ബ്ലാസ്റ്റേഴ്‌സ് മാനേജ്മെന്റില്‍ നിന്നും ഫ്രീയായി കിട്ടുന്ന ടിക്കറ്റുകള്‍ മഞ്ഞപ്പടയിലെ ചിലര്‍ മറിച്ചു വില്ക്കുന്നു, മഞ്ഞപ്പട ഗ്രൂപ്പിന്റെ നേതൃത്വത്തിനെതിരേ ഗുരുതര ആരോപണങ്ങളുമായി യുവാവ്, വിനീത് പ്രശ്‌നത്തിന് പിന്നാലെ പുതിയ പ്രതിസന്ധി

സി.കെ. വിനീതിനെ തെറിവിളിച്ചും കുടുംബക്കാരെ അധിക്ഷേപിച്ചും മഞ്ഞപ്പട എന്നു പേരുള്ള ആരാധകക്കൂട്ടത്തിലെ ചിലര്‍ വിഹരിക്കുമ്പോള്‍ വെളിപ്പെടുത്തലുമായി മറ്റൊരു യുവാവ് രംഗത്ത്. ബ്ലാസ്റ്റേഴ്‌സിന്റെ ഔദ്യോഗിക ഫാന്‍സ് എന്ന് അവകാശപ്പെടുന്ന മഞ്ഞപ്പട മാനേജ്‌മെന്റില്‍ നിന്ന് ലഭിക്കുന്ന ടിക്കറ്റുകള്‍ മറിച്ചു വിറ്റെന്ന ആരോപണമാണ് യുവാവ് ഉന്നയിക്കുന്നത്. പ്രവീണ്‍ വെല്ലോ എന്ന യുവാവാണ് മഞ്ഞപ്പടയുടെ പേരില്‍ നടക്കുന്ന തട്ടിപ്പുകളെക്കുറിച്ച് സോഷ്യല്‍മീഡിയയിലൂടെ ഗുരുതര ആരോപണം ഉന്നയിച്ചിരിക്കുന്നത്.

പ്രവീണിന്റെ പോസ്റ്റിലെ പ്രസക്തഭാഗങ്ങള്‍-

ഞ്ഞ മണ്ടന്മാരെ, What is തെണ്ടിതരം..?

പാവപ്പെട്ട പ്രവാസികളും കൂലി തൊഴിലാളികളും നയിച്ചുണ്ടാക്കിയ കാശുകൊണ്ടു ഒരു കഷ്ണം മഞ്ഞ കീറ തുണി വാങ്ങിയാല്‍ പോലും അതു തങ്ങളുടെ പേജിലും ബ്ലോഗിലും മഞ്ഞപ്പട മലയാളിപ്പട എന്ന തൊലിഞ്ഞ തലക്കെട്ടും കൊടുത്തു മാക്‌സിമം പ്രമോഷനും കൊടുത്തു തള്ളുന്നു. ധാ ഇതുപോലെ ചെറ്റത്തരം വരുമ്പോള്‍ ‘അതു ഞങ്ങളില്‍ പെട്ടവരല്ല, ഞങ്ങള്‍ വേറെ ടീം ആണ്..’ ആഹാ അടിപൊളി. രാഷ്ട്രീയക്കാര് ചെയ്യോ ഇത്തരം ചെറ്റത്തരം.

പലരും എന്നോട് ചോദിച്ചിട്ടുണ്ട് ആദ്യ രണ്ടു സീസണിലും മഞ്ഞപ്പടയോടൊപ്പം കൂടി ബ്ലാസ്റ്റേഴ്സിന് ജയ് വിളിച്ചിട്ടെന്തേ ഇപ്പൊ ബാംഗളൂര്‍ എഫ്‌സിയെ സപ്പോര്‍ട്ട് ചെയ്യുന്നു എന്ന്.. ഇതൊക്കെ തന്നെ ആണ് കാരണം.. നിലവാരം തീരെ ഇല്ലാത്ത ഒരു മാനേജ്‌മെന്റും (അതും ഏതോ വരത്തന്‍മാര്‍) അതിനേക്കാള്‍ നിലവാരമില്ലാത്ത മൂടുതാങ്ങി (ഈ മൂട് തങ്ങലിന് ചുക്കാന്‍ പിടിക്കുന്നവര്‍ക്കു പല ലാഭങ്ങളും ഉണ്ടെന്നത് ന്യായം, അല്ലാത്തവര്‍ വിഡ്ഢികള്‍) ഫാന്‍സും. അതിലൊരു വിഡ്ഢിയാവാന്‍ എനിക്ക് മനസ്സില്ല എന്നതുകൊണ്ട് തന്നെയാണ് ഞാന്‍ ആ ടീമിനെയും അതിന്റെ ഫാന്‌സിനെയും ഇത്രയേറെ വെറുക്കുന്നതും.

