കഞ്ചാവിന്റെയും മറ്റ് ലഹരിവസ്തുക്കളുടെയും ഉപയോഗം വിദ്യാര്‍ത്ഥികളിലും കൊച്ചുകുട്ടികളിലും വരെ വലിയരീതിയില്‍ വര്‍ദ്ധിച്ചു വരുന്നതായുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. പലപ്പോഴും ഇതില്‍ നിന്ന് പിന്തിരിയാനാവാത്ത രീതിയില്‍ കുട്ടികള്‍ ഇത്തരം ലഹരികള്‍ക്ക് അടിമകളായതിനുശേഷമാണ് മാതാപിതാക്കള്‍ പോലും വിവരമറിയുന്നത്. ലഹരിവസ്തുക്കളെക്കുറിച്ചും അവ വിപണിയിലെത്തുന്ന രീതിയേക്കുറിച്ചും മാതാപിതാക്കള്‍ക്കും അധ്യാപകര്‍ക്കും അറിവില്ലാത്തതാണ് കുട്ടികളുടെ ഈ ശീലം കണ്ടുപിടിക്കപ്പെടാതെ പോവുന്നതിന് പ്രധാന കാരണം. അതേസമയം, കഞ്ചാവു കുട്ടികളിലേയ്ക്ക് എത്തിക്കാനും അവരെ വലയിലാക്കാനും ഏജന്റുമാര്‍ സജീവമാകുന്നതായാണ് പോലീസ് പറയുന്നത്. ഇതോടെ ജാഗ്രത നിര്‍ദേശവുമായി രംഗത്തെത്തിയിരിക്കുകയാണ് കോട്ടയം പോലീസ്. കഞ്ചാവ് ഉപയോഗിക്കുന്ന ഉപകരണങ്ങള്‍ പരിചയപ്പെടുത്തിക്കൊണ്ടാണു പോലീസ് ബോധവത്ക്കരണം നടത്തിയിരിക്കുന്നത്. പൊതുജനങ്ങള്‍ക്കു കണ്ടാല്‍ പെട്ടെന്നു മനസിലാകുന്ന തരത്തിലുള്ള ഉപകരണങ്ങളാണ് ഇത്. കുഞ്ഞു പാത്രം പോലെ തോന്നിക്കുന്ന ക്രഷര്‍ ആണ് ഒരു ഉപകരണം. കഞ്ചാവും സിഗരറ്റ് ചുക്കയുമെല്ലാം ഇതിനുള്ളില്‍ ശേഖരിച്ചു പാത്രം ഒന്നു തിരിച്ചാല്‍ അതു പൊടിയുമെന്നും ഇതു ചുക്കായി സിഗരറ്റില്‍ ഉപയോഗിക്കാമെന്നും…
Read MoreCategory: Editor’s Pick
മുഖ്യമന്ത്രിക്കും കേരള മന്ത്രിമാര്‍ക്കും കൂകിവിളിയും ശകാരവും, കേന്ദ്രമന്ത്രി നിര്‍മല സീതാരാമന്റെ വാക്കുകളില്‍ പ്രതിഷേധം മറന്ന് തീരവാസികള്‍, ഓഖി സിപിഎമ്മിന്റെ തീരദേശ അടിത്തറ ഇളക്കുമോ
ഓഖി ചുഴലിക്കാറ്റിന്റെ അലയൊലികള്‍ അടങ്ങും മുമ്പ് സംസ്ഥാനത്ത് രാഷ്ട്രീയ ചുഴി. തിരുവനന്തപുരത്തും മറ്റും മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി മേഴ്‌സിക്കുട്ടിയമ്മയ്ക്കും തീരവാസികളുടെ പ്രതിഷേധം കണ്ട് മടങ്ങി പോകേണ്ടിവന്നു. പിണറായി വിജയന് നേരെയാണ് ജനങ്ങളുടെ ഏറ്റവും വലിയ പ്രതിഷേധമുണ്ടായത്. വിഴിഞ്ഞത്ത് ഞായറാഴ്ച്ച