മുടി വെട്ടിയതിനു ഷെയ്ൻ നിഗമിനു വധഭീഷണി; കേൾക്കുന്നതൊന്നും ശരിയല്ല, പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ പ്രതികരിക്കുമെന്ന് ജോബി

കൊ​ച്ചി: നി​ർ​മാ​താ​വ് ജോ​ബി ജോ​ർ​ജ് ത​നി​ക്കെ​തി​രേ വ​ധ​ഭീ​ഷ​ണി മു​ഴ​ക്കു​ന്നു​വെ​ന്നു ന​ട​ൻ ഷെ​യി​ൻ നി​ഗ​ത്തി​ന്‍റെ പ​രാ​തി. ഗു​ഡ്‌‌വി​ൽ എ​ന്‍റ​ർ​ടെ​യി​ൻ​മെ​ന്‍റി​ന്‍റെ ബാ​ന​റി​ൽ ജോ​ബി ജോ​ർ​ജ് നി​ർ​മി​ക്കു​ന്ന “വെ​യി​ൽ’ എ​ന്ന ചി​ത്ര​ത്തി​ലെ നാ​യ​ക​നാ​ണ് ഷെ​യി​ൻ നി​ഗം. ചി​ത്ര​ത്തി​ന്‍റെ ഒ​ന്നാം ഷെ​ഡ്യൂ​ൾ ക​ഴി​ഞ്ഞ​തി​നു​ശേ​ഷ​മാ​ണ് നി​ർ​മാ​താ​വ് വ​ധ​ഭീ​ഷ​ണി​യു​മാ​യി രം​ഗ​ത്ത് എ​ത്തി​യ​തെ​ന്ന് അ​മ്മ സം​ഘ​ട​ന​യ്ക്ക് അ​യ​ച്ച ക​ത്തി​ൽ ഷെ​യി​ൻ പ​റ​യു​ന്നു.

ന​വ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ ത​നി​ക്കെ​തി​രേ മോ​ശ​പ്പെ​ട്ട കു​പ്ര​ചാ​ര​ണ​ങ്ങ​ൾ ന​ട​ത്തു​മെ​ന്നും ജീ​വി​ക്കാ​ൻ അ​നു​വ​ദി​ക്കി​ല്ലെ​ന്നും ജീ​വി​പ്പി​ക്കു​ക​യി​ല്ലെ​ന്നു​മാ​ണു ജോ​ബി ജോ​ർ​ജ് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്ന് അ​മ്മ പ്ര​സി​ഡ​ന്‍റി​ന് ന​ൽ​കി​യ ക​ത്തി​ലു​ണ്ട്. തെ​ളി​വാ​യി വോ​യി​സ് മെ​സേ​ജും ഫോ​ട്ടോ​ക​ളും അ​മ്മ ഭാ​ര​വാ​ഹി ഇ​ട​വേ​ള ബാ​ബു​വി​നു ന​ൽ​കി​യ​താ​യും ഷെ​യി​ൻ പ​റ​ഞ്ഞു.

“വെ​യി​ലി’​ന്‍റെ ആ​ദ്യ ഷെ​ഡ്യൂ​ൾ ക​ഴി​ഞ്ഞ് ഖു​ർ​ബാ​നി എ​ന്ന സി​നി​മ​യി​ൽ അ​ഭി​ന​യി​ക്കു​ന്പോ​ൾ ഗെ​റ്റ​പ്പ് മാ​റാ​ൻ ര​ണ്ടു സി​നി​മ​ക​ളു​ടെ​യും അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​രു​ടെ പ​ര​സ്പ​ര​ധാ​ര​ണ​യി​ൽ മു​ടി വെ​ട്ടേ​ണ്ടി വ​ന്നു. അ​തി​ൽ പു​റ​കു​വ​ശം വെ​ട്ടി പോ​യി​ട്ടു​ണ്ട്. മ​നഃ​പൂ​ർ​വ​മ​ല്ല. അ​ന്നു ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യേ​റ്റു പ​നി​യു​ള്ള കാ​ര​ണം ക്ഷീ​ണി​ത​നാ​യി​രു​ന്നു.

