ലണ്ടൻ: ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ ഭാര്യമാരിലൊരാളായ ഹയ ബിൻത് അൽ ഹുസൈൻ ബ്രിട്ടനിൽ അഭയം തേടി. ബ്രിട്ടീഷ് രാജകുടുംബവുമായി വളരേ അടുപ്പമുള്ള ഹയയ്ക്ക് കെൻസിംഗ്ടണ്‍ കൊട്ടാരത്തിന് സമീപം 85 മില്യണ്‍ ഡോളർ വിലവരുന്ന കൊട്ടാരമുണ്ട്. ഇപ്പോൾ ഇവിടെയാണ് ഹയ. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിൽ നിന്നു വിവാഹമോചനം തേടിയുള്ള നീക്കം ഹയാ ആരംഭിച്ചു. 2004ലാണ് ദുബായ് ഭരണാധികാരിയുടെ ആറാം ഭാര്യയായി ഹായ രാജകുമാരി വരുന്നത്. തന്നെപ്പിരിഞ്ഞ് വൻതുകയും മക്കളുമായും രാജ്യംവിട്ട ഭാര്യയെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച് യുഎഇ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മഖ്തൂം. അവർ ജീവിച്ചാലോ മരിച്ചാലോ തനിക്കൊന്നുമില്ലെന്നും ആരോടൊപ്പമാണോ അവിടെത്തന്നെ തുടർന്നോളാനും അദ്ദേഹം പ്രതികരിച്ചു. 31 മില്യണ്‍ പൗണ്ടുമായാണ് ഹയ നാടുവിട്ടതെന്നാണ് റിപ്പോർട്ട്. മാസങ്ങൾക്കു മുന്‍പ് ഇവർ യുഎഇയിൽ നിന്ന് കടന്നെന്നാണ്…
Read MoreCategory: Editor’s Pick
മെയിൽ നഴ്സ് പോലീസായപ്പോൾ സ്വഭാവം മാറി ! യുവതിയുടെയും കുഞ്ഞിന്റെയും ആത്മഹത്യ ഭർതൃവീട്ടുകാരുടെ പീഡനമെന്ന് പരാതി; യുവതിയുമായുള്ള ചാറ്റിംഗ് എതിർത്തതിനും മർദനം
തലയോലപ്പറന്പ്: പോലീസുകാരന്റെ ഭാര്യ രണ്ടര വയസുള്ള മകളോടൊപ്പം ആറ്റിൽ ചാടി ആത്മഹത്യ ചെയ്തത് ഭർത്താവിന്റെയും ഭർതൃ വീട്ടുകാരുടെയും പീഡനം മൂലമാണെന്ന് പരാതി. ആത്മഹത്യ ചെയ്ത ദീപ (30)യുടെ പിതാവ് മറവൻതുരുത്ത് ഇടവട്ടം രണ്ടുകണ്ടത്തിൽ ശിവനും ഭാര്യ രമണിയുമാണ് ആരോപണമുന്നയിച്ചത്. മകളുടേയും പേരക്കുട്ടിയുടേയും മരണത്തിനു പിന്നിലെ ദുരൂഹത നീക്കുന്നതിനു ഫലപ്രദമായ അന്വേഷണമാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഡിജിപിക്കും വനിതാ കമ്മീഷനും പരാതി നൽകുമെന്നും ഇവർ പറഞ്ഞു. കഴിഞ്ഞ ശനിയാഴ്ച ഉച്ചയ്ക്ക് 12.30ന് വടയാർ ഇളംകാവ് ദേവീക്ഷേത്രത്തിനു സമീപം മുവാറ്റുപുഴയാറിൽ ഷാളുകൊണ്ട് കുഞ്ഞിനെ നെഞ്ചോടു ചേർത്തു കെട്ടിയ നിലയിൽ അമ്മയുടേയും കുഞ്ഞിനന്റേയും മൃതദേഹം കണ്ടെത്തുകയായിരുന്നു. ദീപയെയും രണ്ടര വയസുള്ള മകളെയും വെള്ളിയാഴ്ച രാവിലെയാണ് കാണാതായത്. പോലീസുകാരനായ മകളുടെ ഭർത്താവ് അഭിജിത്ത് യുവതിയുമായി മൊബൈലിൽ ചാറ്റിംഗ് നടത്തുന്നത് കുറച്ചു കാലമായി മകളെ ഏറെ വിഷമിപ്പിച്ചിരുന്നു. കഴിഞ്ഞ വ്യാഴാഴ്ചയും ഭർത്താവിന്റെ മൊബൈൽ ചാറ്റിംഗിനെക്കുറിച്ചു വഴക്കുണ്ടാകുകയും ദീപയ്ക്ക്…