സന്ദര്‍ശനത്തിനെത്തിയപ്പോള്‍ കാറില്‍ നിന്ന് ഇറങ്ങാന്‍ പോലും ജനങ്ങള്‍ സമ്മതിച്ചില്ല. ഒടുവില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ കാറിലാണ് അദേഹത്തെ പോലീസ് സ്ഥലത്തു നിന്നും മാറ്റിയത്. ഓഖി ചുളലിക്കാറ്റ് സിപിഎമ്മിനും തീരമേഖലയില്‍ വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചത്. വേണ്ടത്ര മുന്നൊരുക്കം നടത്താതിരുന്നതും കാറ്റിനുശേഷം മന്ത്രിമാര്‍ സ്ഥലത്തൊതിരുന്നതും സിപിഎമ്മിനു തിരിച്ചടിയായി. തിരുവനന്തപുരത്തുകാരെ മോശമാക്കി സംസാരിച്ചതിന് മന്ത്രി മേഴ്‌സിക്കുട്ടിയമ്മയ്ക്ക് എതിരേ വലിയ വിമര്‍ശനവും ഏല്‌ക്കേണ്ടിവന്നു. സ്ത്രീകളടക്കം മന്ത്രിക്കു നേരെ കയര്‍ത്താണ് സംസാരിച്ചത്. അതേസമയം കേന്ദ്ര പ്രതിരോധ മന്ത്രി നിര്‍മല സീതാരാമന്‍ എത്തിയപ്പോള്‍ തീരവാസികള്‍ അവരുടെ വാക്കുകള്‍ കേള്‍ക്കാന്‍ തയാറാകുകയും ചെയ്തു. കോണ്‍ഗ്രസ് നേതാക്കളായ…
Read Moreഉറ്റചങ്ങാതിയുടെ കുടുംബത്തിനു സാന്ത്വനമേകാന്‍ ദിലീപെത്തി; മൂവാറ്റുപുഴയിലെ കുടുംബ വീട്ടിലെത്തി അബിയുടെ ഭാര്യയെയും മക്കളെയും ആശ്വസിപ്പിച്ചു;ഒന്നും മിണ്ടാതെ ഷെയ്ന്‍ നിഗം
കൊച്ചി: ഉറ്റചങ്ങാതിയുടെ കുടുംബത്തിനു ആശ്വാസമേകാന്‍ ദിലീപെത്തി. അന്തരിച്ച നടനും മിമിക്രി താരവുമായ അബിയുടെ മൂവാറ്റുപുഴയിലെ വീട്ടിലേക്കാണ് ദിലീപെത്തിയത്. ദിലീപ് വീട്ടിലെത്തുമ്പോള്‍ അബിയുടെ മകനും യുവതാരവുമായ ഷെയിന്‍ നിഗവും അടുത്ത ബന്ധുക്കളും വീട്ടിലുണ്ടായിരുന്നു. അബിയുടെ അപ്രതീക്ഷിത വിടവാങ്ങലിന്റെ ആഘാതത്തില്‍ നിന്ന് കുടുംബാംഗങ്ങള്‍ ഇനിയും മുക്തരായിട്ടില്ല. അതുകൊണ്ട് തന്നെ ദിലീപിന്റെ സാന്ത്വന വാക്കുകള്‍ കേട്ടെങ്കിലും ഒന്നു പറയാന്‍ ഷെയിനിന് ആയില്ല. മിമിക്രി കാലം മുതല്‍ ഉറ്റസുഹൃത്തുക്കളാണ് അബിയും ദിലീപും നാദിര്‍ഷയും. ദിലീപ് സിനിമയില്‍ സൂപ്പര്‍ സ്റ്റാര്‍ ആയെങ്കിലും അബിയെ സിനിമ തുണച്ചില്ല. അബി അന്തരിച്ചപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഇതുമായി ബന്ധപ്പെട്ട് വാര്‍ത്തകള്‍ വന്നിരുന്നു. മിമിക്രിയിലെ ഹിറ്റ് കൂട്ടുകെട്ടായിരുന്നു ദിലീപും അബിയും. ദുബായില്‍ നിന്നെത്തിയ ശേഷമാണ് ദിലീപ് അബിയെ കാണാന്‍ എത്തിയത്. അബി, നാദിര്‍ഷ, ദിലീപ് കൂട്ടുകെട്ടിന്റെ ദേ മാവേലി കൊമ്പത്ത് എന്ന ഓഡിയോ കാസറ്റ് 90കളില്‍ കേരളത്തില്‍ സൂപ്പര്‍ ഹിറ്റായിരുന്നു.…
