ഒരു ദുരന്തം നേരിടാനുള്ള ധാരാളം സംവിധാനങ്ങള്‍ നമുക്കുണ്ട്. വെള്ളപ്പൊക്കം എന്നാല്‍ സുനാമി പോലെയോ ഭൂമികുലുക്കം പോലെയോ ആയിരങ്ങളെ കൊന്നൊടുക്കുന്ന ദുരന്തമല്ല. കേരളം വളരെ വീതികുറഞ്ഞ ഒരു പ്രദേശമായതിനാല്‍ (മലയില്‍ നിന്നും കടല്‍ വരെ മുപ്പത് തൊട്ടു നൂറ്റി ഇരുപത് കിലോമീറ്റര്‍ ദൂരമേ ഉള്ളൂ). മഴ നിന്നാല്‍ വെള്ളമിറങ്ങാന്‍ മണിക്കൂറുകള്‍ മതി. വടക്കേ ഇന്ത്യയിലും തമിഴ്നാട്ടില്‍ പോലും അങ്ങനെ അല്ല. ഉത്തര്‍പ്രദേശില്‍ യമുനയില്‍ വെള്ളം പൊങ്ങിയാല്‍ കടലിലെത്താന്‍ ആയിരം കിലോമീറ്റര്‍ പോകണം, അപ്പോള്‍ വെള്ളം ഇറങ്ങാന്‍ ദിവസങ്ങളോ ആഴ്ചകളോ എടുക്കും. ഇനിയിപ്പോള്‍ മഴ നിലനില്‍ക്കുകയോ കൂടുകയോ ചെയ്താലും ആളുകള്‍ പേടിക്കേണ്ട കാര്യമില്ല. കേരളത്തില്‍ വെള്ളപ്പൊക്കത്തില്‍ അകപ്പെട്ടവരെ മാറ്റിതാമസിപ്പിക്കേണ്ടത് മിക്കവാറും ഒന്നോ രണ്ടോ കിലോമീറ്ററിനുള്ളിലാണ്, പരമാവധി ഇരുപത് കിലോമീറ്ററില്‍. വടക്കേ ഇന്ത്യയില്‍ ഗംഗാ സമതല പ്രദേശത്ത് അഞ്ഞൂറ് കിലോമീറ്റര്‍ പോയാലും വെള്ളം കയറാത്ത സ്ഥലങ്ങള്‍ ഉണ്ടാകില്ല എന്നോര്‍ക്കണം. അങ്ങനെയുള്ള സ്ഥലങ്ങളില്‍…
Read MoreCategory: Editor’s Pick
ലോകത്തിന് മാതൃകയായ ഒരു ദുരന്ത നിവാരണ സംവിധാനം അടുത്ത ഇരുപത്തി നാലുമണിക്കൂറിനകം ഉണ്ടാക്കാന്‍ നമുക്ക് ഒരു ബുദ്ധിമുട്ടുമില്ല, മുരളി തുമ്മരുകുടി എഴുതുന്നു
ഈ നൂറ്റാണ്ടില്‍ സമാനതകള്‍ ഇല്ലാത്ത ഒരു മഴക്കാലമാണ് ഇപ്പോള്‍ കേരളത്തില്‍ സംഭവിക്കുന്നത്. നാല്പത്തിനാല് നദികളും കരകവിഞ്ഞൊഴുകുന്നു. മുപ്പത്തി മൂന്ന് അണക്കെട്ടുകള്‍ തുറന്നു വിടേണ്ടി വരുന്നു, പന്ത്രണ്ട് ജില്ലകളിലും റെഡ് അലേര്‍ട്ട്, ആയിരക്കണക്കിന് ആളുകള്‍ ദുരിതാശ്വാസ ക്യാംപില്‍. കേരളത്തിന് പരിചയമില്ലാത്തതാണെങ്കിലും ലോകത്ത് സമാനതകള്‍ ഇല്ലാത്തതോ, വന്‍ ദുരന്തമോ അല്ല ഇപ്പോള്‍ കേരളത്തില്‍ നടക്കുന്നത്. അതുകൊണ്ട് അകാരണമായ ഭീതി വേണ്ട. വേണ്ടത് ഒത്തൊരുമിച്ചുള്ള പ്രവര്‍ത്തനമാണ്. ഇക്കാര്യത്തില്‍ കേരളത്തെ പോലെ സാധ്യതകളുള്ള ഒരു നാട് ഞാന്‍ കണ്ടിട്ടില്ല. നമ്മുടെ സമൂഹം അത്രമേല്‍ സംഘടിതമാണ്. രാഷ്ട്രീയമായി, മതപരമായി, കുടുംബശ്രീ ആയി, ലൈബ്രറി ആയി, വാട്ട്‌സ്ആപ്പ് ഗ്രൂപ് ആയി, ക്ലബുകള്‍ ആയി, റെസിഡന്റ് അസോസിയേഷന്‍ ആയി കേരളത്തിലെ എല്ലാവരും ചുരുങ്ങിയത് ഒരു സംഘത്തിലെങ്കിലും അംഗമാണ്. ഇവര്‍ക്കൊരുത്തര്‍ക്കും ദുരന്ത നിവാരണത്തിന് വേണ്ടി ഒരുമിച്ച് വരാന്‍ ഒരു ബുദ്ധിമുട്ടുമില്ല. പോരാത്തതിന് എന്ത് സാമ്പത്തിക സഹായവും നല്‍കാന്‍ തയ്യാറായി…
Read Moreദുരിതമനുഭവിക്കുന്ന കേരളത്തിന് കൈത്താങ്ങായ തമിഴ്‌നാട് എംഎഎല്‍എ വി.സി. ആറുകുട്ടി, കേരളത്തിലെത്തിച്ചത് 16000 കിലോ അരി, ഇന്ത്യ മുഴുവന്‍ കേരളത്തിലേക്ക് സഹായവുമായെത്തുന്നു
കേരളത്തെ പിടിച്ചുകുലുക്കുന്ന പ്രളയത്തില്‍ ദുരിതം അനുഭവിക്കുന്നവരെ സഹായിക്കാന്‍ രാജ്യം ഒറ്റക്കെട്ടായി രംഗത്തെത്തുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് നിത്യോപയോഗ സാധനങ്ങളുമായി നൂറുകണക്കിന് വാഹനങ്ങളാണ് കേരളത്തിലേക്ക് എത്തുന്നത്. അക്കൂട്ടത്തില്‍ തമിഴ്‌നാട്ടില്‍ നിന്നുള്ള ഒരു എംഎല്‍എ ഏവരെയും അത്ഭുതപ്പെടുത്തി കളഞ്ഞു. 16000 കിലോ അരിയാണ് അദേഹം കൊച്ചിയിലെത്തിച്ചത്. കൗണ്ടംപാളയം എംഎല്‍എ വിസി ആറുകുട്ടിയാണ് കേരളത്തിന് സഹായഹസ്തവുമായി രംഗത്തെത്തിച്ചത്. അന്‍പോട് കൊച്ചി ദുരിതബാധിതരെ സഹായിക്കുന്നതിന് വേണ്ടി സാധനങ്ങള് ശേഖരിക്കുന്ന കൊച്ചി കടവന്ത്രയിലെ റീജീയണല്‍ സ്പോര്ട്സ് സെന്ററിലാണ് അരി എത്തിച്ചത്. കേരളത്തില്‍ ദുരിതം പേറുന്നവര്‍ക്ക് കൈത്താങ്ങാകുവാന്‍ അയല്‍സംസ്ഥാനങ്ങളില്‍ നിന്നും നിരവധിപേരാണ് സഹായവുമായി എത്തിയത്. തെലുങ്ക് നടന്‍ രാംചരണ് തേജ 60 ലക്ഷം രൂപയും 10 ടണ്‍ അരിയും നല്കും. ഭാര്യ ഉപാസന കാമിനേനി 1.20 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്കി. നടന് പ്രഭാസ് ഒരു കോടി രൂപയും അല്ലു അര്‍ജുന്…
