ഇതിലും നല്ലത് വെള്ളപ്പൊക്കത്തില്‍ മുങ്ങി മരിച്ചാമതിയെന്ന് തലക്കെട്ടിട്ട് എന്റെ വിഡിയോ ഷെയര്‍ ചെയ്ത ചേട്ടാ നിങ്ങള്‍ക്ക് ഒരായിരം നന്ദി; ടിക് ടോക്കില്‍ പരിഹാസത്തിനിരയായ പെണ്‍കുട്ടിയുടെ അടുത്ത വീഡിയോ വൈറല്‍

ടിക് ടോക് പ്രകടനവുമായെത്തിയ ഒരു പെണ്‍കുട്ടിക്കു നേരെ പരിഹാസ ശരവുമായെത്തിയ സോഷ്യല്‍മീഡിയ ഒടുവില്‍ തെറ്റുതിരുത്തി. നീതു എന്ന പെണ്‍കുട്ടിയാണ് സോഷ്യല്‍മീഡിയയുടെ പരിഹാസ പാത്രമായത്. വെറും 13 സെക്കന്‍ഡ് മാത്രമുള്ള വിഡിയോയുടെ പേരിലായിരുന്നു സോഷ്യല്‍ മീഡിയയുടെ ആക്രമണം. പലര്‍ക്കും നീതുവിന്റെ സൗന്ദര്യവും നിറവും പ്രകടനവും ഒക്കെയായിരുന്നു പ്രശ്നം.

കളിയാക്കലുകളെ പൊളിച്ചടുക്കി സോഷ്യല്‍ മീഡിയ ഒന്നാകെ നീതുവിന് പിന്നില്‍ അണിനിരന്നതോടെ പുള്ളിക്കാരി ഡബിള്‍ഹാപ്പി. സ്നേഹ പരിലാളനങ്ങളും പ്രോത്സാഹനങ്ങളും ഒന്നിനു പുറകേ ഒന്നായി എത്തിയപ്പോള്‍ കളിയാക്കിയതിന്റെ പേരിലുള്ള കണ്ണീര്‍ സന്തോഷച്ചിരിക്ക് വഴിമാറി.

‘ഇതിലും നല്ലത് വെള്ളപ്പൊക്കത്തില്‍ മുങ്ങി മരിച്ചാമതിയെന്ന് തലക്കെട്ടിട്ട് എന്റെ വിഡിയോ ഷെയര്‍ ചെയ്ത ചേട്ടാ നിങ്ങള്‍ക്ക് ഒരായിരം നന്ദി..’ സോഷ്യല്‍ ലോകത്ത് ടിക്ടോക്ക് വിഡിയോ പങ്കുവച്ചിതിന്റെ പേരില്‍ സൈബര്‍ ആക്രമണത്തിന് ഇരയായ നീതു ഇന്ന് സോഷ്യല്‍ ലോകത്തോട് പറഞ്ഞ വാക്കുകളാണിത്.

Related posts