ഇടുക്കി ഡാമിന് ചലന വ്യതിയാന തകരാറെന്ന് കണ്ടെത്തല്‍. അണക്കെട്ട് പൂര്‍ണ്ണ സംഭരണശേഷിയെത്തുമ്പോള്‍ നേരിയ വികാസം സംഭവിക്കുകയും ജലനിരപ്പ് താഴുന്നവിധം പൂര്‍വ്വ സ്ഥിതിയിലെത്താറുമുണ്ട്. എന്നാല്‍ പൂര്‍വ്വ സ്ഥിതിയിലെത്തുന്നഈ പ്രക്രിയയ്ക്കാണ് സ്വാഭാവിക പ്രതികരണമുണ്ടാകാത്തത്. ഒരു പ്രമുഖ ദിനപത്രമാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇടുക്കി ഡാം പൂര്‍ണ സംഭരണശേഷിയിലെത്തുമ്പോള്‍ 20 മുതല്‍ 40 മി.മീറ്റര്‍വരെ ചലനവ്യതിയാനം സംഭവിക്കണമെന്നാണ് ഇടുക്കി അണക്കെട്ടിന്റെ നിര്‍മ്മാണ തത്വം. എന്നാല്‍ , ‘അപ്സ്ട്രീമില്‍’ മാത്രം ഈ വ്യതിയാനമുണ്ടാകുകയും ‘ഡൗണ്‍ സ്ട്രീമില്‍’ ഇതുണ്ടാകുന്നില്ലെന്നുമാണ് കണ്ടെത്തല്‍. 1994-95 കാലഘട്ടംവരെ ചലന വ്യതിയാനം കൃത്യമായിരുന്നു. രൂപകല്പന നിഷ്കര്‍ഷിക്കുന്ന അനുപാതത്തില്‍ ചലനവ്യതിയാനം സംഭവിക്കാത്തത് ഗുരുതരപ്രശ്നമാണെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഡാമിന്റെ ചലനവ്യതിയാന തകരാര്‍ ആശങ്കയുണ്ടാക്കുന്നതാണെന്ന് കെഎസ്ഇബി ഗവേഷണ വിഭാഗം കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് നല്‍കിയതായാണ് സൂചന. വ്യതിയാന തകരാറില്‍ കൂടുതല്‍ വ്യക്തതയ്ക്ക് ഇക്കാര്യം കൂടുതല്‍ പഠന വിധേയമാക്കേണ്ടതുണ്ടെന്നാണ് കരുതുന്നത്. ഇടുക്കി ഡാം സുരക്ഷിതമാണെന്നു പറയുമ്പോള്‍ തന്നെ…
Read MoreCategory: Editor’s Pick
തൃശൂരില്‍ കാണാതായ എണ്‍പതുകാരിയുടെ മൃതദേഹം വീടിനരികെ കത്തിച്ച നിലയില്‍, 91 കാരനായ ഭര്‍ത്താവ് കസ്റ്റഡിയില്‍, കൊലപാതകത്തിനു പിന്നില്‍ കുടുംബകലഹം
മൂന്നുദിവസം മുമ്പ് കാണാതായ വയോധികയെ കൊലപ്പെടുത്തി വീടിനു സമീപം കത്തിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം ഊര്‍ജിതം. വെള്ളിക്കുളങ്ങര മുക്കാട്ടുകര വീട്ടില്‍ ചെറിയക്കുട്ടി ഭാര്യ കൊച്ചുത്രേസ്യയാണ് (80)കൊല്ലപ്പെട്ടത്. സംഭവുമായി ബന്ധപ്പെട്ട് 91 കാരനായ ഭര്‍ത്താവിനെ പോലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള വഴക്കാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നു