ഫേസ്ബുക്ക് വഴി മകളുടെ വഴിവിട്ട പ്രേമത്തിന് വില കൊടുക്കേണ്ടി വന്നത് അമ്മയുടെ ജീവന്. കോട്ടയം കുളത്തുപ്പടിയിലാണ് ദാരുണ സംഭവം. കുളത്തൂപ്പുഴ ഇ.എസ്.എം. കോളനിയില്‍ പാറവിള വീട്ടില്‍ മേരിക്കുട്ടിയാണു കൊല്ലപ്പെട്ടത്. മുംബൈയില്‍ നഴ്സായ യുവതിയുടെ കൊല്ലം കുളത്തൂപ്പുഴയിലെ വീടു തേടിയെത്തിയ മധുര ഇനപ്പനടി ടീച്ചേഴ്സ് കോളനിയില്‍ ഇളപ്പമണന്റെ മകന് സതീഷാ(27)ണ് വാക്കുതര്‍ക്കത്തിനിടെ യുവതിയുടെ അമ്മയെ കൊലപ്പെടുത്തിയത്. സംഭവശേഷം ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച സതീഷിനെ നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പ്പിച്ചു. സംഭവത്തെ കുറിച്ച് പോലീസ് പറയുന്നത്: മുംബൈയില്‍ നഴ്സായി ജോലി ചെയ്യുന്ന മേരിക്കുട്ടി വര്‍ഗീസിന്റെ മകളുമായി സതീഷ് ഫേസ്ബുക്ക് വഴി അടുപ്പത്തിലായിരുന്നു. വിവാഹാഭ്യര്‍ഥന നടത്തിയപ്പോള്‍ യുവതി വിസമ്മതിച്ചു. ഒരു മാസത്തിലധികമായി ഫേസ്ബുക്കില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചിട്ടും കഴിയാതിരുന്നതിനെ തുടര്‍ന്ന് പെണ്‍കുട്ടി വീട്ടിലുണ്ടാകുമെന്ന ധാരണയിലാണ് ഇയാള്‍ കുളത്തൂപ്പുഴയില്‍ എത്തിയത്. ചൊവ്വാഴ്ച ഉച്ചയോടെ കൊറിയര്‍ കൈമാറാനാണെന്ന് സമീപവാസികളോട് പറഞ്ഞ് ഇയാള്‍ വീട് കണ്ടെത്തി. പെണ്‍കുട്ടിയെ അന്വേഷിച്ച…
Read MoreCategory: Editor’s Pick
സനല്‍ കുമാര്‍ കൊലപാതകം; ഡിവൈഎസ്പി ഹരികുമാര്‍ മരിച്ച നിലയില്‍; ദൈവത്തിന്റെ വിധി നടപ്പായെന്ന് സനലിന്റെ ഭാര്യ
കോട്ടയം; നെയ്യാറ്റിൻകര സനൽ കുമാർ കൊലക്കേസിലെ പ്രതി ഡിവൈഎസ്പി ഹരികുമാരെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കല്ലമ്പലത്തെ വീട്ടിലെ ചായ്പ്പില് തൂങ്ങിമരിച്ച നിലയിലാണ് പോലീസ് മൃതദേഹം കണ്ടെത്തിയത്. തമിഴ്നാട്ടില്‍ ഒളിവിലാണെന്ന സംശയത്തില്‍ തിരച്ചില്‍ തുടരുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. സനല്‍കുമാര്‍ മരിച്ച സ്ഥലത്ത് അദ്ദേഹത്തിന്റെ ഭാര്യയും കുടുംബവും ഉപവാസം തുടങ്ങിയ സമയത്താണ് ഡിവൈഎസ്പിയുടെ മരണവാര്‍ത്ത