തൃപ്പൂണിത്തുറ: യുവതിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ ഭര്‍ത്താവും കാമുകിയും അറസ്റ്റിൽ. ഉദയംപേരൂര്‍ ആമേട അമ്പലത്തിനു സമീപം വാടകയ്ക്കു താമസിക്കുന്ന ചങ്ങനാശേരി ഇത്തിത്താനം മലകുന്നം കൊല്ലമറ്റത്തില്‍ പ്രേംനിവാസില്‍ പ്രേംകുമാര്‍ (40), ഇയാളുടെ കാമുകി തിരുവനന്തപുരം വെള്ളറട വാലന്‍വിള വീട്ടില്‍ സുനിതാ ബേബി (39) എന്നിവരാണ് പിടിയിലായത്. പ്രേംകുമാറിന്റെ രണ്ടാം ഭാര്യ ചേര്‍ത്തല സ്വദേശി വിദ്യ ആണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ സെപ്റ്റംബര്‍ 23-ന് ഭാര്യയെ കാണാനില്ല എന്ന പരാതി പ്രേംകുമാര്‍ ഉദയംപേരൂര്‍ സ്റ്റേഷനില്‍ നല്‍കിയിരുന്നു. കാമുകിയുമായി ഒന്നിച്ചു താമസിക്കാനാണ് ഇയാള്‍ രണ്ടാം ഭാര്യയായ വിദ്യയെ കൊലപ്പെടുത്തിയതെന്നു പോലീസ് പറഞ്ഞു. കഴിഞ്ഞ സെപ്റ്റംബര്‍ 21ന് പുലര്‍ച്ചെയാണ് പ്രതികള്‍ വിദ്യയെ കൊലപ്പെടുത്തിയത്. 20ന് പ്രേംകുമാര്‍ വിദ്യയുമായി തിരുവനന്തപുരത്ത് പേയാട് ഇയാള്‍ വാടകയ്ക്കെടുത്ത വില്ലയില്‍ എത്തി. കാമുകി സുനിതയുമായി ഈ വില്ലയില്‍ ഇയാള്‍ ഒരുമിച്ച് താമസിക്കുകയായിരുന്നു. പ്രേംകുമാറിന്റെ അസുഖത്തിനു തിരുവനന്തപുരത്ത് പോയി ആയുര്‍വേദ ചികിത്സ നടത്താമെന്നു…
Read MoreCategory: Editor’s Pick
ഇനി ജീവിക്കാന്‍ വലിയ വില കൊടുക്കേണ്ടിവരും! ജിഎസ്ടി വർധനയിൽ ലക്ഷ്യമിടുന്നത് ഒരു വർഷം ഒരു ലക്ഷം കോടി രൂപ; ആശുപത്രിച്ചെലവിനും കള്ളിനും ജിഎസ്ടി
ന്യൂഡൽഹി: ഒരു വർഷം ഒരു ലക്ഷം കോടി രൂപയുടെ അധികവരുമാനം ഉറപ്പാക്കുന്ന വിധം ജിഎസ്ടിയിൽ വലിയ മാറ്റം വരുത്താൻ കേന്ദ്രം ആലോചിക്കുന്നു. നികുതി വരുമാനം കൂട്ടാനുള്ള നിർദേശങ്ങൾ സമർപ്പിക്കാൻ നിയുക്തമായ കമ്മിറ്റിയുടെ പരിഗണനയിലാണു നിർദേശം. അഞ്ചു ശതമാനം നിരക്ക് ഇരട്ടിപ്പിക്കുകയും 12 ശതമാനം സ്ലാബ് 18 ശതമാനം സ്ലാബിൽ ലയിപ്പിക്കുകയും ചെയ്യാനാണ് ആലോചന. പ്രതിമാസം 1.18 ലക്ഷം കോടി രൂപ ജിഎസ്ടിയിൽ നിന്നു ലക്ഷ്യമിട്ടാണ് കേന്ദ്രം