പറയുന്നു. വെള്ളിക്കുളങ്ങര -ചാലക്കുടി റോഡിലെ കമലക്കട്ടിയിലുള്ള വീട്ടിലാണ് സംഭവം. വയോധികരായ ദമ്പതികള്‍ മാത്രമാണ് ഈ വീട്ടില്‍ താമസിച്ചിരുന്നത്. കൊച്ചുത്രേസ്യയെ ഈ മാസം 27 മുതല്‍ കാണാനില്ലായിരുന്നു. ഇതുസംബന്ധിച്ച് ബന്ധുക്കള്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് വെള്ളിക്കുളങ്ങര പോലിസ് കേസെടുത്ത് അന്വേഷിച്ചുവരുന്നതിനിടെയാണ് മൃതദേഹം കത്തികരിഞ്ഞനിലയില്‍ കണ്ടെത്തിയത്. കാണാനില്ലെന്ന പരാതിയെ തുടര്‍ന്ന് അന്വേഷണത്തിനെത്തിയ പോലീസിനോട് കൊച്ചുത്രേസ്യ ഓട്ടോയില്‍ കയറി ബന്ധുവിന്റെ വീട്ടിലേക്ക് പോയയെന്നാണ് പറഞ്ഞിരുന്നത്. ഇതേ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ബന്ധുക്കളുടെ വീടുകളില്‍ കൊച്ചുത്രേസ്യ എത്തിയിട്ടില്ലെന്ന് പോലിസിന് ബോധ്യമായി. ഇന്നലെ രാവിലെ വീടും പരിസരവും…
Read Moreകാരുണ്യഹസ്തം നീട്ടി നിത അംബാനി കേരളത്തില്‍! 50 കോടിയുടെ ദുരിതാശ്വാസ സാമഗ്രികള്‍ക്ക് പുറമേ 21 കോടി മുഖ്യമന്ത്രിക്ക് കൈമാറി; പുനരധിവാസമുള്‍പ്പെടെ നിരവധി ദീര്‍ഘകാല പദ്ധതികളും
കേരളത്തിലെ പ്രളയബാധിത പ്രദേശങ്ങളില്‍ ആശ്വാസവുമായി റിലയന്‍സ് ഫൗണ്ടേഷന് ചെയര്‍പേഴ്സണും മുകേഷ് അംബാനിയുടെ ഭാര്യയുമായ നിതാ അംബാനി. പള്ളിപ്പാട് നാലുകെട്ടിന്‍കവലയിലെ എന്‍ടിപിസി പമ്പ് ഹൗസ് ക്യാമ്പിലെത്തിയ നിത അംബാനി ഒരു മണിക്കൂറോളം ദുരിതബാധിതരുമായി സമയം ചെലവഴിച്ചു. അവരുടെ ആവശ്യങ്ങളും സങ്കടങ്ങളും കേട്ട നിത, കുട്ടികള്‍ക്കെല്ലാം ബാഗും ബുക്കും പേനയും പെന്‍സിലും നല്കി. വെള്ളത്തിന്റെ കുത്തൊഴുക്കിലും ജീവന് തിരിച്ചുപിടിച്ച അനുഭവങ്ങള്‍ നിത അംബാനി പലരോടും ചോദിച്ചറിഞ്ഞു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് റിലയന്‍സ് വാഗ്ദാനം ചെയ്ത 71 കോടിയില്‍ 21 കോടി രൂപ അവര്‍ മുഖ്യമന്ത്രിക്ക് കൈമാറുകയും ചെയ്തു. മുഖ്യമന്ത്രിയുടെ നിയമസഭയിലെ ഓഫിസിലെത്തിയായിരുന്നു നിത അംബാനി ധനസഹായം നല്‍കിയത്. 50 കോടി രൂപയുടെ ദുരിതാശ്വാസ സാമഗ്രികള്‍ വിതരണം ചെയ്തതിനു പുറമേയാണിത്. നവകേരള പുനര്‍നിര്‍മാണ പ്രക്രിയയില്‍ റിലയന്‍സ് ഫൗണ്ടേഷന് മുഖ്യപങ്ക് വഹിക്കുമെന്ന് അവര്‍ ഉറപ്പുനല്‍കി. വയനാട്, തൃശൂര്‍, എറണാകുളം, ആലപ്പുഴ, ഇടുക്കി, പത്തനംതിട്ട…
