റെനീഷ് മാത്യു കണ്ണൂർ: നിലന്പൂർ,ലക്കിടി ഏറ്റുമുട്ടലുകൾക്ക് കേരളത്തിൽ തെരഞ്ഞെടുപ്പ് കാലയളവിൽ തിരിച്ചടി നല്കുവാൻ മാവോയിസ്റ്റുകൾ തയാറെടുക്കുന്നതായി റിപ്പോർട്ട്. തെരഞ്ഞെടുപ്പ് ബഹിഷ്കരണം ചെയ്യാനുള്ള പ്രചാരണത്തിനു പുറമേ സായുധ പോരാട്ടത്തിനും മാവോയിസ്റ്റുകൾ ഒരുങ്ങുന്നതായാണ് റിപ്പോർട്ട്. മാവോയിസ്റ്റ് നേതാക്കളായ കുപ്പു ദേവരാജും അജിതയും കൊല്ലപ്പെട്ടതിനു പകരം വീട്ടാൻ 2017 ൽ രൂപീകരിച്ച വരാഹിണി ദളത്തിന്റെ നേതൃത്വത്തിലാണ് തിരിച്ചടിക്ക് ഒരുങ്ങുന്നത്. 2016 നവംബർ 24 നാണ് ഇവർ നിലന്പൂർ കരുളായി വനത്തിൽ കൊല്ലപ്പെട്ടത്. തുടക്കത്തിൽ എട്ടംഗസംഘമായിരുന്നു ഇതിലുണ്ടായിരുന്നത്. എന്നാൽ ഇപ്പോൾ ആൾബലം കൂടിയതായാണ് ആഭ്യന്തരസുരക്ഷാ വിഭാഗത്തിന് ലഭിച്ച വിവരം. മാവോയിസ്റ്റ് നേതാക്കളായ കുപ്പു ദേവരാജും അജിതയും കൊല്ലപ്പെട്ടതിന്റെ ഒന്നാംവാർഷികത്തിൽ തിരിച്ചടി നല്‍കണമെന്ന് മാവോയിസ്റ്റ് കേരളഘടകം ആവശ്യപ്പെട്ടെങ്കിലും വേണ്ടെന്ന നിലപാടിലായിരുന്നു മാവോയിസ്റ്റ് സെൻട്രൽ കമ്മിറ്റി. എന്നാൽ ലക്കിടിയിൽ കബനീദളത്തിലെ സി.പി. ജലീൽ കൊല്ലപ്പെട്ടതോടെ മാവോയിസ്റ്റ് സെൻട്രൽ കമ്മിറ്റി തിരിച്ചടിക്ക് അനുമതി നല്‍കിയതായാണ് സൂചന.ലക്കിടിയിൽ പോലീസ്…
Read MoreCategory: INDIA 360
ജയദേവന്റെ ഇറങ്ങിപ്പോക്ക്; എംപിയുടെ പേര് വെട്ടിയത് എൽഡിഎഫ് നിശ്ചയപ്രകാരം; പ്രസംഗിക്കാൻ നിശ്ചയിച്ച വരുടെ പട്ടികയിൽ എംപിയുണ്ടായിരുന്നില്ലെന്ന് സെക്രട്ടറി
സ്വന്തം ലേഖകൻ തൃശൂർ: ഇന്നലെ നടന്ന എൽഡിഎഫ് കണ്‍വൻഷനിൽ സി.എൻ.ജയദേവൻ എംപിയുടെ പേര് പ്രാസംഗികരുടെ പട്ടികയിൽ നിന്നും വെട്ടിയത് എൽഡിഎഫ് നിശ്ചയപ്രകാരമെന്ന് സിപിഐ ജില്ല സെക്രട്ടറി കെ.കെ.വത്സരാജ്. ജയദേവന്റെ പേര് പ്രാസംഗികരുടെ പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നില്ലെന്നും എംപിക്ക് അക്കാര്യം അറിയാമായിരുന്നുവെന്നും കെ.കെ.വത്സരാജ് വ്യക്തമാക്കി. സ്വാഗത പ്രസംഗത്തിൽ താൻ പ്രസംഗിക്കുന്നവരുടെ പേരു മാത്രമേ പരാമർശിച്ചിട്ടുള്ളുവെന്നും പ്രാസംഗികൻ അല്ലാത്തതുകൊണ്ടാണ് ജയദേവന്റെ പേര് പറയാതിരുന്നതെന്നും വത്സരാജ് “രാഷ്ട്രദീപികയോട്’ പറഞ്ഞു.ജയദേവൻ യോഗം ബഹിഷ്കരിച്ചിട്ടില്ലെന്നും നന്ദി പ്രകടനത്തിന് ശേഷമാണ് അദ്ദേഹം പോയതെന്നും സെക്രട്ടറി അവകാശപ്പെട്ടു. സിപിഐയുടെ ഏക എംപിയെ എന്തുകൊണ്ട് പ്രസംഗത്തിൽ നിന്ന് മാറ്റിനിർത്തിയെന്ന് ചോദിച്ചപ്പോൾ മന്ത്രിമാരേയും എംഎൽഎമാരേയും പ്രസംഗിപ്പിച്ചിട്ടില്ലെന്നായിരുന്നു സെക്രട്ടറിയുടെ മറുപടി.കണ്‍വൻഷനിൽ വേദിയിലുള്ള എല്ലാവരും പ്രസംഗിക്കണമെന്ന് നിർബന്ധമില്ലെന്നും അങ്ങിനെയൊരു കീഴ് വഴക്കം എൽഡിഎഫിൽ ഇല്ലെന്നും ആരെല്ലാം പ്രസംഗിക്കണമെന്നത് എൽഡിഎഫാണ് ചർച്ച ചെയ്ത് നിശ്ചയിച്ചതെന്നും കെ.കെ.വത്സരാജ് പറഞ്ഞു. താൻ യോഗം കഴിയും വരെ വേദിയിലുണ്ടായിരുന്നുവെന്ന് സി.എൻ.ജയദേവൻ…
Read Moreമഹാരാഷ്ട്രയില്‍ കോണ്‍ഗ്രസിന് വന്‍തിരിച്ചടി, പ്രതിപക്ഷനേതാവിന്റെ മകന് രാത്രി ഇരുട്ടി വെളുത്തപ്പോള്‍ ബിജെപിയില്‍
മഹാരാഷ്ട്രയിലെ മുതിർന്ന കോൺഗ്രസ് നേതാവും പ്രതിപക്ഷ നേതാവുമായ രാധാകൃഷ്ണ വിഖെ പാട്ടീലിന്റെ മകൻ സുജയ് വിഖെ പാട്ടീൽ ബിജെപിയിൽ ചേർന്നു. ലോക്സഭാ തെരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിച്ചതിനേത്തുടർന്നാണ് അദ്ദേഹം പാർട്ടിവിട്ടതെന്നാണ് വിവരം. മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്റെ നേതൃത്വത്തിലാണ് സുജയ്യെ പാർട്ടിയിലേക്ക് സ്വീകരിച്ചത്. അഹമ്മദ് നഗർ മണ്ഡലത്തിൽ മത്സരിക്കണമെന്ന് നേരത്തെ, സുജയ് വിഖെ കോൺഗ്രസിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, സീറ്റ് സഖ്യകക്ഷിയായ എൻസിപിയ്ക്ക് നൽകുകയായിരുന്നു. സുജയ് വിഖെയ്ക്ക് സീറ്റ് നൽകുന്നതിനോട് എൻസിപി നേതൃത്വം കടുത്ത വിയോജിപ്പ് അറിയിച്ചിരുന്നു. സീറ്റ് ലഭിച്ചില്ലെങ്കിൽ സ്വതന്ത്രനായി മത്സരിക്കുമെന്ന് സുജയ് വിഖെ അറിയിച്ചിരുന്നു. പിന്നീട് അദ്ദേഹം