തലശേരി: “കന്യകയെ പരിചയപ്പെടുത്തിയാൽ ഏജന്റായ യുവതിക്ക് കമ്മീഷനായി പതിനായിരം രൂപ ലഭിക്കും. പെൺകുട്ടി വഴങ്ങിക്കഴിഞ്ഞാൽ കമ്മീഷൻ തുക കാൽ ലക്ഷമായി ഉയരും’… തലശേരിയിലെ അതിസന്പന്നർക്കു വേണ്ടി അതീവ രഹസ്യമായി പ്രവർത്തിക്കുന്ന സെക്സ് റാക്കറ്റിനെ കുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങളാണ് രാഷ്ട്രദീപിക നടത്തിയ അന്വേഷണത്തിൽ ലഭിച്ചത്. പെൺകുട്ടിയെ പിടിക്കാൻ ശ്രമിച്ച സന്പന്നനെ ബിജെപി നേതാവ് അടിച്ചു വീഴ്ത്തി തലശേരിയിൽ കഴിഞ്ഞദിവസം അരങ്ങേറിയ ഒരു സംഭവം കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയപ്പോഴാണ് രാഷ്ട്രദീപികക്ക് ഞെട്ടിക്കുന്ന വിവരങ്ങൾ ലഭിച്ചത്. സംഭവം ഇങ്ങനെ… കഴിഞ്ഞദിവസം നഗരമധ്യത്തിലെ പ്രമുഖ കെട്ടിടത്തിലെ ഓഫീസിലാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്. സെക്സ് റാക്കറ്റിന്റെ ഏജന്റിന്റെ കെണിയിൽപെട്ട് അതിസന്പന്നന്റെ ഓഫീസിൽ ജോലിക്കായി എത്തിയ പതിനെട്ടുകാരിയെ സന്പന്നൻ കടന്നുപിടിക്കാൻ ശ്രമിച്ചു. എതിർത്ത പെൺകുട്ടി വിവരം സഹോദരനെയും അച്ഛനെയും അറിയിച്ചു. മുൻ കൗൺസിൽ കൂടിയായ ബിജെപി നേതാവിന്റെ നേതൃത്വത്തിലെത്തിയ ബന്ധുക്കൾ സന്പന്നനെ അടിച്ചുവീഴ്ത്തി. അടികൊണ്ട് നിലത്തുവീണ…
Read MoreCategory: Editor’s Pick
രാജ്യത്തെ സന്പാദ്യം മുഴുവന്‍ ഒരു ശതമാനത്തിന്റെ കൈവശം; ശതകോടീശ്വരൻമാരുടെ ആകെയുള്ള ആസ്തി പൊതുബജറ്റിനേക്കാൾ കൂടുതൽ; നഷ്ടം സാധാരണക്കാരന് മാത്രമെന്ന് പഠനം
ന്യൂഡൽഹി: രാജ്യത്തെ സന്പാദ്യം മുഴുവൻ കുമിഞ്ഞു കൂടിയിരിക്കുന്നത് അംബാനി ഉൾപ്പെടെയുള്ള ഒരു ശതമാനത്തിന്റെ കൈവശമെന്ന് ഓക്സ്ഫോം ഇന്റർനാഷണൽ പഠന റിപ്പോർട്ട്. 