അഞ്ചുസംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പുകള്‍ കോണ്‍ഗ്രസിനും പ്രസിഡന്റ് രാഹുല്‍ ഗാന്ധിക്കും പുതുജീവനാണ് സമ്മാനിച്ചത്. സെമിഫൈനലെന്ന് വിശേഷിപ്പിക്കപ്പെട്ട പോരാട്ടത്തില്‍ മിസോറാമില്‍ നിശേഷം തകര്‍ന്നടിഞ്ഞത് ഒഴിച്ചുനിര്‍ത്തിയാല്‍ മറ്റു സംസ്ഥാനങ്ങളിലെല്ലാം കോണ്‍ഗ്രസിന്റെ പ്രകടനം മികച്ചുനിന്നു. എന്നിരുന്നാല്‍ തന്നെയും ഈസിവാക്കോവര്‍ പ്രതീക്ഷിച്ചിരുന്ന കോണ്‍ഗ്രസിന് ആഴത്തിലുള്ള വിലയിരുത്തലില്‍ ഫലം നിരാശ പകരുമെന്ന് പറഞ്ഞാലും തെറ്റില്ല. അടിത്തറ വീണ്ടെടുത്ത് മധ്യപ്രദേശും രാജസ്ഥാനും അടുത്ത പാര്‍ലമെന്റ് തെരഞ്ഞടുപ്പില്‍ ബിജെപി എങ്ങനെ തന്ത്രങ്ങളൊരുക്കും എന്നത് മധ്യപ്രദേശിനെ ആശ്രയിച്ചാണ്. 90 ശതമാനത്തിലേറെ ഹിന്ദുക്കള്‍ വസിക്കുന്ന സംസ്ഥാനത്ത് ഇരുപാര്‍ട്ടികളും ഹിന്ദുത്വത്തിലൂന്നിയാണ് പ്രചാരണം നടത്തിയത്. യോഗി ആദിത്യനാഥ് ഉള്‍പ്പെടെ വര്‍ഗീയത ആളിക്കത്തിച്ച് ബിജെപിക്കായി പ്രചരണം നയിച്ചു. കോണ്‍ഗ്രസും വിട്ടുകൊടുത്തില്ല. പൂണൂല് ധരിച്ചും ക്ഷേത്രങ്ങളായ ക്ഷേത്രങ്ങളില്‍ ആദ്യമെച്ചിയും രാഹുല്‍ പിടിച്ചുനിന്നു. മധ്യപ്രദേശില്‍ ശിവരാജ് സിംഗ് ചൗഹാന് സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ പൂര്‍ണമായും പ്രയോജനപ്പെടുത്താന്‍ കോണ്‍ഗ്രസിനായില്ല. തുടക്കത്തില്‍ മിക്ക മാധ്യമങ്ങളും ബിജെപി തകര്‍ന്നടിയുമെന്ന് പ്രഖ്യാപിച്ചിടത്ത് കോണ്‍ഗ്രസിന്റെ പ്രകടനത്തെ…
Read MoreCategory: Editor’s Pick
വാ വോ മൊബൈലിന്റെ ഉടമയുടെ മകള്‍ അറസ്റ്റില്‍, ഇന്ത്യയില്‍ ജനകീയമായ ചൈനീസ് ഫോണിന്റെ ഭാവി അനിശ്ചിതത്വത്തില്‍, പണികിട്ടിയത് ഇറാന് ടെലികോ ഉപകരണങ്ങള്‍ വിറ്റതിന്, ചൈനീസ്- അമേരിക്ക ബന്ധം വഷളാകുമോ?
