Set us Home Page

പോലീസ് വീണ്ടും ഹെല്‍മറ്റ് വേട്ട തുടങ്ങി! രണ്ടു ഹെല്‍മറ്റുകള്‍ എങ്ങനെ സുരക്ഷിതമായി സൂക്ഷിക്കും? രണ്ടു ഹെല്‍മറ്റ് ഇല്ലെങ്കില്‍ പരിചയക്കാര്‍ ലിഫ്റ്റ് ചോദിച്ചാല്‍ എന്തു ചെയ്യും? ഓട്ടോറിക്ഷകള്‍ക്ക് നല്ല കാലം വരുന്നു

കോ​ട്ട​യം: ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളു​ടെ പി​ൻ​സീ​റ്റി​ൽ ഇ​രി​ക്കു​ന്ന​വ​ർ​ക്ക് ഹെ​ൽ​മ​റ്റ് നി​ർ​ബ​ന്ധ​മാ​ക്കി​യ നി​യ​മം പ്രാ​ബ​ല്യ​ത്തി​ൽ വ​ന്ന​തോ​ടെ പോ​ലീ​സി​ന്‍റെ ഹെ​ൽ​മ​റ്റ് വേ​ട്ട ആ​രം​ഭി​ച്ചു. നി​യ​മം പ്രാ​ബ​ല്യ​ത്തി​ൽ വ​ന്ന ആ​ദ്യ​ദി​ന​മാ​യ ഇ​ന്ന​ലെ ബോ​ധ​വ​ത്ക​ര​ണ​ത്തി​നാ​യി​രു​ന്നു പേ​ലീ​സ് പ്രാ​ധാ​ന്യം ന​ൽ​കി​യി​രു​ന്ന​ത്.

എ​ങ്കി​ലും ചി​ല​യി​ട​ങ്ങ​ളി​ൽ പി​ഴ ചു​മ​ത്തി. ന​ല്ലൊ​രു തു​ക ഈ ​ഇ​ന​ത്തി​ൽ സ​ർ​ക്കാ​ർ ഖ​ന​ജാ​വി​ലേ​ക്ക് ല​ഭി​ക്കു​ക​യും ചെ​യ്തു. ചി​ല​യി​ട​ങ്ങ​ളി​ൽ കേ​സെ​ടു​ത്തു. പോ​ലീ​സും മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പും ന​ട​ത്തു​ന്ന ഹെ​ൽ​മ​റ്റ് വേ​ട്ട ഇ​ന്നും തു​ട​രും. കോ​ട്ട​യം വെ​സ്റ്റ് പോ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ഹെ​ൽ​മ​റ്റ് വ​യ്ക്കാ​ത്ത ര​ണ്ടു പേ​രെ പി​ടി​കൂ​ടി പി​ഴ​യ​ട​പ്പി​ച്ചു.

മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പി​ന്‍റെ ര​ണ്ട് സ്ക്വാ​ഡു​ക​ൾ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ 12 പേ​ർ​ക്കെ​തി​രെ കേ​സെ​ടു​ത്തു. ഇ​വ​രി​ൽ​നി​ന്ന് 6000രൂ​പ പി​ഴ ഈ​ടാ​ക്കി. 15 പേ​രു​ടെ ചി​ത്ര​ങ്ങ​ൾ മൊ​ബൈ​ലി​ൽ പ​ക​ർ​ത്തി. ഇ​വ​ർ​ക്ക് അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ൽ നോ​ട്ടീ​സ് ന​ൽ​കും. ക​ടു​ത്തു​രു​ത്തി പോ​ലീ​സ് ര​ണ്ട് കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്തു. ഇ​വ​രി​ൽ നി​ന്ന് 1000 രൂ​പ പി​ഴ ഈ​ടാ​ക്കി.