Read Moreമത്സ്യത്തൊഴിലാളി കളക്ടറെ വിളിച്ചത് ‘അണ്ണാ’ എന്ന്, കളക്ടര്‍ പോലീസിനോട് പറഞ്ഞു ‘കൊടുക്കൂ സലൂട്ട്’ ! പത്തനംത്തിട്ട കളക്ടര്‍ അന്ന് തിരുവല്ലയില്‍ ചെയ്ത മഹത്തായ കാര്യം ഇങ്ങനെ
തിരുവനന്തപുരം: തിരുവല്ലയിൽ പ്രളയത്തിൽപ്പെട്ട നൂറു കണക്കിന് പേരെ രക്ഷപ്പെടുത്തി കരയ്ക്കെത്തിച്ചപ്പോഴേക്കും മത്സ്യത്തൊഴിലാളികളായ പനിയടിമയും ഫ്രെഡിയും ജില്ലറും ചേർന്നുള്ള രക്ഷാ സംഘത്തിന്റെ ഫൈബർ ബോട്ട് കേടായിക്കഴിഞ്ഞിരുന്നു. റോഡിൽ പോലീസ്കാർക്കൊപ്പം നിർദേശങ്ങൾ നൽകി നിന്ന ആളിനെ നോക്കി ഫ്രെഡി പറഞ്ഞു “അണ്ണാ ,ഞങ്ങൾക്ക് ഒരു ബോട്ട് തന്നാൽ കുറെ പേരെ കൂടി രക്ഷിച്ചു കൊണ്ട് വരാം….’ ഫ്രെഡി അണ്ണാ എന്ന് വിളിച്ചത് പത്തനംതിട്ട ജില്ലാ കളക്ടർ പി.ബി.നൂഹിനെ ആയിരുന്നു. ഇതിനിടെ രക്ഷാപ്രവർത്തനത്തിനിടക്ക് അരക്കൊപ്പം വെള്ളത്തിൽ പലപ്പോഴും ഇറങ്ങേണ്ടി വന്ന ഫ്രഡിയുടെ വലതു കൈയിൽ തേൾ കടിച്ചു നീരു വന്നു. ഇത് കണ്ട കളക്ടർ “നിങ്ങൾ ഇപ്പോൾ ഹോസ്പിറ്റലിലേക്ക് പോകൂ , അത് കഴിഞ്ഞാകാം മറ്റു കാര്യങ്ങൾ’ എന്ന് പറഞ്ഞപ്പോൾ ഫ്രെഡിയുടെ ഉറച്ച മറുപടി “അണ്ണാ , എന്റെ ജീവൻ നോക്കണ്ട ,നിങ്ങൾ ബോട്ട് റെഡിയാക്കി തന്നാൽ പത്തു പേരെയെങ്കിലും ഇപ്പോൾ…
Read Moreബിപ്ലബ് കുമാര്‍ പറഞ്ഞത് മണ്ടത്തരമല്ല ശാസ്ത്രീയ സത്യം തന്നെ, താറാവുകള്‍ നീന്തുമ്പോള്‍ വെള്ളത്തില്‍ ഓക്സിജന്റെ അളവു വര്‍ധിക്കുമെന്ന് ശാസ്ത്രഞ്ജര്‍, എല്ലാത്തിലും ബിപ്ലബിനെ കളിയാക്കുന്നവര്‍ വായിച്ചറിയാന്‍
വിവാദപരമായ പ്രസ്താവനകളിലൂടെ മാധ്യമങ്ങളില്‍ ഇടംനേടിയ ആളാണ് ത്രിപുര മുഖ്യമന്ത്രി ബിപ്ലബ്കുമാര്‍ ദേവ്. താറാവുകള്‍ വെളളത്തില്‍ സഞ്ചരിക്കുമ്പോള്‍ വെള്ളത്തിലെ ഓക്സിജന്റെ അളവ് വര്‍ധിക്കുമെന്നാണ് ഏറ്റവും അവസാനം അദേഹത്തിന്റേതായി വൈറലായ വാക്കുകള്‍. ആനമണ്ടത്തരമെന്ന് പലരും ഇതിനെ വിശേഷിപ്പിച്ചു. ഇങ്ങനെ ചിരിപ്പിക്കല്ലേയെന്നായിരുന്നു മറ്റു ചിലരുടെ പ്രതികരണം. എന്നാല്‍ ബിപ്ലബിന്റെ വാക്കുകള്‍ പൂര്‍ണമായും ശരിയാണെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. രുദ്രസാഗര്‍ തടാകത്തില്‍ നടന്ന വള്ളംകളി മത്സരം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുമ്പോഴാണ് താറാവ് പരാമര്‍ശം അദേഹം നടത്തിയത്. താറാവുകളെയും കോഴികളെയും വളര്‍ത്തുന്നത് ഗ്രാമീണ സംസ്കാരത്തിന്റെ ഭാഗമായിരുന്നു. എന്നാല്‍ കഴിഞ്ഞ 25 വര്‍ഷത്തോളമായി ഈ സംസ്കാരം ഇല്ലാതായിരിക്കുകയാണ്. ഒരു വീട്ടില്‍ അഞ്ച് താറാവുകളെയെങ്കിലും വളര്‍ത്തണം. ഇതിലൂടെ കുട്ടികള്‍ക്ക് കൂടുതലായി പോഷകാംശങ്ങള്‍ ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. താറാവുകള്‍ വെള്ളത്തില്‍ ഓക്സിജന്റെ അളവു വര്‍ധിപ്പിക്കുമെന്ന വാക്കുകളെക്കുറിച്ച് ശാസ്ത്രജ്ഞര്‍ പറയുന്നതിങ്ങനെ- ജൈവിക വായു നിറയ്ക്കലുകാര്’ എന്നു തന്നെയാണ് താറാവുകള്‍ അറിയപ്പെടുന്നത്. വെള്ളത്തില്‍…
Read Moreമകളെ വിവാഹം കഴിക്കുന്നതായി ദര്‍ശനം കിട്ടിയെന്ന് അബ്ദുറഹ്മാന്, സിദ്ധനെ വിശ്വസിച്ച് യുവതിയും മൂന്നു മക്കളും ഒളിച്ചോടി, തിരുവനന്തപുരത്ത് താമസിക്കുന്നതിനിടെ അമ്മയ്ക്കും മകള്‍ക്കും പീഡനം, കൊണ്ടോട്ടിയിലെ പീഡനവീരന് അകത്തായത് ഇങ്ങനെ
വീട്ടമ്മയേയും മൂന്നു മക്കളെയും 20 ദിവസത്തോളം കാണാതായ സംഭവത്തില്‍ വ്യാജ സിദ്ധന് അറസ്റ്റില്‍. പുളിയംപറമ്പ് പൂക്കുലക്കണ്ടി ബൈത്തുനൂറഹ്മത്ത് എം.കെ. അബ്ദുറഹ്മാന് തങ്ങള്‍ (36) ആണ് പോലീസ് പിടിയിലായത്. വീട്ടമ്മയേയും 17, ആറ്, നാല് വയസുള്ള പെണ്‍കുട്ടികളെയും ഏപ്രില്‍ 30 മുതല്‍ മേയ് 21 വരെയാണ് കാണാതായത്. സിദ്ധിയുണ്ടെന്നു തെറ്റിദ്ധരിപ്പിച്ച് വിളിച്ചിറക്കി കൊണ്ടുപോയി പീഡിപ്പിച്ചതായി പോലീസിന് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഒളിവിലായിരുന്ന ഇയാളെ അറസ്റ്റ് ചെയ്തത്. പുളിയംപറമ്പിലാണ് അബ്ദുറഹ്മാന് തങ്ങള്‍ സകുടുംബം താമസിക്കുന്നത്. വീട്ടില്‍ ആത്മീയചികിത്സയും പ്രാര്‍ഥനയും നടത്തിയിരുന്നു. ഈ സമയത്താണ് വയറുവേദനയ്ക്ക് ചികിത്സ തേടി വീട്ടമ്മ ഇയാളെ സമീപിച്ചത്. ആത്മീയ സിദ്ധിയുണ്ടെന്നു പറഞ്ഞു വിശ്വസിപ്പിച്ച ഇയാള്‍ പിന്നീട് വീട്ടമ്മയുടെ വീട്ടില്‍ നിത്യസന്ദര്‍ശകനായി. വീട്ടമ്മയുടെ 17 വയസുള്ള മകളെ വിവാഹം കഴിക്കുന്നതായി ദിവ്യസ്വപ്നദര്‍ശനം ലഭിച്ചിട്ടുണ്ടെന്ന് പറഞ്ഞാണ് ഏപ്രില്‍ 30ന് നാലുപേരെയും വീട്ടില്‍ നിന്നു കൊണ്ടുപോയത്. യുവതിയുടെ ഭര്‍ത്താവ് ഗള്‍ഫിലായിരുന്നു.…