Read Moreഇനിയൊരറിയിപ്പ് ഉണ്ടാകുന്നതുവരെ ശബരിമലയിലേക്കുള്ള യാത്ര വിലക്കി, മൊബെല്‍ ടവറുകളില്‍ സിഗ്‌നലുകള്‍ ലഭ്യമല്ലാത്തത് പമ്പയിലും ശബരിമലയിലും സ്ഥിതിഗതികള്‍ ഗുരുതരമാക്കുന്നു
ശബരിമലയിലും പമ്പയിലും ശക്തമായ മഴയും വെള്ളപ്പൊക്കവും നിലനില്‍ക്കുന്നതിനാല്‍ ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ അയ്യപ്പഭക്തര്‍ ശബരിമല യാത്ര ഒഴിവാക്കണമെന്ന് ദേവസ്വം ബോര്‍ഡിന്റെ കര്‍ശന നിര്‍ദ്ദേശം. പമ്പയില്‍ വെള്ളപ്പൊക്കം ശക്തമായിട്ടുണ്ട്. പമ്പയിലെയും ത്രിവേണിയിലെയും പാലങ്ങള്‍ വെള്ളത്തിനടിയിലായി. പമ്പയിലും പരിസര പ്രദേശങ്ങളിലും ഉരുള്‍പ്പൊട്ടല്‍ സാധ്യതാ മുന്നറിയിപ്പും ഉണ്ട്. മഴ ശക്തമായി തുടരുന്നു. പത്തനംതിട്ടയിലെ കൊച്ചു പമ്പ, മൂഴിയാര്‍ അടക്കമുള്ള ഡാമുകളിലെ നീരൊഴുക്ക് ക്രമാതീതമായി ഉയരുകയാണ്. കാനനപാതയില്‍ പലയിടങ്ങളിലും മരങ്ങള്‍ കടപുഴകി വീണ് ഗതാഗതം തടസ്സപ്പെട്ടിരിക്കുന്നു. പമ്പയിലേക്കുള്ള ബസ്സ് സര്‍വ്വീസ് കെഎസ് ആര്‍ ടി സി നിറുത്തിവച്ചു.പമ്പ മുതല്‍ ഗണപതി ക്ഷേത്രം വരെയുള്ള മണി മണ്ഡപവും നടപന്തലും വിശ്രമകേന്ദ്രവും കെട്ടിടങ്ങളും ഹോട്ടലുകളും ഭൂരിഭാഗവും വെള്ളക്കെട്ടിലാണ്. പമ്പയിലെ ഒഴുക്ക് കൂടുതല്‍ ശക്തിപ്പെട്ടിരിക്കുന്നു. കൊമ്പു പമ്പാ ഡാമിന്റെ ഷട്ടറുകള്‍ കൂടുതലായി തുറന്നിട്ടുണ്ട്. പമ്പയില്‍ വൈദ്യുതി പോസ്റ്റുകള്‍ ഒടിഞ്ഞ് വെള്ളത്തിന് അടിയിലായിരിക്കുകയാണ്. വൈദ്യുതി ബന്ധവും ഫോണ്‍ ബന്ധവും തകരാറിലായിട്ടുണ്ട്. പൂര്‍ണ്ണമായും…
Read Moreപ്രകൃതിക്ക് മറവിയില്ല, പതിറ്റാണ്ടുകള്‍ക്കും നൂറ്റാണ്ടുകള്‍ക്കും ഇടയില്‍ പിന്നെയും നദി അതിന്റെ യഥാര്‍ത്ഥ അതിരുകളെ തിരിച്ചു പിടിക്കും, ഈ വെള്ളപ്പൊക്കത്തിനുശേഷം നാമെന്ത് ചെയ്യണം, മുരളി തുമ്മാരുകുടി എഴുതുന്നു