70 ശതമാനം ജനങ്ങൾക്കുള്ളതിനേക്കാൾ നാലിരട്ടി സന്പാദ്യമാണ് ഇവർ കൈവശം വെച്ചിരിക്കുന്നതെന്ന് പഠന റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. രാജ്യത്തെ ശതകോടീശ്വരൻമാരുടെ ആകെയുള്ള ആസ്തി, 2018-19 വർഷത്തെ പൊതുബജറ്റിനേക്കാൾ കൂടുതൽ വരുമെന്നും റിപ്പോർട്ട് പറയുന്നു. അതേസമയം, ലോക ജനസംഖ്യയുടെ 60 ശതമാനത്തിന് ഉള്ളതിനേക്കാൾ സമ്പാദ്യം 2,153 കോടീശ്വരന്മാരുടെ കൈവശമാണെന്ന് പഠനത്തിൽ പറയുന്നു. കഴിഞ്ഞ പത്ത് വർഷത്തിൽ ഈ കോടീശ്വരന്മാരുടെ സമ്പാദ്യം ഇരട്ടിയായി. സന്പദ് വ്യവസ്ഥയിലെ ആഗോള അസമത്വം ഞെട്ടിക്കുന്നതും വിശാലവുമാണെന്നും കഴിഞ്ഞ ദശകത്തിൽ ശതകോടീശ്വരന്മാരുടെ എണ്ണം ഇരട്ടിയായിട്ടുണ്ടെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
Read Moreവിടില്ല നിന്നെയൊക്കെ..! മകളെ പീഡിപ്പിച്ചവര്‍ക്കെതിരേ പരാതി നല്കിയ അമ്മയെ മര്‍ദിച്ചുകൊലപ്പെടുത്തിയ രണ്ടു പ്രതികളെ പോലീസ് വെടിവച്ച് പിടികൂടി; ആക്രമണത്തില്‍ പരിക്കേറ്റ സഹോദരിയുടെ നില ഗുരുതരം
കാൺപുർ: മാനഭംഗക്കേസിൽ പരാതി നല്കിയ പെൺകുട്ടിയുടെ അമ്മയെ ജാമ്യത്തിലിറങ്ങി മർദിച്ചുകൊലപ്പെടുത്തിയ ആറുപേരിൽ രണ്ടു പ്രതികളെ പോലീസ് സാഹസികമായി പിടികൂടി. ഓടിരക്ഷപ്പെടാൻ ശ്രമിച്ച ഇവരെ കാൽമുട്ടിനു താഴെ വെടിവച്ചാണു പോലീസ് കീഴ്പ്പെടുത്തിയത്. കേസിൽ നാലുപേർ ഇതുവരെ അറസ്റ്റിലായിട്ടുണ്ട്. രണ്ടു പേർ ഒളിവിലാണ്. തന്റെ മകൾ മാനഭംഗത്തിനിരയായെന്നു ചൂണ്ടിക്കാട്ടി 2018ൽ പ്രദേശവാസിയായി മഹഫൂസ് എന്നയാൾക്കെതിരേ യുവതി നല്കിയ പരാതിയിൽ മഹഫൂസിനെകൂടാതെ കുറ്റക്കാരെന്നു കണ്ടെത്തിയ ജമീക്ക്, പിന്റു, ബാബു, വാകിൽ, ഫിറോസ് എന്നിവർക്കു കോടതി ജയിൽശിക്ഷ വിധിച്ചു. ജനുവരി ഒൻപതിനു ജാമ്യത്തിലിറങ്ങിയ പ്രതികൾ അന്നു രാത്രി പെൺകുട്ടിയുടെ വീട്ടിലെത്തി നാൽപതുകാരിയായ അമ്മയെ കന്പിവടിയും കല്ലുകളുമുപയോഗിച്ചു മർദിച്ചവശയാക്കുകയായിരുന്നു. ഈ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചിരുന്നു. കാൺപുരിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ വെള്ളിയാഴ്ചയാണ് ഇവർ മരിച്ചത്. ആക്രമണത്തിൽ പരിക്കേറ്റ ഇവരുടെ സഹോദരി അപകടനില തരണം ചെയ്തിട്ടില്ല. ഇവർ കാൺപുരിലെ ബിജെപി നേതാവാണ്.