എത്തിയിരിക്കുന്നത്. ദൈവത്തിന്റെ വിധി നടപ്പിലായിരിക്കുന്നു. കൂടുതലൊന്നും പറയാനില്ലെന്നാണ് സനല്‍കുമാറിന്റെ ഭാര്യ വിജി പ്രതികരിച്ചിരിക്കുന്നത്. തര്‍ക്കത്തിനിടെ സനല്‍കുമാറിനെ വാഹനത്തിന് മുന്നിലേക്ക് തള്ളിയിട്ടു കൊലപ്പെടുത്തിയ സംഭവത്തിലാണ് ഡിവൈഎസ്പി ബി ഹരികുമാര്‍ ആരോപണ വിധേയനായത്. വാഹനം വരുന്നത് കണ്ടുകൊണ്ടു തന്നെയായിരുന്നു ഹരികുമാര്‍ ഓടിവരികയായിരുന്ന കാറിന് മുന്നിലേക്ക് സനല്‍കുമാറിനെ തള്ളിയിട്ടതെന്നാണ് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട്. സംഭവം അശ്രദ്ധമായി സംഭവിച്ചതല്ല എന്നും ചെവിട്ടത്ത് അടിച്ച ശേഷം ഹരികുമാര്‍ സനലിനെ വാഹനത്തിന് മുന്നിലേക്ക് എടുത്തെറിയുകയായിരുന്നു എന്നുമാണ് റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്നത്. പ്രതിയെ രക്ഷിക്കാന്‍ ശ്രമമെന്ന…
Read Moreബസ്ചാര്‍ജ് വര്‍ധിക്കും! ഓര്‍ഡിനറിക്ക് 1, ഫാസ്റ്റിന് 2; ഓട്ടോ- ടാക്സി ചാര്‍ജ് വര്‍ധിപ്പിച്ചില്ലെങ്കില്‍ സമരം: സംയുക്ത സമരസമിതി
എം.ജെ ശ്രീജിത്ത് തിരുവനന്തപുരം: ബസ് ചാർജ്ജ് വർധിക്കും. ഓർഡിനറി ബസുകൾക്ക് ഒരു രൂപയുടേയും ഫാസ്റ്റ് പാസഞ്ചർ ബസുകൾക്ക് രണ്ടു രൂപയുടേയും വർധനയാണ് പരിഗണനയിൽ. സ്വകാര്യ ബസുടമകൾ നിലവിലെ നിരക്കിൽ നിന്ന് മൂന്നു രുപയുടെ വർധനയാണ് ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാൽ ഇതു പറ്റില്ലെന്ന് സർക്കാർ ബസുടമകളെ അസന്നിഗ്ദമായി അറിയിച്ചിട്ടുണ്ട്. ഒരു രൂപയുടെ വർധന ഉണ്ടായാൽ മിനിമം ചാർജ്ജായ എട്ടിൽ നിന്ന് ഒന്‍പതു രൂപയായി വർധിക്കും. ഫാസ്റ്റു ബസുകളുടെ നിരക്ക് പത്തിൽ നിന്ന് പന്ത്രണ്ടുമാകും. സൂപ്പർ ഫാസ്റ്റുകളുടെ നിരക്കിൽ വലിയ വർധന ഉണ്ടാകില്ല. ഫെയർ സ്റ്റേജിൽ ചെറിയ നിരക്ക് വർധനയാണ് ഉദ്ദേശിക്കുന്നത്. നിരക്ക് വർധന മണ്ഡലകാലത്തിന് മുന്‍പു വേണമെന്നാണ് കെ.എസ്.ആർ.ടി.സിയുടെ ആവശ്യം. എന്നാൽ അതിനുള്ള സാധ്യത വിരളമാണ്. പന്പ നിലയ്ക്കൽ ബസ് ചാർജ് വളരെക്കൂടുതലാണെന്ന ആക്ഷേപം ഇപ്പോൾ തന്നെ നിൽക്കുന്നുണ്ട്. ഇതിനിടെയിൽ മണ്ഡലകാലം ലക്ഷ്യമിട്ടാണ് ചാർജ്ജ് വർധനയെന്ന ആക്ഷേപം പ്രതിപക്ഷം ഉന്നയിക്കുമെന്ന്…
