സ്വന്തം ലേഖകന്‍ കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യ പ്രതി ജോളിയുടെ രണ്ടാം ഭര്‍ത്താവ് കോടഞ്ചേരി പുലിക്കയം പൊന്നാമറ്റത്തില്‍ ഷാജുവിന്റെ ആദ്യ ഭാര്യ സിലി സെബാസ്റ്റ്യന്‍ (43) മകള്‍ ആല്ഫൈന് (ഒന്നര)എന്നിവര്‍ കൊല്ലപ്പെട്ട കേസില്‍ പോലീസിന് ശക്തമായ തെളിവുകൾ ലഭിച്ചു. ഈ കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ അറസ്റ്റുകൾ ഉടന്‍ ഉണ്ടാകുമെന്നാണ് അറിയുന്നത്. കൊലപാതക പരമ്പരകളിലെ ഏറ്റവും അവസാനത്തേതാണ് സിലിയുടേത് എന്നതിനാല്‍ സംഭവം ബന്ധുക്കള്‍ ഉള്‍പ്പെടെ ഓര്‍ത്തിരിക്കുന്നുണ്ട്. ഇത് കേസ് അന്വേഷണം സുഗമമാക്കുമെന്നാണ് അന്വേഷണസംഘത്തിന്റെ പ്രതീക്ഷ. ജോളിയുടെ രണ്ടാം ഭര്‍ത്താവ് ഷാജുവിനും പിതാവ് സക്കറിയയ്ക്കും എതിരേ നിര്‍ണായകമൊഴികള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. ഇവരറിയാതെ ഈ കൊലപാതകങ്ങള്‍ നടക്കില്ലെന്നാണ് ബന്ധുക്കൾ പോലീസിനോട് പറയുന്നത്. അതേസമയം, വിവരങ്ങൾ നൽകാൻ അയൽവാസികളുൾപ്പെടെ ചിലർ മടിക്കുന്നുണ്ട്. തെളിവുകൾ ഒളിപ്പിക്കാൻ ശ്രമിക്കുന്നതിന് ഇവരെ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്താനാണ് പോലീസ് നീക്കം. അങ്ങനെ വന്നാൽ പലരും സംഭവങ്ങൾ തുറന്നുപറയുമെന്ന പ്രതീക്ഷയിലാണ്…
Read MoreCategory: Editor’s Pick
രണ്ടാനമ്മയുടെ ക്രൂരത! പലരാത്രികളിലും പെറ്റമ്മയെ ഓർത്ത് കരഞ്ഞു; ജോളി തന്നെ കഠിനമായി ദ്രോഹിച്ചെന്ന് സിലിയുടെ മകന്റെ മൊഴി ഇങ്ങനെ…
കോഴിക്കോട്: കൂടത്തായി കൊലപാതകപരന്പര കേസിലെ മുഖ്യപ്രതിയും പൊന്നാമറ്റത്തിൽ ഷാജുവിന്റെ രണ്ടാംഭാര്യയുമായ ജോളി തന്നെ പലതവണ കഠിനമായി ദ്രോഹിച്ചിട്ടുണ്ടെന്ന് ഷാജു-സിലി ദന്പതികളുടെ മൂത്തമകന്റെ മൊഴി. സിലിവധകേസ് അന്വേഷിക്കുന്ന വടകര കോസ്റ്റൽ ഇൻസ്പെക്ടർ ബി.കെ.