വൈ​ക്കം പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ ഇ​ന്ന​ലെ രാ​വി​ലെ മു​ത​ൽ ഹെ​ൽ​മ​റ്റ് പ​രി​ശോ​ധ​ന ന​ട​ത്തി. പ്ര​ധാ​ന റോ​ഡു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ചാ​യി​രു​ന്നു പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. ആ​ദ്യ ഘ​ട്ട​ത്തി​ൽ പി​ഴ ഈ​ടാ​ക്കി​യി​ല്ല.

ക​റു​ക​ച്ചാ​ൽ പോ​ലീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ​തി​വ് വാ​ഹ​ന പ​രി​ശോ​ധ​ന ന​ട​ത്തി. ഹെ​ൽ​മ​റ്റ് വ​യ്ക്കാ​ത്ത​വ​ർ​ക്കും, സീ​റ്റ്ബെ​ൽ​റ്റ് ധ​രി​ക്കാ​ത്ത​വ​ർ​ക്കും ബോ​ധ​വ​ത്ക​ര​ണം ന​ൽ​കി​യാ​ണ് വി​ട്ട​യ​ച്ച​ത്. ഏ​റ്റു​മാ​നൂ​ർ പോ​ലീ​സ് പ​രി​ശോ​ധ​ന​യി​ൽ പി​ൻ​സീ​റ്റി​ൽ ഹെ​ൽ​മ​റ്റി​ല്ലാ​തെ യാ​ത്ര​ചെ​യ്ത​വ​രെ പി​ടി​കൂ​ടി. എ​ന്നാ​ൽ ആ​ദ്യ​ദി​വ​സ​മാ​യ​തി​നാ​ൽ പി​ഴ ചു​മ​ത്തി​യി​ല്ല.

കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ൽ പി​ൻ​സീ​റ്റി​ൽ ഹെ​ൽ​മ​റ്റ് വ​യ്ക്കാ​തെ സ​ഞ്ച​രി​ച്ച 65 പേ​ർ​ക്ക് പോ​ലീ​സ് ബോ​ധ​വ​ത്ക​ര​ണം ന​ൽ​കി. വ​രും ദി​വ​സം പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കു​മെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. കി​ട​ങ്ങൂ​രി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യെ​ങ്കി​ലും പി​ഴ ഈ​ടാ​ക്കു​ക​യോ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്യു​ക​യോ ചെ​യ്തി​ല്ല. പ​ള്ളി​ക്ക​ത്തോ​ട്ടി​ൽ ബോ​ധ​വ്ത​ക​ര​ണം ന​ട​ത്തു​ന്ന​തി​നൊ​ടൊ​പ്പം നി​യ​മം ലം​ഘി​ച്ച​വ​ർ​ക്കെ​തി​രെ കേ​സെ​ടു​ക്കു​ക​യും ചെ​യ്തു.

പൊ​ൻ​കു​ന്ന​ത്തു ബോ​ധ​വ​ത്ക​ര​ണ​ത്തോ​ടൊ​പ്പം നി​യ​മം ലം​ഘി​ച്ച​വ​ർ​ക്കെ​തി​രെ താ​ക്കീ​തു ന​ൽ​കി. എ​ന്താ​യാ​ലും കു​റെ നാ​ളാ​യി നി​ല​ച്ച വാ​ഹ​ന പ​രി​ശോ​ധ​ന​യ്ക്ക് വീ​ണ്ടും ജീ​വ​ൻ വ​ച്ചി​രി​ക്കു​ക​യാ​ണ്. അ​തേ​സ​മ​യം, പി​ൻ​സീ​റ്റി​ലി​രി​ക്കു​ന്ന​വ​ർ​ക്കും ഹെ​ൽ​മ​റ്റ് നി​ർ​ബ​ന്ധ​മാ​ക്കി​യ നി​യമ​ത്തെ ഇ​രു​ച​ക്ര​വാ​ഹ​നം ഉ​പ​യോ​ഗി​ക്കു​ന്ന​വ​രി​ൽ ചി​ല​ർ അ​നു​കൂ​ലി​ക്കു​ന്പോ​ൾ മ​റ്റു ചി​ല​ർ ഇ​തി​നെ അ​നു​കൂ​ലി​ക്കു​ന്നി​ല്ല. ര​ണ്ടു ഹെ​ൽ​മ​റ്റു​ക​ൾ കൊ​ണ്ടു​ന​ട​ക്കേ​ണ്ട ഗ​തി​കേ​ടി​ലാ​ണ് വാ​ഹ​ന ഉ​പ​യോ​ക്താ​ക്ക​ൾ.