Read Moreആ മൃതദേഹം ആരുടേത്..? ഡിഎന്‍എ ഫലം വന്നതോടെ പോലീസ് ഞെട്ടി; മരിച്ചതാരെന്നതിനെക്കുറിച്ച് ചില സൂചനകള്‍ ലഭിച്ചത് 16 വര്‍ഷത്തിനുശേഷം
കൊല ചെയ്യപ്പെട്ടെന്നു കരുതിയ യുവാവിന്റെ മൃതദേഹമല്ല കണ്ടെത്തിയതെന്ന് 14 വര്‍ഷത്തിനു ശേഷം ബോധ്യമായ കേസ്… അന്വേഷണത്തിനിടെ വീണ്ടും മറ്റൊരാളാണ് മരിച്ചതെന്നുറപ്പിച്ച കേസില്‍ ഡിഎന്‍എ ഫലം വന്നതോടെ പോലീസ് ഞെട്ടി..! മരിച്ചെന്ന് കരുതിയ ആളല്ലെന്ന് ഡിഎന്‍എ ഫലം വന്നതോടെ കേസന്വേഷിച്ച പോലീസ് ഉദ്യോഗസ്ഥരും അസ്വസ്ഥരായി. എവിടെ തുടങ്ങും… എങ്ങനെ അവസാനിപ്പിക്കുമെന്ന ചിന്തയുമായി തുറന്നുവച്ച കേസ് ഫയലുകളില്‍ ഓരോ ദിവസം കഴിയും തോറും സംശയങ്ങളും ഊഹാപോഹങ്ങളും നിറഞ്ഞു. അവ്യക്തമായ വഴികളിലൂടെ സഞ്ചരിച്ച് മരിച്ചതാരെന്നതിനെക്കുറിച്ച് ചില സൂചനകള്‍ ലഭിച്ചത് 16 വര്‍ഷത്തിനുശേഷം ഇപ്പോഴാണ്. ആ സൂചനകള്‍ യാഥാര്ത്ഥ്യമാവണേയെന്ന പ്രാര്‍ത്ഥനയാണ് കേസ് അന്വേഷിക്കുന്ന ഓരോ പോലീസുകാരനുള്ളത്. കേസ് ഇങ്ങനെ… 2001 ലാണു പൊന്നാനി പെരുമ്പടപ്പ് മാറഞ്ചേരി സ്വദേശിയും ഓട്ടോ ഡ്രൈവറുമായ സുറൂറി (23) നെ കാണാതായത്. സുറൂറിനെ കാണാതായി നാലു മാസത്തിനുശേഷം പെരുമ്പടപ്പ് പോലീസില്‍ സുറൂറിന്റെ ഉമ്മ പരാതി നല്കി. ഇതേ പോലീസ്…
Read Moreനീയൊക്കെ തിന്നുന്ന സ്നാക്ക്സ് തേടി എത്തുന്നത് വിശപ്പ് കൊണ്ട്; അതിന് ഈ ക്രൂരതയാണോ വേണ്ടത്…ചെറ്റകളെ; കുരങ്ങിനെ ക്രൂരമായി പരിക്കേല്‍പ്പിച്ചവര്‍ക്കെതിരേ യുവാവിന്റെ കുറിപ്പ് ശ്രദ്ധേയമാവുന്നു…
എല്ലാമുണ്ടെങ്കിലും ഒന്നുമില്ലാത്തവരെ ഉപദ്രവിക്കുന്നത് ഒരു കൂട്ടം മനുഷ്യരുടെ സ്വഭാവവൈകൃതമാണ്. മനുഷ്യനെ മാത്രമല്ല മിണ്ടാപ്രാണികളായ മൃഗങ്ങളെയും ഒരു കാരണവുമില്ലാതെ ഉപദ്രവിക്കാന്‍ ഇക്കൂട്ടര്‍ മടിക്കാറില്ല. ഇത്തരം ഒരു സംഭവമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുന്നത്. ഭക്ഷണത്തിനായി ഒരു കൂട്ടം ആളുകളുടെ അടുത്തെത്തിയ പെണ്‍കുരങ്ങിനെ അവര്‍ മാരകമായി