Read Moreഇന്നലെ ജിഷ്ണു ഇന്ന് അബി, ഹാസ്യ സാമ്രാട്ടിന്റെ മരണത്തിന് കാരണം വ്യാജ വൈദ്യന്മാരോ? സംശയം ഉന്നയിച്ച് യുവ ഡോക്ടര്‍, മുറിവൈദ്യന്മാരെ നിലയ്ക്കു നിര്‍ത്താന്‍ എന്തു ചെയ്യണം
തെറ്റായ ചികിത്സാ രീതിയുടെ ഇരയായിരുന്നോ അബി. മലയാളത്തെ ചിരിപ്പിച്ച ഹാസ്യ സാമ്രാട്ടിന്റെ മരണത്തിനു പിന്നില്‍ തെറ്റായ ചികിത്സയാണെന്ന വാദമുയര്‍ത്തിയ യുവ ഡോക്ടര്‍ ഷിംനാ അസീസ്. അവര്‍ പറയുന്നതിങ്ങനെ- ഇന്നലെ ജിഷ്ണു, ഇന്ന് അബി, നാളെ ഇനി ആരെന്നറിയില്ല. പെട്ടുപോകുന്നത് പ്രശസ്തരാകുമ്പോള്‍ വിവരം പുറത്തറിയും, അല്ലാതെ വ്യാജവൈദ്യത്തിന് ഇരയാകുന്ന എണ്ണമറ്റ സാധാരണക്കാരുടെ കാര്യം ആരെങ്കിലും അറിയുന്നുണ്ടോ? ജിഷ്ണുവിന് കാന്‍സറായിരുന്നു. അബിക്ക് രക്താര്‍ബുദം ആയിരുന്നെന്നും അതല്ല ITP എന്ന പ്ലേറ്റ്ലെറ്റ് കുറയുന്ന രോഗമായിരുന്നെന്നുമെല്ലാം കേള്‍ക്കുന്നുണ്ട്. യാഥാര്‍ത്ഥ്യം അറിയില്ല. ഫലത്തില്‍ ഷെയ്നിനും പെങ്ങന്‍മ്മാര്‍ക്കും ഉപ്പ ഇല്ലാതായെന്നറിയാം. അവരുടെ ദു:ഖത്തില്‍ പങ്ക് ചേരുന്നു. സാരമായ രോഗമുള്ള ഒരാള്‍ക്ക് എങ്ങനെയാണ് ഇത്തരം പരീക്ഷണങ്ങള്‍ക്ക് അവസരം ലഭിക്കുന്നത്? രോഗി വേദന അനുഭവിക്കുന്ന വ്യക്തിയാണ്. ആശ്വാസം തേടി ഏത് വഴിക്കും പോയേക്കും. അവരെ കുറ്റം പറയാനൊക്കില്ല. അവര്‍ ആശ്വാസം തേടാനിടയുള്ള ഇടങ്ങള്‍ അവര്‍ക്ക് ജീവഹാനി വരാന്‍ സാധ്യതയുള്ള…
Read Moreപൈസ എല്ലാം വാങ്ങിയശേഷം മതി, ഒരു ചെറിയ വിട്ടുവീഴ്ച്ച, അത് സംവിധായകനു വേണ്ടിയാണ്, കിടക്ക പങ്കിടാന്‍ ക്ഷണിച്ച ആളെ തെളിവുസഹിതം തുറന്നുകാട്ടി നടി സുലഗ്ന
