അണക്കെട്ടുകൾ നിറയുന്നു, ആശങ്കയും! വി​മാ​ന​ങ്ങ​ൾ വ​ഴി​തി​രി​ച്ചു​വി​ട്ടു

തിരുവനന്തപുരം: സംസ്ഥാനത്ത് ചൊവ്വാഴ്ച ഉച്ചമുതൽ ആരംഭിച്ച മഴ തോരാതെ പെയ്യുന്നു. അഞ്ചിലേറെ ജില്ലകളിൽ അതിശക്തമായ മഴയാണ് പെയ്യുന്നത്. മഴ കനത്തതോടെ അണക്കെട്ടുകളും നിറഞ്ഞു തുടങ്ങി. പല അണക്കെട്ടുകളും പരമാവധി സംഭരണശേഷിയോട് അടുത്തു.

നെയ്യാർ അണക്കെട്ടിൽ ജലനിരപ്പ് വീണ്ടും ഉയരുന്നതിനാൽ ഷട്ടറുകൾ 10 അടിയിൽ നിന്നും 12 അടി ആയി ഉയർത്തി. അരുവിക്കര അണക്കെട്ടിന്‍റെ 2,4,5 എന്നി ഷട്ടറുകൾ 1.5 മീറ്റർ വീതവും ഒന്നാം നമ്പർ ഷട്ടർ 50 സെന്‍റീമീറ്റും ഉയർത്തിയിട്ടുണ്ട്.

പേപ്പാറ അണക്കെട്ടിലും ജലനിരപ്പ് ക്രമാതീതമായി ഉയരുകയാണെന്നും ഒരു ഷട്ടർ കൂടി ഉയർത്തേണ്ടി വരുമെന്നുമാണ് വിവരം. നിലവിൽ രണ്ടു ഷട്ടറുകൾ തുറന്നിട്ടുണ്ട്. 50 സെന്‍റീമീറ്റർ വീതമാണ് ഈ ഷട്ടറുകൾ തുറന്നിരിക്കുന്നത്. ഇനി തുറക്കുന്ന ഷട്ടറും 50 സെന്‍റീമീര്രർ തന്നെയാകും ഉയർത്തുകയെന്നാണ് വിവരം.

പമ്പ അണക്കെട്ടിലെ ജലനിരപ്പും അനുനിമിഷം ഉയരുകയാണ്. പുലർച്ചെ അഞ്ചിന് പുറത്തുവിട്ട കണക്കുകൾ പ്രകാരം 985.80 അടിയാണ് അണക്കെട്ടിലെ ജലനിരപ്പ്. ഒന്നും ആറും ഷട്ടറുകൾ 60 സെന്‍റീമീറ്റർ വീതവും രണ്ട്, മൂന്ന്, നാല്, അഞ്ച് ഷട്ടറുകൾ 105 സെന്‍റീമീറ്റർ വീതവുമാണ് ഇവിടെ ഉയർത്തിയിരിക്കുന്നത്.

തെന്മല അണക്കെട്ടിലെയും സ്ഥിതി മറിച്ചല്ല. ഇവിടെ ഷട്ടറുകൾ രാവിലെ ഏഴോടെ 90 സെന്‍റീമീറ്ററിൽ നിന്ന് 120 സെന്‍റീമീറ്ററാക്കി ഉയർത്തുമെന്നാണ് വിവരം.

നെ​ടു​ന്പാ​ശേ​രി വി​മാ​ന​ത്താ​വ​ളം ശനിയാഴ്ച വരെ അ​ട​ച്ചു

കൊ​ച്ചി: ക​ന​ത്ത മ​ഴ​യെ​ത്തു​ട​ർ​ന്ന് റ​ൺ​വേ​യി​ലും പാ​ർ​ക്കിം​ഗ് ബേ​യി​ലും വെ​ള്ളം ക​യ​റി​യ​തി​നെ തു​ട​ർ​ന്നു നെ​ടു​ന്പാ​ശേ​രി വി​മാ​ന​ത്താ​വ​ളം അ​ട​ച്ചു. ശ​നി​യാ​ഴ്ച വ​രെ​യാ​ണ് വി​മാ​ന​ത്താ​വ​ളം അ​ട​ച്ച​ത്. പെ​രി​യാ​റി​ൽ വെ​ള്ള​മു​യ​ർ​ന്ന​പ്പോ​ൾ കൈ​വ​ഴി​യാ​യ ചെ​ങ്ക​ൽ​തോ​ട്ടി​ൽ​നി​ന്നും വെ​ള്ളം വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്ക് ക​യ​റി​യി​രു​ന്നു.

വെള്ളം കയറിയതിനെ തുടർന്ന് ഇ​ന്ന് രാ​വി​ലെ വി​മാ​ന​ങ്ങ​ൾ വ​ഴി​തി​രി​ച്ചു വി​ട്ടി​രു​ന്നു. ദോ​ഹ​യി​ൽ നി​ന്നു​ള്ള ജെ​റ്റ് എ​യ​ർ​വേ​സ് വി​മാ​ന​വും ദു​ബാ​യി​ൽ നി​ന്നു​ള്ള ഇ​ൻ​ഡി​ഗോ വി​മാ​ന​വും ബം​ഗ​ളൂ​രു​വി​ലേ​ക്ക് ഗ​തി​മാ​റ്റി​വി​ട്ടു. അ​ബു​ദാ​ബി​യി​ൽ നി​ന്നു​ള്ള എ​യ​ർ​ ഇ​ന്ത്യ വി​മാ​നം കോ​യ​മ്പ​ത്തൂ​രി​ലേ​ക്ക് വ​ഴി​തി​രി​ച്ചു​വി​ട്ടു.

വി​മാ​ന​ങ്ങ​ളു​ടെ സ​ർ​വീ​സ് നി​ർ​ത്തി​വ​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ നെ​ടു​മ്പാ​ശേ​രി​യി​ൽ ക​ണ്‍​ട്രോ​ൾ റൂം ​തു​റ​ന്നി​ട്ടു​ണ്ട്. അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ ജ​ന​ങ്ങ​ൾ​ക്ക് വി​വ​ര​ങ്ങ​ൾ അ​റി​യി​ക്കു​ന്ന​തി​ന് വേ​ണ്ടി​യാ​ണ് ക​ണ്‍​ട്രോ​ൾ റൂം ​തു​റ​ന്ന​ത്. ന​മ്പ​ർ- 0484 3053500, 0484 2610094.

Related posts