മുറിവേല്‍പ്പിച്ച ചിത്രം സോഷ്യല്‍ മീഡിയയിലൂടെ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ചോരയില്‍ കുതിര്‍ന്ന തലയുമായി സ്വന്തം കുഞ്ഞിനെ മാറോടടുക്കിപ്പിടിച്ചിരിക്കുന്ന കുരങ്ങിന്റെ ചിത്രം ഏവരുടെയും കണ്ണു നനയിക്കുകയാണ്. ആക്രമികള്‍ക്കെതിരേ ഒരു യുവാവ് ഫേസ്ബുക്കില്‍ കുറിച്ച് പോസ്റ്റും ഇപ്പോള്‍ വൈറലായിരിക്കുകയാണ്. യുവാവിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ… കഴിവ് ,മിടുക്ക് ,ചങ്കുറ്റം കാട്ടേണ്ടത് മിണ്ട പ്രാണിയോടല്ല. അതിഥിയായി നിന്റെയൊക്കെ സ്വീകരണമുറിയില്‍ കയറി വന്നതല്ല .നീയൊക്കെ ഇവര്‍ ഉള്ളത് കൊണ്ട് തൃപ്തിപ്പെട്ട് സമാധാനത്തോടെ ജീവിക്കുന്നയിടത്ത് നിയമം ലംഘിച്ച് കള്ള് കുടിക്കാന്‍ പോകുന്നത് ഭയം കൊണ്ടല്ലേ ? . അവിടെ നീയൊക്കെ…
Read Moreട്രെയിനില്‍ വച്ച് കാമുകിയുടെ മുഖത്ത് ആസിഡൊഴിച്ച അരുണ്‍ ജാമ്യത്തിലിറങ്ങി ഒന്‍പതാം ക്ലാസുകാരിയെ വളച്ചു, തന്ത്രപൂര്‍വം ബൈക്കില്‍ കയറ്റി കൊണ്ടുപോകുന്നതിനിടെ ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് പിടികൂടി, കൊല്ലത്ത് നടന്നത് ഇതൊക്കെ
കുറച്ചു മാസങ്ങള്‍ക്കു മുമ്പാണ് ട്രെയിനില്‍വച്ച് ഒരു പെണ്‍കുട്ടി ആസിഡ് ആക്രമണത്തിന് ഇരയായത്. ഈ പെണ്‍കുട്ടിയുടെ കാമുകനായിരുന്നു അന്ന് ആസിഡുപയോഗിച്ച് ആക്രമണം നടത്തിയത്. പ്രേമത്തില്‍ നിന്നും പിന്മാറുമെന്ന ഭീഷണിയെ തുടര്‍ന്നാണ് യുവാവ് ഇത്തരമൊരു പ്രവൃത്തി ചെയ്തത്. അന്ന് അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ പതിനെട്ടുകാരന് വീണ്ടും അറസ്റ്റിലായി. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതിനാണ് അറസ്റ്റ്. കൊല്ലം പുനലൂര്‍ വിളക്കുടി കല്ലുവിള വീട്ടില്‍ അരുണിനെയാണ് സാഹസികമായി പിടികൂടിയത്. ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനിയെ സൗഹൃദം നടിച്ച് ബൈക്കില്‍ കടത്തിക്കൊണ്ടു പോകവേയാണ് പിടിയിലായത്. പുനലൂര്‍ അഞ്ചലിന് സമീപത്തെ ഗവ. ഹൈസ്കൂളില്‍ പഠിക്കുന്ന കുട്ടിയെ കാണാതായ വിവരം പുറത്തറിഞ്ഞതോടെ നാട്ടുകാരും ബന്ധുക്കളും പൊലീസും സംയുക്തമായി തിരച്ചില്‍ നടത്തിവരുകയായിരുന്നു. നാട്ടുകാരും വീട്ടുകാരും അന്വേഷണം തുടങ്ങിയെന്ന് അറിഞ്ഞ അരുണ്‍ പെണ്‍കുട്ടിയെ കരവാളൂര്‍ ഭാഗത്ത് ഉപേക്ഷിച്ച് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് പിടിയിലായത്. പെണ്‍കുട്ടിയെ നിയമ നടപടികള്‍ക്കു ശേഷം രക്ഷാകര്‍ത്താക്കള്‍ക്കൊപ്പം വിട്ടു. പ്രതിയെ ഏരൂര്‍…
Read Moreകൂട്ടുകാരന്റെ ഭാര്യയ്ക്ക് മന്ത്രി ജലീലിന്റെ വക സര്‍ക്കാര്‍ സഹായം, വീട്ടിലിരിക്കുന്ന വീട്ടമ്മ മാസംതോറും വാങ്ങുന്നത് 17,000 രൂപ! കെ. ടി ജലീല്‍ അടിമുടി കുരുക്കില്‍, ഭാര്യയുടെ ജോലിക്കയറ്റവും വിവാദത്തില്‍
മന്ത്രി കെ.ടി. ജലീല്‍ കൂടുതല്‍ കുരുക്കിലേക്ക് നീങ്ങുന്നു. ബന്ധുവിന് സര്‍ക്കാര്‍ ജോലി നല്കിയ ജലീല്‍ ഇപ്പോള്‍ കുടുക്കിലായത് കൂട്ടുകാരനായ ജനതാദള്‍ നേതാവിന്റെ ഭാര്യയ്ക്ക് പണിയെടുക്കാതെ ശമ്പളം നല്‍കിയാണ്. ജലീലിന്റെ തിരുവനന്തപുരത്തെ ഔദ്യോഗിക വസതിയില്‍ തോട്ടക്കാരിയായി ശമ്പളം പറ്റുന്നുവെന്നാണ് വിവരാവകാശ രേഖകള്‍. ഈ യുവതി പക്ഷേ ഒരിക്കല്‍പ്പോലും ജോലിക്കു പോയി കണ്ടിട്ടില്ലെന്ന് വളാഞ്ചേരിയിലെ അയല്‍ക്കാര്‍ പറയുന്നു. ജലീലിന്റെ ഉറ്റസുഹൃത്തും കെഎസ്ആര്‍ടിസി ബോര്‍ഡ് ഓഫ് ഡയറക്ടേഴ്സ് അംഗവുമായ നേതാവിന്റെ ഭാര്യയ്ക്കാണ് മാസംതോറും 17,000 രൂപ ശമ്പളം ലഭിക്കുന്നത്. സംസ്ഥാന ടൂറിസം ഡയറക്ടറുടെ കാര്യാലയത്തില്‍നിന്ന് അവര്‍ക്ക് ശമ്പളമായി അനുവദിക്കുന്നുണ്ടെങ്കിലും ആരാണു ശമ്പളം കൈപ്പറ്റുന്നത് എന്നു വ്യക്തമല്ല. ഔദ്യോഗിക വസതിയായ ‘ഗംഗ’യില്‍ പൂന്തോട്ടം പരിചാരികയായാണു തൊഴുവാനൂര്‍ സ്വദേശിനി ജോലി ചെയ്യുന്നതെന്നാണു വിവരാവകാശ നിയമപ്രകാരം നല്കിയ രേഖയില്‍ പറയുന്നത്. ഇവര്‍ അടക്കം 3 പേരാണു ‘ഗംഗ’യില്‍ പൂന്തോട്ടം പരിചരിക്കാന്‍ മാത്രമുള്ളത്. അതേസമയം ജലീലിനെതിരെ നടക്കുന്നത്…
Read Moreഭര്‍ത്താവിനോട് പിണങ്ങി ആത്മഹത്യ ചെയ്യാന്‍ പോകുകയാണെന്നു പറഞ്ഞ തന്‍സി നേരെ പോയത് കാമുകന്റെ അടുത്തേക്ക്, ഭര്‍ത്താവ് ആത്മഹത്യ ചെയ്തപ്പോള്‍ കാമുകനെ വിവാഹം കഴിച്ചു, കാഞ്ഞിരപ്പള്ളിയില്‍ നാടകീയ സംഭവം
