സ്ഥാനാർഥി നിർണയം  പ്രവർത്തകരുടെ വികാരം മാനിച്ചെന്ന്  കെ.എം മാണി

കോ​ട്ട​യം: പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​രു​ടെ വി​കാ​രം മാ​നി​ച്ചാ​ണു തോ​മ​സ് ചാ​ഴി​കാ​ട​നെ സ്ഥാ​നാ​ർ​ഥി​യാ​യി പ്ര​ഖ്യാ​പി​ച്ച​തെ​ന്ന് കേ​ര​ള കോ​ണ്‍​ഗ്ര​സ് എം ​ചെ​യ​ർ​മാ​ൻ കെ.​എം. മാ​ണി എം​എ​ൽ​എ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രോ​ട് പ​റ​ഞ്ഞു. ക​ഴി​ഞ്ഞ ദി​വ​സം കോ​ട്ട​യ​ത്ത് ചേ​ർ​ന്ന സ്റ്റി​യിം​ഗ് ക​മ്മി​റ്റി​ലെ തീ​രു​മാ​ന​ങ്ങ​ൾ അ​റി​ഞ്ഞ പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​രും ഭാ​ര​വാ​ഹി​ക​ളും ത​ന്നെ നേ​രി​ട്ടു​വ​ന്നു ക​ണ്ടു പാ​ർ​ല​മെ​ന്‍റ് നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ൽ നി​ന്നു​ള്ള വ്യ​ക്തി സ്ഥാ​നാ​ർ​ഥി​യാ​ക​ണ​മെ​ന്നു ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു.

ഇ​ത​നു​സ​രി​ച്ചാ​ണു തോ​മ​സ് ചാ​ഴി​കാ​ട​നെ സ്ഥാ​നാ​ർ​ഥി​യാ​യി പ്ര​ഖ്യാ​പി​ച്ച​ത്. ഓ​രോ കാ​ല​ഘ​ട്ട​ത്തി​ലും പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​രു​ടെ വി​കാ​രം മാ​നി​ച്ചു യു​ക്ത​മാ​യ സ്ഥാ​നാ​ർ​ഥി​ക​ളെ​യാ​ണ് കേ​ര​ള കോ​ണ്‍​ഗ്ര​സ് മ​ത്സ​രി​പ്പി​ക്കു​ന്ന​തെ​ന്നും കെ.​എം. മാ​ണി പ​റ​ഞ്ഞു.

Related posts