എട്ടുവര്‍ഷം ഒരുമിച്ച് ജീവിച്ചിട്ടും അദ്ദേഹത്തെ എനിക്ക് മനസ്സിലാക്കാന്‍ പറ്റിയില്ല ! ഇനി മനസ്സിലാക്കാന്‍ പറ്റുമെന്നും തോന്നുന്നില്ല;തുറന്നു പറഞ്ഞ് ദേവിക…

നടനും എംഎല്‍എയുമായ മുകേഷും നര്‍ത്തകി മേതില്‍ ദേവികയും വേര്‍പിരിയുന്നു എന്ന വാര്‍ത്ത മലയാളികളെയാകെ ഞെട്ടിച്ചിരുന്നു. ഇപ്പോള്‍ ഈ വാര്‍ത്ത സ്ഥിരീകരിച്ച് ദേവിക രംഗത്ത് എത്തിയിരിക്കുകയാണ്. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ദേവികയുടെ വെളിപ്പെടുത്തല്‍. തങ്ങളുടെ രണ്ടുപേരുടെയും ആശയങ്ങള്‍ ഒരുമിച്ച് യോജിച്ചു പോകില്ലെന്ന് തോന്നിയതിനാലാണ് വേര്‍പിരിയുന്നതെന്നും രണ്ട് പേരുടെ ആശയങ്ങള്‍ തമ്മില്‍ യോജിച്ച് പോകുന്ന സാഹചര്യമല്ല എന്ന് തോന്നിയതിനാലാണ് മുകേഷുമായുള്ള വിവാഹബന്ധം പിരിയുന്നത്. ഒന്നും വാങ്ങിയെടുക്കാനല്ല ഇത്. അങ്ങനെ ഒരു ഉദ്ദേശവുമില്ല. ഇനി നാളെ വേര്‍പിരിഞ്ഞാലും നല്ല സുഹൃത്തായി തുടരും. ദേവിക പറയുന്നു. മുകേഷിനോട് തനിക്ക് ഒരു വ്യക്തിവൈരാഗ്യവുമില്ല. തിരഞ്ഞെടുപ്പ് വരെ കാത്തു. അത് കഴിഞ്ഞ ഉടനെ അഭിഭാഷകനെ കണ്ടു. മുകേഷിന്റെ കുടുംബത്തോട് എനിക്ക് പ്രശ്നമില്ല. മുകേഷിനോടും പ്രശ്നമില്ല. കഴിഞ്ഞ ദിവസവും എന്നെ വിളിച്ചിരുന്നു. പുറത്തു കേള്‍ക്കുന്ന ഗോസിപ്പുകള്‍ ശരിയല്ല. രാഷ്ട്രീയത്തിലേക്ക് ഇറങ്ങുമ്പോള്‍ തന്നെ അതിന്റെ വരുംവരായ്കകള്‍ അദ്ദേഹം…

Read More

പരാതി ഒന്നും വേണ്ട…ഇത് ഇവിടെ തന്നെ നിര്‍ത്താം ! ആറു പ്രാവശ്യം തുടര്‍ച്ചയായി വിളിച്ചാല്‍ ആര്‍ക്കും ദേഷ്യം വരില്ലേ; മുകേഷിനെ വിളിച്ച കുട്ടി പറയുന്നതിങ്ങനെ…

