പ്രത്യേക ലേഖകന്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ എട്ടാം പ്രതിയായ നടന് ദിലീപിനെ പിന്തുടര്ന്ന് ആറംഗ പോലീസ് സംഘം ദുബായിലെത്തിയതായി സൂചന. നടന്റെ ഒരോ നീക്കങ്ങളും സസൂഷ്മം നിരീക്ഷിച്ചുവരുന്ന പോലീസ് സംഘം കേസിന്റെ പ്രധാന തെളിവായ മൊബൈല്‍ ഫോണ്‍ കണ്ടെത്താന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ്. നടിയെ ആക്രമിച്ച് ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ഉപയോഗിച്ച മൊബൈല്‍ ഫോണ്‍ ഇതുവരെയും കണ്ടെത്താനാകാത്തതു അന്വേഷണ സംഘത്തിനു തിരിച്ചടിയായിരുന്നു. നടന്റെ നേതൃത്വത്തില്‍ ഫോണ്‍ വിദേശത്തേയ്ക്കു കടത്തിയെന്നാണു പോലീസ് സംശയിക്കുന്നത്. ഇതിനാല്‍തന്നെ ദിലീപിന്റെ യാത്ര സംശയത്തോടെ നിരീക്ഷിക്കുന്ന അന്വേഷണ സംഘം ആറംഗ പോലീസ് സംഘത്തെ ദുബായിലേക്ക് അയച്ചതായാണു വിവരം. എന്നാല്‍, ഇതു സംബന്ധിച്ച് സ്ഥിരീകരണത്തിനായി രാഷ്ട്രദീപിക ലേഖകന്‍ വിളിച്ചെങ്കിലും പോലീസ് പ്രതികരിച്ചില്ല. രാവിലെ കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍നിന്നു യാത്ര തിരിച്ച സംഘത്തിനോടൊപ്പം പോലീസ് സംഘവും ഉണ്ടായിരുന്നുവോ എന്നത് സംബന്ധിച്ചും അന്വേഷണ സംഘം വ്യക്തമാക്കിയിട്ടില്ല. ഹൈക്കോടതിയുടെ അനുമതിയോടെ യാത്ര…
Read MoreCategory: Editor’s Pick
നാലു വയസുള്ള കുഞ്ഞുമായി പത്തൊമ്പതുകാരനായ കാമുകനൊപ്പം ഒളിച്ചോടി, എട്ടിന്റെ പണി കൊടുത്ത് കോടതി, തൊടുപുഴയില്‍ സംഭവിച്ച് ഇതൊക്കെ
നാലു വയസുള്ള കുഞ്ഞുമായി കാമുകനൊപ്പം പോയ യുവതിയെയും ഓട്ടോ െ്രൈഡവറായ കാമുകനെയും സഹായിയെയും കോടതി റിമാന്‍ഡു ചെയ്തു. തൊടുപുഴ കൈപ്പള്ളിക്കാവ് നെല്ലിച്ചുവട്ടില്‍ അനുപമ (24) കാമുകന് നെടിയശാല കൈപ്പള്ളി ഭാഗം തോലാനിക്കുന്നേല്‍ ബിബിന്‍ (19) ഇവരെ ഒളിവില്‍ പോകാന്‍ സഹായിച്ച മങ്ങാട്ടുകട്ടയില്‍ സോജന് (29) എന്നിവരെയാണ് കോടതി റിമാന്‍ഡു ചെയ്തത്. ഒക്ടോബര്‍ 20നാണ് അനുപമ ബിബിനോടൊപ്പം പോയത്. കഴിഞ്ഞ ദിവസം ഇവരെ മാനന്തവാടിക്കു സമീപം താന്നിക്കലിലുള്ള വാടകവീട്ടില്‍ നിന്നും പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. മൂന്നു പേര്‍ക്കെതിരെയും ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരമാണ് കേസെടുത്തത്്. അനുപമയുടെ നാലു വയസുള്ള മകന് അതുലിനെ പിതാവ് സേതുവിനൊപ്പം അയച്ചു.
Read Moreതിരുവന്തപുരം സ്വദേശിനിയുടെ നഗ്നദൃശ്യങ്ങള്‍ പകര്‍ത്തിയത് കോയമ്പത്തൂരിലെ വാടക വീട്ടില്‍ വച്ച്, പ്രണയം മുറിഞ്ഞപ്പോള്‍ ദൃശ്യങ്ങള്‍ പ്രതിശ്രുത വരന് അയച്ചുകൊടുത്തു, കണ്ണില്ലാ പ്രണയത്തില്‍ ജീവിതം തകര്‍ന്നത് പെണ്‍കുട്ടിയുടെ
ഒരു ഫേസ്ബുക്ക് ദുരന്ത പ്രണയം കൂടി തകര്‍ന്നു. അതും ഒരു പെണ്‍കുട്ടിയുടെ ജീവിതം തകര്‍ത്തും ബന്ധുക്കള്‍ക്ക് മാനക്കേട് ഉണ്ടാക്കിയും. തിരുവനന്തപുരം സ്വദേശിനിയായ പെണ്‍കുട്ടിക്കാണ് പ്രണയം ചതിക്കുഴിയായത്. അശ്ലീല ദൃശ്യങ്ങള്‍ പകര്‍ത്തി വാട്സ്ആപ്പ് വഴി പ്രചരിപ്പിച്ച യുവാവിനെ തിരുവനന്തപുരം സൈബര്‍ ക്രൈം പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് നീലഗിരി സ്വദേശി മുകിലന് സെല്‍വകുമാറിനെയാണ് (24) കോയമ്പത്തൂരിനടുത്തുള്ള പെരിയനായ്ക്കന്‍ പാളയത്ത് നിന്ന് പോലീസ് അറസ്റ്റ് ചെയ്തത്. ഇരുവരും തമ്മില്‍ പ്രണയത്തിലായിരുന്നു. പെണ്‍കുട്ടി ബിരുദത്തിന് പഠിക്കുന്ന സമയത്താണ് ഇയാള്‍ പരാതിക്കാരിയായ പെണ്‍കുട്ടിയുമായി പരിചയത്തിലാകുന്നത്. കോയമ്പത്തൂരിലെ വാടക വീട്ടില്‍ എത്തിച്ച് ഇയാള്‍ പലവട്ടം പീഡിപ്പിച്ചതായും പെണ്‍കുട്ടി അറിയാതെ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയതായും പരാതിയില്‍ പറയുന്നു. ഇയാളുടെ സ്വഭാവദൂഷ്യം മനസിലാക്കിയ പെണ്‍കുട്ടി പിന്നീട് പിന്മാറി. മറ്റൊരാളുമായി വിവാഹം ഉറപ്പിച്ചതറിഞ്ഞ യുവാവ് വീഡിയോ ദൃശ്യങ്ങള്‍ പെണ്‍കുട്ടിയുടെ പ്രതിശ്രുത വരന് വാട്സ്ആപ്പ് വഴി അയച്ചുകൊടുക്കുകയായിരുന്നു. ക്രൈംബ്രാഞ്ച്…
Read Moreദാമ്പത്യജീവിതം മൂന്നുമാസം! തുടര്‍ന്ന് ഭര്‍തൃവീട്ടിലെ പീഡനവും ഭര്‍ത്താവിന്റെ ഉപദ്രവും; മരണത്തിന് മുമ്പ് ഗായത്രി മുന്നറിയിപ്പ് നല്‍കിയത് സഹോദരീ ഭര്‍ത്താവിനെപ്പറ്റിയും
