മുകേഷും കുടുക്കില്‍, നടനും എംഎല്‍എയുമായ മുകേിനെതിരേ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍, കോടീശ്വരന്‍ പരിപാടിയുടെ ഷൂട്ടിംഗിനിടെ എന്റെ അടുത്ത റൂമിലേക്ക് താമസം മാറ്റാന്‍ ആവശ്യപ്പെട്ടു, വെളിപ്പെടുത്തല്‍ ടെസ ജോസഫ് എന്ന യുവതിയുടേത്

നടനും കൊല്ലത്തെ സിപിഎം എംഎല്‍എയുമായ മുകേഷിനെതിരേ പീഡന വെളിപ്പെടുത്തലുമായി സിനിമ പ്രവര്‍ത്തക ടെസ് ജോസഫ് രംഗത്ത്. മീ ടൂ ക്യാംപെയ്‌നിന്റെ ഭാഗമായിട്ടാണ് ടെസ് വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. കുറച്ചു വര്‍ഷം മുമ്പ് നടന്ന കോടീശ്വരന്‍ പരിപാടിയുടെ ഷൂട്ടിംഗിനിടെയാണ് സംഭവമെന്ന് ഇപ്പോള്‍ മുംബൈയില്‍ താമസിക്കുന്ന ടെസ് ട്വിറ്ററിലൂടെ വ്യക്തമാക്കി. പുതിയ ആരോപണങ്ങള്‍ മുകേഷിന്റെ നില പരുങ്ങലിലാക്കിയിട്ടുണ്ട്. മുകേഷിന് രാജിവയ്ക്കണമെന്ന് യൂത്ത് കോണ്‍ഗ്രസും ബിജെപിയും ആവശ്യപ്പെട്ടിട്ടുണ്ട്.

ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്തിരുന്ന കോടീശ്വരന്‍ പരിപാടിക്കിടെയാണ് സംഭവം. ടെസ് അന്ന് ടെക്‌നിക്കല്‍ സെക്ഷനില്‍ പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നു. ഒരുദിവസം രാത്രി മുകേഷ് വിൡച്ച് തന്നോട് അദേഹത്തിന്റെ അടുത്തുള്ള റൂമിലേക്ക് താമസം മാറ്റാന്‍ ആവശ്യപ്പെട്ടു. ആവശ്യം അംഗീകരിക്കാത്തതോടെ പിന്നീടുള്ള ദിവസങ്ങളിലും ശല്യം തുടര്‍ന്നു. അശ്ലീലമായി മുകേഷ് സംസാരിക്കുന്നത് പതിവായിരുന്നു. ശല്യം ചെയ്യല്‍ തുടര്‍ന്നതോടെ പ്രോഗ്രം ഹെഡായിരുന്ന ഇപ്പോഴത്തെ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ഡെറിക് ഒബ്രയ്‌നെ വിവരം അറിയിച്ചു. അദേഹമാണ് തന്നെ രക്ഷിച്ചത്.

മുകേഷ് ഇതിനിടെ പ്രതികരണവുമായി രംഗത്തെത്തി. ആ സ്ത്രീ വര്‍ഷങ്ങള്‍ക്കുശേഷം ഇത്തരമൊരു ആരോപണം ഉന്നയിക്കുന്നതിന് പിന്നില്‍ ിനിഗൂഡതയുണ്ടെന്നാണ് മുകേഷ് പറയുന്നത്. നേരത്തെ തന്നെ മുകേഷിനെതിരേ കൊല്ലത്ത് വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. എംഎല്‍എ എന്നനിലയില്‍ മുകേഷ് പരാജയമാണെന്നാണ് പാര്‍ട്ടി ജില്ലാ നേതൃത്വത്തിന്റെ വിലയിരുത്തല്‍.

Related posts