നിവൃത്തി കേടുകൊണ്ടാണ് ഞാനിപ്പോള്‍ നിങ്ങളുടെ മുമ്പില്‍ നില്‍ക്കുന്നത്! പത്ത് വര്‍ഷമായി മകന്‍ രോഗാവസ്ഥയിലാണ്! നിസഹായത മാത്രമേയുള്ളൂ എന്റെ കൈയില്‍; അപേക്ഷയുമായി നടി സേതുലക്ഷ്മി

വൈകിയെങ്കിലും അനേകം കഥാപാത്രങ്ങളിലൂടെ മലയാളി സിനിമാസ്വാദകര്‍ക്ക് മുമ്പിലെത്തി, അവരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് സേതുലക്ഷ്മി. ഇപ്പോഴിതാ തന്നെ സ്വീകരിക്കുകയും അംഗീകരിക്കുകയും ചെയ്ത പ്രേക്ഷകരോട് ഒരപേക്ഷയുമായി സേതുലക്ഷ്മി രംഗത്തെത്തിയിരിക്കുന്നു. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന്റെ ഫേസ്ബുക്ക് ലൈവിലൂടെയാണ് അവര്‍ തന്റെ ആരോധകരോട് അപേക്ഷ വച്ചിരിക്കുന്നത്. പത്ത് വര്‍ഷമായി മകന്‍ രോഗാവസ്ഥയിലാണ്. വൃക്ക രണ്ടും ദുര്‍ബലമാണ്. ഉടന്‍ മാറ്റിവച്ചാല്‍ മാത്രമേ ജീവന്‍ രക്ഷപെടുകയുള്ളു. രണ്ട് ചെറിയ കുട്ടികളാണ് മകന്. ‘അമ്മേ എനിക്ക് ജീവിക്കണമെന്നാഗ്രഹമുണ്ട്. മൂത്തകുട്ടിക്ക് 13 വയസേ ആയിട്ടുള്ളൂ. അവന് 18 വയസാകുന്നതുവരെയെങ്കിലും ജീവിക്കണം..’ എന്ന് മകന്‍ പറയുമ്പോള്‍ അമ്മയായ എനിക്ക് നിസഹായത മാത്രമേ ഉള്ളൂ കൈമുതലായി. നിങ്ങള്‍ വിചാരിച്ചാലേ ഈ സങ്കടത്തിന് പരിഹാമാകൂ. ഞാന്‍ കൂട്ടിയാല്‍ കൂടുന്നതല്ല ഈ തുക. ഗതികേടുകൊണ്ടാണ് നിങ്ങളുടെ മുന്നില്‍ യാചനയുമായി എത്തിയത്. മഞ്ജുവാര്യര്‍ ഇടവേളയ്ക്ക് ശേഷം തിരിച്ചുവന്ന ഹൗ ഓള്‍ഡ് ആര്‍യുവില്‍ സേതുലക്ഷ്മി മികച്ച…

Read More

വര്‍ഷങ്ങളായി അബോധാവസ്ഥയില്‍ കഴിയുന്ന ഒമ്പതുകാരനെ ഒന്ന് കൊന്നു തരൂവെന്ന് പിതാവ് കോടതിയില്‍ ! എന്നാല്‍ കുഞ്ഞിന് ചികിത്സ വിധിച്ച് കോടതി; ഒടുവില്‍ വൈദ്യശാസ്ത്രത്തെപ്പോലും അമ്പരപ്പിച്ച് മകന്‍ ജീവിതത്തിലേക്ക് മടങ്ങിയെത്തി…