വെറും മൂന്നുമാസം മാത്രമാണ് ഗായത്രി വിവാഹ ജീവിതത്തിന്റെ മാധുര്യം ആസ്വദിച്ചത്. ഭര്‍തൃവീട്ടിലെ പീഡനവും ഭര്‍ത്താവിന്റെ ഉപദ്രവും സഹിക്കവയ്യാതെ ഒടുവില്‍ ഗായത്രി മരണത്തിലേക്ക് നടന്നടുത്തു. പാറശാല ഇടിച്ചക്കപ്ലാമൂട് ഗായത്രി ഭവനില്‍ പരേതനായ നാഗപ്പന് നായരുടേയും മംഗളകുമാരിയുടേയും മകള്‍ ഗായത്രിയെ (23) ഭര്‍തൃഗൃഹത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയിട്ട് മാസം ഒന്നായിട്ടും പോലീസ് ഇതുവരെ അന്വേഷണത്തില്‍ കാര്യമായ ഉത്സാഹം കാണിക്കുന്നില്ലെന്ന പരാതി ബന്ധുക്കള്‍ക്കുണ്ട്. അരുണ്‍ നിവാസില്‍ ബാലകൃഷ്ണപിള്ളയുടെയും ഗിരിജകുമാരിയുടെയും മകന് അരുണിന്റെയും (27) ഗായത്രിയുടെയും വിവാഹം ജൂലൈ 16ന് ആയിരുന്നു. വിവാഹശേഷം ഗായത്രി ഭര്‍തൃവീട്ടില്‍ കൊടിയ പീഡനം നേരിട്ടതായി ബന്ധുക്കള്‍ പറയുന്നു. പത്തനാപുരത്തെ ഒരു ജുവലറിയില്‍ ജീവനക്കാരനായിരുന്ന അരുണ്‍ മധുവിധു ദിനങ്ങളില്‍ തന്നെ ഗായത്രിയോട് പലവിധത്തിലുള്ള അസ്വാരസ്യങ്ങളും പ്രകടിപ്പിച്ചിരുന്നത്രേ. ഗര്‍ഭിണിയാണന്ന വിവരം അറിയിച്ചപ്പോള്‍ തെറി അഭിഷേകം നടത്തിയ അരുണിനോട് എന്നെ ഇഷ്ടമില്ലായിരുന്നു എങ്കില്‍ പിന്നെ എന്തിന് വിവാഹം കഴിച്ചുവെന്ന ചോദ്യത്തിന് ലഭിച്ച…
Read Moreപൂരപ്പറമ്പില്‍ താളം മുറുകുമ്പോള്‍ തോര്‍ത്തുമുണ്ട് വീശാന്‍,കടപ്പുറത്ത് കടലകൊറിച്ചിരുന്ന് വെയിലുതാഴുന്നതുകാണാന് ഇതുപോലുള്ള എന്തെങ്കിലും ഈ ജന്മം നിങ്ങള്‍ക്കിനി സാധിക്കുമോ! മോഹന്‍ലാലിനോടുള്ള യുവാവിന്റെ ചോദ്യം സോഷ്യല്‍മീഡിയയില്‍ വൈറല്‍
മലയാള സിനിമയിലെ നടന വിസ്മയം, മോഹന്‍ലാലിനോടുള്ള ഏതാനും ചോദ്യങ്ങള്‍ ഉള്‍പ്പെടുന്ന ഒരു ഫേസ്ബുക്ക് പോസ്റ്റാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. നരേന്ദ്രമോദി കഴിഞ്ഞ വര്‍ഷം നടപ്പിലാക്കിയ നോട്ടുനിരോധനവുമായി ബന്ധപ്പെട്ട ചോദ്യങ്ങളാണ് അതില്കൂടുതല്. മോദിയുടെ നോട്ടുനിരോധനത്തെ പ്രശംസിച്ച്, മോഹന്‍ലാല്‍ ഇട്ട പോസ്റ്റ് സോഷ്യല്‍മീഡിയയില്‍ ഏറെ ചര്‍ച്ചയായിരുന്നു. തുടര്‍ന്ന് മോഹന്‍ലാലിനെതിരെ നിരവധി ആരോപണങ്ങളും ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് മോഹന്‍ലാലിനോടുള്ള