‘നമുക്ക് സങ്കല്പിക്കാന്‍ പോലും പറ്റില്ല. അമ്പരിപ്പിക്കുന്നത്ര വെള്ളമാണ് ചില പ്രളയ കാലത്ത് നദികളിലൂടെ ഒറ്റയടിക്ക് ഒഴുകിയെത്തുന്നത്. പുഴയിലെ വെള്ളത്തിന്റെ സാധാരണനിരപ്പില്‍ നിന്നും ഏറെ ഉയരത്തില്‍ ഇതെത്താം. സാധാരണയായി വെള്ളം കയറാത്ത നദിയില്‍ നിന്ന് ഏറെ ദൂരത്തില്‍ പോലും ഇതിന്റെ പ്രഭാവം ഉണ്ടാകാം. ഇങ്ങനെയുള്ള പ്രളയങ്ങള്‍ പക്ഷെ അപൂര്‍വ്വമാണ്. ഇത് അന്‍പതോ നൂറോ വര്‍ഷത്തിനിടയില്‍ ഒരിക്കലേ ഉണ്ടാകൂ. ഇതാണിതിന്റെ പ്രധാന പ്രശ്‌നവും. നദിയുടെ എത്രവരെ വെള്ളം വരാമെന്ന് ഒരു തലമുറ കൊണ്ട് നാട്ടുകാര്‍ മറന്നു പോകും. പക്ഷെ, പ്രകൃതിക്ക് മറവിയില്ല. പതിറ്റാണ്ടുകള്‍ക്കും നൂറ്റാണ്ടുകള്‍ക്കും ഇടയില്‍ പിന്നെയും നദി അതിന്റെ യഥാര്‍ത്ഥ അതിരുകളെ തിരിച്ചു പിടിക്കും. അതിനിടക്ക് മനുഷ്യന്‍ അവിടെ ഹോട്ടലോ റോഡോ ഉണ്ടാക്കിയിരിക്കും. അതെല്ലാം നഷ്ടപ്പെടുകയോ നശിച്ചുപോവുകയോ ചെയ്യും. കേരളത്തിലെ പ്രശസ്തമായ ‘തൊണ്ണൂറ്റൊമ്പതിലെ വെള്ളപ്പൊക്കം’ ഓര്‍ക്കുക. അന്ന് എവിടംവരെ വെള്ളം പൊങ്ങിയെന്ന് ഇപ്പോഴും പലയിടത്തും രേഖപ്പെടുത്തിവെച്ചിട്ടുണ്ട്. അത് ആയിരത്തി…
Read Moreഅണക്കെട്ടുകൾ നിറയുന്നു, ആശങ്കയും! വിമാനങ്ങൾ വഴിതിരിച്ചുവിട്ടു
തിരുവനന്തപുരം: സംസ്ഥാനത്ത് ചൊവ്വാഴ്ച ഉച്ചമുതൽ ആരംഭിച്ച മഴ തോരാതെ പെയ്യുന്നു. അഞ്ചിലേറെ ജില്ലകളിൽ അതിശക്തമായ മഴയാണ് പെയ്യുന്നത്. മഴ കനത്തതോടെ അണക്കെട്ടുകളും നിറഞ്ഞു തുടങ്ങി. പല അണക്കെട്ടുകളും പരമാവധി സംഭരണശേഷിയോട് അടുത്തു. നെയ്യാർ അണക്കെട്ടിൽ ജലനിരപ്പ് വീണ്ടും ഉയരുന്നതിനാൽ ഷട്ടറുകൾ 10 അടിയിൽ നിന്നും 12 അടി ആയി ഉയർത്തി. അരുവിക്കര അണക്കെട്ടിന്‍റെ 2,4,5 എന്നി ഷട്ടറുകൾ 1.5 മീറ്റർ വീതവും ഒന്നാം നമ്പർ ഷട്ടർ 50 സെന്‍റീമീറ്റും ഉയർത്തിയിട്ടുണ്ട്. പേപ്പാറ അണക്കെട്ടിലും ജലനിരപ്പ് ക്രമാതീതമായി ഉയരുകയാണെന്നും ഒരു ഷട്ടർ കൂടി ഉയർത്തേണ്ടി വരുമെന്നുമാണ് വിവരം. നിലവിൽ രണ്ടു ഷട്ടറുകൾ തുറന്നിട്ടുണ്ട്. 50 സെന്‍റീമീറ്റർ വീതമാണ് ഈ ഷട്ടറുകൾ തുറന്നിരിക്കുന്നത്. ഇനി തുറക്കുന്ന ഷട്ടറും 50 സെന്‍റീമീര്രർ തന്നെയാകും ഉയർത്തുകയെന്നാണ് വിവരം. പമ്പ അണക്കെട്ടിലെ ജലനിരപ്പും അനുനിമിഷം ഉയരുകയാണ്. പുലർച്ചെ അഞ്ചിന് പുറത്തുവിട്ട കണക്കുകൾ പ്രകാരം 985.80…