ബിജെപി നേതാവ് ഗിരീഷ് മഹാജനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതോടെ സുജയ് വിഖെ പാർട്ടി വിടുമെന്നും ബിജെപിയിൽ ചേരുമെന്നും വാർത്തകൾ പരന്നിരുന്നു. ബിജെപി പാളയത്തിലെത്തിയ സുജയ് വിഖെ ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമോ എന്ന് വ്യക്തമായിട്ടില്ല. മകൻ പാർട്ടിവിട്ടതിനേക്കുറിച്ച് രാധാകൃഷ്ണ വിഖെ ഇതുവരെ…
Read Moreആ വോട്ടറെ തേടികാട്ടിലേക്ക്! കാട്ടിനുള്ളിൽ ഒരു പോളിംഗ് ബൂത്ത് ഒരുക്കുകയല്ലാതെ അധികൃതർക്കു വേറെ വഴിയില്ല
ഓരോ തെരഞ്ഞെടുപ്പു വരുന്പോഴും ഗുജറാത്തിലെ ഗീർ വനത്തിനുള്ളിലെ ബനേജ് എന്ന സ്ഥലത്തേക്ക് ഉദ്യോഗസ്ഥരുടെ പ്രത്യേക സംഘം എത്തും. വനത്തിൽ ഏതാണ്ട് 35 കിലോമീറ്റർ ഉള്ളിലാണ് ഈ സ്ഥലം. അപൂർവയിനം മൃഗങ്ങളും പക്ഷികളുമൊക്കെയുള്ള ഇടം. അവിടെ ഒരു വോട്ടർക്കുവേണ്ടിയാണ് ഉദ്യോഗസ്ഥസംഘത്തിന്റെ യാത്ര. ആ വോട്ടറാണ് മഹന്ദ് ഭാരത്ദാസ് ദർശൻദാസ്. കാട്ടിലെ ഒരന്പലത്തിൽ പൂജാരിയാണ് അദ്ദേഹം. താമസം ഒറ്റയ്ക്ക്. അതുകൊണ്ടുതന്നെ കാട്ടിനുള്ളിൽ ഒരു പോളിംഗ് ബൂത്ത് ഒരുക്കുകയല്ലാതെ അധികൃതർക്കു വേറെ വഴിയില്ല. അറുപത്തഞ്ചിലേറെ വയസുള്ള ദർശൻദാസിനെ കണ്ടാൽ സാധാരണ പൂജാരിയുടെ രീതിയല്ല. കിടിലൻ കൂളിംഗ് ഗ്ലാസ്, അറ്റംകെട്ടിയൊതുക്കിയ നീണ്ട വെള്ളത്താടി, കഴുത്തിലൊരു മാല എന്നിവ നിർബന്ധം. വേഷം കാവിതന്നെ. കാട്ടിൽ വൈദ്യുതിയോ ഫോണോ വിനോദോപാധികളോ ഒന്നുമില്ലെങ്കിലും അദ്ദേഹം സന്തോഷവാനാണ്. ചെറുപ്പത്തിലേ പഠിപ്പുനിർത്തി കാടുകയറിയശേഷം മറ്റൊന്നും ചിന്തിച്ചിട്ടില്ല. തനിക്കുവേണ്ടി അധികൃതർ നടത്തുന്ന പരിശ്രമങ്ങളെ അദ്ദേഹം ബഹുമാനത്തോടെയാണ് കാണുന്നത്. തന്നെ പ്രത്യേകം പരിഗണിക്കുന്നു…
Read Moreറിസ്ക് എടുത്തതു വെറുതെയായി, ഭാര്യ തോറ്റു ! ഭാര്യക്കുവേണ്ടി ഭര്‍ത്താവ് പ്രചാരണം നടത്തുന്നത് സ്വാഭാവികം; എന്നാല്‍ ഭാര്യ കോണ്‍ഗ്രസും ഭര്‍ത്താവ് ബിജെപി എംഎല്എയുമാണെങ്കിലോ ?