Read Moreവിദഗ്ധനായ വേട്ടക്കാരൻ! മൃതദേഹം അറുത്തെടുത്തത് അതിക്രൂരമായി; പിടിയിലായത് രണ്ടര വർഷം പോലീസിനെ വട്ടം കറക്കിയ ‘നാട്ടുകാരൻ’
മുക്കം: കാരശ്ശേരി പഞ്ചായത്തിലെ ഗേറ്റുംപടിയിൽ നിന്ന് കണ്ടെത്തിയ ഉടലും ചാലിയം കടൽതീരത്ത് നിന്ന് കണ്ടെത്തിയ കാലുകളും തലയോട്ടിയും ഡിഎൻഎ പരിശോധനയിലൂടെ ഒരാളുടേതാണെന്ന് സ്ഥിരീകരിച്ചതോടെ കൊല നടത്തിയത് അതിവിദഗ്ധമായ പ്രൊഫഷണൽ കൊലയാളിയാണെന്നായിരുന്നു പോലീസ് ആദ്യം ഉറപ്പിച്ചിരുന്നത്. മൃതദേഹം വിവിധ കഷ്ണങ്ങളാക്കി അറുത്തുമാറ്റിയ രീതിയാണ് ഫോറൻസിക് വിദഗ്ധരെ പോലും ഈയൊരു നിഗമനത്തിൽ എത്തിച്ചത്. അത്ര കൃത്യതയോടെ ആയിരുന്നു പ്രതി എല്ലുകൾ ഒഴിവാക്കി മൃതദേഹം അറുത്തെടുത്തത്. മികച്ച വേട്ടക്കാരനായ പ്രതി ബിര്‍ജു പന്നിയെ മുറിക്കുന്നത് പോലെയാണ് സര്‍ജിക്കല്‍ ബ്ലെയ്ഡുകൊണ്ട് ഇസ്മായിലിന്റെ ശരീരം ക്രൂരമായി അറുത്തുമാറ്റിയത്. ഇതാണ് പ്രൊഫഷണൽ കൊലയാളിയാണ് കൊലപാതകത്തിന് പിന്നിലെന്ന് കരുതാൻ പൊലീസിനെ ആദ്യം പ്രേരിപ്പിച്ചത്. ഗേറ്റുംപടിയിൽ കണ്ടെത്തിയ ഉടൽ പന്നിയുടേതാണെന്നായിരുന്നു ആദ്യം നാട്ടുകാർ തെറ്റിദ്ധരിച്ചത്. പിന്നീട് വിശദമായി പരിശോധിച്ചപ്പോഴാണ് മനുഷ്യ മൃതദേഹത്തിന്റെ ഭാഗമാണെന്ന് തിരിച്ചറിഞ്ഞത്. കാട്ടിൽ സ്ഥിരമായി വേട്ടയ്ക്ക് പോയിരുന്ന ബിർജുവിന് സർജിക്കൽ ബ്ലെയ്ഡും സഞ്ചികളും സംഘടുപ്പിക്കുവാൻ ഒരു…
Read Moreഅമ്മയെ കൊല്ലാൻ ക്വട്ടേഷൻ! ഞെട്ടിത്തരിച്ച് കേരളം..! പ്രതിഫലം ചോദിച്ചതോടെ ക്വട്ടേഷൻ എടുത്തയാളെയും കൊന്നു; പ്രതിയെ പിടിച്ചത് കൊടുംകാട്ടിൽനിന്ന്; കോഴിക്കോട്ട് മൃതദേഹത്തിന്റെ ശരീരഭാഗങ്ങള്‍ കണ്ടെത്തിയ സംഭവത്തിന്റെ ചുരുളഴിയുന്നു…