Read Moreഭാര്യയുമായി വഴക്കിട്ടതോടെ പ്രതികാരം ചെയ്യാനായി ഭര്‍ത്താവ് വീട്ടിലേക്ക് വിമാനം ഇടിച്ചിറക്കി, ഭാര്യയും കുഞ്ഞു പോറല്‍ പോലുമേല്ക്കാതെ രക്ഷപ്പെട്ടപ്പോള്‍ ഭര്‍ത്താവിന് ജീവിതം തന്നെ നഷ്ടമായി
ഭാര്യയുമായി വഴക്കിട്ട പൈലറ്റ് വിമാനം പറത്തി വീട്ടില്‍ ഇടിച്ചിറക്കി. ഭര്‍ത്താവു മരിച്ചു. വീട്ടിലുണ്ടായിരുന്ന ഭാര്യയും കുഞ്ഞും രക്ഷപ്പെട്ടു. യുഎസിലെ യൂട്ടായിലാണു സംഭവം. നാല്പത്തേഴുകാരനായ ഡ്യുവേന്‍ യൗദ് ആണു മരിച്ചത്. ഇയാള്‍ കൂടെക്കൂടെ ഭാര്യയുമായി വഴക്കിടാറുണ്ടായിരുന്നു. ഞായറാഴ്ച ദമ്പതികള്‍ വീടിനു പുറത്തുവച്ചു വഴക്കിട്ടു. ഭര്‍ത്താവ് ഭാര്യയെ മര്‍ദിച്ചു. കണ്ടുനിന്നവര്‍ വിവരം അറിയിച്ചതിനെത്തുടര്‍ന്ന് പോലീസെത്തി യൗദിനെ അറസ്റ്റ് ചെയ്തു. രാത്രി ജാമ്യത്തില്‍ വിട്ടു. പിറ്റേന്ന് ഉച്ചയ്ക്കാണ് ഇരട്ട എന്‍ജിനുള്ള സെസ്‌ന 525 ചെറുവിമാനം പേസണ്‍ നഗരത്തിലെ വീട്ടിലേക്ക് ഇടിച്ചിറക്കിയത്. വൈദ്യുതി ലൈനുകളും അയല്‍വീടുകളും കഷ്ടിച്ച് ഒഴിവാക്കിയാണ് സ്വന്തം വീട്ടില്‍ത്തന്നെ വിമാനം ഇടിച്ചിറക്കിയത്. ഇരുനില വീടിന്റെ ഒരുഭാഗം കത്തിയമര്‍ന്നു. ഭാഗ്യത്തിന് ഭാര്യക്കും കുഞ്ഞിനും അപകടമൊന്നും സംഭവിച്ചില്ല. കുഞ്ഞ് ഇയാളുടേത് തന്നെയാണോയെന്നു വ്യക്തമല്ല. പൂര്‍ണമായി തകര്‍ന്ന വിമാനം യൗദിനു ജോലി നല്കിയിരുന്ന ആളുടേതാണെന്നാണു കരുതുന്നത്. നാലു ലക്ഷം ഡോളര്‍ വിലയുള്ള 2700 ചതുരശ്ര…
Read Moreപ്രകൃതിദുരന്തത്തിനും മണ്ണിടിച്ചിലിനും കാരണം കര്‍ഷകരോ? കിടപ്പാടം പോലുമില്ലാതെ, അഭയാര്‍ഥി കേന്ദ്രങ്ങളില്‍ കഴിയുന്ന ജനങ്ങളെ പ്രതിയാക്കുന്നത് ആരുടെ താല്പര്യം? ഒരു അന്വേഷണം
