നിവൃത്തി കേടുകൊണ്ടാണ് ഞാനിപ്പോള്‍ നിങ്ങളുടെ മുമ്പില്‍ നില്‍ക്കുന്നത്! പത്ത് വര്‍ഷമായി മകന്‍ രോഗാവസ്ഥയിലാണ്! നിസഹായത മാത്രമേയുള്ളൂ എന്റെ കൈയില്‍; അപേക്ഷയുമായി നടി സേതുലക്ഷ്മി

വൈകിയെങ്കിലും അനേകം കഥാപാത്രങ്ങളിലൂടെ മലയാളി സിനിമാസ്വാദകര്‍ക്ക് മുമ്പിലെത്തി, അവരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് സേതുലക്ഷ്മി. ഇപ്പോഴിതാ തന്നെ സ്വീകരിക്കുകയും അംഗീകരിക്കുകയും ചെയ്ത പ്രേക്ഷകരോട് ഒരപേക്ഷയുമായി സേതുലക്ഷ്മി രംഗത്തെത്തിയിരിക്കുന്നു. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന്റെ ഫേസ്ബുക്ക് ലൈവിലൂടെയാണ് അവര്‍ തന്റെ ആരോധകരോട് അപേക്ഷ വച്ചിരിക്കുന്നത്.

പത്ത് വര്‍ഷമായി മകന്‍ രോഗാവസ്ഥയിലാണ്. വൃക്ക രണ്ടും ദുര്‍ബലമാണ്. ഉടന്‍ മാറ്റിവച്ചാല്‍ മാത്രമേ ജീവന്‍ രക്ഷപെടുകയുള്ളു. രണ്ട് ചെറിയ കുട്ടികളാണ് മകന്.

‘അമ്മേ എനിക്ക് ജീവിക്കണമെന്നാഗ്രഹമുണ്ട്. മൂത്തകുട്ടിക്ക് 13 വയസേ ആയിട്ടുള്ളൂ. അവന് 18 വയസാകുന്നതുവരെയെങ്കിലും ജീവിക്കണം..’ എന്ന് മകന്‍ പറയുമ്പോള്‍ അമ്മയായ എനിക്ക് നിസഹായത മാത്രമേ ഉള്ളൂ കൈമുതലായി. നിങ്ങള്‍ വിചാരിച്ചാലേ ഈ സങ്കടത്തിന് പരിഹാമാകൂ. ഞാന്‍ കൂട്ടിയാല്‍ കൂടുന്നതല്ല ഈ തുക.

ഗതികേടുകൊണ്ടാണ് നിങ്ങളുടെ മുന്നില്‍ യാചനയുമായി എത്തിയത്. മഞ്ജുവാര്യര്‍ ഇടവേളയ്ക്ക് ശേഷം തിരിച്ചുവന്ന ഹൗ ഓള്‍ഡ് ആര്‍യുവില്‍ സേതുലക്ഷ്മി മികച്ച വേഷം ചെയ്തിരുന്നു. ഇപ്പോള്‍ സീരിയലുകളില്‍ അഭിനയിക്കുന്നുണ്ടെങ്കിലും ഓപ്പറേഷനു വേണ്ട തുക കണ്ടെത്താന്‍ തനിക്കാവില്ലെന്നാണ് അവര്‍ പറയുന്നത്. നിങ്ങളുടെ കയ്യിലാണ് എന്റെ മകന്റെ ജീവനെന്നും അവര്‍ കരഞ്ഞു പറയുന്നു. വിഡിയോ കാണാം. ഫോണ്‍ നമ്പര്‍ 9567621177

Related posts