സിനിമരംഗത്ത് ലൈംഗിക ചൂഷണം നടക്കുന്നുവെന്നത് പരസ്യമായ രഹസ്യമാണ്. നടി പാര്‍വതി മുതല്‍ ബോളിവുഡ് നടിമാര്‍ വരെ ഇക്കാര്യം തുറന്നു പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ തെളിവു സഹിതം അത്തരത്തിലൊരു ചൂഷണത്തിന്റെ കാര്യം തുറന്നു പറഞ്ഞിരിക്കുകയാണ് ടിവി താരം സുലഗ്ന ചാറ്റര്‍ജി. സംവിധായകനു വേണ്ടി ഒരു ഏജന്റ് തന്നെ സമീപിച്ചതായും അഡ്ജസ്റ്റ്മെന്റിനു തയ്യാറാണോ എന്നു ചോദിച്ചതായുമാണ് താരം വെളിപ്പെടുത്തിയിരിക്കുന്നത്. ആരോപണം ഉന്നയിച്ചതിനൊപ്പം ഏജന്റുമായി നടന്ന സംഭാഷണത്തിന്റെ സ്‌ക്രീന്‍ഷോട്ടും സുലഗ്ന പുറത്തുവിട്ടു. ഇതൊരു വിട്ടുവീഴ്ച ആവശ്യമുള്ള പ്രോജക്റ്റാണ്. മുഴുവന്‍ പണവും നല്‍കി, ഷൂട്ടിങ് കഴിഞ്ഞശേഷം മതി. ഇതില്‍ താത്പര്യമുണ്ടോ, എന്നായിരുന്നു ചോദ്യം. വിട്ടുവീഴ്ചയ്ക്കില്ലെന്ന് സുലഗ്ന പറഞ്ഞപ്പോള്‍ എനിക്കല്ല, സംവിധായകന്റെ ആവശ്യമാണെന്നായി ഇടനിലക്കാരന്‍. ആരുടെ ആവശ്യമാണെങ്കിലും എന്നെ കിട്ടില്ലെന്ന് പിന്നെ മുഖത്തടിച്ചപോലെ മറുടപടി കൊടുത്തു നടി. ഇറ്റ്സ് ഓക്കെ ഡിയര്‍ എന്നു പറഞ്ഞ് തടിയൂരുകയും ചെയ്തു ഇടനിലക്കാരന്‍. ഈ ചാറ്റിന്റെ സ്‌ക്രീന്‍ ഷോട്ടാണ് സുലഗ്ന…
Read Moreമത്സരിച്ചു തോറ്റപ്പോള്‍ തട്ടിപ്പുമായി കളത്തിലിറങ്ങി, ഒടുവില്‍ യുവാക്കള്‍ ഉള്‍പ്പെടെ പറ്റിക്കപ്പെട്ടപ്പോള്‍ വിശാലത്തിന്റെ പണി പാളി, കൊല്ലത്തെ മാഡത്തിന്റെ കഥ ഇങ്ങനെ
കെപിസിസി നിര്‍വാഹക സമിതി അംഗ, നിയമസഭ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥി. ആവശ്യത്തിന് സൗന്ദര്യവും ആരെയും മയക്കുന്ന വാക്ചാതുര്യവും. കൊല്ലത്ത് പോലീസ് പിടികൂടിയ തട്ടിപ്പുകാരി വിശാലാക്ഷിയുടെ സമൂഹത്തിലുള്ള സ്വാധീനമാണ് പറഞ്ഞുവരുന്നത്. കഴിഞ്ഞ സര്‍ക്കാരിന്റെ ആരംഭകാലത്ത് കുന്നത്തൂര്‍ താലൂക്ക് റസിഡന്റസ് വെല്‍ഫെയര്‍ സൊസൈറ്റിക്ക് രൂപം നല്‍കിയാണ് വിശാലാക്ഷി രാഷ്ട്രീയത്തിനൊപ്പം നല്ലൊരു സഹകരണപ്രസ്ഥാന നേതാവ് എന്ന നിലയിലേക്കുയര്‍ന്നത്. തുടക്കം മുതല്‍ ഉടനീളം തട്ടിപ്പായിരുന്നു ലക്ഷ്യമിട്ടത്. സൊസൈറ്റിയുടെ രജിസ്ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയായെതോടെ സ്വയം പ്രസിഡന്റായി.