റ്റി.സി. മാത്യു അവര്‍ വീണ്ടും ഇറങ്ങി. ഡോ. മാധവ് ഗാഡ്ഗിലും അനുചരവൃന്ദവും. സംസ്ഥാനത്തെ പ്രളയക്കെടുതിയും അനുബന്ധദുരിതങ്ങളും അവസരമാക്കി വീണ്ടും ഇറങ്ങി. ഇത്ര വലിയ പ്രളയവും ദുരിതവും ഉണ്ടായത് താന്‍ തയാറാക്കിയ റിപ്പോര്‍ട്ട് നടപ്പാക്കാത്തതുകൊണ്ടാണെന്നു ഡോ. മാധവ് ഗാഡ്ഗില്‍ പറയുന്നു. അതു നടപ്പാക്കിയിരുന്നെങ്കില്‍ ദുരന്തം ഇത്രയും വരുമായിരുന്നില്ലത്രെ. ക്വാറികള്‍ ഉള്ളതുകൊണ്ടാണ് ഉരുള്‍പൊട്ടല്‍ എന്ന് അദ്ദേഹം പറഞ്ഞതായും ചില ചാനലുകളില്‍ കണ്ടു. വേറേ ചില വിദഗ്ധരുടെ പ്രശ്‌നം തീരപരിപാലന നിയമമാണ്. സിആര്‍സെഡ് നിയമങ്ങള്‍ പാലിക്കാത്തതാണത്രെ ദുരിതം വര്‍ധിപ്പിച്ചത്. ഈ പ്രസ്താവനകള്‍ നടത്തിയവരാരും ഈ ദിവസങ്ങളില്‍ കേരളത്തില്‍ വരുകയോ പ്രളയമേഖലകള്‍ കാണുകയോ ചെയ്തിട്ടുള്ളവരല്ല. പക്ഷേ, അവരെ അന്ധമായി വിശ്വസിക്കുകയും അവര്‍ പറയുന്നതിനു വലിയ പ്രചാരം നല്കുകയും ചെയ്യുന്ന ഒരു മാധ്യമപ്പട ഇവിടെയുണ്ട്. പരിസ്ഥിതിയാണു വിഷയം എന്നതുകൊണ്ട് അവരെ ചോദ്യംചെയ്യരുതെന്നാണു പലരുടെയും നിലപാട്. പക്ഷേ, യാഥാര്‍ഥ്യത്തില്‍ അധിഷ്ഠിതമല്ലാത്ത പ്രസ്താവനകള്‍ ചോദ്യം ചെയ്യപ്പെടണം. വസ്തുതകളുടെ…
Read Moreബിജെപിക്ക് ഇനി തിരിച്ചടിയുടെ നാളുകള്‍, രാജസ്ഥാനിലും മധ്യപ്രദേശിലും ഒപ്പം ഛത്തീസ്ഗഡിലും താമര കരിയും, എല്ലായിടത്തും കോണ്‍ഗ്രസിന്റെ വന്‍തിരിച്ചുവരവ്, പക്ഷേ മോദിക്ക് ആശ്വസിക്കാം ഈ അഭിപ്രായ സര്‍വേയെ
വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഡ് എന്നി സംസ്ഥാനങ്ങളില്‍ ബിജെപിക്ക് അടിപതറുമെന്ന് അഭിപ്രായ സര്‍വേ. ഇവിടങ്ങളില്‍ കോണ്‍ഗ്രസ് നേട്ടമുണ്ടാക്കുമെന്നും എബിപി ന്യൂസും സി വോട്ടറും സംയുക്തമായി നടത്തിയ സര്‍വേ റിപ്പോര്‍ട്ട് പ്രവചിക്കുന്നു. അതേസമയം, 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മോദി തരംഗം നിലനില്‍ക്കുമെന്നും മൂന്നു സംസ്ഥാനങ്ങളിലും ബിജെപി നേട്ടമുണ്ടാക്കുമെന്നും സര്‍വേയില്‍ വ്യക്തമാക്കുന്നു. പ്രധാനമന്ത്രി സ്ഥാനത്തേക്കുള്ള ആദ്യ പരിഗണന നല്‍കുന്നത് മോദിക്കാണ്. രാഹുല്‍ ഗാന്ധി രണ്ടാം സ്ഥാനത്താണ്. ഇഞ്ചോടിഞ്ച് മധ്യപ്രദേശ് അത്യന്തം വാശിയേറിയ തെരഞ്ഞെടുപ്പാകും