ദു​ബായ് ഭ​ര​ണാ​ധി​കാ​രി​യു​ടെ ആ​റാം ഭാ​ര്യ​! ഒ​ളി​ച്ചോ​ടി​യ ഹയ ല​ണ്ട​നി​ൽ; രാ​ജ്യം​വി​ട്ട ഭാ​ര്യ​യെ രൂ​ക്ഷ​മാ​യ ഭാ​ഷ​യി​ൽ വി​മ​ർ​ശി​ച്ച് യുഎഇ പ്ര​ധാ​ന​മ​ന്ത്രി

ലണ്ടൻ: ദു​ബാ​യ് ഭ​ര​ണാ​ധി​കാ​രി ഷെ​യ്ഖ് മു​ഹ​മ്മ​ദ് ബി​ൻ റാ​ഷി​ദ് അ​ൽ മ​ക്തൂ​മി​ന്‍റെ ഭാ​ര്യ​മാ​രി​ലൊ​രാ​ളാ​യ ഹ​യ ബി​ൻ​ത് അ​ൽ ഹു​സൈ​ൻ ബ്രി​ട്ട​നി​ൽ അ​ഭ​യം തേ​ടി. ബ്രി​ട്ടീ​ഷ് രാ​ജ​കു​ടും​ബ​വു​മാ​യി വ​ള​രേ അ​ടു​പ്പ​മു​ള്ള ഹ​യ​യ്ക്ക് കെ​ൻ​സിം​ഗ്ട​ണ്‍ കൊ​ട്ടാ​ര​ത്തി​ന് സ​മീ​പം 85 മി​ല്യ​ണ്‍ ഡോ​ള​ർ വി​ല​വ​രു​ന്ന കൊ​ട്ടാ​ര​മു​ണ്ട്.

ഇ​പ്പോ​ൾ ഇ​വി​ടെ​യാ​ണ് ഹ​യ. ഷെ​യ്ഖ് മു​ഹ​മ്മ​ദ് ബി​ൻ റാ​ഷി​ദ് അ​ൽ മ​ക്തൂ​മി​ൽ നി​ന്നു വി​വാ​ഹ​മോ​ച​നം തേ​ടി​യു​ള്ള നീ​ക്കം ഹ​യാ ആ​രം​ഭി​ച്ചു.

2004ലാ​ണ് ദു​ബായ് ഭ​ര​ണാ​ധി​കാ​രി​യു​ടെ ആ​റാം ഭാ​ര്യ​യാ​യി ഹാ​യ രാ​ജ​കു​മാ​രി വ​രു​ന്ന​ത്. ത​ന്നെ​പ്പി​രി​ഞ്ഞ് വ​ൻ​തു​ക​യും മ​ക്ക​ളു​മാ​യും രാ​ജ്യം​വി​ട്ട ഭാ​ര്യ​യെ രൂ​ക്ഷ​മാ​യ ഭാ​ഷ​യി​ൽ വി​മ​ർ​ശി​ച്ച് യുഎഇ പ്ര​ധാ​ന​മ​ന്ത്രി ഷെ​യ്ഖ് മു​ഹ​മ്മ​ദ് ബി​ൻ റാ​ഷി​ദ് അ​ൽ മ​ഖ്തൂം. അ​വ​ർ ജീ​വി​ച്ചാ​ലോ മ​രി​ച്ചാ​ലോ ത​നി​ക്കൊ​ന്നു​മി​ല്ലെ​ന്നും ആ​രോ​ടൊ​പ്പ​മാ​ണോ അ​വി​ടെ​ത്ത​ന്നെ തു​ട​ർ​ന്നോ​ളാ​നും അ​ദ്ദേ​ഹം പ്ര​തി​ക​രി​ച്ചു.

31 മി​ല്യ​ണ്‍ പൗ​ണ്ടു​മാ​യാ​ണ് ഹ​യ നാ​ടു​വി​ട്ട​തെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. മാ​സ​ങ്ങ​ൾ​ക്കു മു​ന്പ് ഇ​വ​ർ യു​എ​ഇ​യി​ൽ നി​ന്ന് ക​ട​​ന്നെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. 11-കാ​രി​യാ​യ മ​ക​ൾ ജ​ലീ​ല, ഏ​ഴു​വ​യ​സ്സു​കാ​ര​നാ​യ മ​ക​ൻ സ​യി​ദ് എ​ന്നി​വ​രാ​ണ് ഹ​യ​യ്ക്കൊ​പ്പ​മു​ള്ള​ത്. മേ​യ് 20 മു​ത​ൽ സാ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ളി​ൽ നി​ന്നു​വ​രെ ഹ​യ​യെ കാ​ണാ​നി​ല്ലാ​യി​രു​ന്നു. ചാ​രി​റ്റി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​ന്ന സാ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ളി​ൽ നി​ര​ന്ത​രം അ​ത്ത​രം പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഫോ​ട്ടോ​ക​ൾ ഇ​ട്ടി​രു​ന്നു.

യു​കെ​യി​ൽ നി​ന്നും പ്രാ​ഥ​മി​ക വി​ദ്യാ​ഭ്യാ​സം നേ​ടി​യ അ​വ​ർ ഓ​ക്സ്ഫ​ഡ് സ​ർ​വ​ക​ലാ​ശാ​ല​യി​ൽ നി​ന്നും ത​ത്ത്വ​ശാ​സ്ത്രം, രാ​ഷ്ട്രീ​യം, സാ​ന്പ​ത്തി​ക​ശാ​സ്ത്രം എ​ന്നി​വ​യും പ​ഠി​ച്ചി​ട്ടു​ണ്ട്. അ​ന്താ​രാ​ഷ്ട്ര ഒ​ളി​ന്പി​ക് ക​മ്മി​റ്റി​യി​ൽ സേ​വ​ന​മ​നു​ഷ്ഠി​ച്ച അ​വ​ർ ഐ​ക്യ​രാ​ഷ്ട്ര​സ​ഭ​യു​ടെ ലോ​ക ഭ​ക്ഷ്യ പ​ദ്ധ​തി​യു​ടെ ഗു​ഡ് വി​ൽ അം​ബാ​സ​ഡ​റാ​യി​രു​ന്നു.

ബ്രി​ട്ടി​ഷ് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം വി​ഷ​യ​ത്തെ കേ​വ​ലം സ്വ​കാ​ര്യ പ്ര​ശ്ന​മാ​യി മാ​ത്രം കാ​ണു​ന്നു​വെ​ന്നാ​ണ് ല​ഭി​ക്കു​ന്ന വി​വ​രം. യു​കെ​യി​ലെ ഹ​യ​യു​ടെ സാ​ന്നി​ദ്ധ്യ​ത്തെ​കു​റി​ച്ച് യാ​തൊ​രു ന​യ​ത​ന്ത്ര ച​ർ​ച്ച​ക​ളും ന​ട​ത്തി​യി​ട്ടി​ല്ലെ​ന്ന് അ​വി​ട​ത്തെ യു​എ​ഇ എം​ബ​സി പ​റ​യു​ന്നു. യു​എ​ഇ വി​ട്ട ഹ​യ, ആ​ദ്യം ജ​ർ​മ്മ​നി​യി​ലേ​ക്കാ​ണ് പോ​യ​തെ​ന്ന വാ​ർ​ത്ത​ക​ൾ ഉ​ണ്ടാ​യി​രു​ന്നു.

Related posts