Read Moreപ്രളയബാധിത പ്രദേശത്തെ ശുചീകരണമെന്ന പേരില്‍ കോണ്‍ഗ്രസ് നേതാക്കള്‍ നടത്തിയത് തട്ടിക്കൂട്ട് ഫോട്ടോയെടുക്കല്‍ വിദ്യ, മുണ്ടക്കയത്തെ കോണ്‍ഗ്രസുകാരെ കണക്കിനു പരിഹസിച്ച് എതിരാളികള്‍, ആലപ്പുഴയിലെ ദൃശ്യങ്ങളും വ്യത്യസ്തമല്ല
ഖദറില്‍ ചെളി പറ്റിക്കാന്‍ ഇഷ്ടപ്പെടാത്തവരാണ് കോണ്‍ഗ്രസുകാരെന്ന ധാരണ പൊതുവേ സമൂഹത്തിനുണ്ട്. ഉടയാത്ത ഖദറും വെള്ളമുണ്ടും ധരിച്ച് നേതാക്കള്‍ക്കൊപ്പം ആളാകുന്നവര്‍ക്കിടയില്‍ വ്യത്യസ്തരും ഉണ്ട്. എന്നാല്‍ കോണ്‍ഗ്രസിന് വലിയ നാണക്കേടുണ്ടാക്കുന്ന ഒരു ചിത്രമാണ് മുണ്ടക്കയത്തു നിന്നും വരുന്നത്. കുറച്ചു കോണ്‍ഗ്രസുകാര്‍ പ്രളയബാധിത പ്രദേശ ശൂചീകരണം എന്ന പേരില്‍ നടത്തിയ ഫോട്ടോയെടുപ്പ് വിദ്യയെയാണ് സോഷ്യല്‍മീഡിയ കണക്കിനു പരിഹസിക്കുന്നത്. മുണ്ടക്കയം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ചതാണ് പരിപാടിയെന്നാണ് സൂചന. നേതാക്കന്മാരെല്ലാം ഫ്ളക്സ് ബോര്‍ഡിനു പിന്നില്‍ ഫോട്ടോയ്ക്കായി പോസു ചെയ്യുമ്പോള്‍ ഒരു സ്ത്രീ മുന്നില്‍ നിന്ന് ചെളി കോരുന്നത് പോലെ കാണിക്കുന്നതാണ് ചിത്രം. ഈ ചിത്രത്തെ ആധാരമാക്കി ദേശീയ മാധ്യമങ്ങളിലും വാര്‍ത്തകള്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ആലപ്പുഴയില്‍ നിന്നും സമാനമായ ചിത്രം വന്നിട്ടുണ്ട്. ഡിസിസി ഭാരവാഹികള്‍ ഒരു വീടിനു മുന്നില്‍ ശുചിത്വ ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതാണ് ദൃശ്യം. പല സ്ഥലങ്ങളിലും യുവജന സംഘടനകള്‍ ഒത്തൊരുമയോടെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍…
Read Moreഭര്‍ത്താവിനെയും മക്കളെയും വിട്ട് യുവതി കാമുകനൊപ്പം ഒളിച്ചോടി, കോട്ടയത്തുനിന്നും കണ്ടെത്തിയതോടെ സഹോദരനൊപ്പം പോയി, രണ്ടാംവരവില്‍ കാമുകനു കൊടുത്തത് എട്ടിന്റെ പണി, തലശേരിയില്‍ നടന്നത്