മഞ്ഞപ്പട എന്ന പേരു ആരും ആലോചിച്ചുണ്ടാക്കിയതല്ല, അതു മഞ്ഞ ജേഴ്‌സിയില്‍ ഇറങ്ങിയ ഒരു ടീമിന് ഉണ്ടായ ഭ്രാന്തന്‍ ഫാന്‍സിന് പൊതുവായി മാധ്യമങ്ങള്‍ ചര്‍ത്തികൊടുത്ത ഒരു നാമം മാത്രമായിരുന്നു.. അതുകൊണ്ടുതന്നെ അനുകൂലമായി വരുന്ന പല കാര്യങ്ങളും മഞ്ഞപ്പട എന്ന ലേബലില്‍ തന്നെ നിങ്ങള്‍ അരക്കെട്ടുറപ്പിച്ചു.. അതേ നാണയത്തില്‍ ഇപ്പോള്‍ തിരിച്ചടി കിട്ടുമ്പോള്‍ നിങ്ങള്‍ വേറെയും, ഫാന്‍സ് വേറെയും. കൊള്ളാം.. നല്ല കളി.. ആദ്യമായല്ല മഞ്ഞപ്പടയില്‍ നിന്നും ഇത്തരം അനുഭവം.

വിനീത് മാത്രമല്ല ഇര.. പണ്ട് ബംഗളൂരുവില്‍ പോയി തല് വാങ്ങിയതും, ഗോവയില്‍ പോയി തല്ലു വാങ്ങി റൂമിനു പുറത്തിറങ്ങാന്‍ പോലും പറ്റാതെ ആയതും എല്ലാം തനി മഞ്ഞപ്പട തന്നെ ആയിരുന്നു.. അല്ലെന്നു നിങ്ങള്‍ ഇനിയും മഞ്ഞപ്പടയില്‍ വിശ്വസിക്കുന്ന മണ്ടന്മാരോട് പറഞ്ഞാല്‍ മതി.

ഇവര് പറന്നു വരുന്നത് ബ്ലാസ്റ്റേഴ്സിന് വേണ്ടി എന്തു നല്ലതു ചെയ്താലും മഞ്ഞപ്പട ആയി അറിയപ്പെടും, അല്ലാത്തത് ചെയ്താല്‍ വെറും ബ്ലാസ്റ്റേഴ്സ് ഫാന്‍സ്…

അല്ലെങ്കില്‍ തന്നെ മാനേജ്മെന്റില്‍ നിന്നും വെറുതെ കിട്ടുന്ന ടിക്കറ്റുകള്‍ പോലും മറിച്ചു വിറ്റു കിട്ടുന്ന കാശു പുട്ടടിച്ചു പാവപ്പെട്ട പ്രവാസികളുടെ കയ്യില്‍ നിന്നും കൂലിപ്പണിക്കരുടെ കയ്യില്‍ നിന്നും പിരിച്ചെടുക്കുന്ന കാശുകൊണ്ടു സ്‌മോക് ബോംബ് ഉണ്ടാക്കി പൊട്ടിക്കുന്ന നിങ്ങള്‍ എന്തു ഫാന്‍ ക്ലബ്ബ് ആണെന്നാ…?

അപ്പൊ ഇതാണ് തെണ്ടിതരം so called തെണ്ടിതരം. (ചിന്തിക്കുന്നവര്‍ക്ക് ദൃഷ്ട്ടാന്തം ഉണ്ട്.)

Related posts