കൊല്ലം എംഎല്‍എയും സിനിമാതാരവുമായ മുകേഷും ഒറ്റപ്പാലം മീറ്റ്‌ന സ്വദേശിയായ പത്താംക്ലാസുകാരനും തമ്മിലുള്ള ഫോണ്‍ സംഭാഷണം വന്‍ വിവാദത്തിനാണ് തിരികൊളുത്തിയിരിക്കുന്നത്. സഹായം അഭ്യര്‍ഥിച്ച് വിളിച്ച വിദ്യാര്‍ഥിയോടുള്ള മുകേഷിന്റെ പെരുമാറ്റം വ്യാപകമായ വിമര്‍ശനത്തിന് വഴിവെക്കുകയും ചെയ്തു. കഴിഞ്ഞ ദിവസമാണ് മുകേഷ് എംഎല്‍എയും പാലക്കാട് സ്വദേശിയായ വിദ്യാര്‍ഥിയും തമ്മിലുള്ള ഫോണ്‍ സംഭാഷണം പുറത്തുവന്നത്. പരാതി പറയാന്‍ വിളിച്ച വിദ്യാര്‍ത്ഥിയോട് മുകേഷ് അപമര്യാദയായി പെരുമാറിയെന്നായിരുന്നു ആരോപണം. സംഭവം വന്‍ വിവാദമായതോടെ വിശദീകരണവുമായി എംഎല്‍എ രംഗത്തെത്തിയിരുന്നു. എംഎല്‍എയ്‌ക്കെതിരെ വലിയ പ്രതിഷേധമായിരുന്നു ഉയര്‍ന്നത്. അതേ സമയം ഒറ്റപ്പാലം മുന്‍ എംഎല്‍എ എം ഹംസ കുട്ടിയുടെ വീട്ടിലെത്തി സംസാരിച്ചതിന് പിന്നാലെയാണ് വിദ്യാര്‍ത്ഥി മാധ്യമങ്ങളെ കണ്ടത്. ഫോണില്‍ വിളിച്ച് സംസാരിച്ചപ്പോള്‍ മുകേഷ് ദേഷ്യപ്പെട്ട് സംസാരിച്ചതില്‍ വിഷമം തോന്നിയെങ്കിലും അത് കാര്യമാക്കുന്നില്ലെന്ന് മുകേഷിനെ വിളിച്ച കുട്ടി പറഞ്ഞു. ആറ് തവണയൊക്കെ വിളിക്കുമ്പോള്‍ ആര്‍ക്കും ദേഷ്യം വരില്ലേ എന്നും അതുകൊണ്ട് കുഴപ്പമില്ലെന്നുമാണ്…

Read More

കനകയുടെ മുമ്പില്‍ ഡ്രസില്ലാതെ നില്‍ക്കുമെന്ന് ജഗദീഷിനോടു ബെറ്റ് വച്ച മുകേഷ് ! രസകരമായ ആ സംഭവം ഇങ്ങനെ…

മലയാളത്തിലെ എക്കാലത്തെയും ജനപ്രിയ ചിത്രങ്ങളിലൊന്നാണ് സിദ്ധിഖ്-ലാല്‍ കൂട്ടുകെട്ടില്‍ പിറന്ന ഗോഡ്ഫാദര്‍. നാടകാചാര്യന്‍ എന്‍എന്‍ പിളള കേന്ദ്രകഥാപാത്രമായി അഭിനയിച്ച സിനിമയില്‍ മുകേഷ്, ജഗദീഷ്, തിലകന്‍, ഇന്നസെന്റ്, കനിക, സിദ്ധിഖ്, കെപിഎസി ലളിത ഉള്‍പ്പെടെയുളള താരങ്ങളും ശ്രദ്ധേയമായ പ്രകടനമാണ് കാഴ്ചവെച്ചത്. രാമഭദ്രന്‍ എന്ന മുകേഷിന്റെ കഥാപാത്രവും ജഗദീഷിന്റെ മായിന്‍കുട്ടി എന്ന കഥാപാത്രവും സിനിമയിലെ മുഖ്യ ആകര്‍ഷങ്ങളയിരുന്നു. ഗോഡ്ഫാദറിലെ നര്‍മ്മ രംഗങ്ങളെല്ലാം ഇപ്പോഴും പ്രേക്ഷക മനസുകളില്‍ നിന്നും മായാതെ നില്‍ക്കുന്നവയാണ്. അതുപോലെ രസകരമായ ഒരു സംഭവം സിനിമയുടെ സൈറ്റിലും നടന്നിരുന്നു. സെറ്റില്‍ ജഗദീഷ് തനിക്ക് തന്ന എട്ടിന്റെ പണിയെക്കുറിച്ചാണ് ഏഷ്യാനെറ്റിലെ കോമഡി സ്റ്റാര്‍സില്‍ മുകേഷ് തുറന്നു പറഞ്ഞത്. ആ സമയത്ത് ജഗദീഷും വേദിയിലുണ്ടായിരുന്നു. ആ സംഭവത്തെപ്പറ്റി മുകേഷ് പറയുന്നതിങ്ങനെ…ഞങ്ങള് മൂന്ന് പേരുമുളള ഒരു കഥ. ഗോഡ്ഫാദര്‍ സിനിമയുടെ ഷൂട്ടിംഗ് ഹോസ്റ്റലില്‍ നടക്കുകയാണ്. ജഗദീഷ് എണ്ണയിട്ടുകൊണ്ട് ഓടിവന്ന് പറയുന്നു ഏടാ മാലു വരുന്നു…