ഭാര്യക്കുവേണ്ടി ഭര്‍ത്താവ് പ്രചാരണം നടത്തുന്നത് സ്വാഭാവികം. എന്നാല്‍ ഭാര്യ കോണ്‍ഗ്രസും ഭര്‍ത്താവ് ബിജെപി എംഎല്എയുമാണെങ്കിലോ? സാധാരണഗതിയില്‍ സംഗതി അല്പം പ്രശ്നമാണ്. കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശിലെ ദൊമരിയാഗഞ്ച് ലോക്സഭാമണ്ഡലത്തില്‍ നടന്നത് അസാധാരണമായ കാര്യങ്ങളായിരുന്നു. ബന്സിയിലെ ബിജെപി എംഎല്‍എയായിരുന്ന ജയ്പ്രകാശ് സിംഗാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായ ഭാര്യ വസുന്ധരാ കുമാറിനുവേണ്ടി പ്രചാരണത്തിനിറങ്ങിയത്. ദൊമരിയാഗഞ്ചില്‍ ബിജെപി ടിക്കറ്റിനുവേണ്ടി ജയ്പ്രകാശ് പരിശ്രമിച്ചുനോക്കിയതാണ്. പക്ഷേ കോണ്‍ഗ്രസ് വിട്ടെത്തിയ പ്രമുഖ നേതാവ് ജഗദംബിക പാലിനാണു ബിജെപി സീറ്റ് നല്‍കിയത്. ബിജെപി എംഎല്‍എയുടെ ഭാര്യക്കു സീറ്റ് നല്കി കോണ്‍ഗ്രസ് മറുപണിയും കൊടുത്തു. മണ്ഡലത്തില്‍ കോണ്‍ഗ്രസ് തരംഗമാണെന്ന് ജയ്പ്രകാശ് തെരഞ്ഞെടുപ്പു യോഗങ്ങളിലെല്ലാം ആവര്‍ത്തിച്ചു പറഞ്ഞുനോക്കിയെങ്കിലും ഫലംകിട്ടിയില്ല. ജഗദംബിക പാല് ബിജെപിക്കു കൂളായി വിജയം നേടിക്കൊടുക്കുകയായിരുന്നു.
Read Moreകോട്ടയത്ത് സ്ഥാനാർഥി ചിത്രം വ്യക്തം; ഏറ്റുമുട്ടാൻ രണ്ട് മുൻ എംഎൽഎമാരും മുൻ എംപിയും; മത്സരം കടുക്കും
കോട്ടയം: കോട്ടയത്ത് ചിത്രം ഏകദേശം വ്യക്തമായി. യുഡിഎഫ് സ്ഥാനാർഥിയെ ഇന്നലെ കേരളാ കോണ്‍ഗ്രസ് പ്രഖ്യാപിച്ചതോടെ ഇനി പ്രചാരണ ചൂടിലേക്ക് കാര്യങ്ങൾ കടക്കുകയാണ്. രണ്ട ു മുൻ എംഎൽഎമാരും ഒരു മുൻ എംപിയും തമ്മിലാണ് പ്രധാന മത്സരം. യുഡിഎഫ് സ്ഥാനാർഥിയായി തോമസ് ചാഴികാടനെ ഇന്നലെ രാത്രിയാണ് പ്രഖ്യാപിച്ചത്. എൽഡിഎഫ് സ്ഥാനാർഥി വി.എൻ.വാസവൻ പ്രചാരണം ആരംഭിച്ചിരുന്നു. എൻഡിഎ സ്ഥാനാർഥി പി.സി.തോമസും അനൗദ്യോഗികമായി പ്രചാരണം തുടങ്ങിക്കഴിഞ്ഞു. കോട്ടയം, പത്തനംതിട്ട, മാവേലിക്കര മണ്ഡലങ്ങളിൽ രാഷ്ട്രീയ ചുവരെഴുത്തുകൾക്ക് തുടക്കമായി. ഒരു നിര സ്ഥാനാർഥികൾ ഇന്നു പ്രചാരണം തുടങ്ങും. മുണ്ടക്കയം പാലത്തിന് കിഴക്കുവശം മുതൽ ഇടുക്കി ലോക്സഭാ മണ്ഡലവും ചങ്ങനാശേരി, കുട്ടനാട് അസംബ്ളി മണ്ഡലങ്ങൾ മാവേലിക്കര മണ്ഡലത്തിലുമാണ്. പരീക്ഷക്കാലത്ത് പൊള്ളുന്ന ചൂടിൽ തെരഞ്ഞെടുപ്പു വന്നതോടെ പ്രചാരണം കഠിനമാകും. പകൽച്ചൂടിൽ ആളും ആരവവുമായി പ്രചാരണം നടത്തുക ദുഷ്കരം. പരീക്ഷകൾ മാർച്ചിൽ തീർന്നാലും ചൂടിന്റെ പരീക്ഷണം മേയ് വരെയുണ്ടാകും.…
Read Moreസ്ഥാനാർഥി നിർണയം പ്രവർത്തകരുടെ വികാരം മാനിച്ചെന്ന് കെ.എം മാണി
കോട്ടയം: പാർട്ടി പ്രവർത്തകരുടെ വികാരം മാനിച്ചാണു തോമസ് ചാഴികാടനെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചതെന്ന് കേരള കോണ്‍ഗ്രസ് എം ചെയർമാൻ കെ.എം. മാണി എംഎൽഎ മാധ്യമ പ്രവർത്തകരോട് പറഞ്ഞു. കഴിഞ്ഞ ദിവസം കോട്ടയത്ത് ചേർന്ന സ്റ്റിയിംഗ് കമ്മിറ്റിലെ തീരുമാനങ്ങൾ അറിഞ്ഞ പാർട്ടി പ്രവർത്തകരും ഭാരവാഹികളും തന്നെ നേരിട്ടുവന്നു കണ്ടു പാർലമെന്റ് നിയോജക മണ്ഡലത്തിൽ നിന്നുള്ള വ്യക്തി സ്ഥാനാർഥിയാകണമെന്നു ആവശ്യപ്പെടുകയായിരുന്നു. ഇതനുസരിച്ചാണു തോമസ് ചാഴികാടനെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചത്. ഓരോ കാലഘട്ടത്തിലും പാർട്ടി പ്രവർത്തകരുടെ വികാരം മാനിച്ചു യുക്തമായ സ്ഥാനാർഥികളെയാണ് കേരള കോണ്‍ഗ്രസ് മത്സരിപ്പിക്കുന്നതെന്നും കെ.എം. മാണി പറഞ്ഞു.