സിജു ആൽഫൈനിന്റെ മരണവുമായി ബന്ധപ്പെട്ട് തിരുവന്പാടി ഇൻസ്പെക്ടർ ഷാജു ജോസഫ് എന്നിവർ സിലിയുടെ ബന്ധുവീട്ടിലെത്തി മൊഴിയെടുത്തപ്പോഴാണ് രണ്ടാനമ്മയുടെ ക്രൂരതകളെക്കുറിച്ച് പത്താം ക്ലാസ് വിദ്യാർഥിയായ ബാലൻ തുറന്നുപറഞ്ഞത്. അമ്മ സിലി ജീവിച്ചിരുന്നകാലത്ത് വീട്ടിൽ വലിയ സന്തോഷമായിരുന്നു. അനുജത്തി ആൽഫൈൻ 2014 മേയ് മൂന്നിന് മരിച്ചതിനുശേഷം അമ്മ വളരെ ദുഃഖിതയായിരുന്നു. മുൻപത്തേക്കാളും എന്നോട് കൂടുതൽ സ്നേഹം ഉണ്ടായി. പൊന്നുമോനെ, ഇനി നീ മാത്രമെ ഞങ്ങൾക്കുള്ളൂ എന്ന് ഇടയ്ക്കിടെ കെട്ടിപ്പിടിച്ച് അമ്മ പറയുമായിരുന്നു. 2016 ജനവരി 11ന് അമ്മയും മരിച്ചു. അന്നുചില സംശയങ്ങൾ ബന്ധുക്കൾ തമ്മിൽ സംസാരിക്കുന്നത് കേട്ടിരുന്നു. കൃത്യം ഒരുവർഷം കഴിഞ്ഞ് പിതാവ് ഷാജുവും ജോളിയും തമ്മിൽ വിവാഹിതരായി.…
Read Moreകൊച്ചുകൊച്ചു സംഭാഷണങ്ങള്‍! ബാലതാരം സനൂപിന്റെ പേരില്‍ നടിമാരോട് ഫോണ്‍ സല്ലാപം; പൊന്നാനിക്കാരന് അറസ്റ്റില്‍; വിളിച്ചത് അനുസിത്താര, ഭാമ, മഞ്ജുപിള്ള, റിമിടോമി തുടങ്ങിയവരെ
റെനീഷ് മാത്യു കണ്ണൂർ: മലയാളത്തിലെ ബാലതാരമായ സനൂപിന്റെ പേരിൽ ചലച്ചിത്രനടിമാരെയും റിയാലിറ്റി ഷോകളിലെ പെൺകുട്ടികളെയും ഫോണിൽ വിളിച്ചു സല്ലപിച്ച മലപ്പുറം പൊന്നാനി സ്വദേശി രാഹുലിനെ (22) കണ്ണൂർ ടൗൺ പോലീസ് അറസ്റ്റ് ചെയ്തു. കണ്ണൂർ ടൗൺ സിഐ പ്രദീപൻ കണ്ണിപ്പൊയിൽ, എസ്ഐ ബി.എസ്. ബാബിഷ്, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ സഞ്ജയ് കണ്ണാടിപ്പറന്പ്, ബാബു പ്രസാദ് എന്നിവർ നടത്തിയ അന്വേഷണത്തിലാണ് പ്രതി കുടുങ്ങിയത്. സനൂപിന്റെ അച്ഛൻ സന്തോഷ് ജില്ലാ പോലീസ് മേധാവി പ്രതീഷ് കുമാറിന് നല്കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം. സനൂപും സനൂഷയും ഒന്നിച്ചുള്ള ഫോട്ടോയായിരുന്നു ഫോണിന്റെ വാട്സാപ്പ് ഡിപി ചിത്രമായി രാഹുൽ ഉപയോഗിച്ചിരുന്നത്. സനൂപ് വിളിക്കുന്നതായി ചലച്ചിത്ര നടിമാർ സനൂഷയോട് പറയുകയായിരുന്നു. തുടർന്ന് ഇത് മറ്റാരോ ആണ് വിളിക്കുന്നതെന്ന് കണ്ടെത്തുകയും പരാതി നല്‍കുകയും ആയിരുന്നു. കൊച്ചു കൊച്ചു സംഭാഷണങ്ങൾ ചേച്ചി പല്ല് പറിക്കുന്പോൾ വേദന ഉണ്ടാകുമോ……