ബജറ്റ് അവതരിപ്പിച്ചത്. പക്ഷേ എട്ടു മാസം പിന്നിട്ടിട്ടും മൂന്നു തവണയേ ഒരു ലക്ഷം കോടിക്കു മുകളിൽ നികുതിപിരിവ് എത്തിയുള്ളു. മറ്റു നികുതികളുടെ കാര്യത്തിലും പ്രതീക്ഷിച്ച വരവ് ഇല്ല. സാന്പത്തിക വളർച്ച കുറവാകുമെന്ന് ഉറപ്പായതിനാൽ നികുതി പിരിവ് വർധിപ്പിക്കാൻ നിരക്ക് കൂട്ടുകയേ മാർഗമുള്ളൂ എന്നു കേന്ദ്രം കരുതുന്നു. വരുമാന വർധനയ്ക്കു രണ്ടു നിർദേശങ്ങളാണു പരിഗണനയിൽ ഉള്ളത്. ജിഎസ്ടി താഴത്തെ സ്ലാബിലെ നികുതി…
Read More“എനിക്കു മരിക്കണ്ട, രക്ഷിക്കണം’; ഇതു ചെയ്തവർക്ക് വധശിക്ഷ ലഭിക്കുന്നത് എനിക്കു കാണണം; ആശുപത്രിയിൽ കിടക്കയിൽ കിടന്ന് കണ്ണടയുംമുമ്പ് ഉന്നാവോ പെണ്‍കുട്ടി സഹോദരനോട് പറഞ്ഞ വാക്കുകൾ വേദനയാകുന്നു
ന്യൂഡൽഹി: എനിക്കു മരിക്കണ്ട, എന്നെ രക്ഷിക്കണം. എന്നോട് ഇതു ചെയ്തവർക്ക് വധശിക്ഷ ലഭിക്കുന്നത് എനിക്കു കാണണം- തൊണ്ണൂറ് ശതമാനം പൊള്ളലേറ്റ് അതീവ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ കഴിയവെ ഉന്നാവോയിലെ പെണ്‍കുട്ടി സഹോദരനോടു പറഞ്ഞ വാക്കുകളാണിത്. വെള്ളിയാഴ്ച രാത്രി പെണ്‍കുട്ടി മരണത്തിനു കീഴടങ്ങിയതോടെ ഈ വാക്കുകൾ ഇനി സ്വപ്നം മാത്രമായി അവശേഷിക്കും. വെള്ളിയാഴ്ച രാത്രി 11.40ന് ഡൽഹി സഫ്ദർജംഗ് ആശുപത്രിയിലായിരുന്നു നീതി ലഭിക്കാതെയുള്ള ആ പെണ്‍കുട്ടിയുടെ മരണം. ഹൃദയാഘാതത്തെ തുടർന്നായിരുന്നു പെണ്‍കുട്ടി മരിച്ചതെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. വിദഗ്ധ ചികിത്സയ്ക്കായി പെണ്‍കുട്ടിയെ കഴിഞ്ഞദിവസമാണു ലക്നോവിൽനിന്നു ഡൽഹിയിലെ സഫ്ദർജംഗ് ആശുപത്രിയിൽ എത്തിച്ചത്. കേസിന്റെ ആവശ്യത്തിനായി കോടതിയിലേക്കു പോകവെയാണ് പെണ്‍കുട്ടിയെ പ്രതികളുൾപ്പെടെയുള്ള അഞ്ചംഗസംഘം തട്ടിക്കൊണ്ടുപോയി തീ കൊളുത്തിയത്. ഉന്നാവോയിലെ ഹിന്ദുനഗറിൽവച്ച് അഞ്ചംഗസംഘമാണു തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ചത്. ഹരിശങ്കർ ത്രിവേദി, രാം കിഷോർ ത്രിവേദി, ഉമേഷ് ബാജ്പേയി, ശിവം ത്രിവേദി, ശുഭം ത്രിവേദി എന്നിവരാണ് അക്രമികൾ.…