മധ്യപ്രദേശില്‍ നടക്കുക എന്ന സൂചനയാണ് അഭിപ്രായ സര്‍വേ നല്‍കുന്നത്. സീറ്റുകളിലും വോട്ട് വിഹിതത്തിലും ഇഞ്ചോടിഞ്ച് പോര്. കോണ്‍ഗ്രസ് കഴിഞ്ഞ തവണത്തെ 58 സീറ്റ് ഇക്കുറി 117 ആയി ഉയര്‍ത്തി കേവല ഭൂരിപക്ഷം ഉറപ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്. 230 സീറ്റുകളുള്ള മധ്യപ്രദേശില്‍ കേവലഭൂരിപക്ഷത്തിന് 116 സീറ്റുകളാണ് വേണ്ടത്. അതേസമയം നിലവിലെ ഭരണകക്ഷിയായ ബിജെപിയുടെ സീറ്റുനില 165ല്‍…
Read Moreസൈലന്‍സ്… സോംനാഥ് സ്പീക്കിംഗ്! സോംനാഥ് ചാറ്റര്‍ജി 2010ല്‍ നല്‍കിയ അഭിമുഖത്തിലെ പ്രസക്തഭാഗങ്ങള്‍…
സി.കെ. രാജേഷ്കുമാർ മഞ്ഞനിറമുള്ള ശലഭങ്ങളെ പുറത്തേറ്റി ഇഴഞ്ഞുനീങ്ങുന്ന കരിനാഗങ്ങളെപ്പോലെയാണ് കോൽ ക്കത്തയിലെ തെരുവുകള്‍. ടാറിന്റെ കറുപ്പില്‍ ചിതറി നീങ്ങുന്ന മഞ്ഞടാക്സികള്‍ മഹാനഗരത്തിലെ തിരക്കിന്റെ പ്രതീകങ്ങളാണ്. ഇടയ്ക്കിടെ ഉണ്ടാകുന്ന ബ്ലോക്കില്‍ വണ്ടികള്‍ അടിഞ്ഞുകൂടുമ്പോള്‍ റോഡ് കളിപ്പാട്ടങ്ങള്‍ വില്‍ക്കുന്ന കടയിലെ ഷെല്ഫ്പോലെ തോന്നിക്കും. മഹാസമുദ്രത്തിലെ ചെറുദ്വീപുകള്പോലെയാണ് ഓരോ മനുഷ്യനും. അവര്‍ പരസ്പരം കാണുന്നില്ല, ശ്രദ്ധിക്കുന്നില്ല. അവരവരുടെ ജീവിതത്തിലേക്ക് ഉള്‍വലിഞ്ഞു ജീവിക്കാന്‍ അവര്‍ ശീലിച്ചിരിക്കുന്നു. എന്നാല്‍, കോല്‍ക്കത്തയുടെ തിരക്കുകളില്‍നിന്നു മാറി ഗ്രാമത്തിന്റെ ഹൃദയത്തോടു ചേര്‍ന്നു നില്ക്കുന്ന ബംഗാളിന്റെ ഊഷരമായ മണ്ണാണ് ശാന്തിനികേതന്‍. നിരവധി മഹാനുഭാവന്മാരുടെ ജന്മംകൊണ്ടു സമ്പന്നമായ മണ്ണ്. അതാണ് ശാന്തിനികേതന്‍. ഇന്ത്യന്‍ സാഹിത്യത്തിന്റെ കുലപതി രവീന്ദ്രനാഥ ടാഗോര്‍ സ്ഥാപിച്ച ശാന്തിനികേതനിലെ വിശ്വഭാരതി സര്‍വകലാശാല സ്ഥിതി ചെയ്യുന്ന സ്ഥലത്തുനിന്ന് ഏതാണ്ട് ഒന്നരകിലോമീറ്റര്‍ മാറി തികച്ചും ശാന്തമായ സ്ഥലത്ത് ഇന്ത്യന്‍ ജനതയ്ക്ക് അത്രശാന്തനല്ലാത്തതും കര്‍ക്കശക്കാരനുമായ ഒരാള്‍ താമസിക്കുന്നുണ്ട്. പേര് സോമനാഥ് ചാറ്റര്‍ജി. പാര്‍ലമെന്റില്‍…
Read More