Read More1500 പേജുകള്‍, 115 സാക്ഷികളുടെ മൊഴികള്‍!; അമ്പൂരി രാഖിമോള്‍ കൊലക്കേസ്; അരുംകൊലയുടെ ചുരുളഴിച്ച പോലീസ് 83-ാം ദിവസം കുറ്റപത്രം സമര്‍പ്പിച്ചു
സ്വന്തംലേഖകൻ വിഴിഞ്ഞം: ഏറെ കോളിളക്കം സൃഷ്ടിച്ച അമ്പൂരി കൊലക്കേസിൽ പ്രതികൾക്കെതിരെ പോലീസ് കുറ്റപത്രം സമർപ്പിച്ചു. തിരുപുറം പുത്തൻകട ജോയ് ഭവനിൽ രാഖിമോളെ (29) കൊലപ്പ ടുത്തി കുഴിച്ചുമൂടിയ കേസിൽ ഒന്നാം പ്രതി അമ്പൂരി തട്ടാൻമുക്ക് അശ്വതി ഭവനിൽ അഖിൽ ആർ.നായർ, രണ്ടാം പ്രതിയും അഖിലിന്റെ സഹോദരനുമായ രാഹുൽ ആർ.നായർ, മൂന്നാം പ്രതി തട്ടാൻ മുക്ക് ആദർശ് ഭവനിൽ ആദർശ് എന്നിവർക്കെതിരെയാണ് പൂവാർ പോലീസ് ഇന്നലെ വൈകുന്നേരത്തോടെ നെയ്യാറ്റിൻകര ജുഡീഷൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി രണ്ടിൽ കുറ്റപത്രം സമർപ്പിച്ചത്. 1500 പേജുള്ള കുറ്റപത്രത്തിൽ 115 സാക്ഷികളുടെ മൊഴികൾ രേഖപ്പെടുത്തി. കൊലപാതകം തെളിയിച്ച പോലീസ് 83-ാം ദിവസം ജുഡീഷൽ കസ്റ്റഡിയിലുള്ള പ്രതികൾക്കെതിരെ ചാർജ് ഷീറ്റ് നൽകിയെന്ന പ്രത്യേകതയുമുണ്ട്. തട്ടികൊണ്ടു പോകൽ, ബലാൽസംഗം, ഗൂഢാലോചന, കൊലപാതകം, തെളിവ് നശിപ്പിക്കൽ എന്നിങ്ങനെയുള്ള കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയത്. റൂറൽ എസ്പിമാരായ മധു ,…
Read Moreമുടി വെട്ടിയതിനു ഷെയ്ൻ നിഗമിനു വധഭീഷണി; കേൾക്കുന്നതൊന്നും ശരിയല്ല, പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ പ്രതികരിക്കുമെന്ന് ജോബി
കൊച്ചി: നിർമാതാവ് ജോബി ജോർജ് തനിക്കെതിരേ വധഭീഷണി മുഴക്കുന്നുവെന്നു നടൻ ഷെയിൻ നിഗത്തിന്റെ പരാതി. ഗുഡ്വിൽ എന്റർടെയിൻമെന്റിന്റെ ബാനറിൽ ജോബി ജോർജ് നിർമിക്കുന്ന “വെയിൽ’ എന്ന ചിത്രത്തിലെ നായകനാണ് ഷെയിൻ നിഗം. ചിത്രത്തിന്റെ ഒന്നാം ഷെഡ്യൂൾ കഴിഞ്ഞതിനുശേഷമാണ് നിർമാതാവ് വധഭീഷണിയുമായി രംഗത്ത് എത്തിയതെന്ന് അമ്മ സംഘടനയ്ക്ക് അയച്ച കത്തിൽ ഷെയിൻ പറയുന്നു. നവമാധ്യമങ്ങളിലൂടെ തനിക്കെതിരേ മോശപ്പെട്ട കുപ്രചാരണങ്ങൾ നടത്തുമെന്നും ജീവിക്കാൻ അനുവദിക്കില്ലെന്നും ജീവിപ്പിക്കുകയില്ലെന്നുമാണു ജോബി ജോർജ് ഭീഷണിപ്പെടുത്തിയെന്ന് അമ്മ പ്രസിഡന്റിന് നൽകിയ കത്തിലുണ്ട്. തെളിവായി വോയിസ് മെസേജും ഫോട്ടോകളും അമ്മ ഭാരവാഹി ഇടവേള ബാബുവിനു നൽകിയതായും ഷെയിൻ പറഞ്ഞു. “വെയിലി’ന്റെ ആദ്യ ഷെഡ്യൂൾ കഴിഞ്ഞ് ഖുർബാനി എന്ന സിനിമയിൽ അഭിനയിക്കുന്പോൾ ഗെറ്റപ്പ് മാറാൻ രണ്ടു സിനിമകളുടെയും അണിയറ പ്രവർത്തകരുടെ പരസ്പരധാരണയിൽ മുടി വെട്ടേണ്ടി വന്നു. അതിൽ പുറകുവശം വെട്ടി പോയിട്ടുണ്ട്. മനഃപൂർവമല്ല. അന്നു ഭക്ഷ്യവിഷബാധയേറ്റു പനിയുള്ള കാരണം…
Read Moreകന്യകക്ക് 10 ലക്ഷം! സാത്താന് പൂജയ്ക്കിടയില്‍ വയനാട്ടില്‍ പോലീസ് നടത്തിയ റെയ്ഡില്‍ അതിസമ്പന്നരടങ്ങിയ സംഘം രക്ഷപെട്ടത് തലനാരിഴയ്ക്ക്; കന്യകമാര്‍ക്കായി കേരളത്തിലെ ആശുപത്രികള്‍ കേന്ദ്രീകരിച്ച് റിക്രൂട്ട്മെന്റ്
സ്വന്തം ലേഖകൻ തലശേരി: സാത്താൻ പൂജയ്ക്കിടയിൽ (ബ്ലാക്ക് മാസ്) അതിസമ്പന്നരടങ്ങിയ സംഘം പോലീസ് വലയിൽ നിന്ന് രക്ഷപെട്ടത് തലനാരിഴക്ക്. വയനാട്ടിലെ ഒരു സന്നദ്ധ സംഘടനയുടെ ഹാളിൽ സാത്താൻ പൂജ നടക്കുന്നുണ്ടെന്ന അതീവ രഹസ്യ വിവരത്തെ തുടർന്ന് പോലീസ് എത്തിയെങ്കിലും സാത്താൻ സേവക്കാരെ പിടികൂടാൻ കഴിഞ്ഞില്ല. പോലീസ് എത്തുന്നതിന് മിനിറ്റുകൾക്ക് മുമ്പാണ് സാത്താൻ സേവക്കാർ രക്ഷപെട്ടതെന്നാണ് രഹസ്യമായി ലഭിക്കുന്ന വിവരം. ഹാളിൽ പോലീസ് നടത്തിയ പരിശോധനയിൽ കത്തിക്കൊണ്ടിരുന്ന മെഴുകുതിരിയും രക്തക്കറകളും കണ്ടെത്തിയിരുന്നു. എന്നാൽ ഇത് സംബന്ധിച്ച് ഒരു വിവരങ്ങളും പുറത്ത് പോകരുതെന്ന് പോലീസിന് ഉന്നതങ്ങളിൽ നിന്നും കർശന നിർദ്ദേശവും ലഭിച്ചിരുന്നു. മാത്രവുമല്ല സാത്താൻ പൂജക്കാരെ തേടി പോലീസ് എത്തുന്ന വിവരം ഉന്നതനാണ് ചോർത്തിയതെന്നും റിപ്പോർട്ടുണ്ട്. കേരളത്തിലെ ഓരോ ജില്ലകളിലാണ് സാത്താൻ പൂജക്കാർ ഓരോ മാസവും ഒത്തുചേരുക. സാത്താൻ പൂജയ്ക്കായി ഒത്തു ചേരുന്നവരിൽ പുരുഷന്മാർ അതിസമ്പന്നരും കന്യകമാരായി എത്തുന്ന പെൺകുട്ടികൾ…