എംജെ ശ്രീജിത്ത് തിരുവനന്തപുരം: കോഴിക്കോട് ബേപ്പൂർ ചാലിയം ഭാഗത്ത് വിവിധ സ്ഥലങ്ങളിലായി മൃതദേഹ ഭാഗങ്ങൾ കണ്ടെത്തിയ സംഭവത്തില്‍ പ്രതിയെ ക്രൈംബ്രാഞ്ച് അറസ്റ്റു ചെയ്തു. കോഴിക്കോട് മുക്കം സ്വദേശി ബിർജുവാണ് അറസ്റ്റിലായത്. ഇയാൾ അറസ്റ്റിലായതോടെ മറ്റൊരു കൊലപാതകം കൂടി തെളിഞ്ഞു. കോഴിക്കോട് സ്വദേശി ഇസ്മായിലാണ് കൊല്ലപ്പെട്ടത്. ഇസ്മായിലിനെ കൊലപ്പെടുത്തിയ ശേഷം ശരീരഭാഗങ്ങൾ ബേപ്പൂരിന്റെ പല ഭാഗങ്ങളിലായി ഉപേക്ഷിക്കുകയായിരുന്നു. പ്രതിയുടെ അമ്മ ജയവല്ലിയുടെ കൊലപാതകമാണ് അന്വേഷണത്തിനിടെ തെളിഞ്ഞത്. ഇസ്മായിലിനെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ ബിർജുവും അമ്മ ജയവല്ലിയും തമ്മിൽ സ്വത്തുക്കൾ സംബന്ധിച്ച് തർക്കം നിലനിന്നിരുന്നു. സ്വത്തുക്കൾ കൈവശപ്പെടുത്താൻ അമ്മയെ കൊല്ലാൻ ബിർജു നിരവധി കേസുകളിലെ പ്രതിയായ ഇസ്മായിലിന് ക്വട്ടേഷൻ കൊടുത്തു. ഇസ്മായിൽ ജയവല്ലിയെ കൊലപ്പെടുത്തിയ ശേഷം കെട്ടിത്തൂക്കി. ഈ മരണത്തിൽ അസ്വാഭാവികത അന്ന് തോന്നിയെങ്കിലും കൊലപാതകമാണെന്ന് തെളിഞ്ഞത് ബിർജുവിന്റെ അറസ്റ്റോടെയാണ്. 2017 ജൂണ്‍ 28 നാണ് ഇസ്മായിലിന്റെ ശരീര ഭാഗങ്ങൾ…
Read Moreകൂടത്തായി ജോളി വിചാരിച്ചാൽ പോലീസ് കണ്ണടയ്ക്കും..! സാക്ഷിയുമായി സംസാരിക്കാന്‍ പോലീസ് അവസരമൊരുക്കി
കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയുമായി ബന്ധപ്പെട്ട മുഖ്യപ്രതി ജോളി ജോസഫിനെ കോടതിയില്‍ എത്തിച്ചപ്പോള്‍ പോലീസിന് ഗുരുതര വീഴ്ച പറ്റിയതായി ആരോപണം. ജോളിക്കെതിരേ മജിസ്ട്രേറ്റിന് മുന്നില്‍ രഹസ്യമൊഴി നല്കിയ വ്യക്തിയോട് സംസാരിക്കാനുള്ള അവസരം ഒരുക്കിക്കൊടുത്തതായാണ് പോലീസിനെതിരേ ആരോപണമുയരുന്നത്. ജോളിയെ കേസില്‍നിന്ന് രക്ഷപ്പെടുത്തുന്നതിനുവേണ്ടി ശ്രമിക്കുന്നവര്‍ക്ക് അതിനുള്ള സൗകര്യമൊരുക്കിക്കൊടുത്ത പോലീസിന്റെ നടപടിക്കെതിരേ അന്വേഷണസംഘത്തിനും എതിര്‍പ്പുണ്ട്. ഇന്നലെ താമരശേരി കോടതിയിലാണ് സംഭവം. പി.