റാന്നി കൊറ്റനാട് പന്നികുന്നില്‍ പി. കെ. രാജശേഖരന് നായരുടെ മകള്‍ പാര്‍വതി പി. രാജിന്റെ (ശ്രീജ – 26) ദുരൂഹമരണം ക്രൈംബ്രാഞ്ചിനെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന് സര്‍വകക്ഷി യോഗം ആവശ്യപ്പെട്ടു. ഈ ആവശ്യമുന്നയിച്ച് മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കും. അന്വേഷണം കാര്യക്ഷമമാക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ രൂപീകരിച്ച ആക്ഷന്‍ കൗണ്‍സിലിന്റേതാണ് തീരുമാനം. ജൂണ്‍ 24 ന് പുലര്‍ച്ചെയാണ് പാർവതിയെ വീട്ടു മുറ്റത്തെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടത്. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് കാണിച്ച് ബന്ധുക്കള്‍ അന്നു തന്നെ പെരുമ്പെട്ടി പോലീസില്‍ പരാതി നല്‍കിയിരുന്നു. എംടെക് ബിരുദ ധാരിയായ പാര്‍വതി ആത്മഹത്യ ചെയ്യില്ലെന്ന് ബന്ധുക്കള്‍ പറയുന്നു. 23 ന് രാത്രിയിലും അവര്‍ സന്തോഷവതിയായിരുന്നു. രാത്രിയില്‍ പാര്‍വതിയുടെ മൊബൈല്‍ ഫോണിലേക്ക് രണ്ട് യുവാക്കള്‍ അയച്ച സന്ദേശങ്ങള്‍ സംശയമുണര്‍ത്തുന്നതായും പരാതിയില്‍ പറയുന്നു. ഇത് പോലീസിന്റെ ശ്രദ്ധയില്‍പെടുത്തിയെങ്കിലും ശാസ്ത്രീയമായ രീതിയില്‍ അന്വേഷണങ്ങള്‍ നടത്തിയിട്ടില്ലെന്ന് ബന്ധുക്കള്‍ ആരോപിച്ചു. പോലീസ് അന്വേഷണം തൃപ്തികരമല്ലാത്ത…
Read MoreCategory: Editor’s Pick
റിയൽ ഹീറോസിന് സല്യൂട്ട്! കൂരിരുട്ടിലൂടെ ഗുഹയിലെ വെള്ളക്കെട്ടിലൂടെ അവരുടെ പ്രയാണം നെഞ്ചിടിപ്പോടെയേ കേള്‍ക്കാന്‍ സാധിക്കൂ; കുട്ടികള്‍ അപാര ധൈര്യശാലികളാണെന്ന് സൈനികര്‍
ബാങ്കോക്ക്: നിങ്ങളുടെ ധൈര്യത്തിനും പ്രതിബദ്ധതയ്ക്കും ലോക ജനതയുടെ വലിയ സല്യൂട്ട്. 12 കുട്ടികളുള്‍പ്പെടെ 13 പേരെ തായ്ലന്ഡിലെ താം ലുവാംഗ് ഗുഹയില്‍ നിന്ന് സൈനികര്‍ രക്ഷപ്പെടുത്തിയത് സ്വന്തം ജീവന്‍പോലും അവഗണിച്ച്. കൂരിരുട്ടിലൂടെ ഗുഹയിലെ വെള്ളക്കെട്ടിലൂടെ അവരുടെ പ്രയാണം നെഞ്ചിടിപ്പോടെയേ കേള്‍ക്കാന്‍ സാധിക്കൂ. മുങ്ങാങ്കുഴിയിട്ടും നീന്തിയും അവര്‍ മുന്നോട്ടു പോയി. ഒരാള്‍ക്ക് കഷ്ടിച്ചു മുന്നോട്ടുപോകാന്‍ കഴിയുന്ന