Read Moreഅരുംകൊലയ്ക്ക് പിന്നില്‍ സാത്താന്‍പൂജ! ദേവാലയങ്ങളിലും, മക്കള്‍ പഠിച്ചിരുന്ന സ്കൂളിലുമടക്കം ജോളി സജീവമായിരുന്നത് സാത്താന്‍പൂജ മറയ്ക്കാനുള്ള മൂടുപടം; സാത്താന് പൂജയുടെ മലബാര്‍ മേഖലയുടെ കമാന്‍ഡര്‍ കോഴിക്കോട്ടെ ഒരു ഡോക്ടര്‍
കോഴിക്കോട്: പിഞ്ചുകുഞ്ഞിനെയടക്കം ആറു നിഷ്ഠൂര കൊലപാതകങ്ങൾ നടത്തിയ കൂടത്തായി കൊലപാതകപരന്പര കേസിലെ മുഖ്യപ്രതി ജോളിക്ക് സാത്താൻ പൂജയുമായി ബന്ധമുണ്ടെന്ന് സൂചന. കൂടത്തായി-പുലിക്കയം മേഖലയിൽനിന്ന് ലഭിച്ച ചില വിവരങ്ങളുടെ അടിസ്ഥാനത്തിൽ പോലീസ് ഇതേക്കുറിച്ച് ഊർജിത അന്വേഷണം ആരംഭിച്ചു. കോഴിക്കോട് നഗരത്തിൽ സാത്താൻപൂജ (ബ്ളാക്ക് മാസ്) ടീം കാലങ്ങളായി പ്രവർത്തിക്കുന്നുണ്ട്. ചില ഡോക്ടർമാരും വൻ ബിസിനസുകാരുമടങ്ങുന്ന സംഘമാണ് ഇതിന്റെ പിന്നിലെന്നാണ് സൂചന. ജോളിയുടെ നാടായ ഇടുക്കിയിലും സാത്താൻപൂജക്കാർക്ക് വേരുകളുണ്ടെന്ന് പോലീസിന് വിവരം ലഭിച്ചു. ദേവാലയങ്ങളിലും, മക്കൾ പഠിച്ചിരുന്ന സ്കൂളിലുമടക്കം ജോളി സജീവമായിരുന്നത് സാത്താൻപൂജ മറയ്ക്കാനുള്ള മൂടുപടമാണെന്ന് സംശയിക്കുന്നു. എൻഐടി പ്രഫസറെന്ന വ്യാജേന എന്നും വീട്ടിൽനിന്ന് പുറത്തുപോയിരുന്നത് സാത്താൻപൂജയുമായി ബന്ധപ്പെട്ടാണെന്നാണ് പോലീസിന്റെ നിഗമനം. സാത്താൻപൂജ ഗ്രൂപ്പിലുള്ള ചിലരുമായി ജോളി ഇടപഴകിയതിന്റെ വിശദാശംങ്ങൾ പോലീസിന് ലഭിച്ചതായി അറിയുന്നു. സാത്താനെ പ്രസാദിപ്പിച്ചാൽ സന്പത്ത് വർധിക്കുമെന്നാണ് സാത്താൻപൂജക്കാരുടെ വിശ്വാസം. സാത്താനെ പ്രസാദിപ്പിക്കാൻ ക്രിസ്തീയവിശ്വാസത്തിന്റെ കാതലായ വിശുദ്ധകുർബാനയെന്ന…
Read Moreഎല്ലാം ചെയ്തത് ഞാന്‍തന്നെ! ഡിജിപിക്കു മുമ്പാകെയും കുറ്റംസമ്മതിച്ച് ജോളി; കോയമ്പത്തൂരിലേക്ക് പ്രത്യേകസംഘം; പൊന്നാമറ്റത്തില്‍ കുടുംബത്തിലെ മറ്റൊരാളും തുടക്കംമുതലെ സംശയനിഴലില്‍
