Set us Home Page

മഞ്ഞുരുകുന്നു! ഷെയ്ന്‍ പ്രശ്‌നം: വിലക്ക് നീക്കണമെന്ന ആവശ്യവുമായി ‘അമ്മ’യും; വിട്ടുവീഴ്ച്ചയ്ക്ക് തയാറായി നിര്‍മാതാക്കള്‍

കൊ​ച്ചി: യു​വ​ന​ട​ൻ ഷെ​യ്ൻ നി​ഗ​ത്തി​ന് വി​ല​ക്കേ​ർ​പ്പെ​ടു​ത്തി​യ ക​ർ​ശ​ന ന​ട​പ​ടി​യി​ൽ നി​ന്ന് വി​ട്ടു​വീ​ഴ്ച്ച​യ്ക്കൊ​രു​ങ്ങി പ്രൊ​ഡ്യൂ​സേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ. ഷെ​യ്നെ വി​ല​ക്കേ​ർ​പ്പെ​ടു​ത്തി​യ ന​ട​പ​ടി​ക്കെ​തി​രെ സി​നി​മാ മേ​ഖ​ല​യി​ൽ നി​ന്ന് സ​മി​ശ്ര പ്ര​തി​ക​ര​ണം ഉ​ണ്ടാ​യ​തി​നെ തു​ട​ർ​ന്നാ​ണ് വി​ട്ടു​വീ​ഴ്ച​യ്ക്ക് നി​ർ​മാ​താ​ക്ക​ൾ ത​യാ​റാ​യ​ത്. ഒ​പ്പം താ​ര​സം​ഘ​ട​ന​യാ​യ ’അ​മ്മ’ യും ​വി​ല​ക്ക് നീ​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി രം​ഗ​ത്ത് എ​ത്തി​യി​ട്ടു​ണ്ട്.

ഷെ​യ്ന്‍റെ നി​സ​ഹ​ക​ര​ണം മൂ​ലം ചി​ത്രീ​ക​ര​ണം മു​ട​ങ്ങി​യ ര​ണ്ടു സി​നി​മ​ക​ൾ​ക്കു​ണ്ടാ​യ ന​ഷ്ടം നി​ക​ത്താ​തെ തു​ട​ർ​ന്നു​ള്ള ഒ​രു സി​നി​മ​യി​ലും അ​ഭി​ന​യി​പ്പി​ക്കേ​ണ്ട എ​ന്ന ശ​ക്ത​മാ​യ നി​ല​പാ​ടി​ൽ നി​ന്നാ​ണ് പ്രൊ​ഡ്യൂ​സേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ഇ​പ്പോ​ൾ അ​യ​ഞ്ഞി​രി​ക്കു​ന്ന​ത്.

ചി​ത്രീ​ക​ര​ണം പൂ​ർ​ത്തി​യാ​യ ഉ​ല്ലാ​സം എ​ന്ന സി​നി​മ​യു​ടെ ഡ​ബ്ബിം​ഗ് പൂ​ർ​ത്തീ​ക​രി​ച്ചാ​ൽ ഷെ​യ്ന്‍റെ വി​ല​ക്ക് നീ​ക്കു​ന്ന​തി​നെ കു​റി​ച്ച് ആ​ലോ​ചി​ക്കു​മെ​ന്ന് അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ ഇ​ന്ന് വ്യ​ക്ത​മാ​ക്കി. മാ​ത്ര​മ​ല്ല, തെ​റ്റ് സ്വ​യം തി​രി​ച്ച​റി​ഞ്ഞ് തി​രു​ത്തു​ക​യും വേ​ണ​മെ​ന്ന് ഇ​വ​ർ ആ​വ​ശ്യ​പ്പെ​ടു​ന്നു.