ഇടങ്ങളുള്ള ഗുഹാഭാഗത്ത് പാറയില്‍ നിരങ്ങി, ദേഹമുരസിയാണ് മുന്നോട്ടും പിന്നോട്ടും അവര്‍ നീങ്ങിയത്. ഇങ്ങനെ നാലു കിലോമീറ്റര്‍ ദൂരമാണ് അവര്‍ പിന്നിട്ടത്. കഴിഞ്ഞ തിങ്കളാഴ്ച 12 കുട്ടികളെയും പരിശീലകനെയും കണ്ടെത്തിയശേഷം ഇവരെ സുരക്ഷിതമായി പുറത്തെത്തിക്കാന്‍ ദൗത്യ സംഘം കൃത്യമായ രക്ഷാ പദ്ധതി തയാറാക്കിയിരുന്നു. ഓരോ ദിവസവും ഗുഹയ്ക്കുള്ളില്‍ പ്രവേശിക്കുന്നതിനു മുമ്പ് മുങ്ങല്‍ വിദഗ്ധരും സൈന്യവും യോഗം കൂടിയിരുന്നു. പ്രതിബന്ധങ്ങളും വെല്ലുവിളികളും ചര്‍ച്ച ചെയ്തു. വളരെയധികം ബുദ്ധിമുട്ടേറിയതും ജീവനുതന്നെ ഭീഷണിയായേക്കാവുന്നതുമായ പ്രശ്നങ്ങളും സധൈര്യം നേരിടാമെന്ന…
Read Moreജിഎന്‍പിസിയുടെ നേതൃത്വത്തില്‍ മയക്കുമരുന്ന് പാര്‍ട്ടിയും? ഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിക്കും മീഡിയ കവറേജ് നല്‍കിയിരുന്ന തലസ്ഥാനത്തെ ഓണ്‍ലൈന്‍ ടീമും പോലീസ് നിരീക്ഷണത്തില്‍, കൂടുതല്‍ പേര് കുരുക്കിലേക്ക്
ഫേസ്ബുക്കില്‍ മദ്യപാനത്തെ പ്രോത്സാഹിപ്പിച്ചിരുന്ന സീക്രട്ട് ഗ്രൂപ്പായിരുന്ന ഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിക്കും (ജിഎന്‍പിസി) വഴിവിട്ട പല പ്രവര്‍ത്തനങ്ങളും നടത്തിയിരുന്നതായി സൂചന. തലസ്ഥാനത്തെ ഒരു ഫ്ളാറ്റില്‍ പലപ്പോഴും ഗ്രൂപ്പിന്റെ അഡ്മിന്മാര് ഒത്തുചേര്ന്നിരുന്നതായും ഇവിടെ മയക്കുമരുന്ന് പാര്‍ട്ടി നടന്നിരുന്നതായും പേരു വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത മുമ്പ് ഈ ഗ്രൂപ്പുമായി സഹകരിച്ചിരുന്ന വ്യക്തി രാഷ്ട്രദീപികയോട് പറഞ്ഞു. അതേസമയം ജിഎന്‍പിസിക്ക് തുടക്കം മുതല്‍ വലിയ തോതില്‍ ഓണ്‍ലൈന്‍ പബ്ലിസിറ്റി നല്കിയ ഒരു ഓണ്‍ലൈന്‍ മാധ്യമവും അതിന്റെ ഉടമയും പോലീസ് നിരീക്ഷണത്തിലാണ്. ഇയാള്‍ ഫേസ്ബുക്ക് അക്കൗണ്ട് പൂട്ടിക്കെട്ടി ഒളിവിലാണെന്ന സൂചനയാണ് ലഭിക്കുന്നത്. വിശ്വസ്തരായിരുന്നവര്‍ക്ക് വേണ്ടി മയക്കുമരുന്ന് പാര്‍ട്ടികള്‍ നടത്തിയിരുന്നുവെന്ന റിപ്പോര്‍ട്ട് പുറത്തുവന്നത് കേസിനെ മറ്റൊരു തലത്തിലേക്ക് നയിക്കുകയാണ്. ഗ്രൂപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ തുടക്കത്തില്‍ കരുതിയിരുന്നതില്‍ നിന്നും വ്യത്യസ്തമായിരുന്നുവെന്ന തിരിച്ചറിവില്‍ പഴുതടച്ചുള്ള അന്വേഷണത്തിനാണ് പോലീസ് ഒരുങ്ങുന്നത്. ഗ്രൂപ്പിന്റെ അഡ്മിനായ നേമം സ്വദേശി അജിത്കുമാര്‍ ഇപ്പോഴും ഒളിവിലാണ്. ഇവര്‍ മുന്‍കൂര്‍…
