ലോ​​​ക്സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ മ​​​ത്സ​​​രി​​​ക്കാ​​​ൻ ചാ​ല​ക്കു​ടി​യി​ൽ ​ ട്വ​ന്‍റി -20യും

കി​​​ഴ​​​ക്ക​​​മ്പ​​​ലം: വ​​​രു​​​ന്ന ലോ​​​ക്സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ മ​​​ത്സ​​​രി​​​ക്കാ​​​ൻ കി​​​ഴ​​​ക്ക​​​മ്പ​​​ലം പ​​​ഞ്ചാ​​​യ​​​ത്തു ഭ​​​രി​​​ക്കു​​​ന്ന ട്വ​​​ന്‍റി -20യു​​ടെ ഹൈ​​പ​​​വ​​​ർ ക​​മ്മി​​​റ്റി​​​യി​​​ൽ തീ​​​രു​​​മാ​​​നം. ക​​​ഴി​​​ഞ്ഞ പ​​​ഞ്ചാ​​​യ​​​ത്ത് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ സ്വ​​​ത​​​ന്ത്ര​​രാ​​യി​​നി​​​ന്നാ​​​ണ് ട്വ​​​ന്‍റി -20 സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ൾ മ​​​ത്സ​​​രി​​​ച്ച​​​തെ​​​ങ്കി​​​ൽ ലോ​​ക്സ​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ രാ​​​ഷ്‌ട്രീ​​​യ​​പാ​​​ർ​​​ട്ടി എ​​​ന്ന നി​​​ല​​​യി​​​ലാ​​യി​​​രി​​​ക്കും മ​​​ത്സ​​​രം.

ട്വ​​​ന്‍റി -20 ചീ​​​ഫ് കോ ​​​ഓ​​​ർ​​​ഡി​​​നേ​​​റ്റ​​​ർ സാ​​​ബു എം. ​​​ജേ​​​ക്ക​​​ബ് ത​​​ന്നെ സ്ഥാ​​​നാ​​​ർ​​​ഥി​​​യാ​​​യി രം​​​ഗ​​​ത്തു വ​​​ര​​​ണ​​​മെ​​​ന്ന് ഹൈ​​​പ​​​വ​​​ർ ക​​​മ്മി​​​റ്റി​​​യി​​​ൽ ഐ​​​കക​​​ണ്ഠേ​​​്യന ആ​​​വ​​​ശ്യ​​​മു​​​യ​​​ർ​​​ന്നെ​​​ങ്കി​​​ലും അ​​​ദ്ദേ​​​ഹം വ​​​ഴ​​​ങ്ങി​​​യി​​​ല്ല. മ​​​റ്റൊ​​​രു മി​​​ക​​​ച്ച സ്ഥാ​​​നാ​​​ർ​​​ഥി​​യെ​ രം​​​ഗ​​​ത്തി​​​റ​​​ക്കു​​​മെ​​​ന്നു സാ​​ബു പ​​​റ​​​ഞ്ഞു.

തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ ജ​​​യി​​​ക്കു​​​ക എ​​​ന്ന​​​തി​​​ലു​​​പ​​​രി ഇ​​​ട​​​തു-​​വ​​​ല​​​തു പാ​​​ർ​​​ട്ടി​​​ക​​​ളു​​​ടെ പൊ​​​ള്ള​​​ത്ത​​​രം തു​​​റ​​​ന്നു കാ​​​ട്ടു​​​ന്ന​​​തി​​​നും ജ​​​ന​​​ങ്ങ​​​ളെ പ​​​റ​​​ഞ്ഞു പ​​​റ്റി​​​ക്കു​​​ന്ന രാ​​​ഷ്‌ട്രീ​​​യ​​​ക്കാ​​​ർ​​​ക്കെ​​​തി​​​രേ പ്ര​​​തി​​​ക​​​രി​​​ക്കാ​​നു​​മാ​​ണു മ​​ത്സ​​ര​​ത്തി​​ലൂ​​ടെ ല​​​ക്ഷ്യ​​​മി​​​ടു​​​ന്ന​​ത്. കി​​​ഴ​​​ക്ക​​​മ്പ​​​ലം പ​​​ഞ്ചാ​​​യ​​​ത്തി​​ലെ മു​​​പ്പ​​​തി​​​നാ​​​യി​​​ര​​​ത്തോ​​​ളം വോ​​​ട്ട​​​ർ​​​മാ​​​രി​​ൽ ബ​​​ഹു​​​ഭൂ​​​രി​​​ഭാ​​ഗ​​വും ത​​ങ്ങ​​ളു​​ടെ അ​​​നു​​​ഭാ​​​വി​​​ക​​​ളാ​​​ണെ​​ന്നു ട്വ​​​ന്‍റി -20 നേ​​തൃ​​ത്വം അ​​വ​​കാ​​ശ​​പ്പെ​​ടു​​ന്നു.

Related posts