Read Moreലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ചാലക്കുടിയിൽ ട്വന്റി -20യും
കിഴക്കമ്പലം: വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ കിഴക്കമ്പലം പഞ്ചായത്തു ഭരിക്കുന്ന ട്വന്റി -20യുടെ ഹൈപവർ കമ്മിറ്റിയിൽ തീരുമാനം. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ സ്വതന്ത്രരായിനിന്നാണ് ട്വന്റി -20 സ്ഥാനാർഥികൾ മത്സരിച്ചതെങ്കിൽ ലോക്സഭാ തെരഞ്ഞെടുപ്പിൽ രാഷ്ട്രീയപാർട്ടി എന്ന നിലയിലായിരിക്കും മത്സരം. ട്വന്റി -20 ചീഫ് കോ ഓർഡിനേറ്റർ സാബു എം. ജേക്കബ് തന്നെ സ്ഥാനാർഥിയായി രംഗത്തു വരണമെന്ന് ഹൈപവർ കമ്മിറ്റിയിൽ ഐകകണ്ഠേ്യന ആവശ്യമുയർന്നെങ്കിലും അദ്ദേഹം വഴങ്ങിയില്ല. മറ്റൊരു മികച്ച സ്ഥാനാർഥിയെ രംഗത്തിറക്കുമെന്നു സാബു പറഞ്ഞു. തെരഞ്ഞെടുപ്പിൽ ജയിക്കുക എന്നതിലുപരി ഇടതു-വലതു പാർട്ടികളുടെ പൊള്ളത്തരം തുറന്നു കാട്ടുന്നതിനും ജനങ്ങളെ പറഞ്ഞു പറ്റിക്കുന്ന രാഷ്ട്രീയക്കാർക്കെതിരേ പ്രതികരിക്കാനുമാണു മത്സരത്തിലൂടെ ലക്ഷ്യമിടുന്നത്. കിഴക്കമ്പലം പഞ്ചായത്തിലെ മുപ്പതിനായിരത്തോളം വോട്ടർമാരിൽ ബഹുഭൂരിഭാഗവും തങ്ങളുടെ അനുഭാവികളാണെന്നു ട്വന്റി -20 നേതൃത്വം അവകാശപ്പെടുന്നു.