Read Moreഉന്നതബന്ധം! രാജ്കുമാറിന്റെ മരണം: എസ്പിയും ഡിവൈഎസ്പിയും കൂടുതല്‍ കുരുക്കിലേക്ക്; കോടികള്‍ പോയ വഴിതേടി അന്വേഷണസംഘം
തൊടുപുഴ: റിമാൻഡ് പ്രതി രാജ്കുമാറിന്റെ മരണത്തിനു പിന്നിൽ ഉന്നത ബന്ധങ്ങളെന്ന സംശയം ബലപ്പെടുന്നു. ഓരോ ദിവസം കഴിയുന്തോറും ഇത്തരം സംശയങ്ങൾ ബലപ്പെടുന്ന തരത്തിലാണ് കൂടുതൽ വെളിപ്പെലുത്തലുണ്ടാകുന്നത്. നാലു ദിവസം രാജ്കുമാറിനെ പോലീസ് കസ്റ്റഡിയിൽ സൂക്ഷിച്ചതിനു പിന്നിൽ സാന്പത്തിക തട്ടിപ്പിന്റെ സൂത്രധാരൻമാരാണെന്നാണ് നിഗമനം. രാഷ്ട്രീയ ബന്ധങ്ങളും ആരോപിക്കപ്പെടുന്നുണ്ട്. രാജ്കുമാർ ഹരിത ഫൈനാൻസിൽ ലഭിച്ചിരുന്ന പണം കുമളിയിൽ എത്തി മറ്റാർക്കോ കൈമാറിയിരുന്നുവെന്ന വിവരം സ്ഥാപനത്തിലെ ജീവനക്കാരി വെളിപ്പെടുത്തിയതോടെ ഈ സംശയം ബലപ്പെട്ടു. ഇതോടെ തമിഴ്നാട്ടിലേക്ക് പണം കടത്തിയിരിക്കാമെന്നാണ് സംശയം. എന്നാൽ കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം രാജ്കുമാറിന്റെ മരണ കാരണമാണ് ഇപ്പോൾ അന്വേഷണ വിധേയമാക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് നെടുങ്കണ്ടം പോലീസ് സ്റ്റേഷനിലെ പോലീസുകാരുടെയും കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായി കോട്ടയം വനിതാ ജയിലിൽ കഴിയുന്ന സ്ത്രീകളുടെയും മൊഴിയെടുത്തു. പോലീസുകാരുടെ മൊഴികളിൽ പൊരുത്തക്കേടുകൾ ഉണ്ടെന്നാണ് സൂചന. കേസിൽ ഒരു പ്രതിയായ മഞ്ചുവിന്റെ ഭർത്താവാണ്…
Read Moreമാണിസാറിന്റെ സ്വപ്ന പദ്ധതി നിര്‍ത്തലാക്കി പിണറായി സര്‍ക്കാര്‍ ! മരണക്കിടക്കയിലും മാണിസാര്‍ പറഞ്ഞത് കാരുണ്യ പദ്ധതി നിര്‍ത്തരുതെന്ന്; കാന്‍സര്‍ ഉള്‍പ്പെടെയുള്ള ഗുരുതരരോഗങ്ങള്‍ പിടിപ്പെട്ട സാധുക്കള്‍ക്ക് വലിയ ആശ്വാസമാകുന്ന പദ്ധതി ഇല്ലാതാകുമ്പോള്‍
കോഴിക്കോട്: കേരളാ രാഷ്ട്രീയത്തിലെ പകരംവയ്ക്കാനില്ലാത്ത നേതാവായിരുന്ന കെ എം മാണിയുടെ മനസ്സില്‍ പിറന്ന പദ്ധതിയായിരുന്നു കാരുണ്യ ബെനവലന്റ് പദ്ധതി. പാവപ്പെട്ടവര്‍ക്കിടയില്‍ മാണിയെ ജനപ്രിയനാക്കിയ പദ്ധതിയായിരുന്നു ഇത്. നിരവധി പാവപ്പെട്ടവര്‍ ഈ പദ്ധതിയുടെ ഗുണഭോക്താക്കളാകുകയും ചെയ്തു. എന്നാല്‍ മാണിയുടെ മരണത്തോടെ പദ്ധതി പൂട്ടിക്കെട്ടിയിരിക്കുകയാണ് പിണറായി സര്‍ക്കാര്‍. ആയിരക്കണക്കിന് സാധുക്കള്‍ക്ക് ആശ്രയമാകുന്ന പദ്ധതിയാണ് ഇതോടെ ഇല്ലാതാകുന്നത്. പദ്ധതിക്കായി ജില്ലാ ലോട്ടറി ഓഫിസുകളില്‍ അപേക്ഷ സ്വീകരിക്കുന്നത് ഇന്നു നിര്‍ത്തും. ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ മതി ഇനി ചികിത്സാനുകൂല്യങ്ങള്‍ എന്നാണ് തീരുമാനമെന്നറിയുന്നു. ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായിരിക്കെ 2011-12 വര്‍ഷത്തെ ബജറ്റില്‍ അന്നത്തെ ധനമന്ത്രി കെ.എം.മാണിയാണ് സ്വപ്ന പദ്ധതിയായി കാരുണ്യ കൊണ്ടുവന്നത്. സംസ്ഥാന ഭാഗ്യക്കുറിക്കും പ്രതിച്ഛായത്തിളക്കം നല്കിയ പദ്ധതിയില്‍ ഒട്ടേറെ പാവപ്പെട്ട രോഗികള്‍ക്ക് കോടിക്കണക്കിനു രൂപയുടെ ചികിത്സാനുകൂല്യം ലഭിച്ചിരുന്നു. കാന്‍സര്‍, ഹൃദ്രോഗം, വൃക്ക, കരള്‍ രോഗം തുടങ്ങിയവ ബാധിച്ച പാവപ്പെട്ട രോഗികള്‍ക്ക് ചികിത്സാ ചെലവുകള്‍…
Read More39കാരിയും കാമുകനും കുടുങ്ങിയത് മകള്‍ എവിടെയെന്ന ചോദ്യത്തില്‍ ! കാരാന്തല സ്വദേശിനിയുടെ 16കാരിയായ മകളുടെ മരണവുമായി പുറത്തു വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍…
നെടുമങ്ങാട്: രണ്ടാഴ്ച മുമ്പ് നെടുമങ്ങാട് കരിപ്പൂരു കരിപ്പൂരു നിന്നും കാണാതായ പെണ്‍കുട്ടിയുടെ ജഡം മാതാവിന്റെ സുഹൃത്തിന്റെ വീട്ടിലെ ഉപയോഗ ശൂന്യമായ കിണറ്റില്‍ കണ്ടെത്തി. കാരാന്തല ആര്.സി പള്ളിക്ക് സമീപത്തുള്ള വീട്ടിലെ കിണറ്റില്‍ നിന്നുമാണ് കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കേസുമായി ബന്ധപ്പെട്ട് അമ്മയേയും കാമുകനേയും പൊലീസ് കസ്റ്റഡിയില്‍ എടുത്തിരിക്കുകയാണ്. കാരാന്തല കുരിശടിയില്‍ മഞ്ജു(39)കാമുകന് ഇടമല സ്വദേശി അനീഷ്(32) എന്നിവരാണ് പിടിയിലായത്. പൊലീസ് നടത്തിയ ഊര്‍ജ്ജിതമായ അന്വേഷണത്തില്‍ തമിഴ്നാട്ടില്‍ നിന്നുമായിരുന്നു ഇവരെ പിടികൂടിയത്. വെള്ളിയാഴ്ച്ച ഇവരെ അറസ്റ്റ് ചെയ്തതിന് പിന്നാലെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്. വാടകവീട്ടില്‍ താമസിച്ചിരുന്ന മഞ്ജുവിനെയും മകളെയും ഒരാഴ്ചയായി കാണാനില്ലെന്നു കാട്ടി അമ്മൂമ്മ നെടുമങ്ങാട് പൊലീസില്‍ പരാതി നല്‍കിയിരുന്നു. നേരത്ത് കരിപ്പൂരില്‍ താമസിച്ചിരുന്ന ഇവര്‍ ഇപ്പോള്‍ നെടുമങ്ങാട് പറണ്ടോട് വാടകവീട്ടിലേക്ക് താമസം മാറിയിരുന്നു. വെള്ളിയാഴ്ച വൈകുന്നേരത്തോടെ നെടുമങ്ങാട് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയപ്പോഴാണ് നാട്ടുകാര്‍…