Read Moreആദ്യം ഞെട്ടി, നീതി ലഭിച്ചതില്‍ സന്തോഷം!! ഡോക്ടറെ മാനഭംഗപ്പെടുത്തിയ ശേഷം കത്തിച്ചു കൊലപ്പെടുത്തിയ പ്രതികളെ വെടിവച്ചുകൊന്നതിൽ പ്രതികരിച്ച് ഡോക്ടറുടെ കുടുംബം
ഹൈദരാബാദ്: ഹൈദരാബാദിൽ വനിതാ വെറ്ററിനറി ഡോക്ടറെ മാനഭംഗപ്പെടുത്തിയ ശേഷം കത്തിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതികളെ പോലീസ് വെടിവച്ചുകൊന്നതിൽ പ്രതികരണവുമായി ഇരയുടെ കുടുംബം. സംഭവത്തെ കുറിച്ച് രാവിലെ അറിഞ്ഞപ്പോൾ ഞെട്ടലാണ് ഉണ്ടായതെന്നും നീതി ലഭിച്ചതിൽ സന്തോഷമുണ്ടെന്നും കുടുംബം ദി ക്വിന്റ് ഓണ്‍ലൈനോടു പറഞ്ഞു. കുറ്റവാളികൾ ശിക്ഷിക്കപ്പെട്ടതിൽ സന്തോഷമതുണ്ടെന്നും അവർ വ്യക്തമാക്കി. കേസിലെ മുഖ്യപ്രതിയായ ലോറി ഡ്രൈവർ മുഹമ്മദ് പാഷ എന്ന ആരിഫ്, ജോളു നവീൻ, ചിന്നകേശവുലു, ജോളു ശിവ എന്നിവരാണ് വ്യാഴാഴ്ച രാത്രി ദേശീയപാത 44-ൽ ഉണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത്. തെളിവെടുപ്പിനായി കുറ്റകൃത്യം നടന്ന സ്ഥലത്ത് എത്തിച്ചപ്പോൾ പ്രതികൾ രക്ഷപ്പെടാൻ ശ്രമിച്ചെന്നും തുടർന്നുണ്ടായ ഏറ്റുമുട്ടലിൽ പ്രതികൾ നാലു പേരും കൊല്ലപ്പെട്ടു എന്നുമാണ് പോലീസ് നൽകുന്ന വിവരം. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. കഴിഞ്ഞ മാസം 28-നാണ് രാജ്യത്തെ നടുക്കിയ കൊലപാതകം നടന്നത്. സർക്കാർ മൃഗാശുപത്രിയിലെ ഡോക്ടറായ ഇരുപത്തിയാറുകാരി ബുധനാഴ്ച വൈകിട്ടു…
Read Moreഗുരുതരവീഴ്ച! ജോളിയെ വ്യാജ ഒസ്യത്ത് തയാറാക്കാന്‍ ഉദ്യോഗസ്ഥർ സഹായിച്ചുവെന്ന റിപ്പോര്‍ട്ട് പൂഴ്ത്തി; പിന്നില്‍ രാഷ്ട്രീയ നേതാക്കളുടെ സ്വാധീനം; ടോം തോമസിന്റെ യഥാർഥ ഒപ്പുകൾ ശേഖരിച്ചു
