മീ ടു കാംപെയ്‌നില്‍ തനുശ്രീദത്ത നടന്‍ നാനാപടേക്കര്‍ക്കെതിരേ നല്കിയ പരാതിയില്‍ ഗുരുതര ആരോപണങ്ങള്‍. തന്നെ പലവട്ടം നാനപടേക്കര്‍ ലൈംഗിക താല്പര്യത്തോടെ സ്പര്‍ശിച്ചിട്ടുണ്ടെന്ന് തനുശ്രീ പരാതിയില്‍ പറയുന്നു. സംവിധായകനോടും നിര്‍മ്മാതാവിനോടും കോറിയോ ഗ്രാഫറോടും ഇക്കാര്യം പരാതി പറയുമ്പോള്‍ പരിഹരിക്കാമെന്ന് ഉറപ്പ് നല്‍കിയ ശേഷം വീണ്ടും നാനാപടേക്കറോട് ഇഴുകിച്ചേര്‍ന്ന് അഭിനയിക്കാന്‍ നിര്‍ബ്ബന്ധിക്കുകയാണ് ചെയ്തതെന്നും പറയുന്നു. ഹോണ്‍ ഓകെ പ്ലീസ് സിനിമയുടെ സംവിധായകനും പരാതിയില്‍ കുടുങ്ങിയേക്കും. തനുശ്രീയുടെ പരാതിയില്‍ പറയുന്ന കാര്യങ്ങള്‍ ഇങ്ങനെ- സിനിമയുടെ പാട്ടുസീനില്‍ ഡാന്‍സ് പഠിപ്പിക്കാമെന്ന് പറഞ്ഞുകൊണ്ട് നാനാ പടേക്കര്‍ എല്ലാവരും നോക്കി നില്‍ക്കേ തന്നെ തനുശ്രീയെ പിടിക്കുകയും ലൈംഗികോദ്ദേശത്തോടെ ശരീരഭാഗങ്ങളില്‍ തൊടുകയും ചെയ്തു. പടേക്കര്‍ സെറ്റിലുണ്ടെങ്കില്‍ തന്റെ പ്രതിഷേധം പോലും വകവെയ്ക്കാതെ അയാളുടെ ഭാഗം ചിത്രീകരിക്കാന്‍ കൂടുതല്‍ സമയം എടുക്കുകയും പാട്ടില്‍ തന്റെ ഭാഗം വരുന്ന പുതിയവ കണ്ടെത്തുകയും ചെയ്യുമായിരുന്നു. സംഭവത്തിന് ശേഷം താന്‍ പല തരം…
Read MoreCategory: Editor’s Pick
പുറ്റിങ്ങല്‍ വെടിക്കെട്ടില്‍ മരിച്ച ഉറ്റസുഹൃത്തിന്റെ ഭാര്യയുമായി പ്രണയത്തിലായി, ഇരുമതക്കാരായതിനാല്‍ പ്രശ്‌നമാകുമെന്ന് കരുതി വിവാഹ രജിസ്‌ട്രേഷന്‍ നടത്തി നേരെയെത്തിയത് പുഴയുടെ അടിത്തട്ടില്‍, ഇത്തിക്കരയില്‍ സുറുമിയും മനുവും വാര്‍ത്തയിലാകുന്നതിങ്ങനെ
ചാത്തന്നൂര്‍ ഇത്തിക്കര കൊച്ചുപാലത്തില്‍ നിന്നും ബുധനാഴ്ച ആറ്റില്‍ ചാടിയ കമിതാക്കളുടെ മൃതദേഹങ്ങള്‍ പാലത്തിന് സമീപത്ത് നിന്നും ഫയര്‍ഫോഴ്സും സ്‌കൂബ സ്‌ക്വാഡും ചേര്‍ന്ന് കരയ്ക്കെടുത്തു. പരവൂര്‍ കോട്ടപ്പുറം കൊഞ്ചിന്റഴികം വീട്ടില്‍ മോഹനന്‍ പിള്ളയുടെയും ലീലയുടെയും മകന്‍ മനു (26), പരവൂര്‍ പുക്കുളം സുനാമി ഫ്ളാറ്റില്‍ ഷംസുദീന്‍-ഷെമീമ ദമ്പതികളുടെ മകളും പുറ്റിങ്ങല്‍ വെടിക്കെട്ട് ദുരന്തത്തില്‍ മരിച്ച പരേതനായ വിഷ്ണുവിന്റെ ഭാര്യയുമായ സുറുമി (23) എന്നിവരുടെ മൃതദേഹങ്ങളാണ് ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടോടെ ഇത്തിക്കരയാറ്റില്‍ നിന്നും കണ്ടെടുത്തത്. പുറ്റിങ്ങല്‍ വെടിക്കെട്ടില്‍ മരിച്ച വിഷ്ണുവിന്റെ ഭാര്യയാണ് സുറുമി. വിഷ്ണുവിന്റെ സുഹൃത്തായിരുന്നു മനു. വിഷ്ണുവിന്റെ മരണശേഷം മനുവും സുറുമിയും അടുപ്പത്തിലായി. ഇരു മതവിഭാഗങ്ങളില്‍പ്പെട്ടവരായതില്‍ ഒന്നിച്ചുള്ള ജീവിതം സാധ്യമാകുമോയെന്ന സംശയം ഇവര്‍ക്കുണ്ടായിരുന്നു. ബന്ധുക്കളുടെ എതിര്‍പ്പും ജീവനൊടുക്കാന്‍ പ്രേരിപ്പിച്ചതായാണു പോലീസ് നല്‍കുന്ന സൂചന. ബുധനാഴ്ച രാത്രി ഒമ്പതേമുക്കാലോടെ ഇത്തിക്കര കൊച്ചു പാലത്തിനടുത്തു നിന്നാണ് ഇവര്‍ ഇത്തിക്കരയാറ്റിലേക്ക് ചാടിയത്. പാലത്തിനടുത്ത്…
Read Moreപതിനഞ്ച് വര്‍ഷത്തോളം സിനിമയില്‍ പ്രവര്‍ത്തിച്ച നടിയെ അപമാനിച്ചു! പക്ഷേ കേരളം എടുത്ത നിലപാട് അസ്വസ്ഥത ജനിപ്പിക്കുന്നതാണ്; ആഞ്ഞടിച്ച് സംവിധായിക അഞ്ജലി മേനോന്‍
കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട കേസില്‍ മലയാള സിനിമാ സംഘടനകളുടെ നിലപാടിനെതിരെ ആഞ്ഞടിച്ച് സംവിധായിക അഞ്ജലി മേനോന്‍. ശക്തരായ നടന്മാരും എഴുത്തുകാരും ചലച്ചിത്രകാരന്മാരും ഉണ്ടായിട്ടും ആക്രമണത്തിനിരയായ നടിക്ക് പിന്തുണ നല്‍കി ഒപ്പം നില്‍ക്കാന്‍ ആരും തയ്യാറായില്ല. കുറ്റക്കാരെ നിയമത്തിന് മുന്നിലെത്തിക്കാനുള്ള നടപടികള്‍ തുടരുന്നുണ്ടെങ്കിലും ഇതാണ് സ്ഥിതി. അസ്വസ്ഥതയുണ്ടാക്കുന്ന പ്രവണതയാണിത്. അഞ്ജലി ട്വിറ്ററില്‍ കുറിച്ചു. മീ ടു ക്യാംപെയിനിന് ബോളിവുഡ് നല്‍കുന്ന പിന്തുണ വലുതാണ്. ആരോപണവിധേയര്‍ ഉള്‍പ്പെട്ട പരിപാടികള്‍ ഒഴുവാക്കിയും സിനിമകള്‍ വേണ്ടെന്നുവെച്ചും സംഘടനകളിലെ അംഗത്വം റദ്ദാക്കിയുമെല്ലാം ഇത്തരം അതിക്രമങ്ങള്‍ ഒരുവിധത്തിലും അനുവദിച്ചുകൊടുക്കില്ലെന്ന ശക്തമായ നിലപാടെടുത്തിരിക്കുകയാണ് മുംബൈ സിനിമാമേഖലയെന്നും കേരളത്തില്‍ സ്ഥിതി വളരെയധികം വ്യത്യസ്തമാണെന്നും അഞ്ജലി മേനോന്‍ ട്വിറ്ററിലൂടെ പ്രതികരിച്ചു. മലയാള ചലച്ചിത്ര രംഗത്ത് പതിനഞ്ചു വര്‍ഷത്തോളം പ്രവര്‍ത്തിച്ചു വന്ന ഒരു നടിയെ 2017 ല്‍ ലൈംഗികമായി അപമാനിച്ചു. ഇത് തുറന്നു പറഞ്ഞ അവര്‍(സംഭവത്തിനു തൊട്ടുപിന്നാലെ) പോലീസില്‍ പരാതിയും നല്‍കി.…