Read Moreഷെറിൻ, നീ അറിഞ്ഞോ? വളർത്തച്ഛൻ ജീവിതകാലം മുഴുവൻ തടവിൽ; 30 വർഷത്തിനു ശേഷം മാത്രം പരോൾ
ഹൂസ്റ്റണ്‍: മൂന്നുവയസുകാരി ഷെറിൻ മാത്യൂസിനെ കൊലപ്പെടുത്തിയ കേസിൽ വളർത്തച്ഛനും മലയാളിയുമായ വെസ്ലി മാത്യൂസിന് ജീവപര്യന്തം തടവ്. ബുധനാഴ്ച ഡാളസിലെ കോടതിയാണ് വെസ്ലി മാത്യൂസിനെ (39) ജീവപര്യന്തം തടവിനു ശിക്ഷിച്ചത്. തിങ്കളാഴ്ച വെസ്ലി മാത്യൂസ് കോടതിയിൽ കുറ്റം സമ്മതിച്ചിരുന്നു. 30 വർഷത്തിനു ശേഷമേ വെസ്ലിക്ക് പരോൾ അനുവദിക്കു. 2017 ഒക്ടോബർ ഏഴിനാണ് ഡാളസിലെ വീട്ടിൽനിന്ന് ഷെറിനെ കാണാതായെന്ന് വെസ്ലി പോലീസിൽ പരാതിനൽകിയത്. പാലുകുടിക്കാത്തതിന് രാത്രി കുട്ടിയെ വീടിനുപുറത്തുനിർത്തിയെന്നും 15 മിനിറ്റിനുശേഷം അവളെ കാണാതാവുകയായിരുന്നെന്നുമാണ് വെസ്ലിയുടെ മൊഴി. രണ്ടാഴ്ചയ്ക്കുശേഷമാണ് ഡാളസിലെ കലുങ്കിനടിയിലെ ചവറുകൂനയിൽനിന്ന് മൃതദേഹം കണ്ടെടുത്തത്. ഗാരേജിൽ വച്ച് പാലു കുടിക്കാൻ നിർബന്ധിക്കുന്നതിനിടെ തന്റെ ശബ്ദം ഉയർന്നു. ഇതു കേട്ടു ഭയന്ന കുഞ്ഞിനു പെട്ടെന്നു ശ്വാസ തടസമുണ്ടായെന്നും അബോധാവസ്ഥയിലായെന്നും വെസ്ലി പറയുന്നു. അടിയന്തര സഹായം തേടുന്നതിൽ നിന്നു തന്നെ പിന്തിരിപ്പിച്ചത് അകാരണമായ ഭയമായിരുന്നെന്നും വെസ്ലി വിചാരണയുടെ രണ്ടാം ദിവസം കോടതിയിൽ…
Read Moreഎന്തുകൊണ്ട് നമ്മള് തോറ്റു ? ലളിതമായിട്ട് അങ്ങു പറഞ്ഞാലെന്താ ? തെരഞ്ഞെടുപ്പ് തോല്‍വിക്ക് കാരണം പരസ്യമായി ഏറ്റുപറഞ്ഞു സിപിഎം അവലോകന റിപ്പോര്‍ട്ട്
തിരുവനന്തപുരം: ശബരിമല യുവതി പ്രവേശനം ലോക്സഭാ തെരഞ്ഞെടുപ്പ് പരാജയത്തിന് കാരണമായെന്ന് സിപിഎം തെരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ട്. വനിതാമതിലിനു ശേഷം രണ്ട് യുവതികൾ ശബരിമലയിൽ പ്രവേശിച്ചത് അണികൾക്കിടയിൽ ആശയക്കുഴപ്പമുണ്ടാക്കിയെന്നും വിശ്വാസികളായ പ്രവർത്തകരെ പാർട്ടിയിൽ നിന്നും അകറ്റാൻ ഇതു കാരണമായെന്നും റിപ്പോർട്ട്. വനിതാ മതിലിൽ പങ്കെടുത്ത സ്ത്രീകളുടെ മുഴുവൻ വോട്ടുകളും സമാഹരിക്കാൻ കഴിഞ്ഞില്ല. ഇതു ഗൗരവപരമായി പരിശോധിക്കേണ്ടതാണ്. സ്ത്രീപ്രവേശനത്തെ യുഡിഎഫും ബിജെപിയും ഉപയോഗപ്പെടുത്തിയെന്നും ഈ പ്രചാരണം അനുഭാവികൾക്കിടയിൽ വലിയ ആഘാതം സൃഷ്ടിച്ചുവെന്നും