Read More

ഒരു ഭാര്യ അനുഭവിക്കാവുന്നതിന്റെയും സഹിക്കാവുന്നതിന്റെയും പരമാവധി സഹിച്ചു ! പലപ്പോഴും കണ്ടത് ഒരു ഭാര്യയും കാണാനാഗ്രഹിക്കാത്ത കാഴ്ചകള്‍; 23 വര്‍ഷം നീണ്ട ദാമ്പത്യം അവസാനിപ്പിക്കാനുണ്ടായ കാരണത്തെപ്പറ്റി സരിത പറയുന്നതിങ്ങനെ…

മലയാളത്തിലെ ശ്രദ്ധേയ താരദമ്പതികളായ മുകേഷും സരിതയും 23 വര്‍ഷത്തെ ദാമ്പത്യത്തിനു ശേഷമാണ് വേര്‍പിരിഞ്ഞത്. മലയാളികളെ ആകെ നടുക്കുന്നതായിരുന്നു ഇരുവരുടെയും വേര്‍പിരിയല്‍ വാര്‍ത്ത. പ്രണയിച്ചു വിവാഹിതര്‍ ആയ ഇവര്‍ തങ്ങളുടെ രണ്ട് ആണ്‍ മക്കളും മുതിര്‍ന്ന ശേഷമാണ് വേര്‍പിരിഞ്ഞത് എന്നതാണ് അദ്ഭുതം. 1975 ല്‍ തെലുങ്കു നടനായ വെങ്കട സുബ്ബയ്യുമായി വിവാഹിതയായ സരിത ഒരു വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിനു ശേഷം ആ ബന്ധം അവസാനിപ്പിക്കുകയായിരുന്നു. ശേഷം സിനിമയില്‍ എത്തിയ താരം നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായി മാറുകയും നായിക പദവിയിലേക്ക് ഉയര്‍ത്ത പെടുകയും ചെയ്തിരുന്നു. പിന്നീട് ഏതാനും ചിത്രത്തില്‍ മുകേഷുമായി ഒന്നിച്ചഭിനയിച്ചതോടെയാണ് ഇരുവരും പ്രണയബദ്ധരാകുന്നതും 1988ല്‍ വിവാഹിതരാവുന്നതും. നടന്‍ ശ്രാവണ്‍, തേജസ് എന്നിവരാണ് ദമ്പതികളുടെ മക്കള്‍. വിവാഹമോചനത്തിന്റെ കാരണത്തെക്കുറിച്ച് മൗനം പാലിക്കുകയാണ് ഇരുവരും ചെയ്തതും. മുകേഷ് നര്‍ത്തകിയായ മേതില്‍ ദേവികയെ വിവാഹം കഴിച്ചതോടെ സരിത ഇതിനെതിരേ രംഗത്തു വന്നിരുന്നു.…

Read More

പിന്നെ എന്തിന് എന്നെ വിവാഹം കഴിച്ചു ! ഒരു പൊളിറ്റീഷ്യനെ വിവാഹം ചെയ്യാന്‍ ഒരിക്കലും ആഗ്രഹിച്ചിരുന്നില്ലെന്ന് വെട്ടിത്തുറന്നു പറഞ്ഞ് മേതില്‍ ദേവിക…