Read Moreനുരയും കറിയും ഒത്തുകളി! പണം മുടക്കിയത് മദ്യകമ്പനികളോ ? ഫേസ്ബുക്ക് പേജില്‍ ചില ബ്രാന്‍ഡുകള്‍ക്ക് അമിത പ്രാധാന്യം; അഡ്മിനെതിരേ ജാമ്യമില്ലാവകുപ്പ്
തിരുവനന്തപുരം: ഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിയും എന്ന ഫേസ് ബുക്ക് കൂട്ടായ്മയുടെ അഡ്മിൻ അജിത് കുമാർ തന്റെ ഫേസ്ബുക്ക് പേജിൽ ചില മദ്യകന്പനികളുടെ ബ്രാൻഡിന് അമിത പ്രാധാന്യം നൽകിയിരുന്നുവെന്ന് സൂചന. ഫേസ് ബുക്ക് പേജ് പരിശോധിച്ചതിൽ നിന്നും ബാർ ഹോട്ടൽ ജീവനക്കാരിൽ നിന്നും ലഭിച്ച മൊഴികളുടെ അടിസ്ഥാനത്തിൽ എക്സൈസ് ഇതു സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ അജിത്തും ബാറുകാരും തമ്മിലുള്ള ഒത്തുകളി നടന്നതായി സംശയിക്കപ്പെടുന്നു. പ്രധാനപ്പെട്ട ബാർ ഹോട്ടലുകളിൽ ഉൾപ്പെടെ നടത്തിയ പല പാർട്ടികളുടെയും പണം മുടക്കിയത് മദ്യകന്പനികളാണെന്ന് സംശയിക്കുന്നതായി എക്സൈസ് പറഞ്ഞു. എന്നാൽ ഇതിനുള്ള വ്യക്തമായ തെളിവുകൾ ശേഖരിച്ച് വരികയാണെന്ന് എക്സൈസ് വൃത്തങ്ങൾ പറഞ്ഞു. എക്സൈസിന് പുറമെ നാർകോട്ടിക് സെല്ലും പോലീസും അജിത് കുമാറിനെതിരെ കേസെടുത്തിട്ടുണ്ട്. മറവിൽ മദ്യവ്യാപാരം പ്രോത്സാഹിപ്പിച്ച സംഭവത്തിൽ അഡ്മിനെതിരെ ജാമ്യമില്ല വകുപ്പ് ഉൾപ്പെടെ കൂടുതൽ വകുപ്പുകൾ ചുമത്താൻ എക്സൈസ് തീരുമാനം. അഡ്മിൻ നേമം സ്വദേശി…
Read Moreനിഷയ്ക്കു പിന്നാലെ സംവിധായകന് ഉണ്ണികൃഷ്ണനെതിരേ ആരോപണങ്ങളുമായി നടി രചന നാരായണന്‍കുട്ടിയും, അന്ന് എന്നെയും വിനോദേട്ടനെയും പുറത്താക്കിയത് അയാളുടെ ഈഗോ കാരണം, തുറന്നുപറച്ചില്‍ ഇങ്ങനെ