ഭര്‍ത്താവ് വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ടതിനെ തുടര്‍ന്ന് ഭാര്യയെ അന്വേഷിച്ചിറങ്ങിയ പോലീസ് ക്ഷേത്രത്തില്‍ നിന്നും കാമുകനോടൊപ്പം പിടികൂടി. കാഞ്ഞിരപ്പള്ളി സ്വദേശിനിയായ ഇരുപതുകാരിയെയും മണിമല സ്വദേശിയായ കാമുകനെയുമാണ് ചേര്‍ത്തല പോലീസ് പിടികൂടി ബന്ധുക്കള്‍ക്കൊപ്പം വിട്ടത്. കാഞ്ഞിരപ്പള്ളി പേട്ട സ്കൂളിന് സമീപം താമസിക്കുന്ന പുത്തന്‍പുരയ്ക്കല്‍ സാദിഖ് (32) തൂങ്ങിമരിച്ചതിന് തൊട്ടുപിന്നാലെയാണ് ഭാര്യ കാഞ്ഞിരപ്പള്ളി സ്വദേശിനി തന്‍സി(20) കാമുകനെ വിവാഹം കഴിച്ചത്. ണിമല പഴയിടം പുലയാര്കുന്നേല് അജയകുമാറിനെയാണ് (26) തന്‍സി വിവാഹം കഴിച്ചത്. കാഞ്ഞിരപ്പള്ളി സ്വദേശിയായ ഭര്‍ത്താവിനെ കഴിഞ്ഞദിവസം രാവിലെയാണ് വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. മൂന്നുദിവസത്തെ പഴക്കമുള്ളതായാണ് സൂചന. ഇതോടെയാണ് വീട്ടുകാരും നാട്ടുകാരും ഭാര്യയെ അന്വേഷിച്ചത്. തുടര്‍ന്ന് പോലീസില്‍ പരാതിയും നല്കി. ബന്ധുക്കളുടെ സൂചന പ്രകാരം രഹസ്യവിവരം ലഭിച്ച പോലീസ് ചേര്‍ത്തലയ്ക്കു സമീപത്തെ ക്ഷേത്രത്തിന് സമീപം ഇവരെ പിടികൂടുകയായിരുന്നു. ഭര്‍ത്താവുമായി അകല്‍ച്ചയുണ്ടായിരുന്നെങ്കിലും ഒരുമിച്ചാണ് താമസിച്ചിരുന്നതെന്ന് പോലീസ് പറഞ്ഞു. ആശുപത്രിയില്‍ ബന്ധുവിനോടൊപ്പം…
Read Moreഒറിജനല്‍ തട്ടിപ്പ്! കടുവാക്കുളത്തെ വ്യാജ റിക്രൂട്ട്മെന്റ് തട്ടിപ്പില്‍ ബുദ്ധികേന്ദ്രം കൊല്ലാട് സ്വദേശി; പോലീസായി കറക്കം; സ്വന്തം പെറ്റി ബുക്ക്; പോലീസ് പറയുന്നത് ഇങ്ങനെ…
കടുവാക്കുളത്തു പോലീസ് എന്ന വ്യാജേന റിക്രൂട്ട്മെന്റ് തട്ടിപ്പ് നടത്തിയ സംഭവത്തിൽ ബുദ്ധികേന്ദ്രമായി പ്രവർത്തിച്ചതു കൊല്ലാട് സ്വദേശി രവിയാണെന്നു പോലീസ്. ഇയാൾ പോലീസ് യൂണിഫോമിൽ ദിവസങ്ങളോളം കറങ്ങി നടന്നിട്ടും വാഹന പരിശോധന നടത്തുന്ന പോലീസ് അറിഞ്ഞില്ല. ഇതേ കേസിൽ അറസ്റ്റിലായ അയ്മനം ഒളശ ചെല്ലിത്തറ ബിജോയ് മാത്യു (36), പനച്ചിക്കാട് കൊല്ലാട് വട്ടക്കുന്നേൽ പി.