ചെന്നൈ: ജനിതക പ്രശ്‌നങ്ങള്‍ മൂലം വര്‍ഷങ്ങളായി അബോധാവസ്ഥയില്‍ കഴിയുന്ന ഒമ്പതുവയസുകാരന്‍ മകനെ ദയാവധത്തിനു വിധേയമാക്കണമെന്ന ആവശ്യവുമായാണ് ആ പിതാവ് കോടതിയിലെത്തിയത്. എന്നാല്‍ കോടതി അക്ഷരാര്‍ഥത്തില്‍ അയാളെ ഞെട്ടിച്ചു. അബോധാവസ്ഥയില്‍ തുടരുന്ന മകന്‍ ഒടുവില്‍ വൈദ്യശാസ്ത്രത്തെപ്പോലും അമ്പരപ്പിച്ചു കൊണ്ട് പരസഹായമില്ലാതെ എഴുന്നേറ്റിരുന്നു, വെളിച്ചത്തോടും നിര്‍ദേശങ്ങളോടും പ്രതികരിച്ചു. മകന്റെ ദുരിതം ഇനിയും കാണാനാകാതെ ഒന്നു കൊന്നുതരൂ എന്ന് വിലപിച്ച പിതാവിന്റെ കണ്ണീരിന് ഒടുവില്‍ അറുതിയാവുകയായിരുന്നു. അച്ഛന്റെ ഹര്‍ജിയില്‍ കോടതി നടത്തിയ ഇടപെടലാണ് കുട്ടിക്ക് ചികിത്സ ഉറപ്പുവരുത്തുകയും ജീവിതത്തിലേക്ക് കൈപിടിച്ച് കയറ്റുകയും ചെയ്തത്. അപൂര്‍വ മസ്തിഷ്‌കരോഗത്തെ തുടര്‍ന്ന് ഈ കുഞ്ഞു ആണ്‍കുട്ടി അബോധാവസ്ഥയിലേക്ക് വീണുപോവുകയായിരുന്നു. മാസം പതിനായിരം രൂപയിലേറെ വരുന്ന ചികിത്സാ ചെലവ് ഈ പിതാവിന് താങ്ങാവുന്നതിനും അപ്പുറമായിരുന്നു. തുടര്‍ന്നാണ് ഒന്‍പതുവയസുകാരന് ദയാവധം അനുവദിക്കണമെന്നാവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയിലേക്ക് പിതാവിന്റെ ഹര്‍ജി എത്തുന്നത്. ദിവസം പത്തും ഇരുപതും തവണ അപസ്മാരമുണ്ടാകുകയും ചികിത്സകളൊന്നും ഫലം…

Read More

ദീപ… ഞാനും നിങ്ങളെപ്പോലെ ഒരു കോളേജധ്യാപികയാണ്, കുറച്ചെങ്കിലും നാണമുണ്ടെങ്കില്‍ അധ്യാപകരെയും കവികളെയും നാണം കെടുത്തരുത്, തെളിവുകള്‍ കലേഷിനൊപ്പമാണ്, അത് സമ്മതിക്കാനുള്ള മനസുറപ്പ് കാണിക്കൂ’..! അപേക്ഷയുമായി അധ്യാപിക