ഉപ്പും മുളകും സീരിയയില്‍ സംവിധായകന് ഉണ്ണികൃഷ്ണനെതിരേ ആരോപണം ഉന്നയിച്ച നിഷാ സാരംഗിനു പിന്തുണയുമായി നടി രചന നാരായണന്‍കുട്ടിയും. തനിക്കും ഈ സംവിധായകനില്‍ നിന്ന് സമാനമായ അനുഭവം ഉണ്ടായിട്ടുണ്ടെന്ന് രചന പറഞ്ഞു. ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് രചനയുടെ തുറന്നുപറച്ചില്‍. മറിമായം എന്ന സീരിയലിലാണ് രചന അഭിനയിച്ചിരുന്നത്. രചന പറയുന്നതിങ്ങനെ- ഞാന്‍ സിനിമയില്‍ അഭിനയിക്കാന്‍ തുടങ്ങിയ സമയത്ത് അദ്ദേഹത്തിന് ചില ഈഗോ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു. അതുകൊണ്ടാണ് മറിമായത്തിന്റെ അടുത്ത ഷെഡ്യൂള്‍ തൊട്ട് വരേണ്ടെന്ന് അദ്ദേഹം പെട്ടെന്ന് വിളിച്ച് പറഞ്ഞു. എന്നെയും വിനോദ് കോവൂരിനെയും അങ്ങനെയാണ് പുറത്താക്കിയത്. ഉണ്ണികൃഷ്ണന്റെ പീഡനങ്ങളെ കുറിച്ച് തുറന്നുപറഞ്ഞ നടി നിഷ സാരംഗിന് അമ്മ സംഘടനയുടെ പൂര്‍ണ പിന്തുണയുണ്ടെന്ന് രചന പറഞ്ഞു. സംഭവം അറിഞ്ഞപ്പോള്‍ തന്നെ നിഷ ചേച്ചിയെ വിളിച്ചിരുന്നു. അമ്മ അംഗങ്ങള്‍ക്ക് വേണ്ടിയാണ് വിളിച്ച് സംസാരിച്ചത്. എല്ലാവരുടെയും പിന്തുണ ചേച്ചിയ്ക്കുണ്ടെന്നും രചന കൂട്ടിച്ചേര്‍ത്തു. അതേസമയം…
Read More20 ലക്ഷം മെംബര്മാരുണ്ടെന്ന് പറഞ്ഞ് ബാറുകാരുമായി കരാര്‍ ഉറപ്പിക്കും, രാത്രി പാര്‍ട്ടിക്കായി ആയിരങ്ങള്‍ വിലയുള്ള കൂപ്പണുകള്‍ അച്ചടിച്ചു, ഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിയും കൊണ്ട് അജിത്കുമാര്‍ ലക്ഷങ്ങള്‍ സമ്പാദിച്ചതായി സൂചന, പണി പാളിയപ്പോള്‍ ഒളിവില്‍
സോഷ്യല്‍ മീഡിയയിലൂടെ മദ്യപാനത്തിനും മദ്യപിക്കുന്നവര്‍ക്കും പ്രോത്സാഹനം നല്കുന്ന ജിഎന്‍പിസി (ഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിയും) എന്ന ഫേസ്ബുക്ക് പേജിന്റെ മറവില്‍ നടത്തിപ്പുകാരനായ നേമം കാരയ്ക്കമണ്ഡപം സ്വദേശി അജിത് കുമാര്‍, ഭാര്യ വിനിത എന്നിവര്‍ ലക്ഷങ്ങള്‍ നേടിയതായി വിവരം. വന്‍കിട ബാറുകളുമായി കരാര്‍ ഉണ്ടാക്കിയും മദ്യസേവ പാര്‍ട്ടികള്‍ നടത്താന്‍ പണം ഈടാക്കിയും ഡിസ്കൗണ്ട് കൂപ്പണുകള്‍ വിതരണം ചെയ്തുമായിരുന്നു ഇയാള്‍ പണംതട്ടാന്‍ ശ്രമിച്ചത്. അജിത്കുമാറും ഭാര്യ വിനീതയും ഇപ്പോള്‍ ഒളിവിലാണ്. മദ്യ കമ്പനികളുമായി നേരിട്ട് ഇടപാട് തുടങ്ങാനുള്ള ശ്രമം നടത്തുന്നതിനിടെയാണ് ഗ്രൂപ്പിനെതിരേ പോലീസിനും എക്സൈസിനും പരാതി ലഭിക്കുന്നതും