ചൈനീസ് ടെലികോം കമ്പനി വാ വേയുടെ സ്ഥാപകന്റെ മകളും കന്പനി വൈസ് ചെയര്‍മാനും ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസറു(സിഎഫ്ഒ)മായ മെങ് വാഞ്ചൗ കാനഡയില്‍ അറസ്റ്റിലായി. ഇറാനെതിരായ യുഎസ് ഉപരോധം വാ വേ കമ്പനി ലംഘിച്ചെന്നാരോപിച്ചാണ് അറസ്റ്റ്. മെങിനെ അമേരിക്കന്‍ അധികാരികള്‍ക്കു കൈമാറുന്ന കാര്യത്തില്‍ ഇന്നു തീരുമാനമുണ്ടാകും. ശനിയാഴ്ചയായിരുന്നു അറസ്റ്റ്. ഇന്നലെയാണ് അതു വാര്‍ത്തയായത്. ഇതോടെ ലോകമെങ്ങും ഓഹരിവിപണികളില്‍ ഇടിവുണ്ടായി. ചൈനീസ് സൈന്യത്തില്‍ എന്‍ജിനിയറായിരുന്ന റെന്‍ ചെഗ്ഫേയാണ് വാ വേ (Huawei) കമ്പനിയുടെ സ്ഥാപകന്‍. മൊബൈല്‍ ഫോണുകള്‍, ടെലികോം യന്ത്രങ്ങള്‍ തുടങ്ങിയവ നിര്‍മിക്കുന്ന കമ്പനിയില്‍ 1.8 ലക്ഷം ജീവനക്കാരുണ്ട്. സ്മാര്‍ട്ഫോണ്‍ വില്പനയില് സാംസംഗിനു തൊട്ടു പിന്നിലാണ്. ഇന്ത്യയിലും കന്പനിക്കു ഗവേഷണശാലയുണ്ട്. കഴിഞ്ഞവര്‍ഷം 92,549 കോടി ഡോളര്‍ വിറ്റുവരവില്‍ 7276 കോടി ഡോളര്‍ അറ്റാദായമുണ്ടാക്കി. അമേരിക്ക-ചൈന വാണിജ്യയുദ്ധത്തിന്റെ ഒരു ഭാഗമാണ് ഈ അറസ്റ്റ് എന്നു നിരീക്ഷകര്‍ കരുതുന്നു. അറസ്റ്റ് മനുഷ്യാവകാശ ലംഘനമാണെന്നു…
Read Moreശശികല പറഞ്ഞത് തിരുപ്പതി ക്ഷേത്രത്തെക്കുറിച്ച്, കടകംപള്ളി കേട്ടത് തിരുവിതാകൂര്‍ ദേവസ്വമെന്ന്, കോടതിയെ സമീപിക്കുമെന്ന് പറഞ്ഞ കടകംപള്ളിയ്ക്കെതിരേ ശശികല നിയമനടപടിക്ക്, ദേവസ്വം ബോര്‍ഡിലെ ജോലിക്കാരുടെ വിഷയത്തില്‍ ട്വിസ്റ്റ് ഇങ്ങനെ
ദേവസ്വം ബോര്‍ഡില്‍ 60 ശതമാനവും ക്രിസ്ത്യാനികളാണെന്ന് ഹിന്ദു ഐക്യവേദി പ്രസിഡന്റ് കെ.പി. ശശികല പ്രസംഗിച്ചെന്ന തരത്തില്‍ സിപിഎം സൈബര്‍ വിംഗ് ഒരു വീഡിയോ പുറത്തുവിട്ടിരുന്നു. ആ വീഡിയോ വിശ്വസിച്ച് മന്ത്രി കടകംപള്ളി ശശികലയ്ക്കെതിരേ ആഞ്ഞടിക്കുകയും ചെയ്തു. എന്നാല്‍ ഒറിജിനല്‍ വീഡിയോ പുറത്തുവിട്ട് ശശികലയും കൂട്ടരും തിരിച്ചടിച്ചതോടെ കടകംപള്ളി വെട്ടിലുമായി. കടകംപള്ളിക്കെതിരേ മാനനഷ്ട കേസ് നല്‍കുമെന്ന് ശശികല പ്രഖ്യാപിച്ചുകഴിഞ്ഞു. ദേവസ്വംബോര്‍ഡില്‍ 60 ശതമാനം പേര് ക്രിസ്ത്യാനികളാണെന്ന് താന്‍ ഒരിടത്തും പറഞ്ഞിട്ടില്ലെന്നും കടകംപള്ളി പറഞ്ഞ വീഡിയോയില്‍ താന്‍ പ്രസംഗിക്കുന്നത് തിരുപ്പതി ക്ഷേത്ര ദേവസ്വത്തെക്കുറിച്ചാണെന്നും ശശികല പറഞ്ഞു. ശശികല തന്റെ ഫേസ് ബുക്ക് പേജിലാണ് ഇതു വ്യക്തമാക്കിയത്. അതേസമയം ശശികലയുടെ ആദ്യ വീഡിയോ സോഷ്യല്‍ മീഡിയ ആഘോഷിക്കുകയാണ്. കഴിഞ്ഞ ദിവസം ഒരു ചടങ്ങില്‍ പ്രസംഗിക്കുന്നതിനിടെയായിരുന്നു ഹിന്ദു ഐക്യവേദി നേതാവ് കെ.പി.ശശികലയുടെ വിവാദമായ പ്രസ്താവനകള്‍. ദേവസ്വം ബോര്‍ഡില്‍ 60 ശതമാനം ജോലിക്കാരും ക്രിസ്ത്യാനികളാണെന്നാണ്…
Read Moreശ്രീധരന്‍പിള്ളയെ മാറ്റി കെ. സുരേന്ദ്രനെ പ്രസിഡന്റാക്കാന്‍ ബിജെപി കേന്ദ്രനേതൃത്വം, കുമ്മനം രാജശേഖരനെ തിരുവനന്തപുരത്ത് മത്സരിപ്പിക്കും, അമിത് ഷായുടെ ശ്രമം സമ്പൂര്‍ണ പൊളിച്ചെഴുത്ത്
ബിജെപി സംസ്ഥാന പ്രസിഡന്റ് സ്ഥാനത്ത് ഉടനടി മാറ്റമുണ്ടാകുമെന്ന് ഉറപ്പായി. ശബരിമല വിഷയത്തില്‍ ഉള്‍പ്പെടെ പലപ്പോഴും നിലപാടു മാറിയും അവസരം മുതലാക്കാതെ പ്രവര്‍ത്തിച്ചും നേതൃത്വത്തിന് അനഭിമതനായി മാറിയിരിക്കുകയാണ് പി.എസ്. ശ്രീധരന്‍പിള്ള. വി. മുരളീധരന് പക്ഷമാണ് ഇപ്പോള്‍ നേതൃമാറ്റത്തിനായി കേന്ദ്രത്തെ സമീപിച്ചത്. അടുത്തിടെ കേരളത്തില്‍ സന്ദര്‍ശനം നടത്തിയ ബിജെപി കേന്ദ്രനിരീക്ഷകരും ശ്രീധരന്‍പിള്ളയെ മാറ്റുന്ന കാര്യത്തില്‍ അനുകൂലമ നിലപാടാണ് സ്വീകരിച്ചതെന്നാണ് സൂചന. ശബരിമല പ്രക്ഷോഭത്തില്‍ ജയിലില്‍ പോയ കെ. സുരേന്ദ്രനെ പുതിയ പ്രസിഡന്റാക്കണമെന്നാണ് ഭൂരിപക്ഷം പേരുടെയും ആവശ്യം. കേന്ദ്രനേതൃത്വത്തിനും ആര്‍എസ്എസിനും ഇതുതന്നെയാണ് താല്പര്യം. കൂടുതല്‍ ഊര്‍ജസ്വലനായ സുരേന്ദ്രന് വന്നാല്‍ പാര്‍ട്ടിക്ക് കൂടുതല്‍ ഗതിവേഗം ലഭിക്കുമെന്നാണ് അമിത് ഷായും കരുതുന്നത്. അതേസമയം മിസോറാം ഗവര്‍ണറായി പോയ കുമ്മനം രാജശേഖരനെയും തിരിച്ചെത്തിക്കും. അടുത്ത പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് കുമ്മനത്തെ മത്സരിപ്പിക്കാനാണ് പാര്‍ട്ടി ലക്ഷ്യമിടുന്നത്. കുമ്മനം അല്ലെങ്കില്‍ രാജ്യസഭ എംപിയായ സുരേഷ് ഗോപി സ്ഥാനാര്‍ഥി. ശശി…
Read Moreകവിത മോഷ്ടിച്ച ദീപ നിശാന്തിനെതിരേ കോളജിന്റെ നടപടി വരുന്നു, ദീപയെ കോളജ് യൂണിയന് ഫൈനാര്‍ട്ട് ഉപദേശകസ്ഥാനത്തു നിന്നും നീക്കണമെന്ന ആവശ്യം ശക്തം, വിദ്യാര്‍ഥികള്‍ പറഞ്ഞാല്‍ മാറിനില്‍ക്കാമെന്ന വിചിത്രവാദവുമായി ദീപ
