പോര്‍ട്ട് പുറത്ത്…

തിരുവനന്തപുരം: ഫേസ്ബുക്കിലെ ‘കൊച്ചുസുന്ദരികള്‍’ എന്ന ഫേസ്ബുക്ക് പേജിലൂടെ പെണ്‍വാണിഭ സംഘം വലയിലാക്കിയത് നൂറിലേറെ ബാലികമാരെയെന്ന് ഞെട്ടിപ്പിക്കുന്ന വിവരം. കേരളാ പോലീസിന്റെ ‘ഓപ്പറേഷന്‍ ബിഗ് ഡാഡി’ അന്വേഷണസംഘം തയാറാക്കിയ രഹസ്യ റിപ്പോര്‍ട്ടിലാണ് ഈ ഞെട്ടിക്കുന്ന വിവരം. ബാലികമാരുടെ അര്‍ധനഗ്‌നചിത്രങ്ങള്‍ പ്രചരിപ്പിച്ചതു ഗള്‍ഫില്‍ ഒളിവില്‍ കഴിയുന്നയാളാണെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു. സ്വദേശികളും വിദേശികളുമായ നൂറിലധികം ബാലികമാരുടെ അര്‍ധനഗ്‌നചിത്രങ്ങള്‍ ഉള്‍പ്പെടുത്തി, കൊച്ചുസുന്ദരികള്‍ എന്ന ഫേസ്ബുക്ക് അക്കൗണ്ട് സൃഷ്ടിച്ചതാരാണെന്നും ക്രൈംബ്രാഞ്ചിനു വിവരം ലഭിച്ചു.

തട്ടിക്കൊണ്ടു ബാലികമാര്‍ക്ക് ഒരു ലക്ഷം രൂപയാണ് സംഘം വിലയിട്ടിരുന്നത്. സംഭവവുമായി ബന്ധപ്പെട്ട് ഉമര്‍, ലിജേഷ്, സുജിത്,സോണി കുര്യന്‍, വി.വി. ചന്ദ്രകുമാര്‍, വി.പി. പ്രദീപ് എന്നിവരെ പ്രതിയാക്കി തിരുവനന്തപുരം സി.ജെ.എം. കോടതിയില്‍ ഉടന്‍ കുറ്റപത്രം സമര്‍പ്പിക്കും. ബാലാവകാശ കമ്മിഷന്‍ മുന്‍ അംഗം ജെ. സന്ധ്യയുടെ പരാതിയിലാണു ക്രൈംബ്രാഞ്ച് ഐ.ജി: എസ്. ശ്രീജിത്തിന്റെ നേതൃത്വത്തില്‍ അന്വേഷണമാരംഭിച്ചത്. തുടര്‍ന്ന്, പെണ്‍വാണിഭത്തിനായുള്ള മനുഷ്യക്കടത്ത് തടയാന്‍ ഓപ്പറേഷന്‍ ബിഗ് ഡാഡി എന്ന പേരില്‍ പ്രത്യേകസംഘം രൂപീകരിച്ചു.ചുംബനസമരസംഘാടകരിലേക്കും എന്നിവരിലേക്കും അന്വേഷണമെത്തി.

ഫേസ്ബുക്ക് അക്കൗണ്ടിനായി ഉപയോഗിച്ച ഇന്റര്‍നെറ്റ് കണക്ഷനും മൊബൈല്‍ സിം കാര്‍ഡുകളും പ്രതികള്‍ സ്വന്തം പേരില്‍ എടുത്തതാണെന്ന് അന്വേഷണത്തില്‍ തെളിഞ്ഞു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളുടെ നഗ്‌നചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുകയും അവരെ വശീകരിച്ച് ലൈംഗികമായി ചൂഷണം ചെയ്തശേഷം ബ്ലാക്ക്മെയിലിംഗ് നടത്തി അവരെ വീണ്ടും ചൂഷണം ചെയ്തതായും കണ്ടെത്തിയിരുന്നു.

 

Related posts