Read Moreമീ ടു കാംപെയ്‌നില്‍ സംവിധായകന്‍ സുഭാഷും കുടുങ്ങി, സുഭാഷിന്റെ ലൈംഗിക അതിക്രമം ഭാര്യയുടെ സാന്നിധ്യത്തില്‍ തുറന്നുപറഞ്ഞ് ഗീതിക, വീഡിയോ പുറത്തു വന്നതോടെ സിനിമയില്‍ നിന്ന് പുറത്ത്
മീ ടു കാംപെയ്‌നിന്‍ പലരുടെയും മുഖംമൂടി അഴിപ്പിക്കുകയാണ്. സമൂഹത്തിലെ മാന്യന്മാരുടെ ചെയ്തികള്‍ വലിച്ചു കീറപ്പെടുന്ന കാംപെയ്‌നിലെ അടുത്ത ഇര സംവിധായകന്‍ സുഭാഷ് കപൂറാണ്. നടി ഗീതിക ത്യാഗികയാണ് സുഭാഷിനെതിരേ വെളിപ്പെടുത്തല്‍ നടത്തിയത്. സുഭാഷ് കപൂര്‍ നടത്തിയ ലൈംഗികാതിക്രമത്തെ അദ്ദേഹത്തിന്റെ ഭാര്യയുടെ സാന്നിധ്യത്തില്‍ ഗീതിക ത്യാഗി ചോദ്യം ചെയ്യുന്നതിന്റെ ഒളി ക്യാമറ ദൃശ്യം അവര്‍ ട്വിറ്ററിലൂടെ പുറത്തു വിട്ടു. പൊട്ടിക്കരഞ്ഞുകൊണ്ടാണ് ഗീതിക ത്യാഗി സുഭാഷ് കപൂറുമായി സംസാരിക്കുന്നത്. ഗീതികയുടെ പല ചോദ്യങ്ങള്‍ക്കും ആരോപണങ്ങള്‍ക്കും സുഭാഷ് ഉത്തരം നല്‍കാനാവാതെ കുഴങ്ങുന്നതും കാണാം. ഒടുവില്‍ സുഭാഷിന്റെ മുഖത്തടിച്ച് ഗീതിക മുറിക്കു പുറത്തേക്ക് പോവുകയായിരുന്നു. ഗീതികയുടെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ സുഭാഷ് കപൂര്‍ സംവിധാനത്തില്‍ തുടങ്ങാനിരിക്കുന്ന ‘മൊഗുള്‍’ എന്ന ചിത്രത്തില്‍നിന്ന് ആമിര്‍ഖാന്‍ പിന്‍മാറി. ചിത്രത്തിന്റെ നിര്‍മാതാവ് ഭൂഷന്‍ കുമാര്‍ ചിത്രം സംവിധാനം ചെയ്യുന്നതില്‍ നിന്ന് സുഭാഷ് കപൂറിനെ ഒഴിവാക്കിയതായി അറിയിച്ചു. സുഭാഷ് കുറ്റസമ്മതം നടത്തുന്നതും…
Read Moreരണ്ടാമൂഴം വേണ്ട! 4 കൊല്ലമായിട്ടും സിനിമ ഒന്നുമായിട്ടില്ല, തിരക്കഥ തിരികെ വേണം; എംടി കേസ് കൊടുത്തു
കോഴിക്കോട്: രണ്ടാമൂഴം സിനിമയുടെ തിരക്കഥ തിരിച്ച് ആവശ്യപ്പെട്ട് എംടി വാസുദേവൻ നായർ രംഗത്തെത്തിയത് സം വിധായകൻ ശ്രീകുമാര്‍ മേനോന്‍ തിരിച്ചടിയായി. ശ്രീകുമാർ മേനോന്‍റെ ആദ്യ സംവിധാന സംരംഭമാണ് ഒടിയന്. ഈ ചിത്രത്തിനുശേഷം സംവിധാനം ചെയ്യാനിരുന്ന ചിത്രമായിരുന്നു രണ്ടാമൂഴം. ഒടിയന്‍റെ ബ്രഹ്മാണ്ഡ ട്രെയിലർ റിലീസ് ചെയ്തത് കഴിഞ്ഞ ദിവസമാണ്. ആയിരം കോടി രൂപ ചെലവില്‍ രണ്ടു ഭാഗങ്ങളിലായിട്ട് രണ്ടാമൂഴം നിര്‍മിക്കാനാണ് ഉദ്ദേശിച്ചിരുന്നത്. 