Read Moreഈ മാസം 25 വരെ വോട്ടർ പട്ടികയിൽ പേരു ചേർക്കാം; വോട്ടർ പട്ടികയിൽ പേര് വിട്ടുപോയാൽ 1950 എന്ന ടോൾ ഫ്രീ നമ്പറിൽ അറിയിക്കാം
തിരുവനന്തപുരം: ഈ മാസം 25 വരെ വോട്ടർ പട്ടികയിൽ പേരു ചേർക്കാമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ പത്രസമ്മേളനത്തിൽ അറിയിച്ചു. നാമനിർദേശ പത്രിക പിൻവലിക്കുന്ന ഏപ്രിൽ എട്ടു വരെ പേരു ചേർക്കാമെന്നാണ് തത്വത്തിലുള്ള തീരുമാനം. എന്നാൽ, വൈകി കിട്ടുന്ന അപേക്ഷകളിലുള്ള പരിശോധനാ നടപടികൾ വൈകാനിടയുണ്ട്. ഇക്കാരണത്താൽ വോട്ടർപട്ടികയിൽ ഉൾപ്പെടാതെ പോകുന്ന സാഹചര്യം ഒഴിവാക്കാനാണ് അപേക്ഷ നൽകേണ്ട അവസാന തീയതി 25 ആയി നിജപ്പെടുത്തിയിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വോട്ടർ പട്ടികയിൽ പേര് വിട്ടുപോയാൽ 1950 എന്ന ടോൾ ഫ്രീ നന്പറിൽ അറിയിക്കാം. മുഖ്യതെരഞ്ഞെടുപ്പ് ഓഫീസറുടെ കാര്യാലയത്തിലെ നന്പർ 1800-425-1965 ആണ്. www.nvsp.in എന്ന വെബ്സൈറ്റ് മുഖേനയും വോട്ടർ പട്ടികയിൽ പേരു ചേർക്കാൻ അപേക്ഷ നൽകാം. ജനുവരി 30 ന് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ച ശേഷം രണ്ടു ലക്ഷം അപേക്ഷകൾ പുതുതായി ലഭിച്ചു. ഇതിൽ നടപടി പുരോഗമിക്കുന്നു. ജനുവരി…
Read Moreഎംഎൽഎ സ്ഥാനത്തിരുന്നുകൊണ്ട് സ്ഥാനാർഥിയാകാനില്ലെന്ന് ആവർത്തിച്ച് ഉമ്മൻ ചാണ്ടി
ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയാകാനില്ലെന്ന് ആവർത്തിച്ച് വ്യക്തമാക്കി എഐസിസി ജനറൽ സെക്രട്ടറി ഉമ്മൻ ചാണ്ടി. എംഎൽഎ സ്ഥാനത്തിരുന്നുകൊണ്ട് ലോക്സഭയിലേക്ക് മത്സരിക്കാനില്ലെന്ന് അദ്ദേഹം പറഞ്ഞു. ഞായറാഴ്ച നടന്ന കോൺഗ്രസ് സ്ക്രീനിംഗ് കമ്മിറ്റി യോഗത്തിൽ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെയും ഉമ്മൻ ചാണ്ടിയുടെയും സ്ഥാനാർഥിത്വം സംബന്ധിച്ച് തീരുമാനം ഹൈക്കമാൻഡ് എടുക്കട്ടെ എന്ന് ധാരണയായിരുന്നു. ഇതിനു, പിന്നാലെയാണ് മത്സരിക്കില്ല എന്ന് അദ്ദേഹം ആവർത്തിച്ചത്. നേരത്തെ, വി.എം.സുധീരൻ, കെ.സി.വേണുഗോപാൽ, മുല്ലപ്പള്ളി രാമചന്ദ്രൻ, കെ.സുധാകരൻ തുടങ്ങിയ നേതാക്കളെല്ലാം മത്സര രംഗത്തേക്കില്ല എന്ന് വ്യക്തമാക്കിയിരുന്നു. എന്നാൽ, പിന്നീട് ഇതിൽ ഹൈക്കമാൻഡ് അതൃപ്തി രേഖപ്പെടുത്തിയതോടെ കണ്ണൂരിൽ മത്സരിക്കാൻ സന്നദ്ധനാണെന്ന് സുധാകരൻ വ്യക്തമാക്കി. ഡൽഹിയിൽ സംഘടനാ ചുമതലകൾ ഏകോപിപ്പിക്കുന്ന തിരക്കുകൾ പരിഗണിച്ച് കെ.സി വേണുഗോപാൽ മത്സരിക്കേണ്ടതില്ലെന്ന് കാര്യം അംഗീകരിച്ചുവെന്നാണ് സൂചന. എന്നാൽ ഇക്കാര്യത്തിൽ സ്ഥിരീകരണം വന്നിട്ടില്ല. എന്നാൽ, മുല്ലപ്പള്ളി, ഉമ്മൻ ചാണ്ടി എന്നിവരുടെ കാര്യത്തിൽ ഹൈക്കമാൻഡ് തീരുമാനമെടുക്കട്ടെയെന്നായിരുന്നു സ്ക്രീനിംഗ്…
Read More