കോപ്പിയടി വിവാദത്തില്‍ ദീപ നിശാന്ത് ഒറ്റപ്പെടുന്ന കാഴ്ചകളാണ് കണ്ടുകൊണ്ടിരിക്കുന്നത്. ഒരുകാലത്ത് ദീപയെ സോഷ്യല്‍മീഡിയയില്‍ പ്രകീര്‍ത്തിച്ചവര്‍ വരെ അവര്‍ക്കെതിരേ തിരിഞ്ഞിരിക്കുകയാണ്. ഇത്തരത്തില്‍ കോളജ് അധ്യാപികയായ ഹരിത നീലിമ ദീപ നിശാന്തിന് നല്കിയ മറുപടിയാണ് ഇപ്പോള്‍ വൈറല്‍. ‘അധ്യാപികയും, എഴുത്തുകാരിയുമായി ദീപ നിശാന്ത് തെറ്റ് സമ്മതിക്കാനുള്ള മനസ് കാണിക്കണം’ കോളേജ് അധ്യാപികയായ ഹരിത നീലിമയാണ് ദീപയ്ക്ക് ഉപദേശവുമായി രംഗത്ത് എത്തിയത്. താന്‍ മോഷ്ടിച്ചില്ല, വിശ്വസിക്കുന്നവര്‍ വിശ്വസിക്കൂ… എന്ന ദീപയുടെ പോസ്റ്റിനാണ് ഹരിത നീലിമ കമന്റിട്ടത്. അധ്യാപകര്‍, കവികള്‍ രണ്ട് വിഭാഗത്തെയും പ്രതിസ്ഥാനത്ത് നിര്‍ത്തിയ ഈ വിഷയത്തില്‍ ഇനി പ്രതികരിക്കില്ല എന്നത് ഭീരുത്വമാണ്. തെളിവുകള്‍ കലേഷിനൊപ്പമാണ് ദീപ. അത് സമ്മതിക്കാനുള്ള മനസ്സുറപ്പ് കാണിക്കു. ഇപ്പൊ ഈ ആക്ഷേപിക്കുന്നവര്‍ തന്നെ നിങ്ങളെ ബഹുമാനിക്കും . വെറുതെ കോളേജധ്യാപകരെയും AKPCTA ക്കാരെയും കവികളെയും നാണം കെടുത്തരുതെന്ന് ഹരിത നീലിമ എഴുതുന്നു. ദീപയ്‌ക്കെതിരേ സാംസ്‌കാരിക ലോകത്തെ…

Read More

കലോത്സവത്തിനിടെ കൂട്ടത്തല്ല്, നടി പ്രവീണയുടെ മകള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പരിക്ക്, കുട്ടികള്‍ തമ്മിലുള്ള തര്‍ക്കം അധ്യാപകരും രക്ഷിതാക്കളും ഏറ്റെടുത്തതോടെ അടിയോടടി, നെയ്യാറ്റിന്‍കരയില്‍ നടന്നതിങ്ങനെ

കലോത്സവങ്ങള്‍ പലപ്പോഴും സംഘര്‍ഷത്തിലേക്ക് കടക്കാറുണ്ട്. എന്നാല്‍ തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ നടന്ന ജില്ലാ കലോത്സവം കൂട്ടയടിയിലാണ് കലാശിച്ചത്. നെയ്യാറ്റിന്‍കര ജെബിഎസില്‍ നടത്തിയ ഹയര്‍ സെക്കന്‍ഡറി വിഭാഗം ജില്ലാ കലോത്സവ നാടക മല്‍സര വേദിയില്‍ കൂട്ടത്തല്ല്. സംഭവത്തില്‍ നടി പ്രവീണയുടെ മകള്‍ ഉള്‍പ്പെടെ നിരവധിപേര്‍ക്ക് പരിക്കേറ്റു. പ്രവീണയുടെ മകള്‍ ഗൗരി പ്രമോദ്, ഇതേ സ്‌കൂളിലെ ഗൗരി ജ്യോതിഷ്, അധ്യാപകരായ വിന്‍സെന്റ്, ലക്ഷ്മി രംഗന്‍ തുടങ്ങിയവര്‍ക്കാണ് പരുക്കേറ്റത്. നാടക മത്സരത്തില്‍ ഒന്നാം സ്ഥാനം കാര്‍മല്‍ സ്‌കൂളിനായിരുന്നു. ഇതില്‍ നെയ്യാറ്റിന്‍കര ബോയ്സ് സ്‌കൂളിലെ വിദ്യാര്‍ഥികളുമായി തര്‍ക്കം ഉടലെടുത്തു. തുടര്‍ന്ന് വിദ്യാര്‍ഥികളുടെ പേരിലെത്തിയ ഒരു സംഘം ആക്രമണം നടത്തുകയായിരുന്നു. ആക്രമണത്തെ തുടര്‍ന്ന് കാര്‍മലിലെ വിദ്യാര്‍ഥികള്‍ അഭയം തേടിയത് ക്രൈസ്റ്റ് നഗറിലെ വിദ്യാര്‍ഥികള്‍ക്ക് അനുവദിച്ചിരുന്ന മുറിയിലാണ്. സംഘര്‍ഷം ആ ഭാഗത്തേക്കും വ്യാപിച്ചത്തോടെ കാര്‍മലിലെ വിദ്യാര്‍ഥിനികള്‍ അതില്‍പ്പെടുകയായിരുന്നു. പരിക്കേറ്റവരെ നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികിത്സ നല്‍കി.…