വിലയിരുത്തുന്ന റിപ്പോർട്ട് ജനങ്ങളുടെ മനസ്സ് മനസ്സിലാക്കുന്നതിൽ പരാജയപ്പെട്ടത് ഗൗരവകരമാണെന്നും വിലയിരുത്തുന്നു. സിപിഎമ്മിനെ തോൽപ്പിക്കാന്‍ യുഡിഎഫിന് ബിജെപി വോട്ട് മറിച്ചെങ്കിലും ബിജെപിയുടെ വോട്ട് ശതമാനം കൂടിയത് ആശങ്ക ഉയർത്തുന്നു. ജനങ്ങളുടെ മനസ്സ് മനസ്സിലാക്കുന്നതിൽ പരാജയപ്പെട്ടത് ഗൗരവകരമാണ്. ജനങ്ങളുടെ വിശ്വാസം തിരിച്ചുപിടിക്കാൻ വേണ്ടിയുള്ള വീടുകൾ കയറിയുള്ള സന്ദർശനത്തിന് മുന്‍പ് തന്നെ അവലോകന റിപ്പോര്‍ട്ട് പാർട്ടി മുഖപത്രത്തിൽ പ്രസിദ്ധീകരിച്ചിരിക്കുക യാണ്. ബിജെപി…
Read More“കോടിയേരിക്ക് എല്ലാം അറിയാമായിരുന്നു’; ബിനോയ് കേസിൽ നിർണായക വെളിപ്പെടുത്തൽ; പരാതിക്കാരിയുടെ കുട്ടിയുടെ ജനനസർട്ടിഫിക്കറ്റിൽ അച്ഛന്റെ പേര് ബിനോയ്
മുംബൈ: ബിനോയ് കോടിയേരിക്കെതിരായ പീഡന കേസിൽ നിർണായക വെളിപ്പെടുത്തൽ. ബിനോയിയും അമ്മ വിനോദിനിയും യുവതിയുമായി ചർച്ച നടത്തിയത് മുംബൈയിലെ തന്റെ ഓഫീസിൽ വച്ചാണെന്ന് മധ്യസ്ഥ ചർച്ച നടത്തിയ അഭിഭാഷകൻ കെ.പി.ശ്രീജിത്ത് മാധ്യമങ്ങളോട് പറഞ്ഞു. ഏപ്രിൽ 18ന് വിനോദിനിയും 29ന് ബിനോയിയും ചർച്ചയ്ക്കായി തന്റെ അടുത്ത് എത്തിയെന്നും വിഷയം നേരത്തെ അറിയില്ലായിരുന്നു എന്ന കോടിയരി ബാലകൃഷ്ണന്റെ വാദം തെറ്റാണെന്നും ശ്രീജിത്ത് വ്യക്തമാക്കി. ചർച്ചയ്ക്ക് ശേഷം കോടിയേരിയുമായി താൻ ഫോണിൽ സംസാരിച്ചെന്നും അഭിഭാഷകൻ വെളിപ്പെടുത്തി. വിഷയത്തിന്റെ ഗൗരവം കോടിയേരിയോട് പറഞ്ഞുവെന്നും എന്നാൽ, ബിനോയ് പറയുന്നത് മാത്രമാണ് അദ്ദേഹം വിശ്വസിച്ചതെന്നും ശ്രീജിത്ത് കൂട്ടിച്ചേർത്തു. അതിനിടെ ബിനോയ് കോടിയേരിയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ ഇന്ന് വിധി പറയും. മുംബൈയിലെ ദിൻഡോഷി സെഷൻസ് കോടതി ഇന്ന് ഉച്ചയ്ക്കാണ് കേസ് പരിഗണിക്കുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച ബിനോയിയുടെ അപേക്ഷ പരിഗണിച്ച് കോടതി വിധി പറയുന്നത് ഇന്നേക്ക് മാറ്റുകയായിരുന്നു. ജാമ്യം…
Read Moreമകനെ സംരക്ഷിക്കാൻ പാർട്ടിയോ താനോ തയാറാകില്ല; ബിനോയിയെ കണ്ടിട്ട് ദിവസങ്ങളായി; പരാതിക്കാരിയുടെ കുടുംബത്തോട് സംസാരിച്ചെന്ന വാദം തള്ളി കോടിയേരി പറയുന്നതിങ്ങനെ…