പോലീസ് അന്വേഷണം ശക്തമാക്കിയതും. ഇയാളുടെ വീട്ടില്‍ നിന്ന് കണ്ടെത്തിയ തോക്കിനെക്കുറിച്ചും പോലീസ് അന്വേഷണം ന ടത്തുന്നുണ്ട്. അതേസമയം അഡ്മിനെതിരെ നടപടി കടുപ്പിക്കാനാണ് എക്സൈസ് തീരുമാനം. ഫേസ്ബുക്ക് കൂട്ടായ്മയുടെ അഡ്മിന് നേമം കാരയ്ക്കമണ്ഡപം സ്വദേശി അജിത് കുമാര്‍, ഭാര്യ വിനിത എന്നിവര്‍ക്കെതിരെ ക്രിമിനല്‍…
Read Moreനിഷ സാരംഗിനെതിരേ മോശമായി പെരുമാറിയ സംവിധായകന് ഉണ്ണികൃഷ്ണ്‍ പണ്ടേ പ്രശ്നക്കാരനെന്ന് പഴയ പരമ്പരയിലെ നടിമാര്‍, രണ്ടു ചാനലുകളില്‍ നിന്ന് പറഞ്ഞുവിട്ട ഉണ്ണിക്കെതിരേ മറ്റു നടിമാര്‍ കൂടി പോലീസില്‍ പരാതി നല്‍കുമെന്ന് സൂചന
ഉപ്പും മുളകും പരമ്പരയിലെ നായിക നിഷാ സാരംഗിനോട് അപമര്യാദയായി പെരുമാറിയ സംവിധയകന് ഉണ്ണികൃഷ്ണന് രണ്ടു ചാനലുകളില്‍ നിന്ന് മോശം പെരുമാറ്റത്തിന്റെ പേരില്‍ പുറത്താക്കപ്പെട്ടയാള്‍. രണ്ടുവര്‍ഷം മുമ്പ് മറ്റൊരു ചാനലില്‍ തട്ടിയും മുട്ടിയും എന്ന ഹിറ്റ് പരമ്പര ഒരുക്കുന്നതിനിടെയാണ് ഉണ്ണികൃഷ്ണന് മറ്റൊരു നടിയോട് ലൈംഗികപരമായി സംസാരിച്ചത്. നടി ചാനല്‍ മേധാവിയോട് പരാതി പറഞ്ഞതോടെ ഇയാളെ പിരിച്ചുപിട്ടി. പിന്നീടാണ് ഫ്ളവേഴ്സ് ചാനലുമായി കൈകോര്‍ക്കുന്നതും ഇപ്പോള്‍ പുലിവാലു പിടിച്ചതും. അമൃതാ ടിവിയില്‍ ഓര്‍മ്മയില്‍ എന്ന ഡോക്കോ ഫിഷനുമായിട്ടായിരുന്നു തുടക്കം. ഇത് ഏറെ അഭിപ്രായം പടിച്ചു പറ്റി. ഇതിന് ശേഷം അമൃതയില്‍ സ്വാര്‍ത്ഥം എന്ന പരമ്പര സംവിധാനം ചെയ്തു. അന്നും അസിസ്റ്റന്റുമായി ചില പ്രശ്നങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇത് മൂലം ഭാര്യയെ അസിസ്റ്റന്റായി പ്രവര്‍ത്തിപ്പിക്കേണ്ടിയും വന്നിരുന്നു. ഇതിന് ശേഷമാണ് തട്ടിയും മുട്ടിയും എന്ന പരമ്പരയുമായി മറ്റൊരു ചാനലിലേക്ക് പോകുന്നത്. കൊല്ലം ചടയമംഗലം സ്വദേശിയായ ഉണ്ണികൃഷ്ണന്റെ…
Read Moreഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിയും കോടതി കയറുന്നു, അഡ്മിനും ഭാര്യയ്ക്കുമെതിരേ പോലീസ് കേസ്, ഗ്രൂപ്പിന് പിന്നില്‍ മദ്യലോബിയെന്ന് സംശയം, അഡ്മിന് ഇനി കോടതി കയറിയിറങ്ങാം