നൂറു രൂപ മുതല്‍ ആയിരത്തിന്റെ വരെ ഓഹരികള്‍ സമാഹരിച്ചു. ജോലി നല്‍കാമെന്ന വാഗ്ദാനത്തില്‍ പലരില്‍ നിന്നും വന്‍ തുക നിക്ഷേപവും സ്വീകരിച്ചു. സമ്പാദ്യ ശീലം മുന്‍നിറുത്തിയും, ചോദിക്കുന്നത് ഭരണത്തില്‍ സ്വാധീനമുള്ള ആളായതിനാലും എങ്ങനെ പറ്റില്ല എന്നു പറയും എന്ന് വിചാരിച്ചും വന്‍ തുക നിക്ഷേപിച്ചവര്‍ വേറെയും. രണ്ടു വര്‍ഷം മുമ്പ് അടച്ചു പൂട്ടിയ സൊസൈറ്റിയില്‍ തൊഴില്‍ മോഹവുമായി പണം നിക്ഷേപിച്ച…
Read Moreഅമേരിക്കക്കാര്‍ കൊടുങ്കാറ്റ് വരുന്നതിന് ഒരു മാസം മുമ്പേ അറിയും, കേരളത്തില്‍ കാറ്റിന്റെ കാര്യം മന്ത്രിമാര്‍ അറിയുന്നത് കാറ്റടിച്ചശേഷം, സംസ്ഥാന സര്‍ക്കാരിന്റെ ഏകോപനവും രക്ഷാപ്രവര്‍ത്തനവും പാളി
ലോകത്ത് എല്ലായിടത്തും ഇപ്പോള്‍ സര്‍വസാധാരണമാണ് കൊടുങ്കാറ്റുകള്‍. ഏറ്റവുമധികം കെടുതി അനുഭവിച്ചത് കരീബിയന്‍ ദ്വീപുകളും അമേരിക്കന്‍ ഐക്യനാടുകളുമാണ്. ഇവിടെയെല്ലാം കൊടുങ്കാറ്റിനെ മാസങ്ങള്‍ക്കു മുമ്പേ തിരിച്ചറിഞ്ഞ് അവയില്‍ നിന്നും രക്ഷപ്പെടാന്‍ പരമാവധി മുന്‍കരുതല്‍ എടുക്കാറുണ്ട്. എന്നാല്‍ കേരളത്തില്‍ ഓഖി വീശിയത് നമ്മുടെ മന്ത്രിമാര്‍ അറിഞ്ഞത് കാറ്റു വീശി രണ്ടു മിനിറ്റിനുശേഷവും. ഓഖി ചുഴലിക്കാറ്റ് തീരപ്രദേശത്ത് ഇത്രയും ദുരന്തം വിതയ്ക്കാന്‍ കാരണം മുന്നറിയിപ്പ് നല്‍കുന്നതിലെ അപാകത. ചുഴലിക്കാറ്റ് കേരള തീരത്ത് ശക്തി പ്രാപിക്കുമെന്ന ഒരു മുന്നറിയിപ്പും തലസ്ഥാനത്തെ ഒരു സ്ഥലത്തും നല്‍കിയിരുന്നില്ല. ചുഴലിക്കാറ്റിനെക്കുറിച്ച് അറിയാതെ കടലില്‍ പോയ മത്സ്യ തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ടിരിക്കുന്നത്. കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരുന്നെങ്കിലും ദുരന്ത നിവാരണ അഥോറിറ്റി ഇതു സംബന്ധിച്ച ഒരു വിവരവും സര്‍ക്കാരിന് കൈമാറിയിരുന്നില്ല. ഇതു മുന്‍കരുതല്‍ എടുക്കുന്നതില്‍ കടുത്ത വീഴ്ചയാണ് ഉണ്ടാക്കിയത്. ചുഴലിക്കാറ്റ് കനത്ത നാശം വിതയ്ക്കുമെന്ന മുന്നറിപ്പ് റവന്യൂ മന്ത്രി ഇ…