തിരുവനന്തപുരം: മകൻ ബിനോയി കോടിയേരിക്കെതിരായ ലൈംഗിക ആരോപണ കേസിൽ സിപിഎം ഇടപെടില്ലെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേസിന്റെ നിജസ്ഥിതി അന്വേഷണത്തിലൂടെ അറിയേണ്ടതുണ്ട്. മകനെ സംരക്ഷിക്കാൻ പാർട്ടിയോ താനോ തയാറാകില്ല. കേസ് ബിനോയി തന്നെ നേരിടണം. മക്കൾ വിദേശത്ത് പോകുന്പോൾ തനിക്ക് പിന്നാലെ പോകാൻ കഴിയുമോ എന്നും അദ്ദേഹം ചോദിച്ചു. കേസ് വന്നപ്പോഴാണ് സംഭവത്തെക്കുറിച്ച് അറിയുന്നത്. മകനെ സംരക്ഷിക്കുന്ന ഒരു നിലപാടും താൻ സ്വീകരിച്ചിട്ടില്ല. മകൻ എവിടെയെന്ന് തനിക്ക് അറിയില്ല. ദിവസങ്ങളായി ബിനോയിയെ കണ്ടിട്ട്. കേസുമായി ബന്ധപ്പെട്ട കാര്യങ്ങൾ മുംബൈ പോലീസ് നോക്കട്ടയെന്നും അദ്ദേഹം പറഞ്ഞു. പരാതിക്കാരിയായ യുവതിയുടെ കുടുംബം തന്നോട് സംസാരിച്ചുവെന്ന വാദം തെറ്റാണ്. യുവതിയോ ബന്ധുക്കളോ തന്നോട് സംസാരിച്ചിട്ടില്ല. വിഷയത്തിൽ പാർട്ടിയുടെ നിലപാട് ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി വ്യക്തമാക്കി യിട്ടുള്ളതാണെന്നും താൻ കൂടുതലായി ഒന്നും പറയുന്നില്ലെന്നും…
Read Moreമകന്റെ പേരില്‍ രാജി? രാജിസന്നദ്ധത അറിയിച്ച് കോടിയേരി; കേസ് കേസിന്റെ വഴിക്ക് പോകട്ടെ; കോടിയേരിയെ കൈവിടാതെ നേതാക്കള്‍
എംജെ ശ്രീജിത്ത് തിരുവനന്തപുരം: മകൻ ബിനോയ് കോടിയേരി പീഡനക്കേസിൽ പെട്ടതോടെ പാർട്ടിക്കുള്ളിൽ ഒറ്റപ്പെട്ട സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷണൻ സെക്രട്ടറി സ്ഥാനത്തു നിന്നു മാറിനിൽക്കാൻ സന്നദ്ധത അറിയിച്ചതായി വിവരം. ബിനോയ് കോടിയേരി അറസ്റ്റിലാകുന്ന സാഹചര്യം ഉണ്ടായാൽ സെക്രട്ടറി സ്ഥാനത്തു നിന്നു മാറിനിൽക്കാമെന്ന അഭിപ്രായം പാർട്ടി ജനറൽ സെക്രട്ടറി അടക്കമുള്ളവരെ അറിയിച്ചിട്ടുണ്ട്. ആയുർവേദ ചികിത്സ കഴിഞ്ഞ് ഇന്നു ചേരുന്ന സംസ്ഥാന സെക്രട്ടറിയേറ്റിൽ കോടിയേരി പങ്കെടുക്കാനെത്തും. ഇന്നത്തെ സെക്രട്ടറിയേറ്റ് യോഗത്തിലും നാളേയും മറ്റേന്നാളും ചേരുന്ന സംസ്ഥാന സമതിയിലും ഈ വിഷയം ചർച്ചയ്ക്ക് വന്നേക്കും. മക്കൾ കാരണം പലതവണ വിവാദത്തിലായ കോടിയേരിയെ പാർട്ടി ഇതുവരെ സംരക്ഷിച്ചു നിർത്തുകയായിരുന്നു. എന്നാൽ പീഡനപരാതി എല്ലാ അതിർവരന്പുകളും കടന്നതാണെന്ന വിലയിരുത്തലാണ് പലനേതാക്കൾക്കുമുള്ളത്. ഈ വിഷയത്തിൽ ഇതുവരെ ഒരു പ്രതികരണത്തിന് കോടിയേരി തയാറായിട്ടില്ല. മുഖ്യമന്ത്രി പിണറായി വിജയനും പ്രതികരിച്ചിട്ടില്ല. ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം സിപിഎമ്മിനു അത്ര…
Read More