എച്ച്. ജോസഫ് ഹില്ലാരിയോസ് എന്നയാളാണ് കോടതിയില്‍ വച്ച് ജോളിയുമായി സംസാരിച്ചതെന്നാണ് പറയുന്നത്. പൊന്നാമറ്റത്ത് റോയ് തോമസ് മരിച്ചതിനെ തുടര്‍ന്ന് ജോസഫായിരുന്നു പോലീസില്‍ 2011ല്‍ പരാതി നല്‍കിയത്. ഇതേത്തുടര്‍ന്നാണ് പോലീസ് ഇന്‍ക്വസ്റ്റ് നടപടികളും പോസ്റ്റ്മോര്‍ട്ടവും നടത്തിയത്. എന്നാല്‍ കൂടത്തായി കൊലപാതക പരമ്പരയുമായി ബന്ധപ്പെട്ട് കല്ലറ പൊളിക്കാനുള്ള അന്വേഷണസംഘത്തിന്റെ തീരുമാനത്തിന് തൊട്ടുപിന്നാലെ ജോളിക്കു വേണ്ട നിയമസഹായം ഒരുക്കുന്നതിന് ജോസഫ് സഹായം ചെയ്തു നല്‍കിയെന്നാണ് അന്വേഷണസംഘം പറയുന്നത്. അഭിഭാഷകനെ കാണുന്നതിനും മറ്റും ജോളിക്ക് സൗകര്യമൊരുക്കിയതില്‍…
Read Moreഡൽഹി ജെഎൻയുവിലെ ആക്രമണം; പെൺകുട്ടിയെ തിരിച്ചറിഞ്ഞു ;മുഖംമറച്ചെത്തിയത് ഡൽഹി യൂണിവേഴ്സിറ്റി വിദ്യാർഥിനി
ന്യൂഡൽഹി: ജവഹർലാൽ നെഹ്റു സർവകലാശാലയിൽ നടന്ന ആക്രമത്തിൽ പങ്കാളിയെന്ന് ആരോപിക്കപ്പെടുന്ന യുവതിയെ തിരിച്ചറിഞ്ഞതായി പോലീസ്. യുവതി ഡൽഹി സർവകലാശാലയിലെ വിദ്യാർത്ഥിനിയാണെന്ന് തിരിച്ചറിഞ്ഞെങ്കിലും പേര് ഡൽഹി പോലീസ് ക്രൈംബ്രാഞ്ചിന്റെ പ്രത്യേക അന്വേഷണ സംഘം വെളിപ്പെടുത്തിയിട്ടില്ല. സംഭവത്തിന്റെ വീഡിയോകളിൽ നിന്നും ഫോട്ടോകളിൽ നിന്നും കുറച്ച് പേരെ കൂടി തിരിച്ചറിഞ്ഞിട്ടുണ്ട്. യുവതിയെ ചോദ്യം ചെയ്തുകഴിഞ്ഞാൽ കൂടെയുണ്ടായിരുന്ന രണ്ടുപേരെയും തിരിച്ചറിയാൻ സാധിക്കുമെന്നും പൊലീസ് പറഞ്ഞു.സംഭവത്തെ കുറിച്ച് ഒരു മുതിർന്ന ഉദ്യോഗസ്ഥൻ പറയുന്നത് ഇങ്ങനെ: അക്രമ സംഭവങ്ങളുടെ ഒരു വീഡിയോയിൽ നിന്ന് ഞങ്ങൾ ആ യുവതിയെ തിരിച്ചറിഞ്ഞിട്ടുണ്ട്. നോർത്ത് കാന്പസ് ഭാഗത്താണ് അവർ താമസിക്കുന്നത്. പകൽ ഞങ്ങൾ അവരെ സമീപിച്ചു, പക്ഷേ അവർ വീട്ടിലില്ലായിരുന്നു. അവളുടെ ഫോണ്‍ സ്വിച്ച് ഓഫ് ആണ്. ഞങ്ങൾ അവൾക്ക് ഒരു ലീഗൽ നോട്ടീസ് അയയ്ക്കുകയും ചോദ്യം ചെയ്യലിനായി വരാൻ ആവശ്യപ്പെടുകയും ചെയ്യും.’’അതേസമയം ഇന്ത്യാ ടുഡേ സംഘം നടത്തിയ ഒളികാമറ…
Read Moreപൊടി തുടരും; ദുരിതവും..! സബ് കളക്ടർക്കു ബിഗ് സല്യൂട്ട് നൽകി മരട് നഗരസഭ ചെയർപേഴ്സണ്‍; അവശിഷ്ടങ്ങൾക്ക് നാലുനില കെട്ടിടത്തിന്റെ ഉയരം
മരട്: ഫ്ളാറ്റുകൾ പൊളിച്ചുമാറ്റൽ അപകടരഹിതമായി എന്നാശ്വസിക്കുമ്പോഴും പ്രദേശവാസികൾക്ക് ദുരിതം ഒഴിയുന്നില്ല. വൻ കെട്ടിടങ്ങൾ നിലംപൊത്തിയപ്പോൾ ഉണ്ടായ അവശിഷ്ടങ്ങളിൽ നിന്ന് ഉയർന്ന പൊടിപടലം പ്രദേശമാകെ വൻതോതിൽ വ്യാപിച്ചിരിക്കുകയാണ്. പരിസരത്തെ കെട്ടിടങ്ങൾ, വൃക്ഷങ്ങൾ എന്നിവയിലെല്ലാം പൊടിപടലങ്ങൾ പറന്നെത്തിയിട്ടുണ്ട്. പൊടി അടങ്ങാതെ തങ്ങളുടെ ജീവിതം എങ്ങനെ സാധാരണ നിലയിലാകും ആശങ്കയിലാണ് പൊളിച്ച ഫ്ളാറ്റുകളുടെ പരിസരത്തെ നിരവധി കുടുംബങ്ങൾ. പ്രദേശത്ത് നാലുനിലക്കെട്ടിടത്തോളം ഉയരത്തിൽ കെട്ടിടാവശിഷ്ടങ്ങൾ കുന്നുകൂടി കിടക്കുകയാണ് . ഇവയെല്ലാം നീക്കാൻ മൂന്നു മാസം വേണ്ടിവരുമെന്നാണ് നിഗമനം. അവശിഷ്ടങ്ങൾ ലോറിയിലും മറ്റുമായി നീക്കംചെയ്യും. ഇതിനായി സ്വകാര്യ കമ്പനിക്ക് കരാർ നൽകി കഴിഞ്ഞു. ജെസിബിയും മറ്റും ഉപയോഗിച്ച് നീക്കം ചെയ്യുന്ന ഘട്ടത്തിലും പൊടിപടലങ്ങൾ ഉയർന്ന് വീണ്ടും പ്രദേശത്ത് വ്യാപിക്കാനിടയുണ്ട്. സബ് കളക്ടർക്കു ബിഗ് സല്യൂട്ട്: ചെയർപേഴ്സണ്‍ സ്വന്തം ലേഖകൻ കൊച്ചി: നിയന്ത്രിത സ്ഫോടനത്തിലൂടെ ആദ്യദിനം ഫ്ലാറ്റ് സമുച്ചയങ്ങൾ നിലംപതിച്ചപ്പോൾ കാര്യമായ നാശനഷ്ടങ്ങൾ ഒഴിവായതിൽ പൊളിക്കലിന്റെ…
Read Moreആകാംക്ഷകൾ അവസാനിച്ചു; 11:19ന് ഹോളി ഫെയ്ത്ത് നിലംപൊത്തി; അരമണിക്കൂറിന്റെ വ്യത്യാസത്തിൽ രണ്ടാമത്തെ ഫ്ളാറ്റായ അൽഫയും നിലം പൊത്തി ആർപ്പ് വിളിച്ച് ജനക്കൂട്ടം
കൊച്ചി: തീരപരിപാലന നിയമം ലംഘിച്ചതിന്റെ പേരിൽ സുപ്രീംകോടതി പൊളിക്കാൻ ഉത്തരവിട്ട മരടിലെ നാലു ഫ്ളാറ്റ് സമുച്ചയങ്ങളിൽ രണ്ടെണ്ണം ചരിത്രത്തിന്റെ ഭാഗമായി. നിയന്ത്രിത സ്ഫോടനത്തിലൂടെ ഇന്നു രാവിലെ 11.16 ഓടെ എച്ച്2ഒ ഹോളിഫെയ്ത്തും തുടർന്ന് ആൽഫ സെറീന്റെ ഇരട്ട കെട്ടിട സമുച്ചയങ്ങളുമാണു തകർത്തത്. ഒാരോരുത്തരെയും ആകാംക്ഷയുടെ മുൾമുനയിൽ നിർത്തിയ നടപടികൾ ഏതാനും സെക്കൻഡുകൾ മാത്രം നീണ്ടുനിന്നു. ആദ്യ സ്ഫോടനത്തിനുശേഷം എല്ലാം