ആകാംക്ഷകൾ അവസാനിച്ചു; 11:19ന് ഹോ​​​ളി ​ഫെ​​​യ്ത്ത് നിലംപൊത്തി; അരമണിക്കൂറിന്‍റെ വ്യത്യാസത്തിൽ രണ്ടാമത്തെ ഫ്ളാറ്റായ അൽഫയും നിലം പൊത്തി ആർപ്പ് വിളിച്ച് ജനക്കൂട്ടം

കൊ​ച്ചി: തീ​ര​പ​രി​പാ​ല​ന നി​യ​മം ലം​ഘി​ച്ച​തി​ന്‍റെ പേ​രി​ൽ സു​പ്രീം​കോ​ട​തി പൊ​ളി​ക്കാ​ൻ ഉ​ത്ത​ര​വി​ട്ട മ​ര​ടി​ലെ നാ​ലു ഫ്ളാ​റ്റ് സ​മു​ച്ച​യ​ങ്ങ​ളി​ൽ ര​ണ്ടെ​ണ്ണം ച​രി​ത്ര​ത്തി​ന്‍റെ ഭാ​ഗ​മാ​യി. നി​യ​ന്ത്രി​ത സ്ഫോ​ട​ന​ത്തി​ലൂ​ടെ ഇ​ന്നു രാ​വി​ലെ 11.16 ഓ​ടെ എ​ച്ച്2​ഒ ഹോ​ളി​ഫെ​യ്ത്തും തു​ട​ർ​ന്ന് ആ​ൽ​ഫ സെ​റീ​ന്‍റെ ഇ​ര​ട്ട കെ​ട്ടി​ട സ​മു​ച്ച​യ​ങ്ങ​ളു​മാ​ണു ത​ക​ർ​ത്ത​ത്.

ഒ​ാരോ​രു​ത്ത​രെ​യും ആ​കാം​ക്ഷ​യു​ടെ മു​ൾ​മു​ന​യി​ൽ നി​ർ​ത്തി​യ ന​ട​പ​ടി​ക​ൾ ഏ​താ​നും സെ​ക്ക​ൻ​ഡു​ക​ൾ മാ​ത്രം നീ​ണ്ടു​നി​ന്നു. ആ​ദ്യ സ്ഫോ​ട​ന​ത്തി​നു​ശേ​ഷം എ​ല്ലാം കൃ​ത്യ​മാ​യി​രു​ന്നു​വെ​ന്ന് വി​ല​യി​രു​ത്തി​യ​ശേ​ഷ​മാ​യി​രു​ന്നു ആ​ൽ​ഫ സെ​റീ​ന്‍റെ ഇ​ര​ട്ട കെ​ട്ടി​ട സ​മു​ച്ച​യ​ത്തി​ൽ സ്ഫോ​ട​ന​ത്തി​നു ക​ണ്‍​ട്രോ​ൾ റൂ​മി​ൽ​നി​ന്ന് അ​നു​മ​തി ന​ൽ​കി​യ​ത്. മു​ൻ​കൂ​ട്ടി നി​ശ്ച​യി​ച്ച സ​മ​യ​ക്ര​മ​ത്തി​ൽ​നി​ന്ന് ഏ​താ​നും മി​നി​ട്ടു​ക​ൾ വൈ​കി മാ​ത്ര​മാ​ണു സ്ഫോ​ട​നം ന​ട​ത്തി​യ​ത്.

ഫ്ളാ​റ്റു​ക​ൾ നി​ലം​പൊ​ത്തി​യ​തോ​ടെ സം​സ്ഥാ​ന ച​രി​ത്ര​ത്തി​ൽ ഫ്ളാ​റ്റ് പൊ​ളി​ക്കു​ന്ന ആ​ദ്യ സം​ഭ​വ​മാ​യി മ​ര​ട് മാ​റി. ഹോ​ളി ഫെ​യ്ത്ത് രാ​വി​ലെ 11 ന് ​പൊ​ളി​ക്കു​മെ​ന്നാ​യി​രു​ന്നു നേ​ര​ത്തെ അ​റി​യി​ച്ചി​രു​ന്നതെെ​ങ്കി​ലും വൈ​കി​യ​തി​നെ​ത്തു​ട​ർ​ന്ന ആ​ൽ​ഫ സെ​റീ​ന്‍റെ ഇ​ര​ട്ട കെ​ട്ടി​ടം പൊ​ളി​ക്കു​ന്ന​തും വൈ​കി.

വ​ൻ ശ​ബ്ദ​ത്തോ​ടെ മ​ണ്ണ​ടി​ഞ്ഞ ഫ്ളാ​റ്റു​ക​ളി​ൽ​നി​ന്ന് മീ​റ്റ​റു​ക​ൾ ദൂ​രെ പൊ​ടി ഉ​യ​ർ​ന്നു. ഏ​താ​നും സ​മ​യം പ്ര​ദേ​ശം മു​ഴു​വ​ൻ പൊ​ടി​യി​ൽ കു​ളി​ച്ച നി​ല​യി​ലാ​യി​രു​ന്നു. സ​മീ​പ​ത്താ​യി ത​ന്പ​ടി​ച്ചി​രു​ന്ന നി​ര​വ​ധി യൂ​ണിറ്റ് ഫ​യ​ർ​ഫോ​ഴ്സു​ക​ൾ വേ​ഗ​ത്തി​ൽ​ത​ന്നെ പൊ​ടി​ശ​ല്യം ഒ​ഴി​വാ​ക്കി. ദി​വ​സ​ങ്ങ​ൾ നീ​ണ്ടു​നി​ന്ന ഒ​രു​ക്ക​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ​യി​രു​ന്നു ഇ​ന്നു രാ​വി​ലെ പൊ​ളി​ക്ക​ൽ ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ച​ത്. എ​ട്ടോ​ടെ ഫ്ളാ​റ്റു​ക​ളു​ടെ 200 മീ​റ്റ​ർ ചു​റ്റ​ള​വി​ൽ നി​രോ​ധ​നാ​ജ്ഞ നി​ല​വി​ൽ വ​ന്നു.

ഇ​തി​നു പി​ന്നാ​ലെ ഫ്ളാ​റ്റു​ക​ൾ​ക്കു സ​മീ​പ​മു​ള്ള താ​മ​സ​ക്കാ​രെ ഒ​ഴി​പ്പി​ച്ചു. പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ഒ​രോ വീ​ടു​ക​ളും ക​യ​റി​യി​റ​ങ്ങി ആ​രു​മി​ല്ലെ​ന്ന് ഉ​റ​പ്പാ​ക്കി​യാ​യി​രു​ന്നു പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ. എ​ട്ട​ര​യോ​ടെ വ​ൻ പോ​ലീ​സ് സ​ന്നാ​ഹ​ത്തെ സു​ര​ക്ഷ​യ്ക്കാ​യി വി​ന്യ​സി​ച്ചു.

ഈ ​സ​മ​യ​ത്തി​നോ​ട​കം നൂ​റു​ക​ണ​ക്കി​ന് ആ​ളു​ക​ൾ ഫ്ളാ​റ്റ് പൊ​ളി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ ത​ത്സ​മ​യം വീ​ക്ഷി​ക്കു​ന്ന​തി​നാ​യി വി​വി​ധ കോ​ണു​ക​ളിൽ ത​ന്പ​ടി​ച്ചി​രു​ന്നു. രാ​വി​ലെ ആ​റു മു​ത​ൽ​ക്കേ പ​രി​സ​ര​ത്തേ​യ്ക്ക് എ​ത്തി​ക്കൊ​ണ്ടി​രു​ന്ന ആ​ളു​ക​ളു​ടെ ഒ​ഴു​ക്ക് ഒ​രോ മ​ണീ​ക്കൂ​റി​ലും കൂ​ടി​വ​ന്നു.