2020ന് തിയറ്ററുകളില്‍ എത്താന്‍ പാകത്തിന് നിര്‍മിക്കാന്‍ ഉദ്ദേശിച്ചിരുന്ന സിനിമയുടെ അണിയറ പ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലായതോടെയാണ് എംടി വാസുദേവന്‍നായര്‍ തിരക്കഥ തിരിച്ചുതരണമെന്നാശ്യപ്പെട്ട് കോഴിക്കോട് മുന്‍സിഫ് കോടതിയെ സമീപിച്ചത്. മോഹന്‍ലാല്‍ നായകനായ ഏകദേശം അമ്പത് േകാടിയോളം ചെലവ് വരുന്ന ഒടിയന് എന്ന സിനിമയുമായി ബന്ധപ്പെട്ട് ശ്രീകുമാര്‍ മേനോന്‍ തിരക്കുകളിലായിരുന്നു. ഇതോടെയാണ് രണ്ടാമൂഴം സിനിമയാക്കുന്നതിനുള്ള പ്രാരംഭപ്രവര്‍ത്തനങ്ങള്‍ തുടങ്ങാന്‍ വൈകിയത്. ശ്രീകുമാര്‍ മേനോനുമായുള്ള കരാര്‍ അവസാനിച്ചുവെന്നും കരാര്‍ കഴിഞ്ഞിട്ടും ഒരു വര്‍ഷം കൂടി…
Read Moreമീ ടു കാംപെയ്‌നില്‍ അടുത്തതായി കുടുങ്ങുക മലയാളത്തിലെ പ്രമുഖ കോമഡി നടന്‍? കുറച്ചു വര്‍ഷം മുമ്പ് നടന്ന സംഭവങ്ങളില്‍ വെളിപ്പെടുത്തലിന് സാധ്യത, മലയാള സിനിമയില്‍ ചങ്കിടിപ്പിന്റെ നാളുകള്‍
ഹോളിവുഡ് വഴി ബോളിവുഡും ടോളിവുഡും കടന്ന് മലയാള സിനിമയിലുമെത്തിയ മീടു കാംപെയ്‌നില്‍ താരങ്ങള്‍ക്കും സിനിമപ്രവര്‍ത്തകര്‍ക്കും ചങ്കിടിപ്പ്. കഴിഞ്ഞദിവസം നടന്‍ മുകേഷിനെതിരേ ബോളിവുഡ് കാസ്റ്റിംഗ് ഡയറക്ടര്‍ ടെസ് ജോസഫ് ആരോപണം ഉന്നയിച്ചിരുന്നു. തൊട്ടുപിന്നാലെ കൂടുതല്‍ താരങ്ങള്‍ക്കെതിരേ വെളിപ്പെടുത്തല്‍ ഉയരുമെന്നാണ് സൂചന. മലയാളത്തിലെ ഒരു പ്രമുഖ കോമഡി നടനെതിരേ തുറന്നുപറച്ചിലുമായി യുവതി രംഗത്തെത്തുമെന്ന സൂചനകള്‍ സിനിമലോകത്ത് ശക്തമാണ്. കോമഡി റോളുകളിലൂടെ സിനിമയില്‍ വളര്‍ന്ന ഇയാള്‍ക്കെതിരേ പല സന്ദര്‍ഭങ്ങളിലും ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. അന്നെല്ലാം നിയമപരമായി കേസ് നീങ്ങാത്തതിനാല്‍ രക്ഷപ്പെടുകയായിരുന്നു. മലയാളത്തിലെ ഒരു യുവനടനെ അഭിമുഖം നടത്താന്‍ ഒരു യുവമാധ്യമപ്രവര്‍ത്തക അടുത്തിടെ ഫോണില്‍ ബന്ധപ്പെട്ടിരുന്നു. പിന്നീടുള്ള ദിവസങ്ങളില്‍ ഈ യുവനടന്‍ മാധ്യമപ്രവര്‍ത്തകയെ രാത്രികളില്‍ വിളിച്ച് ശല്യപ്പെടുത്താന്‍ തുടങ്ങി. ഒടുവില്‍ മാധ്യമപ്രവര്‍ത്തകയുടെ ഭര്‍ത്താവ് നടനെ ഫോണില്‍ വിളിച്ച് കൈകാര്യം ചെയ്തതോടെയാണ് ശല്യം അടങ്ങിയത്. എന്തായാലും സിനിമ മേഖലയിലുള്ള പൊയ്മുഖങ്ങള്‍ എല്ലാം ഇപ്പോള്‍ ഭയത്തിലാണ്.
Read Moreമുകേഷ് കൂടുതല്‍ കുടുക്കിലേക്ക്, നടനെതിരേ കൂടുതല്‍ യുവതികള്‍ പരാതിയുമായി രംഗത്തെത്തുമെന്ന് സൂചന, ആരോപണങ്ങള്‍ വെളിച്ചത്തു വന്നതോടെ പൊതുപരിപാടികളില്‍ നിന്ന് എംഎല്‍എ മുങ്ങി
നടന്‍ മുകേഷിനെതിരേ ബോളിവുഡ് കാസ്റ്റിംഗ് ഡയറക്ടര്‍ ടെസ് ജോസഫ് ലൈംഗിക ആരോപണം ഉന്നയിച്ചതിനു പിന്നാലെ നടനില്‍ നിന്നുണ്ടായ മോശം അനുഭവം പങ്കുവച്ച് കൂടുതല്‍ യുവതികള്‍ രംഗത്തെത്തുമെന്ന് സൂചന. മുകേഷില്‍ നിന്ന് മോശം അനുഭവം ഉണ്ടായ ഒരു യുവതി തന്റെ ഭര്‍ത്താവിനോട് ഇക്കാര്യം പറയുകയും അവര്‍ മുകേഷിനെ നേരിട്ടു ചെയ്യുമെന്ന് കൈകാര്യം ചെയ്യുമെന്ന് ആയപ്പോള്‍ മാപ്പുപറഞ്ഞ് തടിയൂരിയതും നാലുവര്‍ഷം മുമ്പാണ്. അതേസമയം മീ ടു ക്യാംപെയ്ന്‍ മുകേഷിന്റെ കുടുംബത്തിലും പൊട്ടിത്തെറിയുണ്ടാക്കി. മുകേഷിന്റെ ഇപ്പോഴത്തെ ഭാര്യ വാര്‍ത്തയറിഞ്ഞ് ക്ഷുഭിതയായെന്നും നടനോട് ഇക്കാര്യത്തെപ്പറ്റി ചോദിച്ചെന്നും ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. അടുത്തിടെയാണ് ആദ്യ ഭാര്യയില്‍ നിന്ന് വിവാഹമോചിതനായ മുകേഷ് കലാകാരിയായ ഇവരെ വിവാഹം കഴിക്കുന്നത്. മുകേഷിനെതിരായ വെളിപ്പെടുത്തലുകള്‍ വന്നതോടെ ഭാര്യവീട്ടുകാരും നടനോട് നീരസത്തിലാണ്. ചൊവ്വാഴ്ചയാണ് മുകേഷിനെതിരേ ടെസ് തുറന്നുപറച്ചില്‍ നടത്തിയത്. കുറച്ചു വര്‍ഷം മുമ്പ് നടന്ന കോടീശ്വരന്‍ പരിപാടിയുടെ ഷൂട്ടിംഗിനിടെയാണ്…
Read Moreമുകേഷും കുടുക്കില്‍, നടനും എംഎല്‍എയുമായ മുകേിനെതിരേ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍, കോടീശ്വരന്‍ പരിപാടിയുടെ ഷൂട്ടിംഗിനിടെ എന്റെ അടുത്ത റൂമിലേക്ക് താമസം മാറ്റാന്‍ ആവശ്യപ്പെട്ടു, വെളിപ്പെടുത്തല്‍ ടെസ ജോസഫ് എന്ന യുവതിയുടേത്
നടനും കൊല്ലത്തെ സിപിഎം എംഎല്‍എയുമായ മുകേഷിനെതിരേ പീഡന വെളിപ്പെടുത്തലുമായി സിനിമ പ്രവര്‍ത്തക ടെസ് ജോസഫ് രംഗത്ത്. മീ ടൂ ക്യാംപെയ്‌നിന്റെ ഭാഗമായിട്ടാണ് ടെസ് വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. കുറച്ചു വര്‍ഷം മുമ്പ് നടന്ന കോടീശ്വരന്‍ പരിപാടിയുടെ ഷൂട്ടിംഗിനിടെയാണ് സംഭവമെന്ന് ഇപ്പോള്‍ മുംബൈയില്‍ താമസിക്കുന്ന ടെസ് ട്വിറ്ററിലൂടെ വ്യക്തമാക്കി. പുതിയ ആരോപണങ്ങള്‍ മുകേഷിന്റെ നില പരുങ്ങലിലാക്കിയിട്ടുണ്ട്. മുകേഷിന് രാജിവയ്ക്കണമെന്ന് യൂത്ത് കോണ്‍ഗ്രസും ബിജെപിയും ആവശ്യപ്പെട്ടിട്ടുണ്ട്. ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്തിരുന്ന കോടീശ്വരന്‍ പരിപാടിക്കിടെയാണ് സംഭവം. ടെസ് അന്ന് ടെക്‌നിക്കല്‍ സെക്ഷനില്‍ പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നു. ഒരുദിവസം രാത്രി മുകേഷ് വിൡച്ച് തന്നോട് അദേഹത്തിന്റെ അടുത്തുള്ള റൂമിലേക്ക് താമസം മാറ്റാന്‍ ആവശ്യപ്പെട്ടു. ആവശ്യം അംഗീകരിക്കാത്തതോടെ പിന്നീടുള്ള ദിവസങ്ങളിലും ശല്യം തുടര്‍ന്നു. അശ്ലീലമായി മുകേഷ് സംസാരിക്കുന്നത് പതിവായിരുന്നു. ശല്യം ചെയ്യല്‍ തുടര്‍ന്നതോടെ പ്രോഗ്രം ഹെഡായിരുന്ന ഇപ്പോഴത്തെ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ഡെറിക് ഒബ്രയ്‌നെ വിവരം അറിയിച്ചു. അദേഹമാണ്…
Read Moreമോഹന്‍ലാലിനെയും മമ്മുട്ടിയെയും നായകനാക്കി ചെയ്യാനിരുന്ന സിനിമ ഉപേക്ഷിച്ച് ഷാജി കൈലാസ്, ചിത്രം വേണ്ടെന്നു വച്ചതിനു പിന്നിലെ കാരണങ്ങള്‍ വെളിപ്പെടുത്തി സംവിധായകന്‍ രംഗത്ത്
മലയാളത്തിന്റെ പ്രിയതാരങ്ങളായ മോഹന്‍ലാലിനെയും മമ്മൂട്ടിയെയും കേന്ദ്ര കഥാപാത്രങ്ങളാക്കി ഒരു മെഗാസ്റ്റാര്‍ ചിത്രം ഒരുക്കുന്നതിനുള്ള തയാറെടുപ്പിലായിരുന്നു ഷാജി കൈലാസ്. വര്‍ഷങ്ങളായി ഇതിനുള്ള അണിയറ പ്രവര്‍ത്തനങ്ങളും ചെയ്തു. എന്നാല്‍ ഇപ്പോള്‍ ചിത്രം തന്നെ ഉപേക്ഷിക്കുന്ന അവസ്ഥയാണ്. ചിത്രം ഉപേക്ഷിച്ചതിനെക്കുറിച്ച് നിരവധി കഥകള്‍ സൈബര്‍ ലോകത്ത് പ്രചരിച്ചതോടെ സംവിധായകന്‍ ഷാജി കൈലാസ് തന്നെ ഫേസ്ബുക്കിലൂടെ പ്രതികരണവുമായി എത്തിയിരിക്കുകയാണ്. നാലുവര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ ഈ ചിത്രം തീരുമാനിച്ചിരുന്നെന്നും എന്നാല്‍ ചിത്രം ഉപേക്ഷിക്കാന്‍ കാരണം ഇരുവരുടെയും ഡേറ്റുകള്‍ തമ്മില്‍ ക്ലാഷായതുകൊണ്ടാണെന്നും ഷാജി കൈലാസ് പറഞ്ഞു. തിരക്കഥാകൃത്തുക്കളായ രഞ്ജി പണിക്കര്‍, രഞ്ജിത് എന്നിവരുടെ തിരക്കുകകളും പ്രശ്‌നമായെന്നും അദ്ദേഹം പറഞ്ഞു. പ്രോജക്ട് ഉപേക്ഷിച്ചതിനെക്കുറിച്ച് വാസ്തവവിരുദ്ധമായ പല വാര്‍ത്തകളും മീഡിയകളില്‍ കാണുന്നെന്നും മറ്റുള്ളവരെ വേദനിപ്പിക്കുന്ന തരത്തിലുള്ള അത്തരം അപവാദപ്രചരണങ്ങള്‍ക്ക് ദയവായി കാതുകൊടുക്കാതിരിക്കുക. എന്നും അദ്ദേഹം പറഞ്ഞു. എന്നെ സംബന്ധിച്ച് എല്ലാവരോടും ബഹുമാനത്തോടെയാണ് ഇടപെടുന്നതെന്നും ഞാന്‍ കാരണം ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെകില്‍…
Read Moreമഴ ചതിച്ചപ്പോള്‍ ഇടുക്കി ഡാമിലൂടെ ഒഴുകിയത് 653 കോടി രൂപ! രണ്ടാമതൊരു പവര്‍ഹൗസ് നിര്‍മിക്കാനുള്ള സാധ്യതയെക്കുറിച്ചു വൈദ്യുതി ബോര്‍ഡില്‍ ഉന്നതതല ആലോചനകള്‍ ശക്തം
ജെയിസ് വാട്ടപ്പിള്ളില്‍ ഇടുക്കി ഡാമില്‍നിന്നു രണ്ടു ഘട്ടങ്ങളിലായി തുറന്നുവിട്ടത് 653 കോടിയുടെ വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള വെള്ളം. ആദ്യഘട്ടത്തില്‍ 650 കോടിയുടെയും രണ്ടാം ഘട്ടത്തില്‍ മൂന്നു കോടിയുടെയും വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള വെള്ളമാണു തുറന്നുവിട്ടത്. തുറന്നുവിട്ട ജലത്തിന്റെ മൊത്തം അളവു കണക്കാക്കിയാല്‍ 155 കോടി യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാനാകുമായിരുന്നു. ജില്ലയില്‍ മഴ ശക്തമായതോടെ ഓഗസ്റ്റ് ഒന്പതിന് ഉച്ചയ്ക്ക് 12.30നാണ് ചെറുതോണി അണക്കെട്ടിന്റെ മധ്യത്തിലുള്ള ഷട്ടര്‍ തുറന്നു വെള്ളം പുറത്തേക്ക് ഒഴുക്കിയത്. പിന്നീട് രണ്ടു ഘട്ടങ്ങളിലായി മുഴുവന്‍ ഷട്ടറുകളും തുറക്കേണ്ടതായി വന്നു. 30-ാം ദിവസം സെപ്റ്റംബര്‍ ഏഴിനാണ് അവസാനത്തെ ഷട്ടര്‍ അടച്ചത്. ന്യൂനമര്‍ദ ഭീഷണിയുടെ പശ്ചാത്തലത്തില്‍ രണ്ടാംഘട്ടത്തില്‍ ശനിയാഴ്ച രാവിലെ 11നാണ് മധ്യത്തിലുള്ള ഷട്ടര്‍ വീണ്ടും തുറന്നത്. വൃഷ്ടിപ്രദേശത്തു മഴ ഇല്ലാത്തതിനാല്‍ ഇരുപത്തെട്ടേകാല്‍ മണി ക്കൂറിനുശേഷം ഞായറാഴ്ച വൈകുന്നേരം 3.15ന് ഷട്ടര്‍ അടച്ചു. 2403 അടിയാണ് അണക്കെട്ടിന്റെ പരമാവധി സംഭരണ ശേഷി.…
Read More