Read More

തമിഴ്മക്കളും സന്തോഷ് പണ്ഡിറ്റിന് പ്രിയപ്പെട്ടവര്‍ തന്നെ ! ഗജയില്‍ തകര്‍ന്നടിഞ്ഞ തമിഴ്‌നാടിന് സഹായവുമായി സന്തോഷ് പണ്ഡിറ്റ്; താരത്തിന്റെ പ്രവര്‍ത്തനം ഇങ്ങനെ…

ചെന്നൈ: പ്രളയത്തില്‍ കേരളം തകര്‍ന്നടിഞ്ഞപ്പോള്‍ സഹായഹസ്തവുമായി സംസ്ഥാനത്തുടനീളം സഞ്ചരിച്ച അപൂര്‍വ വ്യക്തിത്വങ്ങളില്‍ ഒരാളായിരുന്നു സന്തോഷ് പണ്ഡിറ്റ്. അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും കൈയയച്ച് സഹായമുണ്ടായി. പ്രളയകാലത്ത് കേരളത്തെ സഹായിച്ചവരില്‍ മുന്‍പന്തിയില്‍ തന്നെയായിരുന്നു തമിഴ്‌നാടിന്റെയും സ്ഥാനം. സകല രാഷ്ട്രീയവും മറന്ന് ഒറ്റക്കെട്ടായി കേരള ജനതയെ സഹായിച്ചവരാണ് തമിഴ് മക്കള്‍. സംസ്ഥാന സര്‍ക്കാര്‍, സാമൂഹിക പ്രവര്‍ത്തകര്‍, ചലച്ചിത്ര താരങ്ങള്‍, രാഷ്ട്രീയ പ്രവര്‍ത്തകരടക്കം തമിഴ്നാട് ജനത മുഴുവന്‍ കേരളത്തിനെ പ്രളയ ദുരന്തത്തില്‍ നിന്ന് കൈപിടിച്ച് ഉയര്‍ത്താന്‍ മുന്നിട്ടിറങ്ങിയിരുന്നു. എന്നാലിപ്പോള്‍ ഗജ ചുഴലിക്കാറ്റ് തമിഴ്നാടിനെ തരിപ്പണമാക്കിയിരിക്കുകയാണ്. പ്രകൃതി ദുരന്തം വിതച്ച നാശ നഷ്ടത്തില്‍നിന്നും കരകയറാന്‍ തമിഴ്നാടിന് സഹായഹസ്തവുമായി കേരള സര്‍ക്കാറും ഒപ്പമുണ്ട്. കൂടെ നമ്മുടെ സ്വന്തം സന്തോഷ് പണ്ഡിറ്റും. പ്രളയം കേരളത്തെ വിഴുങ്ങിയപ്പോഴുംവിവിധ ജില്ലകളിലായി ദുരിതം അനുഭവിക്കുന്നവര്‍ക്ക് സഹായഹസ്തവുമായി സന്തോഷ് പണ്ഡിറ്റ് എത്തിയിരുന്നു. ഗജ ചുഴലിക്കാറ്റ് ദുരന്തം വിതച്ച സ്ഥലത്ത് നേരിട്ടെത്തി തന്നാലാകും വിധം…

Read More

ഡ്രൈവിംഗ് ടെസ്റ്റ് പാസായെന്ന് ഡ്രൈവിംഗിനിടെ വിളിച്ചുപറഞ്ഞു, കാക്കനാട്ടെ യുവാവ് വണ്ടിയോടിച്ചു പോയത് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറുടെ മുന്നിലൂടെ, രാവിലെ കിട്ടിയ ലൈസന്‍സ് തിരിച്ചുവാങ്ങിയത് ഒരുമണിക്കൂറിനുശേഷം!!