എ​ട്ട​ര​യോ​ടെ കാ​യ​ൽ മേ​ഖ​ല​ക​ളി​ൽ പോ​ലീ​സ് പ​രി​ശോ​ധ​ന ആ​രം​ഭി​ച്ചു. കാ​യ​ൽ മാ​ർ​ഗം ഫ്ളാ​റ്റു​ക​ളു​ടെ സ​മീ​പ​ത്തേ​ക്ക് ആ​ളു​ക​ൾ എ​ത്തു​ന്ന​ത് ത​ട​യു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​യി​രു​ന്നു പ​രി​ശോ​ധ​ന​ക​ൾ. പൊ​ളി​ക്ക​ൽ ന​ട​പ​ടി​ക​ൾ​ക്കു മു​ന്നോ​ടി​യാ​യി എ​ച്ച്ടു​ഒ ഹോ​ളി​ഫെ​യ്ത്തി​നു മു​ന്നി​ൽ പൊ​ളി​ക്ക​ൽ ന​ട​പ​ടി​ക​ൾ ഏ​റ്റെ​ടു​ത്ത എ​ഡി​ഫൈ​സ് ക​ന്പ​നി പൂ​ജ ന​ട​ത്തി. മു​ഴു​വ​ൻ ക​ന്പ​നി പ്ര​തി​നി​ധി​ക​ളും പ​ങ്കെ​ടു​ത്ത പൂ​ജ ഏ​താ​നും മി​നി​ട്ടു​ക​ൾ നീ​ണ്ടു​നി​ന്നു.

ക​ണ്‍​ട്രോ​ൾ റൂം ​പ്ര​വ​ർ​ത്തി​ക്കു​ന്ന മ​ര​ട് ന​ഗ​ര​സ​ഭ​യ്ക്കു ചു​റ്റും 8.48 ഓ​ടെ ഗ​താ​ഗ​ത നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി. 8.55ന് ​സ്ഫോ​ട​ന വി​ദ​ഗ്ധ​രും സ​ബ് ക​ള​ക്ട​റും ക​ണ്‍​ട്രോ​ൾ റൂ​മി​ലേ​ക്ക് എ​ത്തി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ല​യി​രു​ത്തി. ഒ​ൻ​പ​തോ​ടെ ത​ഹ​സി​ൽ​ദാ​ർ ആ​ൽ​ഫാ സെ​റീ​ൻ ഫ്ളാ​റ്റി​ലെ​ത്തി ഇ​വി​ട​ത്തെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​പ്പിച്ചു. സ്ഫോ​ട​ന​ങ്ങ​ൾ​ക്കു മു​ന്നോ​ടി​യാ​യി ആ​ൽ​ഫ സെ​റി​നി​ൽ ബ്ലാ​സ്റ്റി​ക്ക് സ്വി​ച്ചു​ക​ളും ഘ​ടി​പ്പി​ച്ചു.

ആ​ദ്യം പൊ​ളി​ക്കു​ന്ന എ​ച്ച്ടു​ഒ ഹോ​ളി ഫെ​യ്ത്ത് ഫ്ളാ​റ്റി​ന് സ​മീ​പ​ത്തെ മു​ഴു​വ​ൻ ആ​ളു​ക​ളേ​യും 9.10 ഓ​ടെ ഒ​ഴി​പ്പി​ച്ചു. സ്ഫോ​ട​ന സ​മ​യ​ത്തോ​ട​ടു​ക്ക​വേ ക്ര​ത്യ​മാ​യ ഇ​ട​വേ​ള​ക​ളി​ൽ പോ​ലീ​സ് ഫ്ളാ​റ്റു​ക​ൾ​ക്ക് സ​മീ​പ​ത്തു​നി​ന്ന് ആ​ളു​ക​ളോ​ട് മാ​റി​പോ​കാ​ൻ നി​ർ​ദേ​ശം ന​ൽ​കി​ക്കൊ​ണ്ടി​രു​ന്നു. പൊ​ളി​ക്ക​ൽ ഏ​റ്റെ​ടു​ത്ത ക​ന്പ​നി​ക​ളു​ടെ പ്ര​തി​നി​ധി​ക​ളും ജി​ല്ലാ ക​ള​ക്ട​റും പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ തൃ​പ്ത​രാ​ണെ​ന്ന് ഇ​ട​യ്ക്കി​ടെ ആ​വ​ർ​ത്തി​ച്ചു​കൊ​ണ്ടി​രു​ന്നെ​ങ്കി​ലും ഇ​വ​രു​ടെ മു​ഖ​ത്ത് ആ​ശ​ങ്ക പ്ര​ക​ട​മാ​യി​രു​ന്നു.