ഏതാനും ചോദ്യങ്ങളുമായി ഒരു യുവാവ് രംഗത്തെത്തിയത്. അതാണിപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വന്‍പ്രചാരം നേടിയിരിക്കുന്നത്. ആ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം വായിക്കാം… പ്രിയപ്പെട്ട നടനവിസ്മയമേ, നിങ്ങള്‍ ഒരു ബസ് സ്റ്റാന്റില്‍ രാത്രിബസ് കാത്തുനിന്നിട്ട് ഒരു മുപ്പതു കൊല്ലമായിട്ടുണ്ടാവില്ലേ? ദാഹിച്ചപ്പോള്‍ അടുത്തുകണ്ട കടയില്‍ കയറി ഒരുപ്പുസോഡ കുടിച്ചതിന്റെ വിദൂരമായ ഓര്‍മ്മയെങ്കിലും നിങ്ങള്‍ക്കുണ്ടാവുമോ? ജനറല്‍ കമ്പാര്‍ട്ട്മെന്റിലെ തീവണ്ടിയാത്രക്കിടെ ഇരുണ്ടു പുലരുമ്പോള്‍ സ്റ്റീല്‍ വാഷ്ബെയ്സിന് മുമ്പില്‍ ടൂത്ത്ബ്രഷുമായി ഊഴം കാക്കാന്‍ ഈ ജന്മം അങ്ങേയ്ക്കിനി ആവുമോ? പൂരപ്പറമ്പില്‍ താളം…
Read Moreഇന്ത്യന്‍ ജൂറാസിക് പാര്‍ക്ക്! ഡൈനോസര്‍ മുട്ടകളുടെ മൈതാനവും ശ്മശാനവുമുള്ള ഈ ഫോസില്‍ പാര്‍ക്ക് കാണേണ്ട കാഴ്ചയാണ്; അദ്ഭുതങ്ങളുടെയും വിസ്മയങ്ങളുടെയും ലോകത്തേക്ക് ഒരു സഞ്ചാരം
ഫ്രാൻസീസ് മാത്യു അദ്ഭുതങ്ങളുടെയും വിസ്മയങ്ങളുടെയും ലോകത്തേക്കാണ് ഈ പാർക്കിന്റെ വാതിലുകൾ തുറക്കുന്നത്. ലോകമെങ്ങുംനിന്ന് ആളുകൾ ഇവിടേക്ക് എത്തുന്നു. 1981-ൽ സിമന്റ് ക്വാറിയിൽനിന്ന് ഡൈനോസർ മുട്ടകളും എല്ലിൻ കഷണങ്ങളും കണ്ടെത്തിയതോടെയാണ് റയോലി ഡൈനോസറുകളുടെ സ്ഥാനമായി തിരിച്ചറിയപ്പെട്ടത്. 87-ൽ ധോലിഡൻഗ്രിയിൽനിന്നു കണ്ടെടുത്ത സൗരോപോഡ് മുട്ടകളുടെ ഒരു ഫോസിൽ ലോകശ്രദ്ധ ആകർഷിച്ചു. മിഷിഗണ്‍ സർവകലാശാലയിലെ പ്രഫ. ജെഫ്റി വിൽസണ്‍ നീണ്ട വർഷങ്ങളിലെ പരിശോധനകളുടെ ഫലമായി ഡൈനോസർ മുട്ടകളിന്മേൽ 3.5 മീറ്റർ നിളമുള്ള വലിയൊരു പാന്പു ചുറ്റി വളഞ്ഞു കിടന്നിരുന്നതായും ഒരു മുട്ടവിരിഞ്ഞ് കുഞ്ഞു പുറത്തുവന്നിരുന്നതായും കണ്ടെത്തി. അടയിരിക്കാത്ത ഡൈനോസറുകളുടെ മുട്ട വിരിഞ്ഞുവരുന്ന കുഞ്ഞുങ്ങളെ ഭക്ഷിക്കാൻ പാന്പുകൾ എത്തുമായിരുന്നു എന്നും പെട്ടെന്നുണ്ടായ ചെളിവെള്ളത്തിന്റെ കുത്തിയൊഴുക്കിൽപ്പെട്ടുണ്ടായതാണ് ഈ ഫോസിൽ എന്നും 2010-ൽ തിരിച്ചറിഞ്ഞത് ശാസ്ത്രലോകത്തിനു കൗതുകമായി. അഗ്നിപർവതങ്ങളും മലവെള്ളത്തിന്റെ കുത്തിയൊഴുക്കുമാണ് ഈ ഭാഗങ്ങളിലെ ഡൈനോസറുകളുടെ അന്ത്യത്തിനു നിദാനമായത്. വഴിയോരക്കാഴ്ചകൾ ബാലസിനോറിൽനിന്നു റയോലിയിലേക്കുളള യാത്രാവേളയിൽ റോഡിന് ഇരുവശവും…
Read Moreആഘോഷങ്ങളും ആരവങ്ങളുമില്ല! ദീലീപ്- കാവ്യ ജോഡികളുടെ വിവാഹജീവിതത്തിന് ഒരു വയസ്! താരദമ്പതികളുടെ ഒരു വര്‍ഷം കടന്നുപോയത് ജയിലും കേസും കണ്ണീരുമായി
ലോകമെമ്പാടുമുള്ള മലയാളികളെ ഞെട്ടിച്ച ഒരു താരവിവാഹത്തിന് ഒരു വയസ് തികഞ്ഞിരിക്കുന്നു. അതേ, മലായാള സിനിമയിലെ ഭാഗ്യജോഡി, ദിലീപ്- കാവ്യ, ജീവിതത്തില്‍ ഒന്നിച്ചിട്ട് ഒരു വര്‍ഷം തികയുന്നു. 2016 നവംബര്‍ 25 നായിരുന്നു മലയാള ചാനലുകളില്‍ ആ ബ്രേക്കിംഗ് ന്യൂസ് പൊട്ടിപ്പുറപ്പെട്ടത്. ദിലീപും കാവ്യയും വിവാഹിതരാവുന്നു എന്നത്. ഗോസിപ്പ് കോളങ്ങളില്‍ മാത്രം കണ്ടിരുന്ന ആ വാര്‍ത്ത ചാനലുകളിലൂടെ പുറത്തുവന്നപ്പോള്‍ ആളുകള്‍ ആദ്യം വിശ്വസിക്കാന്‍ മടിച്ചു. ദൃശ്യങ്ങള്‍ കളവ് പറയില്ലെന്ന് വിശ്വസിക്കാന്‍ എല്ലാവര്ക്കും കുറച്ച് സമയമെടുത്തു എന്നുമാത്രം. പ്രണയത്തിലാണെന്ന് പലപ്പോഴും അഭ്യൂഹങ്ങള്‍ ശക്തമായപ്പോള്‍ എല്ലാം നിഷേധിച്ച് ദിലീപും കാവ്യയും രംഗത്ത് വരികയാണ് ചെയ്തത്. എന്നാല്‍ 2016 നവംബര്‍ 25 നാണ് ദിലീപ് ആരാധകരെ ഞെട്ടിച്ച ആ വാര്‍ത്ത പുറത്ത് വിട്ടത്. താന്‍ വിവാഹിതനാകാന്‍ പോവുകയാണെന്നും കാവ്യയാണ് തന്റെ വധുവെന്നും ദിലീപ് ഫേസ്ബുക്ക് ലൈവില്‍ വ്യക്തമാക്കി. ബന്ധുക്കളും സുഹൃത്തുക്കളും സിനിമാരംഗത്തെ പ്രമുഖരും…
Read Moreകുമരകത്ത് വീണ്ടും സെക്സ് റാക്കറ്റ്! വിനോദ സഞ്ചാരികളെ വലയിലാക്കാന്‍ ഏജന്റുമാര്‍ കറങ്ങുന്നു; പിന്നില്‍ രാഷ്ട്രീയക്കാരും സമൂഹത്തില്‍ സ്വാധീനമുള്ളവരും