Read Moreസൂര്യ ടിവിയുടെ സ്റ്റാര്‍ വാര്‍ ഷൂട്ടിംഗിനിടെ ഭീമന്‍ കല്ല് അടര്‍ന്നുവീണു, സരയു വന്‍ അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്, ശ്വാസം വരാതെ സഹതാരങ്ങള്‍, ഞെട്ടിക്കുന്ന വീഡിയോ
ജീവന്‍ തന്നെ നഷ്ടപ്പെടുത്തിയേക്കാവുന്ന അപകടത്തില്‍ നിന്നും രക്ഷപ്പെട്ടതിന്റെ ആശ്വാസത്തിലാണ് നടി സരയു മോഹന്‍. സൂര്യ ടിവിയില്‍ സംപ്രേക്ഷണം ചെയ്യുന്ന സ്റ്റാര്‍ വാര്‍ പരിപടിയുടെ ഷൂട്ടിംഗിനിടെയാണ് സംഭവം. സാഹസികത നിറഞ്ഞ പരിപാടിയാണ് സ്റ്റാര്‍ വാര്‍. ഷോയുടെ ഒരുഭാഗം ചെങ്കുത്തായ മലയില്‍ അതിസാഹസികമായി കയറുകയെന്നതാണ്. ഇതിന്റെ ഷൂട്ടിംഗിനിടെ സരയു വടത്തിലൂടെ മലയിലേക്ക് കയറുകയായിരുന്നു പെട്ടെന്നാണ് ഒരു പാറക്കല്ല് അടര്‍ന്നുവീണത്. മലമുകളില്‍ നിന്നും അടര്‍ന്നുവീണ ഒരു ഭീമന്‍ പാറക്കഷ്ണം സരയുവിനുനേരെ പാഞ്ഞടുത്തു. ചെറിയ വ്യത്യാസത്തിലാണ് പാറക്കല്ല് സരയുവിന്റെ തലയില്‍ ഇടിക്കാതെ തെറിച്ചു പോയത്. സംഭവം കണ്ട് മറ്റ് സഹ മത്സരാര്‍ത്ഥികളും ഭയന്നു വിറച്ച് നിലവിളിച്ചു. അപ്രതീക്ഷിതമായി സംഭവിക്കാന്‍ പോയ ആ ദുരന്തഭീതിയില്‍ ഒരുനിമിഷം ഷൂട്ടിങ് സംഘം ഞെട്ടിത്തരിച്ചു നിന്നുപോയി. സംഭവത്തിന്റെ പ്രമോ വീഡിയോ പുറത്തു വിട്ടു കഴിഞ്ഞു. ഈ വരുന്ന ഞായറാഴ്ചയാണ് സരയുവിന്റെ അപകട ദൃശ്യം അടക്കങ്ങുന്ന ‘സ്റ്റാര്‍ വാര്‍’ ന്റെ…
Read Moreദേ മാവേലി മുതല്‍ അമിതാഭ് ബച്ചന്‍ വരെ! മിമിക്രിയിലെ രാജാവിന് മലയാള സിനിമ നല്‍കിയത് അവഗണന; അബിയുടെ അന്ത്യം സ്വപ്‌നങ്ങള്‍ മകനിലൂടെ കണ്ടാസ്വദിച്ചതിനുശേഷം
ഒരുകാലത്ത് കേരളത്തില്‍ തരംഗമായിരുന്നു കലാഭവന്‍ അബി, നാദിര്‍ഷ, ദിലീപ് സംഘത്തിന്റെ ഓഡിയോ കാസറ്റുകള്‍. ഇവര്‍ ഒന്നിച്ച ദേ മാവേലി കൊമ്പത്ത് എന്ന ഓഡിയോ കാസറ്റ് സീരീസ് വന്‍ ഹിറ്റ് ആയിരുന്നു. മിമിക്രി താരം എന്നതിനപ്പുറം ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ആയും അബി ജോലി ചെയ്തിട്ടുണ്ട്. മലയാളത്തില്‍ അമിതാഭ് ബച്ചന്‍ അഭിനയിച്ച ഭൂരിഭാഗം പരസ്യങ്ങളിലും ശബ്ദം നല്‍കിയിരുന്നത് അബി ആയിരുന്നു. അടുത്തിടെ ദിലീപ് വിവാദത്തിലും അബിയുടെ പ്രതികരണം ശ്രദ്ധ നേടിയിരുന്നു. മഞ്ജു വാര്യര്‍ക്ക് മുമ്പ് ദിലീപ് മറ്റൊരു വിവാഹം കഴിച്ചിരുന്നു എന്ന ആരോപണത്തിലായിരുന്നു അബിയുടെ പ്രതികരണം. ആ വിവാഹത്തില്‍ അബിയാണ് സാക്ഷിയായി ഒപ്പിട്ടത് എന്നായിരുന്നു പ്രചരിച്ചത്. എന്നാല്‍ ആ വാര്‍ത്ത തെറ്റാണെന്ന് അബി വ്യക്തമാക്കുകയായിരുന്നു. അദ്ദേഹത്തിന്റെ വല്യമ്മയെ കണ്ടു പഠിച്ചാണ് അബി ആമിനതാത്ത എന്ന കഥാപാത്രത്തെ മെനഞ്ഞെടുത്തത്. മിമിക്രിവേദികളിലും കാസറ്റുകളിലും സ്‌കിറ്റുകളിലും ഈ കഥാപാത്രം അബിക്ക് കൈയടികളും പൂച്ചെണ്ടുകളും വാങ്ങി…
Read Moreതേച്ചിട്ട് പോയ കാമുകനെ തേടി വിദ്യാര്‍ഥിനി; കാമ്പസ് പ്രണയം ഇടയ്ക്ക് മുറിഞ്ഞപ്പോള്‍ പോലീസ് ഇടപെട്ടു; ഇരുവരുടേയും വീട്ടുകാരെത്തി വിവാഹം ഉറപ്പിച്ചുമടങ്ങി; കോഴ്‌സ് പൂര്‍ത്തിയായപ്പോള്‍ കാമുകന്‍ മുങ്ങി; സംഭവം എം ജി കാമ്പസില്‍..
എംജി സര്‍വകലാശാല കാമ്പസില്‍ പീഡനം. ലേഡീസ് ഹോസ്റ്റലില്‍ താമസിച്ച് പഠിക്കുന്ന വിദ്യാര്‍ഥിനിയാണ് ബോയ്‌സ് ഹോസ്റ്റലില്‍ താമസിച്ച് പഠിക്കുന്ന വിദ്യാര്‍ഥിക്കെതിരേ പോലീസില്‍ പരാതി നല്കിയത്. വിദ്യാര്‍ഥിനി മുളന്തുരുത്തി പോലീസില്‍ നല്കിയ പരാതിയില്‍ കേസെടുത്ത ശേഷം ഗാന്ധിനഗര്‍ പോലീസിന് അന്വേഷണത്തിനായി അയച്ചുകൊടുത്തു. ഏറ്റുമാനൂര്‍ സിഐ ആണ് കേസ് അന്വേഷിക്കുന്നത്. കഴിഞ്ഞ സെപ്റ്റംബറിനു മുന്‍പാണ് പീഡനം നടന്നത്. ഹോസ്റ്റലില്‍ താമസിച്ചു പഠിച്ചു വരികയായിരുന്നു ഇരുവരും. ഇതിനിടെ പരിചയപ്പെട്ട വിദ്യാര്‍ഥി വിവാഹം കഴിക്കാമെന്നു വാഗ്ദാനം നല്കി പീഡിപ്പിച്ചു എന്നാണ് പരാതി. പല തവണ കാമ്പസില്‍ വച്ച് പീഡിപ്പിച്ചുവെന്ന് വിദ്യാര്‍ഥിനി പോലീസിന് മൊഴി നല്കിയിട്ടുണ്ട്. പഠനത്തിനിടെ വിദ്യാര്‍ഥി ഒരിക്കല്‍ വിവാഹത്തില്‍നിന്ന് പിന്മാറിയതോടെ പെണ്‍കുട്ടി ആദ്യം ഗാന്ധിനഗര്‍ പോലീസില്‍ ഒരു പരാതി നല്കിയിരുന്നു. അന്ന് ഇരുവരുടെയും വീട്ടുകാരെ പോലീസ് വിളിച്ചു വരുത്തി. ഇരുവരും വിവാഹത്തിന് സമ്മതമാണൊണ് അന്ന്് അറിയിച്ചത്. കഴിഞ്ഞ സെപ്റ്റംബറില്‍ കോഴ്‌സ് പൂര്‍ത്തിയാക്കി ഇരുവരും…
Read More