ഡ്രൈവിംഗ് ടെസ്റ്റ് പാസായ സന്തോഷവാര്‍ത്ത വാഹനമോടിക്കുന്നതിനിടെ മൊബൈല്‍ ഫോണിലൂടെ വിളിച്ചറിയിച്ച കാക്കനാട് സ്വദേശിയുടെ ലൈസന്‍സ് മോട്ടോര്‍വാഹന വകുപ്പ് അധികൃതര്‍ മിനിറ്റുകള്‍ക്കകം തിരികെവാങ്ങി. ഡ്രൈവിംഗ് ടെസ്റ്റ് പാസായ സന്തോഷത്തില്‍ തിരിച്ചു കാര്‍ ഡ്രൈവ് ചെയ്തു പോകുമ്പോള്‍ ഫോണില്‍ സംസാരിക്കുന്നത് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറുടെ കണ്ണില്‍പ്പെട്ടതാണ് വിനയായത്. ടെസ്റ്റ് പാസായി ഒരു മണിക്കൂറിനുള്ളിലാണ് മോട്ടോര്‍ വാഹന നിയമ ലംഘനത്തിന്റെ പേരില്‍ ലൈസന്‍സ് തടഞ്ഞുവച്ചത്. ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാവുന്ന കുറ്റമാണിതെന്ന് മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ പറഞ്ഞു. ഇന്നലെ രാവിലെ കാക്കനാട് ഡ്രൈവിംഗ് ടെസ്റ്റ് പാസായി ഗ്രൗണ്ടില്‍ നിന്ന് ഇറങ്ങുമ്പോഴായിരുന്നു സംഭവം. ലൈസന്‍സില്‍ ഒപ്പിട്ടിട്ടുള്ള ഉദ്യോഗസ്ഥന്റെ മുമ്പിലൂടെയാണ് മൊബൈല്‍ ഫോണില്‍ സംസാരിച്ചുകൊണ്ട് യുവാവ് കാര്‍ ഓടിച്ച് പോയത്. കൈയോടെ പിടികൂടി ഇയാളോട് വൈകുന്നേരം ഓഫീസില്‍ ഹാജരാകാന്‍ നിര്‍ദേശിക്കുകയായിരുന്നു. വൈകുന്നേരം നാലിന് ആര്‍ടി ഓഫീസിലെത്തി ലൈസന്‍സ് കൈപ്പറ്റി എംവിഐ എല്‍ദോ വര്‍ഗീസിനടുത്ത് ഹാജരായി.…

Read More

ദീപ നിശാന്ത് കവിത അടിച്ചുമാറ്റി പ്രസിദ്ധീകരിച്ചത് ചില അക്ഷരങ്ങള്‍ മാത്രം മാറ്റി, വിമര്‍ശനവുമായി മലയാളികള്‍ ഒന്നടങ്കം വന്നപ്പോള്‍ ആര്‍ക്കും മനസിലാകാത്ത വിശദീകരണവുമായി ദീപ, ഒരു സോഷ്യല്‍മീഡിയ പൊയ്മുഖം കൂടി അഴിഞ്ഞുവീഴുന്നു

