അന്പോ… ഷൺമുഖാ..!ചന്ദ്രയാൻ ദൗത്യത്തിൽ തകർന്ന വിക്രം ലാൻഡർ കണ്ടെത്തി ; ലാൻഡറിന്‍റെ അവശിഷ്ടങ്ങൾ കണ്ടെത്തലിനു പിന്നിൽ ചെന്നൈ സ്വദേശി ഷൺമുഖ സുബ്രഹ്‌മണ്യൻ; നന്ദി പറഞ്ഞ് നാസ

ന്യൂ​യോ​ർ​ക്ക്: ച​ന്ദ്ര​ന്‍റെ ദ​ക്ഷി​ണ ധ്രു​വ​ത്തി​ൽ ഇ​ടി​ച്ചി​റ​ങ്ങി​യ ഇ​ന്ത്യ​യു​ടെ ച​ന്ദ്ര​യാ​ൻ ദൗ​ത്യ​ത്തി​ലെ വി​ക്രം ലാ​ൻ​ഡ​റി​ന്‍റെ അ​വ​ശി​ഷ്ട​ങ്ങ​ൾ ക​ണ്ടെ​ത്തി​യെ​ന്ന് യു​എ​സ് ബ​ഹി​രാ​കാ​ശ ഏ​ജ​ൻ​സി​യാ​യ നാ​സ. ലൂ​ണാ​ർ ഓ​ർ​ബി​റ്റ​ർ എ​ടു​ത്ത ചി​ത്ര​ങ്ങ​ൾ താ​ര​ത​മ്യം ചെ​യ്ത ശേ​ഷ​മാ​ണ് നാ​സ​യു​ടെ സ്ഥി​രീ​ക​ര​ണം. ചെ​ന്നൈ സ്വ​ദേ​ശി ഷ​ണ്‍​മു​ഖ സു​ബ്ര​ഹ്മ​ണ്യ​ൻ ചി​ത്ര​ങ്ങ​ൾ വി​ശ​ക​ല​നം ചെ​യ്തു ന​ട​ത്തി​യ പ​ഠ​ന​മാ​ണ് ഈ ​ക​ണ്ടെ​ത്ത​ലി​ന് വ​ഴി​യൊ​രു​ക്കി​യ​ത്. ഷ​ണ്‍​മു​ഖ സു​ബ്ര​ഹ്മ​ണ്യ​ന് നാ​സ ന​ന്ദി പ​റ​ഞ്ഞു. ഐ​ടി ക​ന്പ​നി​യാ​യ കോ​ഗ​്ന​ിസന്‍റി​ലെ പ്രോ​ഗ്രാം അ​ന​ലി​സ്റ്റി​ക്കാ​ണ് ഷ​ണ്‍​മു​ഖ സു​ബ്ര​ഹ്മ​ണ്യ​ൻ.

ഇ​സ്രോ​യു​ടെ ച​ന്ദ്ര​യാ​ൻ-2 ദൗ​ത്യ​ത്തി​ന്‍റെ ഭാ​ഗ​മാ​യ വി​ക്രം ലാ​ൻ​ഡ​ർ സെ​പ്റ്റം​ബ​ർ ഏ​ഴി​ന് ച​ന്ദ്രോ​പ​രി​ത​ല​ത്തി​ലി​റ​ങ്ങാ​നു​ള്ള ശ്ര​മം പ​രാ​ജ​യ​പ്പെ​ട്ട​തി​നു തൊ​ട്ടു​പി​ന്നാ​ലെയാണ് ഭൂ​മി​യു​മാ​യു​ള്ള ബ​ന്ധ​മ​റ്റ​ത്. ദ​ക്ഷി​ണ​ധ്രു​വ​ത്തി​ൽ നി​ന്ന് ഏ​ക​ദേ​ശം 600 കി​ലോ​മീ​റ്റ​ർ അ​ക​ലെ​യു​ള്ള ഉ​യ​ർ​ന്ന പ്ര​ദേ​ശ​ത്തെ മി​നു​സ​മാ​ർ​ന്ന സ​മ​ത​ല​ത്തി​ൽ ഇ​റ​ങ്ങാ​നാ​യി​രു​ന്നു വി​ക്രം ലാ​ൻ​ഡ​ർ ല​ക്ഷ്യ​മി​ട്ടി​രു​ന്നത്. നി​ർ​ഭാ​ഗ്യ​വ​ശാ​ൽ ച​ന്ദ്ര​നു തൊ​ട്ടു​മു​ക​ളി​ൽ 2.1 കി​ലോ​മീ​റ്റ​ർ അ​ക​ല​മു​ള്ള​പ്പോ​ൾ ലാ​ൻ​ഡ​റു​മാ​യു​ള്ള ആ​ശ​യ​വി​നി​മ​യം ന​ഷ്ട​മാ​യി.