അന്യന്റെ കവിത മോഷ്ടിച്ച് സ്വന്തം പേരില്‍ പ്രസിദ്ധീകരിച്ച സംഭവത്തില്‍ ദീപ നിശാന്തിനെതിരേ അവര്‍ പഠിപ്പിക്കുന്ന കോളജ് നടപടിക്കൊരുങ്ങുന്നു. വിവാദങ്ങള്‍ കോളജിന്റെ അന്തസിന് കോട്ടംവരുത്തിയെന്ന് കൊച്ചിന് ദേവസ്വം ബോര്‍ഡ് മാനേജ്മെന്റ് പറയുന്നു. കോളേജ് പ്രിന്‍സിപ്പലിനോട് ബോര്‍ഡ് അഭിപ്രായം ആരാഞ്ഞിരിക്കുകയാണ് മാനേജ്മെന്റ്. ബോര്‍ഡിന് കീഴിലുള്ള കേരളവര്‍മ്മ കോളേജിലെ മലയാളം അധ്യാപികയാണ് വിവാദത്തില്‍പെട്ടിരിക്കുന്ന ദീപാ നിശാന്ത്. ദീപയുടെ കവിത വന്നത് അധ്യാപികസംഘടനയായ എകെപിസിടിഎയുടെ ജേണലില്‍ ആണ്. കോണ്‍ഗ്രസ് അനുകൂല അധ്യാപക സംഘടനയായ കെപിസിടിഎയുടെ ദീപാ നിശാന്തിനോട് വിശദീകരണം ചോദിക്കണം എന്നാവശ്യപ്പെട്ടിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് കോളേജ് പ്രിന്സിപ്പാളിനോട് നിലപാട് വ്യക്തമാക്കണമെന്നാവശ്യപ്പെട്ടത്. അതേസമയം വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെട്ടാല്‍ താന്‍ ജോലിയില്‍ നിന്നും മാറിനില്‍ക്കാമെന്നാണ് ദീപയുടെ നിലപാട്. ദീപാ നിശാന്തിനെ കോളേജ് യൂണിയന്റെ ഫൈനാര്‍ട്ട് ഉപദേശക സ്ഥാനത്തു നിന്നും നീക്കണമെന്ന് ആവശ്യപ്പെട്ടും ഒരു വിഭാഗം രംഗത്തുവന്നിട്ടുണ്ട്. നേരത്തെ കോപ്പിയടി സമ്മതിച്ച അധ്യാപിക കവി കലേഷിനോടും പൊതുസമൂഹത്തോടും മാപ്പ്…
Read Moreമൂന്ന് വര്‍ഷം, ഇരുപതിലധികം പേര്! പ്രണയം നടിച്ചു വലയിലാക്കി ദൃശ്യങ്ങള്‍ പകര്‍ത്തി ജിന്‍സു പീഡിപ്പിച്ചത് നിരവധി സ്കൂള്‍ വിദ്യാര്‍ഥിനികളെയും യുവതികളെയും; പ്രതിയെ ചോദ്യം ചെയ്ത പോലീസ് ഞെട്ടി
കടുത്തുരുത്തി: നിരവധി സ്കൂൾ വിദ്യാർഥിനികളെയും യുവതികളെയും പ്രണയം നടിച്ചു വലയിലാക്കി ദൃശ്യങ്ങൾ പകർത്തി ലൈംഗികമായി ചൂഷണം ചെയ്ത കേസിൽ യുവാവ് പിടിയിൽ. പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ പരാതിയിൽ കല്ലറ മറ്റം ഭാഗത്ത് ജിൻസു(24)വാണ് അറസ്റ്റിലായത്. കോട്ടയത്തെ കാർ വർക്ക്ഷോപ്പിലെ ജീവനക്കാരനാണ് യുവാവ്. കോട്ടയം ജില്ലയുടെ വിവിധ ഭാഗങ്ങളിലുള്ള ഇരുപതിലധികം പേരാണ് ഇയാളുടെ വലയിലായതെന്നു