പി. ഷൈമോൻ (40), മൂലേടം കുന്നന്പള്ളി വാഴക്കുഴിയിൽ സനിതാമോൾ ഡേവിഡ് (30) എന്നിവരെ ഇന്നു കോടതിയിൽ ഹാജരാക്കും. ആകെ ഒന്‍പത് പ്രതികളുള്ള കേസിൽ തട്ടിപ്പിനു നേതൃത്വം നൽകിയ രവി അടക്കം ആറു പേർകൂടി ഇനിയും പിടിയിലാകാനുണ്ട്. ട്രാഫിക് പോലീസിലേക്കു നിയമനം എന്ന പേരിലാണ് പണം വാങ്ങി ടെസ്റ്റും റിക്രൂട്ട്മെന്റും സംഘം നടത്തിയത്. പോലീസായി കറക്കം പോലീസ് പറയുന്നത് ഇങ്ങനെ: വർഷങ്ങൾക്കു മുന്‍പ് കൊല്ലാട്ടുനിന്നു വിവാഹം കഴിച്ച ഇയാൾ പിന്നീട് ഇവിടെത്തന്നെ സ്ഥിരതാമസമാകുകയായിരുന്നു. പോലീസ് യൂണിഫോമിൽ,…
Read Moreബ്ലാസ്റ്റേഴ്സ് മാനേജ്മെന്റില്‍ നിന്നും ഫ്രീയായി കിട്ടുന്ന ടിക്കറ്റുകള്‍ മഞ്ഞപ്പടയിലെ ചിലര്‍ മറിച്ചു വില്‍ക്കുന്നു, മഞ്ഞപ്പട ഗ്രൂപ്പിന്റെ നേതൃത്വത്തിനെതിരേ ഗുരുതര ആരോപണങ്ങളുമായി യുവാവ്, വിനീത് പ്രശ്നത്തിന് പിന്നാലെ പുതിയ പ്രതിസന്ധി
സി.കെ. വിനീതിനെ തെറിവിളിച്ചും കുടുംബക്കാരെ അധിക്ഷേപിച്ചും മഞ്ഞപ്പട എന്നു പേരുള്ള ആരാധകക്കൂട്ടത്തിലെ ചിലര്‍ വിഹരിക്കുമ്പോള്‍ വെളിപ്പെടുത്തലുമായി മറ്റൊരു യുവാവ് രംഗത്ത്. ബ്ലാസ്റ്റേഴ്സിന്റെ ഔദ്യോഗിക ഫാന്‍സ് എന്ന് അവകാശപ്പെടുന്ന മഞ്ഞപ്പട മാനേജ്മെന്റില്‍ നിന്ന് ലഭിക്കുന്ന ടിക്കറ്റുകള്‍ മറിച്ചു വിറ്റെന്ന ആരോപണമാണ് യുവാവ് ഉന്നയിക്കുന്നത്. പ്രവീണ്‍ വെല്ലോ എന്ന യുവാവാണ് മഞ്ഞപ്പടയുടെ പേരില്‍ നടക്കുന്ന തട്ടിപ്പുകളെക്കുറിച്ച് സോഷ്യല്‍മീഡിയയിലൂടെ ഗുരുതര ആരോപണം ഉന്നയിച്ചിരിക്കുന്നത്. പ്രവീണിന്റെ പോസ്റ്റിലെ പ്രസക്തഭാഗങ്ങള്‍- ഞ്ഞ മണ്ടന്മാരെ, What is തെണ്ടിതരം..? പാവപ്പെട്ട പ്രവാസികളും കൂലി തൊഴിലാളികളും നയിച്ചുണ്ടാക്കിയ കാശുകൊണ്ടു ഒരു കഷ്ണം മഞ്ഞ കീറ തുണി വാങ്ങിയാല്‍ പോലും അതു തങ്ങളുടെ പേജിലും ബ്ലോഗിലും മഞ്ഞപ്പട മലയാളിപ്പട എന്ന തൊലിഞ്ഞ തലക്കെട്ടും കൊടുത്തു മാക്സിമം പ്രമോഷനും കൊടുത്തു തള്ളുന്നു. ധാ ഇതുപോലെ ചെറ്റത്തരം വരുമ്പോള്‍ ‘അതു ഞങ്ങളില്‍ പെട്ടവരല്ല, ഞങ്ങള്‍ വേറെ ടീം ആണ്..’ ആഹാ അടിപൊളി.…
Read More