മീ ടു കാംപെയ്‌നില്‍ സംവിധായകന്‍ സുഭാഷും കുടുങ്ങി, സുഭാഷിന്റെ ലൈംഗിക അതിക്രമം ഭാര്യയുടെ സാന്നിധ്യത്തില്‍ തുറന്നുപറഞ്ഞ് ഗീതിക, വീഡിയോ പുറത്തു വന്നതോടെ സിനിമയില്‍ നിന്ന് പുറത്ത്

മീ ടു കാംപെയ്‌നിന്‍ പലരുടെയും മുഖംമൂടി അഴിപ്പിക്കുകയാണ്. സമൂഹത്തിലെ മാന്യന്മാരുടെ ചെയ്തികള്‍ വലിച്ചു കീറപ്പെടുന്ന കാംപെയ്‌നിലെ അടുത്ത ഇര സംവിധായകന്‍ സുഭാഷ് കപൂറാണ്. നടി ഗീതിക ത്യാഗികയാണ് സുഭാഷിനെതിരേ വെളിപ്പെടുത്തല്‍ നടത്തിയത്. സുഭാഷ് കപൂര്‍ നടത്തിയ ലൈംഗികാതിക്രമത്തെ അദ്ദേഹത്തിന്റെ ഭാര്യയുടെ സാന്നിധ്യത്തില്‍ ഗീതിക ത്യാഗി ചോദ്യം ചെയ്യുന്നതിന്റെ ഒളി ക്യാമറ ദൃശ്യം അവര്‍ ട്വിറ്ററിലൂടെ പുറത്തു വിട്ടു.

പൊട്ടിക്കരഞ്ഞുകൊണ്ടാണ് ഗീതിക ത്യാഗി സുഭാഷ് കപൂറുമായി സംസാരിക്കുന്നത്. ഗീതികയുടെ പല ചോദ്യങ്ങള്‍ക്കും ആരോപണങ്ങള്‍ക്കും സുഭാഷ് ഉത്തരം നല്‍കാനാവാതെ കുഴങ്ങുന്നതും കാണാം. ഒടുവില്‍ സുഭാഷിന്റെ മുഖത്തടിച്ച് ഗീതിക മുറിക്കു പുറത്തേക്ക് പോവുകയായിരുന്നു. ഗീതികയുടെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ സുഭാഷ് കപൂര്‍ സംവിധാനത്തില്‍ തുടങ്ങാനിരിക്കുന്ന ‘മൊഗുള്‍’ എന്ന ചിത്രത്തില്‍നിന്ന് ആമിര്‍ഖാന്‍ പിന്‍മാറി.

ചിത്രത്തിന്റെ നിര്‍മാതാവ് ഭൂഷന്‍ കുമാര്‍ ചിത്രം സംവിധാനം ചെയ്യുന്നതില്‍ നിന്ന് സുഭാഷ് കപൂറിനെ ഒഴിവാക്കിയതായി അറിയിച്ചു. സുഭാഷ് കുറ്റസമ്മതം നടത്തുന്നതും ഗീതിക സുഭാഷിന്റെ മുഖത്ത് അടിക്കുന്നതും ദൃശ്യത്തിലുണ്ട്. നടന്‍ അതുല്‍ സബര്‍വാളും ഗീതകക്കൊപ്പമുണ്ടായിരുന്നു. സംഭവം പുറത്തറിയരുതെന്നും അത് തങ്ങളുടെ മകന്റെ ഭാവിയെ ബാധിക്കുമെന്നും സുഭാഷ് കപൂറിന്റെ ഭാര്യ കരഞ്ഞു പറയുന്നുണ്ട്.

Related posts