വെ​യി​ൽ, കു​ർ​ബാ​നി എ​ന്നീ സി​നി​മ​ക​ളാ​ണ് ഷെ​യ്ന്‍റെ നി​സ​ഹ​ക​ര​ണം മൂ​ലം ഷൂ​ട്ടിം​ഗ് മു​ട​ങ്ങി​യ​ത്. ര​ണ്ട് സി​നി​മ​ക​ൾ​ക്കു​മാ​യി ഏ​ഴു കോ​ടി രൂ​പ ന​ഷ്ടം സം​ഭ​വി​ച്ചി​ട്ടു​ണ്ട്. ഇ​തു ന​ൽ​കാ​തെ തു​ട​ർ​ന്ന് ഒ​രു സി​നി​മ​യി​ലും ഷെ​യ്നെ അ​ഭി​ന​യി​പ്പി​ക്കേ​ണ്ട എ​ന്നാ​യി​രു​ന്നു പ്രൊ​ഡ്യൂ​സേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ക​ഴി​ഞ്ഞ ദി​വ​സം തീ​രു​മാ​നി​ച്ച​ത്. ഇ​തി​നെ അ​നു​കൂ​ലി​ച്ചും പ്ര​തി​കൂ​ലി​ച്ചു​മാ​ണ് സി​നി​മ മേ​ഖ​ല​യി​ൽ നി​ന്നു​ള്ള വ്യ​ക്തി​ക​ളും സം​ഘ​ട​ന​ക​ളും പ്ര​തി​ക​ര​ണ​ങ്ങ​ൾ ന​ട​ത്തി​യ​ത്.

ഷെ​യ്ന്‍റെ ന​ട​പ​ടി​ക​ളെ ശ​ക്ത​മാ​യി വി​മ​ർ​ശി​ക്കു​ന്പോ​ഴും ഒ​രാ​ളു​ടെ ജോ​ലി​യെ ത​ട​സ​പ്പെ​ടു​ത്തും​വി​ധം വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്തു​ന്ന​തി​നോ​ട് താ​ര സം​ഘ​ട​ന​യാ​യ അ​മ്മ​യ്ക്ക് യോ​ജി​പ്പി​ല്ല. കാ​ര്യ​ങ്ങ​ൾ ച​ർ​ച്ച​ക​ളി​ലൂ​ടെ ര​മ്യ​മാ​യി പ​രി​ഹ​രി​ക്കു​ന്ന​തി​നോ​ടാ​ണ് ഇ​വ​ർ​ക്ക് താ​ൽ​പ​ര്യം. പ്ര​ശ്ന​ങ്ങ​ൾ​ക്ക് പ​രി​ഹാ​രം കാ​ണ​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി ഷെ​യ്ന്‍റെ മാ​താ​വ് ഇ​ന്ന​ലെ അ​മ്മ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഇ​ട​വേ​ള ബാ​ബു​വി​ന് ക​ത്ത് ന​ൽ​കി​യി​രു​ന്നു.

ഇ​ത് പ്ര​സി​ഡ​ന്‍റ് മോ​ഹ​ൻ​ലാ​ലി​ന് ഇ​ട​വേ​ള ബാ​ബു കൈ​മാ​റി​യി​ട്ടു​ണ്ട്. ഇ​രു​വ​രും ഇ​ന്നോ നാ​ള​യോ പ്രൊ​ഡ്യൂ​സേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ടും. ച​ർ​ച്ച​ക​ൾ​ക്കു​ള്ള അ​വ​സ​രം ഒ​രു​ക്കു​ന്ന​തി​നാ​യി​ട്ടാ​ണ​ത്. എ​ന്നാ​ൽ ഡ​ബ്ബിം​ഗ് പൂ​ർ​ത്തി​യാ​ക്കാ​ൻ ഷെ​യ്ൻ സ​ന്ന​ദ്ധ​മാ​യാ​ലെ ച​ർ​ച്ച​ക​ൾ ഉ​ണ്ടാ​കൂ​വെ​ന്ന നി​ല​പാ​ടി​ലാ​ണ് പ്രൊ​ഡ്യൂ​സേ​ഴ്സ് അ​സോ​സി​യേ​ഷ​നും.

രാഷ്ട്രദീപിക വാര്‍ത്തകള്‍ ഫേസ്ബുക്കില്‍ പിന്തുടരാന്‍ ഞങ്ങളുടെ പേജ് ലൈക്ക് ചെയ്യൂ...

https://www.facebook.com/RashtraDeepika/

LATEST NEWS