ദീപ നിശാന്ത്, സോഷ്യല്‍മീഡിയ സൂപ്പര്‍സ്റ്റാറാക്കിയ വ്യക്തിത്വങ്ങളിലൊന്ന്. ലോകത്തെവിടെ എന്തു കാര്യം നടന്നാലും ദീപയുടെ വാക്കുകള്‍ക്കായി ആരാധകര്‍ കാതോര്‍ത്തു. ഒരുകൂട്ടം ആരാധകരുടെ ആരാധകപാത്രമായ ദീപയുടെ കോപ്പിയടി ഒടുവില്‍ കൈയ്യോടെ പിടികൂടിയിരിക്കുകയാണ് സോഷ്യല്‍മീഡിയ. യുവകവി എസ്. കലേഷ് 2011ല്‍ ബ്ലോഗിലും പുസ്തകമായും പ്രസിദ്ധീകരിച്ച അങ്ങനെയിരിക്കെ മരിച്ചു പോയി ഞാന്‍ / നീ എന്ന കൃതിയാണ് ചില അക്ഷരങ്ങള്‍ മാത്രം കൂട്ടിച്ചേര്‍ത്ത് ദീപ പ്രസിദ്ധീകരിച്ചത്. തന്റെ കൃതി അതുപോലെ തന്നെ ദീപയുടെ പേരില്‍ പ്രസിദ്ധീകരിക്കപ്പെട്ടത് കണ്ടതോടെ കലേഷ് സോഷ്യല്‍മീഡിയയില്‍ കുറിപ്പെഴുതിയതോടെയാണ് ദീപയുടെ കോപ്പിയടി പുറത്തറിയുന്നത്. ഇതോടെ ന്യായീകരണവുമായി ദീപ രംഗത്തു വന്നെങ്കിലും അവര്‍ എഴുതിയതാണോ അതോ അടിച്ചുമാറ്റിയതാണോ എന്നകാര്യത്തില്‍ ദീപ മൗനം പാലിക്കുകയാണ്. എസ് കലേഷിന്റെ ഫേസ്ബുക്ക് പോസ്റ്റ് 2011 മാര്‍ച്ച് നാലിനാണ് അങ്ങനെയിരിക്കെ മരിച്ചു പോയി ഞാന്‍ / നീ എന്ന കവിത എഴുതിതീര്‍ത്ത് ബ്ലോഗില്‍ പോസ്റ്റ് ചെയ്യുന്നത്. അന്നത്…

Read More

കോണ്‍ഗ്രസിന്റെ സൂപ്പര്‍പവര്‍ ഡികെ ശിവകുമാറിനെ ബിജെപി റാഞ്ചുമോ? യെദിയൂരപ്പ- ശിവകുമാര്‍ രഹസ്യ കൂടിക്കാഴ്ച്ചയില്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് അമ്പരപ്പും ആശങ്കയും, കര്‍ണാടകയില്‍ സമവാക്യം മാറുന്നുവോ?