അ​ടു​ത്ത സു​ഹൃ​ത്തുക്ക​ളോ വേ​ണ്ട​പ്പെ​ട്ട​വ​രോ അ​ത്യാ​വ​ശ്യ​ത്തി​ന് ഒ​രു ലി​ഫ്റ്റ ചോ​ദി​ച്ചു​ക​യ​റുകയും രണ്ടു ഹെൽമറ്റ് കയ്യിലില്ലാതെ വരികയും ചെയ്താൽ എ​ന്തു​ചെ​യ്യുമെന്നാണ് ചിലരുടെ ചോദ്യം. പി​ന്നി​ലി​രി​ക്കു​ന്ന​യാ​ൾ​ക്ക് ഹെ​ൽ​മ​റ്റി​ല്ലാ​തെ അ​ധി​കൃ​ത​ർ വാഹനം പി​ടി​ച്ചാ​ൽ പി​ൻ​സീ​റ്റി​ലി​രി​ക്കു​ന്ന​വ​ർ കൈ ​ക​ഴു​കും.

ഡ്രൈ​വ​ർ​ക്ക് ബാ​ധ്യ​ത​യു​മാ​കും. ഇ​തു പേ​ടി​ച്ച് ര​ണ്ടു ഹെ​ൽ​മ​റ്റ് വാ​ങ്ങാ​ൻ ചി​ല​ർ ഒ​രു​ങ്ങു​ന്നു​ണ്ട്. ര​ണ്ടു ഹെ​ൽ​മ​റ്റ് വാ​ങ്ങി​യാ​ലും ഇ​തെ​ങ്ങ​നെ സു​ര​ക്ഷി​ത​മാ​യി സൂ​ക്ഷി​ക്കു​മെ​ന്ന​താ​ണ് മ​റ്റൊ​രു പ്ര​ശ്നം. ഇനിയിപ്പോൾ യാത്ര ചെയ്യാൻ രണ്ടുപേരുണ്ട്, രണ്ടു ഹെൽമറ്റുകൾ ഇല്ലാതെ വരികയും ചെയ്താൽ ടൂവീലർ ഉപേക്ഷിക്കുകയേ തരമുള്ളൂവെന്നാണ് ചിലരുടെ അഭിപ്രായം.

രണ്ടു ഹെൽമറ്റ് നിർബന്ധമാക്കിയ നടപടി ഒാട്ടോറിക്ഷ ഡ്രൈവർ മാർക്ക് അല്പം പ്രതീക്ഷ നൽകുന്നുണ്ട്. നിയമം കർശനമായി നടപ്പാക്കിയാൽ പലരും ടൗണുകളിലും മറ്റും ചെറിയ ഒാട്ടങ്ങൾക്ക് ടൂവീലർ ഉപേക്ഷിക്കാനുള്ള സാധ്യത ഏറെയാണ്. അങ്ങനെ വന്നാൽ അവർ ഒാട്ടോകളെ ആശ്രയിക്കുമെന്നതാണ് ഡ്രൈവർമാ രുടെ പ്രതീക്ഷ വർധിപ്പിക്കുന്നത്. ടൂവീലറുകൾ പെരുകിയതോടെ ഒാട്ടോറിക്ഷകൾക്ക് ഒാട്ടം തീരെ കുറഞ്ഞിരുന്നു.

രാഷ്ട്രദീപിക വാര്‍ത്തകള്‍ ഫേസ്ബുക്കില്‍ പിന്തുടരാന്‍ ഞങ്ങളുടെ പേജ് ലൈക്ക് ചെയ്യൂ...

https://www.facebook.com/RashtraDeepika/

LATEST NEWS