കോഴിക്കോട്: കൂടത്തായി കൊലപാതക കേസിലെ മുഖ്യപ്രതി ജോളിയെ വ്യാജ ഒസ്യത്ത് തയാറാക്കാന്‍ സഹായിച്ച റവന്യു ഉദ്യോഗസ്ഥര്‍ക്കെതിരേയുള്ള റിപ്പോര്‍ട്ട് പൂഴ്ത്തി. വ്യാജ ഒസ്യത്ത് തയാറാക്കാന്‍ റവന്യു ഉദ്യോഗസ്ഥര്‍ സഹായിച്ചതായി വ്യക്തമാക്കുന്ന റിപ്പോര്‍ട്ടാണ് പൂഴ്ത്തിയത്. ഡെപ്യൂട്ടി കളക്ടര്‍ സി. ബിജുവായിരുന്നു വകുപ്പുതല അന്വേഷണത്തിന്റെ ഭാഗമായി കോഴിക്കോട് ജില്ലാ കളക്ടര്‍ സാംബവശിവ റാവുവിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഒക്ടോബര്‍ അവസാന ആഴ്ച തന്നെ ജില്ലാ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. തുടര്‍ന്ന് ഈ റിപ്പോര്‍ട്ട് ജില്ലാ കളക്ടര്‍ പരിശോധിക്കുകയും റവന്യു മന്ത്രിക്ക് സമര്‍പ്പിക്കുകയും ചെയ്തു. എന്നാല്‍, ഒരു മാസം കഴിഞ്ഞിട്ടും റവന്യു ഉദ്യോഗസ്ഥര്ക്കെതിരേ നടപടി സ്വീകരിച്ചിട്ടില്ല. തഹസില്‍ദാര്‍ ജയശ്രീ വാര്യര്‍, കൂടത്തായി മുന്‍വില്ലേജ് ഓഫീസര്‍മാരായ കിഷോർ ഖാന്, മധുസൂധനൻനായര്‍,സുലൈമാന്‍ എന്നിവരില്‍നിന്ന് മൊഴി രേഖപ്പെടുത്തിയ ശേഷമായിരുന്നു റിപ്പോര്‍ട്ട് തയാറാക്കിയത്. മേലുദ്യോഗസ്ഥയായ ജയശ്രീയുടെ നിര്‍ദേശാനുസരണമാണ് വ്യാജ ഒസ്യത്താണെന്നറിഞ്ഞിട്ടും നടപടി സ്വീകരിച്ചതെന്നാണ് വില്ലേജ് ഓഫീസര്‍മാർ മൊഴി നല്കിയതത്രെ. കൂടാതെ…
Read Moreകൈലാസ! തട്ടിപ്പു-പീഡനവീരന് സ്വാമി നിത്യാനന്ദയ്ക്ക് സ്വന്തമായി രാജ്യം; രാജ്യത്തിന് സ്വന്തമായി പാസ്പോര്‍ട്ടും പതാകയും മന്ത്രിമാരും; രാജ്യത്ത് രണ്ടു പാസ്പോര്‍ട്ട്
ബംഗളുരു: കുട്ടികളെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചതുൾപ്പെടെ നിരവധി കേസുകളിൽ പ്രതിയായ വിവാദ ആൾദൈവം സ്വാമി നിത്യാനന്ദ ഒരു വർഷമായി സെൻട്രൽ ലാറ്റിനമേരിക്കൻ രാജ്യമായ ഇക്വഡോറിലുള്ളതായി പോലീസിന് വിവരം ലഭിച്ചു. ഇക്വഡോറിലെ ഒരു ദ്വീപ് വിലയ്ക്കു വാങ്ങിയ നിത്യാനന്ദ അതിന് “കൈലാസം’ എന്നു പേരിടുകയും രാജ്യത്തിന്റെ പേരിൽ പ്രത്യേക വെബ്സൈറ്റ് തുടങ്ങുകയും ചെയ്തു. ഭൂമിയിലെ ഏറ്റവും വലിയ ഹൈന്ദവരാജ്യമെന്നാണ് കൈലാസ രാജ്യത്തെ നിത്യാനന്ദ വിശേഷിപ്പിക്കുന്നത്. അതിർത്തികളില്ലാത്ത രാജ്യമാണ് കൈലാസമെന്നും സ്വന്തം രാജ്യത്ത് ഹൈന്ദവമതാനുഷ്ഠാനങ്ങൾ അതിന്റെ പരിശുദ്ധിയോടെ ആചരിക്കുവാൻ സാധിക്കാത്ത