കോഴിക്കോട്: പൊന്നാമറ്റം കുടംബത്തിലെ അഞ്ചുപേരടക്കം ആറു പേരേയും കൊലപ്പെടുത്തിയത് താനാണെന്ന് കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യപ്രതി ജോളിയുടെ കുറ്റസമ്മതം. ഡിജിപി ലോക്നാഥ് ബഹ്റ മുമ്പാകെയാണ് ജോളി ഇക്കാര്യം വ്യക്തമാക്കിയത്. കേസിന്റെ അന്വേഷണ പുരോഗതി വിലയിരുത്താനായി വടകരയില്‍ എത്തിയതായിരുന്നു അദ്ദേഹം. ഇന്നലെ രാവിലെ എസ്പി ഓഫീസില്‍ ഡിജിപി എത്തുന്നതിന് മുമ്പേ തന്നെ ജോളിയെ എത്തിച്ചിരുന്നു. അടച്ചിട്ട മുറിയിൽ ഡിജിപിയുടെ ചോദ്യങ്ങള്‍ക്കെല്ലാം ജോളി വ്യക്തമായ ഉത്തരം നല്കി. ഐജി അശോക് യാദവ്, റൂറൽ എസ്പി കെ.ജി.സൈമൺ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ചോദ്യംചെയ്യൽ. കൂടത്തായി കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘത്തിന്റെ യോഗവും ഇന്നലെ ഡിജിപി വിളിച്ചു ചേര്‍ത്തിരുന്നു. പരമാവധി തെളിവുകള്‍ ശേഖരിക്കുന്നതിന് മുന്‍ഗണന നല്‍കണമെന്ന് ഡിജിപി നിര്‍ദേശിച്ചു. കൃത്യമായ തെളിവുകള്‍ ശേഖരിച്ച ശേഷമേ മറ്റു പ്രതികളെ അറസ്റ്റ് ചെയ്യാവൂ. ഇതുമായി ബന്ധപ്പെട്ടുള്ള വിവരങ്ങള്‍ അറിയിക്കണമെന്നും ഡിജിപി നിര്‍ദേശിച്ചിട്ടുണ്ട്. ആറ് ടീമുകളായി തിരിച്ചുകൊണ്ടാണ് ആറു…
Read Moreഡോക്ടറെ തെരയുന്നു ! ജോളിക്ക് ഓമശേരി ആശുപത്രിയുമായി ബന്ധം; സംശയം ഉണ്ടായിട്ടും പോലീസിൽ അറിയിച്ചില്ല; സ്വകാര്യ ആശുപത്രിക്കെതിരെ തെളിവുകൾ; രേഖകൾ പിടിച്ചെടുത്തു
കോഴിക്കോട്: കൂടത്തായി കൊലപാതകപരന്പര കേസിൽ വീഴ്ചവരുത്തിയ ഓമശേരിയിലെ സ്വകാര്യ ആശുപത്രിക്കെതിരെ തെളിവുകൾ ശേഖരിച്ച് ക്രൈംബ്രാഞ്ച്. ഒരേ രോഗലക്ഷണവുമായി ആറുപേരെയും വിവധകാലയളവിൽ ആശുപത്രിയിലെത്തിച്ചിട്ടും വിവരം പോലീസിനെ അറിയക്കാതിരുന്നതിൽ ആശുപത്രിക്കെതിരെ നടപടി ഉണ്ടായേക്കും . കൊലപാതക കേസുകളിലെ പ്രതി ജോളി എന്ന ജോളിയാമ്മ ജോസഫുമായി ആശുപത്രി മാനേജ്മെന്റിലെ ചിലർക്ക് സൗഹൃദമുണ്ടായിരുന്നതായി അന്വേഷണത്തിൽ കണ്ടെത്തിയതായി അറിയുന്നു. എൻഐടി ലക്ചറർ എന്ന വ്യാജലേബൽ ഉപയോഗിച്ചും, മുക്കം-ഓമശേരി മേഖലിയിലെ ചില ഉന്നത രാഷ്ട്രീയബന്ധം ഉപയോഗിച്ചുമാണ് ജോളി