മലയാള സിനിമയില്‍ തന്റേതായ ഒരു സ്ഥാനമുള്ള നടനാണ് മുകേഷ്. നിലവില്‍ കൊല്ലം എംഎല്‍എ കൂടിയാണ് താരം. സിനിമജീവിതത്തില്‍ താരം നേട്ടങ്ങളുടെ പടവുകള്‍ കയറിയെങ്കിലും സ്വകാര്യ ജീവിതം അത്ര വര്‍ണാഭമല്ലായിരുന്നു. ആദ്യ ഭാര്യ സരിതയുമായുള്ള വിവാഹബന്ധം അവസാനിപ്പിച്ചതിനു ശേഷം പ്രശസ്ത നര്‍ത്തകി മേതില്‍ ദേവികയെയാണ് മുകേഷ് വിവാഹം കഴിച്ചത്. സരിതയുമായുള്ള വിവാഹമോചനം ഒരു കാലത്ത് ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞു നിന്നിരുന്ന വാര്‍ത്തയായിരുന്നു. ഇപ്പോഴിതാ മുകേഷുമൊത്തുള്ള ജീവിതത്തെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് രണ്ടാം ഭാര്യ മേതില്‍ ദേവിക. ഒരു നടനില്‍ നിന്നും രാഷ്ട്രീയക്കാരനിലേക്കുള്ള മുകേഷിന്റെ മാറ്റം ആദ്യമൊക്കെ തനിക്ക് വിഷമമുണ്ടാക്കിയെന്നും ഒരു രാഷ്ട്രീയക്കാരനെ വിവാഹം ചെയ്യാന്‍ ഒരിക്കലും ആഗ്രഹിച്ചിരുന്നില്ലെന്നും ദേവിക പറയുന്നു. മുകേഷിന്റെ ആഗ്രഹം അതായിരുന്നെങ്കില്‍ പിന്നെ എന്തിനാണ് വിവാഹം ചെയ്തതെന്നും ഒരു ഘട്ടത്തില്‍ ചിന്തിച്ചിരുന്നുവെന്ന് മേതില്‍ ദേവിക പറഞ്ഞു. ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് ദേവിക ഇക്കാര്യങ്ങള്‍ പറഞ്ഞത്. ദേവികയുടെ…

Read More

കോളജ് പഠനകാലത്ത് സുന്ദരിയായ ടീച്ചറോടു ചെയ്തത്…സംഭവം പുറത്തറിഞ്ഞതോടെ ആത്മഹത്യയെപ്പറ്റി ചിന്തിച്ചു; ജീവിതത്തില്‍ മറക്കാനാകാത്ത കാര്യം വര്‍ഷങ്ങള്‍ക്കു ശേഷം തുറന്നു പറഞ്ഞ് മുകേഷ്…

മലയാളികളുടെ ഇഷ്ടതാരമാണ് നടനും എംഎല്‍എയുമായ മുകേഷ്. സ്വതവേ തമാശക്കാരനായ താരം ഇപ്പോഴിതാ തന്റെ പഴയൊരു അനുഭവ കഥ വിവരിക്കുകയാണ്. ഒരു അഭിമുഖത്തില്‍ മുകേഷ് പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ വൈറലാകുന്നത്.’ഒരു കഥാപാത്രത്തില്‍ എവിടെയെങ്കിലും ഞാന്‍ കാണും. ബാക്കി ചിലതൊക്കെ ഇമേജിനേഷനാണ്. കോളേജില്‍ പഠിച്ചിരുന്ന സമയത്ത് സുന്ദരിയായ ടീച്ചറെ കളിയാക്കിയിരുന്നു. അവര് നടന്ന് പോയപ്പോള്‍ ഒരുപാട്ട് പാടി. അവരുടെ പേരുമായി ബന്ധപ്പെട്ട പേരാണ്. 2000 കുട്ടികള്‍ പഠിക്കുന്ന കോളേജില്‍ ടീച്ചറെ കളിയാക്കി പാട്ട് പാടിയത് അവര്‍ക്ക് വലിയ വിഷമമായി. അച്ഛനെയൊക്കെ വിളിപ്പിച്ചു. സംഭവം എല്ലാവരും അറിഞ്ഞതോടെ ആത്മഹത്യയോ നാടുവിടലോ എന്തെങ്കിലും ചെയ്യാനുള്ള പ്ലാനിലായിരുന്നു അന്ന്. അച്ഛനൊക്കെ അറിഞ്ഞതിന് ശേഷം നല്ല വഴക്ക് കിട്ടി. പക്ഷെ പില്‍ക്കാലത്ത് ഈ സംഭവം എഴുതി ഞാന്‍ കാശുണ്ടാക്കി.’ മുകേഷ് പറഞ്ഞു. നല്ല കോമഡിയാണല്ലോയെന്നായിരുന്നു അന്നെല്ലാവരും പറഞ്ഞതെന്നും താരം കൂട്ടിച്ചേര്‍ത്തു. മുകേഷ് തന്റെ ജീവിതത്തില്‍ സംഭവിച്ച…