മ​ര​ടി​ൽ ഇ​ന്നു രാ​വി​ലെ പൊ​ളി​ച്ചഎ​ച്ച്2​ഒ ഹോ​ളി​ഫെ​യ്ത് (വ​ല​ത്), ആ​ൽ​ഫ സെ​റീ​ൻ (ന​ടു​ക്ക്, ഇടത്) ഫ്ളാ​റ്റു​ക​ൾ. പൊ​ളി​ക്കു​ന്ന​തി​ന് മ​ണി​ക്കൂ​റു​ക​ൾ​ക്ക് മു​ന്പ് എ​ടു​ത്ത ചി​ത്രം. – രാഷ്‌ട്രദീപിക

നിയന്ത്രിച്ചത് ഇവര്‍

കൊ​ച്ചി: എ​ച്ച്ടു​ഒ ഹോ​ളി ഫെ​യ്ത്ത് ഫ്ളാ​റ്റി​ന്‍റെ ബ്ലാ​സ്റ്റ് ഷെ​ഡ് കെ​ട്ടി​ട​ത്തി​ൽ​നി​ന്ന് എ​ഴു​പ​ത് മീ​റ്റ​ർ അ​ക​ലെ എ​ൻ​എ​ച്ചി​ൽ കു​ണ്ട​ന്നൂ​ർ പാ​ല​ത്തി​ന്‍റെ തു​ട​ക്ക​ത്തി​ലാ​ണു സ്ഥാ​പി​ച്ചി​രി​ക്കു​ന്ന​ത്. ആ​ൽ​ഫ സെ​റീ​നി​ന്‍റെ ബ്ലാ​സ്റ്റ് ഷെ​ഡ് കാ​യ​ലി​നോ​ട് ചേ​ർ​ന്നു മ​റു​ക​ര​യി​ലു​ള്ള ബി​പി​സി​എ​ൽ കെ​ട്ടി​ട​ത്തോ​ട് ചേ​ർ​ന്നും പ്ര​വ​ർ​ത്തി​ച്ചു.

നാ​ലു പേ​രാ​ണ് ബാ​സ്റ്റ് ഷെ​ഡി​ൽ​നി​ന്നു സ്ഫോ​ട​നം നി​യ​ന്ത്രി​ച്ച​ത്. മൈ​നിം​ഗ് എ​ൻ​ജി​നിയ​ർ, ബ്ലാ​സ്റ്റ​ർ, ഷോ​ട്ട് ഫൈ​റ​ർ, പെ​സോ പ്ര​തി​നി​ധി എ​ന്നി​വ​ർ മാ​ത്ര​മാ​ണ് ബ്ലാ​സ്റ്റ് ഷെ​ഡി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്. ക​ണ്‍​ട്രോ​ൾ റൂ​മി​ൽ​നി​ന്നു ല​ഭി​ച്ച നി​ർ​ദേ​ശ​ത്തെ​ത്തു​ട​ർ​ന്ന് ബ്ലാ​സ്റ്റ് ഷെ​ഡി​ലു​ള്ള​വ​ർ സ്ഫോ​ട​നം ആ​സൂ​ത്ര​ണം ചെ​യ്യു​ക​യാ​യി​രു​ന്നു. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​ല്ലാ സ​ജ്ജീ​ക​ര​ണ​ങ്ങ​ളും പൊ​ളി​ക്ക​ൽ ചു​മ​ത​ല​യു​ള്ള ക​ന്പ​നി​ക​ളാ​യ എ​ഡി​ഫ​സ്, വി​ജ​യ സ്റ്റീ​ൽ​സ​സ് എ​ന്നി​വ​രു​ടെ മൈ​നിം​ഗ് എ​ൻ​ജി​നിയ​ർ​മാ​ർ ഇ​ന്ന​ലെ​യും പ​രി​ശോ​ധി​ച്ചി​രു​ന്നു.