ആശുപത്രി അധികൃതരുമായി ബന്ധം സ്ഥാപിച്ചതെന്ന് അന്വേഷണത്തിൽ കണ്ടെത്തി. ക്രൈംബ്രാഞ്ച് രഹസ്യാന്വേഷണം ആരംഭിച്ചപ്പോൾതന്നെ ആശുപത്രിയിൽനിന്ന് ആറുപേരുടെയും ചികിത്സാരേഖകൾ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തിരുന്നു. അന്വേഷണവിവരം പുറംലോകം അറിയുന്നതിന് മുൻപ് തന്ത്രപരമായി രേഖകൾ പിടിച്ചെടുക്കാനായത് ക്രൈംബ്രാഞ്ചിന്റെ നേട്ടമായി. പൊന്നാമറ്റത്തിൽ അന്നമ്മ ടീച്ചർ 2002 ഓഗസ്റ്റ് 22നും , ഭർത്താവ് ടോം തോമസ് 2008 ഓഗസ്റ്റ് 26നും, ഇവരുടെ മകനും പ്രതി ജോളിയുടെ ഭർത്താവുമായ…
Read Moreസുനീഷ് 10 ലക്ഷം കൊടുത്തത് ആര്‍ക്ക് ? ജോളിയുമായി നല്ല സൗഹൃദത്തില്‍; സുനീഷ് ഡയറിയില്‍ എഴുതിയ ആ ‘കെണി’ എന്ത് ? മകന്റെയടക്കം രണ്ടു മരണങ്ങളില്‍ സംശയമെന്ന് സുനീഷിന്റെ അമ്മ എല്‍സമ്മ
താമരശേരി: മകൻ സുനീഷിന്റെ അപകട മരണത്തിന് പൊന്നാമറ്റം കുടുംബത്തിലുണ്ടായ കൊലപാതക പരമ്പരയുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്നതായി അമ്മ എൽസമ്മ. 2008 ജനുവരി 15ന് രാത്രി ഒന്‍പതിന് കുരങ്ങൻപാറ അങ്ങാടിക്ക് സമീപം ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് കിടന്ന സുനീഷിനെ അതു വഴി വന്ന ജീപ്പിൽ ആരൊക്കെയോ ചേർന്ന് നെല്ലിപ്പൊയിൽ ആശുപത്രിയിലും തുടർന്ന് ഓമശേരി ശാന്തി അശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജിലും മെഡിക്കൽ കേളേജിൽ നിന്ന് ഡോക്ടറുടെ നിർദ്ദേശ പ്രകാരം മിംസ് ആശുപത്രിയിലും എത്തിച്ചെങ്കിലും 17 ന് രാത്രി മിംസിൽ വെച്ച് മരിച്ചെന്നാണ് കോടഞ്ചരി പോലീസിൽ നൽകിയ മൊഴി. സുനീഷിന്റെ പിതാവിന്റെ ബന്ധുവാണ് സ്റ്റേഷനിൽ മൊഴികൊടുത്തത്.അതേ സമയം രാമനാട്ടുകരയിൽ രാത്രി ഒന്നരയ്ക്ക് സുനീഷ് അപകടത്തിൽപ്പെട്ടെന്നും ആശുപത്രിയിലാണെന്നുമാണ് വീട്ടുകാരെ അറിയിച്ചത്.പിന്നീടാണ് പുലിക്കയത്താണ് അപകടമെന്ന് അയൽവാസികൾ പറഞ്ഞത്. സുനീഷിന്റെ ഡയറിയിൽ താൻ ഒരു കെണിയിൽ(ട്രാപ്) പെട്ടതായി എഴുതിയിട്ടുണ്ട്.…
Read More