Read More

കുഴപ്പമായീന്നാ…തോന്നുന്നത് ! മുകേഷിന്റെ ഡൂപ്ലിക്കേറ്റ് ശക്തിമാനെതിരേ ‘ഒറിജിനല്‍’ ശക്തിമാന്‍ മുകേഷ് ഖന്ന രംഗത്ത്; രഞ്ജി പണിക്കര്‍ക്ക് അയച്ച പരാതിയില്‍ പറയുന്നത്…

ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന പുതിയ സിനിമ ധമാക്കയ്‌ക്കെതിരേ ടെലിവിഷന്‍ സീരിയല്‍ ‘ശക്തിമാനി’ലെ നടനും നിര്‍മാതാവുമായ മുകേഷ് ഖന്നയുടെ പരാതി. ‘ധമാക്ക’ സിനിമയില്‍ സംവിധായകന്‍ തനിക്കു കോപ്പിറൈറ്റുള്ള ‘ശക്തിമാന്‍’ കഥാപാത്രത്തെ ഉപയോഗിച്ചിരിക്കുന്നുവെന്നും ഇക്കാര്യം വിലക്കണമെന്നും ഫെഫ്ക ഡയറക്ടേഴ്‌സ് യൂണിയന്‍ പ്രസിഡന്റ് രഞ്ജി പണിക്കര്‍ക്ക് അയച്ച പരാതിയില്‍ മുകേഷ് ഖന്ന ആവശ്യപ്പെട്ടു. ശക്തിമാന്‍ കഥാപാത്രവും അതിന്റെ വേഷവും തീം മ്യൂസിക്കും തനിക്ക് കോപ്പി റൈറ്റുള്ളതാണെന്നും അനുമതിയില്ലാതെയാണ് ഈ കഥാപാത്രത്തെ സിനിമയില്‍ ഉള്‍പ്പെടുത്തിയതെന്നും മുകേഷ് ഖന്ന ആരോപിക്കുന്നു. 1997 കളില്‍ ദൂരദര്‍ശനില്‍ ഹിറ്റ് സീരിയലായിരുന്നു ശക്തിമാന്‍. ധമാക്ക സിനിമയിലെ ചില രംഗങ്ങളില്‍ മലയാള നടന്‍ മുകേഷ് ശക്തിമാന്റെ വേഷത്തില്‍ എത്തുന്നതിന്റെ ചിത്രങ്ങള്‍ നേരത്തേ സംവിധായകന്‍ ഒമര്‍ ലുലുതന്നെയാണ് പുറത്തുവിട്ടത്. സിനിമയിലെ ചില രംഗങ്ങളില്‍ മാത്രമുള്ള ഒരു കോമഡി കഥാപാത്രമാണ് ധമാക്കയിലെ ശക്തിമാനെന്ന വിവരം മുകേഷ് ഖന്നയെ ധരിപ്പിക്കുമെന്നും എന്നിട്ടും അനുമതി…

Read More

മുകേഷും കുടുക്കില്‍, നടനും എംഎല്‍എയുമായ മുകേിനെതിരേ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍, കോടീശ്വരന്‍ പരിപാടിയുടെ ഷൂട്ടിംഗിനിടെ എന്റെ അടുത്ത റൂമിലേക്ക് താമസം മാറ്റാന്‍ ആവശ്യപ്പെട്ടു, വെളിപ്പെടുത്തല്‍ ടെസ ജോസഫ് എന്ന യുവതിയുടേത്

