മാങ്കുളത്ത് മീന്‍ കച്ചവടക്കാരനെ നടുറോഡില്‍ ക്രൂരമായി ആക്രമിച്ച മാങ്കുളം കുവൈറ്റുസിറ്റി പുതുകൈവിട്ടീല്‍ ജോര്‍ജ് സ്ഥിരം പ്രശ്‌നക്കാരന്‍, സോഷ്യല്‍മീഡിയ വിഷയം ഏറ്റെടുത്തതോടെ ബന്ധുവായ യുവതിയെക്കൊണ്ട് പീഡന പരാതി നല്കാനുള്ള നാണംകെട്ട നീക്കവും

മാങ്കുളത്ത് മീന്‍ കച്ചവടക്കാരനെ നടുറോഡില്‍ ക്രൂരമായി ആക്രമിച്ച മാങ്കുളം കുവൈറ്റുസിറ്റി പുതുകൈവിട്ടീല്‍ ജോര്‍ജ് സ്ഥിരം പ്രശ്‌നക്കാരന്‍, സോഷ്യല്‍മീഡിയ വിഷയം ഏറ്റെടുത്തതോടെ ബന്ധുവായ യുവതിയെക്കൊണ്ട് പീഡന പരാതി നല്കാനുള്ള നാണംകെട്ട നീക്കവും

ഇടുക്കി മാങ്കുളത്ത് മത്സ്യവ്യാപാരിയെ മര്‍ദിച്ച സംഭവത്തില്‍ മൂന്നുപേരെ മൂന്നാര്‍ സിഐയുടെ നേതൃത്വത്തില്‍ അറസ്റ്റുചെയ്തു. രണ്ടുപേര്‍ ഒളിവിലാണ്. മത്സ്യവ്യാപാരിയായ അടിമാലി പത്താംമൈല്‍ സ്വദേശി മക്കാര്‍ (68)നെയാണ് കഴിഞ്ഞ വ്യാഴാഴ്ച മാങ്കുളം കുവൈറ്റ് സിറ്റിയില്‍ ഒരുപറ്റം ആളുകള്‍ മര്‍ദിച്ചത്. മര്‍ദനത്തിന്റെ രംഗങ്ങള്‍ സമീപത്തുണ്ടായിരുന്ന ഒരാള്‍ മൊബൈലില്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുകയായിരുന്നു. സംഭവത്തില്‍ പ്രതിഷേധിച്ച് ഇന്നലെ പത്താംമൈല്‍ ഇരുമ്പുപാലത്ത് നാട്ടുകാരുടെ നേതൃത്വത്തില്‍ ഒരുമണിക്കൂര്‍ ഹര്‍ത്താലാചരിച്ചു.

മാങ്കുളം കുവൈറ്റുസിറ്റി സ്വദേശികളായ പുതുകൈവീട്ടില്‍ ജോര്‍ജ്, അരുണ്‍, കുറുവിലക്കുടിയില്‍ എബി എന്നിവരെയാണ് മൂന്നാര്‍ ഡിവൈഎസ്പി സുനീഷ് ബാബുവിന്റെ നേതൃത്വത്തില്‍ സിഐ സാം ജോസ്, എസ്‌ഐ ഫക്രുദീന്‍ എഎസ്‌ഐമാരായ നിസാര്‍, മാത്യു ഫിലിപ്പ് എന്നിവര്‍ ചേര്‍ന്ന് അറസ്റ്റുചെയ്തത്. സംഭവവുമായി ബന്ധപ്പെട്ട് പുതുക്കയില്‍ സജി, പ്ലാവള്ളി ജയേഷ് എന്നിവര്‍ ഒളിവിലാണ്.

അതേസമയം തല്ലിച്ചതച്ച സംഭവം വിവാദമായതോടെ ബന്ധത്തിലുള്ള പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ മക്കാര്‍ ശ്രമിച്ചെന്ന പരാതി നല്കാനും ജോര്‍ജും സംഘവും ശ്രമിച്ചു. പരാതി നല്കാനെത്തിയ യുവതി അവസാന നിമിഷം അപകടം മണത്ത് പിന്‍മാറുകയായിരുന്നു. അറസ്റ്റിലായവരെപ്പറ്റി നാട്ടുകാര്‍ക്ക് മോശം അഭിപ്രായമാണുള്ളത്. മാങ്കുളത്തെ എല്ലാത്തരം മോശം പ്രവര്‍ത്തനങ്ങളും ഇവര്‍ നടത്തുന്നുണ്ടെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.

Related posts