നാ​ളെ പൊ​ളി​ക്കു​ന്ന ജെ​യി​ൻ കോ​റ​ൽ കോ​വി​ന്‍റേ​ത് നെ​ട്ടൂ​രി​ലെ എ​സ്എ​ച്ച്എം ഷി​പ്പ് ടെ​സ്റ്റിം​ഗ് ഫെ​സി​ലി​റ്റി സെ​ൻ​റ​റി​നോ​ട് ചേ​ർ​ന്നും ഗോ​ൾ​ഡ​ൻ കാ​യ​ലോ​ര​ത്തി​ന്‍റേ​ത് കെ​ട്ടി​ട​ത്തി​ൽ​നി​ന്നു നൂ​റ് മീ​റ്റ​ർ അ​ക​ലെ​യു​ള്ള വീ​ടി​നോ​ട് ചേ​ർ​ന്നു​മാ​ണു സ​ജ്ജീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

ക​ന​ത്ത സു​ര​ക്ഷ, നി​രോ​ധ​നാ​ജ്ഞ; തി​ങ്ങി​നി​റ​ഞ്ഞ് ആ​ളു​ക​ൾ

കൊ​ച്ചി: ഫ്ളാ​റ്റു​ക​ൾ പൊ​ളി​ക്കു​ന്ന​തി​നോ​ട​നു​ബ​ന്ധി​ച്ചു പ്ര​ദേ​ശ​ത്ത് പോ​ലീ​സ് ഒ​രു​ക്കി​യി​രു​ന്ന​ത് പ​ഴു​ത​ട​ച്ചു​ള്ള സു​ര​ക്ഷ. ഒ​രോ ഫ്ളാ​റ്റു​ക​ൾ​ക്കു സ​മീ​പ​വും എ​ണ്ണൂ​റി​ല​ധി​കം പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ നി​യോ​ഗി​ച്ചു​കൊ​ണ്ടാ​യി​രു​ന്നു പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ. രാ​വി​ലെ എ​ട്ട് മു​ത​ൽ പ്ര​ദേ​ശ​ത്ത് ക​ള​ക്ട​ർ പു​റ​പ്പെ​ടു​വി​ച്ച നി​രോ​ധ​നാ​ജ്ഞ​യും നി​ല​നി​ൽ​ക്കു​ക​യാ​ണ്. പ്ര​ദേ​ശ​ത്ത് നി​രോ​ധ​നാ​ജ്ഞ​യും ക​ന​ത്ത സു​ര​ക്ഷ​യും നി​ല​നി​ൽ​ക്കു​ക​യാ​ണെ​ങ്കി​ലും ഒ​ഴു​കി​യെ​ത്തി​യ ജ​ന​ങ്ങ​ളു​ടെ എ​ണ്ണ​ത്തി​ൽ കു​റ​വു​ണ്ടാ​യി​ല്ല. രാ​വി​ലെ ആ​റ് മു​ത​ൽ​ക്കേ​ത​ന്നെ നൂ​റു​ക​ണ​ക്കി​നാ​ളു​ക​ളാ​ണ് സ്ഥ​ല​ത്തെ​ത്തി ത​ന്പ​ടി​ച്ച​ത്.

സ​മീ​പ​ത്തെ ഒ​ഴി​ഞ്ഞു​കി​ട​ക്കു​ന്ന വി​വി​ധ ഫ്ളാ​റ്റു​ക​ളി​ൽ ആ​ളു​ക​ൾ ക​യ​റി​യെ​ങ്കി​ലും പോ​ലീ​സെ​ത്തി ഇ​വ​രെ താ​ഴെ​യി​റ​ക്കി. പ​ല സ​മ​യ​ങ്ങ​ളി​ലാ​യി ഫ്ളാ​റ്റു​ക​ൾ​ക്കു സ​മീ​പ​ത്തു​നി​ന്നും മാ​റാ​ൻ ഇ​വ​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കു​ന്ന​തും കാ​ണാ​മാ​യി​രു​ന്നു.

ഫ്ളാ​റ്റു​ക​ൾ പൊ​ളി​ക്കു​ന്ന​ത് വീ​ക്ഷി​ക്കാ​ൻ കു​ണ്ട​ന്നൂ​ർ പാ​ല​ത്തി​ൽ ത​ടി​ച്ചു​കൂ​ടി​യി​രി​ക്കു​ന്ന​വ​ർ.