നടനും കൊല്ലത്തെ സിപിഎം എംഎല്‍എയുമായ മുകേഷിനെതിരേ പീഡന വെളിപ്പെടുത്തലുമായി സിനിമ പ്രവര്‍ത്തക ടെസ് ജോസഫ് രംഗത്ത്. മീ ടൂ ക്യാംപെയ്‌നിന്റെ ഭാഗമായിട്ടാണ് ടെസ് വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. കുറച്ചു വര്‍ഷം മുമ്പ് നടന്ന കോടീശ്വരന്‍ പരിപാടിയുടെ ഷൂട്ടിംഗിനിടെയാണ് സംഭവമെന്ന് ഇപ്പോള്‍ മുംബൈയില്‍ താമസിക്കുന്ന ടെസ് ട്വിറ്ററിലൂടെ വ്യക്തമാക്കി. പുതിയ ആരോപണങ്ങള്‍ മുകേഷിന്റെ നില പരുങ്ങലിലാക്കിയിട്ടുണ്ട്. മുകേഷിന് രാജിവയ്ക്കണമെന്ന് യൂത്ത് കോണ്‍ഗ്രസും ബിജെപിയും ആവശ്യപ്പെട്ടിട്ടുണ്ട്. ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്തിരുന്ന കോടീശ്വരന്‍ പരിപാടിക്കിടെയാണ് സംഭവം. ടെസ് അന്ന് ടെക്‌നിക്കല്‍ സെക്ഷനില്‍ പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നു. ഒരുദിവസം രാത്രി മുകേഷ് വിൡച്ച് തന്നോട് അദേഹത്തിന്റെ അടുത്തുള്ള റൂമിലേക്ക് താമസം മാറ്റാന്‍ ആവശ്യപ്പെട്ടു. ആവശ്യം അംഗീകരിക്കാത്തതോടെ പിന്നീടുള്ള ദിവസങ്ങളിലും ശല്യം തുടര്‍ന്നു. അശ്ലീലമായി മുകേഷ് സംസാരിക്കുന്നത് പതിവായിരുന്നു. ശല്യം ചെയ്യല്‍ തുടര്‍ന്നതോടെ പ്രോഗ്രം ഹെഡായിരുന്ന ഇപ്പോഴത്തെ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ഡെറിക് ഒബ്രയ്‌നെ വിവരം അറിയിച്ചു. അദേഹമാണ്…

Read More

അതുവരെ എന്റെ ഇന്‍ഡസ്ട്രിയില്‍ ഞാന്‍ കെട്ടിപ്പടുത്തതെല്ലാം ഇല്ലാതായി; ഇന്നു മേതില്‍ ദേവിക എന്നടിച്ചു കഴിഞ്ഞാല്‍ മുകേഷേട്ടനും അദ്ദേഹവുമായി ബന്ധപ്പെട്ട കാര്യങ്ങളുമാണു വരുന്നത്; മുകേഷുമൊത്തുള്ള ജീവിതത്തെക്കുറിച്ച് മേതില്‍ ദേവിക പറയുന്നതിങ്ങനെ…

നൃത്തരംഗത്ത് സ്വന്തമായ വ്യക്തിമുദ്ര പതിപ്പിച്ച കലാകാരിയാണ് മേതില്‍ ദേവിക. നടന്‍ മുകേഷുമായുള്ള വിവാഹത്തെക്കുറിച്ച് ഇപ്പോള്‍ അവര്‍ തുറന്നു പറയുകയാണ്. വിവാഹത്തെക്കുറിച്ചു പലവിധത്തിലുള്ള ചര്‍ച്ചകള്‍ നടന്നെങ്കിലും അച്ഛനും അമ്മയും എങ്ങനെ താങ്ങും എന്നതു മാത്രമേ താന്‍ ആലോചിച്ചിരുന്നുള്ളൂ എന്നു ദേവിക പറയുന്നു. സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ദേവിക ഇക്കാര്യം വെളിപ്പെടുത്തിയത്. ‘വിവാഹസമയത്ത് അച്ഛന്റെയും അമ്മയുടെയും കാര്യത്തില്‍ വിഷമം ഉണ്ടായിരുന്നു. അതുവരെ എന്റെ ഇന്‍ഡസ്ട്രിയില്‍ ഞാന്‍ കെട്ടിപ്പടുത്തതെല്ലാം ഇല്ലാതായി. ഇന്നു മേതില്‍ ദേവിക എന്നടിച്ചു കഴിഞ്ഞാല്‍ മുകേഷേട്ടനും അദ്ദേഹവുമായി ബന്ധപ്പെട്ട കാര്യങ്ങളുമാണു വരുന്നത്. ഒന്നും സ്ഥിരമല്ല, എല്ലാം മാറിക്കൊണ്ടിരിക്കുകയാണ്. അതെല്ലാം തന്നെ കൂടുതല്‍ അനുഭവസ്ഥയാക്കുകയാണ്.’ ദേവിക പറയുന്നു. ‘ഭക്ഷണത്തില്‍ പരീക്ഷണങ്ങള്‍ ഇഷ്ടപ്പെടുന്ന ആളാണ് മുകേഷേട്ടന്‍. മീന്‍ വിഭവങ്ങളാണ് ഏറെ പ്രിയപ്പെട്ടത്. രാത്രി പതിനൊന്നരയ്ക്കു ഷൂട്ട് കഴിഞ്ഞാലും വീട്ടില്‍ വന്നേ കഴിക്കൂ. ചില സമയത്തു നമുക്ക് അത് പാരയാകും. പിന്നെ…