സോഷ്യല്‍ മീഡിയയിലൂടെ മദ്യപാനത്തിനും മദ്യപിക്കുന്നവര്‍ക്കും പ്രോത്സാഹനം നല്കുന്ന ജിഎന്‍പിസി (ഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിയും) എന്ന ഫേസ്ബുക്ക് പേജിനും അഡ്മിനുമെതിരേ പോലീസ് കേസെടുത്തു. അഡ്മിനായ ടി.എല്‍. അജിത്ത്കുമാര്‍, ഭാര്യ വിനീത എന്നിവര്‍ക്കെതിരേയാണ് കേസെടുത്തത്. 18 ലക്ഷത്തിലേറെ ആളുകള്‍ അംഗങ്ങളായിട്ടുള്ള സീക്രട്ട് ഫേസ്ബുക്ക് ഗ്രൂപ്പാണ് ജിഎന്‍പിസി എന്ന ഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിയും ഗ്രൂപ്പ്. ജിഎന്‍പിസി മദ്യപാനത്തിനും മദ്യപിക്കുന്നവര്‍ക്കും പ്രോത്സാഹനം നല്‍കുന്നതായും ഇതിനെക്കുറിച്ച് അന്വേഷിക്കാന്‍ എക്സൈസ് കമ്മീഷ്ണര്‍ ഋഷിരാജ് സിംഗ് നിര്‍ദേശം നല്‍കിയതായും രാഷ്ട്രദീപിക ഇന്നലെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിനെ തുടര്‍ന്നായിരുന്നു ഗ്രൂപ്പ് അഡ്മിന് മദ്യവുമായി ബന്ധപ്പെട്ട ഒരു പോസ്റ്റുകളും ഗ്രൂപ്പില്‍ അനുവദനീയമല്ല എന്നറിയിച്ച് രംഗത്തെത്തിയിരുന്നു. എന്നാല്‍ പരാതികള്‍ വ്യാപകമായതോടെ ഗ്രൂപ്പിനെതിരേ പരാതി എടുക്കാന്‍ തീരുമാനിക്കുകയായിരുന്നു. കേരളത്തിലെ ഏറ്റവും വലിയ ഗ്രൂപ്പും ഇന്ത്യയിലെ ആറാമത്തെ ഗ്രൂപ്പും ലോകത്തിലെ ഏറ്റവും വലിയ സീക്രട്ട് ഗ്രൂപ്പുമാണ് ജിഎന്‍പിസിയെന്ന് അജിത്ത് കുമാര്‍ അടുത്തിടെ…
Read Moreകോട്ടയത്തെ കോളജ് അധ്യാപകനായ ഭര്‍ത്താവിനെ കാണാനില്ലെന്ന് ഭാര്യ, പോലീസ് അന്വേഷിച്ചപ്പോള്‍ മൂന്നാറില്‍ നിന്ന് പണം പിന്‍വലിച്ചു, പോലീസ് എത്തുംമുമ്പ് അധ്യാപകന് കാമുകിയുമായി സ്ഥലം കാലിയാക്കി
കോട്ടയത്തെ പ്രമുഖ കോളജില്‍ നിന്നും അധ്യാപകനായ ഭര്‍ത്താവിനെ കാണാതായെന്ന് ഭാര്യ കഴിഞ്ഞദിവസം പോലീസില്‍ പരാതി നല്‍കിയിരുന്നു. മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫാക്കി മുങ്ങിയ ഭര്‍ത്താവിനെ തേടി പോലീസ് നാലുപാടും അന്വേഷണവും തുടങ്ങി. ഇതിനിടെ ഇദേഹം അടിമാലിയിലെ എടിഎം കൗണ്ടറില്‍നിന്ന് പണം പിവലിച്ച വിവരമറിഞ്ഞ് പോലീസ് അവിടേക്ക് പോയി. കോട്ടയത്തെ കോളജിലെ ഹിന്ദി അധ്യാപകനാണ് കാണാതായ വ്യക്തി. വ്യാഴാഴ്ച കോളജിലേക്ക് പോയ ഇദേഹം