ഫ്ളാ​റ്റ് പൊ​ളി​ക്ക​ലി​ന്‍റെ ഭാ​ഗ​മാ​യി പോ​ലീ​സ് സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ൽ ഗ​താ​ഗ​ത നി​യ​ന്ത്ര​ണ​വും ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്നെ​ങ്കി​ലും ഇ​തൊ​ന്നും ഇ​ങ്ങോ​ട്ടേ​ക്കെ​ത്തു​ന്ന​വ​ർ​ക്കു വി​ല​ങ്ങു​ത​ടി​യാ​യി​ല്ല. പ​ത്ത​ര​യോ​ടെ​യാ​ണു ഗ​താ​ഗ​ത ക്ര​മീ​ക​ര​ണം ആ​രം​ഭി​ച്ച​ത്.

പ​ത്ത​ര​യോ​ടെ ദേ​ശീ​യ പാ​ത തേ​വ​ര- കു​ണ്ട​ന്നൂ​ർ റോ​ഡ് ഒ​ഴി​കെ​യു​ള്ള എ​ല്ലാ വ​ഴി​ക​ളും അ​ട​ച്ചു. 10.55ന് ​തേ​വ​ര-​കു​ണ്ട​ന്നൂ​ർ റോ​ഡും അ​ട​ച്ചു സ്ഫോ​ട​ന​ങ്ങ​ൾ​ക്കു ത​യ്യാ​റെ​ടു​ത്തു. ക​ടേ​ക്കു​ഴി ഗോ​പാ​ല മേ​നോ​ൻ റോ​ഡ്, കെ.​എ​ക്സ്. ജോ​സ​ഫ് റോ​ഡ്, മ​ര​ട് മു​ൻ​സി​പ്പാ​ലി​റ്റി റോ​ഡ്, കു​ണ്ട​ന്നൂ​ർ ജം​ഗ്ഷ​ൻ പ​ടി​ഞ്ഞാ​റ് വ​ശം, കെ.​ആ​ർ.​എ​ൽ റോ​ഡ്, മി​യാ റി​യാ​ൻ റ​സ്റ്റ​റ​ൻ​റ് മു​ൻ​വ​ശം, കോ​യി​ത്ത​റ കു​ണ്ടു​വേ​ലി റോ​ഡ്, പ​നോ​ര​മ ഗാ​ർ​ഡ​ൻ റോ​ഡ്, സി.​കെ. വേ​ണു​ഗോ​പാ​ല​ൻ റോ​ഡ് കി​ഴ​ക്കേ അ​റ്റം, ശാ​ലോം പാ​ല​സ് മു​ൻ​വ​ശം, കു​ണ്ട​ന്നൂ​ർ-​തേ​വ​ര പാ​ലം, കു​ണ്ട​ന്നൂ​ർ-​നെ​ട്ടൂ​ർ സ​മാ​ന്ത​ര പാ​ലം എ​ന്നി​വി​ട​ങ്ങ​ളി​ൽ വാ​ഹ​ന​ങ്ങ​ൾ ത​ട​ഞ്ഞാ​യി​രു​ന്നു ഗ​താ​ഗ​ത നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്ന​ത്.

പൊ​ളി​ക്ക​ൽ പൂ​ർ​ത്തി​യാ​യ ശേ​ഷ​മു​ള്ള സൈ​റ​ണ്‍ പു​റ​പ്പെ​ടു​വി​ച്ച​തി​ന് ശേ​ഷ​മാ​ണ് ഈ ​റോ​ഡു​ക​ൾ ഗ​താ​ഗ​ത​ത്തി​നാ​യി വീ​ണ്ടും തു​റ​ന്നു ന​ൽ​കി​യ​ത്. സ്ഫോ​ട​നം ന​ട​ത്തു​ന്പോ​ൾ സു​ര​ക്ഷ​യ്ക്കാ​യി വ​ലി​യ മു​ന്നൊ​രു​ക്ക​ങ്ങ​ളാ​ണ് അ​ധി​കൃ​ത​ർ ന​ട​ത്തി​യി​രു​ന്ന​ത്. രാ​വി​ലെ 10ന് ​ഫ്ളാ​റ്റു​ക​ൾ​ക്കു സ​മീ​പ​മു​ള്ള ക​ര​യും കാ​യ​ലും ആ​കാ​ശ​വും അ​തീ​വ സു​ര​ക്ഷാ​മേ​ഖ​ല​യാ​ക്കി മാ​റ്റു​ക​യും ചെ​യ്തി​രു​ന്നു.

Related posts