കോട്ടയം: കുമരകത്ത് എത്തുന്ന വിനോദ സഞ്ചാരികളെ വലയിലാക്കാൻ അനാശാസ്യ സംഘങ്ങൾ സജീവം. കഴിഞ്ഞ കുറച്ചു നാളുകളായി കുമരകത്തെ ചില റിസോർട്ടുകളും ഹോം സ്റ്റേകളും കേന്ദ്രീകരിച്ചു വൻതോതിൽ അനാശാസ്യ പ്രവർത്തനങ്ങൾ സജീവമായിരിക്കുകയാണ്. ഇക്കഴിഞ്ഞ ദിവസം കുമരകത്തെ ഒരു റിസോർട്ട് കേന്ദ്രീകരിച്ചു പ്രവർത്തിച്ചിരുന്ന അനാശാസ്യസംഘത്തെ പോലീസ് പിടികൂടിയിരുന്നു. രാഷ്ട്രീയക്കാരുടെയും സമൂഹത്തിൽ സ്വാധീനമുള്ള ചിലരുടെയും നേതൃത്വത്തിലാണു സെക്സ് റാക്കറ്റുകൾ പ്രവർത്തിക്കുന്നതെന്നാണു നാട്ടുകാരുടെ ആരോപണം. റിസോർട്ടുകൾക്കു പുറമെ വേന്പനാട്ടു കായലിൽ ഹൗസ് ബോട്ടുകൾ കേന്ദ്രീകരിച്ചും അനാശാസ്യ സംഘങ്ങൾ പ്രവർത്തിക്കുന്നതായി പോലീസിനു വിവരം ലഭിച്ചിട്ടുണ്ട്. നാളുകൾക്കു മുന്‍പു വേന്പനാട്ടു കായലിലും കുമരകത്തുള്ള റിസോർട്ടുകളിലും ഹോം സ്റ്റേകളിലും പോലീസ് കൃത്യമായ ഇടവേളകളിൽ പരിശോധന നടത്തിയിരുന്നു. ഇതോടെ അനാശാസ്യ സംഘങ്ങൾ കുമരകത്തുനിന്ന് മറ്റു സ്ഥലങ്ങളിലേക്കു താവളം മാറ്റിയിരുന്നു. എന്നാൽ അടുത്ത നാളിൽ പരിശോധനകൾ നിലച്ചതോടെയാണു അനാശാസ്യ സംഘങ്ങൾ വീണ്ടും കുമരകം കേന്ദ്രീകരിച്ചു സജീവമായി പ്രവർത്തനം ആരംഭിച്ചത്. പല…
Read Moreസംശയരോഗി! വര്‍ഷങ്ങളോളം ഒപ്പം ജീവിച്ചയാള്‍; ദിലീപിന്റെ സ്വഭാവം വ്യക്തമാക്കിയുള്ള മഞ്ജുവിന്റെ മൊഴി കുറ്റപത്രത്തിന് ബലം; കുറ്റപത്രത്തിലെ പ്രധാന കാര്യങ്ങള്‍ ഇങ്ങനെ…
കൊച്ചി: നടി ആക്രമണത്തിന് ഇരയായ സംഭവത്തിലെ അനുബന്ധ കുറ്റപത്രത്തിന് ബലമേകുക ദിലീപിന്റെ സ്വഭാവം വ്യക്തമാക്കി മുൻഭാര്യയും നടിയുമായ മഞ്ജു നൽകിയിട്ടുള്ള മൊഴി. ദിലീപിന് സംശയമാണെന്നും തങ്ങളുടെ കുടുംബ ജീവിതം തകരാൻ കാരണം ഇത്തരത്തിലുള്ള സംശയങ്ങളാണെന്നും മൊഴി നൽകിയ മഞ്ജു പക്ഷെ ദിലീപ് കുറ്റകൃത്യം നടത്തിയോയെന്നു അറിയില്ലെന്നാണു പറഞ്ഞിട്ടുള്ളതെന്നാണ് സൂചന. വർഷങ്ങളോളം ഒപ്പം ജീവിച്ചയാളെന്ന നിലയിൽ ദിലീപിന്റെ സ്വഭാവം അടക്കമുള്ള കാര്യങ്ങളിൽ മഞ്ജു നൽകിയ മൊഴിയ്ക്ക് വിചാരണ വേളയിൽ കോടതി പ്രാധാന്യം നൽകും. ആക്രമണത്തിന് ഇരയായ നടിയും മഞ്ജുവും ഉറ്റ സുഹൃത്തുക്കളാണെന്നുള്ളതും കോടതി പരിഗണിക്കും. നടിക്കെതിരായ ആക്രമണത്തിനു പിന്നിൽ ഗൂഢാലോചനയുണ്ടെന്നു ആദ്യം പ്രതികരിച്ചത് മഞ്ജു വാര്യരായിരുന്നു. നടി ആക്രമിക്കപ്പെട്ടിനു ശേഷം അഭിനേതാക്കളുടെ സംഘടനയായ അമ്മ എറണാകുളം ദർബാർ ഹാളിൽ സംഘടിപ്പിച്ച യോഗത്തിൽ ക്രമിനൽ ഗൂഢാലോചനയെന്നാണു മഞ്ജു വാര്യർ പറഞ്ഞത്. ക്വട്ടേഷൻ ആണെന്നു പോലീസ് പോലും വിചാരിക്കാത്ത ഘട്ടത്തിലായിരുന്നു മഞ്ജുവിന്റെ…
Read Moreപ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കൊപ്പമുള്ള ആ സ്ത്രീ ആരാണ്? വിദേശയാത്രകളിലെല്ലാം അവര്‍ അദ്ദേഹത്തെ അനുഗമിക്കുന്നതെന്തിനാണ്; സോഷ്യല്‍മീഡിയയുടെ സംശയങ്ങള്‍ക്കുള്ള ഉത്തരമിതാ
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം പലയിടത്തും പലഫോട്ടോഗ്രാഫുകളിലും കാണപ്പെട്ട ഒരു സ്ത്രീയുടെ ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത്. പലരും ചോദിക്കുന്നു …ആരാണീ സ്ത്രീ? പ്രധാനമന്ത്രിയോടൊപ്പം അവര്‍ എപ്പോഴും യാത്ര ചെയ്യുന്നതെന്തിനാണ്? അതിനുള്ള ഉത്തരം ഇതാണ്. അവരുടെ പേരാണ് ഗുര്‍മീത് കൗര്‍ ചൗള. ഇവര്‍ നരേന്ദ്ര മോദിയുടെ Interpreter (പരിഭാഷക) ആണ്. മോദിയുടെ ഹിന്ദിയിലുള്ള പ്രസംഗം ഇംഗ്ലീഷിലേക്കു പരിഭാഷപ്പെടുത്തുന്നത് ഗുര്‍മീത് കൗര്‍ ആണ്. കൂടാതെ വിദേശ നേതാക്കളുമായുള്ള കൂടിക്കാഴ്ച്ചകളിലും പരിഭാഷ നടത്തുന്നത് ഇവരാണ്. 1990 ല്‍ ഗുര്‍മീത് കൗര്‍ ഡല്‍ഹിയിലെ പാര്‍ലമെന്റ് ഹൗസില്‍ Translator പോസ്റ്റില്‍ നിയമിതയായിരുന്നു. എന്നാല്‍ 1996 ല്‍ അവര്‍ ജോലി ഉപേക്ഷിച്ചു അമേരിക്കയിലുള്ള ഭര്‍ത്താവിനൊപ്പം അവിടേക്ക് ഷിഫ്റ്റ് ആകുകയായിരുന്നു. ഗുര്‍മീത് കൗര്‍ ഇപ്പോള്‍ അമേരിക്കന്‍ ട്രാന്സ്ലേറ്റര് അസോസിയേഷന് മെമ്പറാണ്. മാത്രമല്ല interpretation ,Translation കൂടാതെ രാജ്യാന്തര സുപ്പീരിയര്‍ കോര്‍ട്ടിന്റെ ഭാഷാപരിജ്ഞാനവും അവര്‍ നേടിയിട്ടുണ്ട്. വിദേശയാത്രകളില്‍ നരേന്ദ്രമോദിയുടെ…
Read More