രാത്രിയായിട്ടും തിരികെ വീട്ടില്‍ എത്തിയില്ല. ക്ലാസ് കഴിഞ്ഞ് വൈകുന്നേരം കോളജില്‍ നിന്ന് മടങ്ങിയതായി പോലീസ് അന്വേഷണത്തില്‍ വ്യക്തമായി. രാത്രിയിലെ അന്വേഷണങ്ങള്‍ക്കു ശേഷം ഇന്നലെ രാവിലെയാണ് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കിയത്. ആദ്യം പോലീസ് ഗുരുവായൂര്‍, ചാവക്കാട് ഭാഗങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയെങ്കിലും സൂചനയൊന്നും ലഭിച്ചിരുന്നില്ല. ട്വിസ്റ്റ് വരുന്നത് പിന്നീട്. സാമന സമയത്ത് തേവരയില്‍ നിന്നും ഭര്‍തൃമതിയായ യുവതിയെ കാണാനില്ലെന്ന പരാതി ബന്ധുക്കള്‍ പോലീസില്‍ നല്‍കിയിരുന്നു.…
Read Moreശമ്പളം 90 ലക്ഷം, പ്രായമോ വെറും 27 വയസ് ! ട്രംപിന് എന്തിനും ഏതിനും മെഡലിന് വേണം; അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പേഴ്സണല്‍ സെക്രട്ടറിയായ മെഡലിന് എന്ന സുന്ദരിയെക്കുറിച്ചറിയാം…
വെറും 27 വയസിനുള്ളില്‍ തന്നെ അമേരിക്കന്‍ പ്രസിഡന്റിന്റെ അടുത്ത ആളാവുക, വാര്‍ഷിക ശമ്പളമായി 130000 ഡോളര്‍(90 ലക്ഷം രൂപ) കൈപ്പറ്റുക. ഇതൊക്കെ കേള്‍ക്കുമ്പോഴേ അറിയാം ആള് ചില്ലറക്കാരിയല്ലയെന്ന്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പേഴ്സണല്‍ സെക്രട്ടറിയായ മെഡലിന് വെസ്റ്റര്ഹൗട്ടിനെകുറിച്ചാണ്. 2016ല്‍ ആണ് ആദ്യമായി ഈ ചെറുപ്പക്കാരി മാധ്യമ ശ്രദ്ധപിടിച്ചുപറ്റുന്നത്. റിപ്പബ്ലിക്കന്‍ നാഷണല്‍ കമ്മിറ്റിയുടെ ചീഫ് ഓഫ് സ്റ്റാഫായ കേറ്റ് വാല്‍ഷിന്റെ അസ്സിസ്റ്റന്റ് എന്ന നിലയില്‍ അവര്‍ ട്രംപ് ടവറില്‍ പ്രമുഖ വ്യക്തികള്‍ക്കൊപ്പം ഇടപഴകുന്ന ദൃശ്യങ്ങള്‍ പുറത്തു വന്നപ്പോള്‍. പിന്നീടാണ് മെഡലിന് അമേരിക്കന്‍ പ്രസിഡന്റിന്റെ പേഴ്സണല്‍ സെക്രട്ടറിയും എക്സിക്യൂട്ടീവ് അസിസ്റ്റന്റും ആകുന്നത്. കഴിഞ്ഞ വര്‍ഷം 95,000 യുഎസ് ഡോളറായിരുന്ന മെഡലിന്റെ ശമ്പളം ഒറ്റയടിക്ക് 37 ശതമാനമാണ് കൂട്ടിയതത്രേ. മുന്‍ പ്രസിഡന്റ് ബറാക്ക് ഒബാമയുടെ എക്സിക്യൂട്ടീവ് അസിസ്റ്റന്റ് ആയിരുന്ന അനീറ്റ ഡെക്കര്‍ തന്റെ മുപ്പത്തിരണ്ടാം വയസ്സില്‍ വാങ്ങിയിരുന്ന ശമ്പളത്തിനേക്കാള്‍ ഒരുപാടു…
Read More