കര്‍ണാടകയില്‍ കോണ്‍ഗ്രസിലെ കരുത്തനാണ് ഡി.കെ. ശിവകുമാര്‍. ബിജെപിയുടെ പണക്കൊഴുപ്പിനും ജാതിരാഷ്ട്രീയത്തിനുമെതിരേ ഒറ്റയ്ക്ക് കോണ്‍ഗ്രസിനെ പിടിച്ചുനിര്‍ത്തിയത് ഡികെ എന്ന ചാണക്യനായിരുന്നു. വിഘടിച്ചുനിന്ന ജെഡിഎസിനെയും കോണ്‍ഗ്രസിനെയും ഒരു കുടക്കീഴിലാക്കി സര്‍ക്കാര്‍ രൂപീകരിച്ച് കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിനുശേഷം ഡികെ ഏവരെയും ഞെട്ടിച്ചിരുന്നു. ഇപ്പോള്‍ അതേ ശിവകുമാര്‍ കോണ്‍ഗ്രസ് നേതൃത്വത്തിനു മുന്നില്‍ ചോദ്യചിഹ്നമാകുകയാണ്. കഴിഞ്ഞദിവസം ബിജെപി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ യെദിയൂരപ്പ ഡികെയെ വീട്ടിലെത്തി സന്ദര്‍ശിച്ചതാണ് അഭ്യൂഹങ്ങള്‍ക്ക് കാരണം. തന്റെ മണ്ഡലമായ ഷിമോഗയിലെ വരള്‍ച്ചയെക്കുറിച്ച് ചര്‍ച്ച ചെയ്യാനാണ് മന്ത്രിയായ ഡികെയുടെ അടുത്ത് എത്തിയതെന്നായിരുന്നു യെദിയൂരപ്പയുടെ ഇക്കാര്യത്തിലെ യെദിയൂരപ്പയുടെ പ്രതികരണം. എന്നാല്‍ കാര്യങ്ങള്‍ അങ്ങനയെല്ലെന്ന ധ്വനിയോടെയാണ് കന്നട മാധ്യമങ്ങള്‍ ഈ സംഭവം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇരുവര്‍ക്കുമിടയില്‍ ചില അന്തര്‍ധാരകള്‍ ഉയര്‍ന്നു വരുന്നുണ്ടെന്ന സൂചനയാണ് മാധ്യമങ്ങള്‍ നല്കുന്നത്. നിലവിലെ കര്‍ണാടക കോണ്‍ഗ്രസിന്റെ തലച്ചോറാണ് ഡികെ എന്ന ബിസിനസുകാരന്‍ നേതാവ്. കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിലും വലിയ പിടിയുണ്ട്.…

Read More

ഇതിലും നല്ലത് വെള്ളപ്പൊക്കത്തില്‍ മുങ്ങി മരിച്ചാമതിയെന്ന് തലക്കെട്ടിട്ട് എന്റെ വിഡിയോ ഷെയര്‍ ചെയ്ത ചേട്ടാ നിങ്ങള്‍ക്ക് ഒരായിരം നന്ദി; ടിക് ടോക്കില്‍ പരിഹാസത്തിനിരയായ പെണ്‍കുട്ടിയുടെ അടുത്ത വീഡിയോ വൈറല്‍

ടിക് ടോക് പ്രകടനവുമായെത്തിയ ഒരു പെണ്‍കുട്ടിക്കു നേരെ പരിഹാസ ശരവുമായെത്തിയ സോഷ്യല്‍മീഡിയ ഒടുവില്‍ തെറ്റുതിരുത്തി. നീതു എന്ന പെണ്‍കുട്ടിയാണ് സോഷ്യല്‍മീഡിയയുടെ പരിഹാസ പാത്രമായത്. വെറും 13 സെക്കന്‍ഡ് മാത്രമുള്ള വിഡിയോയുടെ പേരിലായിരുന്നു സോഷ്യല്‍ മീഡിയയുടെ ആക്രമണം. പലര്‍ക്കും നീതുവിന്റെ സൗന്ദര്യവും നിറവും പ്രകടനവും ഒക്കെയായിരുന്നു പ്രശ്നം. കളിയാക്കലുകളെ പൊളിച്ചടുക്കി സോഷ്യല്‍ മീഡിയ ഒന്നാകെ നീതുവിന് പിന്നില്‍ അണിനിരന്നതോടെ പുള്ളിക്കാരി ഡബിള്‍ഹാപ്പി. സ്നേഹ പരിലാളനങ്ങളും പ്രോത്സാഹനങ്ങളും ഒന്നിനു പുറകേ ഒന്നായി എത്തിയപ്പോള്‍ കളിയാക്കിയതിന്റെ പേരിലുള്ള കണ്ണീര്‍ സന്തോഷച്ചിരിക്ക് വഴിമാറി. ‘ഇതിലും നല്ലത് വെള്ളപ്പൊക്കത്തില്‍ മുങ്ങി മരിച്ചാമതിയെന്ന് തലക്കെട്ടിട്ട് എന്റെ വിഡിയോ ഷെയര്‍ ചെയ്ത ചേട്ടാ നിങ്ങള്‍ക്ക് ഒരായിരം നന്ദി..’ സോഷ്യല്‍ ലോകത്ത് ടിക്ടോക്ക് വിഡിയോ പങ്കുവച്ചിതിന്റെ പേരില്‍ സൈബര്‍ ആക്രമണത്തിന് ഇരയായ നീതു ഇന്ന് സോഷ്യല്‍ ലോകത്തോട് പറഞ്ഞ വാക്കുകളാണിത്.