ലോകത്തെന്പാടുമുള്ള ഹൈന്ദവർ ചേർന്നാണ് പുതിയ രാജ്യം രൂപീകരിച്ചിരിക്കുന്നതെന്നും രാജ്യത്തിന്റെ വെബ്സൈറ്റിൽ പറയുന്നു. സ്വന്തം പാസ്പോർട്ടും പതാകയും രാജ്യത്തിന് സ്വന്തമായി പാസ്പോർട്ടും പതാകയും മുദ്രയുമുണ്ട്. നിത്യാനന്ദ പാസ്പോർട്ടിന്റെ മാതൃകയും പുറത്തുവിട്ടിട്ടുണ്ട്. രണ്ടുതരം പാസ്പോർട്ട് ഉണ്ട്. കടുംകാവി നിറത്തിൽ നിത്യാനന്ദയും ശിവനും ഉൾപ്പെടുന്ന ചിത്രവും നന്ദി വിഗ്രഹവും അടങ്ങുന്നതാണ് പതാക. കൈലാസ രാജ്യം…
Read Moreഅന്പോ… ഷൺമുഖാ..!ചന്ദ്രയാൻ ദൗത്യത്തിൽ തകർന്ന വിക്രം ലാൻഡർ കണ്ടെത്തി ; ലാൻഡറിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തലിനു പിന്നിൽ ചെന്നൈ സ്വദേശി ഷൺമുഖ സുബ്രഹ്മണ്യൻ; നന്ദി പറഞ്ഞ് നാസ
ന്യൂയോർക്ക്: ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ ഇടിച്ചിറങ്ങിയ ഇന്ത്യയുടെ ചന്ദ്രയാൻ ദൗത്യത്തിലെ വിക്രം ലാൻഡറിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയെന്ന് യുഎസ് ബഹിരാകാശ ഏജൻസിയായ നാസ. ലൂണാർ ഓർബിറ്റർ എടുത്ത ചിത്രങ്ങൾ താരതമ്യം ചെയ്ത ശേഷമാണ് നാസയുടെ സ്ഥിരീകരണം. ചെന്നൈ സ്വദേശി ഷണ്മുഖ സുബ്രഹ്മണ്യൻ ചിത്രങ്ങൾ വിശകലനം ചെയ്തു നടത്തിയ പഠനമാണ് ഈ കണ്ടെത്തലിന് വഴിയൊരുക്കിയത്. ഷണ്മുഖ സുബ്രഹ്മണ്യന് നാസ നന്ദി പറഞ്ഞു. ഐടി കന്പനിയായ കോഗ്നിസന്റിലെ പ്രോഗ്രാം അനലിസ്റ്റിക്കാണ് ഷണ്മുഖ സുബ്രഹ്മണ്യൻ. ഇസ്രോയുടെ ചന്ദ്രയാൻ-2 ദൗത്യത്തിന്റെ ഭാഗമായ വിക്രം ലാൻഡർ സെപ്റ്റംബർ ഏഴിന് ചന്ദ്രോപരിതലത്തിലിറങ്ങാനുള്ള ശ്രമം പരാജയപ്പെട്ടതിനു തൊട്ടുപിന്നാലെയാണ് ഭൂമിയുമായുള്ള ബന്ധമറ്റത്. ദക്ഷിണധ്രുവത്തിൽ നിന്ന് ഏകദേശം 600 കിലോമീറ്റർ അകലെയുള്ള ഉയർന്ന പ്രദേശത്തെ മിനുസമാർന്ന സമതലത്തിൽ ഇറങ്ങാനായിരുന്നു വിക്രം ലാൻഡർ ലക്ഷ്യമിട്ടിരുന്നത്. നിർഭാഗ്യവശാൽ ചന്ദ്രനു തൊട്ടുമുകളിൽ 2.1 കിലോമീറ്റർ അകലമുള്ളപ്പോൾ ലാൻഡറുമായുള്ള ആശയവിനിമയം നഷ്ടമായി. ചന്ദ്രനെ ചുറ്റുന്നതിനിടെ ലൂണാർ റെക്കനൈസൻസ്…