പോലീസ് പറഞ്ഞു. ഫേസ്ബുക്കിലൂടെയുള്ള പരിചയത്തിന്റെ പേരിൽ മൊബൈൽ നന്പർ സംഘടിപ്പിച്ചു നടത്തിയ ചാറ്റിംഗിലൂടെയാണ് ഇയാൾ പെണ്‍കുട്ടികളെ വലയിലാക്കിയതെന്നു പോലീസ് പറയുന്നു. ഇയാളെ ചോദ്യം ചെയ്തപ്പോൾ ലഭിച്ച വിവരങ്ങൾ ഞെട്ടിക്കുന്നതാണെന്നു പോലീസ് പറഞ്ഞു. മൂന്നു വർഷത്തിനിടയിലാണു പ്രതി ഇത്രയും പേരെ വലയിലാക്കിയത്. പോലീസ് പറയുന്നത് ഇങ്ങനെ: തന്റെ സ്കൂളിലെ ഒരു പെണ്‍കുട്ടിയെ സ്കൂൾ യൂണിഫോമിൽ സംശയാസ്പദമായ സാഹചര്യത്തിൽ മറ്റൊരാളുടെ കൂടെ കാറിൽ പലേടത്തും കണ്ടതായി കോട്ടയം ജില്ലയിലെ ഒരു സ്കൂളിലെ പ്രധാനാധ്യാപികയ്ക്കു വിവരം ലഭിച്ചിരുന്നു. അധ്യാപിക…
Read Moreദേവസ്വം ബോര്‍ഡില്‍ 60 ശതമാനം ക്രിസ്്ത്യാനികളെന്ന ശശികലയുടെ വ്യാജപ്രചാരണം പൊളിച്ചടുക്കി കടകംപള്ളി, ഒരാളെ കാണിച്ചുതരാമോ ? ശശികല പറഞ്ഞതും യാഥാര്‍ഥ്യവും ഇങ്ങനെ
ശബരിമല വിഷയത്തിന്റെ മറവില്‍ പച്ചക്കള്ളം പ്രചരിപ്പിച്ചു വിഭാഗീയത പരത്താനുള്ള കെ.പി. ശശികലയുടെ ശ്രമം പൊളിച്ചടുക്കി സോഷ്യല്‍ മീഡിയ. കഴിഞ്ഞ ദിവസം ഒരു ചടങ്ങില്‍ പ്രസംഗിക്കുന്നതിനിടെയായിരുന്നു ഹിന്ദു ഐക്യവേദി നേതാവ് കെ.പി.ശശികലയുടെ വിവാദമായ വ്യാജപ്രസ്താവനകള്‍. ദേവസ്വം ബോര്‍ഡില്‍ 60 ശതമാനം ജോലിക്കാരും ക്രിസ്ത്യാനികളാണെന്നാണ് ശശികല പ്രസംഗിച്ചത്. സദസിന്റെ നിറഞ്ഞ കൈയടികള്‍ക്കിടെയാണ് ഇത്തരത്തില്‍ യാഥാര്‍ഥ്യവുമായി ഒരു ബന്ധവുമില്ലാത്ത കാര്യം ഇവര്‍ വിളിച്ചുപറഞ്ഞത്. ശശികലയുടെ പ്രസംഗം മറയാക്കി ചിലര്‍ സോഷ്യല്‍ മീഡിയവഴി പ്രചാരണവും തുടങ്ങി. ഇതിനെ പൊളിച്ചടുക്കിയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ ദേവസ്വം മന്ത്രിയുടെ പ്രസംഗവും വന്നത്. ശശികല പറഞ്ഞതിങ്ങനെ- ദേവസ്വത്തിലെ ജീവനക്കാരില്‍ 60 ശതമാനവും ക്രിസ്ത്യാനികളെന്ന സത്യം എത്ര പേര്‍ക്കറിയാം. ഹിന്ദു ഒരു ഗതിയും പരഗതിയും ഇല്ലാതെ തെണ്ടുമ്പോള്‍ അവന്റെ അമ്പലത്തില്‍ ഹിന്ദുവിന്റെ ചില്ലാനംകൊണ്ട് ശമ്പളം വാങ്ങുന്നത് 60 ശതമാനം ക്രിസ്ത്യാനികളാണെന്നത് കണ്ണുതുറപ്പിക്കട്ടേ… ഇങ്ങനെ പോകുന്നു ശശികലയുടെ പ്രസംഗം. സംഘപരിവാര്‍ സംഘടനകളിലെ…
Read Moreദീപ നിശാന്തിന് പിന്നാലെ സുനില്‍ പി. ഇളയിടവും മോഷണക്കുരുക്കില്‍, സുനിലിന്റെ ലേഖനം പകര്‍ത്തിയെഴുതിയതിന് തെളിവുമായി എഴുത്തുകാരന് രംഗത്ത്, സുനില്‍ പി. ഇളയിടത്തിന് പ്രതിരോധം തീര്‍ത്ത് സൈബര്‍ വിംഗ്
സാഹിത്യകാരന്മാരിലെ നവോത്ഥാന നായകര്‍ക്ക് അടിതെറ്റുകയാണോ? സോഷ്യല്‍മീഡിയയിലെ വിപ്ലവം പ്രസംഗിച്ച ദീപ നിശാന്തും എം.ജെ. ശ്രീചിത്രനും കവിത മോഷണത്തില്‍ പിടിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ ലേഖന മോഷണത്തില്‍ ഇടതുചിന്തകന്‍ സുനില്‍ പി. ഇളയിടവും ആരോപണ നിഴലിലാണ്. എഴുത്തുകാരന് രവിശങ്കര്‍ എസ്. നായര്‍ ആണ് തെളിവുസഹിതം രംഗത്തെത്തിയിരിക്കുന്നത്. ദീപ നിശാന്തിന്റെ കവിതാ വിവാദത്തിന് ഒരുമാസം മുമ്പാണ് രവിശങ്കര്‍ തെളിവുകള്‍ സഹിതം ഇക്കാര്യം ഫേസ്ബുക്കില്‍ കുറിച്ചത്. അന്ന് പലരും അവഗണിച്ചെങ്കിലും ഇപ്പോള്‍ സോഷ്യല്‍മീഡിയയും ഏറ്റെടുത്തിരിക്കുകയാണ് വിവാദം. സുനില്‍ പി ഇളയിടത്തിന്റെ ‘അനുഭുതികളുടെ ചരിത്ര ജീവിതം’ എന്ന പുസ്തകത്തിലെ ‘ദേശീയാധുനികതയും ഭരതനാട്യത്തിന്റെ രംഗജീവിതവും’ എന്ന ലേഖനം ഓക്സഫോര്‍ഡ് സര്‍വ്വകലാശാല പ്രസിദ്ധീകരിച്ച ഭരതനാട്യം എ റീഡല്‍ എന്ന പുസത്കത്തിലെ പദാനുപദ തര്‍ജ്ജമയാണെന്നാണ് രവിശങ്കര്‍ എസ് നായര്‍ ഉന്നയിക്കുന്നത്. രവിശങ്കറിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം- ”ഇളയിടത്തിന്റെ ലേഖനത്തില്‍ പ്രഭവം സൂചിപ്പിക്കാതെ വിവര്‍ത്തനം ചെയ്തു ചേര്‍ത്തിരിക്കുന്ന മൂന്നു വലിയ ഖണ്ഡികകള്‍…
Read Moreമാങ്കുളത്ത് മീന്‍ കച്ചവടക്കാരനെ നടുറോഡില്‍ ക്രൂരമായി ആക്രമിച്ച മാങ്കുളം കുവൈറ്റുസിറ്റി പുതുകൈവിട്ടീല് ജോര്‍ജ് സ്ഥിരം പ്രശ്നക്കാരന്‍, സോഷ്യല്‍മീഡിയ വിഷയം ഏറ്റെടുത്തതോടെ ബന്ധുവായ യുവതിയെക്കൊണ്ട് പീഡന പരാതി നല്‍കാനുള്ള നാണംകെട്ട നീക്കവും
മാങ്കുളത്ത് മീന്‍ കച്ചവടക്കാരനെ നടുറോഡില്‍ ക്രൂരമായി ആക്രമിച്ച മാങ്കുളം കുവൈറ്റുസിറ്റി പുതുകൈവിട്ടീല് ജോര്‍ജ് സ്ഥിരം പ്രശ്നക്കാരന്‍, സോഷ്യല്‍മീഡിയ വിഷയം ഏറ്റെടുത്തതോടെ ബന്ധുവായ യുവതിയെക്കൊണ്ട് പീഡന പരാതി നല്‍കാനുള്ള നാണംകെട്ട നീക്കവും ഇടുക്കി മാങ്കുളത്ത് മത്സ്യവ്യാപാരിയെ മര്‍ദിച്ച സംഭവത്തില്‍ മൂന്നുപേരെ മൂന്നാര്‍ സിഐയുടെ നേതൃത്വത്തില്‍ അറസ്റ്റുചെയ്തു. രണ്ടുപേര്‍ ഒളിവിലാണ്. മത്സ്യവ്യാപാരിയായ അടിമാലി പത്താംമൈല്‍ സ്വദേശി മക്കാര്‍ (68)നെയാണ് കഴിഞ്ഞ വ്യാഴാഴ്ച മാങ്കുളം കുവൈറ്റ് സിറ്റിയില്‍ ഒരുപറ്റം ആളുകള്‍ മര്‍ദിച്ചത്. മര്‍ദനത്തിന്റെ രംഗങ്ങള്‍ സമീപത്തുണ്ടായിരുന്ന ഒരാള്‍ മൊബൈലില്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുകയായിരുന്നു. സംഭവത്തില്‍ പ്രതിഷേധിച്ച് ഇന്നലെ പത്താംമൈല്‍ ഇരുമ്പുപാലത്ത് നാട്ടുകാരുടെ നേതൃത്വത്തില്‍ ഒരുമണിക്കൂര്‍ ഹര്‍ത്താലാചരിച്ചു. മാങ്കുളം കുവൈറ്റുസിറ്റി സ്വദേശികളായ പുതുകൈവീട്ടില് ജോര്‍ജ്, അരുണ്‍, കുറുവിലക്കുടിയില് എബി എന്നിവരെയാണ് മൂന്നാര്‍ ഡിവൈഎസ്പി സുനീഷ് ബാബുവിന്റെ നേതൃത്വത്തില്‍ സിഐ സാം ജോസ്, എസ്ഐ ഫക്രുദീന്‍ എഎസ്ഐമാരായ നിസാര്‍, മാത്യു ഫിലിപ്പ് എന്നിവര്‍…
Read Moreപെരിയാർ പുഴയിൽ മരിച്ചനിലയിൽ കണ്ടെത്തിയ ആൻലിയയുടെ മരണം ദുരൂഹമോ? ആരോപണങ്ങളും കണ്ടെത്തലുകളും ഇങ്ങനെ…
പെരിയാർ പുഴയിൽ മരിച്ചനിലയിൽ കണ്ടെത്തിയ ഫോർട്ടുകൊച്ചി സ്വദേശിനി ആൻലിയ (25) യുടെ മരണം ദുരൂഹമോ?. ഇതുവരെ നടത്തിയ അന്വേഷണങ്ങളിൽ ദുരൂഹതകളൊന്നും കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നു പോലീസ് പറയുന്പോഴും മകളുടെ മരണത്തിൽ ദുരൂഹതയുള്ളതായാണ് ആൻലിയയുടെ മാതാപിതാക്കളായ പാറയ്ക്കൽ ഹൈജിനസ്(അജി), ലീലാമ്മ എന്നിവർ പറയുന്നത്. മകളുടെ മരണത്തിൽ പോലീസ് അന്വേഷണം തൃപ്തികരമല്ലെന്നാണ് ഇവരുടെ ആരോപണം. ഓമനിച്ചുവളർത്തി വലുതാക്കി വിവാഹം കഴിപ്പിച്ചയച്ച മകൾ ഒരു ദിനം തങ്ങളിൽനിന്ന് അകന്നെന്ന വാർത്ത ഞെട്ടലോടെയാണ് ഇവർ കേട്ടത്. തൃശൂർ സ്വദേശിയാണ് മകളുടെ ഭർത്താവ്. ചിലരെ സംശയമുള്ളതായി ഇവർ പോലീസിനെ അറിയിച്ചിരുന്നു. എല്ലാ തെളിവുകളും ഉണ്ടായിട്ടും അന്വേഷണം നടത്തുന്ന ഗുരുവായൂർ പോലീസ് മനപൂർവമായ അലംഭാവം കാട്ടുകയാണെന്ന് ആൻലിയയുടെ മാതാപിതാക്കൾ ഏതാനും ദിവസംമുന്പ് കൊച്ചിയിൽ പത്രസമ്മേളനത്തിൽ ആരോപിച്ചിരുന്നു. സംഭവം ഇങ്ങനെ കഴിഞ്ഞ ഓഗസ്റ്റ് 28നു രാത്രി 10.40ന് നോർത്ത് പറവൂർ വടക്കേക്കര പോലീസ് സ്റ്റേഷൻ അതിർത്തിയിലുള്ള പെരിയാർ പുഴയിലാണ്…
Read More