കണ്ണൂര്‍ തലശേരിയില്‍ നിന്നുള്ള ഒരു ഒളിച്ചോട്ട വാര്‍ത്തയാണ് ഇപ്പോള്‍ വൈറല്‍. സംഭവം മറ്റൊന്നുമല്ല, ഭര്‍ത്താവും നാലുമക്കളുമുള്ള യുവതിയുടെ കാമുകനൊപ്പമുള്ള ഒളിച്ചോടി. പതിവുപോലെ ഭര്‍ത്താവിന്റെയും വീട്ടുകാരുടെയും പരാതിയില്‍ പോലീസ് അന്വേഷണവും തുടങ്ങി. ഒടുവില്‍ കണ്ടെത്തുകയും ചെയ്തു. പിന്നീടായിരുന്നു ട്വിസ്റ്റ്. തലശേരിയിലെ ഭര്‍തൃമതിയും നാലുമക്കളുടെ അമ്മയുമായ യുവതിയാണ് കാമുകനൊപ്പം ഒളിച്ചോടിയത്. യുവതിയുടെ സഹോദരന്റെ പരാതിയില്‍ പോലീസ് നടത്തിയ അന്വേഷണത്തില്‍ കോട്ടയത്തുനിന്ന് ഇരുവരെയും കണ്ടെത്തി. കോടതിയില്‍ ഹാജരാക്കിയപ്പോള്‍ യുവതി സഹോദരനൊപ്പം പോകാന്‍ താല്പര്യം പ്രകടിപ്പിച്ചു. കോടതി അനുവദിക്കുകയും ചെയ്തു. ഇതിന് ശേഷമായിരുന്നു ട്വിസ്റ്റ്. യുവതി കാമുകനെതിരെ പീഡന പരാതി പോലീസില്‍ നല്‍കുകയായിരുന്നു. 10 ലക്ഷം രൂപ കാമുകന് കൈക്കലാക്കിയെന്നും പീഡിപ്പിച്ചുവെന്നുമായിരുന്നു പരാതി. പരാതിയില്‍ തലശ്ശേരി നഗരത്തിലെ ഒരു വസ്ത്ര വില്പനശാലയിലെ ജീവനക്കാരനായ യുവാവിനെതിരെ പോലീസ് കേസെടുത്തു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണത്തിലാണ് പോലീസ്.
Read Moreഅവനെ ഞാന്‍ കൊല്ലുമെന്ന് സൗമ്യ തന്നെ കാണാന്‍ എത്തിയവരോട് പറഞ്ഞിരുന്നു, സൗമ്യയുടെ വീട്ടിലെ നിത്യ സന്ദര്‍ശകനായ പാര്‍ട്ടി നേതാവോ ആ അജ്ഞാതന്‍? പിണറായി കൂട്ടക്കൊലയില്‍ ട്വിസ്റ്റ്
കണ്ണൂര്‍ പിണറായിയില്‍ ഒരുവീട്ടിലെ എല്ലാ അംഗങ്ങളെയും കൊലപ്പെടുത്തിയ കേസില്‍ ജയിലില്‍ മരിച്ച സൗമ്യയുടെ മൊഴികള്‍ കേസിലെ ദുരൂഹത വര്‍ധിപ്പിക്കുന്നു. താന്‍ നിരപരാധിയാണെന്നും ‘അവന്’ ആണ് എല്ലാത്തിനും കാരണമെന്ന് തന്നെ കാണാനെത്തിയ കെല്‍സ അധികൃതരോട് സൗമ്യ വ്യക്തമാക്കിയിരുന്നു. സൗമ്യ തന്റെ മുത്തമകള്‍ ഐശ്വര്യയെ അഭിസംബോധന ചെയ്യുന്ന രീതിയിലാണ് സൗമ്യയുടെ കുറിപ്പ്. കിങ്ങിണി കൊലപാതകത്തില്‍ പങ്കില്ലെന്ന് തെളിയുന്നതുവരെ അമ്മയ്ക്ക് ജീവിക്കണം. മറ്റെല്ലാം നഷ്ടമായ തനിക്ക് ഏക ആശ്രയം നീതിക്കുവേണ്ടിയുള്ള പോരാട്ടമാണ്. ഈ അമ്മ അവനെ കൊല്ലും. എന്നിട്ട് ശരിക്കും കൊലയാളിയായിട്ട് ജയിലില്‍ തിരിച്ചെത്തും. എന്റെ കുടുംബം എനിക്ക് ബാധ്യതയല്ലായിരുന്നുവെന്ന് എല്ലാവരെയും ബോധ്യപ്പെടുത്തണം. എന്റെ കുടുംബത്തിന്റെ കൊലപാതകത്തില്‍ തനിക്ക് പങ്കില്ല എന്നു തെളിയിക്കുന്നതുവരെ എനിക്ക് ജീവിക്കണം. ബാക്കിയെല്ലാം നഷ്ടപ്പെട്ട എനിക്ക് അതെങ്കിലും ദൈവം നടത്തിത്തരും എന്നാണ് കുറിപ്പിലുള്ളത്. സൗമ്യയുമായി അടുപ്പമുണ്ടായിരുന്ന പാര്ട്ടിപ്രവര്ത്തകന് സംഭവത്തില്‍ പങ്കുണ്ടെന്ന ആരോപണവും ഉയര്‍ന്നിരുന്നു. ഇയാള്‍ കേസ് അന്വേഷണം…
Read Moreഎന്റെ പോരാട്ടങ്ങള്‍ വിജയിക്കും വരെ മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ഞാന്‍ പോരാട്ടം തുടരും, ആ വാര്‍ത്ത വന്നതോടെ ലഭിച്ചത് ആയിരക്കണക്കിന് കോളുകള്‍, വിളിച്ചതില്‍ പ്രമുഖരും, റസല്‍ ജോയി പറയുന്നു
മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ പൂര്‍ണ അധികാരം കേരളത്തിനു മാത്രമാണെന്നും ഏതു കരാറിന്റെ പേരിലാണെങ്കിലും തമിഴ്നാട് കാണിക്കുന്നതു കടന്നു കയറ്റമാണെന്നും അഡ്വ. റസല്‍ ജോയി. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ധീരമായ നിലപാടു സ്വീകരിച്ച് സുപ്രീംകോടതിയില്‍നിന്ന് അനുകൂല വിധി നേടിയ അദ്ദേഹത്തെ തേടി നിരവധി വിളികളാണ് എത്തുന്നത്. റസല്‍ ജോയിയുടെ പോരാട്ടത്തിന്റെ കഥ രാഷ്ട്രദീപികയിലൂടെ പുറത്തുവന്നതോടെയാണ് അദ്ദേഹത്തെ കേരളം അന്വേഷിച്ചുതുടങ്ങിയത്. മൗനം ദുരൂഹം ജനതയുടെ ജീവനും സ്വത്തിനും സംരക്ഷണം കേരളത്തിന്റെ അവകാശമാണെന്നും അതില്‍ കൈകടത്താന്‍ മറ്റൊരു സംസ്ഥാനത്തിന് അധികാരമില്ലെന്നും റസല്‍ ജോയിപറയുന്നു. ഭരണഘടനയില്‍ കേന്ദ്രത്തിനും സംസ്ഥാനങ്ങള്‍ക്കുമുള്ള വിവേചന അധികാരം നിര്‍വചിച്ചിട്ടുണ്ട്. ഒരു സംസ്ഥാനത്തിനുള്ളില്‍ കടന്നു കയറി അധികാരം കാണിക്കുന്നതിനെ കടന്നുകയറ്റമെന്നേ പറയാന്‍ കഴിയൂ. ഇതു ഫെഡറല്‍ സംവിധാനത്തിന് എതിരാണ്. മുല്ലപ്പെരിയാര്‍ പൂര്‍ണമായും കേരളത്തിലാണ്. കരാര്‍പ്രകാരമുള്ള വെള്ളം കൊടുക്കുന്നതിനൊന്നും കേരളം എതിരല്ല. എന്നാല്‍, കേരളത്തിനുള്ളില്‍ കയറി അധികാരം കാണിച്ചിട്ടും മുല്ലപ്പെരിയാര്‍ തമിഴ്നാടിന്റേതാണെന്നു പറഞ്ഞിട്ടും കേരളം…
Read More