ഇ​ക്കാ​ര​ണ​ത്താ​ൽ ഇ​പ്പോ​ൾ ഷൂ​ട്ടിം​ഗ് നി​ർ​ത്തി​വ​ച്ചി​രി​ക്കു​ക​യാ​ണ്. മു​ടി വെ​ട്ടി ക്യാ​ര​ക്ട​ർ ലു​ക്കി​നു വേ​ണ്ടി ജെ​ൽ പു​ര​ട്ടി​ മേ​ക്കോ​വ​ർ ചെ​യ്തെ​ടു​ത്ത ഫോ​ട്ടോ വാ​ട്സ്ആ​പ്പി​ൽ അ​പ്‌‌ലോ​ഡ് ചെ​യ്തി​രു​ന്നു. ആ ​ചി​ത്രം ക​ണ്ട നി​ർ​മാ​താ​വ് ത​ന്നെ നേ​രി​ൽ ക​ണ്ടു നി​ജ​സ്ഥി​തി ബോ​ധ്യം വ​രു​ത്താ​തെ “വെ​യി​ൽ’ സി​നി​മ​യു​ടെ ക​ണ്ടി​ന്യൂ​റ്റി പോ​യെ​ന്നു പ​റ​ഞ്ഞു ഫോ​ണി​ൽ വി​ളി​ച്ചു മോ​ശ​മാ​യി സം​സാ​രി​ച്ച് അ​പ​മാ​നി​ച്ചെന്ന് ഷെ​യി​ൻ പ​റ​ഞ്ഞു.

ഷെ​യ്ൻ നി​ഗ​ത്തെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യി​ട്ടി​ല്ലെ​ന്ന് ജോ​ബി ജോ​ർ​ജ്

കൊ​ച്ചി: നി​ര്‍​മാ​താ​വ് ത​നി​ക്കെ​തി​രെ വ​ധ​ഭീ​ഷ​ണി മു​ഴ​ക്കു​ന്നു​വെ​ന്ന ന​ട​ൻ ഷെ​യ്ന്‍ നി​ഗ​ത്തി​ന്‍റെ ആ​രോ​പ​ണ​ത്തി​ന് മ​റു​പ​ടി​യു​മാ​യി നി​ർ​മാ​താ​വ് ജോ​ബി ജോ​ർ​ജ്. ക​ഴി​ഞ്ഞ ആ​റു ദി​വ​സ​മാ​യി പ​നി പി​ടി​ച്ച് കി​ട​പ്പി​ലാ​യി​രു​ന്നു​വെ​ന്നും ആ​രോ​പ​ണ​ത്തി​ൽ പ​റ​യു​ന്ന​തൊ​ന്നും സ​ത്യ​മ​ല്ലെ​ന്നും ജോ​ബി ഫേ​സ്ബു​ക്കി​ൽ കു​റി​ച്ചു.

“ഞാ​ൻ അം​ഗ​മാ​യ അ​സോ​സി​യേ​ഷ​ൻ നാ​ളെ ഒ​രു തീ​രു​മാ​നം പ​റ​യു​ന്ന വ​രെ ഞാ​ൻ ഒ​ന്നും പ​റ​യി​ല്ല. സ​ത്യം എ​ന്നോ​ടൊ​പ്പം ആ​ണ്.’- ജോ​ബി കൂ​ട്ടി​ച്ചേ​ർ​ത്തു. ജോ​ബി​യു​ടെ സി​നി​മ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് നീ​ട്ടി വ​ള​ർ​ത്തി​യ മു​ടി മ​റ്റൊ​രു സി​നി​മ​യ്ക്കാ​യി മു​റി​ച്ച​താ​ണ് വ​ധ ഭീ​ഷ​ണി​ക്കു കാ​ര​ണ​മെ​ന്ന് ഷെ​യ്ൻ ക​ഴി​ഞ്ഞ ദി​വ​സം ഫേ​സ്ബു​ക്ക് ലൈ​വി​ലൂ​ടെ​യാ​ണ് വെ​ളി​പ്പെ​ടു​ത്തി​യ​ത്.ഇ​തി​നു പി​ന്നാ​ലെ ജോ​ബി​ക്കെ​തി​രെ വി​വി​ധ കോ​ണുക​ളി​ൽ നി​ന്ന് രൂ​ക്ഷ വി​മ​ർ​ശ​ന​മാ​ണ് ഉ​യ​ർ​ന്ന​ത്.

Related posts