Read Moreപോലീസ് വീണ്ടും ഹെല്‍മറ്റ് വേട്ട തുടങ്ങി! രണ്ടു ഹെല്‍മറ്റുകള്‍ എങ്ങനെ സുരക്ഷിതമായി സൂക്ഷിക്കും? രണ്ടു ഹെല്‍മറ്റ് ഇല്ലെങ്കില്‍ പരിചയക്കാര് ലിഫ്റ്റ് ചോദിച്ചാല്‍ എന്തു ചെയ്യും? ഓട്ടോറിക്ഷകള്‍ക്ക് നല്ല കാലം വരുന്നു
കോട്ടയം: ഇരുചക്രവാഹനങ്ങളുടെ പിൻസീറ്റിൽ ഇരിക്കുന്നവർക്ക് ഹെൽമറ്റ് നിർബന്ധമാക്കിയ നിയമം പ്രാബല്യത്തിൽ വന്നതോടെ പോലീസിന്റെ ഹെൽമറ്റ് വേട്ട ആരംഭിച്ചു. നിയമം പ്രാബല്യത്തിൽ വന്ന ആദ്യദിനമായ ഇന്നലെ ബോധവത്കരണത്തിനായിരുന്നു പേലീസ് പ്രാധാന്യം നൽകിയിരുന്നത്. എങ്കിലും ചിലയിടങ്ങളിൽ പിഴ ചുമത്തി. നല്ലൊരു തുക ഈ ഇനത്തിൽ സർക്കാർ ഖനജാവിലേക്ക് ലഭിക്കുകയും ചെയ്തു. ചിലയിടങ്ങളിൽ കേസെടുത്തു. പോലീസും മോട്ടോർ വാഹനവകുപ്പും നടത്തുന്ന ഹെൽമറ്റ് വേട്ട ഇന്നും തുടരും. കോട്ടയം വെസ്റ്റ് പോലീസ് നടത്തിയ പരിശോധനയിൽ ഹെൽമറ്റ് വയ്ക്കാത്ത രണ്ടു പേരെ പിടികൂടി പിഴയടപ്പിച്ചു. മോട്ടോർ വാഹനവകുപ്പിന്റെ രണ്ട് സ്ക്വാഡുകൾ നടത്തിയ പരിശോധനയിൽ 12 പേർക്കെതിരെ കേസെടുത്തു. ഇവരിൽനിന്ന് 6000രൂപ പിഴ ഈടാക്കി. 15 പേരുടെ ചിത്രങ്ങൾ മൊബൈലിൽ പകർത്തി. ഇവർക്ക് അടുത്ത ദിവസങ്ങളിൽ നോട്ടീസ് നൽകും. കടുത്തുരുത്തി പോലീസ് രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തു. ഇവരിൽ നിന്ന് 1000 രൂപ പിഴ ഈടാക്കി.…
Read Moreഫേസ്ബുക്ക് സൗഹൃദം പ്രണയമായി മാറി; വിവാഹം ചെയ്യണമെന്ന് യുവതി, പറ്റില്ലെന്ന് യുവാവ്; യുവാവിനെ കൊല്ലാൻ യുവതിയുടെ ക്വട്ടേഷൻ
മൂന്നാർ: ഫേസ്ബുക്ക് പ്രണയം നിഷേധിച്ച യുവാവിനെ കൊലപ്പെടുത്താൻ മലേഷ്യൻ യുവതി ക്വട്ടേഷൻ നൽകി. യുവാവിന്റെ പരാതിയിൽ പോലീസ് നടത്തിയ അന്വേഷണത്തിൽ ഒൻപതംഗ ക്വട്ടേഷൻ സംഘം അറസ്റ്റിലായി. മധുര സ്വദേശികളായ അൻപരശൻ (24), മുനിയസ്വാമി (21), തിരുമുരുകൻ (21), അയ്യനാർ (20), ഭാസ്കരൻ (47), തേനി സ്വദേശികളായ യോഗേഷ് (20), ദിനേശ് (22), കാർത്ത് (20) എന്നിവരെയാണ് ബോഡി പോലീസ് സ്വകാര്യ ഹോട്ടൽ മുറിയിൽനിന്നും അറസ്റ്റ് ചെയ്തത്. . തേനി സ്വദേശി അശോക് കുമാറിന്റെ പരാതിയിലാണു പ്രതികളെ പിടികൂടിയത്. ഫേസ്ബുക്കിലൂടെ അശോക് കുമാർ മലേഷ്യൻ യുവതിയുമായി പരിചയത്തിലായിരുന്നു. സൗഹൃദം പിന്നീടു പ്രണയമായി മാറി. യുവതി പലവട്ടം വിവാഹം ചെയ്യണമെന്നു യുവാവിനോട് ആവശ്യപ്പെട്ടെങ്കിലും യുവാവ് തയാറായില്ല. ഇതോടെ ഒരാഴ്ചമുന്പ് തേനിയിലെത്തിയ യുവതി അശോക് കുമാറിനെ നേരിൽ കാണുകയും ഉടൻ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഇതുമായി ബന്ധപ്പെട്ടു തർക്കത്തിലായ യുവതി…
Read Moreമഞ്ഞുരുകുന്നു! ഷെയ്ന് പ്രശ്നം: വിലക്ക് നീക്കണമെന്ന ആവശ്യവുമായി ‘അമ്മ’യും; വിട്ടുവീഴ്ച്ചയ്ക്ക് തയാറായി നിര്‍മാതാക്കള്‍
കൊച്ചി: യുവനടൻ ഷെയ്ൻ നിഗത്തിന് വിലക്കേർപ്പെടുത്തിയ കർശന നടപടിയിൽ നിന്ന് വിട്ടുവീഴ്ച്ചയ്ക്കൊരുങ്ങി പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ. ഷെയ്നെ വിലക്കേർപ്പെടുത്തിയ നടപടിക്കെതിരെ സിനിമാ മേഖലയിൽ നിന്ന് സമിശ്ര പ്രതികരണം ഉണ്ടായതിനെ തുടർന്നാണ് വിട്ടുവീഴ്ചയ്ക്ക് നിർമാതാക്കൾ തയാറായത്. ഒപ്പം താരസംഘടനയായ ’അമ്മ’ യും വിലക്ക് നീക്കണമെന്ന ആവശ്യവുമായി രംഗത്ത് എത്തിയിട്ടുണ്ട്. ഷെയ്ന്റെ നിസഹകരണം മൂലം ചിത്രീകരണം മുടങ്ങിയ രണ്ടു സിനിമകൾക്കുണ്ടായ നഷ്ടം നികത്താതെ തുടർന്നുള്ള ഒരു സിനിമയിലും അഭിനയിപ്പിക്കേണ്ട എന്ന ശക്തമായ നിലപാടിൽ നിന്നാണ് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ഇപ്പോൾ അയഞ്ഞിരിക്കുന്നത്. ചിത്രീകരണം പൂർത്തിയായ ഉല്ലാസം എന്ന സിനിമയുടെ ഡബ്ബിംഗ് പൂർത്തീകരിച്ചാൽ ഷെയ്ന്റെ വിലക്ക് നീക്കുന്നതിനെ കുറിച്ച് ആലോചിക്കുമെന്ന് അസോസിയേഷൻ ഭാരവാഹികൾ ഇന്ന് വ്യക്തമാക്കി. മാത്രമല്ല, തെറ്റ് സ്വയം തിരിച്ചറിഞ്ഞ് തിരുത്തുകയും വേണമെന്ന് ഇവർ ആവശ്യപ്പെടുന്നു. വെയിൽ, കുർബാനി എന്നീ സിനിമകളാണ് ഷെയ്ന്റെ നിസഹകരണം മൂലം ഷൂട്ടിംഗ് മുടങ്ങിയത്. രണ്ട് സിനിമകൾക്കുമായി ഏഴു…
Read More