ച​ന്ദ്ര​നെ ചു​റ്റു​ന്ന​തി​നി​ടെ ലൂ​ണാ​ർ റെ​ക്ക​നൈ​സ​ൻ​സ് ഓ​ർ​ബി​റ്റ​ർ (എ​ൽ​ആ​ർ​ഒ) സെ​പ്റ്റം​ബ​ർ 17ന് ​ദ​ക്ഷി​ണ ധ്രു​വ​ത്തി​നു സ​മീ​പ​ത്ത് നി​ന്ന് പ​ക​ർ​ത്തി​യ ചി​ത്രം നാ​സ പു​റ​ത്തു​വി​ട്ടി​രു​ന്നു. എ​ന്നാ​ൽ ക​ന​ത്ത നി​ഴ​ലു​ക​ൾ മൂ​ടി​യ ദൃ​ശ്യ​ങ്ങ​ളാ​ണ് ഓ​ർ​ബി​റ്റ​ർ കാ​മ​റ​യി​ൽ പ​തി​ഞ്ഞ​ത്. വി​ക്രം ലാ​ൻ​ഡ​റി​ന്‍റെ അ​ട​യാ​ള​ങ്ങ​ൾ ക​ണ്ടെ​ത്താ​ൻ നി​ര​വ​ധി​യാ​ളു​ക​ൾ ഈ ​ചി​ത്ര​ങ്ങ​ൾ വി​ശ​ക​ല​നം ചെ​യ്തി​രു​ന്നു.

മെ​ക്കാ​നി​ക്ക​ൽ എ​ൻ​ജി​നി​യ​റാ​യ ഷ​ണ്‍​മു​ഖ സു​ബ്ര​ഹ്മ​ണ്യ​ൻ എ​ന്ന വ്യ​ക്തി ചി​ത്രം വി​ല​ക​ല​നം ചെ​യ്തു പ​ഠി​ക്കു​ക​യും ഇ​തു​സം​ബ​ന്ധി​ച്ച് നി​ർ​ണാ​യ​ക ക​ണ്ടെ​ത്ത​ൽ ന​ട​ത്തു​ക​യു​മാ​യി​രു​ന്നു. ഒ​ക്ടോ​ബ​ർ 14നും 15​നും ന​വം​ബ​ർ 11നും ​ഈ പ്ര​ദേ​ശ​ത്തി​ന്‍റെ മൂ​ന്നു ചി​ത്ര​ങ്ങ​ൾ കൂ​ടി ലൂ​ണാ​ർ ഓ​ർ​ബി​റ്റ​റി​ൽ നി​ന്ന് ല​ഭി​ച്ച​തോ​ടെ കൂ​ടു​ത​ൽ വ്യ​ക്ത​ത ല​ഭി​ച്ചു.

ഇ​തെ​ല്ലാം ഷ​ണ്‍​മു​ഖ പ​ഠ​ന​ത്തി​ന് വി​ധേ​യ​മാ​ക്കി. ഓ​ർ​ബി​റ്റ​ർ പ​ക​ർ​ത്തി​യ ചി​ത്ര​വും ലാ​ൻ​ഡ​ൻ ഇ​ടി​ച്ചി​റ​ങ്ങ​ിയ സ്ഥ​ല​ത്തി​ന്‍റെ പ​ഴ​യ ചി​ത്ര​വും താ​ര​ത​മ്യ​പ്പെ​ടു​ത്തു​ക​യാ​ണ് താ​ൻ ചെ​യ്ത​തെ​ന്ന് ഷ​ണ്‍​മു​ഖ പ​റ​ഞ്ഞു. ഷ​ണ്‍​മു​ഖ സു​ബ്ര​ഹ്മ​ണ്യൻ ന​ൽ​കി​യ നി​ർ​ണാ​യ​ക വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഈ ​ചി​ത്ര​ങ്ങ​ൾ നാ​സ താ​ര​ത​മ്യം ചെ​യ്തി​രു​ന്നു.

ഇ​തു​സം​ബ​ന്ധി​ച്ച് നാ​സ കൂ​ടു​ത​ൽ പ​ഠ​ന​ങ്ങ​ൾ ന​ട​ത്തു​ക​യും അ​നു​മാ​ന​ത്തി​ൽ എ​ത്തു​ക​യു​മാ​യി​രു​ന്നു. ലാ​ൻ​ഡ​ർ ഇ​ടി​ച്ചി​റ​ങ്ങി​യ ഭാ​ഗ​വും അ​വ​ശി​ഷ്ട​ങ്ങ​ൾ ചി​ന്നി​ച്ചി​ത​റി​യ ഇ​ട​വും ചി​ത്ര​ത്തി​ൽ കാ​ണാം. ഇ​രു​പ​ത്തിയൊ​ന്നു ക​ഷ്ണ​ങ്ങ​ളാ​യാണ് ലാ​ൻ​ഡ​ർ ത​ക​ർ​ന്നു​വീ​ണ​തെ​ന്നാ​ണ് ചി​ത്ര​ങ്ങ​ൾ കാ​ണി​ക്കു​ന്ന​ത്. ക​ണ്ടെ​ത്ത​ൽ സം​ബ​ന്ധി​ച്ച് കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ നാ​സ പു​റ​ത്തു​വി​ടും.

Related posts