Read More

സംസ്ഥാന അവാര്‍ഡ് ദാനച്ചടങ്ങില്‍ നിന്നും സൂപ്പര്‍താരങ്ങള്‍ വിട്ടുനിന്നത് പിണറായിയെ നിരാശനാക്കി; ഇടതു ജനപ്രതിനിധികള്‍ പോലും എത്തിയില്ല; ഇതു കൊണ്ടൊന്നും തന്നെ സമ്മര്‍ദ്ദത്തിലാക്കാനാവില്ലെന്ന് തുറന്നടിച്ച് പിണറായി

  കണ്ണൂര്‍: ദിലീപ് വിഷയത്തില്‍ തന്നെ സമ്മര്‍ദ്ദത്തിലാക്കി കാര്യം നേടാമെന്ന് ആരും ധരിക്കേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തലശ്ശേരിയില്‍ നടന്ന സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ദാനച്ചടങ്ങില്‍ നിന്ന് മമ്മൂട്ടിയും മോഹന്‍ലാലും അടക്കമുള്ള പ്രമുഖര്‍ വിട്ടുനിന്നതിനെക്കുറിച്ചായിരുന്നു പിണറായി പരോക്ഷമായി ഇങ്ങനെ പ്രതികരിച്ചത്. ചടങ്ങില്‍ പ്രമുഖ ചലച്ചിത്രതാരങ്ങള്‍ വിട്ടുനിന്നത് സര്‍ക്കാരിനെ സമ്മര്‍ദത്തിലാക്കാനുള്ള തന്ത്രത്തിന്റെ ഭാഗമാണെന്നാണ് പൊതുവേ ഉയര്‍ന്ന വിലയിരുത്തല്‍. ഈ ബഹിഷ്ക്കരണത്തെ മുഖ്യമന്ത്രി തന്നെ ചടങ്ങില്‍ പരസ്യമായി വിമര്‍ശിച്ചിരുന്നു. അഭിനേതാക്കളുടെ സംഘടനയുടെ പ്രസിഡന്റും ഇടത് എംപി.യുമായ ഇന്നസെന്റ്, സംഘടനയുടെ വൈസ് പ്രസിഡന്റും ഇടത് എംഎ!ല്‍എ.യുമായ കെ.ബി. ഗണേശ്കുമാര്‍, നാട്ടുകാരന്‍കൂടിയായ ശ്രീനിവാസന്‍, മധു, ഷീല, കവിയൂര്‍ പൊന്നമ്മ തുടങ്ങി ക്ഷണിക്കപ്പെട്ട താരങ്ങളില്‍ പലരും പരിപാടിക്കെത്തിയില്ല. ഇതിനെയാണ് മുഖ്യമന്ത്രി വിമര്‍ശിച്ചത്. ഇവരില്‍ ഒട്ടുമിക്ക ആളുകളും ദിലീപിനെ അനുകൂലിക്കുന്നവരാണ്. ” പ്രമുഖരായ പലരും വരാതിരുന്നത് ശരിയായില്ല. ക്ഷണിച്ചവരില്‍ ചിലര്‍ വന്നില്ല. ആരെങ്കിലും ക്ഷണിക്കണോ ഇങ്ങനെയൊരു…

Read More