കൃത്യമായിരുന്നുവെന്ന് വിലയിരുത്തിയശേഷമായിരുന്നു ആൽഫ സെറീന്റെ ഇരട്ട കെട്ടിട സമുച്ചയത്തിൽ സ്ഫോടനത്തിനു കണ്ട്രോൾ റൂമിൽനിന്ന് അനുമതി നൽകിയത്. മുൻകൂട്ടി നിശ്ചയിച്ച സമയക്രമത്തിൽനിന്ന് ഏതാനും മിനിട്ടുകൾ വൈകി മാത്രമാണു സ്ഫോടനം നടത്തിയത്. ഫ്ളാറ്റുകൾ നിലംപൊത്തിയതോടെ സംസ്ഥാന ചരിത്രത്തിൽ ഫ്ളാറ്റ് പൊളിക്കുന്ന ആദ്യ സംഭവമായി മരട് മാറി. ഹോളി ഫെയ്ത്ത് രാവിലെ 11 ന് പൊളിക്കുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നതെെങ്കിലും വൈകിയതിനെത്തുടർന്ന ആൽഫ സെറീന്റെ ഇരട്ട കെട്ടിടം പൊളിക്കുന്നതും വൈകി. വൻ ശബ്ദത്തോടെ…
Read Moreഅന്ന് ഒളിച്ചോടി, പക്ഷേ…! അര്‍ധരാത്രി കാമുകിയായ വീട്ടമ്മയെ കാണാനെത്തിയ യുവാവ് കുത്തേറ്റ് മരിച്ചു; സംഭവം തൊടുപുഴയില്‍
തൊടുപുഴ: അർധരാത്രി കാമുകിയായ വീട്ടമ്മയെ കാണാനെത്തിയ യുവാവ് കുത്തേറ്റ് മരിച്ചു. തൊടുപുഴ വെങ്ങല്ലൂർ അച്ചൻകവല പുളിക്കൽ സിയാദ് (കോക്കർ-34) ആണ് മരിച്ചത്. സംഭവത്തിൽ യുവതിയുടെ പിതാവ് വെങ്ങല്ലൂർ വരാരപ്പിള്ളിൽ സിദ്ദിഖിനെ (51) പോലീസ് തെരയുന്നു. ഇന്നലെ രാത്രി 12 ഓടെയായിരുന്നു സംഭവം. കെട്ടിടങ്ങൾക്ക് മുകളിൽ ഷീറ്റ് മേയുന്ന ട്രെസ് വർക്ക് തൊഴിലാളിയായിരുന്നു സിയാദ്. തടിപ്പണി തൊഴിലാളിയാണ് സിദ്ദിഖ്. ഭർതൃമതിയായ യുവതിയുമായി നേരത്തെ തന്നെ ബന്ധം പുലർത്തിയിരുന്ന സിയാദ് ഇന്നലെ രാത്രിയിൽ ഇവരുടെ വീട്ടിലെത്തി. ഇയാൾ വീട്ടിലെത്തിയ വിവരമറിഞ്ഞ ഭർത്താവും സിയാദും തമ്മിൽ വാക്കേറ്റമുണ്ടായി. പിന്നീട് ഇയാളെ വീട്ടിൽ നിന്നും ഇറക്കി വിടുകയായിരുന്നു. തുടർന്ന് ഈ വിവരം സിദ്ദിക്കിനെ അറിയിച്ചു. ഇതിനിടെ വെങ്ങല്ലൂർ മുസ്ളിംപള്ളിക്കു സമീപത്തു വച്ച് സിദ്ദിക്കും സിയാദും തമ്മിൽ കണ്ടുമുട്ടുകയും വാക്കേറ്റവും സംഘർഷവുമുണ്ടായി. സംഘർത്തിനിടയിൽ സിദ്ദിഖ് സിയാദിനെ കത്തിക്കു കുത്തുകയായിരുന്നു. ബഹളം കേട്ടെത്തിയ നാട്ടുകാർ സിയാദിനെ…
Read More