കൂട്ടുകാരന്റെ ഭാര്യയ്ക്ക് മന്ത്രി ജലീലിന്റെ വക സര്‍ക്കാര്‍ സഹായം, വീട്ടിലിരിക്കുന്ന വീട്ടമ്മ മാസംതോറും വാങ്ങുന്നത് 17,000 രൂപ! കെ. ടി ജലീല്‍ അടിമുടി കുരുക്കില്‍, ഭാര്യയുടെ ജോലിക്കയറ്റവും വിവാദത്തില്‍

മന്ത്രി കെ.ടി. ജലീല്‍ കൂടുതല്‍ കുരുക്കിലേക്ക് നീങ്ങുന്നു. ബന്ധുവിന് സര്‍ക്കാര്‍ ജോലി നല്കിയ ജലീല്‍ ഇപ്പോള്‍ കുടുക്കിലായത് കൂട്ടുകാരനായ ജനതാദള്‍ നേതാവിന്റെ ഭാര്യയ്ക്ക് പണിയെടുക്കാതെ ശമ്പളം നല്കിയാണ്. ജലീലിന്റെ തിരുവനന്തപുരത്തെ ഔദ്യോഗിക വസതിയില്‍ തോട്ടക്കാരിയായി ശമ്പളം പറ്റുന്നുവെന്നാണ് വിവരാവകാശ രേഖകള്‍. ഈ യുവതി പക്ഷേ ഒരിക്കല്‍പ്പോലും ജോലിക്കു പോയി കണ്ടിട്ടില്ലെന്ന് വളാഞ്ചേരിയിലെ അയല്‍ക്കാര്‍ പറയുന്നു.

ജലീലിന്റെ ഉറ്റസുഹൃത്തും കെഎസ്ആര്‍ടിസി ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സ് അംഗവുമായ നേതാവിന്റെ ഭാര്യയ്ക്കാണ് മാസംതോറും 17,000 രൂപ ശമ്പളം ലഭിക്കുന്നത്. സംസ്ഥാന ടൂറിസം ഡയറക്ടറുടെ കാര്യാലയത്തില്‍നിന്ന് അവര്‍ക്ക് ശമ്പളമായി അനുവദിക്കുന്നുണ്ടെങ്കിലും ആരാണു ശമ്പളം കൈപ്പറ്റുന്നത് എന്നു വ്യക്തമല്ല.

ഔദ്യോഗിക വസതിയായ ‘ഗംഗ’യില്‍ പൂന്തോട്ടം പരിചാരികയായാണു തൊഴുവാനൂര്‍ സ്വദേശിനി ജോലി ചെയ്യുന്നതെന്നാണു വിവരാവകാശ നിയമപ്രകാരം നല്‍കിയ രേഖയില്‍ പറയുന്നത്. ഇവര്‍ അടക്കം 3 പേരാണു ‘ഗംഗ’യില്‍ പൂന്തോട്ടം പരിചരിക്കാന്‍ മാത്രമുള്ളത്. അതേസമയം ജലീലിനെതിരെ നടക്കുന്നത് വ്യക്തിഹത്യയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ജലീല്‍ തെറ്റുചെയ്‌തെന്ന് പാര്‍ട്ടി കരുതുന്നില്ല. അതിനാല്‍ അന്വേഷണം നടത്തേണ്ട ആവശ്യം ഇല്ല. നിയമലംഘനമുണ്ടെങ്കില്‍ കോടതിയെ സമീപിക്കാമെന്നും അദ്ദേഹം കോഴിക്കോട്ട് മാധ്യമങ്ങളോട് പറഞ്ഞു.

സര്‍ക്കാരിനെ അസ്ഥിരമാക്കാനുള്ള നീക്കമാണ് ഇപ്പോള്‍ നടക്കുന്നത്. ന്യൂനപക്ഷ ധനകാര്യ കമ്മീഷനിലെ നിയമനം ഒരു വര്‍ഷത്തേക്ക് മാത്രമാണ്. ഇതില്‍ ലീഗിന്റെ ആരോപണങ്ങള്‍ രാഷ്ട്രീയപരമായ നീക്കമാണെന്നും അദ്ദേഹം പറഞ്ഞു. കെ.എം. ഷാജി വര്‍ഗീയപരമായ നീക്കം നടത്തിയെന്നാണാലോ കോടതി കണ്ടെത്തിയിരിക്കുന്നത്. മുസ്ലിം ലീഗ് തെരഞ്ഞെടുപ്പുകളില്‍ വര്‍ഗീയ നീക്കങ്ങള്‍ നടത്തുണ്ടെന്ന് കോടതി വിധിയിലൂടെ മനസിലാകുന്നതെന്നും അദ്ദേഹം പറഞ്ഞു.

Related posts