Read More

സന്ദേശ് ജിംഗനെ മാളില്‍വച്ച് അപമാനിച്ച് ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍, സെല്‍ഫി എടുക്കാന്‍ നിന്നു കൊടുക്കാത്ത താരത്തിനെതിരേ തെറിവിളി, സോഷ്യല്‍മീഡിയയില്‍ വീഡിയോ പ്രചരിക്കുന്നു, ബ്ലാസ്‌റ്റേഴ്‌സ് ആരാധകരും താരങ്ങളും തമ്മില്‍ സംഘര്‍ഷം പതിവാകുന്നു

ഒരുകാലത്ത് കേരള ബ്ലാസ്റ്റേഴ്‌സ് എന്നത് മലയാളികളായ ഫുട്‌ബോള്‍ ആരാധകരുടെ ആവേശമായിരുന്നു. താരങ്ങളെ തലയില്‍ വച്ച് ആരാധിച്ചിരുന്ന ആരാധക്കൂട്ടങ്ങള്‍ ഇപ്പോള്‍ അവരെ തരംകിട്ടുമ്പോഴൊക്കെ അപമാനിക്കാന്‍ ശ്രമിക്കുന്നത് പതിവായിരിക്കുകയാണ്. റിനോ ആന്റോ മുതല്‍ മുഹമ്മദ് റാഫി വരെ ഇത്തരത്തില്‍ അപമാനിക്കപ്പെട്ടാണ് തിരിച്ചുപോയത്. ബ്ലാസ്‌റ്റേഴ്‌സ് നായകന്‍ സന്ദേശ് ജിംഗനാണ് പുതിയ ഇര. നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരേ പെനാല്‍റ്റി വഴങ്ങിയശേഷം ജിംഗനെതിരേ സോഷ്യല്‍മീഡിയയില്‍ കനത്ത രീതിയിലുള്ള ആക്രമണങ്ങളാണ് നടക്കുന്നത്. കഴിഞ്ഞ ദിവസം പുറത്തുവന്ന വീഡിയോ തന്നെ ഇതിന് ഉദാഹരണം. ജിംഗനും വനിതാ സുഹൃത്തും കൂടി കൊച്ചിയിലെ മാളില്‍ ഷോപ്പിംഗ് നടത്തുകയായിരുന്നു. അപ്പോള്‍ ഒരുകൂട്ടം ആരാധകര്‍ സെല്‍ഫിയെടുക്കാനായി എത്തി. ഷേപ്പിംഗിന്റെ തിരക്കിലും പലര്‍ക്കുമൊപ്പം സെല്‍ഫിയെടുത്തു. എന്നാല്‍ പിന്നീട് വന്നവരോട് കുറച്ചു തിരക്കിലാണെന്ന് ജിംഗന്‍ പറഞ്ഞു. ഇതോടെ ആരാധകര്‍ ജിംഗനെതിരേ അസഭ്യവര്‍ഷം തുടരുകയായിരുന്നു. മലയാളത്തിലും ഇംഗ്ലീഷിലും മോശമായ പദങ്ങളുപയോഗിച്ചാണ് ഇവര്‍ ജിംഗനെ നേരിട്ടത്. ആരാധകരെന്ന ഭാവത്തിലെത്തിയവരുടെ…

Read More